അശ്വതി ~ ഭാഗം 20 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

രാത്രി കിടക്കാൻ ചെന്നപ്പോഴും അച്ചുവിനെ ടെൻഷൻ വേട്ടയാടുന്നുണ്ടായിരുന്നു….. സുഭദ്രമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും അവരെ കണ്ടത് തന്നെ അവളുടെ സ്വസ്ഥത കെടുത്തുവാൻ ഇടയായി..ഇടയ്ക്കിടെ വാടി കൊണ്ടൊരിക്കുന്ന അവളുടെ ആ മുഖം ദേവനും ശ്രദ്ധിച്ചിരുന്നു…..എല്ലാ തിരക്കും ഒരുങ്ങിയ ശേഷം മുറിയിൽ വന്ന അച്ചുവിനോട് ദേവൻ സംസാരിച്ചു.

“””എന്താണ്…. ഒരു വിഷമം…. “”

“””ഏയ്… ഒന്നുല്ല്യ…… ദേവേട്ടൻ എന്നെ വെറുക്കില്ലല്ലോ….. “””

“””എന്റെ അച്ചു ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്നോട് ഇങ്ങനൊന്നും ചോദിക്കരുതെന്ന്… അല്ല വെറുക്കാൻ മാത്രം നീ എന്നോട് എന്തേലും ചെയ്തിട്ടുണ്ടോ…… ഇല്ലല്ലോ….. “

അവൾ ഒന്നുകൂടി മൗനാർദ്രയായി…

“”ദേ… നാളെ രാവിലെ പോകാൻ ഉള്ളതാ… രേവതിയുടെ കാര്യത്തിൽ ഇനിയും ഇടപെടുവാൻ ഇഷ്ടമുണ്ടായിട്ടല്ല…. പിന്നെ കുറെ ആയില്ലേ എവിടേലും ഒക്കെ ഒന്നു പോയിട്ടു….അതാണ്. “

അച്ചു തലയാട്ടി….

“”ഈശ്വര… വിച്ചേട്ടൻ ഇനി വല്ലതും തുറന്നു പറയുവോ…… “””

അവൾ ഒന്നുകൂടി ദേവനെ നോകുമ്പോഴേക്കും അവൻ കിടന്നിരുന്നു…..കൂടുതലൊന്നും ചോദിക്കുവാനോ പറയുവാനോ അച്ചുവിന് പിന്നെ തോന്നിയില്ല… അവളും കിടന്നു…..

🌺🌺🌺🌺🌺🌺🌺🌺🌺🌺

രാവിലെ പ്രാതലും കഴിച്ചു എയർപോർട്ടിലേക്ക് പോകുവാനുള്ള ഒരുക്കത്തിൽ ആയിരുന്നു രേവതിയും… വിച്ചനും…. അവർ എന്തൊക്കെയോ സീരിയസ് ആയി സംസാരിക്കുന്നത് കാണുമ്പോൾ അച്ചുവിന്റെ മനം പിടയുകയായിരുന്നു….അച്ചുവിന് അന്ന് ഭക്ഷണം പോലും ഇറങ്ങിയില്ല…. എന്തോ ഒരു വിഷമം ഉള്ളിൽ തളം കെട്ടി നിൽക്കുന്ന പോലെ…..

അവർ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലാണെന്ന് അച്ചുവിന് പിടികിട്ടി….കാരണം തന്നെ കാണുമ്പോൾ അവർ വിഷയം മാറ്റുന്നതായി അവൾക്കു തോന്നിയിരുന്നു. അച്ചു വെറുതെ ഓരോന്ന് ആലോചിച്ചു ആാാ ഉമ്മറ കോലായിൽ ഇരുന്നു.

“”അച്ചു……. ഒന്നിങ്ങു വന്നേ…. “”

ദേവൻ വിളിച്ചതും അവൾ മുറിയിലേക്ക് ചെന്നു….

“”നീയും വരുന്നോ… “‘

“‘ഇല്ലാ…. എനിക്ക് നല്ല തല വേദന… നിങ്ങൾ പോയിട്ടു വാ…. “”

പറഞ്ഞു കൊണ്ടവൾ ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു…

“”ഡീ… ഞാൻ ഇന്നലെയെ ശ്രദ്ധിക്കുന്നുണ്ട്… ന്താണ് നിനക്ക്…. വയ്യേ?… “”

“”ഒന്നുല്ല….. ചെറിയൊരു തലവേദന അത്രയെന്നെ…… “””

“”എങ്കിൽ പിന്നെ കിടക്ക്… എവിടെക്ക ഈ പോകുന്നെ…അടങ്ങി ഇരുന്നൂടെ…. “”

“”മ്മ്…. “”

“”എന്താണ് എന്റെ അച്ചുവേ…. “”

“”ഒന്നുല്ല…. “”

അവളാ നെഞ്ചിലേക്ക് ചാർന്നു….ദേവൻ അവളുടെ മുഖമുയർത്തി ഒരു മുത്തം നൽകി…..ഇനി ഇതാകുമോ സ്നേഹത്തോടെയുള്ള അവസാന ചുംബനം… അവൾ മനസ്സിൽ ഓർത്തു….

“””ഏയ്…. അല്ല…എനിക്കുറപ്പാ എന്റെ ദേവേട്ടൻ എന്നെ വെറുക്കില്ല…. “”

🌺

എല്ലാവരും ചേർന്ന് രേവതിയെ യാത്രയാക്കി…. കാറിൽ രേവതിയും… വിച്ചനും… ദേവനും കയറി….പോകാനുള്ള തിരക്കിനിടയിലും അച്ചുവിനു നേരെ കണ്ണ് പതിപ്പിക്കാൻ ദേവൻ മറന്നില്ല….അപ്പോഴും അവളുടെ ഉള്ളം വിങ്ങുകയായിരുന്നു…മുറിയിൽ കയറി കുറെ നേരം വാതിലടച്ചിരുന്നു…. കണ്ണീർ വെറുതെ പൊഴിയുന്നുണ്ടായിരുന്നു….. വിച്ചൻ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചോർക്കുമ്പോൾ തന്നെ തല പെരുക്കുന്ന പോലെ തോന്നി അവൾക്ക്…. മെല്ലെയാ കട്ടിലിൽ കിടന്നു…

രേവതിയെ എയർപോർട്ടിൽ വിട്ടുകൊണ്ട് വിച്ചനും ദേവനും അവിടെ നിന്നും തിരിക്കാനൊരുങ്ങി….അവളുടെ മനസിലും ഒരായിരം ചിന്തകൾ ഉണ്ടായിരുന്നു… ദേവൻ കാണാതെ അവൾ വിച്ഛനോട് സംസാരിച്ചു…..

“”വിചേട്ടാ…നോക്കീം കണ്ടൊക്കെ പറയണേ… പിന്നെ അച്ചു ഏച്ചിയെ വേണ്ട എന്നോ മറ്റോ പറഞ്ഞാൽ………….

അവളൊന്നു നിർത്തി.

“ഏയ്… അങ്ങനെ ദേവേട്ടൻ പറയില്ലാന്നു വെക്കാം…. എങ്കിൽ ശെരി… ഞാൻ പൊവുഅ… വിച്ചേട്ടൻ ഇവിടുത്തെ കാര്യം ഒക്കെ സെറ്റ് ആക്കി അങ്ങോട്ടേക്ക് വാ…. “

അവൻ എല്ലാത്തിനും മറുപടിയെന്നോണം പുഞ്ചിരി സമ്മാനിച്ചു…

ഇടയ്ക്ക് രേവതി ദേവനെ ഒന്ന് എത്തി നോക്കിയെങ്കിലും അവൻ മൈൻഡ് ആക്കിയില്ല….അവളെ യാത്രയാക്കി വരും വഴി എല്ലാ കാര്യങ്ങളും പറയുവാൻ തന്നെ വിച്ചൻ തീരുമാനിച്ചു….

“”ദേവൻ….. എനിക്കൊരു കാര്യം പറയാൻ ഉണ്ട്… വണ്ടി ഒന്നു ഒതുക്കട്ടെ…. എന്നിട്ട് പറയാം.. “

ആർത്തിരമ്പുന്ന കടലിനു അടുത്തായി അവൻ വണ്ടി നിർത്തി…. കുറെ സമയം മൗനമായിരുന്നു…. ഒടുക്കം അവൻ എല്ലാം പറയുവാൻ തുടങ്ങി….ആരായിരുന്നെന്നും…. അശ്വതി തന്നെയാണ് ഇപ്പോഴത്തെ ഹിമയെന്നും…തനിക്ക് വേണ്ടി കാത്തിരുന്നവളായെന്നും എല്ലാം തെറ്റാതെ അവനെ ബോധ്യപ്പെടുത്തി…. പക്ഷെ അതിശയമെന്തെന്നാൽ ദേവന് യാതൊരു കുലുക്കവും ഇല്ലാ എന്നതായിരുന്നു..അതിന്റെ കാരണം എന്താണെന്നു മാത്രം വിഷ്ണുവിനു മനസിലായില്ല…

“”വിഷ്ണു….. എനിക്കും പറയുവാനുണ്ട്… ഞാൻ ഇനി അച്ചുനെ കാണുവാൻ വരുന്നില്ല……. “””

വിഷ്ണുവിനു ദേഷ്യം വന്നെങ്കിലും എന്തേ എന്നാ ഭാവത്തിൽ അവനെ നോക്കി…..

അതേ സമയം സങ്കടത്തിന്റെ ആഴങ്ങളിൽ വിങ്ങുകയായിരുന്നു അച്ചു… അവർ വരാൻ വൈകുന്തോറും നോവുകളാൽ മനം വ്രണപ്പെടുവാൻ തുടങ്ങി.

“”ദേവേട്ടാ…. എനിക്കത്രയ്ക്ക് ഇഷ്ടായോണ്ട……. എന്റെ ഭാഗത്തു തെറ്റ് ഉണ്ടേൽ ക്ഷമിക്കണേ… “”

ആശ്വാസം കിട്ടാനെന്നോണം അവൾ ആരോടെന്നില്ലാതെ പുലമ്പി…..മുറ്റത്തേക്ക് കയറി വരുന്ന വണ്ടിയുടെ ശബ്‌ദം കേട്ടതും ഓടി ചെന്നു മുറിയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…… പക്ഷെ…. ദേവൻ ആ കാറിൽ ഉണ്ടായിരുന്നില്ല……

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *