ചട്ടമ്പി കല്യാണി
എഴുത്ത്:-ശിവന്തിക ശിവ
“ഡീ…. കല്യാണി.. നിന്നോടാ പറഞ്ഞേ.. ഇറങ്ങിവരാൻ…. ഒരു സാധനം പറഞ്ഞാൽ കേൾക്കൂലാ…. അസത്ത് “
മാധവിയുടെ സ്വരത്തിൽ നിറഞ്ഞിരുന്നത് ദേഷ്യമാണോ സങ്കടം ആണോന്ന് അറിയാൻ കഴിഞ്ഞില്ല ….
“എന്നെ വിളിക്കണ്ട ഞാൻ വരൂലാ.” തെക്കേപ്പുറത്തെ മാവിന്റെ മണ്ടേന്ന് ഒരശരീരി വന്നു ….
ഞാൻ ആരാന്നല്ലേ.. വിശാലാക്ഷന്റെയും മാധവിയുടെയും ഒരേ ഒരു പുന്നാര സന്തതി… കല്യാണി വിശാലാക്ഷൻ നാട്ടുകാരുടെ ചട്ടമ്പികല്യാണി അറിയപ്പെടുന്ന കുരുത്തകേടിന് കൈയും കാലും വെച്ച അവതാരം.. കെട്ടിക്കാൻ പ്രായമായിട്ടും കുട്ടി കളി മാറാത്ത ഇള്ള കുട്ടി..
കുട്ടികളുടെ കൂടെ തെണ്ടി തിരിഞ്ഞു നടക്കൽ ആണ് എന്റെ മെയിൻ ഹോബി.. കാണുന്ന സകല മരത്തിലും വലിഞ്ഞു കേറൽ.. ആൾക്കാരെ പറ്റിക്കൽ ഗോപാലൻ ചേട്ടന്റെ കള്ള് കുടത്തിന്നിട്ട് കല്ലെറിയൽ…. ഇജ്ജാതി സകല കുരുത്തക്കേടും ഒപ്പിക്കാൻ മിടുക്കി…എല്ലാരും സൈക്കിൾ ഓടിക്കാൻ പഠിക്കുമ്പോൾ ഞാൻ പഠിച്ചത് ബുള്ളറ്റ് ഓടിക്കാൻ ആ
രാവിലെ കയറി ഇരുന്നത് ആണ് ഞാൻ ഈ മാവിന്റെ മണ്ടയിൽ….
കാര്യം എന്താന്നല്ലേ..
വീട്ടിൽ വന്ന ബ്രോക്കർ ശശി സേട്ടനെ അങ്ങ് പട്ടിയെ വിട്ട് ഓടിച്ചുവിട്ടു… അത് കണ്ടവർ കൃത്യമായിതന്നെ വീട്ടിൽ അറിയിച്ചു… ഇത്രേം ഉത്തരവാദിത്തം ഉള്ള നാട്ടുകാർ വേറെ എവിടെ കാണും സൂർത്തുക്കളെ… കല്യാണം ന്ന് കേൾക്കണേ ന്നിക്ക് അലർജിയാ അപ്പോഴാ… ഇങ്ങനെ ഒക്കെ ചെയ്താ ഞാൻ ഇവിടെ പിടിച്ച് നിൽക്കണനെ…
” ഹാ…..മുണ്ങ്ങാറാവുമ്പോൾ നീ എന്തായാലും ഇറങ്ങി വരൂലോ അപ്പോ തരാം.. ” അമ്മ വീട്ടിലേക്ക് പോയി എന്ന് ഉറപ്പിച്ചു ഞാൻ പയ്യെ താഴെ ഇറങ്ങുമ്പോൾ ആണ് ഒരശരീരി….
” ഹലോ….”
ഇത് എവിടെന്നാ ന്ന് വെച്ച് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട് എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു പോലീസുകാരൻ…
” ദൈവമേ.. ഇയാളെ എവിടെയോ കണ്ടു നല്ല പരിചയം ഉണ്ടല്ലോ…. “
” താൻ ആള് കൊള്ളാലോ ഡോ.. നല്ല അസല് മരംകേറി ആണല്ലോ…..”
“അതേ സേട്ടാ … ആണെങ്കിൽ സേട്ടന്ന് എന്തങ്കിലും പ്രശ്നം ഉണ്ടോ…? പെണ്ണാ ണങ്കിൽ തുണി ചുറ്റിയ ഒരു കോലം ആയാലും വേണ്ടില്ല അതിനെ നോക്കി നിന്നോളും….
വായിനോക്കി…. ” നല്ല ഒന്ന് ഒന്നെന്നര പുച്ഛം വിതറിക്കൊണ്ട് കിറി കോട്ടി കാണിച്ചു ഞാൻ …
ഞാൻ മുകളിലും സേട്ടൻ താഴേം ആയത് സേട്ടന്റെ ഭാഗ്യം…
അയാൾ ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്ന്.. ഞാൻ വീട്ടിലേക്കും… എങ്കിലും ചിന്ത മുഴുവൻ അയാളെ പറ്റിയായിരുന്നു….
“കെട്ടിക്കാറായ പെണ്ണാ… പറഞ്ഞാൽ ഒന്നും കേൾക്കില്ല.. വരുന്ന ആലോചനകൾ എല്ലാം മുടങ്ങുന്നത് ഇവള്ടെ ഒറ്റ ഒരാളുടെ സ്വഭാവം കൊണ്ടാ… നിങ്ങൾ ഒരാളാണ് എല്ലാത്തിനും കാരണം.. പെൺകുട്ടികൾ ആൺകുട്ടികളെ പോലെ ആവണം ന്നും പറഞ്ഞ് മോളേ കൊഞ്ചിച്ചു വഷളാക്കില്ലേ.. അനുഭവിക്ക്…
” നീ പേടിക്കണ്ട ഡീ….. അതൊക്കെ മാറും കല്യാണം ഒന്ന് കഴിഞ്ഞോട്ടേ. .. ” അച്ഛൻ അമ്മയെ കട്ട സപ്പോർട് ആണല്ലോ പോരാളി നല്ല അങ്കം ആണ് ദൈവമേ… വരുന്ന ചെക്കൻമാരെ എല്ലാം ഓടിച്ചു വിടുന്ന പാട് എനിക്കേ അറിയൂ… അപ്പോഴാ….
“ഡീ… നിക്കടി അവിടെ… “
അവിടന്ന് ഓടാൻ തയ്യാറായതും ലോക്ക് വീണ്…. പിന്നെ മാതാശ്രീയുടെ കൈയിൽ നിന്നും കിട്ടാൻ ഉള്ളത് എല്ലാം പലിശ സഹിതം വാങ്ങി സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു…
**************
പിറ്റേന്ന് രാവിലെ തന്നെ സുന്ദരി ആയി അമ്പലത്തിലേക്ക് വെച്ചു പിടിച്ചു…..
എച്ചു സ് മി…ഇന്നെന്താ പതിവില്ലാതെ എന്നലെ.. ഹാപ്പി ജനിച്ചോസം ആണെന്ന്…അപ്പൊ ഞാൻ അല്ലാതെ ആര് പോകും ….
അങ്ങനെ ആളെക്കാളും വലിയ ദാവണിം പൊക്കി… ഡിസ്കോ ഡാൻസും കളിച്ചു പോകണ ടൈമിൽ ആണ് അത് സംഭവിച്ചത്
സൂർത്തുക്കളെ.. വേറെ ഒന്നും അല്ല… അമ്പലത്തിലേക്ക് ഉള്ള സ്റ്റെപ് കയറിയതാ ഒന്ന് സ്ലിപ്പിന്നെ…. ( വീണുന്ന് ).. നടും തല്ലി വീണ എന്നെ ഒന്ന് പിടിച്ചെ ഴുന്നേൽപ്പിക്കാൻ പോലും ആരും ഇല്ലെ….. എന്റെ ദൈവമേന്ന് ആലോചിച്ചുള്ളൂ ദേ…ഒരു ഇടിവള ഇട്ട കൈ നീണ്ടു വന്നെന്നെ പൊക്കി ഇടുത്തു നേരെ നിർത്തി…..
ആഹാ…. എന്റെ ചുറ്റും പൂമ്പാറ്റകൾ വട്ടമിട്ടുപറക്കണ്.. ഇപ്പോ ഒരു ഹിന്ദി പാട്ട് കൂടെ ഉണ്ടായിരുന്നേ പൊളിച്ചെന്നേ..
ശ്വാസം വിട്ടു ന്റെ നായകനെ നോക്കിപ്പോ ദേ.. ലവൻ നിന്ന് കിണിക്കണ്.. എന്നെ മരംകേറിന്ന് വിളിച്ച അതേ മൊതല്.. .. ദ ഡ്യൂപ്ലി SI ഇതിലും ഭേദം ഞാൻ അവിടെ തന്നെ കിടക്കണേ ആയിരുന്നു… പാറി വന്ന പൂമ്പാറ്റനെ ഒക്കെ ഓടിച്ചു കലിപ്പ് മോഡ് ഓണാക്കി..
“മരം കേറാൻ മാത്രം അറിയോള്ളൂ അല്ലേ…. നല്ല നാക്കും ഉണ്ട്….. നേരെ ചൊവ്വേ നടക്കാൻ അറിയില്ലാലെ…ന്നാ പിന്നെ എന്തിന്നാ ഇതൊക്കെ വാരി ചുറ്റാൻ പോയെ…..ദിപ്പോഴാണ് നീ ശരിക്കും ഒരു കോലം ആയത് ….”
ദോ.. ലവൻ വീണ്ടും കിണിക്കണ്… എന്നെ പറഞ്ഞാലും എന്റെ ദാവണിനേ കുറ്റം പറഞ്ഞാ ഞാൻ സഹിക്കൂല…
“താൻ പോടോ… തന്നെ ഞാൻ വിളിച്ചോ സഹായിക്കാൻ ഇല്ലല്ലേ..പോയി കണ്ണാടി നോക്ക് അപ്പോ അറിയാ ആരാ കോലം ന്ന് “
ഒരു താങ്ക്സ് പോലും പറയാതെ വായിൽ വന്ന ഡയലോഗും കാച്ചി സുരേഷ് ഗോപി സ്റ്റൈലിൽ സ്ലോ മോഷനിൽ അങ്ങ് നടന്ന്…
(ന്റെ നടു പോയി അതോണ്ട് മാത്രാന്ന് ന്നിക്ക് അല്ലെ അറിയൂ..)
പിന്നീട് പലയിടത്തും പുള്ളിനെ കണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാന്നേ പോയില്ല.. ഇടം കണ്ണിട്ട് നോക്കാൻ ഞാൻ മറന്നില്ല കേട്ടോ.. നമ്മളോടാ കളി.. ഹ്മ്മ്മ്….. ഡ്യൂക്കിലി SI …
റെസിഡൻസ് അസോസിയേഷന്റെ വാർഷികത്തിന് കഥാ മത്സരത്തിന് ഒന്നാം സമ്മാനം എനിക്ക്… സമ്മാന വിതരണം നടത്തുന്നത് ആളെ കണ്ടെന്റെ കണ്ണ് തള്ളി…. അങ്ങേർടെ കൈയിന്ന് സമ്മാനം വാങ്ങുമ്പോൾ…… മരംകേറാൻ മാത്രല്ല നിക്ക് അറിയണെന്ന് പറയാൻ തോന്നി… പിന്നെ മിണ്ടീലാ..
ഒരുസം കോളേജ് ഡേക്ക് പോകാൻ ബസ്സ് നോക്കി നിന്നപ്പോ ആനവണ്ടിയിൽ നല്ല തിക്കും തിരക്കും എങ്ങനെയോ ഞൂണ്ട് കേറി…. ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കിപ്പോ ദേ ഇരിക്കാണ് ലവൻ… എന്റെ കർത്താവെ ഇതിപ്പോ എവിടെ നോക്കിയാലും ഇവൻ ആണല്ലോ.. ഒരു മൈൻഡും കൊടുക്കാതെ നിന്ന്…
കുറച്ച് കഴിഞ്ഞപ്പോ ആരോ തലോടുന്ന പോലെ..
അല്ല അതന്നെ…..
ആരാ ഈ സ്പർശന വീരൻന്ന് നോക്കാൻ തിരിയണെന്ന് മുന്നേ കേട്ട് പടക്കം പൊട്ടണ പോലെ ഒരു സൗണ്ടും പട്ടി മോങ്ങണ പോലത്തെ രോദനവും
ദൈവമേ…ലവൻ വീണ്ടും..
എന്നെ തോണ്ടിയ സ്പർശന വീരന്റെ കവിളിൽ അഞ്ചു വിരലുകൾ…
“ഡാ…. മോനെ.. നിനക്ക് പെൺപിള്ളേരെ കണ്ടാൽ വേറെ എന്തങ്കിലും തോന്നു ന്നുണ്ടോ.. നിനക്ക് അത്ര പ്രശ്നം ആണെങ്കിൽ പോയി കല്യാണം കഴിക്കടാ …. ഇനി മേലാൽ നീ ഏതെങ്കിലും പെണ്ണിനോട് ഇങ്ങനെ ചെയ്താൽ.. ഈ കാർത്തിക്ക് ആരാണെന്ന് മോനേ നീ അറിയും…പോടാ “
ആഹാ !!! അടിപൊളി… ചേട്ടൻ മെസ്സ് ആണല്ലോ.. ശോ.. ആവശ്യം നേരത്ത് ഒരു വിസിലും ഊതിയാൽ വരൂലാലോ… സേട്ടന്റെ അടി കഴിഞ്ഞുള്ള ഡയലോഗു സൂപ്പർ… ശോ… എന്തോരു രോമാഞ്ചിഫിക്കേഷൻ…
നിക്ക് ആണെ പുള്ളിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാനാ തോന്നിയെ.. സിറ്റു വേഷൻ മോശം ആയോണ്ട് ചെയ്തില്ല…
വേഗം സീറ്റിൽ ഇരുന്ന ചെർക്കൻ എണിറ്റു തന്നിട്ട് എന്നെ ഡ്യൂപ്ലി SI ന്റെ അടുത്ത് പ്രതിഷ്ഠിച്ചു……
ഓൻ എന്നെ നോക്കി ചിരിക്കേണ്…ഞാനും ഒന്ന് ചിരിച്ചു.. പിന്നെ എന്തോക്കെയോ സംസാരിച്ചു.. ഞാനും പിന്നെ വല്ലപ്പോഴും കാണും ചിരിക്കും…. അത്രന്നെ
ഒരൂസം ദേ വീടിന്റെ മുറ്റത്ത് നിക്കണ്… ദിത് എന്താപ്പോ സംഭവം ന്ന് ആലോചിക്കണേ മുന്നേ അമ്മച്ചിടെ വിളി വന്ന്….
ദേ ഈ ചായ ആയിട്ട് അങ്ങോട്ട് നടക്കാൻ…
അപ്പോ ഇത് ലത് ആണല്ലേ…
ഇല്ലാത്ത നാണോം വിനയോം വാരിപൂശി… ചായയുമായി ചെന്നപ്പോ സേട്ടന് മിണ്ടണം ന്ന്..
“ഓ… അതിനെന്താ ആയിക്കോട്ടെ” അച്ഛന്റെ വകയാ.. അയിന്റെ കൂടെ കുറവുള്ളൂ..
തെക്കേ പുറത്തെ ആ മാവിന്റെ ചാരെ പോയി നിൽക്കാണ് പഹയൻ… അരികിൽ ചെന്ന് ഒന്ന് ചുമച്ചു..
ആള് എന്നെ നോക്കി നിന്ന് നല്ല ചിരിയാണ്… പിന്നെ പുള്ളി പറഞ്ഞത് ഒക്കെ കേട്ടിട്ട് എന്റെ കിളി പോയി…
ഓന് എന്നെ പണ്ടേ ഇഷ്ട്ടായിരുന്നുന്ന് …. എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് നേരെ അച്ഛനോട് ചെന്ന് പറഞ്ഞു….. അച്ഛൻ കട്ട സപ്പോർട്ട്.. ന്റെ കല്യാണം ഒന്ന് കണ്ടാൽ മതീന്ന്… അങ്ങനെ അന്ന് മുതൽ എന്നെ വളക്കാൻ കഷ്ട്ടപ്പെട്ട് പുറകെ നടന്ന്… ഇപ്പോ ദേ ഇവിടെ എത്തി… അപ്പോൾ എല്ലാരും കൂടി എന്നെ ട്രാപ്പിൽ ആക്കിത് ആണല്ലേ.. അങ്ങനെ ഇന്നെന്റെ കല്യാണം ആണ് സൂർത്തുക്കളെ…..
ഇനി ഞാൻ അടങ്ങി ഒതുങ്ങി കഴിയേണ്ടി വരോലോ … ദൈവമേ.. ന്ന് ആലോചിച്ചു സാരിയും വാരി ചുറ്റി കൈയിൽ ഒരു ഗ്ലാസ് പാലുമായി റൂമിൽ ചെന്നപ്പോൾ ജാക്കറ്റും ഷൂവും ഒക്കെ ഇട്ട് നിൽക്കണ ന്റെ കണവനെ കണ്ട് ഞെട്ടി…. “വാടി പൊണ്ടാട്ടി… നോക്കി നിൽകാതെ..വന്ന് കേറ് .. ഓനേം കെട്ടിപിടിച്ചു ഓന്റെ ബുള്ളറ്റിൽ കേറുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു ന്നിക്ക്…. . കല്യാണം കഴിഞ്ഞു ഞാൻ നന്നായി കാണാൻ കാത്തിരുന്ന എല്ലാവരും അവിടന്ന് അങ്ങോട്ട് കണ്ടത് എന്റെ എല്ലാ ചട്ടമ്പിത്തരത്തിനും കൂട്ടുനിൽക്കുന്ന എന്നെ ക്കാൾ വലിയ ചട്ടമ്പിയായ ന്റെ കണവന്നെ ആയിരുന്നു..