ആരാണെന്ന് ഞാൻ ചോദിച്ചു. പറയണമെങ്കിൽ ബലം പിടിക്കാതെ തനിക്ക് വiഴങ്ങണമെന്നായിരുന്നു അയാൾ പറഞ്ഞത്. ഒരു കനവുമില്ലാതെ ആ മനുഷ്യനിലേക്ക് ഞാൻ വീണു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അന്ന് കൂടെ കിടക്കാൻ വന്നതൊരു പ്രായമായ മറാത്തിക്കാരനായിരുന്നു. മ iദ്യത്തിൽ കുഴഞ്ഞ അയാളോട് വലിയ സഹകരണമില്ലാതെ ഞാൻ മാറിയിരുന്നു. അതു ശ്രദ്ധിച്ചപ്പോൾ എന്നെ അറിയാമെന്നായിരുന്നു അയാൾക്ക് എന്നോട് പറയാനുണ്ടായിരുന്നത്. ഈ നഗരത്തിലെ മിക്കവർക്കും എന്നെ അറിയാമെന്ന് പറഞ്ഞ് ഞാൻ ആ നേരത്തിനോട് ചിരിച്ചു.

‘എന്നെ എങ്ങനെയറിയാം…?’

വെറുതെയെന്നോണം ഞാൻ ചോദിച്ചതാണ്. പക്ഷേ, അതിന് അയാൾ പറഞ്ഞ മറുപടി കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. എത്രയോ കാലത്തെ ചോദ്യത്തിനൊരു ഉത്തരം കിട്ടാൻ പോകുന്നത് പോലെ!

ഒന്നുകൂടി അത് കേൾക്കാനെന്നോണം തെളിച്ച് പറയാൻ ഞാൻ ആ മനുഷ്യനോട് പറഞ്ഞു. മറാത്തിയിൽ മറുപടി വന്നു.

‘മുപ്പത് വർഷം മുമ്പ് നിന്നെയിവിടെ ആരാണ് വിiറ്റതെന്ന് എനിക്കറിയാം…’

ആരാണെന്ന് ഞാൻ ചോദിച്ചു. പറയണമെങ്കിൽ ബലം പിടിക്കാതെ തനിക്ക് വiഴങ്ങണമെന്നായിരുന്നു അയാൾ പറഞ്ഞത്. ഒരു കനവുമില്ലാതെ ആ മനുഷ്യനിലേക്ക് ഞാൻ വീണു.

എന്റെ ഓർമ്മയിൽ വീടുണ്ട്. ഗേറ്റ് തുറന്നാൽ ഒരു മാവിന്റെ തണലുമുണ്ട്. അച്ഛൻ ഉണ്ടായിരുന്നുവോയെന്ന് എനിക്ക് അറിയില്ല. എന്നാലുമെന്റെ തലയിലെവിടെയോ മാക്സി തന്റെ അരയിലേക്ക് കയറ്റികുiത്തി ഓടിനടക്കുന്ന അമ്മ തെളിയാറുണ്ട്. മുഖമൊന്നും വ്യക്തമായിട്ട് ഓർമ്മയില്ലെങ്കിലും ചുണ്ടിലൊരു കറുത്ത മറുകുണ്ട് അമ്മയ്ക്ക്. പലപ്പോഴും ഞാൻ അതിലേക്ക് നോക്കിയിരുന്നിട്ടുണ്ട്. അതു തന്നെയായിരിക്കണം എന്റെ അമ്മ! മറ്റൊന്നും എനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ല.

അന്ന് ഞാൻ ആ മാവിന്റെ തണലിൽ ഇരുന്ന് മണ്ണിൽ കളിക്കുകയായിരുന്നു. ഒരു സ്ത്രീ പുറത്തുള്ള നിരത്തിൽ നിന്ന് എന്നെ വിളിച്ചു. അവരുടെ കൈയ്യിൽ എന്തോ ഒന്ന് തിളങ്ങുന്നുണ്ടായിരുന്നു. കിന്നരി പല്ലുകളുടെ ചിരിയോടെ ഞാൻ അങ്ങോട്ടേക്ക് നടന്നു. പിന്നീട് കടന്നുപോയ നാളുകളൊന്നും എനിക്ക് വ്യക്തമല്ല.

അതുവരെ കേൾക്കാത്ത ഭാഷ! ആൾക്കാർ! സ്നേഹിക്കാനാണോ, കൊiല്ലാനാണോയെന്ന് മനസിലാക്കാൻ പറ്റാത്ത തലോടലുകൾ! ആണുങ്ങൾക്ക് വരാൻ വേണ്ടി മാത്രമായി നിറയേ പെണ്ണുങ്ങളെ പാർപ്പിച്ചിരിക്കുന്ന നിരവധി ഇടങ്ങളിലൂടെയാണ് എന്റെ ജീവിതം തുടർന്ന് സഞ്ചരിച്ചത്. എവിടേക്ക് പോയാലും ഒരു ചുറ്റുമതിലിനകത്തേക്ക് വീഴുന്ന ആകാശം മാത്രമേ എനിക്കുള്ളൂ..

ഏതൊക്കെ പ്രായത്തിൽ ആരൊക്കെ എന്റെ ശiരീരത്തിലേക്ക് വീണുവെന്നൊന്നും ഞാൻ പറയുന്നില്ല. ലോകം തിരിയാനുള്ള പ്രായം എത്തിയപ്പോൾ രക്ഷപ്പെടാനുള്ള പല മാർഗ്ഗങ്ങളും ഉണ്ടായിരുന്നു. ശ്രമിച്ചതു മാണ്. പക്ഷേ, സുമുഖമായ ജീവിതത്തിന് ഇങ്ങനെ കഴിയുന്നത് തന്നെയാണ് നല്ലതെന്ന് എപ്പോഴോ തോന്നുകയായിരുന്നു.

ആകെ നനഞ്ഞാൽ എന്തു കുളിരെന്ന് പറയുന്നത് പോലെ ഈ ലോകത്തിൽ ഞാൻ എന്നോ കുതിർന്നുപോയതാണ്!

ഉറവിടം കണ്ടെത്താനുള്ള മാർഗ്ഗം മുന്നിൽ കിട്ടിയത് കൊണ്ട് മറാത്തിക്കാരൻ പറഞ്ഞതെല്ലാം അന്നു രാത്രിയിൽ ഞാൻ അനുസരിച്ചു. ആ മനുഷ്യനിൽ ഉണ്ടായിരുന്ന മiദ്യത്തിന്റെയും പാൻമസാലയുടെയും മണം പുലരുവോളം എന്റെ ശiരീരത്തെ പൊതിഞ്ഞു. എന്നിൽ മതിയാവോളം കിതച്ചതിന് ശേഷം ആ മറാത്തിക്കാരനിൽ നിന്ന് അറിയേണ്ടതെല്ലാം ഞാൻ ആരായുകയായിരുന്നു.

ഒരു സ്ത്രീയാണ് എന്നെ കൊണ്ടുവന്നതെന്ന് അയാൾ പറഞ്ഞു. ശരിയാണ്! കൈയ്യിൽ തിളക്കം ഒളിപ്പിച്ച ഒരു സ്ത്രീ അവ്യക്തമായി ഇന്നുമെന്റെ കാഴ്ച്ചയിലുണ്ട്! ആരായിരിക്കുമത്? എങ്ങനെ തോന്നിയൊരു കുഞ്ഞിനെ പറിച്ചെടുക്കാൻ!

കണ്ണുകൾ നിറയാതെ വിൽക്കാനാനായി എന്നെയേത് നാട്ടിൽ നിന്നാണ് ആ സ്ത്രീക്ക് കിട്ടിയതെന്ന് ഞാൻ ചോദിച്ചു. അയാൾ മിണ്ടിയില്ല. അറിഞ്ഞിരുന്നു വെങ്കിൽ എത്രയും വേഗതയിൽ അങ്ങോട്ടേക്ക് പോകാൻ എനിക്ക് തോന്നു മായിരുന്നു. മറാത്തിയും ഹിന്ദിയുമല്ലാതെ എന്റെ നാവിൽ മറ്റൊരു ശബ്ദവുമില്ല. എന്നാലും ഞാൻ ഇറങ്ങി പുറപ്പെടുമായിരുന്നു…

ആരായെന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ അറിയാത്ത എനിക്ക് ജീവിതത്തിൽ ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. കൂടെ കിടക്കാൻ വരുന്ന മനുഷ്യരുടെ മുഖമായിരിക്കും ഓരോ നാളും ജീവിതത്തിന്. ചിലർ അടുത്ത ബന്ധങ്ങളിലെന്ന പോലെ തഴുകും. അങ്ങനെയുള്ളവരുമായുള്ള ഇടപെടൽ ഞാൻ ആസ്വദിക്കാറുണ്ട്. പരസ്പരം വിiയർത്തുകഴിഞ്ഞാൽ അടർന്ന് പോകുമെങ്കിലും എനിക്ക് അതിലൊരു സുഖം കണ്ടെത്താൻ പറ്റാറുണ്ടായിരുന്നു.

മറ്റു ചിലർ ആണെങ്കിൽ കാശ് കൊടുത്തു വാങ്ങിയ കiളിപ്പാട്ടം പോലെയാണ് എന്നെ ഉപയോഗിക്കാറുള്ളത്. അത്തരക്കാർക്ക് ബലമായി പൊiട്ടിച്ച് മൂലയിലേക്ക് കളയേണ്ട വെറുമൊരു വiസ്തുവാണ് ഞാൻ. ഈയിടെയായി ആരുടേയും കiളിപ്പാട്ടം ആകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്.

ഇങ്ങനെയൊക്കെ മതിയെന്ന് കരുതി ജീവിക്കുമ്പോഴാണ് എന്നെ അറിയാനുള്ള വഴി യാദൃശ്ചികമായി ഒരാൾ ഇങ്ങനെ തുറന്ന് തരുന്നത്! അതിലൂടെ പോകുക യെന്നേ ഞാൻ ചിന്തിച്ചുള്ളൂ…

‘പറയൂ… അറിയാമെങ്കിൽ എന്നോട് പറയൂ…. ഞാൻ എവിടുത്തുകാരിയാണ്..?’

മറാത്തിക്കാരൻ ചിരിച്ചു. ഒരു സി ഗാറും കത്തിച്ച് എന്റെ മുഖത്തേക്ക് പുiകയൂതിക്കൊണ്ട് അയാൾ കതക് തുറന്നു. പോകാൻ ഞാൻ അനുവദിച്ചില്ല. പറയാതെ വിടില്ലെന്ന് പറഞ്ഞപ്പോൾ എന്നെ തള്ളി താഴെയിടുകയും ചെയ്തു. എന്നിട്ടും അയാളുടെ പിന്നാലെ ഞാൻ ചെന്നു. ആ ചലനത്തിലാണ് അബീന യെന്റെ മുന്നിൽ നിന്നത്. ഞാനും അബീനയും ഏതാണ്ട് ഒരേ കാലത്ത് ഇവിടെ എത്തി ചേർന്നതാണ്. മൊത്തത്തിൽ മുപ്പതോളം പെണ്ണുങ്ങളുണ്ട് ഇപ്പോഴിവിടെ.

‘എവിടേക്കാണ്…? നിന്നെ അറിയാമെന്നല്ലേ അയാള് പറഞ്ഞേ?’

അബീന ഹിന്ദിയിൽ ചോദിച്ചു. അതേയെന്ന് ഞാൻ പറഞ്ഞു. ഇന്നാളൊരു നാൾ തന്നെ അറിയാമെന്നും അയാൾ പറഞ്ഞിരുന്നുവെന്ന് അവൾ പറഞ്ഞു. കയറി ചെല്ലുന്ന പെണ്ണുങ്ങളിൽ നിന്ന് കൂടുതൽ സഹകരണം കിട്ടാൻ ആളെ അറിയാമെന്നൊക്കെ പലരോടും അയാൾ ഇങ്ങനെ പറയാറുണ്ട് പോലും…

അതുകേട്ടപ്പോൾ ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്ക് തന്നെ നടന്നു. കുളിക്കുമ്പോൾ ദേഹം മുഴുവൻ വല്ലാത്തയൊരു നീറ്റൽ! കബളിപ്പിക്കപ്പെട്ട വേദന!

ലോകം വിൽക്കുന്നവരുടേതും വാങ്ങുന്നവരുടേതുമാണ്. അങ്ങനെ വരുമ്പോൾ രണ്ടുകൂട്ടരും പരസ്പര നേട്ടങ്ങൾക്ക് വേണ്ടി കള്ളങ്ങൾ കാട്ടും. ആരാണെന്ന് പോലും അറിയാതെ ഈ ചുiവന്ന തെരുവിലേക്ക് വന്നു വീണ ഞാനത് മനസിലാക്കണമായിരുന്നു. എന്നെ പോലെയുള്ളവർക്ക് ഉറവിടമില്ല. ഒഴുക്കു മാത്രമേയുള്ളൂ…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *