ആരു വന്നാലും നിനക്കെന്താ എന്തായാലും മരയോന്തിനെ പോലിരിക്കുന്ന നിന്നെ കെട്ടില്ല…..

ലൈക്കില്ലാത്ത പഞ്ചായത്ത്

Story written by Aneesha Sudhish

” ടാ ചെക്കാ”

“എന്താടീ “

“നീ എന്റെ കഥ വായിച്ചോ?”

“വായിച്ചു”

“എന്നിട്ട്”

“എന്നിട്ടെന്താ”

“കുന്തം”

“നീ കുന്തം തപ്പി ഇറങ്ങിയതാണോ ?”

“അതെ”

“എന്നാ മോള് ചെല്ല് ചേട്ടന് കുറച്ച് തിരക്കുണ്ട്”

“പോവാൻ വരട്ടെ”

“ഇവളെ കൊണ്ട് തോറ്റല്ലോ”

“വിടില്ല ഞാൻ”

“എന്താ നിന്റെ പ്രശ്നം”

“അങ്ങനെ വഴിക്ക് വാ”

“ദേഷ്യം പിടിപ്പിക്കാതെ കാര്യം പറയെടി മാക്രീ”

“മാക്രീ നിന്റെ പെണ്ണ്”

എന്നാ എന്റെ പെണ്ണേ

“ഞാൻ നിന്റെ പെണ്ണല്ല”

“അല്ലാ പറയാൻ പറ്റില്ല ചിലപ്പോൾ ഭാവിയിൽ”

“ഭൂതവും ഇല്ല ഭാവിയും ഇല്ല എന്നെ കെട്ടാനെ വേറെ നല്ല ചെക്കൻ വരും”

“ഉവ്വ വരും തൂർക്കീ സുൽത്താൻ വരും”

“ആരു വന്നാലും നിനക്കെന്താ എന്തായാലും മരയോന്തിനെ പോലിരിക്കുന്ന നിന്നെ കെട്ടില്ല ഹും”

“നീ രാവിലെ തന്നെ വട്ടു പിടിപ്പിക്കാതെ കാര്യം പറ പെണ്ണേ”

“എന്റെ കഥ വായിച്ചോ”

“ഉവ്വെന്നല്ലേ പറഞ്ഞേ”

“എന്നിട്ടെന്താ ലൈക്കും കമന്റും തരാത്തെ”

“ഓ…പിന്നെ നീ മാധവിക്കുട്ടിയല്ലേ ലൈക്കടിക്കാനും കമന്റ് തരാനും”

“പിന്നെ എന്തിനാ എന്റെ കഥ വായിച്ചേ”

“അത് എന്റെ ഇഷ്ടം”

“അങ്ങനെ സ്വന്തം ഇഷ്ടം നോക്കാൻ ഈ പഞ്ചായത്തിൽ പറ്റില്ല”

“അതു നീയാണോ തീരുമാനിക്കുന്നേ”

“ഞാനല്ല പക്ഷേ പഞ്ചായത്ത് അഡ്മിന് തീരുമാനിക്കാലോ”

“ഓ പിന്നേ”

“എന്നിട്ടെന്താ അഡ്മിൻ നിന്റെ കഥയ്ക്ക് ലൈക്കും കമന്റും തരാത്തെ”

“അതു പിന്നെ അവർക്ക് 8 ഗ്രൂപ്പ് നോക്കണ്ടെ നേരം ഉണ്ടാവില്ല”

“8 ഗ്രൂപ്പിലും 10 അഡ്മിൻ ഉണ്ടല്ലോ ആദ്യം അവർ ലൈക്ക് തരട്ടെ എന്നിട്ടാകാം ഞാൻ”

“അവർ തരില്ല “

“എന്താ “

“അതെന്താ”

“അവർ അഡ്മിനല്ലേ ചാറ്റ് കൂടുമ്പോൾ നിയമാവലി കൊണ്ട് മാത്രമേ വരൂ”

“പിന്നെ അവർ കഥയും കവിതയും ഇടാറുണ്ടല്ലോ “

“ചിലർ ഇടല് മാത്രേ ഉള്ളൂ മറ്റു ചിലർ അതു പോലും ഇല്ല “

” എന്റെ ബുദ്ദൂസേ നിനക്കൊരു കാര്യം അറിയോ ?”

“എന്ത്”

“അവർക്ക് അതിന് നേരമില്ലാഞ്ഞിട്ടല്ലേ വീട്ടിലെ കാര്യങ്ങൾ ജോലി അങ്ങനെ ഒത്തിരി കാര്യങ്ങൾ അവർക്കുമുണ്ട് മാത്രമല്ല നിന്നെ പോലെ ഉള്ളവരെ പഞ്ചായത്തിൽ നിയന്ത്രിച്ച് കൊണ്ടുപോണ്ടെ നിന്നെ പോലെ ഏത് നേരവും ഫോണും പിടിച്ചിരിക്കല്ല “

“അപ്പോൾ വായിക്കുന്നുണ്ടല്ലോ പിന്നെന്താ ലൈക്ക് തന്നാൽ വായിക്കാനുള്ള സമയം പോലും വേണ്ടല്ലോ ഒരു ലൈക്ക് അല്ലെങ്കിൽ ഒരു ലൗ ചിഹ്നം തരാൻ … ഞാൻ സമ്മതിക്കില്ല”

“നിന്റെ സമ്മതം ആർക്കുവേണം”

“അടുത്ത പഞ്ചായത്ത് ചാറ്റ് വരട്ടെ”

“നീ എന്തു ചെയ്യും”

“അത് അപ്പോ അറിഞ്ഞാൽ മതി”

“പറയ് പെണ്ണേ”

“ആദ്യം ലൈക്ക് താ എന്നിട്ട് പറയാം”

“എന്നാ ഇപ്പോ തരാം”

“ദാ തന്നു”

“ചേട്ടന്റെ മാത്രം പോരാ”

“പിന്നെ”

“പഞ്ചായത്തിൽ ഇതു പോലെ കഥയും കവിതയും വായിച്ച് മിണ്ടാതിരിക്കുന്ന ചേട്ടന്റെ നാട്ടുകാരോടും വീട്ടുകാരോടും കൂട്ടുകാരോടും പറ ലൈക്ക് തരാൻ”

“ലൈക്ക് തന്നാൽ….”

“എന്നാ പിന്നെ….”

“പിന്നെ…..”

“ശ്ശോ… എനിക്ക് നാണം വരുന്നു”

“നിനക്ക്….നാണം ഉവ്വേ”

“പറ പെണ്ണേ”

“അതേ പഞ്ചായത്ത് ചാറ്റിൽ എല്ലാ അഡ്മിൻ മാരുടെയും ആശിർവാദത്തോടെ എന്റെ പുതിയ കഥയായ കൊട്ട തേങ്ങയിലെ പ്രണയ ലേഖനം ചേട്ടന് ഞാൻ കൈമാറും …”

“എന്നാ ഞാൻ ഈ പഞ്ചായത്തിലെ മാത്രമല്ല അടുത്ത പഞ്ചായത്തിൽ നിന്ന് വരെ ലൈക്കുകൾ വാരി വിതറും അത്തിപ്പാറ അമ്മച്ചിയാണേ സത്യം”

“ആദ്യം ഈ കഥയ്ക്ക് 10 ലൈക്കെങ്കിലും കിട്ടട്ടെ എന്നിട്ട് പോരെ സത്യമിടൽ”

“നിനക്ക് കിട്ടിയില്ലെങ്കിൽ പിന്നെ ആർക്കാ മുത്തേ ഇവിടെ ലൈക്ക് കിട്ടാ”

“കിട്ടിയാൽ മതിയായിരുന്നു..”

“കിട്ടുമെന്നേ ഞാനല്ലേ പറയുന്നേ ലൈക്ക് തരാത്തവരെ നമ്മുക്ക് അഡ്മിനെ ചാക്കിട്ട് പിടിച്ച് വേറെ ഗ്രൂപ്പിലേക്ക് തട്ടാം “

“നടക്കണ കാര്യം പറ”

“നടക്കില്ലെന്ന് നിനക്കെങ്ങനെ മനസിലായി”

” ഇവിടെ മന്ദബുദ്ധികളെ അല്ല അഡ്മിൻ ആക്കിയിരിക്കുന്നത് ആ ചാക്കും കൊണ്ട് വല്ല തവളയെ പിടിക്കാൻ നോക്ക്”

“അതല്ലേ പൊന്നേ ഞാൻ ഒരു മാക്രിയെ ഇങ്ങനെ പിടിച്ച് വെച്ചേക്കുന്നേ “

“എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ “

“ദേഷ്യപെടല്ലേ പൊന്നേ നിനക്ക് ലൈക്ക് കിട്ടും”

“കിട്ടിയാൽ ഇതു വായിക്കുന്ന ആദ്യ അഡ്മിന്റെ തല മൊട്ടയടിച്ച് ശൂലം കേറ്റി 8 ഗ്രൂപ്പിലും ഓടിക്കും ഞാൻ “

“ഈശ്വരാ ഇതു വായിച്ച് നിന്നെ ഈ പഞ്ചായത്തിൽ നിന്നും ഓടിക്കാതിരുന്നാൽ മതി “

“ആ കരിനാക്ക് വളച്ച് പറയല്ലേ മനുഷ്യാ “

“എന്റെ കരിനാക്കല്ല എന്നാലും നടന്നാലോ”

“അല്ലാ ശരിക്കും അങ്ങനെ നടക്കോ ഏയ് ഇല്ല ” എങ്ങാനും….”

“നടന്നാ ഞാൻ മിണ്ടൂല്ല”

“എന്നാ ന്റെ പെണ്ണ് ചെന്ന് കൊട്ടത്തേങ്ങ എടുത്തെഴുത്”

“എന്ത് ?”

“പ്രണയ ലേഖനം”

“അത് ഞാൻ എപ്പഴേ എഴുതി”

“എന്നിട്ടെവിടെ”

“പഞ്ചായത്ത് ചാറ്റിൽ ആരും കാണാതെ തരാം”

“എന്നാ …. ഓകെ പിന്നെ കാണാം … ഞാൻ പോട്ടെ”

“നീ പോടാ മരയോന്തേ”

“ടീ… മാക്രീ”

“പോടാ പോത്തേ ….”

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ”

അവസാനിപ്പിക്കാം അല്ലേ ? ചിലപ്പോൾ അഡ്മിൻ ചവിട്ടി പുറത്താക്കിയാലോ

അല്ലെങ്കിൽ

“തുടരണോ …. വേണ്ടാല്ലേ”

ഏയ് വേണ്ട

“ഇതിനും ലൈക്ക് ഇല്ലല്ലോ” വെറുതെ എഴുതി കഷ്ടപ്പെട്ടു

“ഞാൻ പോണ് അടുത്ത പഞ്ചായത്ത് ചാറ്റിൽ കാണാം

Related Posts

Leave a Reply

Your email address will not be published. Required fields are marked *