ആരെയെങ്കിലും ഇഷ്ടമാണോ ന്ന് ഇവള് പെട്ടെന്ന് ചോയ്ച്ചപ്പോ ഉള്ള കാര്യം മറയ്ക്കാൻ……

മുകുന്ദേട്ടാ മഞ്ചി വിളിക്കുന്നു

എഴുത്ത്:-നക്ഷത്ര ബിന്ദു (ശിവാനി കൃഷ്ണ)

“ചക്കുച്ചി…”

“മ്മ്…”

“ചക്കൂ…..”

“എന്നാടി…”

“നിനക്ക് ആരുടേം പ്രേമം തോന്നീട്ടില്ലേ…”

ഫോണിൽ കുത്തികൊണ്ട് ഇരുന്ന അവൾ പെട്ടെന്ന് എന്നെ ഒരു നോട്ടം..

“എന്തെ ഇപ്പോ അങ്ങനെ ഒരു ചോദ്യം..”

“ചുമ്മാ ചോയ്ക്കാൻ പാടില്ലേ…”

“ആരെങ്കിലും കൊത്തിയോ പൊന്നുസ്സേ…”

“ഓ പിന്നെ.. അതും എന്നോട്..നടന്നത് തന്നേ…നീ ആദ്യം ചോദിച്ചതിന് ഉത്തരം പറ..”

“പ്രേമം തോന്നീട്ടില്ലേ ന്ന് ഒക്കെ ചോയ്ച്ചാൽ…”

“ഉണ്ടല്ലേ…”

“മ്മ്…”

“ആരോടാ… ആരോടാ..”

“അത്.. നീ ഒന്ന് പോയേ പൊന്നു …”

“ദേ ചക്കു പറയുന്നുണ്ടോ… അല്ലങ്കിലും നിനക്ക് ഇപ്പൊ എന്നോട് സ്നേഹം ഒന്നുമില്ലല്ലോ..”

“ഓ ഇനി അതിന് തുടങ്ങണ്ട… ഞാൻ പറയാം…”

“ന്നാ പറ…”

“ഉണ്ണിയേട്ടൻ… “

“ഉണ്ണിയേട്ടനാ… അതാര്…വിറക് വെട്ടാൻ വരുന്ന അനിമാമന്റെ മോനാ..”

“പ്ഫാ…ഉണ്ണിയേട്ടനെ നിനക്ക് അറിയില്ലേ “

“ഇല്ല..”

“എടി..ഉണ്ണി മുകുന്ദൻ.. എന്തോരം ഫാൻസ്‌ ഉള്ളതാ പുള്ളിക്ക്… ന്നിട്ട് നിനക്ക് അറിഞ്ഞൂടെ…”

“ഏഹ്..നിനക്ക് എന്തെടി.. ദേ വെറുതെ കളിക്കല്ലേ ചക്കു..ആരാന്ന് പറഞ്ഞേ…”

“എടി സത്യോണ്…”

“നിനക്ക് തലയ്ക്കു പ്രാന്താണോ..”

“എന്തെടി..”

“നല്ല ആളെ പ്രേമിക്കുന്നത്.. ഹയ്യോ.. ഞാൻ ഇന്ന് ചിരിച് ചിരിച് ചാവും..”

“ഹും.. എന്താ ഇപ്പോ അയാളെ പ്രേമിച്ചാൽ. നിക്ക് ഇഷ്ടാണ്..”

“ഓ പ്രേമിച്ചോണ്ട് അവിടെ ഇരുന്നോ..അവൾടെ ഒരു ഒലക്കമേലെ ഉണ്ണിയേട്ടൻ.. അത് പോട്ടെ.. ഒരു വട്ടം എങ്കിലും നീ അയാളെ നേരിട്ട് കണ്ടിട്ടുണ്ടോ.. ഇല്ലല്ലോ… ന്നിട്ട് ലുബ് ആണു പോലും “

“കണ്ടിട്ടുണ്ട്.. സംസാരിച്ചിട്ടുമുണ്ട്…”

“വൊ വൊ വൊ വിശ്വസിച്ചു..”

“നിനക്ക് വിശ്വാസം ഇല്ലങ്കിൽ ദാ നോക്ക്..”

നോക്കിയപ്പോ അവർ രണ്ടും കൂടി ഉള്ള സെൽഫി

“ഇതെങ്ങനെ…”

“ഹിഹി… കോളജിൽ വാർഷികത്തിനു വന്നപ്പോ ഞാനാ പൂ കൊടുത്തത്…”

“എന്നിട്ട്?”

“എന്നിട്ട് ന്താ…”

“എടി ശവമേ… മിനിമം നമ്പർ എങ്കിലും വാങ്ങാൻ പാടില്ലാരുന്നോ.. നീ ഒരു പൂവും കൊടുത്തു സെൽഫിയും എടുത്തിട്ട് അങ്ങ് വിട്ടോ..”

“നീ ഒന്ന് പോയേ പൊന്നു.. അതൊന്നും നടക്കാൻ പോണില്ല..അവരൊക്കെ വല്യ ആളുകൾ..”

“ഓഹോ..ന്നാ ഞാൻ ഇത് നടത്തും…”

“ഏഹ്…”

“ആന്ന്…യു വെയിറ്റ് ആൻഡ് വാച്ച്…ok ബേയ്… ഞാൻ പ്ലാൻ തുടങ്ങട്ടെ…”

വല്യ ആവേശത്തിൽ സെറ്റ് ആകും ന്ന് ഒക്കെ പറഞ്ഞിട്ട് ന്റെ തലച്ചോറിന്റെ സ്ഥിരത ഇല്ലായ്മ കണ്ടിട്ട് എല്ലാം കാറ്റിൽ പറന്നു പോകും ന്നാ തോന്നുന്നേ…

എന്നുണ്ണി പൊന്നുണ്ണി വായോ വായോ വേഗം എൻ ചക്കും എന്നുണ്ണീം കാതൽ കാതൽ ആവ്… ദൂതും പേറി നെൻ ഇതാ വരുന്നു… കൂയ്….

സൺ‌ഡേ ആവാനുള്ള കാത്തിരിപ്പിനിടയിൽ ചക്കു എന്ന ന്റെ മണുകുണാഞ്ചി ചേച്ചിയുടെ സൗന്ദര്യബോധത്തിലുള്ള വിവരക്കേടിനെ ഞാൻ തൊട്ടുണർത്തി…സാഹസികമായി ഞാൻ പിരികം ത്രെഡ് ചെയ്യുന്നതിനിടയിൽ ചെറിയ ഒരു w ഷേപ്പ് അതില് ഉണ്ടായി… പിന്നെ അതാണ് ഇപ്പൊ ലുക്ക്‌ ന്ന് തട്ടി വിട്ട് രക്ഷപ്പെട്ടു…

അങ്ങനെ ഞായറാഴ്ച രാവിലെ ഒരു ലോങ് ബോട്ടം വൈറ്റ് കളർ അനാർക്കലി വിത്ത്‌ മജന്ത ഷാൾ ഒക്കെ ഇട്ട് മുടിയൊക്കെ പറത്തി ഇട്ട് അണിയിച്ചൊരുക്കി അവളേം കൊണ്ട് ഞാൻ എന്റെ കുടു കുടു വണ്ടിയിൽ ഇറങ്ങി.. ഇപ്പോ നിങ്ങൾ ഓർക്കുന്നുണ്ടാകും ഞാൻ ഇവളേം കൂട്ടി എങ്ങോട്ട് പോവാണെന്ന്…

ഹിഹി… ഞങ്ങളും ഉണ്ണിയേട്ടനും ചൈൽഡ്ഹൂഡ് ഫ്രണ്ട്സിന്റെ മക്കളായത് കൊണ്ട് വീട് അടുത്തടുത്തു ആണേ… മനസിലായില്ലേ… വല്യ കാര്യം ഒന്നുമില്ല… ഒരേ ടൌൺ.. അത്രേ ഉള്ളു…

“നമ്മൾ ഇതെവിടെയ പൊന്നു പോണത് “

“സർപ്രൈസ്…”

“ദേ പറയുന്നുണ്ടോ നീ…”

“മിണ്ടാതിരുന്നില്ലെങ്കിൽ ചേച്ചി ആണെന്ന് നോക്കില്ല.. എടുത്തു മലത്തി അടിച്ചു കളയും…”

“ഇനി എന്ത് പണി വാങ്ങിത്തരാൻ ആണോ ന്റെ കൃഷ്ണ… “

എടി ചക്കുച്ചി… നോക്കിക്കോ നീ… ഇന്നെന്റെ ഫുദ്ധി കണ്ട് നീ ഞെട്ടും… ബുഹ ഹഹഹ… വണ്ടി നേരെ കൊണ്ട് ചെന്നപ്പോ security വന്നു അങ്ങ് കൈ കാട്ടി നിർത്തി…

“എങ്ങോട്ടാ?”

“ഏഹ്.. അപ്പോ ഇത് ഉണ്ണിയേട്ടന്റെ റോഡല്ലേ “

“ഏഹ്..”

“സ്സ്… ഐ മീൻ വീടല്ലേ…”

“അതേ…”

“ആഹ്.. അത് താനേ…ഇങ്ങോട്ട് തന്നെയാ വന്നത്… ഗേറ്റ് തുറക്ക് സേട്ടാ…”

“അതിന് കൊച്ചേതാ… പെർമിഷൻ വാങ്ങിയിട്ടുണ്ടോ…”

“പിന്നില്ലേ… ദേ ഈ ബാക്കിലിരിക്കുന്നത് ഇവിടത്തെ ഉണ്ണിടേ പെണ്ണാ… നിങ്ങൾ ഇവിടെ പിടിച്ചു നിർത്തി ചോദ്യം ചെയ്യൽ ആയിരുന്നു ന്ന് വല്ലോം ഉണ്ണിയേട്ടൻ അറിഞ്ഞാൽ ഇന്ന് നിങ്ങടെ പണി പോകും..”

“അയ്യോ കുഞ്ഞേ… ചതിക്കല്ലേ..”

പാവം ചേട്ടൻ.. തിരിച്ചു പോകുമ്പോ ഒരു നൂറ് രൂപ ടിപ് കൊടുക്കണം.. ഹിഹി

“പൊന്നു.. നീ ഇതെന്തൊക്കെയാ ചെയ്യുന്നെ..”

“നീ ഒന്ന് മിണ്ടാതിരുന്നേ ചക്കു… വെറുതെ ചിരിച്ചോണ്ട് ഇരിക്ക് മുഖം വാട്ടാതെ…എന്നാൽ അല്ലേ കാര്യങ്ങൾ പെട്ടെന്ന് നടക്കു…”

അവിടൊരു മൂലക്ക് കൊണ്ട് വണ്ടിയും വച്ചിട്ട് ഇറങ്ങിയപ്പോ പട്ടി കുരയ്ക്കുന്നു.. ഈശ്വര പണി ആവോ… ഹാവു.. കൂട്ടിലാ…പോടാ പട്ടി…പേടിപ്പിക്കാൻ നോക്കുന്നോ.. അതും ഈ എന്നെ.. അതിന് നീ ഒന്നുടെ ജനിക്കണം… കേട്ടാടാ പട്ടി…കഞഞഞ്ഞാ.. ഹും

“വാടി…”

“മ്മ്..”

കോളിങ് ബെൽ അടിച്ചിട്ട് നിന്നപ്പോ ഒരു തല നരച്ച അമ്മച്ചി വന്ന് കതക് തുറന്ന്.. ഇത് ആരാവോ.. ഇനി വീട് മാറിയോ…

“ആരാ..”

“മുകുന്ദേട്ടൻ ഇല്ലേ..”

“ഏഹ്…”

“സ്സ്..ഉണ്ണിയേട്ടൻ ഇല്ലേ..”

“ഉണ്ട്‌…”

“ഒന്ന് വിളിക്കോ..”

“കൊച്ചേതാ..”

“ഏട്ടൻ അറിയാം.. അമ്മച്ചി വിളിക്ക് വേഗം.. ഞങ്ങളോട് വരാൻ പറഞ്ഞിരുന്നു..”

“ഓ ആണോ.. ഇപ്പോ വിളിക്കാം..മക്കൾ കേറി ഇരിക്ക്..”

ഹിഹി….ലവളേം പിടിച്ച് കേറ്റി സോഫയിൽ പോയിരുന്നു… ഹൈ നല്ല ചാടുന്ന സോഫ.. ഒരേ പൊളി…

“പൊന്നു… നീ ഇതെന്തൊക്കെയാ കാണിക്കുന്നേ… നിക്ക് ഒരു കാര്യ പറയാനുണ്ട്..”

“അതൊക്കെ പിന്നെ പണയാം.. നീ ഒന്ന് മിണ്ടാതിരുന്നേ…”

“എടി…”

“ശു… മിണ്ടരുത്… ദേ നോക്ക്… നിന്റെ സേട്ടൻ വരുന്നു..”

കുട്ടി നിക്കറും ഇട്ട് കഴുത്തിൽ ഹെഡ്സെറ്റും തൂക്കി ഇറങ്ങി വരുന്ന ഉണ്ണിയേട്ടനെ ഒന്ന് കാണേണ്ട കാഴ്ച തന്നെയാ..അരെ വാഹ്…ചുമ്മാതല്ല ഈ മൊതലിനു വേണ്ടി ഫബിയിൽ കുറെ ഊളകൾ കടിപിടി ഉണ്ടാക്കുന്നത്..ആ ദീപ്തി ഒക്കെ ഫോട്ടോയിൽ നോക്കി ന്തോരം വാറ്റിയതാ…ഇങ്ങേരെ എന്റെ അളിയൻ ആക്കീട്ട് പത്ത് പട്ടി ഷോ കാണിക്കണം എനിക്ക്.. ഹിഹി…

“ആരാ… മനസിലായില്ല…”

സിവനെ… ഇങ്ങേര് ഇത് കൊളം ആക്കുവോ.. ആ അമ്മച്ചി ആണേൽ നോക്കി കൊണ്ട് നിപ്പുണ്ട്…

“അല്ല ചേട്ടാ.. എന്നെ മറന്നോ… ഞാനാ ഞാൻ..”

“ഏതാ ഈ ഞാൻ..നിക്ക് ഓർമ ഇല്ലല്ലോ..”

“ഓർമ വരും… ഞാനൊരു കാര്യം പറഞ്ഞാൽ ഓർമ വരും…”

“പറ..”

“അല്ല…അത് പിന്നെ ഒറ്റയ്ക്ക്… അങ്ങോട്ട് മാറി നിന്ന്…”

പുള്ളിക്കാരൻ എന്നെയും ചക്കുനേം ഒന്ന് നോക്കിയിട്ട് “മ്മ് “ന്ന് പറഞ്ഞു നടന്നു…

പിറകേ ചെന്നപ്പോ ഒരു കിടുക്കാച്ചി ഗാർഡൻ…ഹോ എന്തോരം ചെമ്പരത്തിയാ… നടുക്കായിട്ട് ഒരു സ്വിമ്മിംഗ് പൂളും

“അയ്യോ…ഇത്രേം വല്യ സ്വിമ്മിംഗ് പൂളോ.. ഇതിപ്പോ എത്ര മീറ്റർ കാണും..”

“ഇതിന്റെ അളവ് എടുക്കാൻ ആണോ കുട്ടി വന്നത്..”

“ഈൗ… അല്ല…”

“എന്നാ പറ.. എന്താ കാര്യം..”

“അത് പിന്നെ ചേട്ടാ.. എന്റെ കൂടെ വന്ന പെങ്കൊച്ചിനെ കണ്ടില്ലേ… ദേ നോക്ക്.. അവിടെ ഇരിക്കുന്നത്..”

ഹാളിൽ സോഫയിൽ ചുറ്റും നോക്കി ഇരിക്കുന്ന ചക്കുനെ ഞാൻ ചൂണ്ടി കാണിച്ചു കൊടുത്തു…

“മ്മ് കണ്ടു… ആ കുട്ടിക്ക് ന്താ..”

“കാൻസർ…”

“ക്യാൻസറോ… കണ്ടാൽ തോന്നില്ലല്ലോ..”

“അതൊക്കെ ഇപ്പോ കണ്ടാലും തോന്നുവോ..”

“മ്മ് അതും ശരിയാ… “

“ഹാർട്ടിലാ… ലാസ്റ്റ് സ്റ്റേജ് ആണു.. ചേട്ടൻ വിചാരിച്ചാലെ ഇതിനൊരു പരിഹാരം ആവു…”

“അതെങ്ങനെ.. പൈസ എന്തെങ്കിലും വേണോ..”

“ചെ ചെ.. അതൊന്നും വേണ്ട..”

“പിന്നെ…”

“ഊണിലും ഉറക്കത്തിലും പകലും രാത്രിയിലും ഓർമയിലും സ്വപ്നങ്ങളിലും ഉണ്ണി മുകുന്ദൻ എന്ന മഹാവ്യാധി പിടിപെട്ട് പിടയുന്ന ഒരു പിഞ്ചുമനസ്സാണ് അത്…”

“ഏഹ്..”

“ആന്നേ….. ദേ ഇത് കണ്ടോ..”

ഞാൻ കൊടുത്ത ബുക്ക് കണ്ട് പുള്ളി ഞെട്ടി.. ഒരാഴ്ച കുത്തി ഇരുന്നു ഇങ്ങേർടെ ഇത്രേം പടം വരച്ച പാട് എനിക്കെ അറിയൂ…

“ഇത് പോലെ ഒത്തിരി ബുക്ക്‌ ഉണ്ട്‌… പഠിക്കുന്ന നോട്ടിലും ടെക്സ്റ്റ്‌ബുക്കിലും എല്ലാം ചേട്ടന്റെ പടമാണ്.. എന്തിന് എക്സാം പേപ്പറിൽ പോലും..പിന്നെ..”

“പിന്നെ..”

“ആരോടും പറയല്ലേ രഹസ്യവാ…”

“ഇല്ല… പറ.. എന്താ..”

“നെഞ്ചിൽ വരെ ചേട്ടന്റെ മുഖം ടാറ്റൂ ചെയ്തിട്ടുണ്ട്..”

“ഓ പിന്നെ.. “

“സത്യം ചേട്ടാ.. അത് കാണണം ന്നൊക്കെ പറഞ്ഞാൽ ചേട്ടനു തന്നെയാ മോശം.. ഇനി കണ്ടെ തീരുങ്കി ഞാൻ വിളിക്കാം… ച…”

“ഉയ്യോ..വേണ്ട..”

“ങ്ങും… അപ്പോ ഞാൻ പറഞ്ഞു വന്നത്.. ആ മുഖത്തോട്ട് ഒന്ന് നോക്കിയേ ചേട്ടാ.. പാവം ല്ലേ..”

“മ്മ്.. പാവമൊക്കെ തന്നേ.. അതിനിപ്പോ ഞാൻ എന്ത്‌ ചെയ്യും..”

“ഒരു ജീവിതം കൊടുത്തൂടെ…”

“ഞാനോ…ഏഹ്..”

“പിന്നല്ലാതെ…”

“ശ്ശെടാ.. ഇത് കൊള്ളാം.. നിക്കും കൂടി സ്നേഹം തോന്നണ്ടേ..”

“ചേട്ടന് കാമുകി ഉണ്ടോ?”

“ഇല്ല “

“Arrange മാര്യേജ്നോട്‌ വിരോധം ഉണ്ടോ..”

“ഇല്ല…”

“Arrange മാര്യേജ് ന്ന് പറയുമ്പോ കല്യാണം ഉറപ്പിച്ചു അപ്പോ തന്നേ അങ്ങ് കെട്ടുവല്ലല്ലോ… കുറച്ച് നാൾ കൂടെ നടന്ന് നന്നായി മനസിലാക്കിയിട്ടല്ലേ കെട്ടു.. അങ്ങനെ കരുതിയാ മതി.. പാവം കുട്ടി…പ്രണയനൈരാശ്യത്തിൽ അടിമപെട്ട് ഫുഡ് പോലും നേരാംവണ്ണം കഴിക്കാറില്ല..”

ഇന്നലെ അച്ഛൻ കൊണ്ട് വന്ന അൽ ഫാമിന്റെ മുക്കാലും തിന്നിട്ട് കിണിച്ചൊണ്ട് എണീച്ചു പോയവളെ ഞാൻ ഓർത്ത് പോയി..

“ചേട്ടൻ എന്താ ഈ ആലോചിക്കുന്നേ… ചേട്ടൻ just ഒന്ന് നോക്ക്… പാവമാണ്.. ചേട്ടന് നന്നായി ചേരും.. എന്റെ ചേച്ചി ആയോണ്ട് പറയുവല്ല.. തങ്ക കട്ടി ആണു… ആമ്പിള്ളേർടെ മുഖത്ത് പോലും നോക്കില്ല..”

“അപ്പോ എന്നെയോ..”

“അത്… ഫോട്ടോ അല്ലേ… ഇനി നേരെ നോക്കാൻ പറയാം..”

“മ്മ്…”

“എന്നാ ഒന്ന് സംസാരിച്ചിട്ട് അങ്ങ് കൊണ്ട് വിട്ടേക്കണേ… നിക്ക് കുറച്ച് പണി ഉണ്ട്‌… ബൈ യെ… പിന്നെ അവൾക്ക് മംഗോ ജ്യൂസ്‌ ആണു ഇഷ്ട്ടം…റ്റാറ്റാ…”

അകത്തോട്ടു കേറാൻ നിന്നപ്പോഴേക്കും ചക്കുച്ചി ഇങ്ങോട്ട് ഇറങ്ങി വന്നു.. ഇവള് ഇപ്പോ ന്തിനാവോ ഇങ്ങോട്ട് കെട്ടി എടുത്തത്..മ്മ് മ്മ് ഇരുന്നിട്ട് പൊറുതി മുട്ടുന്നായിരിക്കും.. ഗള്ളി പെണ്ണ്

“ചക്കു.. ടീ… ഞാൻ പോവേണ്.. നീ പയ്യെ വന്നാമതി… ഓക്കേ… റ്റാറ്റാ.. ഓൾ ദി ബെസ്റ്റ്…”

“അതേ.. മോൾ ഒന്ന് അവിടെ നിന്നെ…”

ങേ…

“എന്ത്.. വേഗം പറ.. സമയമില്ല..”

അവൾ എന്നെ ഒന്ന് നോക്കീട്ട് പന്തം കണ്ട പെരുചാഴിയെ പോലെ വായും തുറന്ന് നിക്കുന്ന ഉണ്ണിയേട്ടന്റെ അടുത്തേക്ക് ചെന്നു…

“എന്റെ പൊന്നു ചേട്ടാ.. നിക്ക് ചേട്ടന്റെ അടുക്കൽ പ്രിത്യേകിച്ചു ഒരു ഇഷ്ടോമില്ല.. നിക്ക് ആരെയെങ്കിലും ഇഷ്ടമാണോ ന്ന് ഇവള് പെട്ടെന്ന് ചോയ്ച്ചപ്പോ ഉള്ള കാര്യം മറയ്ക്കാൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതാണ്.. അത് കേട്ട് ഇവൾ ഇങ്ങനൊക്കെ ചെയ്യും ന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല “

ഏഹ്… എടി പരമ ചെ റ്റേ…. ദ്രോഹി…. എനിക്ക് ഇങ്ങനെ തന്നേ വേണം..ഒരു അനിയത്തിയുടെ കടമ നിറവേറ്റാൻ ഇറങ്ങി തിരിച്ച എന്നെ…

“ഇവിടെക്ക് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോഴേ പറഞ്ഞേനെ… ഒരു നൂറാവർത്തി ചോയിച്ചിട്ടും സർപ്രൈസ് ന്നും പറഞ്ഞു നിന്നു…”

എന്റീശോയേ… ഇപ്പോ എന്നാ ചെയ്യും.. ഇവിടന്ന് എസ്‌കേപ്പ് ആയിടേണമേ…

ആഹ് ഐഡിയ…

“അയ്യോ… അയ്യോ … നിക്ക് വയ്യേ… അയ്യോ…വയർ വേദനിക്കുന്നെ… അയ്യോ…”

ഞാനൊഴുക്കിയ പൂങ്കണ്ണീർ കണ്ട് രണ്ട് പേരും എന്റെ അടുത്തേക്ക് ഓടി വന്നു…

“അയ്യോ.. എന്ത് പറ്റി പൊന്നു…”

“വയർ വേദനിക്കുന്നു…”

“അതെന്താ പെട്ടെന്ന്.. കുഴപ്പം ഒന്നും ഇല്ലാരുന്നല്ലോ.. ഡേറ്റ് ആണോ..”

“അല്ല…”

അയ്യോ…

“അല്ലല്ല… ആണു ആണു…”

“ഏഹ്…”

“ഡേറ്റ് ആണു.. ഡേറ്റ്… പിന്നെ രാവിലത്തെ പഴംകഞ്ഞീൽ ഒഴിച്ച അച്ചാർ കെട്ടത് ആയിരുന്നു ന്ന് തോന്നുന്നു.. അയ്യോ നോവുന്നെ..”

അത് കേട്ടതും സിൽമാനടൻ അവിടെ നിന്ന് ഒറ്റച്ചിരി.. ഒരാൾ മരണവെപ്രാളം കാണിക്കുമ്പോ ഇങ്ങനാണോ ടോ മനുഷ്യ പെരുമാറേണ്ടത്… മനസ്സാക്ഷി ഇല്ലാത്ത ജ ന്തു…

“അല്ല… കുട്ടിക്ക് എവിടെയാ വേദന ന്ന് പറഞ്ഞത്..”

“വയറ്റിൽ..”

“എന്നിട്ടെന്തിനാ ഈ തലയിൽ പിടിച്ചിരിക്കുന്നത്..”

ന്റെ പൊന്നുംകുരിശ് മുത്തപ്പാ… ഇതെന്നാ പണിയാ…

“അ.. അത്.. ആഹ് അത് നിക്ക് വയർ വേദനിക്കുമ്പോ തല ഒക്കെ വേദനിക്കും.. നടക്കാനൊന്നും പറ്റില്ല.. തളർന്നോവും.. അല്ലേ ചക്കു..”

അത് കേട്ടിട്ട് അവൾ വായും പൊളിച്ച് നിക്കുന്നു.. ആണെന്ന് പറ ശവമേ.. ഞാൻ കാലിനിട്ടൊരു ചവിട്ട് കൊടുത്തു..

“ആഹ്.. അതേ അതേ…”

“അച്ചോടാ… അപ്പോ കുട്ടിക്ക് നടക്കാൻ പറ്റില്ലേ…”

“മ്മ് ചും..”

“ആണോ ന്നാ വാ ഉണ്ണിയേട്ടൻ എടുക്കാം..”

ങേ…രണ്ട് നിമിഷം കൊണ്ട് അങ്ങേരെന്നെ പൊക്കി എടുത്തോണ്ട് അകത്തോട്ടു നടന്നു..65 കിലോ നിസ്സാരമായിട്ട് തൂക്കി എടുക്കണമെങ്കിൽ ചക്കചുള അല്ല ഈ ഉരുട്ടികേറ്റി വെച്ചിരിക്കുന്നത്.. ഹെമ്മേ…ന്നിട്ട് നോക്കിയപ്പോ ചക്കു പിറകിൽ തലയ്ക്കു കയ്യും വച് നിക്കുന്നു..

“അയ്യോ വേദന മാറിയെ… ഇറക്കിക്കോ ഇറക്കിക്കോ..”

“കുഴപ്പമില്ല…. ഞാൻ റൂമില് കിടത്താം..”

“അയ്യോ.. റൂമിലോ..”

“അതിനെന്താ.. അവിടെ ഫാൻ ഉണ്ട്‌… നല്ല ചൂട് ഉണ്ടല്ലേ.. അതും മാറി കിട്ടും..”

സിവനെ… ഇതിപ്പോ നിക്ക് പണി ആയല്ലോ.. ഏത്‌ നേരത്താണോ ആ തലപ്രാന്ത് പിടിച്ചവളുടെ വാക്കും കേട്ട് ഇറങ്ങി തിരിക്കാൻ തോന്നിയത്..

അപ്പോഴേക്കും അങ്ങേര് ഒരു റൂമില് ബെഡിൽ കൊണ്ട് കിടത്തി

“കുട്ടി ഇവിടെ കിടക്ക്.. ഞാൻ മരുന്ന് എടുത്തിട്ട് വരാം..”

“അയ്യോ അതൊന്നും വേണ്ട..”

“വേദന മാറണ്ടേ..”

“മ്മ്…”

“ന്ന അടങ്ങി കിടക്ക്..”

അങ്ങേര് പോയിട്ടും ആ പൂതനയെ കാണാനില്ല.. ഇനി എന്നെ ഇവിടെ ഇട്ടിട്ട് അവൾ പോയോ.. അവൾ വേണോങ്കി അതും ചെയ്യും.. ദുഷ്ട.. വെച്ചിട്ടുണ്ട് ഞാൻ അവൾക്…ചേച്ചി ആണു പോലും.. ഹും..

“ദാ കുടിക്ക്..”

ഷേക്ക്‌ കുടിക്കുന്ന പോലത്തെ ഒരു ആന ഗ്ലാസ്‌ നിറയെ ചുക്ക് കാപ്പിയും കൊണ്ടങ്ങേര് വന്നു.. സിൽമാ നടൻ ആണെന്ന് പറഞ്ഞിട്ട് ന്താ കാര്യം.. വിവരമില്ല.. ഇതൊക്കെ ആരെങ്കിലും വായിൽ വയ്ക്കോ…

“അയ്യേ.. എനിക്ക് വേണ്ട..”

“കുടിക്ക് കുട്ടി…”

“വേണ്ട വേണ്ട..”

“കുടിക്കുന്നോ.. അതോ കുട്ടീടെ അമ്മയേം അച്ഛനേം വിളിക്കണോ..”

“അയ്യോ ഞാൻ കുടിക്കാം താ..”

ഒറ്റ ഇറക്കിന് ആ വൃത്തികെട്ട സാധനം കുടിച്ചിറക്കിയപ്പോ അങ്ങേര് ഇരുന്നു ചിരിക്കുന്നു…

“എന്താ തന്റെ പേര്..”

“മഞ്ജിമ.. എല്ലാരും മഞ്ചി ന്ന് വിളിക്കും… ഹും..”

“ഹഹ.. അപ്പോ ഉണ്ണിയേട്ടന്റെ മഞ്ചിമോൾ ഉറങ്ങിക്കോട്ടോ..”

“ഉയ്യോ നിക്ക് വീട്ടിൽ പോണം..”

“ശ്ശെടാ അങ്ങനെ അങ്ങ് പോയാൽ എങ്ങനെ ശരിയാവും..മഞ്ചിടേ അച്ഛനും അമ്മയും ഇപ്പോ വരില്ലേ..”

“അയ്യോ… എന്തിന്.. വേണ്ട വേണ്ട ഞാൻ പോണു…”

ചാടി എഴുനേക്കാൻ നോക്കിയതും അങ്ങേര് പിടിച്ച് വെച്ചു..

“എന്തിനാ മഞ്ചിമോളെ നീ ഇങ്ങനെ കിടന്ന് പിടയ്ക്കുന്നത്.. അവർ വരട്ടെ ന്നെ…”

“പ്ലീസ് പ്ലീസ് പ്ലീസ്.. ഞാൻ പൊയ്ക്കോട്ടേ… ഇല്ലങ്കി അമ്മ ചെമ്പരത്തി കമ്പ് വെട്ടി എന്നെ അടിക്കും… അവരോട് വരണ്ട പറ..”

“ഹഹ…അവർ വരണം..വന്നെ പറ്റു…”

“എന്തിന്.. വേണ്ട.. പ്ലീസ്…”

“വേണം… ഈ മരംകേറി മഞ്ചിയെ നിക്ക് അങ്ങ് പെരുത്ത് ഇഷ്ടായി… നിക്ക് തന്നേക്കാവോ ന്ന് വെറുതെ ഒന്ന് ചോയ്ക്കട്ടെ ന്നേ “

“ങേ…”

“ഉണ്ണിയേട്ടന്റെ മഞ്ചിമോൾ കുറച്ച് നേരം ഇവിടെ ഇരിക്ക്.. നമുക്ക് ഒന്നും രണ്ടും മൂന്നുമൊക്കെ പറഞ്ഞു ഇരിക്കാടി ചക്കരെ…ഹഹ

*******************

അങ്ങനെ ചേച്ചിയെ സെറ്റ് ആക്കാൻ പോയ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി..

ഇന്ന് ഞാൻ നീണ്ട കാത്തിരിപ്പിലാണ്..ഞങ്ങടെ നാലാമത്തെ കണ്മണി ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്…ഇതിപ്പോ സെറ്റ് ആയത് ഞങ്ങൾ ആണെങ്കിലും സെറ്റ് ആയാൽ അങ്ങേർടെ നാലാമത്തെ കൊച്ച് ജനിക്കുന്നതിന്റെ അന്ന് അങ്ങേരെ കൊണ്ട് ശൂലം കുത്തിക്കാം ന്ന് നേർച്ച ചെയ്താരുന്നെ

Nb:നിങ്ങളെ ഒക്കെ വെറും റിക്വസ്റ്റിൽ ഒതുക്കി കളഞ്ഞല്ലേ ന്റെ ഉണ്ണിയേട്ടൻ.. Saadപോട്ടെ ആരും കരയണ്ട ന്നാ ഞങ്ങൾ അങ്ങോട്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *