“” ഗൾഫ്കാരൻ “”
Story written by NIKESH KANNUR
പെണ്ണ് കാണാൻ ചെന്നപ്പോൾ പെണ്ണിന്റെ അച്ഛന് ഒരേ ഒരു ഡിമാൻഡ് മാത്രം…
ചെറുക്കൻ ഗൾഫിലേക്ക് തിരിച്ചു പോകുമ്പോൾ മോളെയും കൂടെ കൂട്ടണം, അങ്ങിനെയെങ്കിൽ ഈ കല്യാണത്തിന് സമ്മതം,,
ഓഹ് ഇത്രയേ ഉള്ളോ ഡിമാൻഡ്,,ഞാനൊന്നു ഗാഢമായി ആലോചിച്ചതിനു ശേഷം സമ്മതിച്ചു,,അപ്പോൾ തന്നെ വാക്കും പറഞ്ഞുറപ്പിച്ചു,,കല്യാണ തീയതിയും കുറിച്ചു,,
ലീവ് കുറവായതിനാൽ രണ്ടാഴ്ചയ്ക്ക് ശേഷം അതി ഗംഭീരമായി കല്യാണവും നടന്നു…
‘”മകളുടെ സൗഭാഗ്യത്തിൽ അവളും ഹാപ്പി,, അവളുടെ വീട്ടുകാരും ഹാപ്പി,,
അത് പിന്നെ അങ്ങനല്ലേ വരൂ,,വലിയ ഗൾഫ്‌കാരനല്ലേ കെട്ടിയിരിക്കുന്നത്,,
ഇത്രയും സുന്ദരിയും വിദ്യാ സമ്പന്നയുമായ പെണ്ണിനെ കിട്ടിയതിൽ ഞാനും ഹാപ്പി,,
“”അങ്ങിനെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഗൾഫ് കാരൻ മരുമകൻ തിരിച്ചു പോകുന്ന ലക്ഷണമൊന്നും കാണുന്നില്ല,,
ഏതു നേരം നോക്കിയാലും വീട്ടിൽത്തന്നെ കാണും,,,
നാണം കെട്ടവൻ,,എന്റെ കൂട്ടുകാരെ കാണും തോറുമുള്ള അവളുടെ അച്ഛന്റെ വാക്കുകൾ എന്റെ കാതിലുമെത്തികൊണ്ടിരുന്നു,,
മകൾ ഗർഭിണിയാണ്,,അവനിനി തിരിച്ചു പോകുന്നില്ലേയെന്നു മകളോട് ചോദിച്ചപ്പോൾ,,അയ്യോ,, എനിക്കൊന്നമറിയില്ലേ,എന്നോടൊന്നും സൂചിപ്പിച്ചില്ല എന്ന് അവളുടെ മറുപടി,,
അവളുടെ അച്ഛന് ടെൻഷനായി തുടങ്ങി,,അങ്ങിനെ മരുമകനോട് നേരിട്ടു തന്നെ ചോദിക്കാമെന്നും തീരുമാനിച്ചു,,
അടുത്ത ദിവസം,,,
“”രാവിലെ ഞാൻ പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു,,അപ്പോൾ ദെയ് വന്നു കയറിയിരിക്കുന്നു അമ്മായി അച്ഛൻ,,മുഖം കടന്നൽ കുത്തേറ്റ പോലെ,,
“”ചായ സൽക്കാരമൊക്കെ കഴിഞ്ഞപ്പോൾ അമ്മായി അച്ഛൻ മകളോട് സ്വകാര്യമായി അടുത്തു വിളിച്ചു ചോദിച്ചു,,അവൻ തിരിച്ചു പോകുന്ന കാര്യം വല്ലതും പറഞ്ഞോ മോളെ,,
ഹേയ് എന്നോടൊന്നും പറഞ്ഞില്ല,, ഒറ്റവാക്കിൽ അവളുടെ മറുപടി,,,
എന്നാൽ ഞാൻ തന്നെ നേരിട്ടു അവനോടു ചോദിക്കാം…
എല്ലാം കേട്ടു അവിടേയ്ക്കു വരാൻ മടിച്ചു നിൽക്കുകയായിരുന്നു ഞാൻ,,
മോനെ ഒന്നിങ്ങു വരു എനിക്കൊരു കാര്യം അറിയാനുണ്ട്,,
“‘അയ്യോ,, എന്താ,,എന്താ അച്ഛാ അറിയാനുള്ളത്… ഒന്നും അറിയാത്ത പോലെ എന്റെ മറുപടി,,
നീ കല്യാണത്തിന് മുൻപ് എന്നോട് വാക്കു പറഞ്ഞിരുന്നില്ലേ,, ലീവ് കഴിഞ്ഞു ഗൾഫിലേക്ക് തിരിച്ചു പോകുമ്പോൾ മോളെയും കൂടെ കൂട്ടിക്കൊണ്ട് പോകുമെന്ന്,,,
“”അച്ഛാ,,,,,, അത്…. അത്…,,,,ഞാൻ തിരിച്ചു പോകുമ്പോൾ അവളെയും കൂടെ കൂട്ടും എന്നല്ലേ പറഞ്ഞത്,,
ഞാൻ ഇനി ഗൾഫിലേക്ക് തിരിച്ചു പോകുന്നില്ല അച്ഛാ,,അത് കൊണ്ട് അവളും എവിടെയും പോകുന്നില്ല,,തൽക്കാലം ഞങ്ങളിവിടെ സന്തോഷമായി കഴിഞ്ഞോട്ടെ,,
ബോധം മറയുന്ന പോലെ തോന്നിയ അമ്മായി അച്ഛൻ കണ്ണുകൾ ഇറുക്കിയടച്ചു ചാരു കസേരയിൽ മലർന്നു കിടന്നു,,
അല്ല പിന്നെ,,
എന്നെ കൊണ്ട് ഇത്രയൊക്കെയേപറ്റൂ,,
((നാട്ടിൽ ആർക്ക് പെണ്ണ് കിട്ടിയാലും ഗൾഫ്കാർക്ക് പെണ്ണ് കിട്ടാനില്ലെന്ന്..))