പെണ്ണ്
Story written by Arun M Meluvalappil
ആവേശത്തിന്റെ അവസാന തുള്ളിയും അവളിലേക്ക് ഉറ്റി വീണു കഴിഞ്ഞപ്പോൾ കിതപ്പോടെ അയാൾ മാറി കിടന്നു, അവൾക്കു ഒരു കുളിരും വിറയിലിനും ഒപ്പം ചെറിയ ജാള്യതയും തോന്നി..
കല്യാണത്തിന് തലേ ദിവസം അവൻ വിളിച്ചു കരയുമ്പോൾ അവനോട് പറഞ്ഞ ഡയലോഗ് ആണ് അവളുടെ മനസിലൂടെ കടന്നു പോയത്…
“കണ്ണന് ഇനിയും സമയമുണ്ട് എല്ലാത്തിനോടും പൊരുത്തപ്പെടാൻ, പക്ഷെ എന്റെ അവസ്ഥ ഓർത്തു നോക്കു.. ഒന്നും അറിയാത്ത, പരിചയമില്ലാത്ത ഒരാളുടെ കൂടെ നാളെ.. എനിക്കെങ്ങനെ സാധിക്കും.. “
അവൻ പറഞ്ഞു “പെണ്ണുങ്ങൾക്ക് എന്തും സാധിക്കും, പുറത്ത് പറയുന്നതും കാണുന്നതും ഒന്നും അല്ല നിങ്ങൾ . എം ടി വീരഗാഥയിൽ പറഞ്ഞ പോലെ ചിരിച്ചു കൊണ്ട് ശപിക്കും കരഞ്ഞു കൊണ്ട് കൊഞ്ചും… അതാണ് സത്യം”
“കണ്ണൻ എന്നെയും മറ്റുള്ളവരെ പോലെ ആണോ കാണുന്നത്, എനിക്ക് അങ്ങനെ പറ്റുമെന്ന് തോന്നുന്നുണ്ടോ?? “
“നീയും ഒരു പെണ്ണ് തന്നെ.. സങ്കടത്തോടെയും ചെറിയ പുച്ഛത്തോടെയും അവൻ പറഞ്ഞു..”
ഇത്ര കാലം പ്രണയിച്ചു, വീട്ടുകാർ വേറെ കല്യാണം ഉറപ്പിച്ചെന്നറിഞ്ഞപ്പോൾ ഇറങ്ങി വരാൻ പറഞ്ഞു വീട്ടിൽ ചെന്നു, അതും അവൾ പറഞ്ഞിട്ട്,അവൾ വന്നില്ല.. നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ ഒരു കോമളി ആയി.. എന്നിട്ടും അവളുടെ ഡയലോഗ്…
ഇത്രയൊക്കെ പറഞ്ഞ ഞാൻ ആണ് ഇന്ന് ഈ ആദ്യരാത്രി തന്നെ നൂ ൽ വസ്ത്രമില്ലാതെ ഈ കിടക്കയിൽ ആസ്വദിച്ചു കിടന്നത്.. കണ്ണൻ പറഞ്ഞതെല്ലാം ശരി ആയിരുന്നു..
അങ്ങനെ എന്തെല്ലാമോ ഓർത്തുകൊണ്ട് അവൾ ഉറങ്ങിപ്പോയി.. പിറ്റേന്ന് രാവിലെ കെട്ടിയോൻ വിളിച്ചപ്പോഴാണ് എണീറ്റത്… മേലാകെ ഒരു വേദന, പക്ഷെ ആ വേദനക്ക് ഒരു സുഖം ഉണ്ടെന്നു അവൾ ഓർത്തു..
രാവിലെ ആ വീട്ടിലെ തിരക്കുകളിൽ മുഴുകി നിൽക്കുമ്പോഴാണ് ആ അപ്പോയ്ന്റ്മെന്റ് ലെറ്റർ അവളെ തേടി എത്തുന്നത്..
അതെ, താൻ എന്തു കാരണത്താൽ ആണോ കണ്ണനുമായി പിരിയേണ്ടി വന്നത്, അതെ ജോലി തനിക്കു ഒരു ദിവസത്തെ വ്യത്യാസത്തിൽ കിട്ടിയിരിക്കുന്നു കണ്ണുകൾ നിറഞ്ഞുകൊണ്ട് അവൾ അവനെ ഓർത്തു..
“നിനക്ക് ജോലി ഇല്ലെങ്കിലും നിന്നെ ഞാൻ നോക്കിക്കോളാം മാളു.. ജോലി ഒക്കെ നമുക്ക് കിട്ടും.. അതിന്റെ പേരും പറഞ്ഞു നീ നമ്മുടെ ബന്ധം നഷ്ടപെടുത്തല്ലേ”
പക്ഷേ, സ്വന്തം കാലിൽ നില്കാൻ ഒരു ജോലി ഇല്ലാതെ അങ്ങനെ ഒരു റിസ്ക് എടുക്കാൻ അവൾ തയ്യാറല്ലായിരുന്നു.. അതിനു ഒരുപാട് ഉദാഹരങ്ങൾ അവൾക്കു ചുറ്റും ഉണ്ടായിരുന്നു.. അവനും ഒരു സ്ഥിര ജോലി ഇല്ലാത്തിടത്തോളം ജീവിതം എങ്ങോട്ടും പോകും എന്നുള്ള വേവലാതി അവളെ പിറകോട്ടു വലിച്ചു.. പ്രണയത്തേക്കാൾ കഠിനമാണ് ദാമ്പത്യ ജീവിതമെന്നും, അവിടെ പണം കൂടി ഇല്ലേൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്നും വീട്ടുകാർ ശട്ടം കെട്ടിയപ്പോൾ അവളും അതു ശരി വെച്ച്.. കണ്ണനെ ഒഴിവാക്കി നല്ലൊരു ജോലിക്കാരനെ കെട്ടി ജീവിതം സേഫ് ആക്കി..
അങ്ങനെയൊക്കെ ചെയ്യുമ്പോഴും അവനു വിരോധം തോന്നാതിരിക്കാനും, അവനെ പതുക്കെ മാത്രം ഒഴിവാക്കാനും അവൾ ശ്രദ്ധിച്ചു.. ഒരു ആസിഡ് അറ്റാക്കോ, പഴയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇടുന്നതു ഒക്കെ ഒഴിവാക്കണമല്ലോ..
അതു അവൾ സമർത്ഥമായി നടപ്പിലാക്കുമ്പോഴും ഉള്ളിൽ എവിടെ ഒക്കെയോ കണ്ണനോടുള്ള പ്രണയം ഉണ്ടായിരുന്നു..ഒരു പക്ഷെ അന്ന് എഴുതിയ മിലിറ്ററി എക്സാം കിട്ടിയിരുന്നു എങ്കിൽ താൻ കണ്ണനോടൊപ്പം ഇറങ്ങി പോയേനെ….
അന്ന് ആ ജോലി മുടക്കിയത് ഒരു ലമ്പർ സ്കോളിയോസിസ് ആണ്…സാധാരണ രീതിയിൽ 45ഡിഗ്രിക്ക് മുകളിൽ വന്നാൽ മാത്രമേ അതൊരു അസുഖമായി പരിഗണിക്കു, പക്ഷെ മിലിറ്ററി റോളിൽ 15ഡിഗ്രി വരെ ആണ് നോർമൽ, തന്റെ 15.3ഡിഗ്രി…
എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ, എഴുത്ത് പരീക്ഷയിലും ഇന്റെർവ്യൂവിലും ഒന്നാം റാങ്ക് കിട്ടിയതിനു ശേഷമാണ് കണ്ണനോട് വീട്ടിൽ പറയാനും വീട്ടിലേക്കു അവരെ കൊണ്ട് വരാനും പറഞ്ഞത്, പക്ഷെ മെഡിക്കൽ ടെസ്റ്റിൽ ഇങ്ങനൊരു ഇടിത്തീ പ്രതീക്ഷിച്ചില്ലായിരുന്നു രണ്ടു ആഴ്ചകൾക്കുള്ളിൽ ഒരു അവസരം കൂടി ഉണ്ട്, അതിനുള്ളിൽ എന്തേലും ചെയ്യണം, കണ്ണൻ കൂട്ടുകാരെ കൊണ്ടൊക്കെ പറയിപ്പിച്ചും, അന്വേഷിച്ചും, ബാംഗ്ലൂരിൽ റീടെസ്റ് സമയമായപ്പോഴേക്കും എല്ലാം ശരിയാക്കി.. അങ്ങനെ ഇത്തിരി വളഞ്ഞ വഴിയിലൂടെ ആണെങ്കിലും നാലാം ദിവസം ഞങ്ങള്കു ഫിറ്റ്നസ് അടിച്ചു കിട്ടി….
പക്ഷെ അപ്പോഴും അപ്പോയ്ന്റ്മെന്റ് വരാൻ വൈകുകയും, വീട്ടുകാരുടെയും ബന്ധുക്കളുടെയും ബ്രെയിൻ വാഷിംഗും എല്ലാം കൂടി ആയപ്പോൾ കല്യാണത്തിന് മൗന സമ്മതം താൻ കൊടുക്കുകയായിരുന്നു.. ബി പ്രാക്ടിക്കൽ അതായിരുന്നു മാനസിൽ.. വിവാഹത്തിന്റെ അന്ന് രാവിലെയും രാത്രി വരെയും അവനെ വിളിച്ചു കരഞ്ഞു കാണിച്ചു.. തന്റെ നിവർത്തികേട് വ്യക്ക്തമാക്കി കൊടുത്തു..
ഇനി തന്റെ ജീവിതം തകർക്കാനോ, താൻ ഒരു തേപ്പുകാരി ആയി കണ്ണൻ ചിത്രീകരിക്കുകയോ ചെയ്യാതിരിക്കാൻ എല്ലാ പഴുതുകളും തൻ അടച്ചു… അത്രേം മഹാപാപം തന്നെ കൊണ്ട് ചെയ്യിച്ച ആ ജോലി ആണ് ഇപ്പോൾ കയ്യിൽ വന്നിരിക്കുന്നത്.. അവളുടനെ അതു കണ്ണന് ഫോട്ടോ എടുത്തു അയച്ചു.. ഒപ്പം ഒരു ഡയലോഗ്, കണ്ടില്ലേ കണ്ണാ, ഇതാണ് വിധി.. ദൈവം ഒരു ദിവസം മുമ്പെങ്കിലും ഇത് നമ്മുടെ കയ്യിൽ എത്തിച്ചിരുന്നെങ്കിൽ…മെസേജ് കണ്ടു ചങ്കു തകർന്നു അവൻ ഒരു സ്മൈലി റിപ്ലൈ കൊടുത്തു കൊണ്ട് സമനില തെറ്റിയവനെ പോലെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു..
അപ്പോഴേക്കും പുതിയാപ്ലയും, വീട്ടുകാരും വന്നു, പെട്ടെന്ന് മുഖത്തു മാറ്റം വരുത്തി അവൾ കെട്ടിയവന്റെ കയ്യിൽ ആ അപ്പോയ്ന്റ്മെന്റ് കൊണ്ട് കൊടുത്തുകൊണ്ട് പറഞ്ഞു നമ്മൾ രക്ഷപെട്ടു, എനിക്ക് സെൻട്രൽ ഗവണ്മെന്റ് ജോലി കിട്ടി, എല്ലാം നിങ്ങളുടെ ഐശ്വര്യം തന്നെ.. വീട്ടുകാരും സന്തോഷത്തോടെ നിക്കുമ്പോൾ അയാൾ അവളെയും കൊണ്ട് റൂമിലോട്ടു കയറി അടുത്ത പ്രകടനത്തിനായി… അലസമായി വിയർത്തൊട്ടി കിടക്കുമ്പോൾ അവൾ ഓർത്തു, ശരിക്കും തന്റെ അവസ്ഥ എന്താണ്.. സന്തോഷം, ദുഃഖം, പ്രണയം, പ്രണയം നൈരാശ്യം….തന്നെ തനിക്ക് തന്നെ മനസിലാവുന്നില്ല, പിന്നെ ആണോ മറ്റുള്ളവർക്ക്..
എം ടി… നിങ്ങൾ കാലങ്ങൾക്കു മുന്നേ സഞ്ചരിച്ചു കാലങ്ങളോളം അർത്ഥമുള്ള കുത്തി കുറിക്കൽ നടത്തിയ മഹാൻ തന്നെ…
(NB: ഒരു സ്ത്രീയെയും അപമാനിക്കൽ അല്ല എഴുത്തിന്റെ ഉദേശം, വളരെ പരിചിതമായ ഒരു സിറ്റുവേഷൻ എഴുതി എന്ന് മാത്രം )