Story written by Adam John
ചങ്കിന്റെ കല്യാണം കഴിഞ്ഞു. കാര്യം ആളൊരു ശുദ്ധനാണേലും അതിശയോക്തി കലർത്തി കാര്യങ്ങൾ പറയാൻ അവനെപ്പോലെ മിടുക്ക് മറ്റാർക്കും കാണത്തില്ല.
അവന്റെ ബസ്സിൽ സ്ഥിരവായി കേറുന്നൊരു പാവം കൊച്ചിനെ തന്നെ സ്നേഹിച്ചു കെട്ടിയതാരുന്നു. അതിന്റെ വിധി എന്നല്ലാതെ എ⁹ന്നാ പറയാ.
അങ്ങനെ ചിന്തിക്കാൻ കാരണവുണ്ട്. ഇത്തിരി വായനാ ശീലവുള്ളത്കാ രണം മു ത്തുച്ചിപ്പിയും ഫ യറുമൊക്കെ വായിച്ചു തുടങ്ങിയ ഞങ്ങൾക്ക് മുന്നിൽ ഇതിനപ്പുറം വേറൊരു ലോകവുണ്ടെന്ന് കാണിച്ചു തന്നത് അവനാരുന്നു.
അങ്ങനെയാണ് സണ്ണി ലി യോണും മിയ ഖ ലീഫയുമൊക്കെ ഞങ്ങടെ നിത്യ സന്ദർശകരായതും. എന്നേലും പെണ്ണ് കെട്ടുവാണേൽ ഇതൊക്കെ പരീക്ഷിക്കണം എന്നവൻ പറയുമ്പോ ഞാൻ എന്റെ വീടിനെ കുറിച്ചോർക്കും.
ഇത്തിരി നേരം വാതിലടച്ചോണ്ടിരുന്നാൽ എന്നാ എടുക്കുവാടാ എന്ന് ചോദിക്കുന്നൊരു അമ്മച്ചിയും പണിയൊന്നും ഇല്ലേൽ എന്റെ കാലൊന്ന് തടവിത്തായോ ചെറുക്കാ ന്ന് പറയുന്നൊരു വല്യമ്മച്ചിയും എന്റെ തല വെട്ടം കാണുമ്പോത്തന്നെ കൊച്ചനെ ആ ചാക്കിങ്ങെടുത്തേന്നും പറഞ്ഞോണ്ട് ചാണകം വാരിക്കുന്ന വല്യപ്പച്ചനും അതൊന്നും പോരാഞ്ഞ് വെറുതെ കോട്ടുവായിട്ടാലും പണി മേടിക്കുന്ന അമ്മാവനും ഉൾക്കൊള്ളുന്ന ഞങ്ങടെ കൊച്ചുവീട്ടിൽ എന്നാ പരീക്ഷണവാ നടക്കാ.
ഇനി എല്ലാരും ഉറങ്ങിക്കഴിഞ്ഞ് നടത്താവെന്ന് വെച്ചാൽ തന്നേം വീഡിയോ ലൊക്കെ കാണുന്ന പോലെ ശബ്ദവൊക്കെ വരുവാണേൽ പിന്നേ തീർന്ന്.
എന്നാ ത്തിനാ കൊച്ച് നിലവിളിക്കുന്നെന്നും ചോദിച്ചോണ്ട് വാതില് തല്ലിപ്പൊളിക്കുന്ന ടീംസാണ്.
വീടിന്റെ ജനാല തുറന്നാൽ ചങ്കിന്റെ വീടിന്റെ മുൻവശം വ്യക്തവായി കാണാം. നേരം വെളുത്താൽ എന്നെ പ്രകോപിക്കാൻ വേണ്ടിയാണോ എന്നറിയത്തില്ല ആ തെ ണ്ടി വ്യായാമം ചെയ്യുവാണെന്ന വ്യാജേന മുറ്റത്ത് നിന്നോണ്ട് ഓരോന്ന് കാണിക്കുന്നത് പതിവാരുന്നു.
എന്നാ പിന്നേ കാണാതിരിക്കാൻ ഉണരാതിരുന്നൂടെ എന്ന് തോന്നുന്നുണ്ടാവും. അതൊന്നും നടക്കുകേലെന്നെ. കാലത്തെഴുന്നേറ്റില്ലേൽ ഐശ്വര്യക്കേടാന്നും പറഞ്ഞോണ്ട് ചെവിതല കേപ്പിക്കത്തില്ല.
വൈകീട്ടവനെ കാണുമ്പോ പറയുന്ന കാര്യങ്ങളാ തീരെ സഹിക്കാൻ വയ്യാതെ.
എന്താന്നറിയത്തിലല്ല നടുവിനൊരു പിടുത്തം പോലെ.
ഇന്നലെ നല്ല അധ്വാനവാരുന്നൂന്നൊക്കെയാ പറയാ. കേൾക്കുന്നോർക്ക് തോന്നും അവനെന്നാ കപ്പ കിളക്കാൻ പോയേക്കുവാന്നാ. പരീക്ഷണങ്ങൾ മതിയായിട്ടില്ലെന്നും പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതേ യുള്ളൂന്നൊക്കെ പറയുമ്പോ ഞങ്ങളൊന്നും മിണ്ടാതെ വാ പൊളിച്ചിരിക്കും.
വേറെ വഴിയില്ലാലോ.
എന്നേലും ഞങ്ങടെ മാവും പൂക്കുമെന്നും അന്ന് പൊളിച്ചടുക്കാവെന്നുമൊക്കെ ആശ്വസിച്ചാരുന്നു മിക്ക ദിവസങ്ങളിലും വീട്ടിലേക്ക് മടങ്ങാറ്.
ഒരു ദിവസം ഉച്ച മയക്കവൊക്കെ കഴിഞ്ഞ് എഴുന്നേറ്റ് ചായ കിട്ടുവാണേൽ കുടിച്ചേക്കാവെന്ന് കരുതി അടുക്കളയിലോട്ട് ചെന്നതാരുന്നു. ചായപ്പാത്രം ആരെയോ പ്രതീക്ഷിച്ചെന്ന പോലെ പുറത്തോട്ട് നോക്കി നിക്കുവാ. സാധാരണ ഈ സമയാവുമ്പോഴേക്കും റെഡിയാവാറുള്ളതാന്നെ. നോക്കുമ്പോഴെന്താ അമ്മച്ചി കാര്യവായി ചങ്കിന്റെ പെണ്ണിനോട് സംസാരിക്കുവാ. അവളിടക്കിടെ അമ്മച്ചിയെ കാണാൻ വരാറുള്ളതാന്നെ.
എന്നെക്കണ്ടതും അവര് സംസാരവൊക്കെ നിർത്തി. കൊച്ച് പിന്നെ വരാം ചേച്ചിന്നും പറഞ്ഞോണ്ട് പോവേം ചെയ്തു. അവള് പോയതും അമ്മച്ചി എന്നോട് പറയുവാ. അവനെപ്പോലുള്ള അ ലവലാതികൾക്കൊക്കെ പെണ്ണിനെ കെട്ടിച്ചു കൊടുത്തോരെയാ ആദ്യം തല്ലണ്ടെന്ന്.ചങ്കിനെയാണ് അ ലവലാതി എന്നുദ്ദേശിച്ചതെന്ന് മനസ്സിലായി. അതെനിക്കിഷ്ടാവേം ചെയ്തു. കല്യാണം കഴിഞ്ഞെപ്പിന്നെ അവനിച്ചിരി അഹങ്കാരം കൂടുതലാരുന്നു.
അമ്മച്ചിയുടെ ദേഷ്യത്തിന് കാരണവെന്നാന്നറിയണ്ടേ. ആ അലവലാതി അതായത് ഞങ്ങടെ ഹീറോ രാത്രി കി ടപ്പു മു റിയിൽ കാണിക്കാത്ത അക്രമങ്ങളില്ലത്രേ.
അവളുടെ വീട്ടിലോട്ട് പോവാന്ന് വെച്ചാലും സഹിക്കാനും പൊറുക്കാനും പറഞ്ഞോണ്ട് അവര് തിരിച്ചയക്കത്തെയുള്ളൂ. അവന്റെ വീട്ടുകാരോട് കാര്യങ്ങൾ തുറന്ന് പറയാനും പറ്റത്തില്ല. പറഞ്ഞാൽ തന്നേം ആർക്കേലും മനസ്സിലാവോന്നാ അമ്മച്ചി ചോദിക്കുന്നെ. ഒരാശ്വാസത്തിന് വേണ്ടിയാവാണം പാവം അമ്മച്ചിയുടെ അടുത്തൊട്ട് വന്നതും.
എന്താന്നേലും അതേപ്പിന്നെ അമ്മച്ചി അവനെ വിളിച്ചു വഴക്ക് പറയുവേം ഉപദേശിക്കേം ഒക്കെ ചെയ്തതോടെ കൊറച്ചൊക്കെ മാറ്റം വന്നാരുന്നു. അതിന്റെ ചമ്മല് കൊണ്ടാന്നൊ എന്തോ അന്നത്തോടെ അവന്റെ വീരകഥകൾക്ക് അവസാനവായി. അതൊരു കണക്കിന് നന്നായി. അല്ലേൽ അതും കേട്ടോണ്ട് കല്യാണ ശേഷം കെട്ടിയ പെണ്ണിനോട് വല്ലതും കാണിച്ചെന്ന് അമ്മച്ചിയെങ്ങാനും അറിയാനിട വന്നാൽ അന്നത്തോടെ തീർന്ന്.
ഇന്നലത്തെ കോടതി വിധിയെക്കുറിച്ചുള്ള വാർത്തകളും ട്രോളുമൊക്കെ കണ്ടപ്പോ ഞാൻ അവനെയൊർത്തു. ഓരോ രാത്രിയും ഭീതിയുടെ നെരിപ്പൊടിൽ എരിഞ്ഞു തീരുന്ന പാവം കൊച്ചിനെയോർത്തു..
അവളെ പോലെ എത്രയോ പേരുണ്ടാവുമാരിക്കും. ആരുമറിയാതേം ആരോടും പറയാൻ വയ്യാതേം ജീവിച്ചു തീർക്കുന്നവർ. എല്ലാ നിയമങ്ങളുവെന്ന പോലെ ചിലരിത് മിസ് യൂസ് ചെയ്യുവാരിക്കും. എങ്കിലും ആർക്കൊക്കെയോ വേണ്ടി സഹിച്ചും പൊറുത്തും ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നവർക്കൊരു കച്ചിത്തുരുമ്പാണ് ഇതുപോലുള്ള നിയമങ്ങൾ.