ഇന്ദ്രേട്ടൻ കള്ളച്ചിരി മാറ്റാതെ എനിക്കരികിലേക്ക് വന്നതും ഞാൻ പേടിയോടെ ഉമിന്നീരിറക്കി വേഗം മുറിയിൽ നിന്ന് തിരിഞ്ഞോടാൻ……

ഇന്ദ്രനീലം

Story written by Sruthi Prasad

“നീലൂട്ടിയെ നീ ഇന്ന് വല്ലോം പറയുവോ?”

“മീനൂട്ടി നീയെന്റെ ഉള്ള ധൈര്യം കൂടി ഇല്ലാതാക്കാൻ നോക്കുവാണോ? ആണെങ്കിൽ നിനക്ക് തെറ്റി ഈ നീലിമ ഇന്ന് ഇന്ദ്രേട്ടന്റെ മുഖത്തു നോക്കി കുഞ്ഞിലേ മനസിൽ ഒളിപ്പിച്ചിരുന്ന എന്റെ പ്രണയം ഞാൻ പറഞ്ഞിരിക്കും.”

“എന്നുമിങ്ങനെ അയാളെ നോക്കി ചോര കുടിച്ചു വീരവാദം പറയാതെ പോയി പറയാൻ നോക്ക് പെണ്ണെ.”

“ഞാൻ പറഞ്ഞോളാം.”

“എന്നാ പോയി പറ. പത്ത് മിനിറ്റ് കഴിഞ്ഞാൽ ബസ് വരും. അതിനു മുൻപ് വല്ലോം മോള് പോയി പറയുവോ.”

അവളോടുള്ള ദേഷ്യത്തിൽ ഇല്ലാത്ത ധൈര്യവുമൊപ്പിച്ചു രണ്ടടി നടന്നതും തിരികെ മീനൂട്ടിയുടെ അരികിലേക്ക് വന്നു.

“മം, എന്താടി തിരിച്ചു വന്നേ?”

“മീനൂട്ടി, എന്നെ നോക്കിക്കേ എന്തേലും കുഴപ്പമുണ്ടോന്ന്. മുടി അലങ്കോല മായിട്ടല്ലല്ലോ ഇരിക്കുന്നെ അല്ലെ? ഇട്ടിരിക്കുന്ന ഉടുപ്പിന് ചുളിവൊന്നും ആയിട്ടില്ലലോ.”

“എന്റെ നീലൂട്ടി, ഇതുവരെ ഒരു കുഴപ്പവുമില്ലാതിരുന്ന ദാവണിയും മുടിയുമാ നീ ഇപ്പൊ അലങ്കോലമാക്കാൻ നോക്കുന്നെ.”

“ആണോ? ഡീ എനിക്കെന്തോ ഒരു പേടി. നമുക്ക് നാളെ പറഞ്ഞാ മതിയോ.”

ഈ ഡയലോഗാണ് ഞാൻ എന്നും അവളോട് പറയാറുള്ളതായോണ്ട് അവൾ ചീത്ത വിളിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ തല താഴ്ത്തി നിന്നു.

“ഇനി നീ നിന്റെ ഇഷ്ടം പറഞ്ഞോണ്ട് ഇന്ദ്രേട്ടന്റെ അടുത്തോട്ട് ചെല്ലാതിരിക്കുന്നതാ നല്ലത്.”

“എടി എനിക്കറിയാം നീ എന്നോടുള്ള ദേഷ്യത്തിൽ പറയുന്നതാണെന്ന്. നാളെ ഉറപ്പായിട്ടും ഞാൻ പറഞ്ഞിരിക്കും, എന്റെ കരിമുട്ടത്തമ്മയാണേ സത്യം സത്യം സത്യം.”

“നീലൂട്ടിയെ നീ തിരിഞ്ഞു ഇന്ദ്രേട്ടൻ നിൽക്കുന്നിടത്തേക്കൊന്ന് നോക്കിക്കേ.”

ഞാൻ വേഗം ഇന്ദ്രേട്ടൻ നിൽക്കുന്നയിടം നോക്കിയപ്പോൾ ഏതോ ഒരു പെൺ കുട്ടിയുമായി കളിച്ചു ചിരിച്ചാണ് പുള്ളിയുടെ നിൽപ്പ്.

“ഏതാടി ആ പെണ്ണ്?”

“നമ്മുടെ വടക്കേലെ കൃഷ്ണൻകുട്ടി ചേട്ടന്റെ പെങ്ങടെ മോളാ ശാരിക. ആ കുട്ടി പുറത്തെവിടെയോ പഠിക്കാൻ പോയേക്കുവായിരുന്നു. ഇപ്പൊ കുറച്ചു ദിവസത്തേക്ക് ഇവിടെ നിൽക്കാൻ വന്നതാ.”

“ഓ, ഇതൊക്കെ നിനക്കെങ്ങനെ അറിയാം?”

“അത് നമ്മുടെ പാൽക്കാരി മണിയമ്മ അമ്മയോട് പറയുന്നത് കേട്ടതാ.”

“കേട്ടതോ അതോ ഒളിഞ്ഞു കേട്ടതോ?”

“എന്തായാലുമെന്താ നിനക്ക് കാര്യമറിഞ്ഞാൽ പോരെ.”

മീനൂട്ടിയെ നോക്കി ചുണ്ട് കോട്ടി ഇന്ദ്രേട്ടനെ നോക്കിയപ്പോൾ ആ ശാരിക ഇന്ദ്രേട്ടന്റെ തോളിൽ കൈവച്ചാണ് ഇപ്പോൾ സംസാരം.

‘നാശം പിടിക്കാനായിട്ട് ഇവൾക്കൊന്നും വേറെ പണിയില്ലേ’

“എന്റെ പൊന്നു മീനൂട്ടി, നീ ഇങ്ങനെ അവളെ നോക്കി പല്ല് കടിച്ചിട്ട് ഒരു പ്രയോജനവുമില്ല. വെറും ഒരാഴ്ച വന്ന ആ ഇറക്കുമതിക്ക് ഇന്ദ്രേട്ടനുമായി സൗഹൃദമെങ്കിലും സ്ഥാപിക്കാൻ പറ്റി. കുറെ വർഷം കൊണ്ട് പിറകെ നടക്കുന്ന നിനക്ക് അതെങ്കിലും പറ്റിയോ?”

“നീ എന്റെ കൂട്ടുകാരിയാണോ അതോ അവളുടെയോ?”

കലിപ്പിൽ അവളുടെ നേരെ തിരിഞ്ഞതും മീനൂട്ടി പേടിച്ചുപോയി.

“എന്റെ പൊന്നോ, ഞാൻ അന്നും ഇന്നും എന്നും നിന്റെ കൂട്ടുകാരി തന്നെയാടി.”

“മ്മ്”

ഗൗരവത്തിൽ ഒന്നു മൂളി ഇന്ദ്രേട്ടനെയും ശാരികയേയും നോക്കി. ചുറ്റുമുള്ള തൊന്നും ശ്രദ്ധിക്കാതെ ഇപ്പോഴും അവർ വലിയ സംസാരത്തിൽ ആണ്. മീനൂട്ടി പറഞ്ഞതിലും കാര്യമുണ്ട്.

പുറത്തുനിന്ന് വന്നവൾ പെട്ടെന്നുതന്നെ ഈ നാട്ടിലെ കലിപ്പനും എന്റെ മുറച്ചെറുക്കൻ കൂടിയായ ഇന്ദ്രേട്ടനുമായി അടുത്തെങ്കിൽ എനിക്കെന്തുകൊണ്ട് എന്റെ പ്രണയം വെളിപ്പെടുത്തികൂടാ. എത്രയും പെട്ടെന്ന് തന്നെ ഇന്ദ്രേട്ടനോട് എന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞെ മതിയാകൂ.

അങ്ങനെയൊരു ഉറച്ച തീരുമാനമെടുത്തതും കോളേജിലേക്ക് പോകേണ്ട ബസ്സ് വന്നതും ഒരുമിച്ചായിരുന്നു.

*****************

രാവിലെ തന്നെ ഇന്ദ്രേട്ടൻറെ വീട്ടിലേക്ക് വെച്ച് പിടിച്ചു. അമ്മായി അയലത്തുള്ളവരുമായി കൊടിപിടിച്ച ചർച്ചയിലായിരുന്നു. അമ്മാവൻ പത്രത്തിൽ എന്തോ തേടി നടക്കുന്ന പോലെ ഭയങ്കര നിരീക്ഷണത്തിലാണ്.

ഞാൻ അവർക്കൊരു പുഞ്ചിരി നൽകി ഇന്ദ്രേട്ടന്റെ മുറിയിലേക്ക് വെച്ച് പിടിച്ചു.
പതിയെ വാതിൽ തുറന്നു ആമ തോടിനുള്ളിൽ നിന്ന് തല പുറത്തിടുന്നത് പോലെ ഞാനാ മുറി മുഴുവൻ ഇന്ദ്രേട്ടനെ നോക്കിയെങ്കിലും കണ്ടില്ല. ഇങ്ങേരിത് എങ്ങോട്ട് പോയി?

“ഡീ”

പെട്ടെന്നൊരു അലർച്ച കേട്ട് ഞാൻ പേടിച്ച് തിരിഞ്ഞു നോക്കിയതും എന്നെ കലിപ്പിൽ നോക്കുന്ന ഇന്ദ്രേട്ടനെയാണ് കണ്ടത്. എന്റെ കരിമുട്ടത്തമ്മേ ഞാൻ പെട്ടു.

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാനില്ലാത്ത തക്കം നോക്കി എന്റെ മുറിയിൽ കയറരുതെന്ന്.”

“അതിന് ഞാൻ കയറിയില്ലല്ലോ വാതിൽപ്പടിയിൽ തന്നെയല്ലേ ഞാനിപ്പോഴും നിൽക്കുന്നേ?”

“തർക്കുത്തരം പറയുന്നോടി.”

അതും പറഞ്ഞു എന്റെ കൈപിടിച്ച് തിരിച്ചു. ഞാൻ വേദന കൊണ്ടലറിയതും താഴെ നിന്ന് അമ്മായിയുടെ വിളിയും വന്നു.

“ഡാ ഇന്ദ്രാ, എന്താടാ അവിടെയൊരലർച്ച? ഇന്നും നീ അവളുമായിട്ട് വഴക്കിട്ടോ.”

താഴെ നിന്നുള്ള അമ്മായിയുടെ ആ ചോദ്യത്തിൽ ഇന്ദ്രേട്ടൻ എന്റെ കയ്യിൽ നിന്നുള്ള പിടിവിട്ടു. ഞാനെന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് ചുമന്നു കിടക്കുന്ന എന്റെ കയ്യിലെ പാടിൽ പതിയെ ഉഴിഞ്ഞ് ഇന്ദ്രേട്ടനെ നോക്കി.

“ഇനി നിന്നെ എന്റെ മുറിയുടെ പരിസരത്ത് വല്ലോം കണ്ടാൽ.”

ഒരു ഭീഷണിയും മുഴക്കി എന്നെ തള്ളിമാറ്റി അങ്ങേര് റൂമിൽ കയറി വലിയ ശബ്ദത്തിൽ വാതിലടച്ചു. ഇങ്ങേര് മുറിയിൽ വല്ല ഭൂതത്തെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ? എപ്പോ ഞാൻ മുറിയിൽ കയറിയാലും ഇതുതന്നെയാ അവസ്ഥ.

കാലൻ, എന്നോട് മാത്രമാ ഇങ്ങനെ പൊട്ടിത്തെറി. ഓ ആ ശാരികയോട് എന്തായിരുന്നു സംസാരം തേനൊലിപ്പിച്ചുള്ള അവളുടെ പറച്ചിലിൽ ചിരിയോടായിരുന്നല്ലോ നിൽപ്പ്.

എന്റെ കരിമുട്ടത്തമ്മേ അവളെനിക്ക് പാരയാകുവോ? അവളെവിടുന്നാണോ വന്നേ അങ്ങോട്ട് തന്നെ എളുപ്പം പാക്ക് ചെയ്തേക്കണേ. അതിന് പ്രതേകമായിട്ട് കുറച്ചു കാശ് ഞാൻ ഭണ്ടാരപെട്ടിയിൽ ഇട്ടേക്കവെ.

****************************

പുഴവക്കിൽ പ്രകൃതിയുടെ ഭംഗിയും ആസ്വദിച്ചിരിക്കുമ്പോഴാണ് മീനൂട്ടിയുടെ സ്വരം കാതിലെത്തിയത്.

“നീ എന്താ ഇവിടെ വന്നിരിക്കുന്നെ? നിന്നെ ഞാൻ എവിടൊക്കെ നോക്കി? നിന്റെ അമ്മയാണെങ്കിൽ അവിടെ കലിതുള്ളി നിൽപ്പുണ്ട് നീ പറയാതെ പോയതിന്.”

“ഓ ഇനി അമ്മേടെ കയ്യിന്ന് വാങ്ങിച്ചു കൂട്ടണല്ലോ.”

“അതിപ്പോ നിനക്ക് പുത്തരി ഒന്നുമല്ലല്ലോ. അല്ല എന്താണ് എന്റെ നീലൂട്ടിയുടെ മുഖത്തൊരു വാട്ടം.”

“ഓ അതൊന്നുമില്ലടി.”

“വിളച്ചിലെടുക്കാതെ കാര്യം പറയടി.”

“വേറെന്താടി ഇന്ദ്രേട്ടൻ തന്നെയാ എന്നത്തെയും പോലെ ഇന്നത്തെ വിഷയവും.”

“ഓഹോ അപ്പൊ പൊന്നുമോള് കുറെ വാങ്ങിച്ചു കൂട്ടിയിട്ടുണ്ടല്ലോ?”

“പോടീ പോടീ നീ എന്തിനാ ഇങ്ങോട്ട് വന്നേ?”

“ആഹാ ഇതിപ്പോ അങ്ങേരോടുള്ള ദേഷ്യം എന്റെ മേലെ തീർക്കുവാണോ?”

ഞാനൊന്നും മിണ്ടാതെ കയ്യിൽ കിട്ടിയ കല്ലെടുത്തു വെള്ളത്തിലേക്ക് ഓരോന്നോരോന്നായി എറിഞ്ഞു കൊണ്ടിരുന്നു.

“ഡീ നീ ഇന്ദ്രേട്ടനോട് കാര്യം തുറന്നു പറഞ്ഞോ?”

“എവിടുന്ന്, എന്നെ കാണുമ്പോഴേ ആ മോന്ത വീർത്താ ഇരിക്കുന്നെ.”

“വെറുതെയൊന്നുമല്ലല്ലോ, പണ്ടങ്ങേര് കൂട്ടുകാരുടെ കൂടെ തെങ്ങിൻ ചുവട്ടിലിരുന്ന് കൂട്ടത്തോടെ ചെത്തു കള്ള് കുടിച്ചത് നീ കയ്യോടെ പിടിച്ച് അമ്മാവന്റെ മുമ്പിൽ അവതരിപ്പിച്ചതോടെയാണെല്ലോ നിന്നെ കാണുന്നത് തന്നെ അങ്ങേർക്ക് വെറുപ്പായത്.”

“അത് പിന്നെ എനിക്കപ്പൊ അങ്ങനെ ചെയ്യാനാ തോന്നിയത്? എന്തോ അപ്പൊ ഇന്ദ്രേട്ടൻ കള്ളൊക്കെ കുടിക്കുന്നത് കണ്ടപ്പോ ഞാൻ…”

“ഇനി പറഞ്ഞിട്ട് കാര്യമില്ല മോളെ, ഇനിയെന്താ നിന്റെ അടുത്ത പ്ലാൻ?”

“അറിയില്ലടി”

“മം”

ഒന്ന് മൂളി ഞാനവളുടെ തോളിൽ കുറച്ചു നേരം ചാരിയിരുന്നു.

************************†*****

മീനൂട്ടിക്ക് പനിയായതുകൊണ്ട് ഇന്നത്തെ കോളേജിൽ പോക്കും വരവുമെല്ലാം ഒറ്റയ്ക്കായിരുന്നു. വീട്ടിലേക്ക് എളുപ്പമെത്താനായി നാണുവേട്ടൻറെ വീട്ടിലെ പിറകുവശത്തെ കപ്പ കൃഷിക്കടുത്തുള്ള ഇടവഴി കയറിയാണ് നടപ്പ്. നടക്കുന്നതിനിടയിലാണ് കുറച്ചു ദൂരെയുള്ള കുറ്റിക്കാടിനടുത്തായി ഇന്ദ്രേട്ടന്റെ വണ്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇത് ഇന്ദ്രേട്ടന്റെ വണ്ടിയല്ലേ?ഇന്ദ്രേട്ടനെന്താ ഇവിടെ? എന്തോ ചുറ്റിക്കളിയുണ്ടല്ലോ. ഞാൻ വേഗം ഇന്ദ്രേട്ടനെ തപ്പി ആ കുറ്റിക്കാട്ടിലേക്ക് നടന്നു. ആരുടെ യൊക്കെയോ കളിയും ചിരിയോടെയുള്ള ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നതും കുറച്ചു പേരോടൊത്തു കള്ളുകുടിച്ച് ചീട്ടു കളിക്കുന്ന ഇന്ദ്രേട്ടനെ കണ്ടു എനിക്കങ്ങ് എരിഞ്ഞു കേറി.

അപ്പൊ വന്ന ദേഷ്യത്തിൽ ഞാൻ ഇന്ദ്രേട്ടനെ അലറി വിളിച്ചു.

“ഇന്ദ്രേട്ടാ”

എന്റെ ഉറക്കെയുള്ള വിളി കേട്ട് ഇന്ദ്രേട്ടന്റെ കൂടെയുള്ളവർ മുണ്ടും പൊക്കി ഒറ്റയോട്ടമായിരുന്നു. ഞാൻ ഇന്ദ്രേട്ടനെ നോക്കിയപ്പോൾ പുള്ളി എന്നെ പുച്ഛിച്ചു കയ്യിലുള്ള കള്ള് വായിലേക്ക് തള്ളി.

“ഇന്ദ്രേട്ടാ, എന്തായിത്?”

“നിനക്ക് കണ്ടിട്ട് മനസിലായില്ലേ?”

“ഇന്ദ്രേട്ടാ കളിക്കല്ലേ അമ്മാവന് ഇതൊന്നും ഇഷ്ടമല്ലെന്നറിയില്ലേ?”

“ഞാനെന്റെ ഇഷ്ടത്തിന് എന്റെ പൈസയ്ക്കാണ് കുടിക്കുന്നത്.”

“അമ്മാവൻ അറിഞ്ഞാലുള്ള സ്ഥിതി അറിയാലോ?”

“നീ എന്താടി എന്നെ ഭീഷണി പെടുത്തുവാണോ?”

“ഞാനതൊന്നുമല്ല ഉദേശിച്ചേ.”

“നീയെന്തുദ്ദേശിച്ചാലും എനിക്കെന്താ മുന്നീന്ന് മാറടീ”

എന്നെ തള്ളിമാറ്റി കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന കള്ളും കൂടി വായിലേക്ക് കമിഴ്ത്താൻ നോക്കിയതും ഞാൻ ദേഷ്യത്തിൽ ആ കുപ്പി പിടിച്ചെടുത്തു നിലത്തേക്ക് വലിച്ചെറിഞ്ഞു.

“ടീ ****** മോളെ”

എന്റെ കരണം പുകച്ചൊന്ന് കിട്ടിയതും ഞാൻ നിലത്തേക്ക് വീണിരുന്നു.

“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ പിറകെയുള്ള ഈ നടത്തം നിർത്താൻ അതെങ്ങനാ എന്നെ എന്റെ തന്തപ്പടിയുടെ കയ്യിൽ ഒറ്റി കൊടുക്കാനാണല്ലോ നിനക്ക് പണ്ട് മുതലേ താല്പര്യം.”

പെട്ടെന്നുള്ള അടിയിലും വേദനയിലും ഇന്ദ്രേട്ടന്റെ ഓരോ വാക്കുകളും എന്നെ ദേഷ്യത്തിന്റെ മുൾമുനയിലെത്തിച്ചു.

“കണ്ടോ എന്നെ തല്ലിയതും ഇവിടെ കുറെയെണ്ണത്തിന്റെ കൂടെയിരുന്ന് കള്ളുകുടിച്ചു ചീട്ടു കളിച്ചതു സഹിതം ഞാൻ അമ്മാവനോട് പറഞ്ഞു കൊടുക്കും.”

********* മോളെ നിനക്ക് കിട്ടിയത് മതിയായില്ലേ? നിന്നെയിന്ന് ഞാൻ”

എന്നെ നിലത്തു നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു എന്റെ ഇരുകയ്യും പിറകിലേക്കാക്കി എന്നെ ആ നെഞ്ചിലേക്ക് ചേർത്തു. ഇന്ദ്രേട്ടന്റെ ആ പ്രവർത്തിയിൽ ഞാനാദ്യം ഞെട്ടിയെങ്കിലും പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ കുതറാൻ തുടങ്ങി.

“ഇന്ദ്രേട്ടാ വിട്ടേ എനിക്ക് വേദനിക്കുന്നു.”

“അടങ്ങിയിരിക്കടീ മോളെ
ഇപ്പൊ എവിടെപ്പോയി നിന്റെ ശൗര്യമൊക്കെ?”

“വിട് എന്റെ കൈ ആ…. വിട് ഇന്ദ്രേട്ടാ എനിക്ക് ശരിക്കും വേദനിക്കുന്നു.”

ഇന്ദ്രേട്ടൻ എന്നെ പെട്ടെന്ന് പുറകിലേക്ക് തള്ളി എന്റെ നേരെ ചൂണ്ടു വിരലുയർത്തി സംസാരിച്ചു തുടങ്ങി.

“ഇതവസാനമായിട്ട് പറയുവാ, ഇനിയും നിന്റെ കുട്ടിക്കളിയുമായിട്ട് എന്റെ നേരെ വന്നാൽ”

അത്രയും പറഞ്ഞു ഇന്ദ്രേട്ടൻ അവിടെ നിന്ന് പിന്തിരിഞ്ഞതും ഞാനെന്റെ ഇരുകയ്യും നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ചു മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചിരുന്നു.

‘അമ്മാവനോട് പറഞ്ഞു കൊടുത്തിട്ട് തന്നെ കാര്യം.’

ഇന്ദ്രേട്ടൻ പോയോന്നറിയാൻ ഞാൻ തലയുയർത്തിയതും എന്നെ തന്നെ രൂക്ഷമായി നോക്കുന്ന ഇന്ദ്രേട്ടനെ കണ്ടു ഞാൻ വിയർത്തു. ഇങ്ങേരു പോയില്ലേ?

“നീ എന്തോ അമ്മാവനോട് പറയുമെന്ന് പറഞ്ഞില്ലേ?”

“ഹാ അല്ല ഞാൻ “

“മതി കിടന്നു വിക്കിയത്, എന്തായാലും പറയുന്ന കൂട്ടത്തിൽ ഇതും കൂടെ ചേർത്തു പറഞ്ഞോ.”

അതും പറഞ്ഞ് ഞൊടിയിടയിൽ എന്റെ അരയിലൂടെ കൈച്ചുറ്റി പിടിച്ചു ഇന്ദ്രേട്ടന്റെ ചുണ്ടുകൾ എന്റെ അ ധരങ്ങളെ സ്വന്തമാക്കി. ചലിക്കാനാവാത്ത പാവ പോലെയായിരുന്നു എന്റെ നിൽപ്പ്. കള്ളിന്റെ രുചിയോടൊപ്പം ഇരുമ്പുച്ചുവയും കലർന്നതോടെ ഞാൻ ശ്വാസത്തിനായി പിടഞ്ഞതും ഞാൻ ഇന്ദ്രേട്ടനെ ശക്തിയിൽ തള്ളിമാറ്റി ദിക്കറിയാതെ ഉയർന്ന നെഞ്ചിടിപ്പോടെ അവിടുന്നോടി.

***************

“അമ്മേ അമ്മേ”

“എന്താടാ വിളിച്ചു കൂവുന്നേ?”

“അമ്മ എവിടാ?”

“ഞാൻ വേറെവിടെ പോകാനാ, അടുക്കളയിൽ തന്നെയുണ്ട്.”

അടുക്കളയിലെത്തി അമ്മയെ നോക്കി എങ്ങനെ ചോദിക്കുമെന്നോർത്തു ഞാനവിടെ പരുങ്ങി നിന്നു.

“എന്താടാ? എന്തിനാ നീ എന്നെ വിളിച്ചത്?”

“ഹാ അത് അവളെയെന്താ രണ്ടുമൂന്നു ദിവസമായിട്ട് ഇങ്ങോട്ട് കാണാത്തത്?”

“ആര്? നമ്മടെ നീലൂട്ടിയുടെ കാര്യമാണോ നീ ചോദിക്കുന്നത്?”

“വേറാരെ ചോദിക്കാനാ? അവൾക്കെന്തു പറ്റി? എന്താ ഇങ്ങോട്ടേക്ക് വരാത്തേ?”

“അവള് വന്നിട്ടിപ്പോ എന്തിനാ? നിനക്ക് വഴക്കുണ്ടാക്കാനല്ലേ?”

“അമ്മക്ക് അവളിങ്ങോട്ട് വരാതിരിക്കുന്നതിന്റെ കാരണമറിയാവോ?”

“ഡാ ഇന്ദ്ര അവൾക്ക് എക്സാമൊക്കെ ആണെന്നാ അവളുടെ അമ്മ പറഞ്ഞത്. കൂടെ പനിയാണെന്ന് ഏട്ടത്തി പറഞ്ഞിരുന്നു. അതുകൊണ്ട് അസുഖമൊക്കെ ഭേദമായി എക്സാം കഴിയാതെ അവള് ഇങ്ങോട്ടു വരില്ലായിരിക്കും.”

“മം”

അപ്പൊ പുള്ളിക്കാരിക്ക് പനിയാണ്, ഇനി ചിലപ്പോൾ എന്നെ പേടിച്ചുള്ള പേടിപനി ആണെങ്കിലോ? അതോർത്തു ഒരു കള്ളചിരിയാൽ അടുക്കളയിൽ നിന്നിറങ്ങിയതും പിറകിൽ നിന്ന് അമ്മ പെട്ടെന്നെന്നേ വിളിച്ചു.

“ഡാ ഇന്ദ്ര”

“എന്താ അമ്മേ?”

“ഇപ്പോഴാ ഞാനൊരു കാര്യമോർത്തത്, നമ്മടെ നീലൂട്ടിക്ക് പടിഞ്ഞാട്ടൂന്ന് ഒരു കല്ല്യാണാലോചന വന്നിട്ടുണ്ട്. നല്ലതാണെങ്കിൽ ഉറപ്പിച്ചു വെക്കാമെന്ന ഏട്ടൻ പറഞ്ഞത്.”

“അമ്മേ”

“ഹോ എന്തിനാടാ ഇങ്ങനെ അലറി പൊളിക്കുന്നത്? നിന്റെ തൊട്ടടുത്ത തന്നെയല്ലേ ഞാനുള്ളത്.”

“അവളെയിപ്പോ പിടിച്ചുകെട്ടിക്കാൻ നിങ്ങൾക്കെന്താ ഇത്ര ധൃതി.”

“ഹല്ലേ ഇതുകൊള്ളാലോ, നിന്റെ പറച്ചില് കേട്ടാൽ തോന്നും ഞാനാണ് അവളെ പിടിച്ചു കെട്ടിക്കാൻ ധൃതി കാണിക്കുന്നെന്ന്.”

ഇനിയും ഞാൻ അവിടെ നിന്നാൽ വേറെന്തെങ്കിലും വായിൽ തോന്നിയത് വിളിച്ചു പറയുമെന്നുള്ള ഉറപ്പിനാൽ മുറിയിൽ കയറി ശക്തിയിൽ വാതിലടച്ച് അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു ദേഷ്യത്തിൽ ഇരുകൈയും കൊണ്ട് മുടിയിഴകൾ കോർത്ത് വലിച്ച് കട്ടിലേക്കിരുന്നു.

പെട്ടെന്നെന്തോ ഓർത്തത് പോലെ ബുള്ളറ്റിന്റെ ചാവിയുമെടുത്തു അവളുടെ വീട്ടിലേക്കു വിട്ടു. അമ്മായി എന്നെ കണ്ടു ചിരിയോടെ എന്തോ ചോദിക്കാൻ തുണിഞ്ഞതും ഞാൻ വേഗം തന്നെ അത് തടഞ്ഞ്,

“നീലു എവിടെ?”

“അവള് റൂമിലുണ്ട്, എന്താ ഇന്ദ്ര കാര്യം?”

“ഒന്നൂല്ല”

അത്രയും പറഞ്ഞ് മുണ്ടു മടക്കിയുടുത്തു അവളുടെ റൂമിലേക്ക് കയറി. മനുഷ്യന്റെ ഉറക്കവും കളഞ്ഞു അവള് കിടന്നുറങ്ങുന്നത് കണ്ടില്ലേ. അവളുടെ അരികിലേക്ക് ചെന്നു വിളിക്കാൻ ആഞ്ഞതും എന്റെ കണ്ണുകൾ സ്ഥാനം തെറ്റി കിടക്കുന്ന ദാവണിക്കിടയിലെ അവളുടെ വെളുത്ത വയറിൽ പതിഞ്ഞു. അതിന്റെ ഭംഗി ഒന്നൂടെ കൂട്ടുന്നത് പോലെയുള്ള കാക്കപ്പുള്ളിയും കൂടെ കണ്ടതോടെ എന്റെ തൊണ്ട വരണ്ടു.

പെട്ടെന്ന് തലക്കുടഞ്ഞു അടുത്തിരിക്കുന്ന ജഗ്ഗിലെ വെള്ളമെടുത്തു അവളുടെ തലയിലൂടെ ഒഴിച്ചു.

***************

“അയ്യോ അമ്മേ വെള്ളപ്പൊക്കം”

“വെള്ളപ്പൊക്കമല്ലെടി നിന്റെ….. കണ്ണ് തുറക്കടി കോ പ്പേ.”

പരിചിതമായ ആ ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കിയതും ദേ നിൽക്കുന്നു എന്റെ കാലൻ. അയ്യോ ഞാനെപ്പോഴാ ഇങ്ങേരുടെ റൂമിൽ വന്നേ? എന്റെ കരിമുട്ടത്തമ്മെ ഇങ്ങേരെന്നെയിന്ന് കൊല്ലും.

“ടീ”

“അയ്യോ ഇന്ദ്രേട്ടാ എന്നെ അടിക്കല്ലേ അറിയാതെപ്പോഴോ റൂമിൽ കേറിയെപ്പോ ഞാനുറങ്ങി പോയതാ. കരിമുട്ടത്തമ്മെയാണെ സത്യം, ഇനി ഞാൻ ഇന്ദ്രേട്ടന്റെ റൂമിൽ കേറില്ല.”

ഞാൻ പറഞ്ഞത് കേട്ട് അന്തംവിട്ടു നിൽക്കുവാ ഇന്ദ്രേട്ടൻ. ഇതെന്താ ഇപ്പൊ ഇങ്ങനെ? എല്ലായിപ്പോഴും എന്റെ കവിളടക്കമൊന്ന് തരുന്നതാണല്ലോ ഇന്നെന്തു പറ്റി? ഓ എന്തെങ്കിലുമാകട്ടെ എളുപ്പം മുറിയിൽ നിന്നിറങ്ങുന്നതാ നല്ലത്.

ഞാൻ വേഗമെഴുന്നേറ്റ് മുറിയൊന്നാകമാനം നോക്കിയപ്പോഴാണ് മനസ്സിലായത് ഞാൻ നിൽക്കുന്നത് എന്റെ സ്വന്തം മുറിയിലാണെന്ന്. ങ്‌ഹേ അപ്പൊ ഇന്ദ്രേട്ടനാണോ എന്റെ മുറിയിൽ?

ഞാൻ തിരിഞ്ഞ് ഇന്ദ്രേട്ടനെ സംശയത്തോടെ നോക്കി.

“ഇതെന്റെ മുറിയാണല്ലോ?”

“ഞാൻ പറഞ്ഞോ അല്ലെന്ന്.”

“ഹേയ് അതല്ല ഞാൻ അല്ല ഇന്ദ്രേട്ടനെന്താ ഇവിടെ?”

“അതെന്താ എനിക്കിവിടെ വന്നൂടെ?”

“അല്ല ഞാൻ പിന്നെ”

ഹോ ചോദിക്കാനാണേൽ ഒന്നും കിട്ടുന്നുമില്ലല്ലോ.

“ടീ നീയെന്താ രണ്ടുമൂന്നു ദിവസമായിട്ട് വീട്ടിലേക്ക് വരാഞ്ഞത്?”

ഇന്ദ്രേട്ടന്റെ ആ ചോദ്യമാണ് കുറ്റിക്കാട്ടിൽ വച്ച് നടന്ന സംഭവം എന്റെ ഓർമ്മയിലേക്ക് വന്നത്. അവിടെ നടന്നതൊക്കെ ഒന്നുകൂടെ മനസ്സിലേക്ക് വന്നതും ഇന്ദ്രേട്ടനെ നോക്കാതെ ഞാൻ തല കുനിച്ചു നിന്നു.

“ടീ ചോദിച്ചത് കേട്ടില്ലേ?”

“അത് ഞാൻ വരുന്നത് ഇന്ദ്രേട്ടന് ഇഷ്ടമല്ലല്ലോ.”

തലകുനിച്ചായിരുന്നു മറുപടി പറഞ്ഞത്.

“അല്ലാതെ കുറ്റിക്കാട്ടിൽ വെച്ച് ഞാൻ നിനക്ക് തന്ന മരുന്നോർത്തിട്ടല്ല.”

“മരുന്നോ??”

മുഖമുയർത്തി ചോദിച്ചതും അങ്ങേര് കള്ളച്ചിരിയാൽ എന്നെ നോക്കി മീശ പിരിച്ചു.

“ഹാ ഓർമയില്ലേ ഞാൻ തന്ന മരുന്ന്”

ചു ണ്ടു കടിച്ചുപിടിച്ചുള്ള ഇന്ദ്രേട്ടന്റെ അങ്ങനൊരു ഭാവം ആദ്യമായി കണ്ടത് കൊണ്ടാകാം ഞാൻ ഞെട്ടി ഒരു നിൽപ്പായിരുന്നു. ഇന്ദ്രേട്ടൻ കള്ളച്ചിരി മാറ്റാതെ എനിക്കരികിലേക്ക് വന്നതും ഞാൻ പേടിയോടെ ഉമിന്നീരിറക്കി വേഗം മുറിയിൽ നിന്ന് തിരിഞ്ഞോടാൻ നോക്കിയെങ്കിലും ഇന്ദ്രേട്ടൻ അതറിഞ്ഞെന്ന പോലെ എന്റെ കയ്യിൽ പിടിച്ചൊരാറ്റ വലിയായിരുന്നു. അങ്ങനെ അങ്ങേരുടെ നെഞ്ചിൽ ഞാൻ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ചു.

ആ കൈക്കുള്ളിൽ നിന്ന് കുതറിമാറാനുള്ള എന്റെ പരിശ്രമം പരാജയ മാണെങ്കിലും ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു.

“എന്റെ പിടിയിൽ നിന്ന് നീ ഇതു വരെ രക്ഷപ്പെട്ടുണ്ടോ ഇല്ലല്ലോ. പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് അഭ്യാസങ്ങൾ കാണിക്കുന്നേ, വെറുതെയിരിക്കു പെണ്ണെ.”

ഞാൻ പിന്നെ ഒന്നും മിണ്ടാതെ നിന്നു. അല്ലെങ്കിൽ തന്നെ നെഞ്ചിടിപ്പ് ഇപ്പൊ ഉയർന്ന വോൾടേജിൽ ഇടിച്ചോണ്ടിരിക്കുവാ. ഇതെപ്പോഴാണോ പൊട്ടിത്തെറിക്കുന്നതെന്ന് ആർക്കറിയാം. ഇതുവരെ എന്നെ കണ്ടാൽ കടിച്ചു കീറാൻ നിൽക്കുന്ന മനുഷ്യനാ ഇപ്പോഴാ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നിർത്തിയിരിക്കുന്നത്. ഇങ്ങേർക്ക് പെട്ടെന്നിതെന്തു പറ്റി?

“നീലു”

“മം”

“നിനക്കേതോ ആലോചന വന്നെന്ന് കേട്ടല്ലോ. ശരിയാണോ?”

“അച്ഛനും അമ്മയും സംസാരിക്കുന്നത് കേട്ടിരുന്നു.”

ഇതു ചോദിക്കാനാണോ ഇങ്ങേരിങ്ങോട്ട് കെട്ടിയെടുത്തത്.

“നിനക്ക് താല്പര്യമുണ്ടോ?”

താല്പര്യമുണ്ടെന്ന് പറഞ്ഞാലോ, ഇന്ദ്രേട്ടന്റെ മനസ്സിൽ എന്താണെന്ന് അറിയാലോ.

“അങ്ങനെ ചോദിച്ചാൽ ചെറുതായിട്ട് താല്പര്യമുണ്ട്. പിന്നെ അച്ഛ ആ അമ്മേ ഇന്ദ്രേട്ടാ വിട്ടേ എനിക്ക് വേദനിക്കുന്നു അയ്യോ വിട് വിടെന്നേ”

താല്പര്യമുണ്ടെന്ന് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ അങ്ങേരുടെ നഖം എന്റെ വയറിൽ ശക്തിയിൽ മാന്തിയതും പിന്നെ ഞാൻ കണ്ടത് സ്വർഗ്ഗമായിരുന്നു.

“നിനക്ക് താല്പര്യമുണ്ടോടി? പറയടീ.”

“അയ്യോ ഇല്ലേ എനിക്കൊന്നും ആ കോന്തനെ വേണ്ടേ.”

“പിന്നെ നീ എന്തിനാടീ താൽപര്യമുണ്ടെന്ന് പറഞ്ഞത്?”

“അത് ഞാൻ വെറുതെ ഇന്ദ്രേട്ടനെ പറ്റിക്കാൻ പറഞ്ഞതാ.”

“ഇനി ഇതുപോലെ നീ വെറുതെ പറഞ്ഞു നോക്ക് അപ്പൊ ഞാൻ കാണിച്ചു തരാം.”

വയറിൽ ചെറുതായിട്ട് വേദനയൊക്കെ എടുക്കുന്നുണ്ട്. ഇങ്ങേര് എന്തൊരു മാന്താ മാന്തിയത്.

“വേദനയുണ്ടോടി”

മാന്തി പറിച്ചതും പോരാ ചോദിക്കുന്നത് കെട്ടില്ലേ.

“ഈ പിടിയൊന്നു വീട്ടിരുന്നേൽ കൊള്ളായിരുന്നു.”

“നിനക്ക് വേദനയുണ്ടെങ്കിൽ അത് പറ.”

“പിന്നെ വേദനിക്കാതെ അതുപോലല്ലേ മാന്തി പൊളിച്ചേക്കുന്നത്.”

“എന്തേ നോക്കട്ടെ.”

“ങ്‌ഹേ അതൊന്നും വേണ്ട പോയെ പോയെ.”

“എന്തിനാ ഞാൻ പോകുന്നെ? എന്തായാലും ഞാൻ നിന്നെ കെട്ടും. അപ്പൊ ഇതൊക്കെ ഇപ്പോഴേ കണ്ടെന്നു വെച്ച് പ്രശ്നമൊന്നുമില്ല.”

“ആഹാ കെട്ടാനിങ്ങു വാ ഞാൻ അല്ല ഒരു മിനിറ്റ് ഇപ്പൊ എന്താ പറഞ്ഞെ ആര് ആരെ കെട്ടുമെന്നാ.”

“നിനക്ക് ചെവി കേൾക്കില്ലേ ഞാൻ നിന്നെ കെട്ടുന്ന കാര്യമാ പറഞ്ഞെ.”

തലക്കാരോ അടിച്ചപോലെ ഒരു ഫീലിംഗ്. അപ്പൊ ഇന്ദ്രേട്ടനെന്നെ ഇഷ്ടമായിരുന്നോ? എന്നിട്ടാണോ എന്നെ ഇത്രയും കാലം പിറകെ നടത്തിച്ചത്. ഞാൻ ഇങ്ങനെ ഗഹനമായി ചിന്തിയിലാണ്ടിരിക്കുമ്പോഴാണ് വയറിൽ ചെറുതായി ചൂടനുഭവപ്പെട്ടത്.

താഴോട്ടു നോക്കിയപ്പോൾ ഇന്ദ്രേട്ടൻ മുട്ടുകുത്തിനിന്ന് വയറിനെ മറച്ച ദാവണി മാറ്റി നീറ്റലുള്ളിടത്തു ഓയിൽമെന്റ് പുരട്ടുന്നതാണ്.

****†******************

ഇടയ്ക്ക് തലപൊക്കി നോക്കിയപ്പോൾ അവൾ ശ്വാസമെടുക്കാൻ പോലും പറ്റാതെ എന്നെ തന്നെ മിഴിച്ചു നോക്കി നിൽക്കുകയാണ്. അതെങ്ങനാ പെണ്ണിന് അല്ലെങ്കിലേ ബോധമില്ല. ഞാൻ അവളിൽ നിന്നുള്ള പിടിവിട്ടിട്ടു പോലും അവളറിഞ്ഞിരുന്നില്ല.

അവളുടെ വയറിൽ ഒരുമ്മയും കൊടുത്തു ഞാനെഴുന്നേറ്റതും പെണ്ണെന്നെ വേഗം തള്ളി മാറ്റി. എന്നിട്ട് എന്നെ നോക്കാതെ വേറെന്തൊക്കെയോ ആലോചിച്ചു നിൽക്കുവാ.

പെണ്ണിപ്പോഴും വേറേതോ ലോകത്താണ്. ഞാൻ അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തതും പെണ്ണ് ബോധം വന്നത് പോലെ ചുറ്റും നോക്കിയിട്ട് പിന്നെ എന്നെ നോക്കി ദാവണിയൊക്കെ നേരെ പിടിച്ചിട്ടു.

തലകുനിച്ചാണ് നിൽപ്പെങ്കിലും ഇടക്ക് എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്. ദാവണിയുടെ തുമ്പു കയ്യിൽ ചുറ്റിയും വലിച്ചുമുള്ള നിൽപ്പ് കണ്ടാലേ അറിയാം അവൾക്കെന്തോ എന്നോട് ചോദിക്കണമെന്നുണ്ടെന്ന്.

“എന്താടി? നിനക്കെന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ?”

“മം”

“എന്നാ പിന്നെ മൂളാതെ വാ തുറന്നു പറയടീ.”

“അത് ഇന്ദ്രേട്ടനെന്താ പെട്ടെന്നൊരു മാറ്റം.”

“എനിക്കെന്തു മാറ്റം?”

“അല്ല, ഇതുവരെ ഇങ്ങനെയായിരുന്നില്ലല്ലോ?”

“എങ്ങനെയായിരുന്നില്ലെന്ന്?”

“അല്ല ഞാൻ അത് പിന്നെ….”

അവള് കിടന്ന് തപ്പിത്തടയുന്നത് കണ്ടപ്പോഴെ മനസ്സിലായി എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന്.

“എനിക്കറിയാം, നീ എന്താ പറയാൻ പോകുന്നതെന്ന്. ഇത്രയും നാൾ നിന്റെ നേരെ കടിച്ചുകീറാൻ നിന്ന എന്റെ പെട്ടെന്നുള്ള ഭാവമാറ്റമല്ലേ നിന്റെ സംശയം.”

അപ്പോ തന്നെ അവൾ തലയാട്ടി കാണിച്ചു. ഞാനൊരു ചിരിയോടെ അവളോട് പറഞ്ഞു തുടങ്ങി.

“നിന്നെയെനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. അന്നൊക്കെ അതിനെ പ്രണയമെന്ന പേരിട്ടാണോ വിളിക്കണമെന്നുപോലും എനിക്കറിയില്ലായിരുന്നു. അത് പ്രണയണ മാണെന്ന് ഞാനറിഞ്ഞത് പട്ടുപാവാടയിൽ നിന്ന് നീ ദാവണിപെണ്ണിലേക്ക് മാറിയപ്പോഴാണ്.

എന്നാൽ നിന്നോട് കാണിച്ച ദേഷ്യത്തിന്റെ കാരണം എന്നും നീയെനിക്കു പണി തരാനായിട്ടായിരുന്നു നടന്നത്. ഞാൻ ചെയ്യുന്ന ഒരു തെറ്റ് നിന്റെ കണ്ണിൽ പെട്ടാൽ അത് വേഗം തന്നെ അച്ഛന്റെ കാതിലെത്തിച്ചു എനിക്ക് ശിക്ഷ വാങ്ങി തരാൻ നീ മിടുക്കിയായിരുന്നു. അതൊക്കെ കാരണമാണ് മനസ്സിൽ നിന്നോടുള്ള പ്രണയമൊളിപ്പിച്ചു പുറമെ കലിപ്പ് കാട്ടി നടന്നത്. നീ നിന്റെ വാലുമായിട്ട് ബസ്സ്റ്റാൻഡിൽ എന്നെ വായിനോക്കി നിൽക്കുന്നതൊക്കെ ഞാൻ കാണാറുണ്ട്.”

“ഓഹോ അപ്പൊ എന്റെ മനസിലെന്താണെന്ന് ഇന്ദ്രേട്ടനറിയാം. എന്നിട്ടൊന്നുമറിയാത്തപോലെയായിരുന്നു നടത്തം.”

“അതെ, നിനക്ക് ഇത്തിരി അഹങ്കാരം കൂടിതലാ. അതൊന്നു കുറക്കാൻ നോക്കിയതാ ഞാൻ.”

“പിന്നെന്തിനാണോ നിങ്ങളുടെ മനസ് ഈ അഹങ്കാരിയുടെ മുന്നിൽ ഇപ്പൊ തുറന്നു കാട്ടിയത്.”

“അത് വേറൊന്നുമല്ല ഏതോ ഒരു മണകുണാഞ്ചന്റെ ആലോചന നിനക്ക് വന്നെന്ന് കേട്ടപ്പോൾ എന്തോ എന്റെ മനസിലുള്ളത് തുറന്നു പറയണമെന്ന് തോന്നി അതുകൊണ്ട് പറഞ്ഞു.”

“അപ്പൊ അന്ന് ആ ശാരികയായിട്ടെന്തിനാ ഒരുമാതിരി ഒട്ടിപിടിച്ചൊക്കെ സംസാരിച്ചത്.”

“അത് നിന്റെ മുഖത്തെ അസൂയ കാണാൻ വേണ്ടി”

ഞാനവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞതും അവളെന്റെ കൈക്കിട്ട് ഒരു തട്ട് തന്നു.

“പോ എന്നോടിനി മിണ്ടണ്ട, എന്നെ കുറെ പുറകെ നടത്തിച്ചില്ലേ.”

“ഹാ അടങ്ങി നിൽക്കടി പെണ്ണെ”

ഞാനവളെ ഒരു കയ്യാൽ ചേർത്ത് പിടിച്ച് അവളുടെ മുഖത്തേക്ക് പാറിപറന്നു കിടക്കുന്ന മുടിയിഴകളെ വിരൽത്തുമ്പാൽ ചെവിക്ക് പിറകിലേക്ക് ആക്കിയതും പെണ്ണ് ചിണുങ്ങി കൊണ്ടു എന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു. അവളുടെ ഇടു പ്പിൽ നിന്ന് കൈകളുടെ ദിശ മാറിയതും പെണ്ണെന്നേ നെഞ്ചിൽ നിന്ന് മുഖ മുയർത്തി എന്നെ കൂർപ്പിച്ചു നോക്കിയിട്ട് എന്റെ നെഞ്ചിലൊരു കടി തന്നു എന്നെ തള്ളിമാറ്റി.

“അതെ ഇതൊക്കെ കെട്ടുകഴിഞ്ഞിട്ട്”

അതും പറഞ്ഞൊരു പൊട്ടിച്ചിരിയോടെ മുറിയിൽ നിന്നോടാൻ ശ്രമിച്ചവളെ വീണ്ടുമെന്റെ കൈക്കുള്ളിലാക്കി അവളുടെ ചോ രച്ചുണ്ടുകളെ ആവേശത്തോടെ ഞാൻ നുണഞ്ഞു. ദീർഘമായ ചുംബനം എൻ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ എന്റെ ചുടുനിശ്വാസം അവളോട് ഓരോ കഥകൾ പറയാൻ ശ്രമിക്കുവായിരുന്നു. അതിൽ കൂടുതൽ ലഹരി അവളുടെ പ്രണയം നിറഞ്ഞ മിഴികളിൽ ഞാൻ എന്നെത്തന്നെ കാണുന്നതിലായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *