REPERCUSSIONS
Story written by Anish Kunnathu
കുറച്ച് നാളുകളായി തുടർന്നു പോന്നിരുന്ന ഏകാന്തവാസം കഴിഞ്ഞ് ഡോൺ പുറത്തേക്കിറങ്ങി… ഇടതുകയ്യിൽ മടക്കിയിട്ടിരുന്ന ജാക്കറ്റ്, പോർച്ചിൽ കിടന്ന കറുത്ത മെഴ്സെഡിസ് കാറിൻ്റെ ഡോർ തുറന്ന് അകത്തേക്ക് വെച്ച ശേഷം ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി. അൽപസമയത്തിനുള്ളിൽ ആ വാഹനം മുരണ്ടുകൊണ്ട് സ്റ്റാർട്ടായി…
റിമോട്കൺട്രോൾ വഴി തുറന്ന ഗേറ്റും കടന്ന് ആ വാഹനം പുറത്തേക്ക് കുതിച്ചു. സ്വർണംനിറം പൊഴിച്ചു കൊണ്ട് സ്ട്രീറ്റ് ലൈറ്റുകൾ തെളിയാൻ തുടങ്ങിയിരുന്നു അപ്പോൾ…
‘ ദ് വുഡ്സ് ‘എന്നെഴുതിയ വലിയ കമാനം കടന്ന്, പാർക്കിംഗ് ഏരിയയിൽ സ്ഥാനം പിടിച്ച കാറിൽ നിന്നും കറുത്ത ലെതർ ജാക്കറ്റ് ധരിച്ച് ഡോൺ മെല്ലെ ഇറങ്ങി നടന്നു. ഫൈവ് സ്റ്റാർ ബാറിൻ്റെ പാർട്ടി ഹാളിലേക്ക് കയറുമ്പോൾ അവിടം തീർത്തും വിജനമായിരുന്നു.
കറുത്ത ഗ്രാനൈറ്റ് ടേബിളിന് സമീപത്തുള്ള ചെയറിൽ അയാൾ ഇരുന്നു. കൗണ്ടറിൽ തെളിഞ്ഞു നിൽക്കുന്ന മഞ്ഞ സീറോവാട്ട് ബൾബിൻ്റെ നേരിയ പ്രതിഫലനം ടേബിളിന് മുകളിൽ ഒരു നിഗൂഢത സൃഷ്ടിച്ചു.
ഇരുൾ നിറഞ്ഞ ആ ഹാളിൽ നിശബ്ദതയും, തണുപ്പും തളംകെട്ടി. കോട്ടിൻ്റെ പോക്കറ്റിൽ നിന്നും ഒരു സി ഗാറെടുത്ത് ചുണ്ടിൽ തിരുകി അയ്യാൾ തീ പകർന്നു.
അയാളുടെ ആഗമനം പ്രതീക്ഷിച്ചിരുന്ന യുവതി, കയ്യിൽ ഒരു ട്രേയുമായി മെല്ലെ നടന്ന് ചെന്ന്, ട്രേ ടേബിളിൽ വച്ചു. ശേഷം അതിൽ തയ്യാറാക്കി വച്ചിരുന്ന ഒരു കോക്ടെയിൽ അയാൾക്ക് നേരെ നീട്ടി.
കയ്യിലിരുന്ന് പുകയുന്ന സിഗാർ ആഷ്ട്രേയിൽ കുത്തിക്കെടുത്തി, ആ നിറചഷകം കയ്യിലെടുത്ത് ഒന്ന് സിപ്പ് ചെയ്ത അയ്യാൾ ടേബിളിൽ വച്ചു..
അവൾ അയാൾക്കരുകിലേക്ക് ചേർന്ന് നിന്നു. അവളുടെ നിശ്വാസഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിലേക്ക് ഒഴുകിയെത്തി.അപ്പോൾ നേർത്ത ശബ്ദത്തിൽ അവിടെ സാക്സോഫോൺ മ്യൂസിക് ഒഴുകാൻ തുടങ്ങിയിരുന്നു…
സമയം ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. കോ ക്ടെയിലുകൾ പലത് കഴിഞ്ഞു. അയാൾ തൻറെ ഫോൺ തുറന്ന് ആർക്കോ മെയിൽ അയച്ചു. അൽപം കഴിഞ്ഞ് മറ്റൊരുവൾ ഒരു സ്ഫടിക പാത്രവുമായി വന്നു. അതിൽ ഒരു കൊച്ചു നാ ഗം… അതിൻ്റെ കരികറുത്ത ഉടലിൽ ചുവപ്പ് വളയങ്ങൾ നിശ്ചിത അകലങ്ങളിൽ ഉണ്ടായിരുന്നു…
സ്ഫടികപ്പാത്രത്തിൻ്റെ അടപ്പ് അവൾ മാറ്റി. വലതുകരംകൊണ്ട് അതിൽ നിന്നും പാമ്പിനെ ഡോൺ പുറത്തേക്കെടുത്തു..തൻ്റെ നീട്ടിയ നാവിൽ പാ മ്പിനെക്കൊണ്ട്മെ ല്ലെ ക ടിപ്പിച്ചു…
രണ്ട് ചുമന്ന അടയാളങ്ങൾ അപ്പോൾ ആ നാവിൽ തെളിഞ്ഞ് വന്നു.. അതിനെ തിരികെ പാത്രത്തിലേക്കിട്ട ശേഷം അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അവൾ ആ പാത്രവുമായി പിൻവാങ്ങി.
ഒന്ന് മൂരി നിവർന്ന ശേഷം അയാൾ ടേബിൾ മുകളിലേക്ക് ചാഞ്ഞു…
അങ്ങനെ ഏതാനും നിമിഷങ്ങൾ…
സ്നേക്ക് വെനം അയാളിൽ പ്രവർത്തനം ആരംഭിച്ച് തുടങ്ങി… പേശികൾ നീളം വലിഞ്ഞു. അയാൾ അവിടെ നിന്നും എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു.
മുഖം കഴുകിയ ശേഷമാണ് അയാൾ മിററിലേക്ക് നോക്കിയത്. എന്തോ മാറ്റം വന്നതു പോലെ… വീണ്ടും മുഖം ചേർത്ത് പിടിച്ച് സൂക്ഷിച്ച് നോക്കി.. ഒന്നുമില്ല.. വെറും തോന്നൽ മാത്രം..
അവിടെ നിന്ന് കൊണ്ടയ്യാൾ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി… വാഷ്റൂമിൻ്റെ ഇടനാഴിയിൽ അപ്പോൾ അയാളുടെ അട്ടഹാസത്തിൻ്റെ നീണ്ട പ്രതിധ്വനി മുഴങ്ങിക്കൊണ്ടിരുന്നു…
കുറച്ച് കഴിഞ്ഞ് തിരികെ തൻ്റെ ടേബിളിനരികിലേക്ക് നടന്നുചെന്നു, മ ദ്യം വിളമ്പി തന്ന യുവതി അപ്പോഴും അവിടെ നിൽപുണ്ട്.
അവളെ ഇടതു കരം കൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് മ്യൂസിക്കിന് ഒപ്പം അയ്യാൾ ചുവടുകൾ വെച്ചു.
അവൾക്കപ്പോൾ ഒരു പാമ്പിൻ്റെ മുഖമെന്ന് അയ്യാൾക്ക് തോന്നി. അയാൾ ഒന്ന് തല വെട്ടിക്കുടഞ്ഞു…
ഇഴയണമെന്ന തോന്നൽ…
പെട്ടന്ന് തന്നെ നിലത്തേക്ക് വീണ് ഇഴയാൻ തുടങ്ങി. അയാളുടെ ത്വക്കിൽ നിന്നും ശൽക്കങ്ങൾ ഉയർന്ന് ഇഴയുമ്പോൾ അടർന്ന് വീഴാനും തുടങ്ങി. അടർന്ന് വീണ ഭാഗങ്ങളിൽ ര ക്തം കിനിഞ്ഞു. പച്ച നിറമായിരുന്നു അതിന്..
പേടിച്ചരണ്ടപോലെ അവൾ ഒന്ന് നിന്നു. പിന്നെ അപശബ്ദത്തിൽ നിലവിളിച്ച് കൊണ്ട് ഇരുളിലേക്ക് ഓടിമറഞ്ഞു
ന്യൂസ് ചാനലുകളിൽ ഞെട്ടിക്കുന്ന വാർത്ത സ്ക്രോൾ ചെയ്യുന്നുണ്ട്. വൈറസിന് കണ്ടു പിടിച്ച വാക്സിൻ പരീക്ഷിച്ചയാളിൽ ജനിതക മാറ്റം സംഭവിച്ചിരിക്കുന്നു. ഉപയോഗിച്ച നിരോധിത തരം ഡ്ര ഗ്സും, വാക്സിനുമായി പ്രവർത്തിച്ചതിൻ്റെ മാരകമായ പ്രത്യാഘാതം.ബ്രേക്കിംഗ് ന്യൂസ്.
ന്യൂസ് വീക്ഷിച്ചുകൊണ്ടിരുന്നതിൽ ചിലരുടെ ചിന്താമണ്ഡലങ്ങളിലപ്പോൾ ശൽക്കങ്ങൾ മുളയ്ക്കാൻ തുടങ്ങിയിരുന്നു.