Story written by VIPIN PG
” കാമുകൻ ക്യൂവിൽ ഉണ്ട് “
കന്നി വോട്ട് ചെയ്യാൻ വന്നതാണ് ലയന. കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയുള്ളൂ. അതോണ്ട് വോട്ട് ഇപ്പോഴും നാട്ടിൽ തന്നെയാണ്. ഇടക്ക് മൂന്ന് പ്രാവശ്യം വന്നതുകൊണ്ട് ഇത്തവണ വീട്ടിൽ നിൽക്കാൻ പ്ലാൻ ഇല്ല. വോട്ട് ചെയ്യുന്നു പോകുന്നു. നിൽക്കുന്നുണ്ട്,,, ഇത് കഴിഞ്ഞിട്ട് വേണം അങ്ങേർക്ക് വോട്ട് ചെയ്യാൻ.
വരി അങ്ങനെ മന്തം മന്തം മുന്നോട്ട് നീങ്ങുമ്പോഴാണ് അടുത്ത വരിയിൽ നിൽക്കുന്ന അനിലിനെ കാണുന്നത്. അവളുടെ പഴയ കാമുകൻ. മാസ്ക് ഊരാൻ പറ്റാത്തതുകൊണ്ട് മാസ്ക് വച്ചു തന്നെ ഇളിച്ചു കാണിച്ചു. അവനും മാസ്ക് വച്ചു തന്നെ ഇളിച്ചു.
” കണ്ണും കണ്ണും ,,,, തമ്മിൽ തമ്മിൽ ,,, കഥകൾ കൈമാറും അനുരാഗമേ,,,
ഇരുവരുടെയും കണ്ണുകൾ തമ്മിൽ കഥകൾ പറഞ്ഞു.
വരി പിന്നെയും മന്തം മന്തം മുന്നോട്ടു പോകുന്നു. അഭിലാഷ് പുറത്ത് പാർക്കിങ്ങിൽ നിൽപ്പാണ്. രാവിലെ കിഴക്ക് ഉദിച്ച സൂര്യൻ ഇപ്പൊ നേരെ ഉച്ചസ്ഥായിൽ ആയി. എന്നിട്ടും വോട്ട് ചെയ്യാൻ പോയ പെമ്പരന്നോരെ കാണുന്നില്ല. ഒടുവിൽ അഭിലാഷ് ഫോണിൽ വിളിച്ചു.
” താങ്കൾ വിളിക്കുന്ന കസ്റ്റമർ സ്വിച്ഓഫ് ചെയ്തിരിക്കുകയാണ് “
എന്ന് മറ്റേ ചേച്ചി പറഞ്ഞു. ശ്ശെടാ,,, ഇവളെന്തിനാ ഫോൺ ഓഫ് ചെയ്തേ. അഭിലാഷ് സൂര്യ പ്രകാശത്തിൽ നിന്നും മാറി സ്കൂളിലേക്ക് വന്നു. നീണ്ട വരി നോക്കി. ഇല്ല ,,, അവൾ ആ വരിയിൽ ഇല്ല. വീട്ടിൽ വിളിച്ചു ,,, ഇല്ല ,,, വീട്ടിലും പോയിട്ടില്ല.
വെപ്രാളം കൊണ്ട് അഭിലാഷ് അവിടെ ആകമാനം തിരഞ്ഞു. എവിടെയും കണ്ടില്ല. ഒടുവിൽ അവളെ അറിയുന്ന ഒരാൾ വന്നു പറഞ്ഞു,,,,
” മോനെ ,, അവളൊരു ബൈക്കേല് കേറി പോകുന്ന കണ്ടു. അവന്റെ വീട്ടിൽ അന്വേഷിച്ചാൽ ആളെ കിട്ടും “
അയാൾ അനിലിനെയും പറഞ്ഞു കൊടുത്തു. കേട്ട പാതി കേക്കാത്ത പാതി അഭിലാഷ് അങ്ങോട്ട് പോയി. അഭിലാഷിന്റെ പുറകെ ഒരു പട തന്നെ ആ വീട്ടിലേക്ക് വച്ചു പിടിച്ചു.
അവിടെ ചെല്ലുമ്പോൾ കാണുന്ന കാഴ്ച. വിളക്കും കൈയ്യിൽ പിടിച്ചു പുതിയ വീട്ടിലേക്ക് കേറാൻ നിൽക്കുവാണ് ലയന,,,,,കൂടെ അനിലും.
അഭിലാഷ് അവരുടെ മുന്നിൽ ചാടി വീണു. ലയന വിളക്കും കൊണ്ട് അകത്തേക്ക് ചാടി കയറി. അവളെ കൊണ്ടു വന്നവൻ,, അതായത് ആ വീടിന്റെ നാഥൻ മുണ്ട് പൊക്കി ഓടി.
അഭിലാഷിന്റെ പുറകിൽ വന്നവർ രണ്ടായി പിരിഞ്ഞു. ഒരു ടീം അനിലിന്റെ പുറകെ ഓടി. ഒരു ടീം അഭിലാഷിന്റെ കൂടെ ആ വീട്ടിലേക്ക് കേറി.
ലയന നിലവിളക്ക് നിലത്ത് വെക്കാതെ ഓട്ടമാണ്. അഭിലാഷ് അവളുടെ പുറകെ ഓടി. ഇടക്ക് വച്ചു വിളക്കിൽ നിന്ന് മറിഞ്ഞ വെളിച്ചെണ്ണ ചവിട്ടി അഭിലാഷ് ഒരു പോക്കാണ്. ഈ ബഹളം കേട്ടു പുറത്ത് ഇറങ്ങിയ അലിനിന്റെ അച്ഛന്റെ നടുപ്പുറത്തു ചവിട്ടിയാണ് പിന്നെ നിന്നത്.
ചവിട്ടു കിട്ടിയ ആള് അതിന്റെ ആഘാതത്തിൽ നേരെ പോയി ആൾ മറയില്ലാത്ത കിണറ്റിൽ വീണു.
” ബ്ലും “
ഒരു ഭീകര ശബ്ദം ,,,, ഒരു നിമിഷത്തേക്ക് രംഗം നിശ്ചലമായി. അനിലിന്റെ പുറകെ പോയ ടീം അവനെ വാഴ തോട്ടത്തിൽ വച്ചു പിടിച്ചു. ലയന നിലവിളക്ക് അകത്തു വച്ചിട്ട് തിരിച്ചു വന്നു. കിണറ്റിൽ വീണ അച്ഛനെ എല്ലാരും കൂടി വലിച്ചു കേറ്റി.
ആ കിണറ്റിന് ചുറ്റും വട്ടത്തിൽ നിന്ന ആൾക്കാരാണ് കാര്യങ്ങൾ വിശദമാക്കുന്നത്. അനിലും ലയനയും വർഷങ്ങളായി പ്രേമത്തിൽ ആയിരുന്നു. ആറു മാസം മുന്നേ ചെറിയൊരു കാര്യം പറഞ്ഞു അടി ആയതാണ്. അതിന്റെ പേരിൽ അവള് വേറെ കല്യാണം കഴിക്കുമെന്ന് അവൻ സ്വപ്നേമ നിരീചില്ല.
അഭിലാഷ് ന്റെ കൂടെ തിരിച്ചു വരുന്നില്ല ന്ന് ലയന തീർത്തു പറഞ്ഞു. വന്നില്ലെങ്കിൽ ആൾമറയില്ലാത്ത ആ കിണറ്റിൽ ചാടി ചാകുമെന്ന് അഭിലാഷ് ന്റെ അമ്മ. അനിലിനെ കിട്ടിയാൽ വാഴ തോട്ടത്തിൽ വാഴയെ പോലെ കുഴിച്ചിടുമെന്ന് അഭിലാഷ് ന്റെ കൂട്ടുകാർ.
അടിയായി ബഹളമായി ,,, ഉന്തും തള്ളുമായി.
” നിർത്താൻ “
അഭിലാഷ് ന്റെ അലർച്ചയാണ്. അവൻ നേരെ ലയനയുടെ അടുത്ത് ചെന്നു. അവൾ ഒന്നും മിണ്ടാതെ കാലിനെ കുഴി നഖം നോക്കി നിക്കുകയാണ്. അവൻ അവളുടെ താടി പിടിച്ചു മുഖമുയർത്തി. അവന്റെ കണ്ണുകൾ നിറഞ്ഞു.
” എന്നോട് ക്ഷമിക്ക് ഏട്ടാ ,,,, ഞാൻ ഇനി വരൂല്ല “
എന്ത് ചെയ്യണമെന്നറിയാതെ അവൻ ഒരു നിമിഷം നിന്നു. പെട്ടെന്ന് അഭിലാഷ് അവളെ എടുത്തു പൊക്കി. ആർക്കും ഒന്നും മനസ്സിലായില്ല. ആരോടും ഒന്നും മിണ്ടാതെ അവൻ നേരെ അവളെ എടുത്തു കിണറ്റിൽ ഇട്ടു.
” ബ്ലും “
നേരത്തെ കേട്ട അതേ ഭീകര ശബ്ദം. വന്നവരും നിന്നവരും എല്ലാവരും കിണറ്റിന്റെ ചുറ്റും നിന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്ത അഭിലാഷ് ആരോടും ഒന്നും പറയാതെ ഒറ്റ പോക്കാണ്.
ഒരു തരത്തിൽ അവളെ വലിച്ചു കരക്ക് കേറ്റിയ വീട്ടുകാർ അവളുടെ വെള്ളം കുടിച്ചു വീർത്ത വയർ ഞെക്കി കൊണ്ട് ഇരിക്കുമ്പോൾ വീട്ടിൽ പോലീസ് വന്നു. കൂടെ ലയനയുടെ വീട്ടുകാരും. അവർ അവളെ അതേപോലെ പൊക്കി അകത്തേക്ക് കൊണ്ടു പോയി. ബോധമില്ലാതെ കിടന്ന പെണ്ണിന്റെ അരഞ്ഞാണം വരെ അവർ ഊരിയെടുത്തു.
കല്യാണത്തിന് ലോൺ എടുത്തു മേടിച്ച സ്വർണമാണ്. ഒരു പാദസരം വീണപ്പോൾ പോയി. അതിനു പകരം ഒരു കിണ്ടിയും രണ്ട് മൊന്തയും എടുത്ത ലയനയുടെ അമ്മ അവളെ ശപിച്ചൊണ്ട് ഇറങ്ങി പോയി.
ആകാശത്തു പരുന്തു പറന്നു,,,, സൂര്യൻ അസ്തമിച്ചു,,,, അഭിലാഷിനു നഷ്ട പരിഹാരം കൊടുക്കാമെന്നു പെണ്ണ് വീട്ടുകാർ പറഞ്ഞു ,,,, ലയന അനിൽ ന്റെ കൂടെ ജീവിച്ചു,,, ആഖാതം വിട്ടു മാറിയപ്പോൾ അഭിലാഷ് ഒരു പെണ്ണിനെ പ്രേമിച്ചു കെട്ടാൻ തീരുമാനിച്ചു,,,,
ശുഭം
Nb : Based on a real incident