ഈയിടെയായി ഭാര്യക്ക് തന്നോട് ഒരു താല്പര്യം ഇല്ലാത്ത പോലെ. ഇപ്പൊ കുറച്ച് ദിവസായിട്ട് ഏത് നേരവും ഫോണിലാണ് അവൾ. ആദ്യമൊക്കെ അവളുടെ ഫോൺ അവനും കുട്ടികളുമൊക്കെ……

എഴുത്ത്:-;ഞാൻ ഗന്ധർവ്വൻ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഈയിടെയായി ഭാര്യക്ക് തന്നോട് ഒരു താല്പര്യം ഇല്ലാത്ത പോലെ. ഇപ്പൊ കുറച്ച് ദിവസായിട്ട് ഏത് നേരവും ഫോണിലാണ് അവൾ. ആദ്യമൊക്കെ അവളുടെ ഫോൺ അവനും കുട്ടികളുമൊക്കെ എടുത്ത് ഉപയോഗിക്കാറുണ്ടായിരുന്നു. പക്ഷേ, കുറച്ച് ദിവസം മുന്നേ അവൾ ഫോൺ ലോക്ക് മാറ്റിയിരിക്കുന്നു. കുട്ടികൾ ചോദിച്ചിട്ട് പോലും ലോക്ക് പറഞ്ഞ് കൊടുക്കുന്നില്ല. അവളിൽ നല്ല മാറ്റമുണ്ട്. ഇനി അവൾക്ക് പ്രണയം വല്ലതും…?

ഫൈസി ആകെ തലപുകച്ചു. അപ്പോഴാണ് അവന് ഒരു ഐഡിയ തോന്നിയത്. ഒരു ഫേക്ക് അക്കൗണ്ട് എടുത്ത് ഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ട് ആവുക. എന്നിട്ട് അവളോട്‌ ചാറ്റ് ചെയ്ത് കാര്യങ്ങൾ മനസിലാക്കുക.

അപ്പോൾ തന്നെ ഫൈസി മറ്റൊരു പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു. അവൾക്ക് സംശയം തോന്നാതിരിക്കാൻ അതിൽ കുറച്ച് ഫ്രണ്ട്സിനേയും ആഡ് ചെയ്തു. ഗൂഗിളിൽ നിന്നും നല്ല മൊഞ്ചുള്ള ഒരു പയ്യന്റെ പിക്കും ഡൌൺലോഡ് ചെയ്ത് പ്രൊഫൈൽ പിക്കായി വെച്ചു. കവർ പിക്കായി നല്ലൊരു പ്രണയ സ്റ്റാറ്റസും വെച്ചു.

ഭാര്യക്ക് റിക്വസ്റ്റ് അയച്ചു. പക്ഷേ രണ്ട് ദിവസായിട്ടും അവൾ അത് അക്‌സെപ്റ്റ് ചെയ്തില്ല. മെസ്സേജ് അയച്ചിട്ട് മറുപടിയും ഇല്ല. പക്ഷേ, അവള് ഇരുപത്തിനാല് മണിക്കൂറും ഫോണിൽ തന്നെയാണ്. അങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാണ് തന്റെ ഫേക്ക് ഫേസ്ബുക്കിൽ ഒരു നോട്ടിഫിക്കേഷൻ കണ്ടത്. തുറന്ന് നോക്കിയപ്പോൾ ഭാര്യ തന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തിരിക്കുന്നു.

അപ്പോൾ തന്നെ അവൻ ഒരു ഹായ് അയച്ചു. പത്ത് മിനുറ്റ് കഴിഞ്ഞപ്പോൾ അവളുടെ മറുപടി എത്തി.

ഫൈസി: ഹായ്

ഭാര്യ: ഹായ്

ഫൈസി: സുഖാണോ

ഭാര്യ: മ്മ്

ഫൈസി: എന്ത് ചെയ്യുന്നു

ഭാര്യ: മ്മ്

ഫൈസി: എന്താ, വെറും മൂളൽ മാത്രേ ഒള്ളൂ, എന്തേലും പറയൂന്നേ

ഭാര്യ: മ്മ്, എന്ത് പറയാനാ

ഫൈസി: ഓഹ് ഗോഡ്, ഇയാളൊന്ന് സംസാരിച്ചല്ലോ, അതുമതി. ഐആം സൊ ഹാപ്പി

ഭാര്യ: മ്മ്

ഫൈസി: റിയലി ലൈക്ക് യു, എനിക്ക് ഒരുപാട് ഇഷ്ടായി ഇയാളെ

ഭാര്യ: ഹലോ, എക്സ്ക്യൂസ് മി, ഇയാള് കരുതുന്ന പോലത്തെ പെണ്ണല്ല ഞാന്‍

ഫൈസി: അയ്യോ!! അതിന് ഞാന്‍ മോശമായി ഒന്നും പറഞ്ഞില്ലല്ലോ..? ഇയാൾ ഷെയർ ചെയ്യുന്ന പ്രണയ വിരഹ സ്റ്റാറ്റസുകൾ എല്ലാം പൊളിയാണ്. നല്ലൊരു മനസ്സിന് ഉടമയാണെന്ന് ആ പോസ്റ്റുകൾ കണ്ടാൽ അറിയാം. ആർക്കും ഇഷ്ടപ്പെടും ഇയാളെ…

ഭാര്യ: മ്മ്, ഇയാൾ ഈ പറഞ്ഞത് ശരിക്കും സുഖിച്ചു ട്ടോ

ഫൈസി: ആണോ…? ഇയാൾ മാരീഡ് ആണോ…?

ഭാര്യ: അതേ…

ഫൈസി: ഹസ് എന്ത് ചെയ്യുന്നു…? എത്ര കുട്ടികൾ ഉണ്ട്…? “

ഭാര്യ: ഹസ് വിളിക്കുന്നു, പിന്നെ വരാം… ബൈ

ഇതും പറഞ്ഞ് അവൾ ചാറ്റ് അവസാനിപ്പിച്ചു. താൻ എപ്പോ അവളെ വിളിച്ചു…? ഫൈസി മേലോട്ട് നോക്കി. അവനോടുള്ള ചാറ്റ് അവസാനിപ്പിച്ചെങ്കിലും അവൾ ഓൺലൈനിൽ തന്നെയുണ്ട്.

“ഇവൾ ആള് കൊള്ളാലോ… മിണ്ടാപൂച്ചയായി ഇരുന്നിട്ട് ഫേസ്ബുക്കിൽ ആരും അറിയാതെ വിലസാണ്”

അവന്റെ ഹൃദയം പെടപ്പെടേന്ന് ഇടിക്കാൻ തുടങ്ങി. വല്ലാത്ത സങ്കടം തോന്നി ഫൈസിക്ക്. തന്റെ മക്കളുടെ മുഖം അവന്റെ മനസ്സിൽ നിറഞ്ഞു. സങ്കടം അടക്കിപിടിച്ച് അന്ന് രാത്രി അവൻ വീണ്ടും അവൾക്ക് മെസ്സേജ് അയച്ചു

ഫൈസി: നല്ല ആളാണ് ട്ടോ, ഒന്നും മിണ്ടാതെ ഒറ്റ പോക്കങ്ങുപോയി ല്ലേ

ഭാര്യ: ഓഹ്, സോറി, എന്തൊക്കെയുണ്ട് വിശേഷങ്ങൾ…? ഈ പ്രൊഫൈലിൽ ഉള്ളത് ഇയാളാണോ…?

ഫൈസി: അതേ, എന്താ ഇഷ്ടായോ…?

ഭാര്യ: മ്മ്… ചുള്ളനാണല്ലോ

ഇത് കേട്ടപ്പോൾ ഫൈസിയുടെ നെഞ്ച് തകർന്നു. തന്റെ ഭാര്യ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്നവന് തോന്നി. അപ്പോഴാണ് അവളുടെ അടുത്ത മെസ്സേജ് വരുന്നത്

ഭാര്യ: ന്താ മിണ്ടാതെ…? പോയോ…?

ഫൈസി: ഇല്ല, ഇവിടുണ്ട്

തന്റെ ഭാര്യ ഇത്രക്ക് വലിയ കോഴി ആയിരുന്നോ എന്നോർത്ത് അവൻ തലയിൽ കൈവെച്ചു.

പിന്നെ രണ്ട് ദിവസത്തിന് അവളുടെ ഒരു വിവരോം ഇല്ല. മെസ്സേജ് അയച്ചിട്ട് മറുപടിയില്ല. പക്ഷേ ഏത് നേരവും അവൾ തോണ്ടിയിരിക്കുന്നത് അവൻ കാണുന്നുണ്ട് താനും. വേറെ ആരോടെങ്കിലും ചാറ്റ് ചെയ്യാവും അവൾ എന്ന് ഫൈസി മനസ്സിൽ കരുതി. കുറേപേർ കാണും കാമുകൻമാരായി അവൾക്ക്, ഇങ്ങനൊരു കാട്ട് കോഴിയെ ആണല്ലോ പടച്ചോനേ എനിക്ക് ഭാര്യയായി കിട്ടിയത് എന്നോർത്ത് അവൻ വിങ്ങി.

ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല. ഇപ്പോൾ തന്നെ അവളുടെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറയണം. അവളെ ഇനി ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടാൽ ശരിയാവില്ല. ഫൈസി തന്റെ മനസ്സിൽ കരുതി. അവളെ ഉപ്പാനെ വിളിക്കാൻ ഫോൺ കയ്യിൽ എടുത്തതും അവളുടെ മെസ്സേജ് വന്നു. തുറന്ന് നോക്കിയപ്പോൾ

ഭാര്യ: സോറി ഡിയർ, മെസ്സേജ് ഞാൻ കണ്ടില്ല ട്ടോ. പിന്നേ, ഞാൻ ഈ അക്കൗണ്ടിൽ അങ്ങനെ കൂടുതൽ വരാറില്ല. എന്റെയൊരു ഫേക്ക് അക്കൗണ്ട് ഉണ്ട്. അവിടെ ഞാൻ ഫുൾ ആക്ടീവ് ആണ്. ഞാൻ റിക്വസ്റ്റ് അയക്കാം.

ഇതുകൂടി കേട്ടപ്പോൾ ഫൈസി തകർന്നുപോയി.

“ആഹാ, ഫേക്ക് അക്കൗണ്ടും ഉണ്ടോ… ഇവളാള് കൊള്ളാലോ… എന്നെ ചതിക്കായിരുന്നല്ലേ അപ്പൊ ഇത്രേം കാലം. കാണിച്ച് കൊടുക്കാം ഞാൻ. എല്ലാവരുടെ മുന്നിലും അവളെ നാറ്റിക്കും ഞാൻ”

മനസ്സിൽ പിറുപിറുത്ത് ഫൈസി ഫോണെടുത്ത് ഉപ്പയുടെ നമ്പർ എടുത്തതും ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു. ആ പേര് എവിടെയോ കണ്ടപോലെ തോന്നി അവന്. അതിൽ നിന്നും ഒരു മെസ്സേജ് വന്നു

“ഡിയർ ഇതാണ് എന്റെ ഫേക്ക്. ഇനി ഇതിൽ മെസ്സേജ് അയച്ചാൽ മതി ട്ടോ”

ഫൈസി വേഗം തന്റെ ഫേക്ക് അക്കൗണ്ട് ലോഗ് ഔട്ട്‌ ചെയ്ത് ഒറിജിനൽ അക്കൗണ്ട് തുറന്ന് ആ പേര് മെസ്സഞ്ചറിൽ സെർച്ച് ചെയ്തു. അവളുമായുള്ള ചാറ്റ് ഫൈസിയുടെ കണ്ണിന് മുന്നിൽ തെളിഞ്ഞ് വന്നു

ഫൈസി: എത്ര ആയടോ ഞാൻ ഞാൻ മെസ്സേജ് അയക്കുന്നെ… ഇയാൾക്കൊന്ന് മിണ്ടിക്കൂടെ”

ഭാര്യയുടെ ഫേക്ക്: ഞാൻ ഒരു റിക്വസ്റ്റ് അയച്ചപ്പോഴത്തേക്ക് ഇയാളെന്താ ഇങ്ങനെ തുരുതുരാ മെസ്സേജ് അയക്കുന്നേ…? ഇയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള പെണ്ണുങ്ങളുടെ കാര്യം ഓർക്കുമ്പോഴാ”

ഭാര്യയുടെ ഫേക്ക്: ഇയാൾ മാരീഡ് അല്ലേ…?

ഫൈസി: അതേ… ന്തേ…?

ഭാര്യയുടെ ഫേക്ക്: എന്തിനാടോ ആ പാവം ഭാര്യയെ ഇങ്ങനെ ചതിക്കുന്നത്. ഇതൊക്കെ തന്റെ ഭാര്യ അറിഞ്ഞാൽ തകർന്ന് പോവില്ലേ… പാവം”

ഫൈസി: ആര് പാവം, ആ ഭൂതനയോ… എനിക്കവളെ കണ്ണെടുത്താ കണ്ടൂടാ. വീട്ടുകാർ നിർബന്ധിച്ചപ്പോൾ കെട്ടിയതാ അവളെ… ഞാൻ മിണ്ടാറുപോലുമില്ല അവളോട്… എനിക്കിപ്പോ ഇയാളോട് മിണ്ടാനാ ഇഷ്ടം”

ചാറ്റ് അത്രയും കണ്ടപ്പോൾ തന്നെ ഫൈസിയുടെ ബോധം പകുതിപോയി. ഇതിനേക്കാൾ മോശമായി അവൻ തന്റെ ഭാര്യയെ പറ്റി പറഞ്ഞിട്ടുണ്ട്. അതൊന്നും കാണാനുള്ള ത്രാണി അവനില്ലായിരുന്നു.

പിറകേ നടന്ന് കെഞ്ചി കാലുപിടിച്ചാണ് ഫൈസി അവളെ ഭാര്യയാക്കിയത്. ആ ഭാര്യയെ കുറിച്ചാണ് താത്കാലിക സുഖത്തിന് വേണ്ടി അവൻ ഫേസ്ബുക്ക് പെൺ സുഹൃത്തുക്കളോട് മോശമായി പറഞ്ഞിരുന്നത്. സ്വന്തം ഭാര്യയെ കുറിച്ച് മോശമായി പറഞ്ഞാൽ മറ്റ്‌ സ്ത്രീകൾക്ക് പെട്ടെന്ന് ഇഷ്ടം തോന്നും എന്ന മൂഢ ധാരണ.

ഒരിക്കൽ ഭാര്യയുടെ സുഹൃത്തിനോട് ഇതേപോലെ പറഞ്ഞപ്പോൾ അവൾ ഭാര്യക്ക് സ്ക്രീൻ ഷോർട്ട് സഹിതം അയച്ചുകൊടുത്തു. തന്റെ ഭർത്താവിന്റെ തനികൊണം അറിയാനാണ് അവൾ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോൾ തന്നെ ഫൈസി അവളുടെ ചൂണ്ടയിൽ കൊത്തി.

തന്റെ ഭർത്താവിന്റെ ഞരമ്പൻ സ്വഭാവം മനസിലാക്കിയ അവൾ വഴക്ക് കൂടാനോ ബഹളമുണ്ടാക്കാനോ പോയില്ല. ഫൈസിയുടെ കള്ളത്തരങ്ങൾ അറിയാൻ വേണ്ടി തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ട് അങ്ങ് സ്ഥിരമാക്കി അവൾ…

അന്ന് അവൾ അനുഭവിച്ചതിന്റെ പത്തിരട്ടി വേദന ഇന്ന് ഫൈസി അനുഭവിക്കുന്നു…

അതെന്താ ഭർത്താക്കന്മാർക്ക് മാത്രം തീറെഴുതി കൊടുത്തതാണോ കോഴിത്തരം…? ഭാര്യമാർ കോഴിത്തരം കാണിച്ചാൽ എന്തേ പുളിക്കോ…?

Related Posts

Leave a Reply

Your email address will not be published. Required fields are marked *