ഈ അടുത്ത ദിവസങ്ങളിൽ വീടിന്റെ പരിസരത്ത്. സംശയാസ്പതമായി ആരെയേലും കണ്ടിരുന്നോ. നിങ്ങളോ വൈഫോ….

കുഞ്ഞൂട്ടൻ…

Story written by Bibin S Unni

” സാർ ഒരു മിസ്സിംഗ്‌ കേസുമായി ഒരു ഫാമിലി വന്നിട്ടുണ്ട്… അവരെ അകത്തേക്ക് വിടട്ടെ.. “

എറണാകുളം നോർത്ത് സ്റ്റേഷനിൽ എസ് ഐ സന്തോഷിന്റെ, ക്യാബിൻ വാതിൽ തുറന്നു കൊണ്ടു ഒരു കോൺസ്റ്റബിൾ രവി ചോദിച്ചു…

” ഒക്കെ വരാൻ പറ.. “

എസ് ഐ പറഞ്ഞതും ആ കോൺസ്റ്റബിൾ ഒരു ഫാമിലിയുമായി അകത്തേക്ക് വന്നു…

” സാർ ഇതാണ് പരാതി.. “

ഇതും പറഞ്ഞു പരാതി എഴുതിയ പേപ്പർ എസ് ഐയുടെ കൈയിലെക്കു കൊടുത്തു…

” താങ്കളുടെ പേര്.. “

” സാർ.. ഞാൻ സുദീപ്.. ഇതെന്റെ വൈഫ് അപർണ്ണ… ഞങ്ങളുടെ മോൻ ഇവിടെ സെന്റ് ജോൺസ് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുവാണ്… എന്നും വൈകുന്നേരം സ്കൂൾ വിട്ടു സ്കൂൾ ബസിൽ തന്നെ വരുന്നതാണ്.. പക്ഷെ ഇന്ന് ഇത്രയും നേരമായും ഞങ്ങളുടെ കുഞ്ഞു വിട്ടിൽ വന്നിട്ടില്ല… “

എസ് ഐ ചോദിച്ചതും സുധീപ് ഇതും പറഞ്ഞു കണ്ണ് തുടച്ചു.. അപ്പോഴും അപർണയൊന്നും പറയാതെ കരഞ്ഞു കൊണ്ടിരിക്കുവായിരുന്നു, അത് എസ് ഐ നോട്ട് ചെയുകയും ചെയ്തു…

” നിങ്ങൾ എന്താ ചെയ്യുന്നേ.. “

” ഞാൻ ഇവിടെ എസ് ബി ഐ ബാങ്കിലെ മാനേജരാണ്… വൈഫ് ഇപ്പോൾ ജോലിക്കൊന്നും പോകുന്നില്ല… മോനെ കൂടാതെ ഞങ്ങൾക്ക് ആറു മാസം പ്രായമുള്ള ഒരു മോളു കൂടെയുണ്ട് മോളെ നോക്കി ഇവൾ വീട്ടിലിരിക്കുവാണ് “

” മ്മ്മ്…. കുട്ടി എന്നും സ്കൂൾ ബസിനാണോ സ്കൂളിൽ പോകുന്നതും വരുന്നതും.. “

” അതെ സാർ.. “

” ബസ് എവിടെയാണ് നിർത്തുന്നത് .. ഐ മീൻ കുട്ടി എവിടെ നിന്നാണ് ദിവസവും ബസിൽ കയറുന്നതും സ്കൂൾ വിട്ടു വന്നു ബസ് ഇറങ്ങുന്നതും.. “

” അത് വീടിനു മുന്നിൽ തന്നെയാണ് സാർ.. റോഡിനോട് ചേർന്നു തന്നെയാണ് ഞങ്ങളുടെ വീട് “

” ഓക്കേ…

കുട്ടി ഇന്ന് സ്കൂളിൽ പോയെന്ന് ഉറപ്പാണോ.. “

” യെസ് സാർ.. രാവിലെ എന്റെ അമ്മയാണ് അവനെ ബസിൽ കയറ്റിവിട്ടത്… അതുമല്ല കുട്ടി ഒരു ദിവസം അപ്സെന്റ് ആണെങ്കിൽ എനിക്ക് സ്കൂളിൽ നിന്നും മെസ്സേജ് വരും.. പക്ഷെ അങ്ങനെയൊന്നും തന്നെ വന്നില്ല… “

അയാൾ പറഞ്ഞു…

” സ്കൂളിലേക്ക് വിളിക്കുവോ പോയി അന്വേഷിക്കുവോ ചെയ്തിരുന്നോ… “

എസ് ഐ വീണ്ടും ചോദിച്ചു…

” യെസ് സാർ.. കുഞ്ഞു വീട്ടിൽ എത്തിയില്ലന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ സ്കൂളിലേക്ക് വിളിക്കുകയും അതിനു ശേഷം ഓഫീസിൽ നിന്നും നേരെ അവിടെയ്ക്കാണ് ആദ്യം പോയത്… സ്കൂൾ മുഴുവൻ ഞാൻ നോക്കി എവിടെയും കുഞ്ഞിനെ കണ്ടില്ല സാർ.. “

” നിങ്ങൾക്ക് ആരേലും ശത്രുക്കളുണ്ടോ, ഓഫിസിലൊ മറ്റോ.. “

” ഏയ്‌ ഇല്ല സാർ.. “

” ഈ അടുത്ത ദിവസങ്ങളിൽ വീടിന്റെ പരിസരത്ത്… സംശയാസ്പതമായി ആരെയേലും കണ്ടിരുന്നോ… നിങ്ങളോ വൈഫോ.. അമ്മയോ മറ്റെരെലും… “

” ഇല്ല സാർ.. അങ്ങനെ എന്തെങ്കിലുമുണ്ടായാൽ അന്ന് വൈകിട്ട് തന്നെ ഞാൻ അറിയേണ്ടതാ… “

“മ്മ്.. നിങ്ങൾ കുട്ടിയെ വഴക്കു പറയുവോ അടിക്കുവോ എങ്ങനെ എന്തെങ്കിലും ചെയ്തിരുന്നോ ഇന്നോ ഇന്നലെയൊ മറ്റൊ… “

” ഏയ്‌ ഇല്ലാ സാർ… അവനെ അങ്ങനെ വഴക്ക് പറയേണ്ട ഒരു കാര്യവും ഇതുവരെ ഉണ്ടായിട്ടില്ലാ.. “

അയാൾ വീണ്ടും പറഞ്ഞു..

” മിസ്സിസ് എന്താ ഒന്നും മിണ്ടാതെയിരിക്കുന്നത്… “

അത് വരെയും മിണ്ടാതെയിരുന്ന അപർണ്ണയെ നോക്കി എസ് ഐ സംശയത്തോടെ ചോദിച്ചു…

” സാർ എന്റെ കുഞ്ഞ് … “

അവൾ ഇതും പറഞ്ഞു മുഖം പൊത്തി കരഞ്ഞു…

” സീ.. നിങ്ങൾ ഇങ്ങനെ കരഞ്ഞത് കൊണ്ടു നിങ്ങളുടെ കുട്ടിയെ തിരികെ കിട്ടുമെങ്കിൽ പിന്നെ എന്തിനാ ഇവിടെ വന്നത്.. “

എസ് ഐ ചോദിച്ചതും അവൾ മുഖമുയർത്തി എസ് ഐയെ നോക്കി…

” സാർ ഒരമ്മയുടെ വേദന.. “

” സീ മിസ്റ്റർ… നിങ്ങൾ ഇവിടെ ഒരു പരാതി തന്നു.. ഞങ്ങൾക്ക് ആ പരാതിയെ പറ്റി അന്വേഷിക്കണമെങ്കിൽ ആദ്യം ഞങ്ങൾക് കുറേ കാര്യങ്ങൾ ക്ലിയർ ചെയ്യാനുണ്ട്.. ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മിസ്റ്റർ സുധീപിനും അറിയാല്ലോ… സുഖത്തിന് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ പോലും കൊല്ലാൻ മടിയില്ലാത്തവരായി നമ്മുടെ നാട്ടിലെ അമ്മമാർ.. “

” സാർ… “

” സീ നിങ്ങൾ അങ്ങനെയാണന്നല്ല… പക്ഷെ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല… “

എസ് ഐ പറഞ്ഞത് കേട്ട് അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എസ് ഐയെ നോക്കി…

” കുട്ടി മിസ്സിംഗ്‌ ആണെന്ന് നിങ്ങൾ എപ്പോഴാണ് അറിഞ്ഞത്.. “

” അതു വൈകുന്നേരം… “

” ടൈം.. സമയമാണ് ഞങ്ങൾക്ക് അറിയേണ്ടത്.. “

” അതു ഒരു അഞ്ചരയായപ്പോൾ.. “

” അതെങ്ങനെ ഇത്ര കൃത്യമായി.. “

” നാലരയ്ക്കാണ് മോന്റെ സ്കൂൾ ബസ് വരുന്നത്… അഞ്ചരയായിട്ടും മോനെ കാണാത്തത് കൊണ്ടു നോക്കിയപ്പോഴാണ്… “

” അതിലൊരു പ്രെശ്നമുണ്ടല്ലോ അപർണ്ണ.. “

അപർണ്ണ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ എസ് ഐ അവളോട് ചോദിച്ചു…

” സാർ.. “

അവൾ സംശയത്തോടെ വിളിച്ചു…

” നാലരയ്ക്കു വരുന്ന സ്കൂൾ ബസ്… വീടിന് മുന്നിൽ നിർത്തിയാൽ…. അഞ്ചു മിനിറ്റ് പോലും വേണ്ട കുട്ടിയ്ക്കു വീട്ടിൽ എത്താൻ…

പിന്നെ നിങ്ങൾ ഈ അഞ്ചര വരെ അതായത് ഒരു മണീക്കുർ നിങ്ങൾ നിങ്ങളുടെ കുട്ടിയെ അന്വേഷിച്ചില്ലേ… നിങ്ങൾ എന്തെടുക്കുവായിരുന്നു അതു വരെ… “

എസ് ഐ ചോദിച്ചതും അപർണ്ണ സുദീപിനെ നോക്കി…

” ചോദിച്ചത് കേട്ടില്ലേ.. ആ ഒരു മണിക്കൂർ നിങ്ങൾ നിങ്ങളുടെ കുട്ടിയെ നോക്കാതെ എവിടെയായിരുന്നു? എന്തെടുക്കുവായിരുന്നുന്നു?.. “

ഇത്തവണ അൽപ്പം ദേഷ്യത്തോടെയാണ് എസ് ഐ ചോദിച്ചത്…

” അതു സാർ ഞങ്ങൾക്ക് അനന്തുവിനെ കൂടാതെ ഒരു മോള് കൂടെയുണ്ടന്നു പറഞ്ഞല്ലോ…

വൈഫും മോളും മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ… ഇവളാണേൽ മോള് ഉറങ്ങിയപ്പോൾ അവളുടെ കൂടെ കിടന്നൊന്നും മയങ്ങി പോയി… “

സൂദീപ് പറഞ്ഞു…

” ഇയാൾ പറഞ്ഞതൊക്കെ ശെരിയാണോ.. “

എസ് ഐ ചോദിച്ചതും അവൾ അതെയെന്ന് തലയാട്ടി..

” സാർ… സെന്റ് ജോൺ സ്കൂളിലെ ഒരു ടീച്ചർ വന്നിട്ടുണ്ട്.. സാറിനെ കാണണ മെന്നു പറയുന്നു..”

പെട്ടന്ന് എസ് ഐ യുടെ ക്യാബിൻ തുറന്നു കൊണ്ടു ഒരു കോൺസ്റ്റബിൾ പറഞ്ഞു…

” ആ സ്കൂളിൽ തന്നെയല്ലേ നിങ്ങളുടെ കുട്ടിയും പഠിക്കുന്നത്… “

കോൺസ്റ്റബിൾ പറഞ്ഞത് കേട്ടു എസ് ഐ സൂദീപിനോട് ചോദിച്ചു…

” അതെ സാർ.. “

” സാർ ആ കുട്ടിയെ പറ്റി എന്തോ പറയാൻ വേണ്ടിയാണ് ആ ടീച്ചർ വന്നിരിക്കുന്നത്.. “

എസ് ഐ ചോദിച്ചത് കെട്ട് കോൺസ്റ്റബിൾ വീണ്ടും പറഞ്ഞു…

” മ്മ് ഒക്കെ… വരാൻ പറ… “

എസ് ഐ ഇത് പറഞ്ഞതും വാതിൽ തുറന്നു കൊണ്ടു ഒരു യുവതി അകത്തേക്ക് പ്രേവേശിച്ചു…

” സാർ ഞാൻ അശ്വതി.. ഇപ്പോൾ മിസ്സിംഗ്‌ ആണെന്ന് പറഞ്ഞ അനന്തുവിന്റെ ക്ലാസ്സ്‌ ടീച്ചറാണ്… “

” ഒക്കെ ഇരിക്കു.. “

എസ് ഐ ഇത് പറഞ്ഞതും അശ്വതി അവിടെയുള്ള സീറ്റിൽ ഇരുന്നു….

” എന്താ അശ്വതിയ്ക്ക് പറയാനുള്ളത്.. ഈ കുട്ടി മിസ്സ്‌ ആയ വിവരം നിങ്ങൾ എങ്ങനെ അറിഞ്ഞു… “

എസ് ഐ അവരോടു ചോദിച്ചു ചോദിച്ചു…

“അത് സാർ… അനന്തു, ഇത് വരെ വീട്ടിൽ എത്തിയില്ലെന്ന് എന്നോട് പറഞ്ഞത് സ്ക്കൂളിൽ പ്രിൻസിപ്പിളാണ്…

ഞാൻ ഈ സാറിനെ വിളിച്ചപ്പോൾ ഇവിടെയ്ക്കു പോരുവാണെന്ന് പറഞ്ഞു അതു കൊണ്ടാണ് ഞാനും ഇങ്ങോട്ട് വന്നത്…. “

” ഒക്കെ എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.. “

എസ് ഐ വീണ്ടും ചോദിച്ചു….

” സാർ അതു അനന്തു കുറച്ചു നാളുകളായി ക്ലാസ്സിൽ വളെരെ സൈലന്റ് ആയിരുന്നു…

ക്ലാസ്സിൽ നല്ല ആക്റ്റീവ് ആയിരുന്ന ഒരു കുട്ടി പെട്ടന്ന് സൈലന്റ് ആയി… പഠിത്തത്തിൽ വളെരെ പുറകിലെക്കു പോകുന്നു… കുറച്ചു ദിവസമായി ഞാൻ ആ കുട്ടിയെ ശ്രെദ്ധിക്കുവായിരുന്നു… ആദ്യം ഞാൻ വിചാരിച്ചത് അവനു എന്തെങ്കിലും അസുഖമോ മറ്റൊ ആയിരിക്കുമെന്നാണ്…

പക്ഷെ ഇന്നവൻ… ക്ലാസ്സിലുണ്ടെലും പഠിപ്പിക്കുന്നതോന്നും തന്നെ ശ്രെദ്ധിക്കാതെയിരിക്കുവായിരുന്നു, ഇന്റർവെല്ലിൽ കളിക്കാനോ ഉച്ചക്ക് ഭക്ഷണം കഴിക്കാനോ ഒന്നും അവൻ നോക്കിയില്ലാ… അവന്റെ ഫ്രണ്ട്സാണ് ഈ കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞത്…

അതു കേട്ടു എനിക്ക് എന്തെക്കെയൊ സംശയം തോന്നി ആ നിമിഷം തന്നെ ഞാൻ അവനെ എന്റെ അടുത്തേക്ക് വിളിപ്പിച്ചു… അവന് വരുകയും ചെയ്തു..

പക്ഷെ ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും വ്യക്തമായിയൊരു മറുപടി അവൻ തന്നില്ല… ആകെ തന്നയൊരു മറുപടി അവനെ ആർക്കും ഇഷ്ടമല്ല എന്ന് മാത്രമാണ്. “

” അതെന്താ ആ കുട്ടി അങ്ങനെ പറഞ്ഞത് നിങ്ങൾ ചോദിച്ചില്ലേ.. “

എസ് ഐ ചോദിച്ചു…

” ചോദിച്ചു പക്ഷെ അവനൊന്നും വിട്ടു പറഞ്ഞില്ല അതു കൊണ്ടു തന്നെ അടുത്ത ദിവസം വീട്ടിൽ നിന്നും ആരെങ്കിലുമായി എന്നെ വന്നു കാണണമെന്നും ഞാൻ അവനോടു, കൂടാതെ ഡയറിയിലും കുറിച്ചിരുന്നു… അതു കെട്ടിട്ടും അവൻ ഒന്നും പറയാതെ എന്റെ അടുത്ത് നിന്നും പോയി…

ആ പോക്കിൽ എനിക്ക് എന്തോ ഒരു സംശയം തോന്നി അവന്റെ പുറകെ പോകാൻ തുടങ്ങിയപ്പോഴേക്കും ക്ലാസ്സിൽ ഒരു കുട്ടി തലയിടിച്ചു വീണേന്നും പറഞ്ഞു കുറച്ചു കുട്ടികൾ വന്നു എനിക്ക് പിന്നെ തിരിച്ചു പോരേണ്ടി വന്നു… “

അശ്വതി അവരോടു പറഞ്ഞു…

” നിങ്ങൾ ഇതൊന്നും ശ്രെദ്ധിച്ചിരുന്നില്ലേ… “

അശ്വതി പറഞ്ഞത് കേട്ടു എസ് ഐ പെട്ടന്ന് സുദീപിനോടും അപർണയോടുമായി ചോദിച്ചു…

” അതു സാർ ഞാ… “

” സാർ, ഇപ്പോൾ ജനറൽ ഹോസ്പിറ്റലിൽ നിന്ന് ഒരു കാളുണ്ടായിരുന്നു … ഒരു കുട്ടി റോഡിൽ തലകറങ്ങി വീണ്, കുറച്ചു പേര് ചേർന്നു ആ കുട്ടിയെ അവിടെയ്ക്കു കൊണ്ടു ചെന്നിട്ടുണ്ടേന്നു പറഞ്ഞു… “

” കുട്ടിയുടെ പേരോ മറ്റു ഡീറ്റൈൽസ് അങ്ങനെ എന്തെങ്കിലും… “

കോൺസ്റ്റബിൾ പറഞ്ഞത് കേട്ടു എസ് ഐ ചോദിച്ചു…

” സാർ കുട്ടിയുടെ പേര് അനന്തു… സെന്റ് ജോൺസ് സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്…”

കോൺസ്റ്റബിൾ പറഞ്ഞതും സുദീപിന്റെയും അപർണയുടെയും കണ്ണുകൾ വിടർന്നു… അവർ ആശ്വാസത്തോടെ പരസ്പരം നോക്കി…

” പക്ഷെ സാർ, ഐ ഡി കാർഡിൽ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും പേരും ഫോൺ നമ്പറും പെൻ ഉപയോഗിച്ചു വെട്ടി കളഞ്ഞിട്ടുണ്ട്… അത് കൊണ്ട് അവരെ കോണ്ടാക്ട് ചെയ്യാൻ മറ്റു മാർഗങ്ങളൊന്നുമില്ലാ “

കോൺസ്റ്റബിൾ പറഞ്ഞതും എല്ലാരും സംശയത്തോടെ സുദീപിനേയും അപർണയെയും നോക്കി….

” നിങ്ങളെന്തായാലും ഹോസ്പിറ്റലിലേക്ക് വാ.. അജീഷേ വണ്ടി എടുക്ക്.. “

ഇതും പറഞ്ഞു എസ് ഐ സ്റ്റേഷന് വെളിയിലേക്കിറങ്ങി, അവരുടെ ജീപ്പിൽ കയറി ഹോസ്പിറ്റലിലേക്ക് പോയി… അവർക്ക് പുറകെ സുദീപും അപർണ്ണയും ഒരു കാറിലും അശ്വതിയും ഭർത്താവും മറ്റൊരു കാറിലും പോലീസ് ജീപ്പിനെ ഫോളോ ചെയ്തു….

രാത്രി ഒരു പത്തു മണിയോടെ അവർ ഹോസ്പിറ്റലിൽ എത്തി എൻക്യുയറിയിൽ കുട്ടിയെ കുറിച്ചന്വേഷിച്ചു ഒബ്സെർ വേഷൻ റൂം ലക്ഷ്യമാക്കി നടന്നു… അപ്പോഴേക്കും മുറിയിൽ നിന്നും ഒരു ഡോക്ടർ പുറത്തേക്കിറങ്ങി വന്നു…

” ഹായ് ഡോക്ടർ, ഐ ആം സന്തോഷ്‌, നോർത്ത് സ്റ്റേഷനിലേ എസ് ഐയാണ്.

ഇവിടെ കുറച്ചു മുൻപ് അഡ്മിറ്റ്‌ ആയ അനന്ദു എന്ന കുട്ടിയെ കുറിച്ച് അന്വേഷിക്കാൻ വന്നതാണ് .. “

ഡോക്ടറെ കണ്ടതും എസ് ഐ പറഞ്ഞു…

” ഒക്കെ സാർ, ഇവര്.. “

ഡോക്ടർ എസ് ഐയുടെ കൂടെ വന്നവരെ കണ്ടു ചോദിച്ചു…

” ഇവരുടെ കുട്ടി, ഇന്ന് വൈകുന്നേരം മുതൽ മിസ്സിംഗ്‌ ആണ്, ഇവിടെന്നു പറഞ്ഞതനുസരിച്ചു.. കുട്ടിയുടെ പേരും സ്കൂളും ക്ലാസും എല്ലാം ഇവരുടെ കുട്ടിയുമായി സെയിമാണ്.. അതു കൊണ്ടാണ് ഇവരെയും കൂടെ കൊണ്ടു വന്നത്.. “

എസ് ഐ പറഞ്ഞതും ഡോക്ടർ അപർണയെയും സുദീപിനെയുമൊന്നു നോക്കി…

” ഇപ്പോൾ അകത്തു കയറാൻ പറ്റില്ല വാതിൽ കൂടെ നോക്കി അതു നിങ്ങളുടെ മകനാണെങ്കിൽ എന്നെ വന്നൊന്ന് കാണണം.. “

ഇത്രയും പറഞ്ഞു അവരെ രണ്ടു പേരെയുമോന്നിരുത്തി നോക്കി ഡോക്ടർ മുറിയിലേക്ക് നടന്നു… അതു കണ്ടു അപർണ്ണ വേഗം ചെന്നു റൂമിന് വെളിയിലേ വാതിലിന്റെ ചെറിയ ചില്ല് വഴി നോക്കിയതും, അകത്തു ഒരു കട്ടിലിൽ സുഖമായി കിടന്നുറങ്ങുന്ന തങ്ങളുടെ മകനെ കണ്ടു ആ അമ്മയുടെ മനസിൽ സന്തോഷവും ആശ്വാസവും വാത്സല്യവും ചേർന്നൊരു വികാരം നിറഞ്ഞു നിന്നു…. കുഞ്ഞിനെ കുറച്ചു നേരം നോക്കി നിന്ന ശേഷം ആശ്വാസത്തോടെ തന്നെയവർ ഡോക്ടറിനെ കാണാനായി ചെന്നു…

” നിങ്ങളുടെ കുട്ടി തന്നെയാണല്ലേ.. “

ഡോക്ടർ ചോദിച്ചതും അപർണയും സുദീപും അതെയെന്നു തലയാട്ടി…

” ഇരിക്ക്.. “

ഡോക്ടർ പറഞ്ഞതും അപർണ്ണയും സുദീപും എസ് ഐ യും കൂടെ അവിടെയുള്ള കസേരയിലിരുന്നു…

” സാർ എന്റെ കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.. “

അപർണ ചോദിച്ചതും അയാൾ അവളെയൊന്നു നോക്കി…

” ആ കുട്ടി കുറച്ചു നാളായി ഭക്ഷണം നല്ലത് പോലെ കഴിക്കുന്നില്ലേ.. “

” ഏയ്‌.. അവൻ.. അവൻ ഭക്ഷണം കഴിക്കുന്നുണ്ട്.. “

” ഉറപ്പാണോ… “

” യെ.. യെസ് ഡോക്ടർ.. “

” മ്മ്മ്.. ആ കുട്ടിയുടെ പുറത്തു കുഴപ്പമൊന്നുമില്ലാ… പക്ഷെ “

ഡോക്ടർ ഇത്രയും പറഞ്ഞു നിർത്തി അപർണ്ണയെയും സുദീപിനെയും നോക്കിയതും അവരുടെ മുഖത്തു ചെറിയൊരു ഭയം നിറഞ്ഞു…

” പക്ഷെ.. “

” പക്ഷെ ആ കുട്ടി ഇപ്പോൾ മെന്റലി ഡിപ്രസ്ഡാണ്…”

” ഡോക്ടർ… “

” യെസ്, ആ കുട്ടിയുടെ മനസിൽ മുഴുവൻ നിങ്ങളോടുള്ള ദേഷ്യമാണ്… നിങ്ങൾക്ക് ഒരു കുട്ടി കൂടെയില്ലേ… ഈ അനന്ദുവിന്റെ അനിയത്തി… ആ കുട്ടിയോടും അവനിപ്പോൾ ദേഷ്യമാണ്… അതിനു കാരണക്കാർ നിങ്ങളും.. “

ഡോക്ടർ അപർണയെയും സുദീപിനെയും നോക്കി പറഞ്ഞു.. അത് കേട്ടു എസ് ഐ സംശയത്തോടെ അവരെ നോക്കി…

” ഡോക്ടർ അതിനു ഞങ്ങൾ.. “

ഇതും പറഞ്ഞു അപർണയും സുദീപും പരസ്പരം നോക്കി…

” രണ്ടാമതൊരു കുട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ മുത്ത കുട്ടിയെ നിങ്ങൾ വേണ്ട പോലെ ശ്രെദ്ധിക്കുന്നില്ല…

അവൻ പറയുന്ന ചെറിയ കാര്യങ്ങൾ പോലും നിങ്ങൾ ശ്രെദ്ധിക്കുന്നില്ല അവനു വേണ്ടുന്ന സ്നേഹം കെയർ ഒന്നും നിങ്ങൾ അവനു കൊടുക്കിന്നില്ല…

അവന്റെയോപ്പം കളിക്കുന്നില്ല, കൂടെയിരുത്തി പഠിപ്പിക്കുന്നില്ല… അവനെ നിങ്ങളെല്ലാരും കൂടെ ചേർന്ന് ഒറ്റ പെടുത്തുന്നു…

എല്ലാം നിങ്ങൾക് രണ്ടാമതൊരു കുട്ടി വന്നപ്പോൾ, അവനൊരു അനിയത്തി വന്നതിന് ശേഷം… പക്ഷെ ആ കുഞ്ഞിനോട്‌ അവനു ആദ്യമൊന്നും ദേഷ്യ മില്ലായിരുന്നു… പക്ഷെ കുറച്ചു നാളായി അവളുടെ അടുത്തെയ്ക്ക് ചെല്ലാനോ അവളെ കളിപ്പിക്കാനോ പോലും നിങ്ങൾ അവനെ സമ്മതിക്കുന്നില്ല..

നിങ്ങളുടെ രണ്ടു പേരുടെയും നടക്കു കിടത്തി കഥകൾ പറഞ്ഞുറക്കിയ അവനെ.. രണ്ടാമതൊരു കുഞ്ഞു വന്നപ്പോൾ മുതൽ നിങ്ങൾ അവനെ ഒറ്റയ്ക്കു മാറ്റി കിടത്തുന്നു…

ഇതെല്ലാം അവന്റെ മനസ്സിൽ കിടന്നു… അതിനെ ഊതി പെരുപ്പിക്കാനായി.. നിങ്ങളുടെ വീട്ടിൽ കുഞ്ഞിനെ കാണാൻ വരുന്നവർ.. പറയുന്ന ഒരു വാചകം…” ഇനി നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ വേണ്ടാ അനിയത്തിയെ മാത്രം മതിയെന്ന് ” അവർ തമാശയ്ക്കു പറഞ്ഞ ഒരു കാര്യവും കുറച്ചു നാളായി നിങ്ങൾ അവനോടു കണിക്കുന്ന അകൽച്ചയും ആ കുഞ്ഞു മനസിൽ ഒരു പകയായി വളർന്നു…

അവളുണ്ടേൽ നിങ്ങൾ അവനെ സ്നേഹിക്കില്ലാ എന്നൊരു തോന്നൽ അവനിൽ വളർന്നു… ഒരു തവണ നിങ്ങളുടെ കുഞ്ഞിനെ ഉപദ്രവിക്കാൻ അവൻ നോക്കി… പക്ഷെ ആ കുഞ്ഞിന്റെ ചിരി അതു കണ്ടു ഒന്നും ചെയ്യാൻ അവനു കഴിഞ്ഞില്ല…

അച്ഛനും അമ്മയും ഉണ്ടായിട്ടും അവരുടെ സ്നേഹം കിട്ടാത്തത് കൊണ്ട് അവൻ വീട് വിട്ടറിങ്ങി പോയതാ… കുറച്ചു ദിവസങ്ങളായി അവൻ ഭക്ഷണമൊന്നും ശെരിക്ക് കഴിക്കുന്നില്ല… ഇന്ന് ഉച്ചക്കും അവൻ ഒന്നും കഴിച്ചില്ല അതാണ് തല കറങ്ങി വീണത്… അതു ഒരു കണക്കിന് നന്നായി അതു കൊണ്ടാണ് അവനെയിപ്പോൾ നിങ്ങൾക്ക് തിരിച്ചു കിട്ടിയത്… “

ഡോക്ടർ പറഞ്ഞത് ഒരു ഞെട്ടലോടെയാണ് അപർണയും സുദീപും കേട്ടത്, അവരോട്പ്പം മറ്റുള്ളവരും …

” നിങ്ങളോടുള്ള ദേഷ്യം തീർത്തത് ദേ ഇതിലാ.. “

ഇതും പറഞ്ഞു അനന്ദുവിന്റെ ഐഡി കാർഡ് എടുത്തു അവർക്കു കൊടുത്തു.. അതിൽ അവരുടെ രണ്ടു പേരുടെയും പേരുകൾ പേന ഉപയോഗിച്ച് കുത്തി വരച്ചിരുന്നു…

” ഡോക്ടർ ഇതെല്ലാം.. “

” കുട്ടിയ്ക്കു ബോധം വീണപ്പോൾ അവൻ തന്നെ എന്നോട് പറഞ്ഞതാ… അവന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോൾ അവനോടു തീരെ സ്നേഹമില്ലന്നും തന്നെ അവർക്ക് ഇഷ്ടമില്ലാന്നും അവന്റെ അനിയത്തിയോടാണ് ഇഷ്ടമെന്നും… “

ഡോക്ടർ പറഞ്ഞു….

” നിങ്ങൾക്ക് എന്താ പറയാനുള്ളത്.. “

ഡോക്ടർ പറഞ്ഞത് കേട്ടു സങ്കട പെട്ടിരിക്കുന്ന അപർണ്ണയോടും സുദീപിനോടുമായി എസ് ഐ ചോദിച്ചു…

” അതു സാർ… മോള് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ അപർണ്ണയ്ക്കു കുറച്ചു പ്രെശ്നങ്ങളുണ്ടായിരുന്നു.. അതു കൊണ്ടു തന്നെ അവൾക്കു അനന്ദു വിനെ കൂടെ ശ്രെദ്ധിക്കാൻ പറ്റാതെയായി.. അതുമല്ല സ്വന്തം കാര്യങ്ങളെല്ലാം അവൻ തന്നെ ചെയ്തോളുമെന്നൊരു വിശ്വാസം കൂടെയുണ്ടായിരുന്നു ഞങ്ങൾക്ക്…

എങ്കിലും അവനെ കൂടുതൽ ശ്രെദ്ധിക്കാൻ വേണ്ടിയാണ് എന്റെ അമ്മയെ കൂടെ നിർത്തിയത്, അവനും അമ്മയെ അത് പോലെ ഇഷ്ടമായിരുന്നു…

എനിക്ക് ജോലി കഴിഞ്ഞു, വീട്ടിൽ വന്നാലും അതിന്റെ ബാക്കി വർക്ക്‌ തീർക്കാനുണ്ടാകും.. അപ്പോൾ പലപ്പോഴും എനിക്കും അവനെ ശ്രെദ്ധിക്കാൻ പറ്റാതെ വന്നിട്ടുണ്ട്… പലപ്പോഴും ഇവൾക്ക് മോളെ പോലും എടുക്കാൻ പറ്റില്ല അപ്പോഴൊക്കെ ഞാനൊ അമ്മയൊ ആണ് മോളെ പോലും എടുക്കുന്നത്…

അനന്ദുവിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു പനി വന്നിരുന്നു.. അതു മോൾക്ക്‌ കൂടെ പകരാതിരിക്കാൻ വേണ്ടിയാണ് അവനെ മോളുടെ അടുത്തേക്ക് അടുപ്പിക്കാഞ്ഞത്.. പക്ഷെ അതൊക്കെ അവന്റെ മനസിനെ തകർക്കുമെന്നു ഞങ്ങൾ കരുതിയില്ലാ.. “

സുദീപ് തല താഴ്ത്തി കൊണ്ടു പറഞ്ഞു….

” മിസ്റ്റർ സുദീപ്… തനിക്കു ഇത്രയും നാളും കിട്ടികൊണ്ടിരുന്നു സ്നേഹം മറ്റൊരാൾക്കു കൂടെ പങ്കിട്ടു പോകുന്നത് ഒരാൾക്കും സഹിക്കാൻ പറ്റില്ല.. പ്രിത്യകിച്ചു കൊച്ചു കുട്ടികൾക്ക് തനിക്കു മാത്രം കിട്ടികൊണ്ടിരുന്ന സ്നേഹവും കരുതലും മറ്റൊരാൾക്കു കിട്ടുന്നത് അവരിൽ വേദന നിറയ്ക്കും… അതിനോ ടൊപ്പം നമ്മൾ പറയുന്ന ചില വാക്കുകളും, അവഗണനകളും അവരെ ചിലപ്പോൾ കൂടുതൽ തളർത്തും…..

രണ്ടാമതൊരു കുട്ടിയുണ്ടാവുമ്പോൾ ആ കുട്ടിയെയും സ്നേഹിക്കണം… പക്ഷെ അതു അവർക്കു മുന്നേ നമ്മുടെ ജീവിതത്തിലേക്ക് വന്ന കുട്ടിയെ വിഷമിപ്പിച്ചു കൊണ്ടാകരുത്…

ഇവിടെയിപ്പോൾ വല്ല്യ കുഴപ്പമില്ല… നിങ്ങൾ അവനോട് കുറച്ചു സ്നേഹം കാണിച്ചാൽ, പഴയ പോലെ അവന്റെ കാര്യങ്ങൾ ചോദിച്ചു അവനോടൊപ്പം കുറച്ചു നേരം ഇരുന്നാൽ തന്നെ അവന്റെ മനസിൽ ഇതു വരെയുണ്ടായിട്ടുള്ള എല്ലാ വിഷമവും ദേഷ്യവുമൊക്കെ മാറിക്കോളും… “

ഡോക്ടർ ഇതും പറഞ്ഞു അവരെ നോക്കി..

” ഷുവർ ഡോക്ടർ, ഞങ്ങൾ ഇനി അവന്റെ ഒരു കാര്യത്തിലും വീഴ്ച വരുത്തില്ലാ…”

” ഓക്കേ…

ഇപ്പോൾ ഇട്ടിരിക്കുന്ന ഡ്രിപ് തീർന്നാൽ നിങ്ങൾക്ക് അവനെ കൊണ്ടു പോകാം, പക്ഷെ ഒരാഴ്ച കഴിഞ്ഞു അവനെ എന്റെ അടുത്ത് തന്നെ കൊണ്ടു വരണം, അപ്പോൾ അവൻ ഇപ്പോഴുള്ളതിനെക്കാൾ ഹാപ്പി അയിരിക്കണം ഇല്ലേൽ….”

ഡോക്ടർ അവർക്ക് നേരെ കൈ ചൂണ്ടി പറഞ്ഞതും…

” ഇല്ല ഡോക്ടർ… ഞങ്ങൾക് ഞങ്ങളുടെ തെറ്റ് മനസിലായി… അവൻ ഇങ്ങനെയായതിന് ഞങ്ങൾ മാത്രമാണ് തെറ്റ്കാർ, ഇനി ഇങ്ങനെയൊരു പ്രെശ്നമുണ്ടകാതെയിരിക്കാൻ തീർച്ചയായും ശ്രെദ്ധിക്കാം…

താങ്ക്സ്. ഡോക്ടർ ഞങ്ങൾക് ഞങ്ങളുടെ തെറ്റ് മനസിലക്കി തന്നതിന്.. “

” ഇവിടെയൊരു നന്ദി പറച്ചിലിന്റെ ആവിശ്യമില്ലാ… അവനു നഷ്ടപെട്ട നിഷേധിക്കപെട്ട സ്നേഹം തിരിച്ചു കൊടുക്കുക… അതോടൊപ്പം രണ്ടാമത്തെ കുഞ്ഞിനെയും സ്നേഹിക്കുക… സന്തോഷത്തോടെ. ജീവിക്കുക… ഒരിക്കൽ കൈ വിട്ടു പോയാൽ ജീവിതം പഴയ പോലെ തിരിച്ചു പിടിക്കാൻ പറ്റിയില്ലന്നു വരും “

ഡോക്ടർ ഇതും പറഞ്ഞു അവിടെ നിന്നും എണിറ്റു അവർക്ക് കൈ കൊടുത്തു…

” ആ കുട്ടി വീട് വീട്ടിറങ്ങാൻ കാരണം നിങ്ങളാണ്… എനിക്ക് വേണേൽ നിങ്ങളുടെ പേരിൽ കേസ് എടുക്കാം.. പക്ഷെ ഞാനത് ചെയ്യുന്നില്ല… അതു ആ കുട്ടിയെ ഓർത്തു മാത്രം…

നിങ്ങളുടെ അഡ്രെസ്സ് സ്റ്റേഷനിലുണ്ടല്ലോ അല്ലെ… സ്റ്റേഷനിൽ വന്നു ഒരു സ്റ്റേറ്റ് മെന്റ് എഴുതി തരണം…

ആഹ് പിന്നെ ഇനി ഇങ്ങനെയൊന്നു ആവർത്തിക്കാതെ നോക്കണം “

ഇതും പറഞ്ഞു എസ് ഐ അവരെയൊന്നു നോക്കി അവിടെ നിന്നും നടന്നകന്നു….

അനന്ദു മയക്കം വിട്ടുണർന്നപ്പോൾ തന്റെ അടുത്തിരിന്നു തന്നെ തന്നെ നോക്കിയിരിക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു അവൻ മുഖം തിരിച്ചു…

” കുഞ്ഞൂട്ടാ.. “

അപർണ്ണ വാത്സല്യത്തോടെ അവനെ വിളിച്ചിട്ടും അവൻ തിരിഞ്ഞു നോക്കിയില്ലാ. പക്ഷെ ഒരമ്മയുടെ സ്നേഹത്തോടെയുള്ള വിളിയും വാത്സല്യത്തോടെയുള്ള തഴുകലും അച്ഛന്റെ ചേർത്തു പിടിക്കലും അവന്റെ പരിഭവവും ദേഷ്യവുമെല്ലാം ഒഴുക്കി കളഞ്ഞു….

ഒരാഴ്ചയ്ക്കു ശേഷം ആ ഡോക്ടറെ കാണാൻ അച്ഛന്റെയും അമ്മേടെയും അനിയത്തിയുടെയും കൂടെ വന്ന അനന്ദു വളെരെ സന്തോഷവാനായിരുന്നു…

അമ്മയുടെയും അച്ഛന്റെയും സ്നേഹം മക്കളിൽ എത്ര വല്ല്യ ദേഷ്യവും അലിയിച്ചു കളയുമെന്ന് വീണ്ടും ഒന്നൂടെ കാലം തെളിയിച്ചു xd

ശുഭം…

സ്നേഹത്തോടെ…. ബിബിൻ എസ് ഉണ്ണി…

Related Posts

Leave a Reply

Your email address will not be published. Required fields are marked *