എഴുത്ത്:-നൗഫു ചാലിയം
“ഉമ്മ ഒറ്റക്കല്ലേ മോളേ…
എത്ര കാലം എന്ന് വെച്ചാണ് ഇങ്ങനെ ഒറ്റക് ജീവിക്കുക…
ഉമ്മാനെ കല്യാണം കൂടേ കഴിക്കാൻ നിർബന്ധിച്ചു കൂടേ എന്നുള്ള അമ്മായി ഉമ്മയുടെ വാക് കേട്ടായിരുന്നു അന്ന് ഞാൻ വീട്ടിലേക് ചെന്നത്…”
“അമ്മായി ഉമ്മാടെ ബന്ധത്തിൽ തന്നെ ഉള്ള ഭാര്യ മരിച്ച ഏതോ ഒരു ആങ്ങളക്ക് വേണ്ടിയായിരുന്നു ഉമ്മാനെ നിർബന്ധിക്കാനായി സട്ടം കെട്ടി എന്നെ പറഞ്ഞു വിട്ടത്…
അയാളെ ഒന്നോ രണ്ടോ പ്രാവശ്യം ഞാൻ കണ്ടിട്ടുമുണ്ട് വീട്ടിലോ പരിപാടിക്ക്…
ആള് കാണാൻ സ്മാർട്ട് ആയിരുന്നു..
ഉപ്പയെ പോലെ അല്ലായിരുന്നു…”
“ഉപ്പ കുറേ കാലമായി വിദേശത്തായിരുന്നു…
വർഷത്തിലെ രണ്ട് വർഷം കൂടുമ്പോയോ വരുന്ന വിരുന്നുക്കാരൻ…
അത് കൊണ്ടു തന്നെ ഉപ്പയോട് എനിക്കൊരു അറ്റാച്ച്മെന്റ്റ് എന്ന് പറയാൻ മാത്രം ഒന്നും ഇല്ലായിരുന്…
എന്നാലും എനിക്കെന്റെ ഉപ്പയെ ഇഷ്ടമായിരുന്നു…
ഉപ്പാക്കും ഉമ്മാകും ഞങ്ങൾ മൂന്നു പെണ്മക്കൾ ആയിരുന്നു…
ബാക്കി രണ്ടു പേരും ഭർത്താക്കന്മാരുടെ കൂടേ വിദേശത്തു തന്നെ ആയത് കൊണ്ടു തന്നെ ഉമ്മാടെ അടുത്തേക് ഓടി ചെല്ലാറുള്ളത് ഞാൻ മാത്രം ആയിരുന്നു…”
“ഉപ്പാന്റെ സ്ഥാനത് മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലേലും ഞാൻ വിരുന്ന് കഴിഞ്ഞു പോന്നാൽ പിന്നെ തിരികെ വരുന്നത് വരെ ആ പാവം ഒറ്റക്കല്ലേ..
കൂട്ടിനുള്ളത് കുറച്ചു കോഴി കളും രണ്ട് ആടുകളും മാത്രം..…”
“അമ്മായിയുമ്മ പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ അംഗീകരിക്കാൻ സാധിച്ചില്ലേലും ഇക്ക കൂടേ ഒറ്റക് ആവുന്നതിന്റെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും പറഞ്ഞപ്പോൾ ശരിയാണെന്നു തോന്നി…
നാലപ്പത്തിനോട് അടുത്ത പ്രായമുള്ള ഉമ്മ സുന്ദരിയായിരുന്നു… ഒരുപക്ഷെ എന്നേക്കാൾ…അല്ലെങ്കിലും…നാലപ്പത്തിനോട് അടുക്കുമ്പോൾ പ്രത്യക സൗന്ദര്യം പെണ്ണിൽ നിറയാറുണ്ടല്ലോ…
അത് പോലെ ആയിരുന്നു ഉമ്മയും…
ഉമ്മയോട് നേരിട്ട് പറയാൻ എനിക്ക് കഴിയില്ലായിരുന്നു… സത്യം പറഞ്ഞാൽ അതിന് സ്റ്റാർട്ടിങ് കിട്ടാൻ ഒരു ഇടങ്ങേറ് പോലെ…
ഇത്താത്ത മാരോട് പറഞ്ഞപ്പോൾ അവർക്കും അതൊരു നല്ല കാര്യം ആണെന്ന് തോന്നിയത് കൊണ്ടു തന്നെ ഉമ്മയോട് പറയാനുള്ള ചുമതല എനിക്ക് തന്നെ ആയിരുന്നു..
ഞാൻ പറഞ്ഞാൽ മതി ബാക്കി അവർ ഫോൺ വിളിക്കുമ്പോൾ ഉമ്മയെ കൊണ്ടു സമ്മതിപ്പിക്കാം എന്നായിരുന്നു അവർ പറഞ്ഞത്…”
“അതിനാൽ തന്നെ വന്ന അന്ന് മുഴുവൻ ഓരോ വിശേഷങ്ങൾ പറഞ്ഞു ചില്ലാക്കി നിർത്തി പിറ്റേന്ന് രാവിലെ പറയാമെന്നു കരുതി..
ഉപ്പാന്റെ മരിച്ചിട്ട് ഏകദേശം ഒരു കൊല്ലം കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു..
ഉമ്മയോട് പറഞ്ഞാൽ ചാടി കടിക്കാൻ വരും അതുറപ്പാണ്.
എന്നാലും ഞാൻ പറഞ്ഞാൽ അവസാനം അംഗീകരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു..
ഒരു വിശ്വാസം അത്ര മാത്രം…
അത് കൊണ്ടു തന്നെ പിറ്റേന്ന് പ്രഭാതം പൊട്ടി വിടരാനായി ഞാൻ കാത്തിരുന്നു..”
“ജീവിതത്തിലെ നിർണ്ണായകമായ ഒരു ദിവസത്തിലേക് ആണ് ഞാൻ ചുവട് വെപ്പാണ് ഇന്നത്തെ പകൽ എന്നെന്റെ മനസിൽ ഉണ്ടായൊരുന്നെങ്കിലും…പതിവ് പോലെ വീട്ടിൽ എത്തിയാൽ എണീക്കാറുള്ള നേരത്ത് തന്നെ ആയിരുന്നു ഞാൻ എഴുന്നേറ്റത്.
ഉമ്മയോട് സംസാരിക്കാമെന്ന ഉറച്ച തീരുമാനത്തോടൊ അതിലേറെ ഉറച്ച കാൽ വെപ്പുകളോടെ അടുക്കള ഭാഗത്തേക് നടക്കുമ്പോൾ ആയിരുന്നു ഉമ്മാടെ പിറു പിറുക്കൽ ഞാൻ കേൾക്കുന്നത്…”
“ഒരു സാധനം എടുത്താൽ എടുത്തിടത് വെക്കില്ല…
ഞാൻ തന്നെ ഇതിന് പിറകെ നടക്കണമെന്ന് പറഞ്ഞാൽ എന്തൊരു കഷ്ട്ടമാണ്…”
ഉമ്മയുടെ പിറു പിറുക്കൽ കേട്ടതും ഞാൻ ഉമ്മാനോട് ചോദിച്ചു..
“ആരോടോ ഉമ്മാ രാവിലെ തന്നെ…”
ഞാൻ ഇന്നലെ ഒന്നും അലങ്കോല മായി വെച്ചിട്ടില്ല എന്നത് കൊണ്ടു തന്നെ ആയിരുന്നു ആ ചോദ്യം
“ആ മോള് എഴുന്നേറ്റോ…
ഒന്നൂല്യ മോളേ…
മോള് പല്ല് തേച്ച് മുഖം കഴുകി വാ…ഉമ്മ ചായ എടുത്തു വെക്കാമെന്നും പറഞ്ഞു ഉമ്മ അടുക്കളയിലേക് പോയി…”
“എന്നാലും ഉമ്മ എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയാതെ ഞാൻ ഉമ്മ അടുക്കി പൊറുക്കി വെച്ച മേശക്ക് മുകളിൽ നോക്കിയപ്പോൾ അവിടെ ഉപ്പാന്റെ ഒരു കണ്ണട മാത്രം ആയിരുന്നു ഉണ്ടായിരുന്നത്…
ഉപ്പ മാത്രം ഉപയോഗിച്ചിരുന്നെരു കണ്ണട…”
“ഒരുപാട് സംശയങ്ങളുമായി പ്രധാമിക കർമ്മങ്ങൾ നിറവഹിച്ചു ചായ കുടിക്കാനായി ഇരുന്നപ്പോയെക്കും ഉമ്മ അളക്കാനായി അലക്കു കല്ലിനു അരികിലേക് പോയിരുന്നു…”
അലക്കുന്നതിന് ഇടയിൽ കാര്യം സൂചിപ്പിക്കാമെന്ന് കരുതി ഉമ്മയുടെ അടുത്തേക് നടക്കുമ്പോൾ ആയിരുന്നു ഉമ്മ വാഷിംഗ് മെസേനിലേക് ഒരു വെള്ള ഷേർട്ടും വെള്ള തുണിയും ഇടുന്നത് ഞാൻ കണ്ടത്..
അത് ഉപ്പാന്റെ തുണിയായിരുന്നു..
ഉപ്പ ലീവിന് വരുമ്പോ എല്ലാം വെള്ള വസ്ത്രങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്..
അതും തുണിയും ഷേർട്ടും..
പെട്ടന്നത് കണ്ടതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി..
ഉമ്മ ഇപ്പോഴും ഉപ്പാന്റെ വസ്ത്രങ്ങൾ എല്ലാം അലക്കി ഇസ്തിരിയിട്ട് മടക്കി വെക്കുന്നുന്നുണ്ട്..
ഒരു പൊടി പോലും ഇല്ലാത്ത വസ്ത്രങ്ങൾ..”
ഉമ്മാനോട് കാര്യം പറയാതെ ഉമ്മയുടെ റൂമിലേക്കു ഞാൻ കയറി നോക്കി..
അലമാറ തുറന്നതും ഞാൻ കണ്ടു..
ഉപ്പ മരിക്കുന്നത് വരെ ഉപയോഗിച്ചിരുന്ന എല്ലാം നല്ല വൃത്തിയിൽ അത്തർ പൂശി എടുത്തു വെച്ചിരിക്കുന്നു..
എന്റെ ചങ്കിൽ എന്തോ തടയുന്നത് പോലെ..
ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
ഉപ്പ ഇപ്പോഴും അരികിൽ തന്നെ അല്ലെങ്കിൽ കൂടേ തന്നെ ഉണ്ടെന്ന പോലെ ആയിരുന്നു ഉമ്മയുടെ ഓരോ ദിവസവും..
എവിടേലും വെച്ച് പോകുന്ന സാധനങ്ങൾ കാണുമ്പോൾ ഉപ്പയെ വിളിച്ചു ദേഷ്യത്തിൽ സംസാരിക്കുന്നത് പോലെ ആയിരുന്നു രാവിലെ മേശക് മുകളിൽ ഉപ്പയുടെ കണ്ണട കണ്ടതും ഉമ്മ പിറു പിറുത്തതും…”
ഉമ്മ തന്നെ ആയിരിക്കും അതവിടെ വെച്ചത്..
ഉപ്പ മണ്ണോടു ചേർന്നിട്ടും ഉമ്മയുടെ മനസ്സിൽ ഉപ്പ മാത്രമാണ് ഉള്ളത്..
എങ്ങനെ ഞാൻ ഉമ്മയോട് ഇനി ഒരു വിവാഹത്തിന് സമ്മതിപ്പിക്കും എന്നറിയാതെ ഇരിക്കുന്ന നേരത്താണ് ഉമ്മ എന്റെ അരികിലേക് വന്നത്…
“മോളെന്താ ആലോചിച്ചു ഇരിക്കുന്നത്..”
എന്റെ അരികിലേക് വന്നതും ഉമ്മ ചോദിച്ചു..
ആലോചനയിൽ ആയത് കൊണ്ട് തന്നെ ഉമ്മ വന്നത് ഞാൻ അറിഞ്ഞില്ലായിരുന്നു…
“പെട്ടന്ന് ഞെട്ടലോടെ എന്താ..
എന്താ ഉമ്മാ എന്ന് ഞാൻ ചോദിച്ചു…”
“വന്നപ്പോൾ മുതൽ നിനക്ക് എന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നു…
എന്താ മോളേ…അവിടെ എന്തേലും പ്രശ്നമുണ്ടോ…”
ഉമ്മ കയ്യിൽ ഉണ്ടായിരുന്ന ബക്കറ്റ് എന്റെ അരികിൽ നിലത്തേക് വെച്ച് കൊണ്ടു ചോദിച്ചു…
“ഞാൻ ആ ബക്കറ്റിലേക്കും ഉമ്മയുടെ മുഖത്തെക്കും നോക്കി..”
ഉമ്മ അത് മറക്കാൻ ശ്രമിക്കുന്നത് പോലെ ശ്രമിച്ചെങ്കിലും..
മുകൾ ഭാഗം ഓപ്പൺ ആയിരുന്നു ആ ബക്കറ്റിൽ മുകളിൽ തന്നെ ഞാൻ കണ്ടു ഉപ്പയുടെ വസ്ത്രങ്ങൾ…
ഉമ്മാക്ക് എന്നോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു..
കുറച്ചു നേരം എന്നോട് ഒന്നും മിണ്ടാതെ ഇരുന്നു..
എന്റെ കൈകളിൽ പതിയെ തലോടി..
മോൾക് അറിയുമോ ഉപ്പ എന്റെ കൂടേ ജീവിച്ചത് കുറച്ചു ദിവസങ്ങൾ മാത്രമാണ്…
എന്നെ കെട്ടി കൊണ്ടു വരുമ്പോയോ ഉപ്പ ഗൾഫിൽ തന്നെ ആയിരുന്നു..
രണ്ടോ മുന്നോ വർഷം കൂടുമ്പോൾ കിട്ടുന്ന ലീവിന് ഓടി എന്റെ അരികിലേക് എത്തും..
ഞാൻ എന്നാൽ നിന്റെ ഉപ്പാക് ജീവനായിരുന്നു…
ഒരു വട്ടം കൂടേ പോയിട്ട് എല്ലാം അവസാനിപ്പിച്ചു എന്റെ കൂടേ ഉണ്ടാവുമെന്ന് പറഞ്ഞു ഇരിക്കുന്ന സമയത്താണ് ഉപ്പ പടച്ചോന്റെ റഹ്മത്തിലേക് യാത്രയായത്ത്..
ഉപ്പ രണ്ട് കൊല്ലം കൂടി വരുന്നത് കൊണ്ടു തന്നെ…
എനിക്കറിയില്ല ഉപ്പ ഇന്നും ഞാൻ കാണാത്ത ദൂരത് എന്റെ അരികിൽ തന്നെ ഉണ്ടെന്ന് എന്റെ മനസ് പറയുന്നത് പോലെ..
അല്ല നിന്റെ ഉപ്പാക് എന്നെ അങ്ങനെ ഒറ്റക്കാകി പോവാൻ കഴിയില്ല മുത്തേ “
“ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഒന്ന് ദീർഘ ശ്വാസം എടുത്തു… കണ്ണുകൾ തുടച്ചു…
എനിക്ക് ആ ഉപ്പാന്റെ ബീവിയായി ജീവിച്ചാൽ മതി മരണം വരെ…
എന്റെ കൂടേ ഉണ്ടേന്നുള്ള വിശ്വാസത്തിൽ ഞാൻ ജീവിച്ചോളാം…”
“ഉമ്മാനോട് ഞാൻ ആ കാര്യം പറഞ്ഞില്ലേലും എന്റെ മനസിൽ എന്താണ് ഉള്ളതെന്ന് മനസിലാക്കിയ പോലെ എന്നോട് പറഞ്ഞു… ബക്കറ്റും എടുത്തു അലക്കിയ തുണി വിരിക്കാനായി മുകളിലേ നിലയിലേക് പോകുന്ന ഉമ്മയെ ഞാൻ നോക്കിയിരുന്നു..
എന്റെ ഉപ്പയുടെ സുന്ദരിയായ മണവാട്ടിയെ.. “
ബൈ
😘