ഉമ്മ പറഞ്ഞത് ശരിയായിരുന്നു… കഴിഞ്ഞ ആറ് മാസത്തിനു ഇടയ്ക്കു എന്റെ വീട്ടിലേക് ഒന്ന് വന്നു പോകാൻ പോലും എനിക്ക് സമ്മതം ഇല്ലായിരുന്നു…..

എഴുത്ത്:-നൗഫു ചാലിയം

“ഇന്ന് തന്നെ പോണോ മോളേ…”

“നാല് ദിവസത്തെ സ്വന്തം വീട്ടിലെ വിരുന്ന് താമസത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലേക്കുള്ള ഒരുക്കം തുടങ്ങിയപ്പോൾ ആയിരുന്നു രണ്ടാമത്തെ മോനേ ഒക്കത്തു വെച്ചു കൊണ്ട് ഉമ്മ ചോദിച്ചത്…

ഉമ്മയുടെ ആ സമയത്തെ മുഖഭാവം എന്താണെന്നു എനിക്കറിയില്ല പറയാൻ..

എന്നെ ഒന്ന് രണ്ടു ദിവസം കൂടേ കൂടേ നിർത്താൻ പറ്റാത്ത നിസ്സഹായത ആണൊ.. മമക്കളെ പിരിയേണ്ടി വരുന്ന ദുഃഖം ആയിരുന്നോ…

അതോ എന്നെ കൂടേ നിർത്തി പറഞ്ഞാൽ തീരാത്ത വിശേഷം പറയാൻ കഴിയാത്ത സങ്കടം ആയിരുന്നോ..

അറിയില്ല…”

“വിവാഹം കഴിഞ്ഞാൽ പിന്നെ ഞങ്ങൾ വിരുന്ന് കാരണല്ലോ…

പെട്ടന്ന് തിരികെ പോകേണ്ട വിരുന്ന് കാർ “

“ഞാൻ ഇങ്ങ് വേഗം വരില്ലേ ഉമ്മാ…

മോൾക് പരീക്ഷ ആയത് കൊണ്ടല്ലേ പോകുന്നെ എന്ന് ചോദിച്ചു ഉമ്മയെ ഞാൻ നോക്കി…”

ഉമ്മയുടെ മുഖത് ആ സമയം വിരിഞ്ഞത് നിസ്സഹായത നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു…

“നീ ഇവിടെ വന്നു നിന്നിട്ട് എത്ര ദിവസം ആയെന്ന് നിനക്ക് അറിയുമോ…?”

ഉമ്മ ചോദിച്ചതും ബാഗിലെക് എടുത്തു വെക്കുന്ന ഡ്രെസ്സുകൾ അവിടെ തന്നെ വെച്ചു ഉമ്മയെ നോക്കി…

എനിക്കറിയാമായിരുന്നു ഞാൻ ഇങ്ങോട്ട് വന്നിട്ട് കുറേ ദിവസങ്ങൾ ആയെന്ന്..

“ആറ് മാസം…

അതും പെരുന്നാള് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു വന്നിട്ട് അന്ന് തന്നെ തിരികെ പോയി…

സ്വന്തം കൂടപ്പിറപ്പുകൾ വന്നിട്ട് പോലും അവരുടെ കൂടേ നിൽക്കാൻ പറ്റാതെ…”

“ഉമ്മ പറഞ്ഞത് ശരിയായിരുന്നു… കഴിഞ്ഞ ആറ് മാസത്തിനു ഇടയ്ക്കു എന്റെ വീട്ടിലേക് ഒന്ന് വന്നു പോകാൻ പോലും എനിക്ക് സമ്മതം ഇല്ലായിരുന്നു…

മറ്റുള്ള രണ്ട് അനിയത്തിമാർ ഇടക്കിടെ വീട്ടിൽ വന്നു നിൽക്കുമ്പോഴും അവരുടെ ചിരിയും കളിയും എല്ലാം മൊബൈലിലൂടെ മാത്രം അറിയാൻ വിധിക്കപ്പെട്ടവൾ “

“ഇതിപ്പോ എങ്ങനെ വന്നു എന്നാവും എല്ലേ നിങ്ങളുടെ ചിന്ത…

മോന് ഒരു സർജറി കഴിഞ്ഞപ്പോൾ പുറത്തേക് ഒന്നും ഇറക്കാതെ റസ്റ്റ്‌ എടുക്കണമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടു മാത്രം വിട്ടതാണ് വീട്ടിലേക്..

അവിടെ നിന്നാൽ ഒന്നും നടക്കില്ല…

രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ തിരികെ വരുവാൻ വിളി വന്നു തുടങ്ങിയെങ്കിലും ഡോക്ടർ പറഞ്ഞത് പറഞ്ഞു രണ്ട് ദിവസം കൂടേ നീട്ടി…

ഇനിയും നിന്നാൽ അവിടുത്തെ ഉമ്മായുടെ വായിൽ നിന്നുള്ളത് മുഴുവൻ കേൾക്കേണ്ടി വരുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇറങ്ങാമെന്ന് കരുതിയത്…”

“ഇക്കാക് പിന്നെ ഉമ്മയുടെ അഭിപ്രായം എന്താണോ അത് മാത്രമാണ്…”

“ബാഗ് എടുത്ത് തോളിൽ ഇട്ടു..

ഡ്രസ്സ്‌ മാറ്റി നിർത്തിയ മോളെയും കൂട്ടി ഉമ്മയുടെ കയ്യിൽ നിന്നും മോനേ വാങ്ങിക്കുമ്പോൾ ഉമ്മാക്ക് അവനെ വിടാൻ മടി ഉള്ളത് പോലെ ഇറുക്കി പിടിച്ചു..

അവന്റെ മുഖത്ത് തെരു തെരെ ഉമ്മ വെക്കുന്ന ഉമ്മയിൽ നിന്നും അവനെ വേർപെടുത്താൻ സ്വൽപ്പം ബലം പ്രയോഗിക്കേണ്ടി വന്നു എന്നുള്ളതാണ് നേര്…

പറിച്ചെടുക്കുന്നത് പോലെ ആയിരുന്നു…

അത്രക്ക് വേദനയോടെ ആയിരുന്നു ഞാൻ അത് ചെയ്തത്…”

“മോളൂസ് ഉമ്മയുടെ അടുത്ത് പോയി ഉമ്മയോട് യാത്ര പറയാൻ നേരം അവളെയും കെട്ടിപിടിച്ചു കുറച്ചു നേരം…

ഇനി പെട്ടന്നൊന്നും കാണില്ലല്ലോ എന്ന് കരുതി ആയിരിക്കാം..

ഉമ്മാന്റെ മുഖത് സങ്കടം നിറഞ്ഞിരുന്നു…”

“എന്ന ഞാൻ ഇറങ്ങട്ടെ ഉമ്മാ…”

കോലായിലേക് വന്നു ഉമ്മയോട് ചോദിച്ചതും ഉമ്മ ഓടി വന്നു എന്നെ കെട്ടിപിടിച്ചു..

“മോളേ…

ഉമ്മു….

നിന്നെ വിടാൻ തോന്നുന്നില്ലെടി…എനിക്ക്…

സഹിക്കാൻ പറ്റുന്നില്ല…

കുറച്ചു ദിവസം കൂടേ നിന്നെ എന്റെ കൂടേ നിർത്താൻ തോന്നുവാ…

ഇനി എത്ര ദിവസം കഴിയണം…നിന്നെ ഒന്ന് കാണാൻ പോലും

ഉമ്മാക്ക് സഹിക്കുന്നില്ലല്ലോ… പൊന്നേ…”

ഉമ്മ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..

“ഉമ്മ കരയുന്നത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു…

ഞാനും…മക്കളും കരഞ്ഞു..

കുറേ ഏറെ നേരം…”

“ഉമ്മയോട് വീണ്ടും യാത്ര പറഞ്ഞു…പെട്ടന്ന് വരുമെന്ന് വാക് കൊടുത്തു… മുഖം തുടച്ചു അവിടെ നിന്നും ഇറങ്ങി.. “

“ഇറങ്ങുമ്പോൾ മനസ്സിൽ ഒരു തീരുമാനം ഞാൻ എടുത്തിരുന്നു..

എന്തൊക്കെ വന്നാലും മാസത്തിൽ ഒരിക്കലെങ്കിലും ഉമ്മയെയും ഉപ്പയെയും വന്നു കാണുമെന്ന്..

അവരുടെ കൂടേ മകളായി നിൽക്കുമെന്ന്.. “

ബൈ

☺️

Leave a Reply

Your email address will not be published. Required fields are marked *