എഴുത്ത് :- ബഷീർ ബച്ചി
വൈകുന്നേരം പതിവ് പോലെ പെയിന്റിംഗ് ജോലി കഴിഞ്ഞു നടന്നു വരുമ്പോഴായിരുന്നു ബുള്ളറ്റിൽ ഭർത്താവിന്റെ പിറകിലിരുന്നു അവൾ മുൻപിലൂടെ കടന്നു പോയത്..
മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചു ഞാനും ഒന്ന് കണ്ണീരിനു ഇടയിലൂടെ പുഞ്ചിരിച്ചു.. ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ച അയൽക്കാരി. സുൽഫത്ത് ഇഷ്ടമായിരുന്നു ഒരുപാട്..
ഉയർന്ന സാമ്പത്തിക സ്ഥിയിൽ ജീവിച്ച അവളെ പെണ്ണ് ചോദിച്ചു ചെന്ന എന്നേ ആട്ടി ഇറക്കി വിട്ടില്ല എന്നേയുള്ളു.. കുറച്ചു കൂടെ കാത്തിരിക്കാൻ പറഞ്ഞിരുന്നു അവളോട് ഉമ്മയുടെ ആത്മഹത്യാ ഭീഷണിക്ക് മുന്പിൽ അവസാനം അവൾ മറ്റൊരാൾക്ക് കഴുത്തു നീട്ടി കൊടുക്കേണ്ടി വന്നു.. ഇന്ന് എന്റെ സ്ഥാനത്തു മറ്റൊരാൾ.. സാരമില്ല അവൾ സന്തോഷമായി ജീവിക്കട്ടെ..
മൂന്നു മാസങ്ങൾക്ക് ശേഷം കൂട്ടുകാരൻ ഒരു വിസ ശരിയാക്കി പ്രവാസ ലോകത്തേക്ക് കൊണ്ട് പോയി.. ഞാനും ആഗ്രഹിച്ചിരുന്നു ഒരു മാറ്റം ഇടക്ക് അവളുടെ മുഖം കാണുമ്പോൾ വീണ്ടും വീണ്ടും പഴയ ഓർമ്മകൾ തികട്ടി വരുമ്പോഴും അതിൽ നിന്നൊരു മോചനം അത്യാവശ്യമാണ്.. എന്നേ കാണുമ്പോൾ അവളുടെ നിറഞ്ഞ കണ്ണുകളോടെ നോക്കിയുള്ള പുഞ്ചിരിയിലും അവളുടെ മനസിലുള്ള വേദനയെ ഞാൻ കണ്ടെത്തിയിരുന്നു. രണ്ടു മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഷോപ്പിൽ നിന്ന് വന്നു റൂമിലിരുന്നു മൊബൈലിൽ കുത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു പെങ്ങളുടെ വാട്സ്ആപ്പ് കാൾ..
ഹാഷിക്കാ… സുലുവിനു ആക്‌സിഡന്റ് ബൈക്കിൽ നിന്ന് വീണു വേറൊരു വാഹനം കാലിമേൽ കൂടെ കയറി. ഇടതു കാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റേണ്ടി വരുമത്രെ..
അവൾ അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു സംസാരിക്കാൻ പോലും കഴിയാതെ എന്തോ വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയിരുന്നു ഞാൻ
പിന്നെ ഇടക്കൊക്കെ പെങ്ങളെ വിളിച്ചു അവളുടെ സുഖവിവരം തിരക്കി കൊണ്ടിരുന്നു സ്വന്തം വീട്ടിൽ തന്നെയാണ് അവൾ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. വീൽച്ചെയറിലേക്കു ഒതുങ്ങി പോയ ജീവിതം. ഭർത്താവ് വല്ലപ്പോഴും സുഖവിവരം അന്വേഷിച്ചു പോകുമെത്ര..
ഗൾഫിൽ എത്തി ഒരു വർഷം കഴിഞ്ഞു.. കുഴപ്പമില്ലാത്ത ശമ്പളം കൊണ്ട് കടങ്ങൾ ഒക്കെ വീട്ടി തുടങ്ങി.. എല്ലാം തീർത്തിട്ട് വേണം വീടൊന്ന് പുതുക്കി പണിയാൻ.. പല മോഹങ്ങളും പേറി കഴിഞ്ഞു കൂടുമ്പോൾ ആയിരുന്നു ഒരു ദിവസം അവളെ മൊഴി ചൊല്ലിയ വാർത്ത കാതിലെത്തിയത്..
അവർക്ക് അവളെ ഇനി വേണ്ടത്രേ.. ഒരു കാലില്ലാത്ത അവളെ ഇനി അവർക്കു താല്പര്യമില്ലന്ന് ഭർത്താവ് മുഖത്തു നോക്കി പറഞ്ഞു പോലും.. അവളുടെ ജീവിതം ഓർത്ത് എന്തോ എന്റെ മനസ് വല്ലാതെ അസ്വസ്ഥമായി.. അവൾക്കിപ്പോഴും എന്നോട് ആ പഴയ ഇഷ്ടം ഉണ്ടെങ്കിൽ തീർച്ചയായും അവളെ വീണ്ടും ജീവിത ത്തിലേക്കു കൂടെ കൂട്ടണമെന്ന് തോന്നി. പിന്നെ അതിനുള്ള പോരാട്ടമായിരുന്നു രാപകൽ ഇല്ലാതെ ജോലി തന്നെ.. കടങ്ങൾ വീട്ടി വീട് പുതുക്കി പണിതു. അങ്ങനെ അഞ്ചു വർഷങ്ങൾക് ശേഷം വീണ്ടും നാട്ടിലേക്ക് … ഇടക്ക് ഒക്കെ അവളുടെ വിവരങ്ങൾ പെങ്ങളോട് ചോദിച്ചു അറിയുമായിരുന്നു. സ്വന്തം വീട്ടിൽ എങ്ങോട്ടും പോകാനില്ലാതെ ഒറ്റപെട്ടുപോയൊരു ജീവിതം ആയിരുന്നു അവളുടേത്..
നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം അവളുടെ വീട്ടിലേക് കേറി ചെന്നു. അവളുടെ ഉപ്പ പൂമുഖത്ത് തന്നെയുണ്ടായിരുന്നു.. അല്ല ഇതാര് ഹാഷിയോ.. എത്ര കാലമായടാ നാട്ടിൽ നിന്ന് പോയിട്ട് ഇപ്പോഴെങ്കിലും കണ്ടല്ലോ.. ഇനി നിന്നെ കണ്ടു ഒന്ന് മാപ്പ് പറയാൻ കഴിഞ്ഞില്ലങ്കിലോ.. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. നിന്നെ വേദനിപ്പിച്ചത് കൊണ്ടാവും എന്റെ മോളുടെ ജീവിതം ഇങ്ങനെ ആയത് ബിസിനസ് ഒക്കെ തകർന്നു ആകെ പരിതാപകരമായ അവസ്ഥ ആണിപ്പോൾ..
ഹേയ് എന്താ ഇക്കാ ഇങ്ങനെയൊക്കെ പറയുന്നത്.. ഞാനവളുടെ നന്മക് വേണ്ടിയെ എന്നും പ്രാർത്ഥിച്ചിട്ടുള്ളു.. എനിക്ക് അവളോടൊന്ന് സംസാരിക്കാൻ പറ്റുമോ.. അതിനെന്താ സംസാരിച്ചോ ഞാനവളെ വിളിക്കാം.. പക്ഷെ അപ്പോഴേക്കും ഞങ്ങളുടെ സംസാരം കേട്ടു എല്ലാവരും പൂമുഖത്തെക്ക് എത്തിയിരുന്നു. വീൽചെയർ ഉരുട്ടി അവൾ സാവധാനം എന്റെ അടുത്തേക്ക് വന്നു. കണ്ണുകളൊക്കെ നിറഞ്ഞു കവിഞ്ഞിരുന്നു അതിനിടയിലൂടെ അവളുടെ മനോഹരമായ പുഞ്ചിരി എന്നേ വീണ്ടും കണ്ടതിലുള്ള സന്തോഷം എല്ലാം അവളുടെ മുഖത്തു പ്രകടമായിരുന്നു..
നിങ്ങൾ സംസാരിക്കു.. ഞാൻ ചായ എടുക്കാമെന്ന് പറഞ്ഞു ഉമ്മയും ഞാനൊന്ന് പുറത്തിറങ്ങി വരാമെന്നു ഉപ്പയും ഞങ്ങള്ക്ക് സംസാരിക്കാൻ സൗകര്യമൊരുക്കി തന്നു.. നമ്മുക്ക് ഓഫിസ് റൂമിലിരിക്കാം ഹാഷിക്ക വാ. അവൾ എന്നേ അകത്തേക്ക് ക്ഷണിച്ചു ഇരുത്തി.. സുഖമാണോ ഹാഷിക്കാ.. സന്തോഷമല്ലേ.. അവൾ ചോദിച്ചു സന്തോഷമായിരുന്നു നീ എന്റെ കൂടെ എന്നും ഉണ്ടായിരുന്നെങ്കിൽ… ഞാനവളുടെ മുഖത്തേക്ക് നോക്കി അതിനി നടക്കില്ലല്ലോ ഹാഷിക്കാ.. പറഞ്ഞതും അവൾ മുഖം കുനിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞത് എന്നേ കാണിക്കാതിരിക്കാൻ ഉള്ള വിഫലമായ ശ്രമം.
നടന്നാലോ.. എനിക്കിപ്പോഴും ഇഷ്ടമാണ് അന്നത്തെ പോലെ തന്നെ.. നിന്നെ നേടിയെടുക്കാൻ വേണ്ടിയാണ് ഞാനവിടെ രാപകലില്ലാതെ കഷ്ടപെട്ടത് ഇപ്പോൾ നീ ഫ്രീ അല്ലെ.. ബധ്യതകൾ ഇല്ല ബന്ധനങ്ങൾ ഇല്ല.. പിന്നെ ഒരു കാലില്ല എന്നുള്ളത്. ഞാനില്ലേ നിന്റെ കൂടെ.. എന്റെ രണ്ടു കാലുകളും നിന്റെ കാലിന് പകരമാവാൻ.. നീ സമ്മതിച്ചാൽ മതി ഉപ്പ ഇപ്പോൾ ഈ അവസ്ഥയിൽ തീർച്ച യായും സമ്മതിക്കും എനിക്കുറപ്പുണ്ട്.
നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. ഒരിക്കൽ ഒരാളുടെ കൂടെ ജീവിച്ചവളാണ് ഞാൻ ഇപ്പോ സ്വയം ഒന്നെഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത എന്നേ.. വേണ്ട ഹാഷിക്കാ..
ഒരിക്കൽ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു ഇപ്പൊ ആഗ്രഹങ്ങൾ ഒന്നുമില്ല.. ഹാഷിക്ക നല്ലൊരു കുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കണം അതാ എന്റെ സന്തോഷം.. അവൾ സംസാരിക്കുമ്പോൾ നിരാശയും പതർച്ചയും വ്യക്തമായി എനിക്ക് മനസ്സിലായിരുന്നു.നീയില്ലാതെ എനിക്ക് എന്ത് സന്തോഷമാണുള്ളത്. പഴയത് ഒന്നും ഓർക്കേണ്ട.. നിന്റെ മനസിനെയാണ് ഇഷ്ടപെട്ടത്. ഞാനവളുടെ മുഖം കയ്യിലെടുത്തു.. എനിക്ക് വേണം നിന്നെ.. ഇനിയും എന്നേ വേദനിപ്പിക്കരുത് ഞാനുണ്ടാകും എന്നും നിന്റെ കൂടെ..
നീ അല്ലാതെ എന്റെ ജീവിതത്തിൽ വേറൊരു പെൺകുട്ടി വേണ്ട.. പെട്ടൊന്ന് അവൾ ചുമലിലേക് ചാരി പൊട്ടി കരഞ്ഞു എങ്ങി കരച്ചിലിനിടയിൽ കൂടി ചുമലിൽ കടിച്ചു. വേദനകിടയിലും എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. കാരണം വല്ലാതെ സ്നേഹം കൂടുമ്പോഴാണ് അവൾ കടിച്ചു പറിക്കുന്നത്പ ഴയ സ്വഭാവം ഇപ്പോഴും ഉണ്ടല്ലേടി.. ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അവളുടെ കവിളിലും നെറ്റിയിലും ഉമ്മ കൊണ്ട് മൂടി.. കൂമ്പി പോയ അവളുടെ മിഴികളിലും..
ഞാൻ വരും കേട്ടോ പെങ്ങന്മാരെയും ഉമ്മയെയും കൂട്ടി.. നിന്നെ പെണ്ണ് ചോദിക്കാൻ..
അവൾ നിറകണ്ണുകളോടെ അനുകൂലമായി തലയാട്ടി… കുറച്ചു ദിവസങ്ങൾക്ക് ശേഷം എന്റെ വീട്ടിൽ അവളുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ ഞാനവളോട് ചോദിച്ചു.. ഈ ലോകത്തു ഏറ്റവും ഇഷ്ടം എന്താണ്..
എന്റെ നഷ്ടപ്പെട്ടു പോയ കാലിനോട്.. അത് കൊണ്ടല്ലേ എന്റെ ഹാഷിയെ എനിക്ക് തിരിച്ചു കിട്ടിയത്.. അവളുടെ മറുപടിയിൽ എന്നോടുള്ള അഗാധമായ സ്നേഹം നിറഞ്ഞു ഒഴുകിയിരുന്നു…
ശുഭം.
(ഇതൊരു കഥയല്ല.. ഒരു സുഹൃത്തിന്റെ അനുഭവമാണ്.. അവൾ വെപ്പുകാല് വെച്ചു നടക്കാൻ പഠിച്ചു ഇന്ന് അവർക്കു ഒരു കുഞ്ഞുമായി സുഖമായി ജീവിക്കുന്നു. അവരുടെ സ്വാകാര്യത മാനിച്ചു കൊണ്ട് പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എഴുതി അതികം പരിചയമില്ല അത് കൊണ്ട് പോരായ്മകൾ ഉണ്ടാവാം ക്ഷമിക്കുക )