Story written by Sheeba Joseph
ഹലോ…
എടാ നീ വരുന്നില്ലേ..?
നീ എവിടെയാണ്..?
ഇല്ലടാ.. എനിക്ക് വരാൻ പറ്റില്ല..
എന്താടാ പ്രശ്നം…?
എടാ അപ്പൻ വീണു…
എന്നിട്ടോ..?
“തോളിന് പൊട്ടലുണ്ട്…”
എടാ ഇതിപ്പോൾ മൂന്നാമത്തെ വീഴ്ച ആണല്ലോ..!
അതേടാ..
എന്തോ പ്രശ്നം ഉണ്ട്…?
നിൻ്റെ ഒരു ഫ്രണ്ടിൻ്റെ അച്ഛനില്ലേ അങ്ങേരെ വിളിച്ചൊന്ന് നോക്കിക്കേ…
എടാ ഇതിനുമുമ്പ് അങ്ങേര് പറഞ്ഞിട്ടാ അടുക്കളയുടെ സ്ഥാനമൊക്കെ മാറ്റിയത്… അന്നു തൊട്ട് അപ്പൻ വീഴ്ചയാണ്..
അങ്ങനെയാണേൽ എനിക്ക് പരിചയത്തിലുള്ള വേറൊരാൾ ഉണ്ട്.. ഞാൻ അയാളുടെ അഡ്രസ്സ് തരാം… മിടുക്കൻ ആണെന്നാ കേട്ടിട്ടുള്ളത്…
ആണോ..!
എങ്കില് അങ്ങേരെ വിളിച്ചു നാളെ തന്നെ ഒന്നു നോക്കിക്കളയാം…
എടാ എന്തായി…?
പുള്ളി വന്നിട്ട് എന്തു പറഞ്ഞു…?
മൊത്തത്തിൽ പ്രശ്നം ആണ്..
എന്താടാ.. അങ്ങേര് എന്താ പറഞ്ഞത്…?
“അടുക്കള തന്നെയാണ് പ്രശ്നം..”
എടാ അത് പൊളിച്ചു പണിതിട്ട് എന്നാ നാളായി…എത്ര രൂപ മുടക്കിയതാണ്…
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…
അപ്പൻ ഇനിയും വീഴാതെ ഇരിക്കണമെങ്കിൽ പൊളിച്ചു പണിതെ പറ്റൂ..
ങാ എങ്കിൽ പിന്നെ അങ്ങനെ നടക്കട്ടെ…
എടാ പണി ഒക്കെ കഴിഞ്ഞല്ലോ അല്ലേ..?
കഴിഞ്ഞടാ.. അച്ഛനെ വിളിച്ചു വെഞ്ചരിപ്പ് കൂടി അങ്ങ് നടത്തി…
ഇനി പേടിക്കണ്ടല്ലോ…
ഹലോ…
എന്നാടാ..?
എടാ ഇന്നലെ നിൻ്റെ വീടിൻ്റെ മുന്നിൽ ഒരു ആംബുലൻസ് കിടക്കുന്നത് കണ്ടല്ലോ…
എന്തു പറ്റി…?
എടാ അപ്പൻ പിന്നേയും വീണടാ…
പിന്നെയും വീണോ…!
അതേടാ…
അടുക്കള പൊളിച്ചു പണിതത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലല്ലോ..!
എടാ അപ്പന് പ്രഷർ കൂടിയതാണ്… തല കറങ്ങി താഴെ പോയി…
ഇനി ഇപ്പൊ എന്ത് ചെയ്യും എന്നാണ്. അലോജിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…?
എടാ നിൻ്റെ അപ്പന് എത്ര വയസ്സ് ആയി..?
87..
എടാ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്..
എന്താടാ…
87 വയസ്സുള്ള അപ്പൻ വീഴാതിരിക്കാൻ ഇനി നീ വീട് പൊളിക്കാൻ നിൽക്കണ്ട…
അപ്പനെ നോക്കാൻ ഒരു സഹായിയെ വച്ച് കൊടുക്ക്….
അപ്പന് ഇത്രയും പ്രായം ആയില്ലേ… അടങ്ങിയൊതുങ്ങി ഇരിക്കാൻ പറ…
ഇല്ലെ നിനക്ക് വീട് പൊളിച്ച് പണിയാനും അപ്പന് വീഴാനുമേ നേരം കാണൂ…
ഹല്ല പിന്നെ…