ബ്ലൂടൂത്ത്
Story written by Praveen Chandran
പുതിയതായി വാങ്ങിയ കാറിന്റെ ഫെസിലിറ്റി കളെക്കുറിച്ച് ഭാര്യയോട് വീമ്പ് പറയുകയായിരുന്നു അയാൾ…
“ഡിയർ.. നമ്മുടെ കാറ് സൂപ്പറാണ്.. ഇതിൽ ബ്ലൂടൂത്ത് ഉണ്ട്”
“അതെന്താ ചേട്ടാ?” അതിനെ കുറിച്ച് വലിയ വിവരമൊന്ന്മില്ലാത്തതിനാൽ അവൾ ആരാഞ്ഞു..
“ഓ.. നിനക്കതറിയില്ലല്ലോ അല്ലേ? എടീ നമ്മുടെ മൊബൈലിലെ സോംഗ്സ് ഇതിലെ ബ്ലൂ ടൂത്ത് വഴി കണക്ട് ചെയ്താൽ പാട്ടുകൾ കേൾക്കാം.. യു.എസ്.ബി യുടെ ആവശ്യം പോലുമില്ല..”
“അപ്പോൾ ഇനി കാസറ്റ് വേണ്ടേ ചേട്ടാ?”
അവളുടെ ആ ചോദ്യം കേട്ട് അയാൾ അന്തം വിട്ടു.. കാസറ്റും സീഡിയും യു.എസ്.ബിയും കഴിഞ്ഞ് ബ്ലൂടൂത്തിലെത്തിയ വിവരം ഇവളെ ഇനി എങ്ങനെ മനസ്സിലാക്കിക്കോടുക്കുമെന്നോർത്ത് അയാൾ തല പുകഞ്ഞു..
“ദാ ഞാൻ നിനക്ക് കാണിച്ച് തരാം.. എന്റെ മൊബൈലിലെ പ്ലെ ലിസ്റ്റ് ആണ് ഇത്.. ഇത് ഞാൻ അതിലേക്ക് കണക്ട് ചെയ്ത് പ്ലേ ചെയ്യും”
“ഓ.. എനിക്കതൊന്നും പറഞ്ഞാ മനസ്സിലാവില്ല.. പിന്നെ കാണിച്ചാ മതി ചേട്ടാ” അവൾ താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..
പക്ഷെ അയാൾ വിട്ടുകൊടുക്കാൻ തയ്യാറല്ലായി രുന്നു..
“എടീ മണ്ടി.. ഈ ടെക്നോളജി വികസിച്ച കാര്യം നീയൊന്ന് അറിയ്.. ചുമ്മാ പാചകം മാത്രം അറി ഞ്ഞാൽ പോര”
അതും പറഞ്ഞ് അയാൾ അത് പ്ലെ ചെയ്യാൻ തുടങ്ങി…
അവൾ അത് ആശ്ചര്യത്തോടെ നോക്കിയിരുന്നു..
“ഇത് കൊളളാലോ.. ഇനി മതി.. പിന്നെ കേൾക്കാം.. നല്ല തലവേദന.. “
“കുറച്ചൂടെ കേൾക്ക് നീ.. ഞാൻ ബാസ് കൂട്ടി വയ്ക്കാം” അയാൾ ആവേശത്തിലായാരുന്നു..
പെട്ടെന്നാണ് അത് സംഭവിച്ചത്..
പിന്നവിടെ നടന്നത് ഒരു പൊട്ടിതെറിയായിരുന്നു..
ഇതാ പറയുന്നത് ടെക്നോളജി വികസിക്കുന്ന തോടൊപ്പം കുടുംബ കലഹങ്ങളും വികസിക്കുമെന്ന്..
അയാളുടെ കാമുകി അയാൾക്ക് വാട്ട്സ് ആപ് വഴി അയച്ച വൊയിസ് മെസ്സേജ് അയിരുന്നു അവിടെ പ്ലെ ആയത്..
പലർക്കും സംഭവിക്കുന്ന അബദ്ധമാണിത്.. ചില ഫോണുകളിൽ വാട്ട്സ് അപിൽ വരുന്ന വോയിസ് മെസ്സേജ് മ്യൂസിക് ബോക്സിലേക്ക് സേവ് ആവും.. വാട്ട്സ് ആപീന്ന് ഡിലീറ്റ് ആയാലും അത് അവിടെ കിടക്കും.. പലരും അത് അറിയാതെ ഇത് പോലെ പ്ലെ ആക്കും.. കാമുകിമാരുടെ ശൃംഗാരം മുതൽ കൂട്ടുകാരുടെ തെറിവിളി വരെ നിങ്ങൾക്ക് പരസ്യമായി കേൾക്കാം..
ഇങ്ങനത്തെ അബദ്ധങ്ങൾ മിക്കവർക്കും സംഭവി ച്ചിരിക്കാം.. അത് കൊണ്ട് സൂക്ഷിക്കുക.. ഇത്തരം മെസ്സേജുകൾ പ്ലെ ബോക്സിൽ പോയി ഡിലീറ്റ് ചെയ്യുക…