എനിക്കൊന്നും അറിയില്ല എല്ലാം നിന്റെ പാട്ണർ പറഞ്ഞിട്ടാണെന്ന് കൂടേ പറഞ്ഞപ്പോൾ കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് ഏകദേശം പിടിക്കിട്ടി…..

എഴുത്ത്:- നൗഫു ചാലിയം

“കെഫീലിന് മാസമാസം കൊടുക്കുന്ന അഞ്ഞൂറ് റിയാൽ കൊടുക്കാനായി പോയപ്പോൾ ആയിരുന്നു ആ റിയാലും വാങ്ങി ഹംസക്കയുടെ കയ്യിലെക് പാസ്പോർട്ട്‌ കൊടുത്തത്……

ഇതെന്തിനാ പാസ്പോർട്ട്‌ എന്നറിയാതെ ഹംസക്ക അത് വാങ്ങി കയ്യിൽ പിടിച്ചു…

എക്സിറ്റാണ് ഒരാഴ്ച കൊണ്ട് നാട്ടിലേക് പോകണമെന്ന് കൂടി അയാൾ പറഞ്ഞപ്പോൾ ഭൂമി മുഴുവൻ കറങ്ങുന്നത് പോലെ ആയിരുന്നു എനിക്കന്നു അനുഭവ പെട്ടത്….”

“യാ മുദീർ ലെ…”

“അറിയാവുന്ന അറബിയിൽ ഇക്ക ചോദിച്ചപ്പോൾ അയാൾ കൈ മലർത്തി…

എനിക്കൊന്നും അറിയില്ല എല്ലാം നിന്റെ പാട്ണർ പറഞ്ഞിട്ടാണെന്ന് കൂടേ പറഞ്ഞപ്പോൾ കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് ഏകദേശം പിടിക്കിട്ടി…”

“സ്വന്തം കൂടപ്പിറപ്പിനെ പോലെ ചങ്കയി കൂടേ കൊണ്ട് നടന്നവന്റെ പാര ഇക്കയുടെയും നേരെ നീണ്ടത് ഞാൻ അന്നായിരുന്നു അറിഞ്ഞത്…

എന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരു എത്തും പിടിയും ഇല്ലായിരുന്നു…

ഹംസക്ക ആകെ തകർന്നത് പോലെ ഒരടി പോലും നീങ്ങുവാൻ കഴിയാതെ നിന്നു..

“മൂക്കറ്റം കടത്തിലാണ് ഇക്ക ഈ വണ്ടി തന്നെ വാങ്ങിയത്…പുതിയ വണ്ടി വാങ്ങണമെന്നുള്ള വാശിയും അവന്റെ ആയിരുന്നു.. ഇക്കയുടെ പാട്ണർ എന്ന് പറയുന്ന മുജീബിന്റെ..”

“സുഹൃത്തുക്കളെ ഇത് ഹംസയുടെ കഥയാണ്… കൂടേ എന്റെയും… എന്റെ പേര് ഫിറോസ് …

ജിദ്ദയിലാണ്.. നാട്ടിൽ മലപ്പുറം..”

******************

“ഇക്ക… എന്താണ് ഇങ്ങനെ യൊക്കെ…”

അത് വരെ ചിരിച്ചു കളിച്ചു
അവിടെ വന്ന ഞങ്ങളെ വരവേറ്റത് ഒരു ബാഡ് ന്യൂസ്‌ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഇക്കയോട് ചോദിച്ചു…

“അറിയില്ലെടാ…

മുജീബിനാണ് കഫീലുമായി ബന്ധമുള്ളത്… അവനാണ് എന്റെ കാര്യങ്ങളും അയാളോട് സംസാരിക്കാറുള്ളത്… നിനക്കറിയാമല്ലോ… അവന് കലാം (ഭാഷ ) നല്ലത് പോലെ അറിയാമെന്നുള്ളത്.. അവൻ ഈ വണ്ടിയുടെ പാട്ണർഷിപ്പിൽ നിന്നും എന്നെ ഒഴിവാക്കുവാനായി കളിച്ചതായിരിക്കും.”

“അല്ല ഇക്കാ.. വേറെ ഒരാളും കൂടേ ഇല്ലേ പാട്ണർ ആയിട്ട്.. അയാളോട് ഒന്ന് പറഞ്ഞു നോക്കിക്കൂടെ…”

ഞാൻ ഇക്കയുടെ അവസ്ഥ കണ്ട് വീണ്ടും ചോദിച്ചു…

“പറഞ്ഞിട്ട് കാര്യമില്ലടാ…അവർ രണ്ടു പേരും ബന്ധുക്കാരാണ്…

രണ്ടു പേരും കൂടേ എടുത്ത തീരുമാനമായിരിക്കും…

എന്നാലും ഞാൻ എങ്ങനെ നാട്ടിലേക്കു പോകുമെടാ എന്നും പറഞ്ഞു ഹംസക്ക എന്നെ പിടിച്ചു കരയാൻ തുടങ്ങി..”

“നിനക്കറിയോ ഞാൻ ഈ വണ്ടിയിൽ നിന്നുള്ള വരുമാനം കണ്ടിട്ടാണ് എന്റെ മോളുടെ നിക്കാഹ് പോലും ഉറപ്പിക്കാനായി തീരുമാനിച്ചത്..

അള്ളാഹ്…”

ഹംസക്ക യുടെ നെടുവീർപ്പ് എന്റെ ഉള്ളിൽ ആഴത്തിൽ പതിച്ചു…

“ഇത് ചതിയുടെയും വഞ്ചന യുടെയും ലോകമാണ്…ഇവിടെ ആരെയും പരിധിയിൽ കൂടുതൽ വിശ്വാസിക്കാൻ പാടില്ല.. അത് സ്വന്തം ബന്ധുക്കൾ ആണേൽ പോലും..

ഇക്ക ഒന്ന് രണ്ടു ദിവസം കഫീലുമായി കൊണ്ടാക്റ്റ് ചെയ്തെങ്കിൽ അയാൾ എക്സിറ്റിൽ തന്നെ ഉറച്ചു നിന്നു..

നാട്ടിലെ ഒരു സ്ഥലം വിറ്റ പൈസയിൽ നിന്നായിരുന്നു അന്ന് 75000 റിയാൽ വില ഉണ്ടായിരുന്ന വണ്ടിക്ക് 25000 റിയാൽ ഒരു ഷെയറായും… 5000 റിയാൽ വണ്ടിയിൽ അല്ലറ ചില്ലറ പണിക്കായും ടോട്ടൽ 30000 റിയാൽ ചിലവാക്കിയിരുന്നു ഇക്കാ…

ഇക്കയും ഞാനും ആയിരുന്നു വണ്ടിയിൽ പോയിരുന്നത്…

ഒരാള് പോലും കസ്റ്റമർ ആയി ഇല്ലായിരുന്ന വണ്ടിയിൽ ആറായിരത്തോളം വെള്ളം സെയിൽസ് ചെയ്യുവാൻ തുടങ്ങിയത് തന്നെ ഇക്കയുടെ മാത്രം മിടുക്കയിരുന്നു.. ഓരോ ആളുകളോടും സംസാരിച്ചു അവരെ എല്ലാം സ്വന്തം കസ്റ്റമർ ആകുവാൻ മാത്രം വാക് ചാരുത ഇക്കാക് ഉണ്ടായിരുന്നു അത് കൊണ്ട് മാത്രമായിരുന്നു മൂന്നേ മൂന്നു മാസം കൊണ്ട് ആ വണ്ടി ഇത്രയും സൈയിൽ ചെയ്യുവാനായി തുടങ്ങിയത്..

നാട്ടിലേക് എക്സിറ്റ് അടിച്ചു പോവുന്നത് കൊണ്ട് തന്നെ വണ്ടിയുടെ ഷെയർ ഇക്ക ഒഴിയാണമെന്നായിരുന്നു ബാക്കി രണ്ടു പേരുടെയും തീരുമാനം… അവർ ഒരു വില പറയും അതും വാങ്ങി മിണ്ടാതെ പോകണം…അവരോട് തല്ലിനും വക്കാണത്തിനും നേരമോ ആരോഗ്യമോ ഇല്ലാത്തത് കൊണ്ട് തന്നെ ചെറിയ ഒരു എതിർപ്പുമായി ഇക്ക എല്ലാം സമ്മതിച്ചു കൊടുത്തു…

ഇക്ക മുതൽ മുടക്കിയ 25000 റിയാൽ തിരികെ തരുമെന്ന വാക് മാത്രം അവർ നൽകി..”

“കച്ചവടം അത്യാവശ്യം ഉള്ളത് കൊണ്ട് തന്നെ ആ വണ്ടി ആ സമയം എങ്ങനെ വിറ്റാലും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനുള്ള മുതൽ ഉണ്ടായിരുന്നു.. ഇക്കാക് നഷ്ടം പതിനയ്യായിരം റിയാൽ…

കൊണ്ട് പോയി നാക്കടടാ ഞാൻ ഉണ്ടാക്കിയ മുതൽ എന്നും പറഞ്ഞു ഇക്ക നാട്ടിലേക് വിമാനം കയറി…

അവിടെയും ഇക്ക പറ്റിക്കപ്പെട്ടു… നാട്ടിലേക് വെറും നാട്ടിലെ ഒരു ലക്ഷം രൂപ മാത്രം അയച്ചു കൊടുത്തു.. ഇക്കയെ അവർ ഒതുക്കി..

ഇക്ക പണം മുടക്കിയതിന് രേഖയോ മറ്റു തെളിവോ ഇല്ലാത്തത് കൊണ്ട് പരാതി മുകളിലേക്ക് വിട്ടു…പടച്ചവന്റെ അടുത്തേക്…”

“മാസമാസം ഞാൻ അയച്ചു കൊടുക്കുന്ന ചില്ലറ ആയിരുന്നു ഇക്കയുടെയും കുടുംബത്തിന്റെയും പട്ടിണി മാറ്റിയിരുന്നത്…”

****************

“പിന്നെയും ആറു മാസങ്ങൾക് ശേഷം ഇക്ക വീണ്ടും ജിദ്ദയിലേക്ക് വന്നു…

വരുന്നതിന് മുമ്പ് പടച്ചോന്റെ പരീക്ഷണം വേറെയും ഉണ്ടായിരുന്നു…

പ്രെസർ കൂടി ഒരുഭാഗം തളർന്നു വീണു… അവിടെ ഹോസ്പിറ്റലിൽ ഒന്നൊന്നര മാസം….

പടച്ചോനെ നീ എന്നെ തകർക്കാൻ ശ്രമിച്ചാലും ഞാൻ തകരില്ല എന്നൊരു വാശി യോടെ ആയിരുന്നു ഇക്കയുടെ പിന്നീടുള്ള ജീവിതം…

എല്ലാം ഓരോ പരീക്ഷണങ്ങൾ അല്ലേ പടച്ചോനോട് വാശി പിടിച്ചിട്ട് എന്ത്‌ കാര്യം..”

ഇക്ക വീണ്ടും ജിദ്ദയിൽ എത്തി…

“കിട്ടുന്ന പണിക്കെല്ലാം പോയെങ്കിലും കടുത്ത ചൂടും ശരീരികമായുള്ള വെല്ലു വിളിയും അതിജീവിക്കാൻ കഴിയാതെ ഒട്ടു മിക്ക ദിവസവും പണി ഇല്ലാതെ റൂമിൽ തന്നെ ആയിരുന്നു…

റൂമിൽ ഉള്ളവരുടെ കാരുണ്യത്തിൽ ഒരു കൊല്ലത്തോളം ആരെങ്കിലും കൊടുക്കുന്ന പത്തോ നൂറോ റിയാലുമായി ഇക്ക ജീവിതം തള്ളി നീക്കി..

എന്നോട് വലിയൊരു കടക്കാരൻ ആയത് കൊണ്ട് തന്നെ ഇക്ക വല്ലപ്പോഴും മാത്രം കുറച്ചു പൈസ ചോദിച്ചു…”

“അതിനിടയിൽ ചോര ഛർദിച്ചു നാട്ടിലേക് പോയ മുജീബ്… നാട്ടിൽ വെച്ചു ടെസ്റ്റ്‌ ചെയ്തപ്പോൾ കേൻസർ ആണെന്നറിഞ്ഞു വിസ കേൻസലാക്കി… മറ്റൊരു പാട്ണർ ആയിരുന്നവനെ കഫീൽ പിടിച്ചു ഹുരൂബ് (ജോലിയിൽ നിന്നും ഒളിച്ചോടിയവർ ) വിഭാഗത്തിൽ ആക്കി കേസും കൊടുത്തു…

രണ്ടു പേരുടെയും വിസ തുമ്പും വാലും ഇല്ലാതെ ആയതു കൊണ്ട് തന്നെ വെള്ളം കബനി ഇക്കയോടെ വണ്ടി ഏറ്റടുത്തു നടത്തുവാനായി പറഞ്ഞെങ്കിലും ഇനി ആ വണ്ടിയിലേക് ഇല്ല എന്നായിരുന്നു ഇക്കയുടെ തീരുമാനം…”

“ജോലി ഇല്ലാതെ നാട്ടിൽ പോയാലും ശരി ആ വണ്ടിയിൽ കയറില്ലന്ന് ഇക്ക അറുത്തു മുറിച്ചു തന്നെ പറഞ്ഞു…

എന്തോ ഇക്ക ആ വണ്ടിയിൽ കയറുന്നവർക് എല്ലാം പണി വെച്ചിട്ടുണ്ടെന്ന് തോന്നുന്നു നാട്ടിൽ പോയപ്പോൾ..

നാട്ടിൽ എത്തിയപ്പോൾ തന്നെ എന്നോട് ആ വണ്ടിയിൽ നിന്നും ഇറങ്ങാനും എനിക്ക് മറ്റൊരു വണ്ടിയിൽ പണിയും ശരിയാക്കിയിരുന്നു ഇക്ക..

ഇനി ഇക്ക ആ വണ്ടിയിൽ കയറിയാൽ പണി ഇക്കാക് കിട്ടുമോ എന്ന് കരുതിയാകും ഇക്ക അതിൽ കയറില്ലന്ന് അറുത്തു മുറിച്ചു പറഞ്ഞത്..”

“അങ്ങനെ ഒരു ദിവസം ഇക്ക ഞാൻ ജോലി കഴിഞ്ഞു റൂമിലേക്കു എത്തിയപ്പോൾ ഓടി പിടിച്ചു എന്റെ അരികിലേക് വന്നു..

എടാ.. ഫിറോസേ എനിക്കൊരു വണ്ടി ശരിയായിട്ടുണ്ട്.. ടാങ്ക് ആണ്…പണി റിസ്ക് ഇല്ല.. വെള്ളത്തിന്റെ കേന് ഏറ്റുകയൊന്നും വേണ്ട…

വ്യവസായിക മേഖലയിൽ ഉള്ള കമ്പനികളിലെ ചെറിയ ടാങ്കിലേക് നിറച്ചു കൊടുത്താൽ മതി.. ദിവസം മൂന്നാല് ട്രിപ്പ്‌ എടുത്താൽ മതി… പത്തെയുന്നൂറ്‌ റിയാൽ ബാക്കി യാവും…

ഇക്ക എന്നെ ഒന്ന് നോക്കി എന്നിട്ട് തുടർന്നു…നീ കൂടേ ഉണ്ടേൽ നമുക്ക് രണ്ടു പേർക്കും കൂടേ ആ വണ്ടി എടുക്കാം.. എങ്ങനെ പോയാലും മാസം ഒന്നൊന്നര ലക്ഷം ആളുമേൽ ബാക്കിയാവും നിന്റെ ഇപ്പോഴത്തെ ജോലിയുടെ അത്രക്ക് റിസ്ക്കുമില്ല..”

ഒന്നരലക്ഷം റിയാൽ വിലയുള്ള ടാങ്ക് എടുക്കാനാണ് ഇക്ക എന്നെ ക്ഷണിക്കുന്നത്…

“ഞാൻ ആണേൽ ആ സമയം രണ്ടു പെങ്ങന്മാരുടെയും വിവാഹം നടത്തി ആകെ പാപ്പറായി അവരുടെ വിവാഹം കൂടാൻ പോലും കഴിയാതെ നിൽക്കുന്ന സമയം…

ഇക്കയുടെ ചോദ്യത്തിന് എന്റെ കയ്യിൽ ഒരുത്തരവും ഇല്ലായിരുന്നു…

ഇക്കാക് തന്നെ കാര്യം മനസിലായെന്ന് തോന്നുന്നു…

ഇക്ക എന്നോട് പറഞ്ഞു…

നീ ഇപ്പോൾ പണം മുടക്കേണ്ട… പാതി പൈസ ഞാൻ ഒപ്പിച്ചോളാം… ബാക്കി പാതി നമുക്ക് ഏതേലും കമ്പനിയിൽ നിന്നും വാങ്ങാം… അവിടുത്തെ അടവ് നിനക്ക് കിട്ടുന്ന ലാഭത്തിൽ നിന്നും അടച്ചാൽ മതി…

എനിക്ക് ഒറ്റക് കഴിയാഞ്ഞിട്ടൊന്നും അല്ല…പക്ഷെ നിനക്ക് ഒരു ആശ്വാസമാവും..”

“ഇക്ക പറഞ്ഞത് ശരിയാണ്.. എത്ര കാലം എന്ന് വെച്ചാണ് മറ്റൊരാളുടെ കീഴിൽ പണി എടുക്കുക്ക.. ഇതാകുമ്പോൾ രണ്ടു മൂന്നു വർഷത്തെ അടവ് കൊണ്ട് തീരും.. സ്വന്തമായി ഒരു വണ്ടിയുമാകും…റിസ്ക് ആയി പണിയൊന്നും ഇല്ല തന്നെ…

ആറു മാസം ആറു മാസം അങ്ങനെ ആയിരുന്നു ഞങ്ങളുടെ പണി.. നാട്ടിൽ പോകണമെങ്കിൽ പോകാം.. അല്ലെങ്കിൽ ബാക്കിയുള്ള ആറു മാസം മറ്റൊരു പണിക് കയറാം..

ജീവിതം പെട്ടന്നായിരുന്നു മാറി മറഞ്ഞത്.. നാല് ലോഡ് മാത്രം ഉണ്ടായിരുന്ന വണ്ടി…അഞ്ചും ആറും പത്തും ലോഡ് എടുക്കാൻ ചുരുങ്ങിയ കാലമേ വേണ്ടി വന്നുള്ളൂ..

ഒരു വണ്ടി കൊണ്ട് നടക്കില്ല എന്നായപ്പോൾ ഇക്ക എന്നെ കൂടേ കൂട്ടി രണ്ടാമതും മൂന്നാമതും ഓരോ വണ്ടി എടുത്തു…”

“അതികം താമസിയാതെ പുതുതായി തുടങ്ങിയ ഒരു വെള്ളത്തിന്റെ കമ്പനിയുടെ ഒരു ഷെയറും എടുത്തു… എന്റെയും ഇക്കയുടെയും പേരിൽ…

ഒന്നുമില്ലാതെ ആയി പോകുമായിരുന്നു എന്റെ ജീവിതം എന്തെങ്കിലും ആക്കിതീർത്ത എന്റെ ഇക്ക…”

“ചില ജീവിതങ്ങൾ അങ്ങനെ യാണ്…

വീണു പോയാലും ഓടി തുടങ്ങിയാൽ ഒന്ന് കിതച്ചാലും നമ്മൾ ഫിനീഷിങ് പോയിന്റിൽ എത്തുക തന്നെ ചെയ്യും…”

ബൈ

…☺️

Related Posts

Leave a Reply

Your email address will not be published. Required fields are marked *