എനിക്ക് അവളോട്‌ ദേഷ്യമുണ്ടെങ്കിലും ഇപ്പോൾ മനസ്സിൽ ഒരു ഭയമുണ്ട്. അവൾ എന്നെക്കുറിച്ചു ആരോടെങ്കിലും പറയുമോ എന്ന ഭയം…..

Story written by Murali Ramachandran

“മോൾക്ക്‌ ഭ്രാന്താണേൽ ചികിൽസിക്കണം, അല്ലാതെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഞങ്ങളും ഇവിടെ വാടക കൊടുത്ത താമസിക്കുന്നെ..” ഞാൻ മീനുവിനെ വീടിന് പുറത്തേക്ക് തള്ളിയിട്ടു ആ സ്ത്രീയോട് ദേഷ്യത്തിൽ പറഞ്ഞു. എന്നെ അവർ തുറിച്ചു നോക്കികൊണ്ടു അവളെ കൈകൊണ്ടു അടിക്കാൻ തുടങ്ങി.

“അടിക്കല്ലേ അമ്മേ.. എന്നെ അടിക്കല്ലേ..”

ആ സ്ത്രീ ദേഷ്യം തീരുന്ന വരെ അവളെ അടിച്ചു. അടിയുടെ ഒടുവിൽ,

“എടി അസത്തെ, ഞാനെത്ര പറഞ്ഞാലും നീ കേൾക്കില്ലെ..? എന്റെ ഈശ്വരാ, ഇങ്ങനെ ഒരുത്തിയാണെല്ലോ എന്റെ വയറ്റിൽ വന്നു പിറന്നത്. ഞാനെന്ത് പാപം ചെയ്തിട്ടാ, ഇനിയുമെത്ര കാലം ഇവളെ സഹിക്കണം..?”

അടിച്ചു അവശയായതും അവർ പൊട്ടിക്കരഞ്ഞു കൊണ്ടു അതു പറഞ്ഞു. അവരുടെ ബഹളം കേട്ടു പലരും ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. ഞാൻ അവരോട് പറഞ്ഞു.

“ദേ.. ഈ വീടിന് മുന്നിൽ കിടന്നു കരയല്ല്, നാട്ടുകാര് കണ്ടാൽ എന്നെ കുറ്റം പറയും. നിങ്ങള് ഈ പെണ്ണിനെയും കൂട്ടി ഇവിടുന്നു പോയെ..”

“കരയല്ലമ്മേ.. അമ്മ കരയല്ലേ, ഞാനല്ല. ഇവനാ.. ഇവൻ..!”

“ദേ., നിങ്ങടെ മോളെ ഇവിടുന്നു കൊണ്ടു പോകുന്നുണ്ടോ..? എനിക്ക് ജോലിക്ക് പോവേണ്ടതാ..”

ഞാൻ ധൃതിയിൽ അവരോട് അതു പറഞ്ഞതും മീനു എന്നെ കണ്ണീരോടെ ദേഷ്യത്തിൽ തുറിച്ചു നോക്കി.

“ഭ്രാന്തായാൽ ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങള്..? നിങ്ങള് ഇതിനെ കൊണ്ടു വീട്ടില് വെല്ലോം പൂട്ടിയിടാൻ നോക്കു.”

“പോടാ പട്ടി, നിനക്കാടാ ഭ്രാന്ത്..! നിനക്ക്..”

“എടി..!”

എന്നെ നോക്കി അവൾ അലറിക്കൊണ്ട് പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി. ഞാൻ അവളെ അടിക്കാനായി കൈ ഓങ്ങി. നാട്ടുകാർ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാൽ ഞാനത് ചെയ്തില്ല. ദേഷ്യം അടക്കി കൊണ്ടു വീടിന്റെ വാതിൽ മുറുക്കെ അടച്ചു. അവളുടെ തുപ്പൽ എന്റെ മുഖത്തു നിന്നും ഞാൻ അറപ്പോടെ തൂത്തെടുത്തു.

“അമ്മ കരയല്ലമ്മേ.. അവനാ ഭ്രാന്ത്‌, അവന്. അവനെയാ പൂട്ടിയിടേണ്ടത്. അവനെ..”

വീടിന് വെളിയിൽ മീനുവിന്റെ ശബ്ദം ഉറക്കെ കേട്ടു. അപ്പോഴും ആ സ്ത്രീ കരയുന്നുണ്ടായിരുന്നു. ഏറെ നേരം ഞാൻ അതു ശ്രദ്ധിച്ചു. പിന്നീട് എപ്പോളോ അവർ അവിടുന്ന് പോയി. എനിക്ക് അവളോട്‌ ദേഷ്യമുണ്ടെങ്കിലും ഇപ്പോൾ മനസ്സിൽ ഒരു ഭയമുണ്ട്. അവൾ എന്നെക്കുറിച്ചു ആരോടെങ്കിലും പറയുമോ എന്ന ഭയം. ഇല്ല.. പറയില്ല, ആരും വിശ്വസിക്കില്ല.

ഇന്നും പതിവുപോലെ മീനു വീട്ടിലേയ്ക്ക് വരുമ്പോൾ ഞാൻ അടുക്കളയിലായിരുന്നു. എന്റെ ഭാര്യ പ്രസവത്തിന് അവളുടെ വീട്ടിൽ പോയതു കൊണ്ടു ഇവിടുത്തെ പണികളൊക്കെ ഞാൻ തന്നെയാണ് ചെയ്യാറ്. ഞാൻ തേങ്ങ ചിരണ്ടാനായി പോകുമ്പോൾ മീനു എന്നോട് ചോദിച്ചു.

“സുധിയേട്ടാ.. ഞാനെന്തെങ്കിലും സഹായിക്കട്ടെ..? ഈ തേങ്ങ ചിരണ്ടാം.”

“മ്മ്.. നിനക്ക് തേങ്ങ ചിരണ്ടാൻ അറിയാവോ..?”

“മ്മ്.. അറിയാം.”

അവൾക്കു അതു കൊടുത്തിട്ട് ഏറെ നേരം റിങ് ചെയ്യുന്ന എന്റെ ഫോൺ എടുക്കാനായി ഞാൻ മുറിയിലേക്ക് പോയി. അൽപനേരം ഫോണിൽ സംസാരിച്ചിട്ട് അടുക്കളയിലേക്ക് വരുമ്പോൾ മീനു ആകെ വിയർത്തിരുന്നു. അവളുടെ വിയർത്ത കഴുത്തും, വ യറും എന്നെ അവളിലേക്ക് വല്ലതെ ആകർഷിച്ചു. ഞാൻ പതിയെ അവളിലേക്ക് അടുത്തു. പിന്നിൽ നിന്നും അവളുടെ വ യറിനെ ചു റ്റിപിടിച്ചു, കഴുത്തിൽ അ മർത്തി ചും ബിച്ചു. ഉടനെ അവൾ പേടിച്ചു കുതറി മാറി. എന്നെ താഴത്തേക്ക് തള്ളിയിട്ടു. എനിക്ക് നേരെ അവിടിരുന്ന ചിരവ കൈയിൽ എടുത്തു. അപ്പോഴാണ് പുറത്തുനിന്നു ആ ശബ്ദം കേട്ടത്.

“മോളെ, മീനു.. മോളെ.. സുധി.. സുധി..! അവളിവിടെ ഉണ്ടോ..?”

മീനുവിന്റെ അമ്മയുടെ ശബ്ദം കേട്ടതും എന്റെ ഉള്ളിൽ ഭയം നിഴലിച്ചു. വേഗത്തിൽ ഞാൻ എഴുന്നേറ്റു അവളുടെ കൈയിൽ പിടിച്ചു വീടിന് വെളിയിലേക്ക് കൊണ്ടു പോയി.

ഈ നിമിഷം വരെ എന്റെ ഉള്ളിൽ ഒരു ഭയമുണ്ട്. അതു അവൾ പുറത്ത് പറയുമോ എന്ന ഭയമാണ്. ഇല്ല, അവൾ പറയില്ല. അവൾ ഭ്രാന്തിയല്ലേ..? ഭ്രാന്തി..!

Related Posts

Leave a Reply

Your email address will not be published. Required fields are marked *