എന്താ വിവേക് നീ ഈ പറയുന്നത് നിനക്ക് വേണ്ടിയല്ലേ അവൾ ജീവിക്കുന്നത്. നിനക്കൊരു കുഞ്ഞിനെ തന്നപ്പോൾ മുതൽ അല്ലെ അവൾ ഇങ്ങനെ ആയത്…

അവൾ

എഴുത്ത്: അശ്വനി പൊന്നു

കുളി കഴിഞ്ഞു ഫ്രഷ് ആയി വന്നു തണുത്ത ബിയർ ഗ്ലാസിലേക്ക് പകർന്നുകൊണ്ട് വിവേക് സോഫയിലേക്ക് ചാഞ്ഞിരുന്നു…. ചാർജിൽ വെച്ചിരുന്ന ഫോൺ കൈ നീട്ടിയെടുടുത്തു പതിവുപോലെ ഫേസ്ബുക്കിലേക്ക് ചേക്കേറി….

മെസ്സഞ്ചർ ഓപ്പൺ ചെയ്യാൻ തോന്നുന്നില്ല… കാരണം ശീതൾ ഇന്നലെ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ വിവേകിന് കഴിഞ്ഞിട്ടില്ല….. പോരാത്തതിന് ഇന്നവൾ ലീവും ആയിരുന്നല്ലോ

തന്റെ ഡിപ്പാർട്മെന്റിൽ യൂണിഫോം ധരിച്ചാൽ ഇത്രയും ഭംഗിയുള്ള ഒരു വനിത കോൺസ്റ്റബിൾ വേറെ ഇല്ലെന്ന് വിവേകിന് തോന്നി..

അത്യാവശ്യം നല്ല ഉയരവും അതിനു പാകത്തിനുള്ള വണ്ണവും നിറവും…. രണ്ടു പ്രസവം കഴിഞ്ഞതാണെന്ന് കണ്ടാൽ തോന്നില്ല…. എന്തായാലും റിപ്ലൈ കൊടുക്കാൻ വേണ്ടി മെസ്സഞ്ചർ ഓപ്പൺ ചെയ്തു… ആൾ ഓൺലൈൻ ഉണ്ട്

“എന്താ വിവേക് ഭാര്യയുടെ പിക് ഒന്ന് പോലും ഇല്ലല്ലോ പ്രൊഫൈലിൽ കുട്ടികളെ മാത്രമേ കണ്ടുള്ളൂ “

“അതിനിടയ്ക്ക് എന്റെ പ്രൊഫൈൽ ചികഞ്ഞോ “.

“അത് ശരി ഇത്ര പരിചയപെട്ട സ്ഥിതിക്ക് നോക്കിയതാണ് ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല”

“ഒന്നൂല്ല വെറുതെ….. വേണ്ടെന്ന് തോന്നി ആളുടെ ഐഡിയിലും ഫോട്ടോ ഇല്ല…”

” മറ്റുള്ളവർ കണ്ണുവെക്കാതിരിക്കാൻ ആണല്ലേ “

“മ്മ്മ് “

ശീതൾ കുസൃതിയോടെ അത് ചോദിച്ചപ്പോൾ ഇന്ബോക്സിലേക്ക് മാലുവിന്റെ ഫോട്ടോ അയച്ചുകൊടുത്തു

“മ്മ്മ് കൊള്ളാം കുറച്ചു തടി ഉണ്ടെങ്കിലും നല്ല ഐശ്വര്യം ഉണ്ട് “

“മ്മ്മമ്മ്മ് ഞാനെന്ന പോലീസ്‌കാരനെക്കാൾ ശക്തി അവൾക്കാണ്… “

തമാശ രൂപേണയാണ് വിവേക് അത് പറഞ്ഞതെങ്കിലും വിവേകിന്റെ ഉള്ളിൽ എന്തൊക്കെയോ നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു……

” വിവിമോനെ വേഗം റെഡി ആയി ഇറങ്ങു…. വേഗം പുറപ്പെടണം “

“എന്തിനാ അമ്മേ എന്നെ ഈ കോമാളി വേഷം കെട്ടിക്കുന്നത് “

“കോമാളിവേഷമോ…. പെണ്ണുകാണാൻ പോകുന്നത് കോമാളി ആണേൽ എല്ലാവരും കോമാളി അല്ലെ…പോരാത്തതിന് 3 മാസം കഴിഞ്ഞാൽ 25 വയസ് തുടങ്ങും ശങ്കര കണിയാൻ പറഞ്ഞത് നീയും കേട്ടതല്ലേ… ഇപ്പോൾ നടന്നില്ലെങ്കിൽ നാല്പത്തിയെട്ടിൽ നോക്കിയാൽ മതി പോരാത്തതിന് ശുദ്ധജാതകവും ഒത്തുകിട്ടാൻ പ്രയാസാ “

“അമ്മേ മതി മതി എപ്പോഴും അത് പറയണ്ട ഏട്ടൻ റെഡി ആയിക്കോളും ചുമ്മാ ജാഡയിടുകയാ “

വിവേകിനെ കളിയാക്കികൊണ്ട് തനു വന്നു….

“ഇവളെ ഇന്ന് ഞാൻ…… “

തനു കൊഞ്ഞനം കുത്തി കൊണ്ട് ഓടിപോയി ടാക്സിയിൽ കയറി ഇരുന്നു….

അച്ഛനും അമ്മയും വിവേകും തനുമോളും ബ്രോക്കർ പറഞ്ഞ വഴി പോയി ഇരുനില വീടിന്റെ മുൻപിൽ എത്തിച്ചേർന്നു…..

ഇരുവീട്ടുകാരും സംസാരിക്കുന്നതിനിടയിലാണ് ചായയുമായി പെണ്ണ് കടന്നു വന്നത്….

പേര് സീത…. സാരിയാണ് വേഷം… അത്യാവശ്യം വണ്ണം ഉണ്ടെങ്കിലും വൃത്തിയായി സാരി ഉടുത്ത കാരണം ബോറായിതോന്നിയില്ല..വിവേകിന്റെ അത്ര നിറമില്ലെങ്കിലും ഐശ്വര്യം തുളുമ്പുന്ന മുഖമായിരുന്നു അവളുടേത്….

കോളേജിൽ പെൺകുട്ടികളുടെ ഇടയിൽ അത്യാവശ്യം ആരാധികമാരുള്ള വിവേകിന്റെ മനസിലെ സങ്കൽപ്പങ്ങൾക്ക് നേരെ വിപരീതമായിരുന്നു സീതയുടെ രൂപം… പോരാത്തതിന് കേവലം ഒരു വയസ് മാത്രം വ്യത്യാസവും എന്തിനേറെ പറയുന്നു പേര് പോലും വിവേകിന് നേരെ കൊഞ്ഞനം കുത്തുന്ന പോലെ അവനു തോന്നി ….

ജാതകകുറിപ്പും വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ വിവേക് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല പത്തിൽ പത്തു പൊരുത്തവും ഉണ്ടാവുമെന്ന്….. ജാതകത്തിൽ ചൊവ്വയും ബുധനും വ്യാഴവും കയറി ഇരിക്കുന്നവർക്ക് സ്വപ്നം കാണാൻ പോലും അർഹതയില്ലെന്നവന് തോന്നി…

എങ്കിലും അമ്മയുടെ നിർബന്ധം കാരണം പാതി മനസോടെ വിവേക് കല്യാണത്തിന് സമ്മതിച്ചു……

പിന്നെയെല്ലാം പെട്ടന്നായിരുന്നു….സർവ്വാഭരണവിഭൂഷിതയായി സീത കതിർമണ്ഡപത്തിൽ കയറിയപ്പോൾ തൊട്ട് ഒളിഞ്ഞും തെളിഞ്ഞുമായി പലരും പറഞ്ഞു.

“കല്യാണ ചെക്കൻ തന്നെയാ നല്ലത് പെണ്ണിന് തടി കൂട്ടിയിട്ട പ്രായം തോന്നുന്നത്. ഒരേ പ്രായം ഒക്കെ ആണെന്നാ കേട്ടത്… ഇനിപ്പോ പ്രായം ഉണ്ടോ എന്ന് ആർക്കറിയാം.. പെണ്ണിന്റ ജാതകത്തിൽകുഴപ്പമുള്ളൊണ്ട നല്ലൊരാലോചന വന്നപ്പോ കൊടുക്കുന്നതെന്ന പറഞ്ഞത്….. പിന്നെ ഇങ്ങനെ പുളിങ്കൊമ്പ് കിട്ടിയാൽ ആരെങ്കിലും വിടുമോ കേവലം ഒരു ഡ്രൈവർക്ക് കിട്ടിയ സ്വത്തും മുതലും കണ്ടില്ലേ അപ്പൊ പിന്നെ തടി കൂടിയാൽ എന്ത് “

ഇതെല്ലാം കേട്ടിട്ടും അവസാനം എന്തായാലും പറഞ്ഞിട്ട് കാര്യമില്ല ഇതാണ് തനിക്ക് വിധിച്ചതെന്ന മട്ടിൽ മട്ടിൽ വിവേക് അവളെ ഭാര്യയായി സ്വീകരിച്ചു….

ഏറെവൈകാതെ തന്നെ സീത അച്ഛന്റെയും അമ്മയുടെയും നല്ല മരുമകളും തനൂട്ടിക്ക് നല്ലൊരു ഏട്ടത്തിഅമ്മയായും മാറി… അറേഞ്ച്ഡ് മാരേജ് ഒരു അഡ്ജസ്റ്റ് മെന്റ് എന്ന നിലയിൽ ഞങ്ങളുടെ ജീവിതവും മുൻപോട്ട് പോയി….തനുമോൾക്ക് നല്ലൊരാലോചന വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിന്ന അച്ഛന്റെ കൈകളിൽ തന്റെ സ്വർണം മുഴുവൻ കൊടുത്തുകൊണ്ട് അവൾ ആശ്വാസമേകി…അച്ഛനും അമ്മയും അവളെ സ്വന്തം മകളായി കണക്കാക്കി സ്നേഹിക്കുമ്പോഴും വിവേകിന്റെ ഉള്ളിലെവിടെയോ ഒരു നീറ്റൽ അനുഭവപെട്ടു

അധികം വൈകാതെ ഞങ്ങളുടെ കുടുംബത്തിലേക്ക് മിയമോൾ കൂടി കടന്നുവന്നു….പ്രസവത്തോടെ സീതയുടെ രൂപത്തിൽ വന്ന മാറ്റങ്ങൾ വിവേകിനെ കൂടുതൽ അസ്വസ്ഥമാക്കാൻ തുടങ്ങി….അവളുടെ തടി കൂടിയതും വയർ ചാടിതൂങ്ങിയതും എല്ലാം അവനെക്കാൾ പ്രായകൂടുതൽ തോന്നാനുള്ള കാരണമായി അവനു തോന്നി

ഇതിനിടയ്ക്ക് കൂട്ടുകാരുടെ കല്യാണം ഒക്കെ കഴിഞ്ഞു തുടങ്ങി അവർ ജീവിതം ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ആണ് ശരിക്കും വിവേകിന്റെ മനസിലും എന്തോ ഒരു അപകർഷതബോധം വേട്ടയാടാൻ തുടങ്ങിയത്…..

എല്ലാവരും ഫാമിലി ആയി ട്രിപ്പ്‌ പോകുമ്പോൾ വിവേകിന് മാത്രം അതിനു കഴിഞ്ഞില്ല….കാറ്റടിച്ചാൽ കുഞ്ഞിന് ജലദോഷം വരും… മഴ കൊണ്ടാൽ സീതയ്ക്ക് പനി വരും ഇങ്ങനെ ഓരോ കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് സീത പിന്മാറുമ്പോഴും കൂട്ടുകാരെല്ലാം അവർക്ക് കിട്ടിയ ഭാര്യമാരോടൊപ്പം ജീവിതം ആഘോഷിക്കുകയും ഫേസ്ബുക്കിൽ ഫോട്ടോസ് അടക്കം പോസ്റ്റ്‌ ചെയ്യുമ്പോഴും വിവേകും നോക്കാറുണ്ട് തന്റെയും മിയമോളുടെയും ഫോട്ടോസ് മാത്രം നിറഞ്ഞ ഫേസ്ബുക്പ്രൊഫൈലിലേക്ക്……

“അപ്പൊ ഇതാണല്ലേ നിന്റെ പ്രശ്നങ്ങൾ ” ഊണ് കഴിക്കുന്നതിനിടയിൽ ശീതൾ വിവേകിനോടായ് ചോദിച്ചു

” അതെ ശീതൾ…. ഡ്രൈവർ പണി ചെയ്യുന്നതിനിടയിലും കിട്ടുന്ന അവസരങ്ങളിൽ പത്രവും തൊഴിൽവാർത്തയും ഒക്കെ വായിച്ചു ഈ പണി നേടിയെടുത്തപ്പോൾ ഉള്ളിലെവിടെയോ ഒരു സന്തോഷം ഞാൻ നേടിയെടുത്തു…ട്രെയിനിങ് കഴിഞ്ഞു ഇവിടെ ജോയിൻ ചെയ്തത് മുതൽ ഞാൻ ഈ ഏകാന്തത ആസ്വദിച്ചു തുടങ്ങിയത് “

“എന്താ വിവേക് നീ ഈ പറയുന്നത് നിനക്ക് വേണ്ടിയല്ലേ അവൾ ജീവിക്കുന്നത്…നിനക്കൊരു കുഞ്ഞിനെ തന്നപ്പോൾ മുതൽ അല്ലെ അവൾ ഇങ്ങനെ ആയത്….യഥാർത്ഥത്തിൽ അവളോട് ബഹുമാനം തോന്നുകയല്ലേ വേണ്ടത്…. നിന്റെ സുഹൃത്തുക്കൾ അടക്കം മറ്റുള്ളവരുടെ ജീവിതം പുറമെ നിന്നു നോക്കുന്ന ഭംഗിയൊന്നും യഥാർത്ഥത്തിൽ അവരുടെ ജീവിതത്തിൽ വേണമെന്നില്ല 2 കുട്ടികളെയും വച്ചു പെടാപാട് പെടുന്ന ഒരു പെണ്ണാണ് ഞാനും “

“ശരിയായിരിക്കാം ശീതൾ എന്നാൽ ഞാൻ ആഗ്രഹിച്ച ജീവിതം ഇങ്ങനെയല്ല

നാട്ടിൽ ചെന്നാൽ ഏത് നേരവും വിവിയേട്ട വിവിയേട്ട എന്ന് വിളിച്ചവൾ എനിക്ക് സ്വൈര്യം തരില്ല…

എവിടേക്കെങ്കിലും പോകാമെന്നു വച്ചാൽ തല നിറയെ എണ്ണയും തേച്ചു നെറ്റിയിൽ അമ്പലത്തിൽ നിന്നും കിട്ടിയ പോലെ നിറയെ വരക്കുറികളും കഴുത്തിൽ രണ്ടിൽ കൂടുതൽ മാലയുമിട്ട് പളപളാ മിന്നുന്ന സാരിയും ഉടുത്തു കെട്ടി വരും…..

ശീതൾ തന്നെ നോക്ക് ഈ പ്രായത്തിൽ ഏതെങ്കിലും പെണ്ണുങ്ങൾ ഇങ്ങനെ ഉണ്ടോ പിന്നെ ആകെ ആശ്വാസം കിട്ടുന്നത് ഇവിടുത്തെ കൂട്ടുകാരുടെ കൂടെയുള്ള കമ്പനിയും മെസ്സഞ്ചറിൽ ഏതെങ്കിലും കിളികളോട് ചാറ്റ് ചെയ്യുമ്പോഴുമാണ് “

വഷളൻ ചിരിയോടെ വിവേക് നടന്നകലുന്നത് നോക്കി ശീതൾ നിന്നു….

“താനത് വിട്ടുകളയെടോ “

സിദ്ധാർഥ് അത് പറഞ്ഞപ്പോൾ ശീതളിനു ദേഷ്യം വന്നു….

“അല്ല സിദ്ധു നിങ്ങൾ ആണുങ്ങൾ എല്ലാം ഒരേ സ്വഭാവം ആണോ ആണെങ്കിൽ ഇത് നിന്റെ നെഞ്ചിൽ കേറ്റും “

പച്ചക്കറി അരിയുന്നിതിനിടയിൽ കത്തി കാണിച്ചുകൊണ്ട് ശീതൾ ഭീഷണിപെടുത്തി……

സിദ്ധു പുറകിലൂടെ ചെന്ന് ശീതളിനെ ചുറ്റിപിടിച്ചു

” നിനക്കെങ്ങനെ തോന്നിയോ ഡീ എപ്പോഴെങ്കിലും “

“ഇല്ല സിദ്ധു ഞാൻ വെറുതെ പറഞ്ഞതാ.പിന്നെ ഈ പേരും പറഞ്ഞു ഇവിടെ കിടന്നു വട്ടം ചുറ്റണ്ട .. നീ ഒന്ന് മക്കളുടെ അടുത്ത് പോയി നോക്ക് ഞാൻ ഫുഡ്‌ റെഡി ആക്കട്ടെ ഇല്ലെങ്കിൽ നാളെ ഹോസ്പിറ്റലിൽ പോകാൻ ആയാലും ഞാൻ എണീക്കില്ല ട്ടോ “

സിദ്ധു ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി….

“ജീവംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നു “

“ഹലോ വിവിയേട്ട “

“എന്താടീ രാവിലെ തന്നെ “

“ഇന്നലെ ഉച്ച മുതൽ ഞാൻ വിളിച്ചിരുന്നു ഏട്ടൻ ബിസി ആക്കിയതല്ലേ”

“നീ എന്തിനാ വിളിച്ചത് കാര്യം പറ മനുഷ്യനിവിടെ നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട് “

” ഏട്ടൻ വരുന്ന ഞായറാഴ്ച വരുമോ രണ്ടു ദിവസം ലീവെടുത്തിട്ടു.. ഒരു സന്തോഷവാർത്ത ഉണ്ട് “

” ഒന്ന് വച്ചു പോയെടി എനിക്ക് ഇവിടെ നിന്നു തിരിയാൻ നേരമില്ല അപ്പോഴ”

സീത ഒന്നും പറയുന്നതിന് മുൻപേ വിവേക് ഫോൺ കട്ട്‌ ചെയ്തു മെസ്സഞ്ചറിലെ ചാറ്റിംങ്ങില്ലേക്ക് ശ്രദ്ധ കൊടുത്തു.

“ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരുന്നതിനിടെ നമ്മുടെ ജംഗ്ഷനിൽ നിന്നുമായിരുന്നു കിരൺ സാറും വിമലും ഹോസ്പിറ്റലിലേക്ക് പോയിട്ടുണ്ട് ശീതൾ വന്നിട്ട് പറയാൻ പറഞ്ഞതാ ശീതളിന്റെ ഹസ്ബൻഡ് ആര്യൻസ് ഹോസ്പിറ്റലിലല്ലേ വർക്ക്‌ ചെയ്യുന്നത് “

ഹെഡ് കോൺസ്റ്റബിൾ ദിവാകരൻ സാർ അത് പറയുമ്പോ അതെയെന്ന മട്ടിൽ തലയാട്ടി ബാഗിൽ നിന്നും മൊബൈൽ എടുത്തുനോക്കിയപ്പോൾ സിദ്ധുവിന്റെ നാലഞ്ച് മിസ്സ്ഡ്കാൾ കണ്ടു…..ശീതൾ നേരെ ഹോസ്പിറ്റലിലേക്ക് വച്ചുപിടിച്ചു. നേരെ സിദ്ധുവിന്റെ റൂമിലേക്ക് നടന്നു അവിടെ കിരൺ സാറും വിമലും സിദ്ധുവിനോട് സംസാരിച്ചിരിക്കുയായിരുന്നു

“സാർ ദൈവം സഹായിച്ചു വലിയ പ്രോബ്ലം ഒന്നുമില്ല.. എങ്കിലും ഇടതു കാലിന് പൊട്ടുണ്ട് കൈക്ക് ചെറിയ ചതവും നമുക്ക് പ്ലാസ്റ്റർ ഇടാം…… “

” ഓക്കേ സിദ്ധാർഥ് ഇനിയിപ്പോൾ ശീതളും എത്തിയല്ലോ എന്നാൽ ഞാനിറങ്ങുന്നു വിമൽ ഇവിടെ നിന്നോട്ടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ ഇന്നൊരു മീറ്റിംഗ് ഉണ്ട് അപ്പോൾ ശരി “

കിരൺ സാർ പോയതിനു ശേഷം സിദ്ധുവിന്റെ നിർദേശപ്രകാരം വിവേകിന്റെ കാലിൽ പ്ലാസ്റ്റർ ഇട്ടു. ഈ അവസ്ഥയിൽ ഇവിടെ പരസഹായമില്ലാതെ നില്കാൻ കഴിയാത്തതിനാൽ ശീതൾ വിവേകിന്റെ വീട്ടിലേക്ക് വിളിച്ചു അറിയിച്ചു…

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അച്ഛനൊപ്പം ഓടിവന്ന സീതയെ കണ്ടപ്പോൾ ശീതളിന്റെ ഉള്ളിൽ ഒരു നോവ് അനുഭവപെട്ടു….ഏറെവൈകാതെ ഡിസ്ചാർജും വാങ്ങി അവർ വിവേകിനേയും കൂട്ടി നാട്ടിലേക്ക് യാത്രയായി…..

അവിടെ എത്തിയ ദിവസം മുതൽ സീത അവനെ കൊച്ചുകുഞ്ഞുങ്ങളെ പോലെ പരിചരിക്കാൻ തുടങ്ങി…..

മിയമോളെ അമ്മയെ ഏല്പിച്ചു സദാസമയം അവൾ വിവേകിനെ ശുശ്രൂഷിച്ചു മിയമോൾക്ക് ചോറ് കൊടുക്കുന്ന പോലെ വിവേകിന്റെ വായിലേക്ക് ഓരോ ഉരുളയും വച്ചുകൊടുക്കുമ്പോൾ എന്തിനോ രണ്ടു പേരുടെയും കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു….

അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ബാത്‌റൂമിൽ പോകാനും മറ്റുമെല്ലാം പലപ്പോഴായി ഞാൻ കളിയാക്കിയ അവളുടെ വണ്ണമുള്ള ശരീരം അവനു താങ്ങായി മാറി…

യാതൊരു പരിഭവവും അറപ്പും കൂടാതെ അവൾ അവന്റെ കാര്യങ്ങളിൽ മുഴുകിയപ്പോൾ അവന്റെ ഉള്ളിലും കുറ്റബോധത്തിന്റെ അലയടിക്കുന്നുണ്ടായിരുന്നു… അവൾ അടുത്തുകൂടെ പോകുമ്പോൾ ഇതുവരെ വെറുപ്പ് തോന്നിയ കാച്ചിയ എണ്ണയുടെ മണം അവന്റെ സിരകളിലേക്ക് പടർന്നു കയറാൻ തുടങ്ങി

ഇന്നേ വരെ തോന്നാത്ത സ്നേഹവും ബഹുമാനവും വാത്സല്യവുമെല്ലാം ഒരുമിച്ചു തോന്നിയപ്പോൾ സീതയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവനത് പ്രകടമാക്കി…

ഉള്ളിൽ അടക്കിയ സങ്കടങ്ങളെല്ലാം സീതയുടെ കണ്ണിൽ നിന്നും പുറത്തേക്ക് ഒരുമിച്ചു ഒഴുകി വന്നു.. കണ്ണുകൾ നിറച്ചുകൊണ്ട് വിവേക് സീതയോട് പറഞ്ഞു

“വെറുപ്പ് തോന്നിയില്ലേ എന്നോട്….. ഇത്ര നാളും അവഗണന മാത്രം തന്നിട്ടും നീയെന്തിനാ എന്നോട് ഇത്ര സ്നേഹം കാണിക്കുന്നത്…. അതിനുള്ള അർഹത നിന്റെ വിവിയേട്ടനില്ല ഞാൻ നിന്നെ പറ്റിക്കുകയായിരുന്നു ഇത്ര നാളും കാരണം….” പറഞ്ഞത് പൂർത്തിയാക്കും മുൻപ് സീത വിവേകിന്റെ വായ കൈകൊണ്ട് പൊത്തി

“പറയണ്ട എല്ലാം എനിക്കറിയാം വിവിയേട്ടനെ ഞാൻ ഹൃദയത്തിന്റെ ഉള്ളിലല്ല സൂക്ഷിച്ചത് പകരം ഹൃദയമായി തന്നെ ആണ് .. വിവിയേട്ടന്റെ ഓരോ ചലനങ്ങളും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു…. സ്വന്തം ഭർത്താവ് തല താഴ്ത്തുന്നത് ഒരു ഭാര്യയ്ക്കും സഹിക്കില്ല…. അത് വിട്ടേക്ക് ഞാൻ ഇപ്പോൾ വരാം “

കണ്ണുകൾ തുടച്ചുകൊണ്ട് സീത എഴുനേറ്റു….

“സീത”

“എന്താ വിവിയേട്ട “

“എന്തിനായിരുന്നു നീ അന്ന് വരാൻ പറഞ്ഞത് എന്തായിരുന്നു ആ ഹാപ്പി ന്യൂസ്‌ “

അത് ഞാൻ ചുമ്മാ പറഞ്ഞതാണെന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയപ്പോൾ അച്ഛൻ അകത്തേക്ക് കടന്നു വന്നു

“മോനെ അവൾ ചുമ്മാ പറഞ്ഞതൊന്നുമല്ല അവൾക്ക് എൽ.ഡി. ക്ലാർക്ക് ആയി അഡ്വൈസ് മെമ്മോ വന്നിരുന്നു അവൾ അതുപോലും ഉപേക്ഷിച്ച നിന്നെ ശുശ്രൂഷിക്കാൻ ഇവിടെ നിന്നത്…. അവൾക്ക് ജോലി ഇനിയും ശ്രമിച്ചാൽ കിട്ടുമെന്നും അവളുടെ ഭർത്താവ് ആണവൾക്ക് വലുതെന്നാ അവൾ ഞങ്ങളോട് പറഞ്ഞത്….

ഇനിയെങ്കിലും മോൻ കാരണം അവളുടെ കണ്ണ് നിറയരുതെന്ന് പറഞ്ഞു അച്ഛൻ പുറത്തേക്ക് നടക്കുമ്പോൾ മുറ്റത്തു നിന്നും മിയമോളുടെ പുറകേയോടുന്ന അമ്മയുടെയും സീതയുടെയും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

ഇതുവരെ നാട്ടിലേക്ക് ശ്രമിക്കാതിരുന്ന ട്രാൻസ്ഫെറിനു വേണ്ടി അപ്ലൈ ചെയ്തു കുടുംബത്തോടൊപ്പമുള്ള ഒത്തുചേരൽ മനസ്സിൽ സ്വപ്നം കണ്ടുകൊണ്ട് വിവേക് മേശയുടെ മുകളിൽ ഫ്രെയിം ചെയ്തു വെച്ച കല്യാണഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിച്ചു

💞ശുഭം 💞

അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഒരു വരി ചേർക്കണേ

Related Posts

Leave a Reply

Your email address will not be published. Required fields are marked *