എന്തിനാടാ പെണ്ണിനു ഇഷ്ട്ടം അല്ലായെന്നു പറഞ്ഞിട്ടും പെണ്ണ് കാണാൻ പോകുന്നത് , ശങ്കരൻ അമ്മാവൻ അനിലിനോട് ചോദിച്ചു.

ബ്രെയിൻ വാഷിംഗ്

Story written by DrRoshin Bhms

“എന്തിനാടാ പെണ്ണിനു ഇഷ്ട്ടം അല്ലായെന്നു പറഞ്ഞിട്ടും പെണ്ണ് കാണാൻ പോകുന്നത് “, ശങ്കരൻ അമ്മാവൻ അനിലിനോട് ചോദിച്ചു.

“ഒന്ന് പോയ് നോക്കാം ” ,അനിലിന്റെ മുഖത്ത് ഒരു ആത്മവിശ്വാസം കാണാൻ ശങ്കരനു കഴിഞ്ഞു.പെണ്ണിന്റെ ഭാഗത്ത് നിന്ന് ഈ പ്രശ്നം ഉള്ളതുകൊണ്ട് അനിലിന്റെ അച്ഛനും അമ്മയും പെണ്ണ് കാണാൻ കൂടെ വരില്ലായെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നു.

അങ്ങനെ ശങ്കരൻ അമ്മാവനും , അനിലും പെണ്ണിന്റെ വീട്ടിൽ എത്തി. ചായ കുടിയ്ക്ക് ശേഷം അനിൽ പെൺകുട്ടിയോട് സംസാരിക്കാൻ ചെന്നു.

അനിൽ:- അനിത അല്ലെ ?, എന്താ കാണുന്നതിനു മുൻപേ എന്നെ ഇഷ്ട്ടം അല്ലെന്നു പറഞ്ഞത്?

അനിത :- അത് എനിക്ക് ഒരാളെ ഇഷ്ട്ടമാണ് ,പക്ഷെ ഇപ്പോ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്.

അനിൽ:- സീരിയസ്സ് പ്രശ്നമാണൊ?

അനിത:- അല്ല …..

അനിൽ:- എന്താണ് എന്ന് എന്നോട് പറയുമൊ?

അനിത :- സോറി ,ഒന്നും ചോദിക്കരുത്.

അനിൽ:- ങ്ങും … ഞാൻ ഇവിടെ വരും വരെ ഒരു പ്രതീക്ഷയുണ്ടായിരുന്നു. സാരമില്ല ,എനിക്ക് ഒന്ന് ബാത്ത് റൂം പോകണം …. എവിടെയാണ്?

അനിത ബാത്ത് റൂം കാണിച്ചു കൊടുത്തു ,പോകുന്നതിനു മുൻപ് അനിൽ തന്റെ മൊബൈൽ അനിതയ്ക്ക് കൊടുത്തു .കുറച്ച് സമയത്തിന് ശേഷം തിരിച്ചു വന്ന അനിൽ അവളോട് പറഞ്ഞു.

അനിൽ :- ഇന്നത്തെ കാലത്ത് ലവേഴ്സ് പരസ്പരം മൊബൈൽ കയ്യിൽ കൊടുക്കില്ല.

അനിത :- ഞാൻ കൊടുക്കും.

ആ കിട്ടിയ വള്ളിയിൽ അനിൽ പിടിച്ചു.

അനിൽ :- അപ്പൊ ,ഇയാളുടെ കാമുകൻ തരില്ലല്ലെ?

അതിനു അനിത ഒന്നും മിണ്ടിയില്ല. വീണ്ടും വള്ളി ,അതിൽ അനിൽ കയറി പിടിച്ചു.

അനിൽ :- ഉറപ്പിച്ചൊ, ഒരു കള്ളത്തരം ഉണ്ടാകാം, ഞാൻ പൊതുവേ പറയുന്നതാണ് കെട്ടോ ….

അനിത മിണ്ടിയില്ല.

അനിൽ :- വിശ്വാസം ഇല്ലാതെ എങ്ങനെയാണ് , ഇവരെയൊക്കെ എങ്ങനെ വിശ്വസിക്കും.

അനിത നിശബ്ദയായ് നിന്നു.

അനിൽ :- എനിക്ക് ഇങ്ങനെയുള്ളവരോട് പുച്ഛമാണ്, വഞ്ചകന്മാർ.

അനിത :- അവൻ വഞ്ചിക്കുകയൊന്നുമില്ല.

അനിൽ :-കുട്ടീ ….ഇവന്മാർക്കൊക്കെ നൂറ് പെൺപിള്ളേര് ഉണ്ടാകും ,അനുഭവിച്ചോ ….

അനിത :- ചേട്ടാ ,ഇത് അതൊന്നുമല്ല കാര്യം.

അനിൽ :- എന്നാ രാത്രി നമ്പർ ബിസി ആയിരിക്കുമല്ലെ ?

അനിത:- അല്ല …

അനിൽ:- പിന്നെ എന്താണ്?

അനിത അല്പം ദേഷ്യത്തോടെ പറഞ്ഞു.

അനിത :- ചേട്ടന്റെ കസിൻ ആദർശാണ് ആള്, അവനാണ് എന്റെ കാമുകൻ..നേരിട്ട് അങ്ങോട്ട് ചോദിക്ക്.

അനിൽ ഒന്നു നിശബ്ദനായ് ,ശേഷം അമ്മാവനേയും കൂട്ടി കാറിൽ കയറി വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ….

ശങ്കരൻ അമ്മാവൻ :- അവൾക്ക് നിന്നെ പിടിച്ചോ?

അനിൽ അമ്മാവനെ നോക്കി.

ശങ്കരൻ അമ്മാവൻ വീണ്ടും പറഞ്ഞു.

” പെണ്ണ് കൊള്ളാം”.

അനിൽ വീണ്ടും അമ്മാവനെ നോക്കി എന്നിട്ട് ഒരു ചമ്മിയ ഭാവത്തിൽ പറഞ്ഞു.

” എന്നാ ,അമ്മാവന്റെ മകൻ ആദർശിനു കെട്ടിച്ച് കൊടുക്ക് ,അവൾ അവനുമായ് ഇഷ്ട്ടത്തിലാണെന്ന് “.

അമ്മാൻ ഞെട്ടി വാ പൊളിച്ചു. കാർ ഓടിച്ചിരുന്ന വിനിഷ് കാറ് നിർത്തി പുറത്ത് ഇറങ്ങി ചിരിച്ചു.

ചീറ്റി പോയ ബ്രെയിൻ വാഷിംഗുമായ് അനിൽ കാറിൽ തന്നെയിരുന്നു.

ഡോ റോഷിൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *