എന്തിനായിരിക്കും അവൾ എന്നോടിങ്ങനെ ചെയ്തത് ഞാൻ എന്ത് തെറ്റു ചെയ്തു…….

വിശ്വാസം

Story written by Adarsh Mohanan

അമ്മേ ഞാൻ അമ്പലത്തിൽ പോവാണ് മീനു കാത്തിരിക്കുന്നുണ്ടാകും

അമ്മ പുറത്തേക്ക് വന്ന് ഒന്നവനെ ഉപദേശിച്ചു, മോനേ കണ്ണടച്ച് വിശ്വസിക്കല്ലേടാ ഒരു പെണ്ണിനേയും ……………….

അമ്മേ അമ്മയും ഒരു പെണ്ണല്ലേ എന്നിട്ടും ഞാൻ കണ്ണടച്ച് വിശ്വസിക്കുന്നില്ലേ, അവൻ ഒന്നു പുഞ്ചിരിച്ചു, മീനുനേ എനിക്കറിയാം, അവൾ എന്നെവിട്ടെങ്ങോട്ടും പോകില്ല എനിക്കുറപ്പുണ്ട്, അമ്മ നോക്കിക്കോ അവളെ അമ്മേടെ മരുമകളായിത്തന്നെ ഞാൻ കൊണ്ടുവരും, അവൻ ബൈക്ക് സ്റ്റാർട്ടാക്കി

പതിവുപോലെ അമ്പലത്തിൽ അവളുണ്ടായിരുന്നു പ്രസാദവും കൈയ്യിലേന്തി അവൾ അവനു നേരെ നടന്നു വന്നു അവളുടെ മുഖത്തിന് പഴയ പോലെ തെളിച്ചമില്ല, അവൻ ചോദിച്ചു എന്തു പറ്റി മീനു ?? അവൾക്ക് മറുപടി ഒന്നുo ഉണ്ടായില്ല. അവൾ അവന്റെ നെറ്റിയിൽ പ്രസാദം ചാർത്തി നടന്നകന്നു ‘

അവനത് കാര്യമക്കാത്ത മട്ടിൽ അമ്പലത്തിൽ തൊഴുത് വീട്ടിലേക്ക് മടങ്ങി. അവൻ പുസ്തകങ്ങളെല്ലാം പരതി നോക്കി നാളെ ഇൻറർവ്യൂ ഉള്ളതാണ് മനസ്സിൽ പറഞ്ഞു, തല പുകഞ്ഞിരുന്നു പഠിക്കുന്നതിനിടയിൽ അമ്മ മുറിയിലേക്ക് കടന്നു വന്നു

“കണ്ണാ നാളെ അമ്മാവൻ വരുന്നുണ്ട് നീ ബാക്കിറയിൽ പോയി വല്ലതും വാങ്ങിച്ചിട്ട് വാ. നാളെ നിനക്ക് സമയം ഉണ്ടാകില്ല ഇന്റർവ്യൂ ഉള്ളതല്ലേ? ശരി അമ്മേ ഞാൻ പോയിട്ട് വരാം

കണ്ണൻ വണ്ടിയെടുത്ത് ടൗണിലെ ബാക്കറിയിൽ തന്നെ പോയി മധുര പലഹാരങ്ങൾ വാങ്ങുന്നതിനിടയിൽ ടേബിളിൽ ഒരു പരിചയമുള്ള മുഖം അവന്റെ ശ്രദ്ധയിൽ പെട്ടു , കുറച്ചു കൂടെ അടുത്തെത്തിയപ്പോൾ അവന് മുഖം വ്യക്തമായി അതെ തന്റെ മീനു തന്നെ, കൂടെ ഏതോ ഒരു ചെറുപ്പക്കാരനും ഇരിക്കുന്നു ഉണ്ടായിരുന്നു, പരിചയം ഇല്ലാത്ത മുഖം

നവദമ്പതികളെന്ന് തോന്നിക്കും വിധത്തിലായിരുന്നു അവരുടെ രൂപവും ഭാവങ്ങളും ,ആ ചെറുപ്പക്കാരൻ അവളുടെ കയ്യിൽ പിടിച്ചും കവിളിൽ തലോടിയും ഒക്കെ ആണ് സംസാരിക്കുന്നുണ്ടായിരുന്നത്,

ഏതൊരു പുരുഷനും ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ച, അവന് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. നിറകണ്ണുകളുമായി അവൻ വീട്ടിലേക്ക് മടങ്ങി

സാധനങ്ങൾ വീട്ടിൽ ഏൽപ്പിച്ചവൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി, അവന്റെ കലങ്ങിയ കണ്ണുകളിൽ നിന്നും അമ്മ എന്തൊക്കെയോ വായിച്ചെടുത്തിരുന്നു. റൂമിന്റെ കതക് ചാരി അവൻ പുസ്തകം തുറന്ന് വച്ചിട്ട് കണ്ണും മിഴിച്ചിരുന്നു ജീവനുള്ള ജഢത്തേപ്പോലെ

അവൻ മനസ്സിലോർത്തു അമ്മ പറഞ്ഞത് വളരേ ശരിയാണ് ഒരു പെണ്ണിനേയും പൂർണ്ണമായും കണ്ണടച്ച് വിശ്വസിക്കാൻ പാടില്ല, അവന്റെ ചിന്തകൾ കാടു കയറിപ്പോകുവാൻ തുടങ്ങിയിരുന്നു.

എന്തിനായിരിക്കും അവൾ എന്നോടിങ്ങനെ ചെയ്തത് ഞാൻ എന്ത് തെറ്റു ചെയ്തു, എന്നിൽ എന്തു കുറവാണ് അവൾ കണ്ടെത്തിയത്, സൗന്ദര്യമോ? പണമോ? അതോ പെരുമാറ്റമോ???????

കണ്ണൻ ഓരോന്നായി ചിന്തിച്ചു കൂട്ടി. തന്റെ കട്ടത്താടിയുടെയും കട്ടി മീശയുടെയും കടുത്ത ആരാധികയായിരുന്നു അവൾ ഒരിക്കൽ പോലും സൗന്ദര്യത്തിന്റെ പേരിൽ അവളെന്നെ തള്ളി പറയില്ല. പിന്നെ പണമായിരുന്നോ പ്രശ്നം, അച്ഛൻ എനിക്കു വേണ്ടി സമ്പാതിച്ചതിന്റെ നാലിലൊരു ഭാഗം പോലുമില്ല അവളുടെ തറവാട് അപ്പോൾ അതല്ല കാര്യം

പിന്നെ പെരുമാറ്റത്തിന്റെയും സ്വഭാവ ഗുണത്തിന്റെയുമാണോ? ഇന്നുവരെ ഒരു ലഹരിക്കും അടിമപ്പെട്ടിട്ടില്ല എന്നുള്ളത് അവൾക്ക് നന്നായി അറിയാം പിന്നെ പെരുമാറ്റത്തിന്റെ കാര്യമാണെങ്കിൽ അവസരങ്ങൾ മാറി മാറി വന്നിട്ടും ഇന്നു വരേ അവളുടെ ദേഹത്ത് സ്പർശിച്ചിട്ടില്ല, അവൾ അനുവദിച്ചാൽ കൂടി ഞാനത് ചെയ്യില്ലെന്ന് അവൾക്കും അറിയാം.

ഇനി അങ്ങനെ ചെയ്യാത്തതിൽ എന്റെ പൗരുഷത്തെ അവൾ സംശയിച്ചതാണോ? വിവാഹത്തിനു ശേഷo മാത്രം തന്റെ പത്നിയെ പൂർണ്ണമായും തന്നിലേക്ക് ലയിപ്പിക്കുന്നതല്ലെ യഥാർത്ഥ പുരുഷത്വം? ഉത്തരം കിട്ടാത്ത ആ ചോദ്യം അവനെ അലട്ടിക്കൊണ്ടിരുന്നു

കണ്ണാ, ആ വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി ” എന്താ അമ്മേ” , എന്തു പറ്റി മോനേ നിനക്ക് 6 മണിക്കൂർ ആയി ഇരുന്ന ഇരുപ്പാ, ഞാനെല്ലാം ശ്രദ്ധിക്കുന്നുണ്ട്, എന്താണേലും അമ്മയോട് പറ കണ്ണാ

അവൻ അമ്മക്ക് എല്ലാം വിവരിച്ചു കൊടുത്തു. അമ്മ കുറച്ചു നേരത്തേ മൗനത്തിനു ശേഷം പറഞ്ഞു . കണ്ണാ എനിക്ക് ഇത് നേരത്തേ അറിയാമായിരുന്നു, അവളെ വേറൊരുത്തന്റെ കൂടെ പലകുറി ഞാൻ കണ്ടിട്ടുണ്ട്, നിന്നോട് മനപ്പൂർവ്വം ഞാൻ പറയാത്തതാണ് പറഞ്ഞിരുന്നെങ്കിൽ, നിന്റെ ഏറ്റവും വലിയ ശത്രു ഈ അമ്മ അയേനേ, വൈകിയാണേലും നീ എല്ലാം മനസ്സിലാക്കും എന്ന് അമ്മക്ക് ഉറപ്പുണ്ടായിരുന്നു

അമ്മേ എന്ത് തെറ്റാണ് ഞാൻ അവളോട് ചെയ്തത് ? തെറ്റ് ചെയ്തത് നീ അല്ല കണ്ണാ, അവളാണ്. അവൾക്ക് നിന്നെ കിട്ടാനുള്ള ഒരു യോഗ്യതയും ഞാൻ കാണുന്നില്ല, അതുകൊണ്ട് എന്റെ കണ്ണൻ അതങ്ങ് മറന്നേക്ക് ” മറക്കേണ്ടവരെ മറക്കണം കണ്ണാ വെറുക്കേണ്ടവരെ വെറുക്കുകയും വേണം”

അമ്മയുടെ ആശ്വാസവാക്കുകൾ അവന് ഊർജ്ജമായി, എങ്കിലും ഉള്ളിൽ എന്തോ ഒരു വിങ്ങൽ ഉണ്ടായിരുന്നു . മറക്കാൻ ചിലപ്പോൾ കഴിഞ്ഞേക്കാം , അവളെ വെറുക്കുവാൻ ഈ ജന്മം തന്നെ പോരാതെ വന്നേക്കും, എങ്കിലും അമ്മയുടെ വാക്കുകൾ പിന്തുടരാനായ് അവൻ ശ്രമിച്ചു

പിറ്റേന്ന് നേരത്തേ തന്നെ അവൻ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. മടങ്ങും വഴി അവൻ മീനുവിനെ കണ്ടു, അവൻ ഒന്നും മിണ്ടാതെ നേരേ നടന്നു

കണ്ണേട്ടാ, അവൾ വിളിച്ചു അവൻ തിരിഞ്ഞു നോക്കി, ഇന്നലേ ബാക്കറിയിൽ വച്ച് ഞാൻ കണ്ടു കണ്ണേട്ടനെ, നേരത്തേ പറയണം എന്നുണ്ടായിരുന്നു. വൈകിപ്പോയി, എന്നോട് ക്ഷമിക്കണം കണ്ണേട്ട, ഏട്ടന് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടും,

ഉള്ളിൽ അണയാത്ത പകയുടെ എരിച്ചിൽ, കോപാഗ്നിയിൽ ഹൃദയധമനികളിലെ രക്തത്തിന് ചുട്ടുപൊള്ളുന്ന അനുഭൂതി വരുന്നുണ്ടായിരുന്നു, അടക്കിപ്പിടിച്ച ദേഷ്യം അവൻ മുഖത്ത് കാട്ടിയില്ല, അവൻ അവൾക്ക് സമ്മാനിച്ചത് ഒറു ചെറു പുഞ്ചിരി മാത്രം

അവിടെ തോറ്റ് പോയത് അവൾ തന്നെയായിരുന്നു പൊട്ടിത്തെറിക്കുന്ന കണ്ണേട്ടനെ പ്രതീക്ഷിച്ച് പോയ അവൾക്ക് തെറ്റിപ്പോയി, അവൻ മനസ്സിലോർത്തു

ഇതേ അമ്പലത്തിൽ ഇതേ ദേവീ വിഗ്രഹത്തിനു മുൻപിൽ വെച്ച് അവൾ എനിക്ക് വാക്ക് തന്നതാണ്, ജീവിതകാലം മൊത്തം കൂടെ ഉണ്ടായിക്കോളാം എന്ന്, എന്നിട്ടിപ്പോൾ ഇതേ ദേവിയുടെ തിരുസന്നിധിയിൽ വെച്ച് പിരിയാം എന്നു പറയാൻ അവൾക്കെങ്ങനെ തോന്നി. ദേവി എല്ലാം കാണുന്നുണ്ട് അവൻ മനസ്സിൽ പറഞ്ഞു.

ഭക്ഷണം കഴിച്ച് അവൻ ഇന്റർവ്യൂവിന് പോയി, വലിയൊരു നിര തന്നെ ഉണ്ടായിരുന്നു, തന്റെ ഊഴം അവസാനമാണെന്നവനു മനസ്റ്റിലായി പലരും നിരാശയോടെ ഇറങ്ങി വരുന്നതവൻ ശ്രദ്ധിച്ചു.

ഒടുവിൽ അവന്റെ ഊഴമെത്തി, ഇൻറർവ്യൂ ചെയ്യാൻ 4 പേർ മുൻപിലിരിക്കുന്നുണ്ടായിരുന്നു, അവര് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അവൻ പോസിറ്റീവ് ആയി തന്നെ മറുപടി കൊടുത്തു, അവർ 4 പേരും പരസ്പരം നോക്കി തലയാട്ടി അവസാന ചോദ്യം

വിശ്വാസത്തിന് ഒരു വിവരണം നൽകാമോ? അവൻ ഒന്നു പുഞ്ചിരിച്ചു, വിശ്വാസം അത് അർഹിക്കുന്നവർക്ക് കൊടുത്താൽ ജീവിതത്തിൽ സന്തോഷ ലബ്ദി ഉണ്ടാകും, എന്നാൽ അർഹിക്കാത്തവർക്ക് കൊടുത്താലോ ജീവിതത്തിൽ നിരാശയും ഉണ്ടാകുന്നു

സർ, ടു ബി വേരീ ഫ്രാങ്ക് ഞാൻ ഒരു സത്യം പറയട്ടേ.,,,,,,,,,,,,,,,,,,, എന്റെ മുൻപിലിരിക്കുന്ന നിങ്ങളെ ഒരാളേയും ഞാൻ പൂർണ്ണമായും വിശ്വസിക്കില്ല, അങ്ങനെ ചെയ്താൽ അതിന്റെ പേരിൽ നാളെ എനിക്ക് നിരാശപ്പെടേണ്ടി വരും. എന്റെ ജീവിതം എന്നെ പഠിപ്പിച്ചതാണിത്

അപ്പോൾ ഈ ലോകത്ത് വിശ്വസിക്കാൻ കൊള്ളാവുന്നവർ ഇല്ല എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്? അവരിൽ ആരോ ഒരാൾ ചോദിച്ചു, അങ്ങനെയല്ല സർ,

ഉണ്ട് ഈ ലോകത്ത് പൂർണ്ണമായും വിശ്വസിക്കാവുന്ന ഒരാളുണ്ട് , 10 മാസം ഉദരത്തിൽ ചുമന്ന് ഓർമ്മ വെക്കും നാൾ വരെ മുലയൂട്ടിയ സ്വന്തം അമ്മയാണത് ,മറ്റാര് നമ്മളെ വഞ്ചിച്ചാലും സ്വന്തം അമ്മ നമ്മളോട് വിശ്വാസ വഞ്ചന കാണിക്കില്ല സർ,

സർ, നിങ്ങൾ ചോദിച്ച ചോദ്യം തന്നെ തന്നെ തെറ്റാണ് , വിശ്വാസത്തിന് വിവരണമില്ല, ഒരേ ഒരു നിർവ്വചനം മാത്രമേ ഉള്ളൂ അതിന് ഒരേ ഒരു ഉത്തരമേ ഉള്ളു അതാണ് “അമ്മ”

ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ അവർ 4 പേരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു, നിങ്ങളെയാണ് ഈ കമ്പനിക്ക് ആവശ്യം, യൂ ആർ സെലെക്ടഡ് മിസ്റ്റർ കണ്ണൻ, നാളെ തന്നെ താങ്കൾക്ക് ജോയിൻ ചെയ്യാം

ഒരു പക്ഷെ അവൾ തന്നെ വിട്ടു പോയില്ലായിരുന്നെങ്കിൽ വിശ്വാസത്തിന് ഒരു നിർവ്വചനം കണ്ടെത്താൻ താൻ പാടുപെട്ടേനേ എന്നവൻ മനസ്സിൽ ഓർത്തു, അവൻ ബൈക്കുമായി അവിടെ നിന്നും ഇറങ്ങി, മാർഗമദ്ധ്യേ ഒരു ജനപ്പെരുപ്പം അവന്റെ ശ്രദ്ധയിൽപ്പെട്ടു, ആരോ പിറുപിറുക്കുന്നതവൻ ശ്രദ്ധിച്ചു ഇടിച്ച വണ്ടി നിർത്താതെ പോയതാണ്

അവൻ ഓടിചെന്നു നോക്കി മുഖം തിരിച്ചപ്പോൾ മനസ്സിലായി അത് തന്റെ മീനു ആയിരുന്നെന്ന്, ചോര വാർന്നൊലിച്ച് പിടയുമ്പോഴും ആരും ഏറ്റെടുത്തില്ല അവൻ ആർത്തലറി കൊണ്ട് ജനക്കൂട്ടത്തോട് ചോദിച്ചു ഇത്ര മനുഷ്യത്തമില്ലാതെ പോയോ നിങ്ങൾക്ക്,

അവൻ ഒറ്റക്കവളെ എടുത്ത് പൊക്കി കൊണ്ടോടി ചീറിപ്പായുന്ന വാഹനങ്ങൾക്ക് അവൻ കൈ കാണിക്കുന്നുണ്ടായിരുന്നു, പാതി ബോധത്തിൽ അവൾ എന്തൊക്കെയോ അവനോട് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു , പിറകിൽ വന്നു നിന്ന ഓട്ടോറിക്ഷയിൽ കയറി അവനവളെ ഹോസ്പിറ്റലിലേക്കെത്തിച്ചു.

മണിക്കൂറുകൾക്ക് ശേഷം അവൾക്ക് ബോധം വന്നു, അവൾ ആദ്യം അന്വേഷിച്ചത് കണ്ണനേ ആയിരുന്നു. അവൻ ICU വിലേക്ക് കയറിച്ചെന്നു, മുറിഞ്ഞ ഭാഷയിൽ അവൾ അവനോട് പറഞ്ഞു .

ഞാൻ തോറ്റു കണ്ണേട്ടാ ഇപ്പോഴും തോറ്റു കൊണ്ടിരിക്കയാണ്. മരണം വരെ അത് തുടർന്നു കൊണ്ടേ ഇരിക്കും. എന്റെ മരണം ഒരിക്കലെങ്കിലും കണ്ണേട്ടൻ ആഗ്രഹിച്ചിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്, എന്തിനായിരുന്നു കണ്ണേട്ടാ, എന്നെ രക്ഷിച്ചത് , ചോര വാർന്ന് ചത്തോട്ടെ എന്നു കരുതാ മായിരുന്നില്ലെ, അത്രക്ക് വലിയ തെറ്റല്ലെ ഞാൻ ഏട്ടനോട് ചെയ്തത്?

അവൻ അവളുടെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി, എന്നിട്ട് പറഞ്ഞു. തെറ്റുപറ്റിയത് എനിക്കായിരുന്നു മീനു, പണ്ട് ഞാൻ അമ്മയുടെ വാക്കുകളെ തട്ടി മാറ്റി പ്രവർത്തിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്നു ഞാനത് അനുസരിക്കാൻ പഠിച്ചു കൊണ്ടിരിക്കയാണ്.

ഇത്രയും പറഞ്ഞു കൊണ്ട് അവൻ ICU വിൽ നിന്നും ഇറങ്ങി വന്നു ,അപ്പോഴും അവന്റെ മനസ്സിൽ അമ്മ പണ്ടേതോ പുരാണകഥ പറഞ്ഞു തന്നപ്പോൾ കേട്ട വാചകങ്ങൾ കാഹളം പോലെ മുഴങ്ങി

” ചലനശേഷിയറ്റ് ചോര വാർന്നൊലിച്ച് കിടക്കുന്ന ശത്രുവിനെ ദയയോടെ നോക്കിക്കാണുകയും സ്നേഹത്തോടെ പരിചരിക്കുകയും ചെയ്യുന്നവനാണ് ഒരു യഥാർത്ഥ ധീരയോദ്ധാവ് “

Related Posts

Leave a Reply

Your email address will not be published. Required fields are marked *