ഒരു ഡയറി കുറുപ്പിന്റെ ഓര്മയ്ക്
എഴുത്ത്:-വൈഖരി
വളരെ നാളുകൾക്കു ശേഷം നാട്ടിൽ ഒരു കല്യാണത്തിന് പോയി വരുന്ന വഴി
ബസ് കാത്ത് കവലയിൽ നിൽക്കുവാണ് ഇനിയും പത്ത് മിനിട്ടു കൂടി ഉണ്ട് നീന വരാൻ വേറെ ആരുമല്ല ബസ് ആണ്
എന്റെ ഒക്കെ കുട്ടിക്കാലം മുതലേ ഉള്ള നമ്മുടെ സ്വന്തം നീന ബസ് ഉടമസ്ഥന് പോലുമില്ലാത്ത അവകാശം
ദൂരെ നിന്നും പരിചയമുള്ള ഒരു മുഖം കണ്ടു ഇങ് അടുത്ത് വന്നപ്പോൾ രാജി ചേച്ചി
സുഖമാണോ ശ്രീ നിനക്ക്…..കുട്ടികൾ ഒക്കെ……അവൻ എന്തിയെ വന്നില്ലേ….
എന്നിങ്ങനെ ഒരു നൂറ് കുശലം ചോദിച്ചു അവര് ചിരിച്ചു കൊണ്ട് അവക്കൊക്കെ മറുപടി നൽകി
കടയിൽ വരെ വന്നതാണ് പിള്ളേർക്ക് പരീക്ഷയാ.. ഇക്കൊല്ലം പ്ലസ്ടു ആണ് മൂത്തവൾ എന്നാൽ പോട്ടേ ശ്രീ നിന്നെ കണ്ടപ്പോൾ ഒത്തിരി സന്തോഷം എന്നും പറഞ്ഞു രാജി ചേച്ചി തിടുക്കത്തിൽ നടന്നു അകന്നു
എന്നിലെ സാഹിത്യവാസനയെ എഴുത്തുകരിയെ മുളയിലെ നുള്ളിയ മുതല് ആണ് ആ പോകുന്നത് ഒട്ടൊരു കൗതുകത്തോടെ അവര് പോകുന്നതും നോക്കി ഞാൻ ഒന്നു നെടുവീർപ്പിട്ടു
കൗമാരത്തിൽ നിന്നും യൗവനത്തിലേക്കു ഉള്ള യാത്രയിൽ നല്ല കൂട്ടുകാർ ആരും തന്നെ ഇല്ല
ഒരുപാട് കൂട്ടുകാർ ഉണ്ടെകിലും ഉറ്റ സുഹൃത്ത് എന്നു പറയതക്ക സൗഹൃദം ഉള്ള ആരുമില്ല
പിന്നെ ഉള്ളത് അയൽ പക്കങ്ങളിലെ കുറെ ചേച്ചിമാർ മാത്രം അവരോടൊന്നും പറയാൻ പറ്റിയ കാര്യമല്ല ഇത് പിന്നെ അത് നാട്ടിലെ പരദൂഷണ കമ്മറ്റിയിൽ പരസ്യത്തിന് കൊടുത്തപ്പോലെ ആകും
ഹോർമോൺ പ്രവർത്തനം വളരെ നന്നായി നടക്കുന്ന സമയം ആണല്ലോ
കൂടെ പഠിക്കുന്ന കുട്ടിയോട് ഒരു അടുപ്പം എന്നോ ഇഷ്ടം എന്നോ ഒക്കെ പറയാം
ഓപ്പോസിറ്റ് ജൻഡർനോട് തോന്നുന്ന ഒരു ആകർഷണം
ഇതാണോ പ്രണയം അതോ വെറുമൊരു തോന്നലോ എന്താണ് ഒന്നും അറിയില്ല
ആരോടും പറയാനും വയ്യ തെറ്റാണോ എന്നു അറിയാനും വയ്യ മൊത്തത്തിൽ ഒരു എരി പൊരി സഞ്ചാരം
ഒട്ടും അമന്തിച്ചില്ല
മനസിൽ തോന്നിയതൊക്കെ ഒരു ഡയറി യിൽ കുത്തി കുറിച്ചു വച്ചു. ഞാനും ഒരു മാധാവികുട്ടിയോ എം ടി യോ ഒക്കെ ആയി അല്ലപിന്നെ പിന്നീട് അത് നമ്മൾ വിട്ടു
കുറച്ചു ദിവസങ്ങൾക്കു ശേഷം അക്കരെ വീട്ടിൽ അമ്മാവനും മക്കളും ഇല്ല അവര് ഇളയ മകന്റെ വീട്ടിൽ എന്തോ വിശേഷം കൂടുവാൻ വേണ്ടി കൂടും കുടുക്കയും എടുത്ത് പോയി
പ്രായമായ ആന്റിക് പീസ് അമ്മായി ഒറ്റക്ക് ഉള്ളു വീട്ടിൽ സ്ഥിരം ക്ലീഷേ പരിപാടി തന്നെ അടുത്ത് വീട്ടിൽ നിന്നും കൂട്ടു കിടക്കാൻ വിളിക്കും നറുക്ക് എനിക്ക് ഞാൻ തന്നെ പോകേണ്ടി വന്നു.
അവിടെ പോയിരുന്നു പടിച്ചോണം ടിവി കണ്ടേക്കരുത് പരീക്ഷയാ വരുന്നതെന്ന് പോരാളി
പോകാൻ നമ്മുടെ ഉത്സാഹത്തിന്റെ കാരണവും അതു തന്നെ ടി വി
അമ്മയുടെ കണ്ണിൽ പൊടിയിടാൻ പഠിക്കാനുള്ള പുസ്തകം തീരെ താൽപര്യമില്ലാതെ പറക്കികൂട്ടി
എന്തിനാ വെറുതെ പോരാളിയെ കൊണ്ട് ചൂല് എടുപ്പിക്കുന്നത്
കൂടെ ഈ ഡയറിയും എടുത്തു. കാരണം അവിടെ ലാൻഡ് ഫോണ് ഉണ്ട് അന്ന് ഈ മൊബൈൽ ഒന്നും അത്ര പ്രചാരത്തിൽ ഇല്ല.
പണ്ട് സ്കൂളിൽ കൂടെ പഠിച്ചവരുടെ എല്ലാം നമ്പർ ഈ ഡയറി യിൽ ഉണ്ട്.അവിടെ പോകുമ്പോൾ അവരെ എല്ലാവരെയും കുത്തിയിരുന്നു വിളിക്കാമല്ലോ.
അങ്ങനെ ഞാൻ ഇക്കരെ വീട്ടിൽ വന്നു സകല ആൾക്കാരെയും അമ്മായിയെ സോപ്പിട്ട് ഫോണും വിളിച്ചു ടി വി കണ്ട് ആർമാദിച്ചു ഇരുന്നു
അപ്പോൾ ഉണ്ട് ദാ വരുന്നു അമ്മയുടെ ഫോൺ നാളെ അമ്പലത്തി പോകണം എന്റെ കഷ്ടകാലം വെളുപ്പിനെ പോകണം വീട്ടിൽ ചെന്നിട്ട് പോകാൻ സമയമില്ല രാവിലെ ഇവിടുന്നു കുളിച്ചു ഒരുങ്ങി പോകണം
ആ പോയേക്കാം പോരാളി പറഞ്ഞതു കൊണ്ട് മാത്രമല്ല പരീക്ഷയല്ലേ ഇത്തിരി കൈക്കൂലി കൊടുത്തേക്കാം ദേവിക്ക് എന്നു വിചാരിച്ചു അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു നേരെ എന്റെ വീട്ടിലോട്ടു വന്നു
പുസ്തകമല്ലേ പിന്നെ പോയി എടുക്കാം
അത്ര അത്യാവശ്യം പോയിട്ട് ആവിശ്യം പോലുമില്ല
അക്കരെ വീട്ടിലെ എല്ലാവരും തിരിച്ചു വന്നു
വൈകുന്നേരം ഞാൻ പോയി പുസ്തകമൊക്കെ എടുത്തു.
പിന്നെ സാധാരണ പോലെ കോളേജിൽ ഒക്കെ പോയി ഒന്നുരണ്ടു ദിവസം കുഴപ്പമില്ല
എന്റെ തർക്കുത്തരവും പോരാളിയുടെ മുറിപത്തലുമായി അങ്ങനെ പോയി
ഒരു രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മ ഭയങ്കര ചെക്കിങ ബുക്ക്സ് ബാഗ് ക്ബോട് എന്നു വേണ്ട എന്റെ സകല സ്ഥാവര ജംഗമ വസ്തുക്കളും അരിച്ചു പെറുക്കി പരിശോധിക്കുന്നു
പിന്നെ ഒരുമാതിരി അവലക്ഷണം കെട്ട ഒരു നോട്ടവും എന്തോ ഒരു വശ പിശക് എന്തോ എവിടെയോ തകരാറു പോലെ ഇതിപ്പോ എന്താ കഥ
ആർക്കറിയാം ഒന്നും പറയുന്നുമില്ല ആകെ ഒരു മുരടൻ സ്വഭാവം
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ നമ്മൾ പിന്നെ പണ്ടേ നെവർ മൈൻഡ്
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ അക്കരെ ചെന്നു അമ്മായിയുടെ മരുമോൾ ഈ രാജി ചേച്ചി
ഒരു മാതിരി സിബിഐ രീതിയിൽ മൊത്തത്തിൽ വിലയിരുത്തൽ ഒക്കെ കഴിഞ്ഞു ഒരു ചോദ്യം
നിനക്കു ആരോടെങ്കിലും പ്രേമമുണ്ടോ
പ്രേ…..പ്രേമമോ ……?
കുട്ടി മാമ ഞാൻ ഞെട്ടി മാമ
ആര് ..
ആർക്ക്..
ഞാൻ ……!!
എനിക്കോ…..?
എന്നോടൊ?…
അയ്യോ….
അതെ നിനക്ക് അങ്ങനെ ആരെയെങ്കിലും ഇഷ്ടമാണോ?
അല്ല …!!
ഇല്ല. ….
എനിക്ക്
അങ്ങനെ ഒന്നും ഇല്ല ഇതുവരെ ആരും ഇല്ല …
ഇല്ലേ?
ഇല്ല ചേച്ചി!!! എന്താ? !!
ചേച്ചി അകതേക്ക് പോയി തിരിച്ചു വന്നു.
അപ്പോൾ ഇതെന്താ?
എന്ത്?
ഈ ഡയറി!!!
ഹാ ഇത് എന്റെ അല്ലെ!!
ആണല്ലോ അപ്പോൾ ഇതെന്താ?
എന്ത്?
ഈ എഴുതിയിരിക്കുന്നതൊക്കെ!!
“ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു”
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല….എന്തു പറഞ്ഞിട്ടും കാര്യമില്ല തെളിവ് സഹിതം ഉണ്ട് ഒന്നും മിണ്ടെണ്ട മിണ്ടിയിട്ട് ഒരു കാര്യമില്ല എന്നെ വിശ്വസിക്കുകയും ഇല്ല
അത്രക്ക് നല്ല സ്വഭാവം ആണ് ഇ എന്റെ എന്തു ചെയ്യാനാ
ഇപ്പൊൾ പിടികിട്ടി പോരാളിയുടെ സെർച്ചിങ്ങിന്റെ പിന്നിലെ ചേതോവികാരം 😍
പിന്നെ ഉപദേശമായി കൗണ്സിലിംഗ് ആയി എന്നു വേണ്ട
പകച്ചുപോയി എന്റെ ബാല്യകൗമാരം യൗവനം വരെ
പിന്നെ ഇന്ന് വരെ ഡയറി എഴുതാൻ പോയിട്ട് തുറന്നുന്നുനോക്കാൻ പോലും പോയിട്ടില്ല ….
നമ്മളില്ലേ……….🏃🏃🏃🏃
നിർത്തി……
അല്ല പിന്നെ.