പറയാൻ മറന്നത്
എഴുത്ത്: നിഷാ മനു
എന്റെ പൊന്നു ഹരിയേട്ടാ.. അത് ആ അലമാരയിൽ കാണും. വലിച്ചിടാതെ നോക്കണേ…
തിരക്കിട്ട അടുക്കള ജോലികൾക്കിടയയിൽ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു…
നീ അതൊന്ന് എടുത്തു തരുന്നുണ്ടോ ? ഞാൻ നോക്കിട്ട് കാണാൻ ഇല്ല..
ദേഷ്യപെട്ടുകൊണ്ട് അവൾ മുകളിലെ മുറിയിലേക്ക് കയറി ചെന്നു..
ദേ ഇതു കണ്ടോ ? ഇതാണ് നിങ്ങടെ എടിഎം കാർഡ് അലമാര തുറന്നു അവൾ അതെടുത്തു ഹരിക്ക്നേരെ നീട്ടി…
നിന്റെ അടുക്കി പെറുക്കൽ കുറച്ചു കൂടുന്നുണ്ട്.. ഒരു സാധനം വെച്ചാൽ വെച്ചോടത്തു കാണില്ല ..
നിങ്ങൾക്ക് രാവിലെ എഴുന്നേൽക്കുക മൊബൈലിൽ കളിക്കുക . പിന്നെ കുളിക്കുക ബ്രെക്ക് ഫാസ്റ്റ് കഴിക്കിക്കുക ബാഗ് എടുക്കുക പോവുക ഇതല്ലേ ഉള്ളു…
മനുഷ്യൻ അതിരാവിലേ തൊട്ട് പണിയെടുക്കുകയാ… വൈകുന്നേരം വരെ പണിയ അതിനിടയിൽ. ആയിരം തവണ. വിളിക്കും പേന. കണ്ടോ ചിപ്പ് കണ്ടോ എന്ന് പറഞ്. ഒന്ന് വന്ന് ആ നാളികേരംഎങ്കിലും ചിരവി തന്നതാണേൽ എനിക്ക് ഒരു സഹായം ആവില്ലായിരുന്നോ..?
ഞങ്ങൾ പോയി കഴിഞ്ഞാൽ പിന്നെ നിനക്ക് എന്താ ഇവിടെ പണി ഞങ്ങൾ പോവുമ്പോഴേക്കും ചോറും കറിയും ആവില്ലേ പിന്നെ എന്ത് മലമറിക്കല നിനക്ക്..?
ആ . രാവിലെ തൊട്ട് വൈകുന്നേരംവരെ ആട്ടു തൊട്ടിലിൽ അടലാ എന്റെ പണി .. എനിക്ക് ഇവിടെ ഒരു പണിയും ഇല്ല.. സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു..
രാവിലെ തന്നെ പൂങ്കണ്ണിർ ഒലിപ്പിച്ചു നിൽക്കാതെ മാറി നിന്നോ മനുഷ്യന്റെ മൂട്കളയാതെ…
അവൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ താഴേക്ക് ഇറങ്ങി..
രാവിലെ ആകെ ഒരു ജഗപൊകയാണ് . കുട്ടികളെ സ്കൂളിൽ വിടണം ഹരിയേട്ടന് ഓഫീസിൽ പോണം കഴിക്കാൻ ഉണ്ടാക്കണം കൊടുത്തു വിടാൻ ഉണ്ടാക്കണം കഴിപ്പിക്കണം പറഞ്ഞയക്കണം
ശ്രീ കാപ്പി എടുക്ക്. ഹരി ചോദിച്ചു
മ്
മക്കൾ കഴിച്ചോ?
മ്
നീ കഴിക്കുന്നുന്നില്ലേ
മ്
എന്താ നീ മൗനവൃതത്തിൽ ആണോ? അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു.
അവൾ ഒന്നും മിണ്ടാത്തത് കൊണ്ട് അവൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. കണ്ണ് ചുവന്നരിക്കുന്നു മുഖം കടന്നൽ കുത്തിയത് പോലെ വീർപ്പിച്ചിരുപ്പുണ്ട്…
അവൾ അടുക്കളയിലേക്ക് നടന്നു.. ഒരു കുന്ന് പാത്രങ്ങൾ കഴുകാൻ ഇട്ടിട്ടുണ്ട് അവൾ ഓരോന്നായി കഴുകാൻ തുടങ്ങി..
എന്റെ ശ്രീ ആ. പത്രങ്ങൾ. ഇങ്ങനെ ഇട്ട് കുത്തല്ലേ അതിന് വേദനിക്കും…നൂറുവോൾട്ടിന്റെ വഷളൻ. ചിരിയും പാസ്സാക്കി കൊണ്ട് ഹരി അവളുടെ അടുത്തേക്ക് ചെന്നു….
സോറി…. തിരിഞ്ഞു നിൽക്കുന്ന. അവളിലേക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു….. എനിക്കറിയാടി പെണ്ണെ അന്നേരത്തെ ദേഷ്യത്തിൽ. പറഞ്ഞു പോയതാ ഒന്ന് ഷെമി……
മ് നിങ്ങൾക്ക് ഓരോന്ന് പറയുകയും ചെയുകയും ആവാം ഞാൻ. എന്തെങ്കിലും പറഞ്ഞാൽ. കുറ്റം ആയിക്കോട്ടെ എന്നെ കാണുമ്പോൾ. നിങ്ങൾക്ക് ദേഷ്യവും വരുവാനും തുടങ്ങിയല്ലേ? എന്നോട് പണ്ടത്തെ പോലെ ഒരു സ്നേഹവും നിങ്ങൾക്കില്ല. എന്നും കുറ്റങ്ങൾ. മത്രെ ഉള്ളു . ഞാൻ. ഒന്നും പറയാനും ഇല്ലെ…..പതിയെ അവൾ. അവനിൽ. നിന്നും അകന്ന് നിന്നു
നിന്റെ പിണക്കം ഞാൻ. വന്നിട്ട് മാറ്റം . മീശ പിരിച്ചുകൊണ്ട് അവൻ. ഒരു കണ്ണിറുക്കി പറഞ്ഞു…..
ആ. പിന്നെ അലമാരിയിലെ കുറച്ചു സാധങ്ങൾ താഴെ കിടപ്പുണ്ട് ഒന്ന് നോക്കിക്കോളൂ…
ഓ. വെറുതെ അല്ല. എട്ടിന്റെ പണി തരാനാണല്ലേ ഇളിച്ചോണ്ട് വന്നത്..
ഞാൻ. പോവട്ടെ നേരം വൈകി
മ്
അവൻ. പോവുന്നതും നോക്കി അവൾ നിന്നു
അടുക്കളയിയിലെ പണികളെല്ലാം കഴിച്ചു.. അവൾ.ചുലും കൊണ്ട് പതിയെ മുറിലേക്ക് നടന്നു…
മുറിയിലെ സാധനങ്ങളുടെ കിടപ്പ് കണ്ടപ്പോൾ. തലയിൽ. കൈവെച്ചു കൊണ്ട് പിറുപിറുപ്പ് തുടങ്ങി…..
എല്ലാം വലിച്ചിടാൻ. മാത്രമല്ലേ അറിയൂ എടുത്തോടത്തു വെക്കാൻ അറിയില്ലല്ലോ? അതല്ല. വെക്കാത്തത് തന്നെയാ ഇവിടെ ഒരു വേലക്കാരി ഉണ്ടല്ലോ? .. ചെയ്യട്ടെ എന്ന് കരുതി കാണും…
ഓരോന്നും ഒതുക്കി പെറുക്കി വെക്കുന്നതിനിടയിലാണ്. മധുരമുള്ള ഓർമകളുടെ വിഴുപ്പ് ഭണ്ഡാമായി .. ആരുടെയും കണ്ണിൽ. പെടാതെ ഇരുട്ട് മൂടിയ അലമാരക്കകത്ത് തളചിട്ട തന്റെ ജീവിൻ അവളുടെ കണ്ണിൽ. പെട്ടത്… മനസിനും ശരീരത്തിനും ഒരു തളർച്ച. പോലെ തോന്നി….
പതിയെ ആ ഫയൽ. എടുത്ത് കൈവിരൽ. കൊണ്ട് ഒന്ന് തലോടി..
ഓർമ്മകൾ. അവൾക്ക് മുൻപേ . നടന്നിരിക്കുന്നു
ഇനി നിങ്ങൾ. എല്ലാവരും ആകാംഷയോടെ കാത്തിരുന്ന നിമിഷമാണ്…സമ്മാനദാന ചടങ്ങ്… … തൊടുന്നതൊക്ക. വിജയത്തിലേക്ക് എത്തിക്കുന്ന ഒരു ഒരു കുട്ടിയെ എടുത്തു പറയാതിരിക്കാൻ. കഴിയുന്നില്ല..
കഥരചന.. ഒന്നാമത് പിന്നെ അഭിനയിച്ച. നാടകത്തിൽ നിന്നും മികച്ച. അഭിനയത്രി ആയി തിരഞ്ഞെടുത്ത
സ്കൂളിന്റെ അഭിമാനമായ … നീലിമ യെ വേദിയിലേക്ക് സ്വാഗതം ചെയുന്നു..
നിറഞ്ഞ. കയ്യടിയോടെ സദസിലേക്ക് കയറുമ്പോൾ..
ഒരു പാട് സന്തോഷം ആയിരുന്നു.മത്സരിച്ച എല്ലാം വിഭാഗത്തിലും ഉള്ള. സെർട്ഫിക്ട് അവളുടെ കൈകളിൽ. ഏല്പിച്ചപ്പോൾ…. അവളുടെ കണ്ണുകളിൽ. ആനാന്ദാശ്രു പൊഴിഞ്ഞു
സ്കൂളിന്റെ അഭിമാനം ആണെന്ന് പറഞ്ഞു പ്രധാനആദ്യപക. അവളെ നെഞ്ചോടു ചേർത്ത് നിർത്തി.. ഇനിയും തുടരണം എഴുത്തും അഭിനയവും സ്പോർട്സും ഒക്കെ നല്ലൊരു ഭാവി ഉണ്ട്. മൈക്ക് അവൾക്ക് നേരെ നീട്ടി കൊണ്ട് ടീച്ചർ. പറഞ്ഞു മോളെ സ്നേഹിക്കുന്ന. ഇവർക്ക് വേണ്ടി രണ്ട് വാക്ക് പറയണം
എല്ലാവർക്കും നമസ്കാരം
ഇങ്ങനെ ഒരു വേദിയിൽ. നിൽക്കാൻ. പറ്റുമെന്ന് ഒരിക്കൽ. പോലും കരുതിയില്ല. എനിക്ക് കുറച്പേരോട് നന്ദി പറയാനുണ്ട്… എന്നിൽ. കഴിവുകൾ. ഉണ്ട് എന്ന് തിരിച്ചറഞ്ഞത് എന്റെ ക്ലാസ്സ് ടീച്ചർ ആണ് ടീച്ചർ. ആണ് എനിക്ക് എല്ലപിന്തുണയും നൽകിയത്… പിന്നെ എന്റെ അച്ഛൻ. അമ്മ…. അവരോട് ഒരിക്കലും നന്ദി പറഞ്ഞാൽ. തീരില്ല.പിന്നെ എന്റെ കൂട്ടുകാരോട് .. അവരൊക്കെ നല്ല. സപ്പോർട് ആയിരുന്നു…
ഇത് ഒരിക്കലും എന്റെ മാത്രം വിജയമല്ല കുറച്ചു പേരുടെ കഠിനധ്വാനമാണ്.. രാവിലെ ആറു മണി മുതൽ. വൈകുനേരം പണ്ട്രണ്ട് മണി വരെ ഞങ്ങൾ. പ്രാക്റ്റിസ് ചെയുമായിരുന്നു.. ഞങ്ങൾക്കൊപ്പo മാഷുമാരും ടീച്ചർമാരും പിന്നെ എല്ലാതിരക്കുകളും ഉറക്കവും മാറ്റി വെച്ച് തിരികെ വീട്ടിലേക്ക് കൊണ്ട് പോവാൻ. വരുന്ന. അച്ഛൻ. മാരുടെ വിജയം
ഉറക്കവും ഇല്ല. ഭക്ഷണവും ഇല്ല. ക്ലാസിലും കേറുന്നില്ല പരീക്ഷക്ക് തോൽക്കും.എന്നൊക്ക. പറഞ്ഞു കളിയാക്കൽ. കേട്ട് മനസു മരവിച്ചിരുന്നു.. പക്ഷെ എല്ലാവർക്കു മുൻപിലും വിജയിച്ചു കാണിക്കണം എന്ന ഒറ്റവാശിയായിരുന്നു ഞങ്ങൾക്ക്….കളിയാക്കിയവർക്കുള്ള. ഒരു ചെറിയ മറുപടി
ഒരിക്കൽ. കൂടെ എല്ലാവരോടും നന്ദി പറയുന്നു..
സ്റ്റേജിന്റെ പടികൾ. ഇറങ്ങി . തന്റെ സീറ്റിൽ. വന്നിരുന്നു….. എല്ലാവരുടെയും ആശംസകൾ. ഏറ്റുവാങ്ങുമ്പോൾ.. താൻ. ഉറക്കം കളഞ്ഞു കഷ്ടപ്പെട്ട് നേടിയെടുത്ത അംഗീകാരം..അഭിമാനപൂർവം അവൾ നെഞ്ചോടു ചേർത്ത് വെച്ചു അഭിനന്ദനങ്ങൾ അറിയിച്ച. എല്ലാവരോടും . ഒരു പുഞ്ചിരിയാൽ.നന്ദി പറഞ്ഞു…
പിന്നീട് എപ്പോഴാണ് താൻ. ജീവന്റെ ജീവനായ് കരുതിയ. എഴുത്തും അഭിനയൂവുമൊക്കെ തന്നിൽ. നിന്നും അകന്ന് തുടങ്ങിയത്…..
അച്ഛന് രോഗം വന്നപ്പോൾ. ഒരേ ഒരു ആഗ്രഹം മാത്രമാണ് എന്നോട് പറഞ്ഞത് എന്റെ കല്യാണം കാണണം എന്ന്…അറിവ് വെക്കും മുൻപ് തന്നെ ഒരു താലി ചരടിൽ. എന്നെയും എന്റെ ആഗ്രഹളെയും കെട്ടിയിടുകയായിരുന്നു..
കല്യാണം കഴിഞ്ഞ് പുതിയൊരു വീട്ടിലേക്ക് വന്നപ്പോൾ പഠിക്കാൻ. പോവണം എന്ന് പറഞ്ഞു ഒരു മടിയും കൂടാതെ പൊയ്ക്കോളാൻ. ഹരിയേട്ടൻ. പറഞ്ഞിരുന്നു . പക്ഷെ .. മനസിലെ ആഗ്രഹത്തെ കുറിച് പറഞ്ഞപ്പോൾ നാട്ടുകാരും വിട്ടുകാരും കളിയാക്കും പോലും….. അവിടെ വച്ചു എന്നിൽ. നിന്നും അകന്ന്താണ്. എന്റെ മനസിലെ ഇഷ്ട്ടങ്ങൾ….
ടീച്ചർപറഞ്ഞത് പോലെ നല്ല. ഭാവിയാണ് അടുക്കളയിലും വീട്ടിലും തളച്ചിട്ട. ഭാവി.
ഒരു ജോലിക്ക് പോലും വിടാതെ ഇവിടെ ഈ. നാലു ചുവരുകൾക്കുള്ളിൽ. പെട്ട് പോയ. ഒരു പെണ്ണിന്റെ ഭാവി…. സ്വന്തമായി ഒരു തീരുമാനം എടുക്കാൻ. കഴിയാത്ത ജീവനുള്ള. പാവയായ. ഒരു പെണ്ണിന്റ. ഭാവി.
മുഖത്ത് ഒരു നഷ്ടത്തിന്റെ ഭാവം തെളിഞ്ഞു വന്നു സർട്ടിഫിക്കേറ്റ് എല്ലാം ഒരുമിച്ചു നെഞ്ചോട് ചേർത്ത് വെച്ച് ദീർഘമായി ഒന്ന് നിശ്വസിച്ചു…….
അയ്യോ സമയം പോയത് അറിഞ്ഞില്ല.. സ്കൂൾ. വിട്ട് കുട്ടികൾ. വരുമ്പോഴേക്കും എന്തേലും ഉണ്ടാക്കാതിരുന്നാൽ രണ്ടും കൂടെ കൊന്ന് കൊല വിളിക്കും…
കടലാസ്സിന്റെ വിലപോലും ആരും കൊടുക്കാത്ത അവളുടെ പേരെഴുതിയ ആ. സർട്ടിഫിക്കേറ്റ് വീണ്ടും അലമാരയിലെ ഇരുട്ടിലേക്ക് എടുത്തു വെച്ച്. അവൾ. അലമാരപൂട്ടി.. .. മുറിയിലെ ഷോക്കേസിൽ. വച്ചിരിന്ന ഹരിഏട്ടന് പണ്ടെന്നോ ഓണാഘോഷത്തിനു കസേര കളിക്ക് കിട്ടിയ. പ്ലാസ്റ്റിക്ക്കപ്പിനെ നോക്കി ഒന്ന് മന്ദാഹസിച്ചു .വീട്ടിൽ. ആരൊക്ക. വന്നാലും ഹരിയേട്ടന് കിട്ടിയ. സമ്മാനത്തെ പറ്റി വാ തോരാതെ പറയാറുണ്ട്..
പണ്ടത്തെ ഓർമകളെ മനസിന്റെ ഏതോ ഒരു ഇരുട്ടിന്റെ കോണിൽ. തള്ളി വിട്ട് . ഇപ്പോഴത്തെ . അമ്മയുടെയും നല്ല. ഒരു ഭാര്യയുടെയും വേഷം വീണ്ടും അണിഞ്ഞു..പതിയെ അവൾ. അടുക്കളയിലേക്ക് നടന്നു…
ജീവിതം നാലു ചുവരുകൾക്കുള്ളിൽ. നഷ്ട. പെട്ട് പോയ. ചിലർക്ക് വേണ്ടി … ആഗ്രഹങ്ങളെ ചിറക് മുളക്കും മുൻപേ. കുഴിച്ചു മൂടിയ ഓരോരുത്തരുടെയും അനുഭവം ✍️