മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
തിരിച്ചുപോരുമ്പോൾ രണ്ടുപേരും മൗനം ആയിരുന്നു…. അമർ ഒരു തട്ടുകടക്ക് മുന്നിൽ ബൈക്ക് നിർത്തി…. രണ്ടു പ്ലേറ്റ് ദോശ വാങ്ങി…. പരസ്പരം ഒന്നും പറയാതെ രണ്ടുപേരും അത് കഴിച്ചു… വീട്ടിൽ എത്തി അമർ നേരേ മുറിയിൽ കയറി കിടന്നു…
അവന്റെ മൗനത്തിന്റെ അർഥം അറിയുന്നത് കൊണ്ട് മിത്ര ഒന്നും പറഞ്ഞില്ല…
പിറ്റേന്ന് വളരെ വൈകി ആണ് അമർ എഴുന്നേറ്റത്… മിത്ര അപ്പോഴേക്കും പോവാൻ ഒരുങ്ങിയിരുന്നു…
നീ റെഡി ആയോ…. ഞാൻ ഇന്ന് ഹാൽഫ്‌ഡേ ലീവ് ആണ്.. എന്തോ തീരെ സുഖം ഇല്ല…
ഇന്നലെ ആനിയെ കണ്ടത് കൊണ്ടാവും അല്ലേ… അവൾ ചോദിച്ചു…
ഹേയ് അതൊന്നും അല്ല… അവളെ ഞാൻ എന്നേ മറന്നു…. എന്നെ തള്ളിപ്പറഞ്ഞു പോയതല്ലേ അവൾ…
അമറു… നിന്റെ അഭിനയം എന്റെ മുന്നിൽ വേണ്ട… അവളെക്കാൾ നിന്നെ മനസിലാക്കിയവൾ ആണ് ഞാൻ… എനിക്ക് അറിയാം നിന്റെ ഉള്ളിൽ എത്ര മാത്രം വേദന ഉണ്ടെന്ന്….
മിത്തൂ… ഞാൻ…
വേണ്ടടാ… നീ ഒന്നും പറയണ്ട… ഒന്നും വേണ്ടിയിരുന്നില്ല….. ഞാൻ ഒരിക്കലും നിന്റെ ജീവിതത്തിൽ വരാൻ പാടില്ലായിരുന്നു…. ഞാൻ കാരണം അല്ലേ അവളെ നിനക്ക് നഷ്ടപ്പെട്ടത്….
ഒരിക്കലും അല്ല മിത്തൂ.. ദൈവം തിരുമാനിച്ചതേ നടക്കൂ…. അവളെ ഈ ജന്മം എനിക്ക് കിട്ടാൻ വിധി ഇല്ല… എനിക്കതിൽ ഒരു വിഷമവും ഇല്ല…. അവൻ അവളുടെ തോളിൽ കൈ ഇട്ട് പറഞ്ഞു….
ഞാൻ സംസാരിക്കട്ടെ അവളോട്…. ഞാൻ മാപ്പ് പറയാം എല്ലാത്തിനും…
എന്തിന്.. അതൊന്നും വേണ്ട…. മാപ്പ് പറഞ്ഞാൽ തീരുന്ന തെറ്റല്ല ഞാൻ അവളോട് ചെയ്തത്…. വർഷങ്ങൾ ആയുള്ള പ്രണയത്തിൽ ആണ് ഞാൻ കളങ്കം വരുത്തിയത്…. അവൾ പറഞ്ഞ പോലെ ചതിയൻ ആണ് ഞാൻ….
എനിക്ക് വേണ്ടി അല്ലേ…. നീ അവളുടെ മുന്നിൽ ഇങ്ങനെ ഒക്കെ….. അതിനും മാത്രം എന്താടാ എനിക്ക് ഉള്ളേ… നിന്റെ ഈ സ്നേഹവും സംരക്ഷണവും ഒന്നും ഞാൻ അർഹിക്കുന്നില്ലെന്ന് തോന്നിപോവാ…
അങ്ങനെ ഒന്നും പറയല്ലേ മിത്തൂ…. ഈ ജന്മം മുഴുവൻ നിനക്കൊപ്പം ഞാൻ ഉണ്ടാവും… നീ എന്നെ പിരിയുന്നത് വരെ എന്നും ഇങ്ങനെ ചേർത്ത് നിർത്തും…അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു….
എത്ര നാളത്തേക്ക്…. എന്നും ഇങ്ങനെ കഴിയാൻ ആണോ നിന്റെ പ്ലാൻ…. ഞാൻ സമ്മതിക്കില്ല അതിന്…. നിനക്ക് ഒരു ജീവിതം വേണ്ട…
നീ അല്ലേ പറയാറ് ഭാവിയെ കുറിച്ച് ആലോചിച്ചു ടെൻഷൻ ആവരുതെന്ന്…നമുക്ക് ഈ പ്രെസെന്റിൽ അങ്ങനെ ജീവിക്കാം…. വിത്തൌട്ട് എനി റെഗ്രേഡ്സ് എബൌട്ട് പാസ്ററ് ആൻഡ് ആൻഷിയസ് എബൌട്ട് ഫ്യൂച്ചർ…
മിത്ര ചിരിച്ചു കൊണ്ട് എഴുനേറ്റു…
ഉച്ചക്ക് അങ്ങ് വന്നേക്കണം…. ഇവിടെ സെന്റി അടിച്ചു ഇരിക്കാതെ…
ഓ ശെരി മാഡം…. നീ എങ്ങനെ പോവും…
എന്നെ പോലെ ഉള്ളവർക്ക് പോവാൻ വേണ്ടി ഗവണ്മെന്റ് വാങ്ങി ഇട്ട ലക്ഷങ്ങൾ വില വരുന്ന ബസുകൾ ഇല്ലേ അതിൽ ഏതിലെങ്കിലും…
അവൻ ചിരിച്ചു….
ബസിൽ ഇരിക്കുമ്പോൾ അമർ പറഞ്ഞത് ഓർക്കുക ആയിരുന്നു അവൾ….
……മതി ഒന്നും പറയണ്ട എല്ലാവരും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല…ഇപ്പോൾ കണ്ണിന്റെ മുന്നിൽ കണ്ടു…. ഇതിൽ കൂടുതൽ എന്താ നിനക്ക് പറയണ്ടേ അമർ….നിനക്ക് കെട്ടിപിടിക്കാനും അഴിഞ്ഞാടാനും ആരായാലും മതി.. അതിന് പറ്റുന്ന ഇവളെ കിട്ടിയപ്പോൾ നീ മറന്ന് പോയത് അഞ്ചു വർഷം ആയി നമ്മൾ ഉള്ളിൽ കൊണ്ട് നടന്ന ആത്മാർത്ഥ പ്രണയം ആണ്….
ആനി ഞാൻ ഒന്ന് പറയട്ടെ…. ആളുകൾ ശ്രദ്ധിക്കുന്നു…. അമർ ശബ്ദം താഴ്ത്തി പറഞ്ഞു…
ശ്രദ്ധിക്കട്ടെ… എല്ലാവരും അറിയട്ടെ … നിങ്ങടെ അഴിഞ്ഞാട്ടം….
ആനി നീ ഒന്ന് നിർത്ത്…. ഞാൻ ഒന്ന് പറഞ്ഞോട്ടെ…. മിത്ര അവളുടെ കൈകളിൽ പിടിച്ചു പറഞ്ഞു…
നീ ഒന്നും പറയണ്ട…. നിന്നെ ഞാൻ സമ്മതിച്ചു…. പരിചയപ്പെട്ടിട്ട് ഒരു മാസം കൊണ്ട് നീ ഇവനെ കുപ്പിയിലാക്കി അല്ലേ…. എന്ത് വശീകരണം ആണ് കൊടുത്തേ….
ആനി.. വിൽ യൂ സ്റ്റോപ്പ് ഇറ്റ്…. അമർ അവളോട് അലറി…
ഓ കാമുകിയെ പറ്റി പറഞ്ഞപ്പോൾ അവന് പൊള്ളി…. ഇവളുടെ ശരീരത്തിന്റെ ചൂടിൽ നല്ലോണം സുഖിച്ചു അല്ലേ…. അതല്ലേ അവളെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയത്….
അതേടി അങ്ങനെ തന്നെയാ…. നിനക്ക് എല്ലാം മനസിലായല്ലോ സന്തോഷം….അവൻ ദേഷ്യം നിയന്ത്രിക്കാൻ വയ്യാതെ പറഞ്ഞു….
ആനിയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി…
സന്തോഷം ആയി അമർ… നിന്റെ നാവിൽ നിന്ന് തന്നെ അത് കേട്ടല്ലോ.. എനിക്ക് തൃപ്തി ആയി… നീ ഇത്രയും വലിയൊരു ചതിയൻ ആണെന്ന് ഞാൻ അറിഞ്ഞില്ല… ഇവൾക്ക് വേണ്ടി നീ എന്നെ തള്ളിപ്പറയുമ്പോൾ തകർന്നു വീഴുന്നത് കഴിഞ്ഞ അഞ്ചു വർഷം ആയി ഞാൻ നിനക്ക് നൽകിയ സ്നേഹവും വിശ്വാസവും ആണ്..
അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി… അവൾ മിത്രക്ക് നേരേ തിരിഞ്ഞു…
ഗുണം പിടിക്കില്ലടി.. ഈ ജന്മം നീ ഗുണം പിടിക്കില്ല… എന്റെ കണ്ണീർ വീണ നിന്റെ ജീവിതത്തിൽ ഒരിക്കലും സന്തോഷം ഉണ്ടാവില്ല… എന്റെ അമറിനെ എന്നിൽ നിന്നും തട്ടിയെടുത്ത നീ അനുഭവിക്കും… നരകിക്കും…
……….
മിത്ര ഞെട്ടി കണ്ണുകൾ തുറന്നു… എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും ഓർമ്മകൾ തന്നെ വേട്ടയാടുകയാണ്.. അവളുടെ കണ്ണുകൾ നിറഞ്ഞു…
ബസ് ഇറങ്ങി ഓഫീസിന്റെ ഗേറ്റ് കടന്ന് നടക്കുമ്പോൾ പുറകിൽ നിന്നും ഒരു ചൂളം വിളി കേട്ടൂ… അവൾ തിരിഞ്ഞു നോക്കി…
ചിരിക്കാൻ ആഗ്രഹം ഉണ്ടായിട്ടും അവളുടെ ചുണ്ടുകളിൽ ചിരി വന്നില്ല…
എന്താണ് മിത്രേ… താൻ ഈ ഓഫീസിൽ ആകെ ചിരിക്കുന്നത് എന്നോടാ… ഇപ്പൊ അതും വേണ്ടെന്ന് വെച്ചോ…
അവളിൽ അറിയാതെ ഒരു ചിരി വന്നു…
സാർ എപ്പോ വന്നു….
മിനിഞ്ഞാന്ന്… ഇന്നലെ ക്ഷീണം കാരണം ഉറങ്ങി പോയി…. ഒരു മാസം ഞാൻ ഇല്ലാഞ്ഞിട്ട് ഇവിടെ എന്തായിരുന്നു അവസ്ഥ…
സർ ഇല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു എല്ലാം വളരെ സ്മൂത്ത് ആയിരുന്നു…. അവൾ കളിയാക്കി പറഞ്ഞു…
വേണ്ട വേണ്ട…. അല്ലാ എവിടെ പോയി നിന്റെ വാല്…
അവൻ ഹാൽഫ്‌ഡേ ലീവ് ആണ്…
മ്മ്….മിത്ര..ഞാൻ പോയതിന് ശേഷം ഉള്ള എല്ലാ റിപ്പോർട്ട് കളും എനിക്ക് ഇപ്പോൾ തന്നെ സബ്മിറ്റ് ചെയ്യണം… അയാൾ സീരിയസ് ആയി പറഞ്ഞു കൊണ്ട് നടന്നു…
ഇത് സുദർശൻ അവരുടെ ഓഫീസിലെ പ്രോഗ്രാം മാനേജർ…. മിത്രക്ക് അമർ കഴിഞ്ഞാൽ ആ ഓഫിസിൽ ആകെ ഉള്ള സൗഹൃദം…. എന്നാലും ആ സൗഹൃദം അത്ര ശക്തം ഒന്നുമായിരുന്നില്ല…. എങ്കിലും ഓഫീസിൽ മറ്റുള്ളവരോട് തോന്നുന്ന ദേഷ്യവും വെറുപ്പും ഒരിക്കലും അവൾക്ക് അയാളോട് തോന്നിയിട്ടില്ല..
ഫയലുകളും ആയി അവൾ സുദർശന്റെ മുറിയിൽ ചെല്ലുമ്പോൾ റോയ് ഉണ്ടായിരുന്നു… അവൻ അവളോട് ചിരിച്ചു… പക്ഷെ അവൾ അവനെ നോക്കിയത് പോലും ഇല്ല…. റോയ് ക്യാബിനിൽ നിന്ന് ഇറങ്ങിയപ്പോൾ സുദർശൻ മിത്രയെ ഒന്ന് നോക്കി.. അവൾ ഒന്ന് പുഞ്ചിരിച്ചു…
ഈ ചിരി എന്താ റോയ്ക്ക് കൊടുക്കാഞ്ഞേ….
അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല അവൾ ദേഷ്യത്തോടെ പറഞ്ഞു….
നീ ചിരിക്കാതെ ഇരിക്കുന്നത് തന്നെയാ നല്ലത്… നീ ഇപ്പൊ അണിഞ്ഞിരിക്കുന്ന ഈ ദേഷ്യക്കാരിയുടെ മുഖം മൂടി ഉണ്ടല്ലോ… ആ ഒരൊറ്റ ചിരികൊണ്ട് അഴിഞ്ഞു വീഴും…
അത്രക്ക് പരാജയം ആണോ എന്റെ ചിരി…
അതല്ല…. നിന്റെ കണ്ണുകളിൽ എപ്പോഴും ഒരു കൊടുങ്കാറ്റ് ആണ്… പക്ഷെ നിന്റെ ചിരി ഒരു കാട്ടരുവി പോലെ ശാന്തം ആണ്… നീ ഒരു പാവം പൊട്ടി പെണ്ണാണെന്ന് മനസിലാക്കാൻ ആ ഒരൊറ്റ ചിരി മതി….
ചിരിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് സാർ…. ഇനി ഒരിക്കലും ചിരിക്കാൻ കഴിയില്ലെന്നും കരുതിയതാണ്… പക്ഷെ ചില മുഖങ്ങൾ എന്നെ വല്ലാതെ ചിരിക്കാൻ പ്രേരിപ്പിക്കും…. ചുരുക്കം ചില മുഖങ്ങൾ മാത്രം….
അതിലൊരു മുഖം ആണല്ലേ ഞാനും…. അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു….
അവൾ വീണ്ടും ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു…
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ക്യാന്റീനിലേക്ക് നടക്കുമ്പോൾ കോറിഡോറിൽ റോയും ഫിലിപ്പും നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു…. അവളെ കണ്ടപ്പോൾ രണ്ടുപേരും ഒരു വഷളൻ നോട്ടം നോക്കി എന്തൊക്കെയോ അടക്കം പറയുന്നത് കേട്ടു… അവൾ മനസിലെ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് നടന്നു….
ക്യാന്റീനിൽ ചെന്നിരുന്ന് അവൾ അമറിനെ വിളിച്ചു…
നീ ഇത് വരെ എത്തിയില്ലേ…
ഇല്ലടാ.. ഞാൻ ഇന്ന് നേരേ ഒരു ന്യൂസ് കവർ ചെയ്യാൻ പോന്നതാ… ഞാൻ നിന്റെ വർക്ക് കഴിയുമ്പോളേക്കും എത്താം….
നീ ഇങ്ങോട്ട് വരണ്ട… ഞാൻ ബീച്ചിൽ ഉണ്ടാവും…
ഒക്കെ….
വൈകുന്നേരം അവൾ നേരേ ബീച്ചിലേക്ക് പോയി….
എന്തുകൊണ്ടോ ആർത്തിരമ്പി വരുന്ന തിരമാലകളെ കാണുമ്പോൾ എല്ലാ മനസും ശാന്തമാവും… അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്… അതൊരു അത്ഭുതം തന്നെ ആണ്… അവൾ ഓർത്തു….
അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു…. ആനി… കണ്ണടച്ചാൽ കരഞ്ഞു കലങ്ങിയ അവളുടെ മുഖം ആണ്… രണ്ടു വർഷത്തിന് ശേഷം ഇന്നലെ അവളെ കണ്ടപ്പോൾ ഒരു തരം മരവിപ്പ് ആയിരുന്നു…. വേദന… എന്തെന്നറിയാത്ത വേദന… തനിക്ക് ഇങ്ങനെ ആണെങ്കിൽ അമറുവിന്റെ അവസ്ഥ എന്തായിരിക്കും…. അവൾ ഓർത്തു
മിത്ര….
അവൾ തിരിഞ്ഞു നോക്കി ഇന്നലെ പരിചയപ്പെട്ട ആ മുഖം വീണ്ടും…. അവൾ അയാളെ ഓർത്തു…
മിഥുൻ ഡോക്ടർ… അവൾ വിളിച്ചു..
കാണാം എന്ന് പറഞ്ഞപ്പോൾ ഇത്രയും പെട്ടന്ന് വീണ്ടും കാണും എന്ന് പ്രദീക്ഷിച്ചില്ല…. മിഥുൻ ചിരിച്ചുകൊണ്ട് പറഞ്ഞു….
അതെ.. അവളും പറഞ്ഞു…. ഡോക്ടർ ഒറ്റക്ക് ആണോ…..
അതെ…. കടല് കാണാൻ എപ്പോഴും ഒറ്റക്കാവുന്നതാണ് നല്ലത്…. മനസ് ശാന്തമാവാൻ കടൽ ഒറ്റക്ക് കാണണം….. അവൻ കടലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…
തന്നെപോലെ തന്നെ ആണലോ ആയാളും ചിന്തിക്കുന്നത് അവൾ ഓർത്തു….
മിത്ര ഒറ്റക്കാണോ.
അതെ അമർ ഇപ്പോൾ വരും….
താനും അമർനാഥും അടുത്ത സുഹൃത്തുക്കൾ ആണല്ലേ..
അവൾ ചിരിച്ചു… ആദ്യമായി ആണ് ഞങ്ങളെ ഒരാൾ സുഹൃത്തുക്കൾ എന്ന് വിശേഷിപ്പിക്കുന്നത്… അവൾക്ക് അത്ഭുതം തോന്നി…. ഒരു ദിവസത്തെ പരിജയം കൊണ്ടുള്ള ചോദ്യം ആണത്…. എപ്പോ വേണമെങ്കിലും തിരുത്താവുന്ന ചോദ്യം അവൾ മനസ്സിൽ പറഞ്ഞൂ…
ഓ നീ ഓഫീസിൽ നിന്ന് തിരക്കിട്ട് ഇറങ്ങിയത് ഇവിടെ വന്ന് സൃഗരിക്കാൻ ആവും അല്ലേ….
മിത്രയുടെ ഓഫീസിലെ അജി അവൽക്കരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞു….
അല്ല ഇതാരാ പുതിയ ആള്… നീ ആ പാവം അമറിനെ ഉപേക്ഷിച്ചോ… അല്ലേലും നിന്നെ പോലുള്ളവളുമാർക്ക് കൂടുതൽ കാലം ഒരുത്തനെ കൊണ്ട് നടക്കാൻ പറ്റില്ലല്ലോ….
മിത്രയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… പണ്ടൊരിക്കൽ അവളോട് അവൻ അപമര്യാദയായി പെരുമാറിയപ്പോൾ എല്ലാവർക്കും മുന്നിൽ വെച്ച് അവൾ അവന്റെ മുഖത്തടിച്ചതിന്റെ ദേഷ്യം തീർക്കുകയായിരുന്നു അവനും…
നാണം ഇല്ലാല്ലോടി ഒരേ സമയം രണ്ടെണ്ണത്തിനെ ഒക്കെ കൊണ്ട് നടക്കാൻ…
മിത്രക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… മിഥുനിന്റെ മുന്നിൽ അപമാനഭാരം കൊണ്ടവൾ തല കുനിച്ചു..
.നിനക്ക് നഷ്ടം ഉണ്ടോ… നിന്റെ പെങ്ങൾ ഒന്നും അല്ലാലോ ….. അതോ നിനക്ക് ചാൻസ് താരാത്തതിന്റെ അസൂയയോ… അത് ആവും അല്ലേ….
മിത്ര തല ഉയർത്തി നോക്കി… ഒട്ടും കൂസാതെ മിഥുൻ പറയുന്നത് കേട്ട് അവൾ അത്ഭുതപ്പെട്ടു…അജി കൂടുതൽ ഒന്നും പറയാതെ നടന്നു പോയി…
താൻ എന്ത് ചെയുന്നു എന്നതിലേറെ മറ്റവൻ എന്ത് ചെയുന്നു എന്ന് നോക്കാൻ ആണ് സമൂഹത്തിന് താല്പര്യം…. താൻ തന്റെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്നത് ചെയുക… പറയുക… മറ്റുള്ളവരെ കുറിച്ചോർത്ത് ഒരിക്കലും സ്വന്തം താല്പര്യങ്ങൾ ഉപേക്ഷിക്കാതിരിക്കുക….
വേണ്ടത് മാത്രം സ്വീകരിക്കുക… വേണ്ടാത്തത് കേൾക്കുമ്പോൾ പ്രതികരിക്കുക…. മിത്രയെ നോക്കി പറഞ്ഞുകൊണ്ട് മിഥുൻ നടന്നു….
തന്നെ പോലെ തന്നെ ചിന്തിക്കുന്ന മറ്റൊരാൾ…. അവൻ പറഞ്ഞ ഓരോ വാക്കുകളും താനും ജീവിതത്തിൽ തന്റെ കാഴ്ചപാടുകൾ ആയി സ്വീകരിച്ചതല്ലേ…. അവൾ ഓർത്തു…
പുറകിൽ നിന്ന് തോളിൽ കൈ ഇട്ട് അമർ അവളെ ചേർത്ത് പിടിച്ചു… അവനെല്ലാം കേട്ടു എന്ന് അവൾക്ക് മനസിലായി…. നിറഞ്ഞു വന്ന കണ്ണീരോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….
തുടരും….