മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഫ്ലാഷ് ബാക്ക് തല്ക്കാലം സ്റ്റോപ്പ് ചെയ്തു ട്ടൊ… ആനിയെ എല്ലാവർക്കും ഇഷ്ടം ആവാൻ വേണ്ടി ആണ് ഇത് വരെ പറഞ്ഞത്…. ഫ്ലാഷ് ബാക്ക് ഫുൾ കേട്ടാൽ കഥ വായിക്കാൻ ഉള്ള ത്രില്ല് പോയാലോ… നമുക്ക് തിരിച്ചു വരാം….
പിറ്റേന്ന് ഓഫീസിൽ നിന്നും എത്തിയതിന് ശേഷം അമർ ആകെ മൂഡോഫ് ആയിരുന്നു…. അവൻ ബാൽക്കണിയിൽ ഇരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു…
എന്താ അമറു ഒരു ഉഷാറില്ലല്ലോ…. എന്ത് പറ്റി…
പുതിയ ഒരു അസ്സൈന്മെന്റ് വന്നിട്ടുണ്ട്… ഒരു എക്സ്ക്ലൂസിവ് സ്റ്റോറി…. അട്ടപ്പാടി ഉള്ള ഒരു കാട്ടുവൈദ്യനെ പറ്റി…. നാളെ പോണം…. പത്ത് ദിവസം എടുക്കും തിരിച്ചു വരാൻ ….
അതിനെന്താ…. വിഷമിക്കാൻ..
ദേ മിത്തൂ… ഒന്നും മനസിലാവാത്ത പോലെ സംസാരിക്കല്ലേ എനിക്ക് ദേഷ്യം വരും….
എന്നെ കുറിച്ച് ഓർത്താണോ നിന്റെ വിഷമം.. പത്ത് ദിവസം അല്ലേ ഉള്ളൂ…
പത്ത് ദിവസം ഉള്ളൂ എന്നോ… കഴിഞ്ഞ രണ്ടു വർഷം ആയി ഒരു ദിവസം പോലും നിന്നെ ഞാൻ ഒറ്റക്കാക്കിയിട്ടില്ലല്ലോ… എങ്ങനെ ആണെടാ ഞാൻ സമാദാനത്തോടെ പോവാ… ഫോൺ വിളിച്ചാൽ പോലും കിട്ടില്ല… അവളുടെ മുടിയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു..
നിനക്ക് പേടി ഉണ്ടോ…. ഞാൻ ഒരു കുറുമ്പും കാട്ടില്ല…. നല്ല കുട്ടി ആയി ഇരുന്നോളാം… അവന്റെ മടിയിലേക്ക് കിടന്നു കൊണ്ട് അവൾ പറഞ്ഞു…
ഞാൻ പോയാൽ അത് മുതലെടുക്കാൻ ഓഫീസിൽ പലരും ശ്രമിക്കും… നിനക്ക് അറിയാലോ… ഒന്നിനും ചെവികൊടുക്കാൻ നിൽക്കണ്ട…
മ്മ്…
പിന്നെ ഓഫീസിൽ നിന്ന് നേരേ വീട്ടിലേക്ക് പൊന്നോണം…. ഈ പത്തു ദിവസവും ഡ്രിങ്ക്സ് കഴിക്കരുത്… ഇനി കഴിച്ചാലും വണ്ടി ഓടിക്കരുത്… മനസിലായോ…മ്മ്… മനസിലായി സാറേ… അവൾ എഴുന്നേറ്റ് ഇരുന്ന് അവന് നേരേ കൈകൂപ്പി…
അവൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു.. ഐ WILL MISS യൂ… അവൻ മറഞ്ഞു….
മീ ടൂ… അവനെ ഒന്നുകൂടി ഇറുകെ പുണർന്ന് അവളും പറഞ്ഞു..
പിറ്റേന്ന് രാവിലെ അമർ അട്ടപ്പാടിയിലേക്ക് പോയി.. മിത്ര ഓഫീസിലേക്കും….അന്ന് ഏഴുമണിയോടെ അവൾ വർക്കുകൾ എല്ലാം തീർത്ത് ഇറങ്ങി….പാർക്കിങ്ങിൽ അവളെ കാത്ത് ആനി നിൽപ്പുണ്ടായിരുന്നു…
ആനി.. താൻ ഇവിടെ.. അവൾ അടുത്തേക്ക് ചെന്നു…
ഞാൻ നിന്നെ കാണാൻ കാത്ത് നിന്നതാണ്… ആനി പറഞ്ഞു…
എന്താ കാര്യം….
അമർ പറഞ്ഞു ഞാൻ മനസിലാക്കിയ ഒരു മിത്ര ഉണ്ടായിരുന്നു… ഒരു പാവം നാട്ടുമ്പുറത്ത്കാരി…. ആ മിത്ര തന്നെ ആണോ ഈ മിത്ര എന്നൊരു സംശയം അത് തീർക്കാൻ വന്നതാണ്…
മിത്ര ആകെ ഒന്നേ ഉള്ളൂ… അന്നും ഇന്നും ഈ ഞാൻ….
ആ പഴയ മിത്രക്ക് ഒരിക്കലും എന്നെ വേദനിപ്പിച്ചുകൊണ്ട് എന്റെ അമറിനെ സ്വന്തം ആക്കാൻ കഴിയില്ല…. അവൾ ഇത്ര ക്രൂര അല്ല… എന്റെ അമർ എന്നെ മറന്ന് നിന്നോടൊപ്പം ജീവിക്കുന്നു എന്ന് എനിക്കിപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല…
നട്ട ചെടിക്ക് രണ്ടു ദിവസത്തെ വാട്ടം ഉണ്ടാവും… പിന്നെ അത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും… അത് പോലെ തന്നെയാ ഒരു ആണിന്റെയും പെണ്ണിന്റെയും മനസ്…. മിത്ര അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു….
നിന്നെ പോലെ സാഹിത്യം പറയാൻ ഒന്നും എനിക്ക് അറിയില്ല…. പക്ഷെ ഒരു കാര്യം അറിയാം… നീ എന്റെ അമറിനെ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടി ഞാൻ അവനെ സ്നേഹിക്കുന്നുണ്ട്…ഇപ്പോഴും… അവൻ വരും എന്നിലേക്ക്… അത് നിന്റെ മരണശേഷം ആണെങ്കിൽ പോലും… ഞാൻ കാത്തിരിക്കും…. ഈ ആനിക്ക് ജീവിതത്തിൽ ഒരു പ്രണയമേ ഉള്ളൂ… ഒരു മനസേ ഉള്ളൂ…. എന്റെ അമർ…
നിന്നോട് എനിക്ക് അറപ്പ് തോനുന്നു…. എല്ലാം അറിഞ്ഞിട്ടും അവന്റെ കൂടെ ഛെ…
അവൾ കൂടുതൽ ഒന്നും പറയാതെ അവിടെ നിന്ന് നടന്നകന്നു…. മിത്ര അവളിൽ ഉയർന്നു വന്ന ദേഷ്യവും സങ്കടവും അടുത്ത് കണ്ട പൂച്ചെട്ടി ചവിട്ടി എറിഞ്ഞു തീർത്തു….വണ്ടി ഓടിക്കുമ്പോൾ അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു…. ആനിയുടെ മുഖം അവളെ വല്ലാതെ ഇളക്കി മറി ച്ചു…
അവൾ അടുത്ത് കണ്ട ഒരു ബാറിൽ വണ്ടി നിർത്തി…. നേരേ ഉള്ളിലേക്ക് കയറി… പലരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അവൾ അതൊന്നും വകവെച്ചില്ല…
വൺ ലാർജ്…. വോഡ്ക അവൾ ഓർഡർ ചെയ്തു…
കിട്ടിയപാടെ അവൾ അത് വായിലേക്ക് കമഴ്ത്തി… വൺ മോർ…. അവൾ വീണ്ടും പറഞ്ഞു… അതും കൂടി അകത്ത് ചെന്നതോടെ അവൾക്ക് മനസിന് അൽപ്പം ആശ്വാസം തോന്നി.. അവൾ ബില്ല് കൊടുത്തു ഇറങ്ങി…
പല മുഖങ്ങളും അവൾക്ക് നേരേ ഉണ്ടെന്ന് അറിഞ്ഞിട്ടും അവൾ ശ്രദ്ധിച്ചില്ല….ബൈക്ക് എടുത്തു… തലക്ക് വല്ലാത്ത ഭാരം തോന്നി… മുന്നിൽ വരുന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ണിലേക്കു കുത്തികയറുന്ന പോലെ അവൾക്ക് തോന്നി.. അവൾ കണ്ണുകൾ ഇറുകെ അടച്ചു… വണ്ടി കൈയിൽ നിന്ന് പാളി…. എവിടെയോ ഇടിച്ചു…അവൾ റോഡിലേക്ക് തെറിച്ചു വീണു. കണ്ണടക്കുമ്പോൾ അവൾ അമറിനെ ഓർത്തു… അമറു സോറി… അവൾ ഉള്ളിൽ പറഞ്ഞു….
രണ്ടു ദിവസം കഴിഞ്ഞാണ് അവൾ കണ്ണു തുറന്നത്….കണ്ണ് തുറന്നപ്പോൾ അവൾക്ക് മനസിലായി ഏതോ ഹോസ്പിറ്റലിൽ ആണെന്ന്…. അവൾ ചുറ്റും നോക്കി… മേല് മുഴുവൻ വല്ലാത്ത വേദന തോന്നി.. അവൾ ചുറ്റും നോക്കി….
Icu ആണ്… പേടിക്കാൻ ഒന്നും ഇല്ല…. ആരോ അവളുടെ പുറകിൽ നിന്ന് കൊണ്ട് പറഞ്ഞു…
അവൾ നോക്കി… മിഥുൻ ഡോക്ടർ… അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു…
അവൻ അവൾക്കരികിൽ വന്നിരുന്നു…എന്താടോ സൂക്ഷിച്ചൊക്കെ വണ്ടി ഓടിക്കണ്ടേ…. അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു….
അൽപ്പം ഓവർ ആയിരുന്നു അല്ലേ…
അവളുടെ മറുപടി കിട്ടാത്തത് കൊണ്ട് അവൻ ചോദിച്ചു.. അവൾ ചിരിച്ചു…സാധാരണ ഡോക്ടർമാരിൽ നിന്നും ഉള്ള മദ്യപാനത്തിന്റെ ആഫ്റ്റർ എഫക്ട് ക്ലാസുകൾ ഒന്നും അവൻ പറഞ്ഞില്ല….
എനിക്ക് എന്താ പറ്റിയെ…. അവൾ ചോദിച്ചു..
ഒരു കാല് മുഴുവൻ റോഡിൽ ഉരഞ്ഞു… തൊലി കുറേ പോയി…. പിന്നെ ഇടത് കൈയിൽ ഫ്രാക്ചർ ഉണ്ട്… അത് ഇന്ന് മോർണിംഗ് ഓപ്പറേറ്റ് ചെയ്തു… കാലിൽ തൊലി പോയത് കാരണം സ്കിൻ ഡ്രാഫ്റ്റിംഗ് വേണം… അത് രണ്ടു ദിവസം കഴിഞ്ഞേ പറ്റൂ.. അത് ചെയ്ത് മുറിവുണങ്ങി മാത്രേ ഡിസ്ചാർജ് ആവാൻ പറ്റൂ…ഒരു പത്ത് ദിവസം ഇവിടെ കിടക്കാൻ ഉള്ള വകുപ്പ് ആയി… അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
അവൾക്കും അയാളുടെ സംസാരം കേട്ട് ചിരി വന്നു….
തന്റെ ഫോണിൽ ആകെ സേവ് ചെയ്തിരുന്ന ആമിറിന്റെ നമ്പറിൽ ഞാൻ കുറേ വിളിച്ചു കിട്ടീല്ല…
അവൻ സ്ഥലത്തില്ല അതാ…
ആ… പിന്നെ തന്റെ ചാനലിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്… പക്ഷെ ആരും ഇത് വരെ അന്വേഷിച്ചു വന്നിട്ടില്ല….
അവൾ ചിരിച്ചു…. എന്നെ അന്വേഷിച്ചു ആകെ വരാൻ ഉള്ളത് അമർ ആണ്…. വേറെ ആരും വരാൻ ഇല്ല….
എന്നാൽ ഒക്കെ.. താൻ കിടന്നോളൂ വൈകുന്നേരം റൂമിലേക്ക് മാറ്റാം.. അതും പറഞ്ഞു അവൻ എഴുനേറ്റു പോയി….
അവൾക്ക് അത്ഭുതം തോന്നി പോയി…. അവൾ അത്രയൊക്കെ പറഞ്ഞിട്ടും ഒരു ചോദ്യം പോലും അയാളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല… സാധാരണ ഒരാൾ ആയിരുന്നെങ്കിൽ അതെന്താ അങ്ങനെ… ഇങ്ങനെ എന്ന് ചോദിച്ചു ഒരു നൂറു ചോദ്യം എങ്കിലും കാണും… മിഥുൻ എല്ലാവരെയും പോലെ അല്ല എന്ന് അവൾക്ക് തോന്നി…
മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മനുഷ്യന്റെ വൃത്തികെട്ട സ്വഭാവം ഒട്ടും അവനിൽ ഇല്ലെന്ന് അവൾക്ക് മനസിലായി….
വൈകുന്നേരം അവളെ മുറിയിലേക്ക് മാറ്റി… മിഥുൻ മിഥിലയെയും കൂട്ടി അവളെ കാണാൻ വന്നു…. കുഞ്ഞിനെ കണ്ടപ്പോൾ അവൾ ഒരു കൈനീട്ടി… മിഥുൻ അവനെ മടിയിൽ വെച്ചു കൊടുത്തു…. കുഞ്ഞു ആരവ് അവളുടെ പ്ലാസ്റ്റർ ഇട്ട കൈകൾ പിടിച്ചു വലിക്കാൻ നോക്കുകയാണ്….
നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പൊ വരാം…. എന്ന് പറഞ്ഞു മിഥുൻ പുറത്തേക്കിറങ്ങി…
മിഥില അവളുടെ അടുത്തിരുന്നു….
വേദന ഉണ്ടോ ചേച്ചി….
കുറേശ്ശെ…
ഏട്ടൻ പറഞ്ഞു… ചേച്ചിക്ക് കൂട്ടിന് ആരും ഇല്ല… നാളെ മുതൽ രാവിലെ എന്നോട് ഇങ്ങോട്ട് പോന്നോളാൻ…
അയ്യോ അതൊന്നും വേണ്ട മിഥില…. ഞാൻ മാനേജ് ചെയ്തോളാം.. താൻ ഈ കുട്ടിയെ വെച്ച് ബുദ്ധിമുട്ടണ്ട…
ചേച്ചി എന്റെ മോനു വേണ്ടി അന്ന് കുറച്ചു സമയം ചെയ്ത ഉപകാരം ഇല്ലേ…അതിന് പകരം ആണെന്ന് വിചാരിച്ചാൽ മതി… എനിക്ക് ചേച്ചിമാരില്ല…ആരും ഇല്ല… ആകെ ഉള്ളത് എന്റെ ഏട്ടനും എന്റെ മോനും ആണ്…
എന്തോ ചേച്ചിയെ കണ്ടപ്പോൾ എനിക്ക് വളരെ വേണ്ടപ്പെട്ട ആരോ ആണെന്ന് ഒരു തോന്നൽ… അത്കൊണ്ടാണ്….
മിഥില അവളുടെ കൈകൾ എടുത്ത് മിത്രയുടെ കൈക്ക് മുകളിൽ വെച്ചു….ചേച്ചിയോട് എനിക്ക് ഒന്നും ചോദിക്കാൻ ഇല്ല… പക്ഷെ എനിക്ക് ഒരു കാര്യം മനസിലായി…. ജീവിതം ഒരിക്കൽ മടുത്തു പോയതാണ്… എന്നിട്ട് വീണ്ടും ആരൊക്കെയോ കാരണം ഇന്നും ജീവിക്കുകയാണ് അല്ലേ….
മിത്ര അത്ഭുതത്തോടെ അവളെ നോക്കി…. മിഥില അവളെ ഇത്ര പെട്ടന്ന് മനസ്സിലാക്കിയിരിക്കുന്നു… മിഥില അവളുടെ കൈകൾ തിരിച്ചു പിടിച്ചു…. ആ കൈയിൽ കത്തികൊണ്ട് കീറി മുറിച്ച പാടുകൾ…. ഒന്നല്ല.. രണ്ടെണ്ണം… മിഥില അതിൽ തലോടി….
ചിലപ്പോൾ അങ്ങനെ ആണ്… ദൈവത്തിന് പോലും നമ്മളെ വേണ്ടി വരില്ല…. പിന്നെയും എന്തിനൊക്കെയോ വേണ്ടി ജീവിതം തിരിച്ചു നൽകും…. മിഥില പറഞ്ഞു…
മിത്ര അവളുടെ കൈകളിലേക്ക് നോക്കി… ആ മുറിപ്പാടുകൾ അവളെ നോക്കി പരിഹസിക്കുകയാണെന്ന് തോന്നി…. അവളുടെ കണ്ണുകൾ നിറഞ്ഞു… മിഥില ആ കണ്ണീർ തുടച്ചു കൊടുത്തു….
നമ്മളൊക്കെ ഒരേ തോണിയിലെ യാത്രക്കാരാണ്…. അത് കൊണ്ടാവാം ചേച്ചി എന്റെ ഉള്ളിൽ എനിക്ക് വേണ്ടപ്പെട്ടവൾ ആയത്….
മിത്ര അവളെ തന്നെ നോക്കി… അവളുടെ കണ്ണുകളിലും ഒരു വേദന ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി…
അപ്പോഴാണ് വാതിൽ തുറന്ന് സുദർശൻ വന്നത്…. അവൻ നേരേ മിത്രക്ക് അരികിൽ വന്നു..
ഞാൻ ഇപ്പോള അറിഞ്ഞേ… എങ്ങനെ ഉണ്ട്…
കുഴപ്പം ഒന്നും ഇല്ല സാർ… ബെറ്റർ… അവൾ പറഞ്ഞു…
അപ്പോഴാണ് അവൻ അരികിൽ നിൽക്കുന്ന മിഥിലയെ ശ്രദ്ധിക്കുന്നത്…. അവന് അവളെ എവിടെയോ കണ്ടപോലെ തോന്നി… അവന്റെ സംശയത്തോടുള്ള നോട്ടം കണ്ടപ്പോൾ മിഥില കുഞ്ഞിനെ എടുത്തു…
ചേച്ചി ഞാൻ നാളെ വരാം…. കൂടുതൽ ഒന്നും പറയാതെ അവൾ പുറത്തേക്ക് ഇറങ്ങി…
മിത്ര… അതാരാ.. എനിക്ക് എവിടെയോ കണ്ട ഒരു മുഖം പോലെ…. പക്ഷെ എവിടെ ആണെന്ന് ഓർക്കാൻ കഴിയുന്നില്ല…. സുദർശൻ പറഞ്ഞു…
അപ്പോഴാണ് മിഥുൻ ഡോർ തുറന്ന് അകത്തേക്ക് വന്നത്…
മിത്ര.. എന്നാൽ ഞാൻ ഇറങ്ങുകയാണ്… നാളെ കാണാം…. അവൻ പറഞ്ഞു…
സുദർശൻ ഒരു നിമിഷം അവനെ തന്നെ നോക്കി… ആ മുഖവും അവന് ഏറെ പരിചിതം ആണ്….
ഡോക്ടർ ഇത് സുദർശൻ.. എന്റെ ഹെഡ് ആണ്… അവൾ പരിചയപ്പെടുത്തി….
ഹെലോ iam മിഥുൻ… അവൻ കൈകൊടുത്തു… അൽപ്പം തിരക്കുണ്ട് എന്നാൽ ശെരി… മിഥുൻ വേഗം പുറത്തേക്ക് ഇറങ്ങി….
സാർ എന്താ ഇങ്ങനെ ആലോചിക്കുന്നേ…
അത് ഡോക്ടർ മിഥുൻ ആണോ… അപ്പൊ നേരത്തെ പോയ പെൺകുട്ടി…അവൾ… അവൾ മിഥില ആണോ….
അതെ… മിത്ര പറഞ്ഞു….
സുദർശൻ പെട്ടന്ന് തന്നെ എഴുന്നേറ്റു…. അവന് വല്ലാത്ത ടെൻഷൻ ഉള്ളത് പോലെ മിത്രക്ക് തോന്നി…
സാർ.. എന്ത് പറ്റി… സാർ അറിയുമോ അവരെ.. അവൾ ചോദിച്ചു.
എനിക്ക് മാത്രം അല്ല…. ഒരു കാലത്ത് ഒരു നടുമുഴവൻ അറിയുന്നവർ ആയിരുന്നു അവർ …. ആ നാടിന്റെ ഓരോ മണൽത്തരിയും അവരെ വെറുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു അവർക്ക്…. ഞാനോ താനോ ഒക്കെ ആയിരുന്നെങ്കിൽ അപമാനഭാരം കൊണ്ട് ജീവിതം വരെ അവസാനിപ്പിച്ചിരുന്നേനെ…. പക്ഷെ അവർ അത് ചെയ്തില്ല….
സാർ എനിക്ക് ഒന്നും മനസിലാവുന്നില്ല… ഒന്ന് തെളിച്ചു പറയൂ…
തുടരും