എന്ന് സ്വന്തം മിത്ര ~ ഭാഗം 13 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അന്ന് രാത്രി ഏറെ വൈകി ആണ് അമർ ഹോസ്പിറ്റലിൽ എത്തിയത്.. മിത്രക്ക് അരികിൽ… ചെല്ലുന്നതിന് മുൻപ് അവൻ ആനിയുടെ മുറിക്ക് അരികിൽ ചെന്നു…

പപ്പ വരാന്തയിൽ തിരിഞ്ഞു നിന്ന് ആരെയോ വിളിക്കുകയാണ്… അവൻ ചാരിയിട്ട വാതിൽ മെല്ലെ തുറന്നു… ആനി ചെരിഞ്ഞു കിടന്ന് ഉറങ്ങുകയാണ്…

അവൻ അവളുടെ മുടിയിഴകളിൽ തലോടി… അവളുടെ മുറിവിന്റെ മുകളിൽ തലോടി… അവൻ അടിച്ച അവളുടെ കവിളുകളിൽ കൈകൾ ചേർത്തു…അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു….

സോറി ആനി…. സോറി ഫോർ എവെരിത്തിങ്….

അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു….

അമർ…

അവൾ കണ്ണ് തുറക്കാതെ വിളിച്ചു അമർ ഒന്ന് ഞെട്ടി…

എനിക്ക് അറിയാമായിരുന്നു അമർ നീ വരും എന്ന്… എന്നോട് സോറി പറയും എന്ന്… നിനക്കെന്നെ അത്രക്ക് ഇഷ്ടം അല്ലേ….

അമർ ഒന്നും പറയാതെ തലകുനിച്ചു…

സാരമില്ല… ഞാൻ നിന്റെ മേൽ ചളി തെറിപ്പിച്ചിട്ടല്ലേ നീ ചീത്ത പറഞ്ഞേ…. അപ്പൊ സോറി ഞാനല്ലേ പറയ…സോറി സോറി….

അവൾ ഉറക്കത്തിൽ ആണ് പറയുന്നതെന്ന് അമർ തിരിച്ചറിഞ്ഞു… ഉറക്കത്തിൽ പോലും അവൾക്ക് അവന്റെ ഓർമ്മകൾ ആണെന്നുള്ള തിരിച്ചറിവ് അവനെ വേദനിപ്പിച്ചു… അവൻ എഴുന്നേറ്റു… അവളെ നല്ല പോലെ പുതപ്പിച്ചു…

ഒരിക്കൽ കൂടി അവളുടെ മുടിയിൽ തലോടി തിരിഞ്ഞു നടന്നു… വാതിൽക്കൽ എത്തിയപ്പോൾ അവൻ കേട്ടൂ ഉറക്കത്തിൽ അമർ അമർ എന്ന് വിളിക്കുന്ന ആനിയുടെ ശബ്ദം…. ആ ശബ്ദം അവന്റെ ചെവികളിൽ കുത്തി മുറിവേൽപ്പിച്ചു…

അമർ മുറിയിൽ എത്തുമ്പോൾ മിത്ര കട്ടിലിൽ ഇരുന്ന് പുസ്തകം വായിക്കുകയാണ്… അമർ അവൾക്കൊപ്പം കട്ടിലിൽ ചാരി ഇരുന്നു… അവളുടെ തോളിൽ തലവെച്ചു…

ആനി ഉറങ്ങിയോ… മിത്ര പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു…

മ്മ്… അമർ മൂളി

അമർ…. നാളെ എന്നെ ഡിസ്ചാർജ് ചെയ്യും…

മ്മ്.. നന്നായി…. വീട്ടിൽ പോയാൽ ആനിയെ കാണണ്ടല്ലോ….

അത്ര ഒക്കെ വെറുത്തോ നിനക്ക് ആ മുഖം..

മിത്ര അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു….

വെറുപ്പോ…..അവളെ ഓർക്കുമ്പോൾ സ്നേഹം കൊണ്ട് വീർപ്പു മുട്ടുന്ന ഒരു ഹൃദയം ഉണ്ടെനിക്ക്… നിനക്ക് അത് അറിഞ്ഞൂടെ…

അറിയാം…. നീ അവളെ അവഗണിക്കുന്ന ഓരോ നിമിഷവും എന്റെ ഹൃദയവും എന്തിനെന്നില്ലാതെ വേദനിക്കുന്ന പോലെ…

എനിക്കറിയാം മിത്ര…. പക്ഷെ ഇനിയും നീ വേദനിക്കരുത്.. ഒരു ജന്മം അനുഭവിക്കാൻ ഉള്ള വേദന മുഴുവൻ ഈ കുറഞ്ഞ കാലം കൊണ്ട് അനുഭവിച്ചവൾ അല്ലേ നീ…. ഇനി ഇത്തിരി സ്നേഹം…. ഇത്തിരി സന്തോഷം ഞാൻ നിനക്ക് തന്നോട്ടെ…

അവളുടെ മടിയിലേക്ക് കിടന്നു കൊണ്ടവൻ ചോദിച്ചു..

എന്തിനാ അമർ…. ഉള്ളിൽ വേദനിച്ചുകൊണ്ട് നീ എന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്…. ഈ ജീവിതം എനിക്ക് ശീലമായി…. ഒരു തുള്ളി കണ്ണീർ ഒഴുക്കാതെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയാതെ ആയിരിക്കുന്നു എനിക്ക്…

ഇനി എത്രയൊക്കെ സന്തോഷിച്ചാലും രാത്രി കണ്ണടക്കുമ്പോൾ എന്റെ ഉള്ളിൽ നിറയുന്ന ചില രൂപങ്ങൾ ഉണ്ട്…. എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും ഉള്ളിൽ ആഴത്തിൽ പതിഞ്ഞ മുഖങ്ങൾ….

കാണാതിരിക്കുമ്പോൾ മറക്കാൻ എളുപ്പം ആണെന്ന് പറയുന്നത് വെറുതെ ആണ് അമർ…. കണ്ണിന്റെ മുന്നിൽ ഇല്ലാത്തപ്പോഴാണ് ഹൃദയം മുഴുവൻ ആ മുഖം നിറയുന്നത്….

ശെരിയാണ് …. എനിക്കും എപ്പോഴും തോന്നാറുണ്ട് ….അത് ചില മുഖങ്ങളുടെ പ്രത്യേകത ആണ് മിത്തൂ…. ഹൃദയത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് മുങ്ങി ചെല്ലുന്ന മുഖങ്ങൾ…

അവൻ കണ്ണുകൾ അടച്ചു… മിത്ര എപ്പോഴത്തെയും പോലെ അവന്റെ മുടിയിഴകളിൽ തലോടി…. അവളുടെ തലോടലിൽ അവൻ എല്ലാം മറന്നുറങ്ങി….

പിറ്റേന്ന് രാവിലെ മിത്രയെ ഡിസ്ചാർജ് ചെയ്തു.. അമർ ബില്ല് അടക്കാൻ പോയ സമയത്ത് ആണ് മിഥുൻ മിത്രയെ കാണാൻ വന്നത്…

ഇന്ന് പോവും അല്ലേ…

അവൻ അവളുടെ അരികിൽ വന്ന് ചോദിച്ചു…

മ്മ്…. ഡോക്ടർ…. ഡോക്ടർക്ക് എന്നെ മുന്നെ പരിജയം ഉണ്ടോ….

അവൾ ചോദിച്ചു…

താൻ ഇതിന് മുൻപ് എന്നെ കണ്ടിട്ടുണ്ടോ…

അവൾ ഇല്ലെന്നു തലയാട്ടി…

പിന്നെ എങ്ങനെ ആണെടോ എനിക്ക് തന്നെ പരിജയം ഉണ്ടാവുന്നത്.. അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു…

എനിക്കെന്തോ അങ്ങനെ തോന്നി…

അവൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു…

പരിജയം ഒന്നും ഇല്ലെങ്കിലും ഞാൻ തന്നെ കണ്ടിട്ടുണ്ട്.. ഇപ്പൊ ഒന്നും അല്ല ഒരു ഒമ്പത് വർഷം മുന്നെ… ഞാൻ എംബിബിസ് ഫസ്റ്റ് ഇയർ ചെയുന്ന സമയത്ത്….താൻ അന്ന് പത്താം ക്ലാസ്സിൽ ആണ്… അന്ന് താൻ ഇത്ര മെലിഞ്ഞിട്ടല്ല… നിറയെ മുടി ഒക്കെ ഉണ്ടായിരുന്നു… മുടി രണ്ടുഭാഗവും പിന്നി ഇട്ട് പാട്ടുപാവാട ഒക്കെ ഇട്ട് ഒരു പൂമ്പാറ്റയെ പോലെ താൻ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്….

എങ്ങനെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നു… ഇത്ര ഒർമയോടെ… അന്നെന്നെ വായിനോക്കി കാണും അല്ലേ…

ഹേയ് അതൊന്നും അല്ല തന്റെ അന്നത്തെ ആ രൂപവും വർത്തമാനവും ഒക്കെഎനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളെ പോലെ തന്നെ ആയിരുന്നു… അവളെ മിസ്സ്‌ ചെയ്തിരിക്കുന്ന സമയത്ത് തന്നെ കൊണ്ടിരുന്നപ്പോൾ അതെന്റെ കണ്ണിന് ഒരു ആശ്വാസം ആയിരുന്നു….

ശെരിക്കും എന്നെ പോലെ ആണോ…

കുറേ ഒക്കെ.. രൂപത്തെക്കാൾ പെരുമാറ്റം ആയിരുന്നു ഒരു പോലെ.. പിന്നെ ശബ്ദം… അടക്കാകുരുവിയെ പോലെ കലപില കലപില കൂട്ടി ആയിരുന്നല്ലോ താനും… അവളെ പോലെ…

ആരാ അത്… അവൾ ആകാംഷയോടെ ചോദിച്ചു….

എന്റെ എല്ലാം ആയിരുന്നു… അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ നിരാശ ആയിരുന്നു….

എന്നോട് പറയോ… അവളെ കുറിച്ച്…

പറയാൻ കുറേ ഉണ്ട് മിത്ര… അവൻ എങ്ങോട്ടോ നോക്കി പറഞ്ഞു

അറിയാം… ഞാനും കേട്ടൂ പലതും.. പക്ഷെ വിശ്വാസം ആയില്ല…

മ്മ്.. ആരെയും ബോധ്യപ്പെടുത്തണം എന്ന് തോന്നിയിട്ടില്ല… പക്ഷെ എന്തോ തന്നോടെല്ലാം പറയാൻ ഒരു തോന്നൽ… പങ്കുവയ്ക്കാൻ ഒരാൾ ഉണ്ടാവുന്നത് ഒരു സുഖം അല്ലേ…

അവൾ ചിരിച്ചു… വൈകുന്നേരം അവളെ ഫ്ലാറ്റിൽ വന്ന് കാണാം എന്ന് പറഞ്ഞവൻ ഇറങ്ങി…

മിത്രക്ക് കാലിന് പൊട്ട് ഉള്ളത് കൊണ്ട് വാൾക്കർ ഉപയോഗിച്ച് മാത്രമേ നടക്കാൻ ആവൂ… അവളെ ഫ്ലാറ്റിൽ ആക്കാൻ സുദർശൻ കാറും ആയി വന്നു… അവളെ വീൽചെയറിൽ ഇരുത്തി അമർ കാറിന് അടുത്തേക്ക് കൊണ്ടുപോകുമ്പോൾ അവൾ പറഞ്ഞു…

അമർ… എനിക്ക് ആനിയെ ഒന്ന് കാണണം…

അത് വേണോ…

വേണം…. പ്ലീസ്

അവൾ പറഞ്ഞു…. അമർ അവളെ ആനിയുടെ മുറിയിലേക്ക് കൊണ്ടുപോയി…ആനി പുസ്തകം വായിക്കുകയാണ്… അവർ വന്നത് അറിഞ്ഞപ്പോൾ ആനി മുഖം ഉയർത്തി നോക്കി.. ആദ്യം കണ്ണുകൾ പോയത് അമരിലേക്ക് ആയിരുന്നു.. അവൻ അത് നേരിടാൻ ആവാതെ മുറിക്ക് പുറത്തേക്കിറങ്ങി…

ഞാൻ ഡിസ്ചാർജ് ആയി… മിത്ര പറഞ്ഞു…

ഞാനും ഇന്ന് വൈകുന്നേരം ആവും… ആനി പറഞ്ഞു….

ഡിസ്ചാർജ് ആയാൽ വീട്ടിലേക്ക് ആണോ…

എന്താ ഞാൻ വീണ്ടും നിങ്ങൾക്ക് മുന്നിൽ വരും എന്നുള്ള ടെൻഷൻ ഉണ്ടോ…

ഒരിക്കലും ഇല്ല…. നീ എത്ര ദൂരെ ആയാലും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും…

ഒരു കരട് ആയി അല്ലേ… ആനി പുച്ഛത്തോടെ ചോദിച്ചു…

അതെ..

മിത്ര അല്പം ദേഷ്യത്തോടെ പറഞ്ഞു.. ആ മറുപടിയിൽ ആനി പതറി….

ഒരു ആർഗ്യുമെന്റ്ന് വന്നതല്ല ഞാൻ…. നീ ഒരു ബുദ്ധിമോശം കാട്ടി എന്നറിഞ്ഞപ്പോൾ ഒരു വേദന…. അത്കൊണ്ട് മാത്രം വന്നതാണ്…. നീ ചെയ്ത ഇതേ പ്രവർത്തി രണ്ട് വട്ടം ചെയ്ത് പാളിപോയവൾ ആണ് ഞാൻ… വീണ്ടും എന്തൊക്കെയോ ചെയ്ത് തീർക്കാൻ എന്നപോലെ ദൈവം ആയുസ്സ് നീട്ടി തരികയാണ്…

അതിൽ ഒന്ന് എന്നെ വേദനിപ്പിക്കുക എന്നതാവാം…. ആനി പറഞ്ഞു..

ആയിരിക്കാം… ദൈവം നിനക്ക് തന്ന ഈ രണ്ടാം ജന്മം നിനക്കും പലത് ചെയ്യാൻ ഉണ്ട്… ആദ്യം ഈ ജന്മം നിന്റെ മനസിനെ ശുദ്ധീകരിക്കട്ടെ… ആ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖം എന്നന്നേക്കും ആയി മാഞ്ഞപോവാൻ ഞാൻ പ്രാർത്ഥിക്കാം… മിത്ര പറഞ്ഞു…

പ്രാർത്ഥിച്ചോളൂ… പണ്ടും ദൈവം നിന്റെ പ്രാർത്ഥന കേട്ടിട്ടില്ലല്ലോ.. അത് കൊണ്ട് എനിക്ക് പേടി ഇല്ല…. നീ മായ്ക്കാൻ പറഞ്ഞ മുഖം കരിങ്കലിൽ കൊത്തിമിനുക്കി വെച്ചതാണ് ഞാൻ എന്റെ ഹൃദയത്തിൽ…. പൊളിച്ചു നീക്കലും മായ്ച്ചു കളയലും അത്ര എളുപ്പം ആവില്ല…

ആനി ആത്മവിശ്വാസത്തോടെ പറഞ്ഞു…

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..

കൂടുതൽ ഒന്നും പറയാതെ മിത്ര വീൽചെയർ പിന്നോട്ട് നീക്കി… വാതിക്കൽ എത്തിയപ്പോഴേക്കും അമർ വന്ന് പിടിച്ചു… അവൻ അവിടെ നിന്നുകൊണ്ട് ആനിയെ നോക്കി…. ആനി അവനെ നോക്കി ചിരിച്ചു… ആ ചിരിക്ക് ആയിരം അർഥങ്ങൾ ഉണ്ടെന്ന് അവന് തോന്നി…

……………………….

മിത്രയെ ഫ്ലാറ്റിൽ ആക്കി ഭക്ഷണം ഉണ്ടാക്കി അമറും സുദർശനും ഓഫീസിലേക്ക് പോയി…. മിത്ര പുസ്തകങ്ങളിൽ മുഖം പൂഴ്ത്തി… വൈകുന്നേരം അവളെ കാണാൻ മിഥുൻ വന്നു…

ഒരു ചായ ആയാലോ.. അവൾ ചോദിച്ചു…

അതിന് ചായ ഇടാൻ തനിക്ക് പറ്റില്ലല്ലോ… ഞാൻ തന്നെ ഇടണ്ടേ.. അവൻ ചോദിച്ചു…

അത് വേണം.. അവൾ പറഞ്ഞു…

കുറച്ചു കഴിയട്ടെ… അവൻ പറഞ്ഞു… അപ്പൊ തനിക്ക് എന്റെ കഥ കേൾക്കണം അല്ലേ… അവൻ സിറ്റിയിലേക്ക് ചാരി ഇരുന്നു.

കഥയോ… അവൾ ചോദിച്ചു…

അതെ… താൻ ആടുജീവിതം വായിച്ചിട്ടില്ലേ അതിൽ പറയുന്നുണ്ട് നാം അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥൾ ആണെന്ന്…അപ്പോൾ എന്റെ ജീവിതം തനിക്ക് കഥ അല്ലേ…

അങ്ങനെ എങ്കിൽ അങ്ങനെ… കഥ പറയൂ…

ആദ്യം തന്റെ ഉള്ളിൽ കിടന്നു കുഴങ്ങി മറിയുന്ന സംശയത്തിന് ഉത്തരം വേണ്ടേ….

അവൾ മനസിലാവാതെ അവനെ നോക്കി…

തനിക്ക് അറിയണ്ടേ മിഥില എന്റെ സഹോദരി ആണോ എന്ന്….

മിത്രക്ക് അത്ഭുതം തോന്നി അവൾ അത് ചോദിക്കാൻ വിചാരിച്ചതായിരുന്നു.. അവൾ വേണം എന്ന് തലയാട്ടി..

താൻ കേട്ട കഥയിൽ മിഥില എന്റെ സഹോദരി അല്ലല്ലോ….

അല്ല.. മിത്ര പറഞ്ഞു…

എന്നാൽ കേട്ടോളൂ അത് തന്നെ ആണ് സത്യം… മിഥില എന്റെ സഹോദരി അല്ല…

തുടരും…

ഈ കഥ ഫുൾ വേദന ആയത് കൊണ്ട് എല്ലാവർക്കും ഇഷ്ടം ആവുന്നുണ്ടോ എന്ന് അറിയില്ല…. ഈ കഥ ഇങ്ങനെ ആണ് ഇതിലെ കഥാപത്രങ്ങൾ എല്ലാം നമുക്ക് ചുറ്റും ഉണ്ട്… കഥയുടെ സ്റ്റൈൽ മാറ്റണം എങ്കിൽ നിങ്ങൾ പറയണം ട്ടോ… അപ്പൊ ഇനി കഥ മിഥുനും മിഥിലയും ആണ് ലീഡ് ചെയ്യുന്നേ … അനിയേയും മിത്രയെയും അമറിനെയും മറക്കല്ലേ ട്ടോ…

Leave a Reply

Your email address will not be published. Required fields are marked *