മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വർഷങ്ങൾ കടന്നുപോവുംതോറും ഭാമിയുടെ ഉള്ളിൽ മിഥുൻ ഒരു കാമുകനായി വളർന്നു… അവളുടെ നോട്ടങ്ങളിൽ എല്ലാം പ്രണയം നിറഞ്ഞു നിൽക്കുന്നത് അവനും അറിഞ്ഞു… പക്ഷെ അവനൊരിക്കലും അവളെ മോഹിപ്പിക്കാൻ എന്ന പോലെ ഒരു നോട്ടം നൽകാറില്ലായിരുന്നു… പ്രായം അതല്ലെന്ന ബോധ്യം ഉള്ളത് കൊണ്ടാവാം…
നിഥിൻ ഒരു എഞ്ചിനീയർ ആയി… മിഥുൻ പ്ലസ് ടു കഴിഞ്ഞു…. അവന് എംബിബിസ് ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി… അവനെ പിരിയുന്നതിൽ ഭാമിക്കും മിഥിലക്കും ആയിരുന്നു ഏറ്റവും വിഷമം…
അവർ രണ്ടുപേരും പത്താം ക്ലാസ്സിൽ എത്തിയിരുന്നു… ഭാമി മിഥുൻ വാക്ക് നൽകിയത് പോലെ അപ്പോഴേക്കും നന്നായി പഠിക്കാൻ തുടങ്ങി… പഠിക്കാൻ ഒരുപാട് ഉള്ളത് കൊണ്ട് മിഥുൻ വല്ലപ്പോഴുമേ വരാറുള്ളയിരുന്നു… എന്നാലും അവൻ ആഴചയിൽ രണ്ടുതവണ അവന്റെ ഭാമിയെയും മാമാട്ടിയേയും വിളിക്കുമായിരുന്നു….
അവരുടെ പരീക്ഷ കഴിഞ്ഞ സമയത്ത് മിഥുൻ വയനാട്ടിൽ ഒരു ഗ്രാമത്തിൽ ക്യാമ്പിന് പോയതായിരുന്നു… അത് കഴിഞ്ഞു രണ്ടു ദിവസത്തെ ഒഴിവിന് അവൻ നാട്ടിലേക്ക് പോയി….
ശ്രീദേവി മാമി ശ്രീദേവി മാമി… ഭാമി ഓടി അടുക്കളയിൽ എത്തി…
നീ എന്താടി ഈ രാവിലെ തന്നെ… കണ്ണൻ വന്നത് കൊണ്ടാവും അല്ലേ… ശ്രീദേവി ദോശ മരച്ചിടുമ്പോൾ പറഞ്ഞു…
അതൊന്നും അല്ല മാമി… ഭാമി തലകുനിച്ചു പറഞ്ഞു…
എവടെ നിന്റെ വാല്… അവളും എത്തണ്ട സമയം ആയല്ലോ…
മാമാട്ടി എഴുനേറ്റതേ ഉള്ളൂ… അവൾ കുളിച്ചിട്ടു വരാം എന്ന് പറഞ്ഞു…
എന്റെ ഭാമേ…. അവൻ നല്ല ഉറക്കം ആണ്… ഇപ്പോൾ പോയി അവനെ ഉണർത്തണ്ട… അവൻ വന്നപ്പോൾ ഒത്തിരി വൈകി ഇരുന്നു….
ശെരി മാമി… എന്നാ ഞാൻ പിന്നേ വരാം…
അവൾ സങ്കടത്തോടെ തിരിഞ്ഞു നടന്നു…
ഉച്ച ആയപ്പോൾ ആണ് അവൾ വീണ്ടും മിഥിലയേയും കൂട്ടി വീണ്ടും മിഥുന്റെ വീട്ടിലേക്ക് ചെന്നത്…
ഇനിയും ഉണർന്നില്ലെങ്കിൽ ഞാൻ തലേൽ കൂടെ വെള്ളം പാരും… ഉമ്മറത്തേക്ക് കയറുമ്പോൾ ഭാമി പറഞ്ഞു…
ആരുടെ തലയിൽ വെള്ളം ഒഴിക്കുന്ന കാര്യമാ നീ പറയണേ…. മുറ്റത്തിന്റെ ഒരു കോണിൽ നിന്നും മിഥുൻ ചോദിച്ചു….
അവനെ കണ്ടതും ഏട്ടാ എന്ന് വിളിച്ചുകൊണ്ട് മിഥില ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു….ഭാമി അസൂയയോടെ അവരെ നോക്കി..
ഏട്ടന്റെ തലയിൽ വെള്ളം ഒഴിക്കുന്ന കാര്യം തന്നെയാ… ഒരാൾ നേരം വെളുത്തപ്പോ തന്നെ ഇവിടെ എത്തിയതാ മാമി ഓടിച്ചു വിട്ടു…
ആഹാ… അത് നന്നായി… അത്കൊണ്ട് നല്ല ഉറക്കം കിട്ടി…. മിഥുൻ പറഞ്ഞു…
ഭാമിക്ക് അവന്റെ വർത്തമാനം കേട്ട് ദേഷ്യം വന്നു….
എങ്ങനെ ഉണ്ടായിരുന്നു മാമാട്ടി എക്സാം…അവൻ ഭാമിയെ ശ്രദ്ധിക്കാതെ മിഥിലയെയും കൂട്ടി അകത്തേക്ക് കയറി..
കുഴപ്പം ഇല്ലായിരുന്നു ഏട്ടാ…. ഇംഗ്ലീഷ് കൊറച്ചു ബുദ്ധിമുട്ട് ആയിരുന്നു… അവൾ അവനൊപ്പം സോഫയിലേക്ക് ഇരുന്ന് പറഞ്ഞു…
അപ്പൊ നീയോ… എല്ലാ പേപ്പറും കിട്ടുമോ… വാതിലിൽ ചാരിനിൽക്കുന്ന ഭാമിയോട് അവൻ ചോദിച്ചു…
ഞാൻ പറഞ്ഞില്ലേ ഏട്ടാ… ഭാമ ഇപ്പോൾ പഴയ പോലെ ഒന്നും അല്ല… മോഡൽ ക്സാമിന് അവൾക്ക് നല്ല മാർക്ക് ഉണ്ട്… മിഥില പറഞ്ഞു…
അത് കോപ്പി അടിച്ചിട്ടാവും.. മിഥുൻ കളിയാക്കി…
ഞാൻ എവിടേം കോപ്പി അടിച്ചു പരീക്ഷ എഴുതാറില്ല…. അവൾ ചുണ്ട് കോട്ടിപറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി…
എന്താ ഏട്ടാ.. എന്തിനാ അവളെ എപ്പളും ഇങ്ങനെ ദേഷ്യം പിടിപ്പിക്കാൻ നോക്കണേ… പാവം ഏട്ടനെ കാണാൻ കൊതിച് ഇരിക്കാർന്നു പാവം…
എനിക്ക് അറിയാം ഡീ… ഇതൊക്കെ ചുമ്മാ ഒരു നമ്പർ അല്ലേ… അവൻ അവളോട് കണ്ണിറുക്കി പറഞ്ഞു..
ഉച്ചക്ക് ഊണ് കഴിക്കുമ്പോളും ഭാമി മൗനം ആയിരുന്നു… ഭക്ഷണം കഴിഞ്ഞു നിഥിനും മിഥുനും രാഗസുധയും മിഥിലയും കൂടി പുറത്തേക്ക് ഇറങ്ങി… ഭാമി വരുന്നില്ലെന്ന് പറഞ്ഞിട്ടും മിഥില അവളെ വലിച്ചു കൊണ്ട് പോയി… പുഴക്കരയിലെ വാഴത്തോട്ടത്തിലൂടെ അവർ നടന്നു…
എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്.. നടക്കുന്നതിന് ഇടയിൽ നിഥിൻ പറഞ്ഞു… നമുക്ക് എവിടേലും ഇരിക്കാം…
പുഴയോട് ചേർന്ന് കെട്ടി ഉണ്ടാക്കിയിട്ടുള്ള ഏറുമാടത്തിൽ അവർ കയറി ഇരുന്നു…എന്താ ഏട്ടാ പറയാൻ ഉണ്ടെന്ന് പറഞ്ഞത്…
ഞാനും രാഗസുധയും ഇഷ്ടത്തിൽ ആണ്… കുറേ കാലം ആയി… കൃത്യം ആയി പറഞ്ഞാൽ ഇവൾ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ…. എനിക്ക് ഒരു ജോലി ആയിട്ട് എല്ലാവരോടും അവതരിപ്പിക്കാം എന്ന് വിചാരിച്ചത് ആയിരുന്നു… ആദ്യം നിങ്ങളോട് പറയാം എന്ന് വിചാരിച്ചു…
അവർ മൂന്നുപേരും ആകെ അന്തംവിട്ട് പരസ്പരം നോക്കി…
അപ്പൊ ഈ മിണ്ടാപ്പൂച്ച കലം ഉടക്കും എന്നൊക്കെ പറയണത് സത്യം ആണല്ലേ…
മിഥുൻ രാഗസുധയെ നോക്കി ചോദിച്ചു…
അവൾ നാണം കൊണ്ട് തല താഴ്ത്തി…
എന്നാലും എന്റെ ചേച്ചി എന്നോടെങ്കിലും ഒരു വാക്ക് പറയാര്ന്നില്ലേ… ഭാമി ചോദിച്ചു..
നിന്നോട് പറയുന്നതിലും ഭേദം ഒരു മൈക്ക് എടുത്തു പറയുന്നതാ… രാഗസുധ അവളെ കളിയാക്കി… അവൾ മുഖം തിരിച്ചിരുന്നു…
നിങ്ങൾ ധൈര്യം ആയി മുന്നോട്ട് പൊക്കോ… ഞങ്ങൾ ഉണ്ട് കൂടെ.. അല്ലേ ഏട്ടാ മിഥില പറഞ്ഞു…
അതെ… അവൻ പറഞ്ഞു…
എന്നാൽ ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം… നിഥിൻ എഴുനേറ്റു..
മ്മ്.. നടക്കട്ടെ നടക്കട്ടെ…
മിഥില കളിയാക്കി… അവർ പോയതും മിഥുൻ ആ ഏറുമാടത്തിൽ കിടന്നു… മിഥിലയും ഭാമിയും രണ്ടറ്റത്ത് ആയി ഇരുന്നു.. ഭാമി അവന്റെ കാൽച്ചുവട്ടിൽ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്…. അവളുടെ പിണക്കം മാറിയിട്ടില്ലെന്ന് അവന് മനസിലായി…
മാമാട്ടി… ഞാൻ വയനാട്ടിൽ ക്യാമ്പിന് പോയപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു…
ഭാമി പെട്ടന്ന് തിരിഞ്ഞു നോക്കി.. മിഥുൻ അത് ശ്രദ്ധിക്കാത്ത പോലെ കിടന്നു
ഏത് പെൺകുട്ടി… മിഥില ചോദിച്ചു…
ഒരു പെൺകുട്ടി… ആ നാട്ടിൽ ഉള്ളതാ… എന്താ ഭംഗി എന്നോ കാണാൻ..എവിടെയൊക്കെയോ നമ്മടെ ഭാമിടെ ഒരു ഛായ ഉണ്ട്…
ഭാമി ദേഷ്യം പിടിച്ചു നിൽക്കുകയാണ്…
പക്ഷെ ഭാമിയെ പോലെ ഇത്ര കറുത്തിട്ടല്ല.. നല്ല തൂവെള്ള നിറം.. പിന്നേ നല്ല മുടി… അതിങ്ങനെ രണ്ടു ഭാഗവും മെടഞ്ഞൊക്കെ ഇട്ടിരിക്കുന്നത് കാണാനേ ഒരു ഭംഗി ആണ്…. ഇവളെ പോലെ കുതിര വാലല്ല… പിന്നെ ചിരി.. എന്റെ മാമാട്ടി.. .ഈ അടുത്ത കാലത്തതൊന്നും ഞാൻ ഇത്ര നല്ല ചിരി കണ്ടിട്ടില്ല..
ഭാമി ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ഇരിക്കുകയാണ്…
എന്താ അവളുടെ പേര് ഏട്ടാ… മിഥില ചോദിച്ചു..
അത് ചോദിക്കാൻ പറ്റിയില്ല… എല്ലാവരും അവളെ മിത്തൂ എന്നാ വിളിക്കുന്നേ… ഏതായാലും നല്ലവല്ല പേരും ആവും.. അല്ലാതെ ഈ സത്യഭാമ എന്നൊക്കെ പോലത്തെ പഴഞ്ചൻ ആവില്ല.. അല്ലേ ഭാമി…
അതും കൂടെ കേട്ടതോടെ അവളുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു… അവൾ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു…
എന്റെ ഏട്ടാ കഷ്ടം ഉണ്ട്ട്ടോ… ചെല്ല് പോയി അവളോട് സോറി പറ…
മിഥില അവനെ എഴുന്നേൽപ്പിച്ചു… അവൻ ചിരിച്ചുകൊണ്ട് അവൾക്ക് പിറകെ പോയി… പാടത്തിന് ചേർന്നുള്ള വാഴത്തോപ്പിൽ എത്തിയപ്പോഴേക്കും അവൻ അവൾക്കൊപ്പം എത്തിയിരുന്നു… അവൾ മുന്നോട്ട് നടന്നപ്പോൾ മിഥുൻ അവളുടെ കൈയിൽ കയറി പിടിച്ചു…
എന്തിനാ വെറുതെ കട്ടുറുമ്പ് ആവുന്നേ..
അവൾ ഒന്നും മനസിലാവാതെ അവനെ നോക്കി… അവൻ വാഴത്തോട്ടത്തിന്റെ ഉള്ളിലേക്ക് കൈചൂണ്ടി… നിഥിൻ രാഗസുധയെ കെട്ടിപിടിച്ചു നിൽക്കുകയാണ്…
അയ്യേ… ഭാമി കണ്ണ് പൊത്തി തിരിഞ്ഞു നിന്നു…
മിഥുൻ അത് കണ്ട് ചിരി വന്നു…മിഥുൻ അവളുടെ തോളിൽ കൈ ഇട്ടു.. അവൾ അത് തട്ടി മാറ്റി നടന്നു…
ഓ അങ്ങനെ ആണോ…. എന്നാ വേണ്ട… ഞാൻ വയനാട്ടിലേക്ക് പോയാലോ എന്ന് വിചാരിക്കാ..
അവൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു…
ഭാമി നിന്നു…
പോവോ പോവോ എന്നെ വിട്ട് പോവോ… അവൾ അവന്റെ അടുത്തേക്ക് വന്നകൊണ്ട് ചോദിച്ചു…
പോണോ… അവൻ കള്ളച്ചിരിയോടെ ചോദിച്ചു…
വേണ്ട… അവൾ പറഞ്ഞു…
എന്റെ പൊട്ടത്തി.. നീ ഞാൻ പറഞ്ഞതൊക്കെ വിശ്വസിച്ചോ.. ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ..
അവൻ അവളുടെ രണ്ടു തോളിലും കൈവെച്ചു പറഞ്ഞു
അപ്പൊ അങ്ങനെ ഒരു പെൺകുട്ടി ഇല്ലാ?? അങ്ങനെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു… നിന്നെ പോലെ പൊട്ടിത്തെറിച്ചു കൊണ്ട്…. പക്ഷെ നിന്റെ അത്ര ഭംഗി ഇല്ല…. അവൻ പറഞ്ഞു…
സത്യം… അവൾ വീണ്ടും ചോദിച്ചു..
സത്യം ഇനി ഉണ്ടെങ്കിൽ തന്നെ എന്റെ കണ്ണിൽ നീ അല്ലേ സുന്ദരി…
അപ്പൊ എന്റെ പേരോ.. അവൾ വീണ്ടും ചോദിച്ചു..
സത്യം പറയാലോ.. നിന്റെ പേര് എനിക്ക് തീരെ ഇഷ്ടല്ല.. പക്ഷെ നീ എന്റെ ഭാമി അല്ലേ.. എന്റെ മാത്രം ഭാമി…
അവൻ അവളെ തോളിൽ വലിച്ചു അവനോട് അടുപ്പിച്ചു…
ഇനി എന്നെ ദേഷ്യം പിടിപ്പിക്വോ…
പിടിപ്പിക്കും.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
അതെന്തിനാ.. അവൾ ദേഷ്യത്തോടെ ചോദിച്ചു..
ദേഷ്യം പിടിക്കുമ്പോൾ നിന്നെ കാണാൻ നല്ല ഭംഗിയാ… ഈ മൂക്കൊക്കെ ഉണ്ടല്ലോ ചുവന്നു ചുവന്നു ചാമ്പക്ക പോലെ ആവും…
അവൻ അവളുടെ മൂക്കിൽ ഒന്ന് കടിച്ചു…അവൾ നാണം കൊണ്ട് മുഖം കുനിച്ചു… അവൻ അവളുടെ മുഖം കൈയിൽ കോരി എടുത്തു… അവളുടെ ചുണ്ടുകളെ ലക്ഷ്യം ആക്കി മുഖം അടുപ്പിച്ചു… ഭാമി അവളുടെ കൈകൾ അവന്റെ ചുണ്ടുകൾക്ക് മുകളിൽ വെച്ചു…
കല്യാണത്തിന് മുന്നെ ഇതൊന്നും ചെയ്യാൻ പാടില്ല… അവൾ ഗൗരവത്തോടെ പറഞ്ഞു..
അതെന്താ.. അവൻ ചോദിച്ചു..
കുട്ടികൾ ഉണ്ടാവും..
അവൾ പറഞ്ഞു…അവൻ പൊട്ടി ചിരിച്ചു…
ആരാടി നിന്നോട് ഈ മണ്ടത്തരം ഒക്കെ പറഞ്ഞേ…
അവൾ തലകുനിച്ചു…
ആരും പറഞ്ഞതല്ല എനിക്ക് അറിയാം… അവൾ പറഞ്ഞു
എന്റെ പൊട്ടിക്കാളി ഉമ്മ വെച്ചാൽ ഒന്നും കുട്ടികൾ ഉണ്ടാവില്ല.. അതിന് കുറേ കാര്യം വേറെ ചെയ്യാൻ ഉണ്ട്…
അതെന്താ.. അവൾ നിഷ്കളങ്കം ആയി ചോദിച്ചു…
അതൊക്കെ കണ്ണേട്ടൻ കല്യാണം കഴിഞ്ഞ് കാണിച്ചു തരാട്ടോ അവളെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു…
ഇപ്പോൾ പറ.. അവൾ കൊഞ്ചി…
അതങ്ങനെ പറഞ്ഞാൽ ഒന്നും പറ്റില്ല..
അവൻ അവളുടെ കവിളിൽ ചുംബിച്ചു… അവൾ മരുകവിൾ കാണിച്ചു കൊടുത്തു അവൻ അവിടെയും ചുംബിച്ചു…
കഴിഞ്ഞോ.. അവൾ സങ്കടത്തോടെ ചോദിച്ചു..
ഇപ്പോൾ ഇത്ര മതി… അവൻ പറഞ്ഞു
പോരാ ഇനിം വേണം… അവൾ കൊഞ്ചി..
ഈശ്വര പറഞ്ഞു കൊടുത്തു കുടുങ്ങിയോ.. ഇനി നാളെ…
വേണ്ട എനിക്ക് ഇപ്പൊ വേണം… അവൾ കവിൾ അവൻ നേരെ നീക്കി…
അവൻ കവിളിൽ കടിച്ചു..
മതിയോ….
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു, അവൾ വേദന കൊണ്ട കവിളിൽ തലോടി… അവൾ അവനെ നോക്കി പേടിപ്പിച്ചു…
വേദനിച്ചോ… കവിളുകളിൽ കൈവെച്ചു അവൻ ചോദിച്ചു…
മ്മ്.. അവൾ മൂളി…
ഇനി എത്ര വേദന സഹിക്കാൻ കിടക്കുന്നു എന്റെ മോള്…
അതെന്താ.. അവൾ ചോദിച്ചു..
ഞാൻ പറഞ്ഞില്ലേ അതൊക്കെ കല്യാണം കഴിഞ്ഞു കാണിച്ചു തരാം…
ഭാമേ വാ പോവാം… മിഥില വിളിച്ചു പറഞ്ഞു..
ചെല്ല് മാമാട്ടി വിളിക്കുന്നുണ്ട്… അവളുടെ നെറ്റിയിൽ ചുംബിച്ചു അവൻ പറഞ്ഞു..
അവൾ മുന്നോട്ട് നടന്നു… കുറച്ചു മുന്നോട്ട് നടന്ന് അവൾ തിരിഞ്ഞു നിന്നു…
പിന്നേ.. എനിക്ക് എല്ലാം അറിയാം…. ഒമ്പതാം ക്ലാസ്സിലെ ബയോളജി ടെക്സ്റ്റ് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്… കണ്ണേട്ടന്റെ വായിന്ന് കേൾക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതാ എല്ലാം…
അവൾ ഒരു കണ്ണിറുക്കി വിളിച്ചു പറഞ്ഞു ഓടി ….മിഥുന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
തുടരും..
അമറിനെയും ആനിയെയും സ്വീകരിച്ച പോലെ മിഥുനെയും ഭാമിയെയും ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് വിശ്വസിക്കുന്നു…