മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
കാലം വീണ്ടും മുന്നോട്ട് പാഞ്ഞു… നിഥിൻ രാഗസുധയെ എല്ലാവരുടെയും സമ്മതത്തോടെ വിവാഹം ചെയ്തു… അവർക്കൊരു പെൺകുട്ടി ജനിച്ചു…മിഥിലയും ഭാമിയും പ്ലസ് ടു കഴിഞ്ഞു…
എന്താ രണ്ടുപേരുടെയും നെക്സ്റ്റ് പരിപാടി…
മിഥിലയുടെ വീട്ടിൽ മാളുമ്മയുടെ മടിയിൽ കിടന്ന് മിഥുൻ ചോദിച്ചു…
ഞാൻ ഡിഗ്രിക്ക് പോവുന്നു… ഇംഗ്ലീഷ്….
ഭാമി പറഞ്ഞു…
ഇംഗ്ലീഷോ… നിനക്ക് പണ്ട് ഇംഗ്ലീഷ് ഇഷ്ടം അലർന്നല്ലോ.. മിഥുൻ ചോദിച്ചു…
അത് പണ്ടല്ലേ.. ഇപ്പോൾ എനിക്ക് ഇഷ്ടാ….
നിനക്കോ.. മാമാട്ടി…
എനിക്ക് ഫാഷൻ ഡിസൈനിങ് ആണ് താല്പര്യം…
അത് വേണോ മോളെ… അതൊക്കെ മാർക്ക് കുറഞ്ഞവർ പോവുന്ന കോഴ്സ് അല്ലേ…. മിഥുൻ ചോദിച്ചു…
അതെ.. അത് മാത്രം അല്ല.. നല്ല ചിലവും ആവും… നീ സാദാ ഡിഗ്രിക്ക് പോയാൽ മതി.. മാളു പറഞ്ഞു..
കഷ്ടം ഉണ്ട് അമ്മേ.. പഠിക്കാൻ ഇഷ്ടം ഉള്ളതല്ലേ പഠിക്കണ്ടേ… ഏട്ടാ പ്ലീസ്.. അമ്മേനോട് ഒന്ന് പറ.. എനിക്ക് അതാ ഇഷ്ടം എന്ന്…
അവൾ അത് പഠിച്ചോട്ടെ മാളു മ്മേ… അവളുടെ ആഗ്രഹം അല്ലേ…
മിഥുൻ പറഞ്ഞു…
ഒടുവിൽ അമ്മ സമ്മതിച്ചു… അവളുടെ വീട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ… ഭാമി ആകെ മൂഡോഫ് ആയിരുന്നു..
എന്താടി നിന്റെ മുഖം കടന്നൽ കുത്തിയ പോലെ.. മിഥുൻ അവളുടെ കവിളിൽ കുത്തികൊണ്ട് ചോദിച്ചു….
ഒന്നും ഇല്ല.. കഴിഞ്ഞ പന്ത്രണ്ടു വർഷം ആയി അവളെന്റെ ഒപ്പം ഉണ്ട്.. ഇനി അങ്ങോട്ട് ഞങ്ങൾ രണ്ടു വഴിക്ക് ആവും എന്ന് ഓർത്തപ്പോൾ ഒരു വിഷമം…
ഓ അത്രേ ഉള്ളോ…. പഠിത്തം മാത്രല്ലേ രണ്ടുവഴി.. അല്ലാത്തപ്പോൾ നിങ്ങൾ ഒരുമിച്ച് തന്നെ ആവൂലോ…
മ്മ്..എന്തോ അവളെ പിരിയാൻ മനസ് അനുവദിക്കുന്നില്ല…
നിനക്ക് അത്രക്ക് ഇഷ്ടം ആണോ അവളെ….Mm… മിഥില മൂളി..
എന്നെക്കാളും…
ദേ കണ്ണേട്ടാ അങ്ങനെ ഒന്നും ചോദിക്കാൻ പാടില്ലാട്ടോ… അവൾ ദേഷ്യപ്പെട്ടു
എന്നാലും പറ….
എന്നാ ഇതേ ചോദ്യം ഞാൻ അങ്ങോട്ട് ചോദിക്കട്ടെ.. ഞങ്ങളിൽ ആരോടാ കണ്ണേട്ടന് ഇഷ്ട കൂടുതൽ…
അവൻ ചിരിച്ചു..
നിങ്ങൾ രണ്ടുപേരും എനിക്ക് എന്റെ രണ്ടു കണ്ണുകൾ പോലെ ആണ്… ഒരുമിച്ച് ഇമവെട്ടുന്ന കണ്ണുകൾ…
എന്നാലേ എനിക്ക് നിങ്ങൾ രണ്ടുപേരും എന്റെ ഈ വിരലുകൾ പോലെ ആണ്… എപ്പോഴും ഒന്നിച്ചു മാത്രം ചലിക്കുന്ന വിരലുകൾ..
ഓ.. നീ ഇപ്പോൾ ആ പഴയ മണ്ടി ഒന്നും അല്ല.. നല്ലോണം സംസാരിക്കാൻ ഒക്കെ പഠിച്ചു…
ഭാമി ചിരിച്ചു… അവൻ അവളുടെ തോളിലൂടെ കൈ ഇട്ട് നടന്നു…
ഇന്നെന്താ ഒന്നേ ഉള്ളോ…
റോഡിന്റെ സൈഡിൽ നിന്ന് ഒരുത്തൻ വിളിച്ചു ചോദിച്ചു…
രണ്ടിനേം കൂടി ഒരുമിച്ച് മാനേജ് ചെയ്യാൻ പറ്റാഞ്ഞിട്ട് ആവും..
വേറൊരുത്തൻ പറഞ്ഞു… മിഥുൻ എന്തോ പറയാൻ വന്നപ്പോഴേക്കും ഭാമി അവനെ വലിച്ചു നടന്നു…
നീ വിട് ഭാമി.. ഞാൻ അവന് ഒരു മറുപടി കൊടുക്കട്ടെ..
നാക്കിന് എല്ലില്ലാത്തവർ അങ്ങനെ പലതും പറയും… നമുക്ക് അറിയാലോ നമ്മളെ അത് മതി…
എന്നാലും എന്നേം എന്റെ പെങ്ങളേം വെച്ചല്ലേ അവൻമാര് പറയുന്നത്…
പെങ്ങൾ കണ്ണേട്ടന് മാത്രം അല്ലേ… ഒരേ രക്തത്തിൽ പിറന്ന സഹോദരങ്ങൾ പോലും മോശമായി ചിത്രീകരിക്കപ്പെടുന്ന കാലം ആണ്.. അപ്പോഴാണോ അച്ഛൻ ആരാണെന്ന് പോലും അറിയാത്ത ഒരുവളുടെ സഹോദരൻ എന്ന സ്ഥാനം അംഗീകരിക്കാൻ ഇവർക്കൊക്കെ കഴിയുന്നത്…
ഭാമി പറഞ്ഞത് ശെരി ആണെന്ന് അവനും തോന്നി… അങ്ങനെ നാട്ടിൽ പറഞ്ഞു കേൾക്കുന്ന പല കഥകളും അവർ കേട്ടില്ലെന്ന് നടിച്ചു…
അങ്ങനെ നാട്ടിൽ നിന്ന് അധികം ദൂരെ അല്ലാത്ത ഒരു കോളേജിൽ മിഥില ഫാഷൻ ടെക്നോളജിയിൽ ഡിഗ്രിക്കും ഭാമി ഇംഗ്ലീഷ് ലിറ്ററേച്ചറും തിരഞ്ഞെടുത്തു ചേർന്നു
.. മിഥുൻ എംബിബിസ് കഴിഞ്ഞു എംഡി ക്ക് ജോയിൻ ചെയ്തു… ഡിഗ്രി റിസൾട്ട് വന്നപ്പോൾ ഏഴാം ക്ലാസ്സിൽ ഇംഗ്ലീഷിൽ അമ്പതിൽ പത്ത് മാർക്ക് വാങ്ങിയ ഭാമി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് ഹോൾഡർ ആയി…
ഒത്തിരി സന്തോഷം ആയി ഭാമി എനിക്ക്…
അവളുടെ മടിയിൽ തലവെച്ചു കിടന്ന് മിഥുൻ പറഞ്ഞു…
കണ്ണേട്ടന് വേണ്ടിയാ ഞാൻ നന്നായി പഠിക്കാൻ തുടങ്ങിയെ.. ഓർമ ഉണ്ടോ പണ്ട് എന്നെ പഠിച്ചില്ലേൽ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞത് എത്ര കരഞ്ഞെന്നോ ഞാൻ അന്ന്…
എന്റെ പെണ്ണേ അത് നീ നന്നായി പഠിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതല്ലേ… ഇനി ഏതായാലും നമ്മുടെ കാര്യം വീട്ടിൽ പറയാം… എത്ര നാളായി കാത്തിരിക്കുന്നു…
കണ്ണേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യാവോ.. അവൾ മുഖം കുനിച്ചു പറഞ്ഞു…
എന്താ.. അവൻ ചോദിച്ചു..
എനിക്ക് ജോലി ആയിട്ട് മതി വിവാഹം എന്നാ ആഗ്രഹം… ഒരു രണ്ടു വർഷം കൂടി കഴിഞ്ഞിട്ട്….
അതെന്താ…
എന്തോ ജോലി ആയി അൽപ്പം കൂടെ ഉത്തരവാദിത്തം വന്നിട്ട് ആവാം കല്യാണം എന്ന് തോനുന്നു…
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാവണം എന്ന് ചോദിച്ചപ്പോൾ എന്റെ ഭാര്യ ആവണം എന്ന് പറഞ്ഞ ഭാമി തന്നെ ആണോ ഇത്…
അവൻ കളിയാക്കി ചോദിച്ചു..
അതെ കണ്ണേട്ടാ.. ഞാനെന്നും കണ്ണേട്ടന്റെ ആ പഴയ ഭാമി തന്നെ ആണ്… പക്ഷെ ഞാനിങ്ങനെ പറഞ്ഞേ പറ്റൂ ഇപ്പോൾ…
കാരണം എന്റെ സ്വപ്നങ്ങളേക്കാൾ എന്നെ അലട്ടുന്ന മറ്റൊന്നുണ്ട്.. മിഥില.. അവൾക്ക് നല്ലൊരു ഭാവി ഉണ്ടാവണം.. അവളെ ഒരു കൈകളിൽ ഏല്പിക്കേണ്ടത് കണ്ണേട്ടന്റെ ഉത്തരവാദിത്വം ആണ്… അത് കഴിഞ്ഞു മതി നമുക്കൊരു ജീവിതം…
അവൾക്ക് അനിയോജ്യമായ ഒരാളെ കണ്ടുപിടിക്കാൻ അത്ര എളുപ്പം ആവില്ല.. അവളുടെ പാസ്ററ് അറിഞ്ഞു അവളെ കൂടെ കൂട്ടാൻ ഒരാൾ വരുന്നത് വരെ നമുക്ക് കാത്തിരിക്കാം.. നമുക്ക് എല്ലാവരും ഉണ്ട്.. അവൾക്ക് ഈ ഏട്ടൻ മാത്രേ ഉള്ളൂ…
അവന്റെ കവിളിൽ കൈവെച്ചു അവൾ പറഞ്ഞു…
എന്റെ ഭാമി നീ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ… എന്റെ പഴയ മണ്ടിപെണ്ണിൽ നിന്ന് നീ എത്ര പെട്ടന്നാണ് ഇങ്ങനെ പക്വതയോടെ സംസാരിക്കാൻ പഠിച്ചവൾ ആയത്…
നീ പറഞ്ഞതാണ് ശെരി.. അവൾക്കൊരു ജീവിതം അത് വേണം… അച്ഛൻ ആരാണെന്ന് അറിയാത്ത അവളെ പോലൊരുവളെ സ്വീകരിക്കാൻ തയ്യാറായി ഒരാൾ വരും.. നമുക്ക് കാത്തിരിക്കാം… അവൾക്കൊരു നല്ല ജീവിതം ഉണ്ടായിട്ട് മതി നമുക്ക്…
മ്മ്.. ആ സമയം കൊണ്ട് ഞാൻ എന്റെ ഡ്രീം സ്വന്തം ആക്കും…. അവൾ പറഞ്ഞു..
എന്താ നിന്റെ ഡ്രീം അവൻ ചോദിച്ചു…
ഐ വാണ്ട് ടു ബി ഐഎഎസ് ഓഫീസർ…
എന്റമ്മോ ചെറിയ ആഗ്രഹം ഒന്നും അല്ലല്ലോ…
അല്ല..എനിക്ക് നമ്മുടെ നാടിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം .. കണ്ണേട്ടാ പ്ലീസ് എന്റെ കൂടെ നിൽക്കില്ലേ…
അതെന്ത് ചോദ്യം ആണ് ഭാമി… ഐ ആം ആൽവേയ്സ് വിത്ത് യൂ… നീ നിന്റെ ഡ്രീം സ്വന്തം ആക്കും വരെ ഞാൻ കാത്തിരിക്കാം..
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു..
എന്നാ കണ്ണേട്ടൻ എല്ലാവരെയും പറഞ്ഞു സമ്മതിപ്പിക്കണം.. എന്നെ ഡൽഹിയിൽ കോച്ചിങ്ങിന് വിടാൻ…
ഡെൽഹിയിലോ.. ഇവിടെ എവിടേലും പോരെ
പോരാ
അപ്പൊ എനിക്ക് നിന്നെ കാണണ്ടേ.. അവൻ ചോദിച്ചു
ഒരു ആറു മാസം അത്ര അല്ലേ ഉള്ളൂ… അത് കഴിഞ്ഞാൽ ഞാൻ ഇങ്ങോട്ട് തന്നെ വരില്ലേ…
മ്മ്.. എന്നാലും
ഒരെന്നാലും ഇല്ല… അവൾ പറഞ്ഞു…അവൻ പിണക്കം അഭിനയിച്ചു തിരിഞ്ഞു ഇരുന്നു….
കണ്ണേട്ടാ പ്ലീസ്… നമ്മൾ ഇത്രയും കാലം എന്നും കണ്ടിട്ടാണോ പ്രണയിച്ചത്.. പ്രണയം അതെന്നും നമ്മുടെ ഉള്ളിൽ അല്ലേ
അതൊക്കെ ശെരി ആണ് എന്നാലും നിന്നെ ഒറ്റക്ക് അയക്കാൻ എനിക്കൊരു പേടി…
എന്തിനാ പേടിക്കണേ ഞാൻ ഇപ്പോൾ പഴയ പാവാടകാരി ഒന്നും അല്ല…
പക്ഷെ എനിക്ക് ആ പാവാടകാരിയെ ആയിരുന്നു ഇഷ്ടം… അവൻ പറഞ്ഞു…
എന്റെ കണ്ണേട്ടാ…. എന്റെ ഉള്ളിൽ എന്നും ആ പഴയ ഭാമി ഉണ്ട്.. കണ്ണേട്ടന്റെ മാത്രം ഭാമി….
ഉണ്ടോ…. അവൻ ചോദിച്ചു
ഉണ്ട്….
എനിക്ക് വിശ്വാസം ഇല്ല
അവൾ അവന്റെ കവിളിൽ ചുംബിച്ചു ഒരു കടി കൊടുത്തു…
ഇപ്പോൾ വിശ്വാസം ആയോ
കുറച്ച്… അവൻ കള്ളച്ചിരിയോടെ പറഞ്ഞു…
അവൾ മറുകവിളിലും ചുംബിച്ചു….
ഇപ്പോളോ…
കൊറച്ചൂടെ… അവൻ പറഞ്ഞു
അയ്യടാ.. അത് മതി… കല്യാണത്തിന് മുന്നെ ഇങ്ങനൊന്നും ചെയ്യാൻ പാടില്ല…
അവൾ കള്ളച്ചിരി ഒളിപ്പിച്ചു പറഞ്ഞു…
ആണോ എന്നാ ഇങ്ങനെ ചെയ്താലോ…
അവൻ അവളെ അടുപ്പിച്ചു അവളുടെ ചുണ്ടുകളെ സ്നേഹം കൊണ്ട് കീഴടക്കി…അവൾ അനുസരണയോടെ ആസ്വദിച്ചിരുന്നു..
അങ്ങനെ അവളെ അവൻ സന്തോഷത്തോടെ യാത്ര ആക്കി… മിഥിലക്ക് തിരുവന്തപുരത്ത് pg ക്ക് സീറ്റ് കിട്ടി… ഭാമി ഡൽഹിയിലും.. മിഥുനും മിഥിലയും തിരുവനന്തപുരത്തും… അവർക്കൊപ്പം മാളു അമ്മയും പോന്നൂ…
നാട്ടിൽ പല കഥകളും കേട്ട് തുടങ്ങി.. എല്ലാവരും അവരെ മറ്റൊരു കണ്ണുകൊണ്ട് നോക്കി കണ്ടു.. ശ്രീദേവിക്കും അതിൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു…. പക്ഷെ അവൾ മൗനം പാലിച്ചു…
നാട്ടുകാർ പല കഥകളും മിഥുനിനെയും മിഥിലയെയും ചേർത്ത് പറഞ്ഞു ഉണ്ടാക്കുന്നത് ഭാമി അറിഞ്ഞിരുന്നെങ്കിലും.. അവരെ രണ്ടുപേരെയും അവൾക്ക് അത്രയും വിശ്വാസം ആയിരുന്നു… കേട്ടതൊന്നും വിലക്കെടുക്കാതെ അവൾ പഠനത്തിൽ ശ്രദ്ധിച്ചു..ഒരിക്കൽ എല്ലാം വിശ്വസിക്കേണ്ടിവരും എന്നറിയാതെ…
തുടരും…