മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
പിന്നീട് എല്ലാം പെട്ടന്നായിരുന്നു….. സന്തോഷത്തിന്റെ ദിവസങ്ങൾ….. ഏറ്റവും സന്തോഷം മിഥുൻ ആയിരുന്നു…. അവന്റെ ഏട്ടൻ കാരണം ഇല്ലാതായ മിഥിലയുടെ ജീവിതത്തെ കുറിച്ച് ഏറ്റവും വേദനിച്ചത് അവൻ ആയിരുന്നു…
കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് ഒരു താലികെട്ട്…. ഒട്ടും ആഘോഷങ്ങൾ ഇല്ലാത്ത ഒരു സെറ്റ്മുണ്ടും തലയിൽ അൽപ്പം മുല്ലപ്പൂവും കൈ നിറയെ കുപ്പിവളകളും അണിഞ്ഞ മിഥിലയെ കണ്ടപ്പോൾ മിഥുന്റെ കണ്ണുകൾ നിറഞ്ഞു…
സുദർശനും അമറും മിത്രയും ഒന്നിച്ചു കാറിൽ വന്നിറങ്ങി…. മിഥുനിന്റെ കണ്ണുകൾ ഒരു നിമിഷം മിത്രയിൽ തറഞ്ഞു നിന്നു… എപ്പോഴും മോഡേൺ ആയി ഡ്രസ്സ് ചെയുന്ന അവൾ അന്നൊരു ദാവണി ആണ് ഉടുത്തത്…. ചുവപ്പും പച്ചയും നിറമുള്ള ദാവണി…. ചുവന്ന പൊട്ട് തൊട്ടിട്ടുണ്ട്…. കൈ നിറയെ വളകൾ.. തലയിൽ മുല്ലപ്പൂവ്… ഒരു നിമിഷം അവൻ ഭാമിയെ ഓർത്തു…
അമ്പലനടയിൽ വെച്ച് സുദർശൻ മിഥിലയുടെ കഴുത്തിൽ താലി കെട്ടി… മിഥുനിന്റെ കൈയിൽ ഇരുന്ന് ആരവ് കരയുന്നുണ്ടായിരുന്നു… താലി കെട്ടിയ ഉടനെ സുദർശൻ ആരവിനെ മിഥുനിൽ നിന്ന് വാങ്ങി… അവൻ എടുത്തതോടെ ആരവ് കരച്ചിൽ നിർത്തി…. അവനെ എടുത്തു കൊണ്ട് സുദർശൻ മിഥിലയുടെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി.. ബാക്കി കൈയിൽ ഉണ്ടായിരുന്ന സിന്ദൂരം ആരാവിന്റെ കവിളിൽ തോട്ടപ്പോൾ അവൻ കുടുകുടെ ചിരിച്ചു….
മിഥിലയുടെ കണ്ണുകൾ നിറഞ്ഞു.. സുദർശൻ ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചുകൊണ്ട് മൂർദ്ധാവിൽ ചുംബിച്ചു…
അവർ നേരെ പോയത് സുദർശന്റെ ഫ്ലാറ്റിലേക്ക് ആയിരുന്നു… എല്ലാവരും ചേർന്ന് ഒരു ചെറിയ സദ്യ ഉണ്ടാക്കി… ഉച്ചക്ക് ഉണ് കഴിഞ്ഞു അമറും മിഥുനും പുറത്ത് പോയി.. സുദർശൻ ആരവിനൊപ്പം ഉറങ്ങി…മിഥില അവളുടെയും കുഞ്ഞിന്റെയും ഡ്രെസ്സുകൾ എല്ലാം അലമാറയിൽ അടുക്കി വെക്കുകയാണ്..
ഇപ്പൊ സന്തോഷായില്ലേ… ഏട്ടന്റെ മാമാട്ടിക്കുട്ടിക്ക്…. മിത്ര അവൾക്കരികിൽ വന്നിരുന്ന് ചോദിച്ചു…
സന്തോഷം ഉണ്ട് മിത്ര… ഒരിക്കലും എന്നെ ഒരാൾ മനസിലാക്കില്ലെന്ന് കരുതിയതാണ്… പക്ഷെ എന്റെ കുറവുകൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ എന്നെ സ്വന്തം ആക്കാൻ ഒരാൾ വന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്… പക്ഷെ… ഏട്ടൻ… എനിക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വെച്ച എന്റെ ഏട്ടൻ എന്നും എന്റെ ഉള്ളിൽ ഒരു വേദന അല്ലേ.. എനിക്ക് വേണ്ടി അല്ലേ ആ പാവം ജീവിച്ചത് ഇപ്പോൾ എനിക്കൊരു ജീവിതം ഉണ്ടായപ്പോൾ ഏട്ടൻ ഒറ്റക്കായില്ലേ..
ആരു പറഞ്ഞു ഏട്ടൻ ഒറ്റക്കയെന്ന്.. ഏട്ടനൊപ്പം ഞാനും അമറും ഉണ്ടാവും.. ഞങ്ങളും ഒറ്റപ്പെട്ട് പോയവരാണെടോ…. ഏട്ടൻ ഇനി മുതൽ ഞങ്ങൾക്കൊപ്പം ആണ്… നീ നോക്കിയ പോലെ നിന്റെ ഏട്ടനെ ഞാൻ നോക്കിക്കോളാം.. മിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു..
എനിക്ക് പകരം ആവാൻ എളുപ്പം ആണ്.. പക്ഷെ എനിക്ക് വേണ്ടി ഏട്ടൻ വേണ്ടെന്ന് വെച്ച ഭാമിക്ക് പകരം ആവാൻ തനിക്ക് പറ്റുവോ….
മിത്ര മറുപടി പറയാതെ എണീറ്റു… ജനലരികിൽ പോയി നിന്നു..
ഇല്ല.. പറ്റില്ല.. ഭാമിക്ക് പകരം ആവാനും ആനിക്ക് പകരം ആവാനും ഒന്നും എനിക്ക് കഴിയില്ല.. എനിക്കെന്നും മിത്ര ആയിരിക്കാൻ മാത്രേ കഴിയൂ.. അത് പറയുമ്പോൾ മിത്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
അമറും മിഥുനും തിരിച്ചു വന്നപ്പോൾ സന്ധ്യ ആയി.. മിഥുനിന്റെ വീട് ഒഴിഞ്ഞു സാധങ്ങൾ എല്ലാം അമറിന്റെയും മിത്രയുടെയും ഫ്ലാറ്റിലേക്ക് കൊണ്ട് വെക്കാൻ പോയതായിരുന്നു അവർ.. രാത്രി വേഗം ഭക്ഷണം കഴിച്ചു അവർ ഇറങ്ങി….
എല്ലാവരും പോയി അടുക്കള വൃത്തി ആക്കി മിഥില മുറിയിലേക്ക് വരുമ്പോൾ സുദർശൻ ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്ന് ആരവിനെ ഉറക്കുകയാണ്.. അവൻ മെല്ലെ ഏതോ പാട്ട് മൂളുന്നുണ്ട്.. മിഥില ചെവി കൂർപ്പിച്ചു…
🎶കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു..പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം, ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി..
പൂവിന്‍ കാതില്‍ മന്ത്രമോതീ..പൂങ്കാറ്റായി വന്നതാരോ..പൂവിന്‍ കാതില്‍ മന്ത്രമോതീ..പൂങ്കാറ്റായി വന്നതാരോ..
ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായി വന്നു
രാരീ രാരീരം രാരോ..പാടീ രാക്കിളി പാടീ…പൂമിഴികള്‍ പൂട്ടി മെല്ലെ…നീയുറങ്ങി ചായുറങ്ങി…സ്വപ്നങ്ങള്‍ പൂവിടും പോലേ..നീ..ളെ…..
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ , രാരീ രാരീരം രാരോ..പാടീ രാക്കിളി പാടീ….🎶🎶
കുറച്ചു നേരം വാതിലിന് പിറകിൽ നിന്ന് അവളും അത് ആസ്വദിച്ചു… പിന്നെ കുളിമുറിയിൽ കയറി… അവൾ കുളിച്ചു വന്നപ്പോഴേക്കും.. സുദർശൻ കുഞ്ഞിനെ ഉറക്കി കട്ടിലിന്റെ അറ്റത്ത് കിടത്തിയിരുന്നു…
നടുവിൽ കിടത്തിയാൽ ഉറക്കത്തിൽ എന്റെ കൈയോ കാലോ തട്ടിയാലോ എന്ന് വെച്ചാണ്… അവൻ മിഥിലയോട് പറഞ്ഞു…
മിഥില ചിരിച്ചുകൊണ്ട് കട്ടിലിൽ കയറി കിടന്നു… കുഞ്ഞിന്റെ വശത്തേക്ക് ചരിഞ്ഞു അവന്റെ മേലിൽ കൈ വെച്ചു… കുറച്ചു നേരം കഴിഞ്ഞു അവൾ നേരെ കിടന്നു…
സുദർശൻ അപ്പോഴേക്കും നിലത്ത് ഷീറ്റ് വിരിച്ചു കിടന്നിരുന്നു..
ഇതെന്താ.. നിലത്ത് കിടക്കുന്നേ അവൾ ചോദിച്ചു…
അത്..താൻ കുഞ്ഞിന്റെ വശം ചേർന്ന് കിടന്നപ്പോൾ ഞാൻ വിചാരിച്ചു . തനിക്ക് എന്നെ അക്‌സെപ്റ്റ് ചെയ്യാൻ ഇനിയും സമയം വേണം എന്ന്.. അത് വരെ തന്നെ ഒന്ന് തൊട്ട് പോലും ഡിസ്റ്റർബ് ചെയ്യാൻ എനിക്ക് കഴിയില്ല.. അവൻ നിലത്ത് കിടന്നുകൊണ്ട് പറഞ്ഞു..
മിഥില കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവനൊപ്പം നിലത്ത് കിടന്നു.. നിവർന്നു കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് തല വെച്ചു…
അങ്ങനെ തോന്നിയോ.. എന്നാൽ സോറി… ഇനി എന്നു എനിക്ക് ഈ നെഞ്ചിൽ കിടന്ന് ഉറങ്ങിയാൽ മതി…
അവൾ അവനെ കെട്ടിപിടിച്ചു പറഞ്ഞു.. അവൻ അവളുടെ മുടിയിഴകളിൽ തലോടി… മിഥില മുഖം ഉയർത്തി അവനെ നോക്കി… അവന്റെ നെറ്റിയിൽ ചുംബിച്ചു…. അവർ പരസ്പരം കെട്ടിപിടിച്ചു…. അവൻ അവളെ ചുംബങ്ങൾ കൊണ്ട് മൂടി…
ആരാവിന്റെ കരച്ചിൽ കേട്ടതും ഇരുവരും പിടി വിട്ടു.. മിഥിലക്ക് അവന്റെ മുഖത്തു നോക്കാൻ ലജ്ജ തോന്നി… അതറിഞ്ഞ പോലെ സുദർശൻ എഴുന്നേറ്റു ആരവിനെ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു..
മിഥിലക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. അവൾ കട്ടിലിലേക്ക് കിടന്നു.. അവളുടെ മനസ് നിറയെ അവനായിരുന്നു… അവനെ ഓർത്ത് ഓർത്ത് അവൾ ഉറങ്ങിപ്പോയി…
രാവിലെ എഴുന്നേൽക്കുമ്പോൾ അരികിൽ സുദർശൻ ഉണ്ട്.. ഒരു കൈ കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്.. അവന്റെ നെഞ്ചിൽ കിടന്ന് ആരവ് സുഖമായി ഉറങ്ങുകയാണ്… അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…
അമറും മിത്രയും മിഥുന്നെ അവരിൽ ഒരാളായി തന്നെ ഏറ്റെടുത്തു…മിത്രക്കൊപ്പം അടുക്കളയിൽ സഹായിക്കാനും വൃത്തിആക്കാനും അമറും മിഥുനും ഒരുപോലെ കൂടുമായിരുന്നു…
അയൽവാസികൾ എല്ലാം മിത്ര രണ്ടുപേരെ പൊറുപ്പിക്കുന്നു എന്ന് പറഞ്ഞുള്ള ചർച്ചകളിൽ മുഴുകിയപ്പോൾ അതിനൊന്നും ചെവികൊടുക്കാതെ അവർ അവരുടെ ലോകത്ത് ജീവിച്ചു..
ഒത്തിരി വേദനകൾക്കൊടുവിൽ പിന്നീട് സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു.. പക്ഷെ അമ്മാറിന്റെയും മിത്രയുടെയും മിഥുനിന്റെയും ഉള്ളിന്റെ ഉള്ളിലെ വേദന അവർ ഒരിക്കലും പുറത്തു കാണിച്ചില്ല… ഈ ജീവിതത്തോട് പൊരുത്തപെട്ടവരെ പോലെ അവർ നന്നായി അഭിനയം നടത്തി..
മിത്രക്കും സുദർശനും ബാംഗ്ലൂരിൽ ഒരു കോൺഫറൻസ ന് പോവാൻ ഉണ്ടായിരുന്നു.. അവരത് ഒരു ട്രിപ്പ് ആക്കി… അഞ്ചുപേരും കൂടി വെള്ളിയാഴ്ച രാവിലെ ഉള്ള ഫ്‌ളൈറ്റിന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു… അവിടെ സുദർശന്റെ ഫ്രണ്ടിന്റെ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റിൽ ആയിരുന്നു താമസം..
വെള്ളിയാഴ്ച ആണ് കോൺഫറൻസ് അത് കഴിഞ്ഞു ശനിയും ഞായറും ബാംഗ്ലൂരിൽ കറങ്ങാൻ ആയിരുന്നു അവരുടെ പ്ലാൻ… രാവിലെ ബാംഗ്ലൂരിൽ എത്തി കുളിച്ചു മാറി മിത്രയും സുദർശനും കോൺഫറൻസ്ന് പോയി.. ഉച്ചക്ക് അത് കഴിയുമ്പോഴേക്കും അങ്ങോട്ട് എത്താം എന്ന് മിഥുനും അമറും മിഥിലയും തീരുമാനിച്ചു..
ഇന്ത്യയിലെ പല പ്രമുഖരും പങ്കെടുക്കുന്ന ഒരു യോഗം ആയിരുന്നു അത്… ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്നതിന് പല സംസ്ഥാനങ്ങളിലും നടത്തുന്ന പ്രവർത്തങ്ങൾ ഒന്നാക്കി ഒരു പുതിയ പദ്ധതി നിർമ്മിക്കൽ ആണ് അജണ്ട… അതിന് കേരളത്തിൽ നിന്ന് തിരഞ്ഞെടുത്തത് മിത്രയുടെ ചാനൽ ഹെഡിനെ ആയിരുന്നു.. അദേഹത്തിന്റെ അഭാവത്തിൽ ആണ് ഇവർ രണ്ടുപേരും പോവുന്നത്…
മിത്രയും സുദർശനും എത്തിയപ്പോഴേക്കും പരിപാടി തുടങ്ങിയിരുന്നു… അവർക്ക് വളരെ പുറകിൽ ആണ് സീറ്റ് കിട്ടിയത്….
നൗ ഐ വെൽക്കം ദി മോസ്റ്റ് റെസ്പക്റ്റഡ് യങ് കളക്ടർ ഓഫ് ലക്നൗ മിസ്സ് സത്യഭാമ ഐഎസ്…
സ്റ്റേജിൽ നിന്ന് ഒരു പെൺകുട്ടി അന്നൗൻസ്മെന്റ് നടത്തുന്നുണ്ട്… ആ പേര് കേട്ടതും മിത്ര തല ഉയർത്തി മുന്നിലേക്ക് നോക്കി…. മുൻവരിയിൽ നിന്ന് വളരെ എക്സിക്യൂട്ടീവ് ആയി ഡ്രസ്സ് ചെയ്തിട്ടുള്ള ഒരു പെൺകുട്ടി എഴുന്നേറ്റു…
മുട്ടിന് ഒപ്പം നിൽക്കുന്ന ഫോർമൽ ബ്ലാക്ക് ഫ്രോക്ക് അണിഞ്ഞ കണ്ണട വെച്ച മുടി കഴുത്ത് വരെ മാത്രം വളർത്തി ഹൈ ഹീൽഡ് ഷൂസ് അണിഞ്ഞ അവൾ സ്റ്റേജിലേക്ക് കയറി… അവൾ സദസിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈകൂപ്പി..
ഭാമി… മിത്രയുടെ ചുണ്ടുകൾ മന്ത്രിച്ചു
തുടരും