എന്റെ ഉള്ളിൽ കേൾക്കാൻ പാടില്ലാത്ത എന്തോ ഞാൻ കേൾക്കാൻ പോകുന്നത് പോലെ… ഹൃദയം എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത വേഗത്തിൽ മിടിച്ചു തുടങ്ങി…

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“നിങ്ങളറിയാത്ത ഒരു കാര്യവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല…

ഈ ഒരൊറ്റ കാര്യമൊഴിച്….”

“പുറത്തേക് ഇറങ്ങാൻ തുടങ്ങുന്ന എന്നോട് രണ്ടു മിനിറ്റ് സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞു നിർത്തിയതായിരുന്നു സനൂഫ…

എന്റെ സനൂ…”

“സാധാരണ ഞങ്ങൾ ഒരുപാട് നേരം സംസാരിക്കാറുണ്ടേലും ഇന്നെന്തോ അതൊന്നും അല്ലാത്ത പ്രതേക മായ ഒരു കാര്യം അവൾക് എന്നോട് പറയാൻ ഉള്ളത് പോലെ ആയിരുന്നു അവളുടെ മുഖം…

അത് കൊണ്ട് തന്നെ ഒമ്പത് മണിക്കുള്ള ബിസിനസ് മീറ്റ് പാടെ മറന്നു ഞാൻ അവൾക് പറയാനുള്ളത് കേൾക്കുവാനായി അവളുടെ മുന്നിൽ പോയി ഇരുന്നു..”

“എന്താ സനൂ നിനക് പറയാൻ ഉള്ളത്…

സീരിയസായ എന്തോ ആണല്ലോ…?”

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…

” ഇക്കാ…”

അവളുടെ മുഖം വിളറി തുടങ്ങിയിട്ടുണ്ട്..

അവളുടെ ശബ്ദത്തിൽ പോലും എന്നെ മറച്ചു വെച്ച എന്തോ പറയാൻ ആഗ്രഹിക്കുന്നത് പോലെ…

ഞാൻ അവളുടെ മുഖത്തേക് തന്നെ നോക്കി ഇരുന്നപ്പോൾ അവൾ എന്നിൽ നിന്നും മുഖം വെട്ടിച്ചു മാറ്റി…പിന്നെ പതിയെ പറഞ്ഞു തുടങ്ങി…

” ആ കാര്യം പറഞ്ഞു കഴിഞ്ഞാൽ ഇക്കാക് എന്ത് വേണമെങ്കിലും തീരുമാനിക്കാം…

ഞാൻ എല്ലാത്തിനും തയ്യാറായിട്ടാണ് നിൽക്കുന്നത്..…

ഇക്കാക് എന്നെ ശപിക്കാം.. തല്ലാം കൊ ല്ലാം എന്ത് വേണമെങ്കിലും ചെയ്യാം…

അത്രത്തോളം മാനസിക പ്രയാസം ഞാൻ അനുഭവിക്കുന്നുണ്ട്…

ഞാൻ ഒന്ന് മനസമാധാനമായി ഉറങ്ങുയിട്ട് ഏറെ ദിവസമായി…

ഇനിയും ഇക്കനോട് തുറന്നു പറഞ്ഞില്ലേൽ എനിക്ക് ഭ്രാന്ത് പിടിക്കും..”

അവൾ എന്നെ നോക്കി പറഞ്ഞു.

” ഇത്രക് സീരിയസ് ആയ എന്ത്‌ കാര്യമാണ് എന്റെ സനൂ ന് എന്നോട് പറയാൻ ഉള്ളത്… “

ഞാൻ എന്റെ മനസിനോട് തന്നെ ചോദിച്ചു…

“അവളുടെ ജീവിതം അവളുടെ ഇഷ്ട്ടത്തിന് ജീവിക്കാനുള്ള എല്ലാ സ്വതന്ദ്രവും ഞാൻ അവൾക് നൽകിയിരുന്നു…

അവളുടെ ഹോബിസ്.. അവളുടെ ഫ്രണ്ട്സ്.. അവളുടെ ചങ്ക്‌സ് ആരും ആരാണെന്നു പോലും എനിക്കറിയില്ല… അവളുടെ പ്രൈവസിയിലേക്ക് പോലും ഞാൻ കടന്നു ചെല്ലരാറില്ല… അവൾ സ്വന്തമായി ബ്ലോഗ് ചെയ്തു സ്വന്തമായി പത്തു കാശ് വരുമാനം ഉണ്ടാകുന്നത് പോലും…അതവളുടേത് മാത്രം ആണെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ..എന്നാലും അവൾക് വേണ്ടത്തെല്ലാം ഞാൻ ചെയ്തു കൊടുക്കാറുണ്ട്.. എല്ലാം…”

എന്തോ അവളുടെ മുഖവും മട്ടും ഭാവവും എല്ലാം എന്റെ മനസിൽ അരുതാത്തത് എന്തോ പറയാൻ ഉള്ളത് പോലുള്ള ഒരു വികാരം നിറക്കുവാൻ തുടങ്ങി…

ഞാൻ എത്ര കണ്ട്രോൾ ചെയ്തിട്ടും എന്റെ ഹൃദയം പരിധിയിൽ കൂടുതൽ വേഗത്തിൽ മിടിക്കുന്നത് പോലെ…

“സനൂ..”

ഞാൻ അവളെ എന്റെ കൈക്കുള്ളിലേക് ചേർത്ത് നിർത്തുവാനായി ശ്രമിച്ചു കൊണ്ട് വിളിച്ചു…

പക്ഷെ അവളൊരു മീൻ വഴുതി പോകുന്നത് പോലെ എന്റെ കയ്യിനുള്ളിൽ നിന്നും ഒഴിഞ്ഞു മാറി…

അവളെന്നെ നോക്കാതെ ജന വാതിലിനു അരികിലേക് നടന്നു.. പുറത്തേക് നോക്കി നിന്നു..

സമയം പതിയെ ചലിച്ചു കൊണ്ടിരുന്നു… ചുറ്റിലും നിശബ്ദത… ചുമരിലേ ക്ളോക്കിന്റെ സൂചി ടക് ടക് എന്ന ശബ്ദത്തോടെ ചലിക്കുന്നത് മാത്രം കേൾക്കാം…

അവളൊന്നും പറയാതെ ജന വാതിലിൽ കൂടി പുറത്തേക് നോക്കി നിൽക്കുകയാണ്..

പെട്ടന്ന് തന്നെ മാനം ഇരുണ്ടു.. ആകാശം കറുത്തു…

അതി ശക്തമായി മഴ പെയ്യാൻ തുടങ്ങി…

എന്റെ ഉള്ളിൽ കേൾക്കാൻ പാടില്ലാത്ത എന്തോ ഞാൻ കേൾക്കാൻ പോകുന്നത് പോലെ… ഹൃദയം എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത വേഗത്തിൽ മിടിച്ചു തുടങ്ങി…

ഒരു ഒരേ നിമിഷം അവൾ എന്റെ നേരെ തിരിഞ്ഞു…

അവളുടെ കണ്ണുകൾ ചുവന്നിരുന്നു… അതിലെവിടെയോ ഒരു കുഞ്ഞു ജല കണിക ഒളിപ്പിച്ചു വെച്ചത് പോലെ… പുറത്തേക് ചാടാൻ വെമ്പുന്നത് പോലെ…

**************

ഇതെന്റെ കഥയാണ്… ഞാൻ അഹമ്മദ് ജാസിം…

എല്ലാവരും ജാസി എന്ന് വിളിക്കും…

വീട്ടിൽ ആരും ഇല്ല… പാടെ ഇല്ലന്നല്ലേ.. ഉമ്മയും ഉപ്പയും പെങ്ങളുടെ വീട്ടിൽ പോയതാണ്..

ഞാനും എന്റെ പെണ്ണും മാത്രമേ വീട്ടിലുള്ളു..

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി…

ഇത് വരെ ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം മാത്രം വിദിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ദമ്പതികളിൽപെട്ടവർ…

ഒറ്റക്കിരിക്കുമ്പോൾ ഒരു കുഞ്ഞിനെ കാണുമ്പോൾ ഞങ്ങൾ ഇരുവരും സങ്കടപെടാറുണ്ടേലും ഞങ്ങളുടെ ഇടയിൽ അതിന്റെ വിഷമം ഞങ്ങൾ കൊണ്ട് വരാറില്ല…

എപ്പോഴും ഹാപ്പി ആയിരിക്കുക കഴിയുന്നതും അവളോടൊപ്പം ഹാപ്പി യായി ജീവിക്കുക…അത് മാത്രമായിരുന്നു ഞങ്ങളുടെ ഉള്ളിൽ എപ്പോഴും ഉണടാവാറുള്ളത്..

എന്റെ ബിസിനസ് ആവശ്യത്തിനായി ഞാൻ ഇടക്ക് ദുബായിലും ചൈന യിലും സിങ്കപ്പൂരും പോകുമ്പോൾ എന്റെ കൂടേ അവളും ഉണ്ടാവാറുണ്ട്.. ഇപ്പൊ കുറച്ചായി ബ്ലോഗ് ചെയ്യാൻ തുടങ്ങിയതിനു ശേഷം അവൾ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാവാറുണ്ട്..

എന്നാലും അവളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഞാൻ പത്തു ദിവസത്തെ യാത്ര പോയാൽ ഒരാഴ്ചക് ഉള്ളിൽ തന്നെ എല്ലാം തീർത്തു അവളെ കാണാൻ പറന്നെത്തും…

******************

“ഇക്കാ എനിക്കൊരാളെ ഇഷ്ട്ടമാണ്…!

അയാളുടെ കൂടേ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. എനിക്ക് ഡിവോഴ്സ് വേണം..?”

അവളുടെ വാക്കുകൾ എന്റെ നെഞ്ചിലെ ആഴങ്ങളിലേക് കുത്തി ഇറക്കുന്ന കത്തി പോലെ ആയിരുന്നു പതിച്ചത്…

ഞാൻ അവളുടെ മുഖത്തേക് തന്നെ ഉറ്റു നോക്കി പോയി…

“എന്താ…എന്താ നീ പറഞ്ഞത്…?”

അവൾ പറഞ്ഞത് അതല്ല മാറിയത് ആയിരിക്കണമേ എന്നൊരു പ്രാർത്ഥന യോടെ ആയിരുന്നു ഞാൻ ചോദിച്ചു പോയത്…

“എനിക്ക് ഡിവോഴ്സ് വേണം..

എനിക്ക് ഡിവോഴ്സ് വേണം…”

അവളെന്റെ മുഖത്തേക് പോലും നോക്കാതെ പറഞ്ഞു…

പെട്ടന്ന് തന്നെ റിയാലിറ്റിയിലേക് വന്ന ഞാൻ അവളോട്‌ ചോദിച്ചു…

“സനൂ നീ എന്താണ് പറയുന്നതെന്ന് നിനക്ക് ബോധമുണ്ടോ…

“അറിയാം.. എനിക്കറിയാം..

പക്ഷെ…”

അവൾ ഒരു നിമിഷം എന്റെ മുഖത്തേക് നോക്കി…പെട്ടന്ന് തന്നെ നോട്ടം വീടിന് പുറത്തേക് മാറ്റി കൊണ്ട് തുടർന്നു…

“എന്നെ കൊണ്ട് പോകാൻ ആള് വന്നിട്ടുണ്ട്…

എനിക്കവന്റെ കൂടേ പോകണം എന്നെ തടയരുത്…

പിറകെ നിങ്ങൾ വരില്ല എന്നാണ് എന്റെ വിശ്വസം…”

അവൾ അതും പറഞ്ഞു കയ്യിൽ ഒരു ട്രാവൽ ബേഗും എടുത്തു എന്റെ മുന്നിലൂടെ ഇറങ്ങി പോയി…

പുറത്ത് ഒരു വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതും അതെന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതിന്റെ ശബ്ദം എന്റെ ചെവിയിലേക് കയറിയപ്പോഴും ഒന്നും ചെയ്യാൻ കഴിയാത്ത ഷ ണ്ടനെ പോലെ ഞാൻ ഇരുന്നു…

ആ സമയം മനസിലേക്ക് കയറുന്ന വികാരം എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു…

“ലോകം മുഴുവൻ വെട്ടി പിടിച്ച രാജാവ്.. സ്വന്തം റാണിയുടെ മുമ്പിൽ വീണു പോയത് പോലെയോ…

കൊടുമുടി ക്ക് മുകളിൽ എത്തുവാൻ നേരം ശ്വാസം നിലച്ചു പോയ സാഹസികനേ പോലെയോ…”

കുറച്ചു നിമിഷം ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ഇരുന്ന് പോയി..

മുന്നിലേക്ക് പല വാർത്തകളും ഒഴുകിയെത്തി..

ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചതിൽ ഏറ്റവും വേദന നിറഞ്ഞ ദിവസം..

ഓരോന്ന് ഓർത്ത് ഓർത്ത് എന്റെ കണ്ണുകളിൽ മയക്കം നിറഞ്ഞു.. കണ്ണുകൾ താനെ അടഞ്ഞു തുടങ്ങി…

******************

പെട്ടന്നായിരുന്നു റൂമിനുള്ളിൽ ഒരു ബഹളം കേട്ടു ഞാൻ കണ്ണ് തുറന്നത്..

തൊട്ടു മുന്നിലെ ടേബിളിൽ ആരോ മനോഹരമായ കേക്ക് കൊണ്ട് വെച്ചിരിക്കുന്നു…

അതിൽ ഒമ്പതാമത്തെ വെഡിങ് ആനിവേയ്‌സറി…

ജാസിം സനൂ എന്നെഴുതിയിട്ടുണ്ട്…

വീട്ടിലെ പാർട്ടി ഹാളിൽ എന്റെയും സനുവിന്റെയും അടുത്ത കുറച്ചു ബന്ധുക്കൾ ഉണ്ട്…

ഞാൻ സനു വിനെ അവർക്കിടയിൽ നോക്കി…

അവളൊരു പൂമ്പാറ്റ യെ പോലെ അവർക്കിടയിൽ ചിരിച്ചു കൊണ്ട് നടക്കുന്നു…

അതിനിടയിലാണ് അന്ധനും ബധിരനും മായി നിൽക്കുന്ന എന്നെ അവൾ കാണുന്നതും എന്റെ അരികിലേക് വരുന്നതും…

“എന്റെ പൊന്നിക്ക ഇതൊരു പ്രാങ്ക് വീഡിയോ ആയിരുന്നു…”

അവൾ എന്റെ അരികിലേക് വന്നു കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് തുടർന്നു..

“എനിക്കൊരു ചുറ്റിക്കളി ഉണ്ടേൽ ഇക്കാന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നും… അതെടുത്തു യൂട്യൂബിൽ ഇട്ടാൽ നല്ല റീച് ആയിരിക്കുമെന്നും എന്റെ ഒരു കൂട്ടുകാരി പറഞ്ഞു തന്ന ഐഡിയ ആയിരുന്നു..

നോക്കിക്കേ…”

അവൾ എന്റെ അരികിൽ ചുറ്റിലുമുള്ള മൂനാല് കേമറ കാണിച്ചു കൊണ്ട് പറഞ്ഞു..

“പെട്ടന്ന് ഞാൻ അത് വരെ പ്രതീക്ഷിക്കാതെ ഇരുന്നിരുന്ന എന്റെയും അവളുടെയും ഉമ്മയും ഉപ്പയും റൂമിൽ നിന്നും ഇറങ്ങി വന്നു..”

എന്റെ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു അവരെല്ലാം ചിരിക്കുന്നുണ്ട്..

പൊട്ടി പൊട്ടി ചിരിക്കുന്നു…

“എന്റെ ഉള്ളിലെ ദേഷ്യം നുരഞ്ഞു പൊന്തുന്നുണ്ട്..…

അത് വരെ മനസ്സിൽ വല്ലാത്തൊരു വീർപ്പു മുട്ടൽ ആയിരുന്നെകിൽ ഇപ്പോൾ സനൂ നോട്‌ തോന്നുന്നത് എന്തെയാണെന്ന് എനിക്ക് തന്നെ അറിയില്ല…

ഞാൻ പെട്ടന്ന് അവരുടെ ഇടയിൽ നിന്നും റൂമിലേക്കു കയറിപ്പോയി..”

അയ്യോ ഇക്കാ ചമ്മിയെ എന്നും പറഞ്ഞുള്ള..

സനൂവിന്റെ ശബ്ദം എന്റെ ചെവിയിൽ വല്ലാതെ ഇരിട്ടെഷൺ നൽക്കുന്നത് പോലെ…

“റൂമിൽ നിന്നും ഒരു പോസ്റ്റ്‌ കവർ എടുത്തു കൊണ്ടായിരുന്നു ഞാൻ പുറത്തേക് ഇറങ്ങിയത്…

അതിൽ നിന്നും ഒരു മുദ്ര പേപ്പർ മുന്നിലെ ചെറിയ ടീ പോയ്‌ ക്കു മുകളിലേക്ക് ഇട്ടു..”

“സനൂ

എന്നെ ഇതെന്താണെന്നുള്ള ഭാവത്തിൽ നോക്കുന്നുണ്ട്…”

“ഡിവോഴ്സ് പെറ്റിസ്ഷൻ ആണ്….”

“തനിക്കും എനിക്കും മ്യൂച്ചൽ ആയിട്ട് മൂവ് ചെയ്യാം…വേറെ ഡിമാന്റോ സെറ്റിൽ മെന്റോ ആവശ്യമില്ലാത്തത് കൊണ്ട് തന്നെ എത്രയും പെട്ടന്ന് കോടതി വഴി കിട്ടുകയും ചെയ്യും…

അത് കഴിഞ്ഞു മത പരമായുള്ളതും ചെയ്യാം..

ഒട്ടും ഭാവഭേദ മൊന്നും ഇല്ലാതെ ഞാൻ അവളോട്‌ പറഞ്ഞു…”

“ഇക്കാ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്..”

അവൾ പെട്ടന്ന് തന്നെ ചുറ്റിലുമായി ലൈവ് പോയി കൊണ്ടിരുന്ന കേമറ ഓഫ്‌ ചെയ്തു എന്റെ അരികിലേക് വന്നു കൊണ്ട് ചോദിച്ചു..

“എനിക്കൊന്നും നിന്നോട് പറയാനില്ല…

ലോകത്തിന്റെ മുന്നിൽ എന്നെനീയൊരു മണ്ടനാക്കി.. നിനക്കൊരു ഇഷ്ട്ടം ഉണ്ടെന്നെല്ലാം വിളിച്ചു പറഞ്ഞു… അവന്റെ കൂടേ പോകുമെന്നും പറഞ്ഞു എന്റെ വികാരങ്ങളെ നീ വിറ്റ് ലൈക് ആകുവാനായി നോക്കി…

അവസാനം അതിനൊരു പ്രാങ്ക് ആണെന്നുള്ള പേരുമിട്ട്…

ഇല്ലെടോ…

ഞാൻ അത്രക്ക് വിശാല ഹൃദയമുള്ള ഭർത്താവൊന്നും അല്ല..

അല്ല നീ എന്തിനാ കേമറ ഓഫ്‌ ആക്കിയത്.. എനിക്ക് പറയാൻ ഉള്ളത് കൂടേ കാണട്ടെ ലോകം…അല്ലേൽ നാളെ സോഷ്യൽ മീഡിയ കത്താൻ പോകുന്നത് ഈ നിസ്സാര കാര്യത്തിന് സനൂ വിനെ ഡിവോഴ്സ് ചെയ്യുന്ന ഭർത്താവിനെ ഐറിൽ കയറ്റി അങ്ങ് ശൂന്യതയിലേക് വിട്ടു കൊണ്ടാവും…

അവളെ കൊണ്ട് ഞാൻ വീണ്ടും ലൈവ് തുടരിപ്പിച്ചു കൊണ്ട് തുടർന്നു പറഞ്ഞു..

നീ എന്താ വിചാരിച്ചത്… നിന്റെ താളത്തിന് തുള്ളുന്ന കുരങ്ങാണെന്നണോ….

അതെല്ലേൽ ഈ കാണുന്ന ഇനിസ്റ്റയിൽ യൂ ട്യുബിലും ഫേസ് ബുക്കിലും റീച് കിട്ടാനായി ഒരു നാണവും ഇല്ലാതെ ഭാര്യയുടെ അടിയും കൊണ്ട്.. അവളുടെ വാലായി നടന്ന്… അവള് പറഞ്ഞത് കേട്ടു തുള്ളുന്ന ആണാണെന്നോ…

അതായിരിക്കും നിങ്ങളുടെ കാഴ്ച കാർക്ക് ഹരം കൊള്ളിക്കുന്നതും വേണ്ടതും…പക്ഷെ ഞാൻ ആ വിഭാഗമല്ല.. ഞാനെ ഒരു മനുഷ്യനാണ്…കുറച്ചൊക്കെ നാണവും മാനവും ഉള്ള സാധാരണ ക്കാരൻ.. എനിക്ക് വേണ്ടത് ഞാൻ ഈ ലോകത്ത് നിന്ന് വളരെ മാന്യമായി ഉണ്ടാക്കുന്നുമുണ്ട്.. അല്ലാതെ ഭാര്യയുടെ അടി കിട്ടുന്നതും ചവിട്ട് കിട്ടുന്നതും വീഡിയോ എടുത്തു റീച് കൂട്ടി ജീവിക്കേണ്ട ഗതി ഇത് വരെ വന്നിട്ടുമില്ല.. അങ്ങനെ ഒരു വിധി വന്നാൽ അന്തസായി ഒരു ഓട്ടോ എടുത്തോ.. അതും അല്ലേൽ എന്റെ കൂട്ടുകാരുടെ കൂടേ പോയി വാർക്ക പണിക്കോ..പടവിനോ പോയി ഞാൻ എന്റെ കുടുംബ പോറ്റും… ഇപ്പൊ ഉള്ളതിനേക്കാൾ നൂരിരട്ടറി സന്തോഷത്തോടെ…

എന്നാലും അത്രക്ക് അതപതിക്കൂല… അത് നിന്നെ തല്ലിയിട്ടാണെലും… എന്നെ തല്ലിയിട്ടാണെലും ഞാൻ എവിടയും വൈറലാക്കാൻ ശ്രമിക്കൂല…

അത് കൊണ്ട് ഞാനും നീയും ഒരുമിച്ച് ചേരാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് നീ വേഗം ഒപ്പിട്ടെ എന്നിട്ട് നിനക്ക് എടുക്കാനുള്ളത് മുഴുവൻ എടുത്തു ഇറങ്ങിക്കോ…”

എന്നും പറഞ്ഞു അവളുടെ കോപ്രായം കാണാൻ വന്ന എല്ലാവരെയും ഒന്ന് നോക്കി ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി..

അല്ലെങ്കിൽ തന്നെ ഇന്നത്തെ ബിസിനസ് മീറ്റ് കുളമായി.. ഇനി ഓഫിസിൽ ചെല്ലുമ്പോൾ എന്തൊക്കെ പുകിൽ ആണെന്നോ ആവോ..

****************

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ആളും അരങ്ങും നിർജീവമായിരുന്നു…

ഒന്നോർത്താൽ അത്രക്ക് പ്രതികരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ.. പക്ഷെ ആ സമയത്തെ മാനസികാവസ്ഥ അത്രക്ക് തലവേദന വരുത്തുന്നതായിരുന്നു..

വാതിൽ അടക്കാത്തത് കൊണ്ട് തന്നെ തുറന്നു ഉള്ളിലേക്കു കയറി…

എല്ലാവരും പോയിരിക്കുന്നു…

സനൂ…

അവൾ അവിടെ തന്നെ ഉള്ള ടേബിളിൽ തല വെച്ച് കിടക്കുന്നുണ്ട്…

ഞാൻ നോക്കുമ്പോൾ അവളുടെ കേമറ എല്ലാം അവൾ തന്നെ ആയിരിക്കാം എറിഞ്ഞു ഉടച്ചിരിക്കുന്നു..

പടച്ചോനെ പണി പാളിയോ…എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി..ഞാൻ അവളുടെ അരികിലേക് നടന്നു..അവൾ ഒന്ന് മഴങ്ങുകയായിരുന്നു…

എന്റെ ദേഷ്യം രാവിലെ തന്നെ തീരുമാനം ആയത് കൊണ്ട് തന്നെ ഞാൻ അവളെ പതിയെ തലോടി കൊണ്ട് വിളിച്ചു..

“സനൂ…”

അവൾ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…

സോറി ഇക്കാ.. ഞാൻ… ഞാൻ…

അവളുടെ വാക്കുകൾ പുറത്തേക് വരത്തെ തൊണ്ട കുഴിയിൽ തന്നെ കിടക്കുന്നത് പോലെ…

ഞാൻ അവളുടെ കണ്ണിൽ നിന്നും ഒലിക്കുന്ന കണ്ണ് നീർ തുള്ളികൾ തുടച്ചു മാറ്റി..

സോറി ഒന്നും പറയണ്ട ഞാൻ ആ സമയത്തെ ദേഷ്യത്തിൽ എന്താണ് പറയുന്നതെന്ന് പോലും ഓർക്കാതെ പ്രതികരിച്ചു പോയി.. സോറി സനൂ…

അവൾ എന്നെ കൈകൾ ചുറ്റി കെട്ടിപിടിച്ചു..

അല്ല എന്തെ കേമറ മുഴുവൻ തല്ലി പൊളിച്ചേ…

“അതിനി വേണ്ട…നമുക്ക് നമ്മൾ മതി…”

അവളുടെ ഫേഷൻ അതാണെന്ന് എനിക്കറിയാം മനോഹരമായി ചിത്രീകരിക്കാൻ അവൾക്കറിയാം…

അത് പറ്റില്ല… എന്റെ മോള് ബ്ലോഗ് ചെയ്യണം… വിശേഷങ്ങൾ പങ്ക് വെക്കണം.. ഭക്ഷണം പാകം ചെയ്യുന്നത് കാണിക്കണം.. യാത്ര പോകുന്ന മനോഹരമായ സ്ഥലങ്ങൾ പരിചയ പെടുത്തണം…

പിന്നെ ഇടക് ഒരു ഷോർട് ഫിലിം ഡയറക്ട് ചെയ്തോ… ഞാൻ അഭിനയിക്കാം.. എന്റെ നേരത്തെ കണ്ട പെർഫോമൻസ് കണ്ടില്ലേ പുലിയല്ലേ…

അവളെന്റെ നെഞ്ചിൽ ഒരു നുള്ളു തന്നു കൊണ്ട് ചിരിച്ചു…

“ഹ്മ്മ്… നല്ല അഭിനയമാണ്…”

പക്ഷെ വേറെ ഒരു കാര്യമുണ്ട്… നിന്റെ കേമറ അതെത്ര ലൈക് കിട്ടുമെന്നോ റീച്ചു കേറുമെന്നോ അറിഞ്ഞാലും നമ്മുടെ സ്വകാര്യതയിലേക്ക് കൊണ്ട് വരരുത്.. അത് നമ്മുടേത് മാത്രമാണ്…

മറ്റുള്ളവർ കാണുന്നതോ.. അറിയുന്നതോ.. എനിക്ക് താല്പര്യമില്ല.. അങ്ങനെ ഉള്ളവർ ഉണ്ടാവാം… പക്ഷെ…

ഞാൻ ഒന്ന് നിർത്തി അവളെ നോക്കി..

അവൾ എന്റെ ചുണ്ടിലേക് വിരൽ വെച്ച് കൊണ്ട് അവൾക് മനസിലായത് പോലെ തലയാട്ടി…

“അപ്പൊ പിന്നെ കേമറ വാങ്ങിക്കാൻ പോയാലോ…”

ഞാൻ അവളോട്‌ ചോദിച്ചു…

“ഇപ്പോയോ…”

“നീ വന്നേ.. ഇന്ന് ഏതായാലും വേഡിങ് ആനിവേഴ്സറി കൊളമാക്കി… ഇനിയെങ്കിലും ഒന്ന് ചില്ലായി വരാം…വാ…”

ഞാൻ അവളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി..

ബൈ

…😎

Related Posts

Leave a Reply

Your email address will not be published. Required fields are marked *