എന്റെ ജീവിതത്തിൽ നിങ്ങൾ കഴിഞ്ഞട്ടെ വേറെ ആരും ഉള്ളൂ…ഞാൻ കരുതിയിരുന്നത് നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു എന്നാണ്…

എഴുത്ത്: സൂ ര്യ

ആമി നിന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലല്ലോ…

ഇല്ലാ… എനിക്ക് ഡിവോഴ്സ് വേണം…

കുട്ടി കളി ഒന്നും അല്ലാ ഡിവോഴ്സ്…നീ നന്നായി ആലോചിച്ചിട്ട് തന്നെയാണോ പറയുന്നത്…

ഞാൻ നന്നായി ആലോചിച്ച് തന്നെയാണ് പറഞ്ഞത്…

ഒക്കെ നിന്റെ ഇഷ്ടം അതാണെകിൽ അങ്ങനെ തന്നെ നടക്കട്ടെ…ഞാനായിട്ട് എതിർക്കുന്നില്ലാ…

പിന്നെ നമ്മുടെ മോൾ അവളെ എനിക്ക് വേണം…

അവളെ ഞാൻ നിനക്ക് വിട്ട് തരില്ലാ…

അവൾ തീരുമാനിക്കട്ടെ ആരുടെ കൂടെ ജീവിക്കട്ടെ എന്ന്…

അവൾ എന്തായാലും അച്ഛൻ വേണമെന്നേ പറയുള്ളൂ… അത് എനിക്ക് വിശ്വാസം ഉണ്ട്….

എന്ത് വിശ്വാസത്തിൽ ആണ് ഏട്ടൻ പറയുന്നത് മോൾ ഏട്ടന്റെ കൂടെ വരുമെന്ന്…

മോളുടെ ഇഷ്ടങ്ങൾ എന്താണെന്ന് ഏട്ടന് അറിയുമോ…അവളുടെ എന്തെങ്കിലും ഒരു കാര്യം ഏട്ടൻ ഇതുവരെ അനേക്ഷീച്ചിട്ടുണ്ടോ….മോൾ ഏട്ടനോട് ഇതുവരെ എന്തെങ്കിലും ഒരു കാര്യം പറഞ്ഞിട്ടുണ്ടോ….മോൾക്ക് ഒരു തുണ്ട് സ്നേഹം ഏട്ടൻ നൽകിട്ടുണ്ടോ…എത്ര തവണ മോൾ അത് പറഞ്ഞ് കരഞ്ഞിട്ടുണ്ടെന്ന് അറിയുമോ…എന്തിന് എന്നോട് വരെ സ്നേഹം കാണിച്ചിട്ടില്ലാ…എന്റെ ഇഷ്ടങ്ങൾ എന്താണെന്ന് പോലും ഇത്രയും കൊല്ലം ആയിട്ട് ഏട്ടന് അറിയാൻ കഴിഞ്ഞിട്ടില്ലല്ലോ….

ഏട്ടന് വേണ്ടിയാണ് ഞാൻ ജോലി കളഞ്ഞത്…ഏട്ടന് ഞാൻ ജോലിക്ക് പോകുന്നത് ഇഷ്ടമില്ലാ എന്ന് പറഞ്ഞതുകൊണ്ട്…എനിക്കൊരു വിഷമം വന്നാൽ എന്നെ ആശ്വസിപ്പിക്കാൻ ഏട്ടൻ ഉണ്ടാവും എന്ന് ഞാൻ കരുതി…പക്ഷെ എനിക്ക് വിഷമം വന്നപ്പോൾ എല്ലാം ഏട്ടൻ അത് കണ്ടഭാവം പോലും നടിച്ചില്ലാ…

ഭർത്താക്കന്മാർ പറയുന്നത് ആണ് ഭാര്യമാർ കേൾക്കേണ്ടത്…ഇത്രയും നാൾ സഹിക്കാവുന്നതിനും അപ്പുറം ഞാൻ സഹിച്ചു കഴിഞ്ഞു…ഇനി ഒരുമിച്ചുള്ള ഒരു ജീവിതം ശെരി ആവില്ലാ…ഒരു പെണ്ണ് ആഗ്രഹിക്കുന്നത് അവളുടെ ഭർത്താവ് വലിയ സൗദര്യമോ സമ്പത്തോ ഉള്ളവൻ ആവണമെന്നല്ല

മറിച്ച് അവൾ ആഗ്രഹിക്കുന്നത് അവളെ സ്നേഹിക്കുന്ന അവളെ മനസ്സിലാക്കുന്ന അവന്റെ ജീവിതത്തിൽ അവൾക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കാൻ കഴിയുന്ന ഭർത്താവിനെയാണ്…ഏട്ടന്റെ ജീവിതത്തിൽ എനിക്കൊരു പ്രാധാന്യം ഇല്ലാ…

ആമി നീ പറഞ്ഞത് ശെരിയാണ്…ഞാൻ നിന്നെയോ മോളെയോ സ്നേഹിച്ചിട്ടില്ലാ…നിനക്ക് എന്റെ ജീവിതത്തിൽ ഒരു പ്രാധാന്യവും തന്നിട്ടില്ലാ….പക്ഷെ നീ ഒരു കാര്യം ഓർക്കണം…ഞാൻ നിങ്ങളെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ പോയിട്ടില്ലാ…എന്റെ ജീവിതത്തിൽ നിങ്ങൾ കഴിഞ്ഞട്ടെ വേറെ ആരും ഉള്ളൂ…ഞാൻ കരുതിയിരുന്നത് നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു എന്നാണ്…പക്ഷെ എനിക്ക് തെറ്റി പോയീ…ആമി നീ എന്നോട് ക്ഷെമിക്കണം…എന്നോട് ക്ഷെമിച്ചു എന്ന് പറ ആമി…

ഏട്ടാ എഴുന്നേൽക്ക്…ഏട്ടാ എന്തോക്കെയാ ഉറക്ക പിച്ചയിൽ കിടന്ന് പറയുന്നത്…

വെള്ളം…

വെള്ളം വേണോ…

ആ …

ഇന്നാ ഏട്ടാ വേണം…

മോൾ എവിടെ…

മോൾ അല്ലേ ദേ കിടക്കുന്നത്…

ഏട്ടന് എന്താ പറ്റിയെ…

ഏയ് ഒന്നുമില്ലെടീ നീ കിടന്നോ…

ഏട്ടനും കിടക്ക്…

ആ കിടക്കാം…

ദൈവമേ എന്തിനാണ് എനിക്കിങ്ങനെ ഒരു സ്വാപ്നം കാണിച്ചു തന്നത്…

എന്റെ ഭാര്യയുടെയും മോളുടെയും ഇഷ്ടങ്ങൾ എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലേ….

പിറ്റേ ദിവസം…

ആമി നമുക്കിന്ന് ഒരു സിനിമക്ക് പോയാല്ലോ…

ഏട്ടൻ കാര്യമായിട്ടാണോ പറയുന്നത്…

അതെ…

ആ പോവാം…

കുറെ നാൾ ആയി മോൾ പറയുന്നു സിനിമക്ക് പോകണം എന്ന്…ഏട്ടന് ഇഷ്ടമില്ലാത്ത കാരണം ഞാൻ പറയാഞ്ഞിട്ടാണ്…

നമ്മുക്ക് പോവാം ആമി…മോൾക്ക് സന്തോഷം ആവട്ടെ…

മോളെ അച്ഛൻ നമ്മളെ സിനിമക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞു…

അച്ഛാ നമ്മൾ സിനിമക്ക് പോവാണോ…

അതെ മോളെ…

ഉമ്മ അച്ഛാ…

മോൾക്ക് സന്തോഷം ആയില്ലേ…

ആയി അച്ഛാ…

ആമി ഇനി ഇടക്കൊക്കെ നമുക്കിതുപോലെ പുറത്തേക്കൊക്കെ പോകണം…

ഏട്ടാ ഏട്ടന് ഇത് എന്താ പറ്റിയത്…എന്റെ ഏട്ടൻ തന്നെയാണോ ഈ പറയുന്നത്…എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലാ…

ഒന്ന് പോടീ കളിയാക്കാതെ…

കളിയാക്കിയതല്ല കാര്യം ആയിട്ട് പറഞ്ഞതാ…

നീ പോയീ എനിക്കൊരു ചായ കൊണ്ട് വാ…

ഇപ്പൊ കൊണ്ട് വരാം…

അവരുടെ സന്തോഷം എനിക്ക് വലുത്…

ശുഭം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *