എന്റെ ഫൈസൽക്ക ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കയ്യിട്ട് നിൽക്കുന്നു… ഇക്ക യുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയുണ്ട് .. എന്റെ മോളെ പ്രായത്തിൽ ഉള്ളത് തന്നെ…

എഴുത്ത്:-നൗഫു ചാലിയം

അനിയൻ ഫോണിലൂടെ കാണിച്ചു തന്ന വീഡിയോ കണ്ടു കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക് തന്നെ നോക്കി ഇരുന്നു പോയി… ഞാൻ ആകെ തളരുന്നത് പോലെ.. കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്നെ തന്നെ വിശ്വാസിപ്പിക്കാൻ ശ്രമിക്കുന്നതോറും എന്റെ നെഞ്ച് ടുപ് ടുപ്, ടുപ് ടുപ്, ടുപ് ടുപ് എന്ന ശബ്ദത്തോടെ വളരെ വേഗത്തിൽ മിടിക്കാൻ തുടങ്ങി …

മടിയിൽ കിടന്നു പാല് കുടിച്ചുറങ്ങുന്ന മകളെ,.. അറിയാതെ എന്റെ നെഞ്ചിലേക് ചേർത്ത് പിടിച്ചു പോയി..…

എന്റെ കെട്ടിപിടിത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് വന്നത് പോലും…

അനിയൻ ഫോൺ കട്ടാക്കിയിരിക്കിന്നു…

ഞാൻ ഉടനെ തന്നെ അനിയന് imo കാൾ വിളിച്ചു…

“എടാ…

നീ

നീ എവിടെയാ…”

എന്റെ വാക്കുകളിൽ പതർച്ച നിറഞ്ഞിരുന്നു..

“ഇത്ത ഞാൻ ജിദ്ദയിലുണ്ട്…

ഉംറക് വന്നപ്പോൾ ഒരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു…”

എന്റെ ശബ്ദത്തിന്റെ ഏറ്റ കുറച്ചിൽ മനസിലാക്കിയത് കൊണ്ടാണെന്നു തോന്നുന്നു അവൻ പതിയെ പറഞ്ഞു..

“അയാൾ അവിടെ തന്നെ ഉണ്ടോ…”

(എത്ര പെട്ടന്നാണ് എന്റെ ഭർത്താവ് എന്ന് പറയുന്നയാൾ എനിക്ക് അയാൾ ആയത്..)

ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓണാക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്ന് കൂടേ കാണിച്ചു തന്നു…

“ഫൈസലിക്ക…

എന്റെ ഫൈസൽക്ക ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കയ്യിട്ട് നിൽക്കുന്നു… ഇക്ക യുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയുണ്ട് .. എന്റെ മോളെ പ്രായത്തിൽ ഉള്ളത് തന്നെ…”

ഞാൻ അവനോട് ഫോൺ കട്ട് ചെയ്തു imo ഗ്രൂപ്പ്‌ കാൾ വിളിക്കാനായി പറഞ്ഞു..

അനിയൻ സമീർ ഞാൻ പറഞ്ഞത് പോലെ ഗ്രൂപ്പ്‌ കാൾ വിളിച്ചു.. ആ ഗ്രൂപ്പിൽ ഞാനും ഇക്കയും അവനും മാത്രമേ ഉള്ളൂ.. കല്യാണം കഴിഞ്ഞ ഉടനെ ഞങ്ങൾക് മൂന്നു പേർക്കും ഒരേ സമയം സംസാരിക്കാൻ ഉണ്ടാക്കിയ ഗ്രൂപ്പ്‌ ആയിരുന്നു അത്.. അന്ന് സ്ഥിരമായി വിളിക്കാറുണ്ടേലും പതിയെ പതിയെ ഓരോരുത്തരും ഓരോ തിരക്കുകളിലേക് ചേക്കേറിയപ്പോൾ അതിലൂടെ വിളിക്കാതെയായി..

ഞാൻ പെട്ടന്ന് തന്നെ ഫോൺ എടുത്തു. കുറച്ചു നിമിഷങ്ങൾക് ശേഷം ഫൈസലിക്കയും…

“അസ്സലാമുഅലൈക്കും…”

പതിവ് ചിരി മുഖത് വരുത്തി ഇക്ക സമീറിനോട് ചോദിച്ചു…

“ഇതെന്താടാ ഈ ഗ്രൂപ്പിൽ…”

ഇക്കയുടെ കൂടേ ഇപ്പൊ ആ പെണ്ണും കുട്ടിയും ഇല്ലായിരുന്നു.. പക്ഷെ അവർ തൊട്ടടുത്തു തന്നെ ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു..

രണ്ടു മിനിറ്റ് സംസാരിച്ച ശേഷം.. ഞാൻ നേരത്തെ സെമീറിനോട് പറഞ്ഞത് പ്രകാരം അവൻ ബാക് കേമറ ഓൺ ചെയ്തു..

ഇക്ക പെട്ടന്ന് ഞെട്ടി ഫോണിലേക്ക് തന്നെ നോക്കി.. ഇക്കയുടെ അടുത്ത് തന്നെ ആ പെണ്ണുണ്ടായിരുന്നു..

ഇക്ക പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു ചുറ്റിലുമായി നോക്കാനായി തുടങ്ങി.. അവൻ അവന്റെ ഫ്രണ്ടിന്റെ കാറിൽ ആയത് കൊണ്ട് തന്നെ വളരെ പെട്ടന്ന് അവിടുന്ന് മാറി..

☆☆☆☆☆☆☆☆☆☆☆☆☆

ഇതെന്റെ കഥയാണ്.. അല്ല ഇതെന്റെ ജീവിതമാണ്…

“പ്രാണനെക്കാൾ ഏറെ സ്നേഹിച്ചിരുന്നവൻ കൊടുച്ചി പ ട്ടിയുടെ വില പോലും തരാതെ ചിരിച്ചു കൊണ്ട് ചതിച്ചപ്പോൾ കൈ വിട്ടുപോയ ജീവിതം വെട്ടിപിടിക്കാൻ ഓരോ പുതിയ വേഷംകെട്ടുകൾ തീർത്ത എന്റെ കഥ…”

“ഞാൻ ജാസ്മിൻ … ഉമ്മാടെയും ഉപ്പയുടെയും രണ്ടു മക്കളിൽ മൂത്തവൾ.. വീട്ടിലുള്ളവർ ജസീ എന്ന് വിളിക്കും.. എന്റെ അനിയനാണ് ഷെമീർ…

അവൻ ഇപ്പൊ ദുബായിലാണ്.. അവിടുന്ന് ഉംറ നിർവഹിക്കാനായി മക്കയിൽ പോയപ്പോൾ കൂട്ടുകാരുടെ അടുത്തേക് വന്നതായിരുന്നു ജിദ്ദയിലേക്ക്.. പോകുന്ന വഴിയിൽ നല്ല പരിചയമുള്ള ആളെ കണ്ടപ്പോൾ വണ്ടി നിർത്തി നോക്കിയപ്പോ കണ്ടത് അളിയനെയായിരുന്നു.. ഒരേഒരു അളിയൻ. ഇത്തയുടെ സ്ഥാനത് മറ്റൊരു പെണ്ണിനേയും ചേർത്തു നിർത്തി നിൽക്കുന്നു..”

“പത്തൊമ്പത് വയസു മാത്രമുള്ള അവൻ എന്ത് ചെയ്യാനാണ്…

ഇക്കയുടെ പ്രായം ഉള്ള ഒരാൾ ആണെങ്കിൽ പെങ്ങളെ ചതിച്ചു നിൽക്കുന്നവനെ കണ്ടാൽ ഉറപ്പായും മുഖമടച്ചു ഒന്ന് കൊടുത്തേനെ…”

♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

പ്ലസ് 2 പഠിക്കുന്നതിന് ഇടയിലായിരുന്നു നാട്ടിലെ വലിയ പൈസക്കാരനായ മൊയ്ദീൻ ഹാജിയുടെ മൂന്നാമത്തെ മകൻ ഫൈസലിന്റെ വിവാഹലോചന എന്നേ തേടി വരുന്നത്…

എന്നേ സ്കൂളിൽ പോകുന്ന വഴി കണ്ട് ഇഷ്ട്ടപെട്ടു പെണ്ണ് ചോദിക്കാൻ വന്നതായിരുന്നു അവർ..

ഉപ്പാക് നല്ലൊരു ആലോചന ആണെന്ന് തോന്നിയത് കൊണ്ട് തന്നെ…ഏതൊരു പിതാവിനെയും പോലെ തന്റെ മകൾ നല്ലൊരു കുടുംബത്തിൽ എത്തണമെന്ന ആഗ്രഹത്താൽ അവർക്ക് വാക് കൊടുത്തു.. പ്ലസ് 2 കഴിഞ്ഞു പതിനെട്ടു വയസ്സ് തികഞ്ഞാൽ നിക്കാഹ്…

പക്ഷെ അന്നു മുതൽ ഞാൻ അവന്റെ പെണ്ണാണ്ണെന്ന പോലെയായിരുന്നു ഫൈസു വിന്റെ പെരുമാറ്റം.. അവൻ പറയുന്നതേ കേൾക്കാൻ പറ്റൂ.. കൂട്ടുകാരോട് കൂട്ടുകൂടാൻ പറ്റില്ല.. ക്ലാസിലെ ആൺകുട്ടികളോട് സംസാരിക്കാൻ പാടില്ല..

ഞാൻ അതെല്ലാം അംഗീകരിച്ചു കൊടുത്തിരുന്നു.. മഹർ തന്നില്ലെങ്കിലും ഇക്കയെ ഞാൻ എന്റെ ഇണയായി കണ്ടുപോയി…(ഇപ്പൊ ആലോചിക്കുമ്പോൾ ഒരുതരം അടിമ മനോഭാവം )

പതിനെട്ടു തികയുന്ന അന്ന് തന്നെ ആയിരുന്നു ഞങ്ങളുടെ വിവാഹം…

ഫൈസലിക്കയുടെ മണവാട്ടിയായി ഞാനാ വലിയ വീട്ടിലേക് വലതു കാൽ വെച്ചു കയറി…

ചുറ്റിലും ഒരുപാട് പണിക്കാരുള്ള വലിയലിയൊരു ബംഗ്ലാവ് .. ഒരു പണിയും എടുക്കേണ്ടി വരില്ല എന്നുള്ള എന്റെ ചിന്ത രണ്ടു ദിവസം കൊണ്ട് തന്നെ മാറിമറിഞ്ഞു.. .. ആ വീട്ടിൽ പണിക് നിൽക്കുന്നവർ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു.. പോകുന്നവരുടെ പണികൾ ഓരോന്നായി പണ മുടക്കില്ലാത്ത വേലക്കാരിയായി എനിക്കുള്ളതായിരുന്നു…

വേറെയും മരുമക്കൾ ഉണ്ടായിരുന്നുവെങ്കിലും ഞാൻ ആയിരുന്നു അവരിൽ താഴെ കിടയിൽ ഉള്ളവൾ…

എന്റെ ഉപ്പ കഷ്ട്ടപെട്ട് ഒരുകൂട്ടി വെച്ചിരുന്ന കുറച്ചു പൊന്നെ എന്റെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളു ..നുള്ളിയാൽ പോലും വിരലിൽ ഒതുങ്ങുന്ന അത്ര…

ആ വലിയ വീട്ടിലേക് പറ്റിയ മരുമകളെ ആയിരുന്നില്ല ഞാനെന്നു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് മനസിലായി…

പക്ഷെ ഇക്കയുടെ തേനിൽ മുക്കി പുരട്ടിയ വിഷം ഒളിപ്പിച്ചു വെച്ച വാക്കുകൾ എനിക്കൊന്നും ഊർജം നൽകി..

(അതെങ്ങനെ ആണല്ലോ ചില മുതലാളിമാർ ഒന്ന് രണ്ടു പേരെ എപ്പോഴും അവരുടെ കൂടേ കൊണ്ട് നടക്കും.. നീ ഇല്ലെൽ എന്റെ എല്ലാ ബിസിനസും താറു മാറാകും,.. നീയാണ് ഈ കമ്പനിയുടെ എല്ലാം അങ്ങനെ പലതും പറഞ്ഞു കൊണ്ട്.. ആ സാധു അതും വിശ്വാസിച്ചു അവനെകൊണ്ട് കഴിയുന്നതിലും അതികം ഹാർഡ് വർക്ക്‌ ചെയ്തു മുതലാളിയെ സന്തോഷിപ്പിക്കുകയും ചെയ്യും.. അവസാനമായിരിക്കും താൻ ആരായിരുന്നെന്ന് അയാൾക് മനസിലാകുക..)

ഇക്കയുടെ മൂത്ത ജേഷ്ടന്മാരുടെ ഭാര്യമാർ എല്ലാം അവരുടെ കൂടേ വിദേശത്തു തന്നെ ആയിരുന്നു.. അതും ഇക്കയുടെ ഉമ്മയുടെ ഒരൊറ്റ നിർബന്ധം കൊണ്ട് മാത്രം…

ഇക്കയും എന്നേ കൂടേ കൊണ്ട് പോകുമെന്ന് കരുതിയിരുന്ന എന്നേ മൈൻഡ് പോലും ചെയ്യാതെ വീട്ടിൽ ഉമ്മാകും ഉപ്പക്കും കൂട്ടിരിക്കാൻ ആരുമില്ലെന്ന കാരണം പറഞ്ഞു ഈ വീട്ടിൽ തന്നെ കെട്ടിയിട്ടു… എന്റെ വീട്ടിലേക് പോയി ഒരു പകലിൽ കൂടുതൽ നിൽക്കാൻ എനിക്ക് അവകാശമില്ലായിരുന്നു.. വൈകുന്നേര മാകുമ്പോയേകും ഇക്കയുടെ വീട്ടിലേ കാർ എന്നേ കൊണ്ട് പോകാനായി വരും..

എന്നാലും ഞാൻ എന്റെ ജീവിതത്തിൽ പൂർണ്ണ തൃപ്തി ഉള്ളവൾ ആയിരുന്നു..

അതിനിടക്കാണ് ഞാൻ ഇങ്ങനെ ഒരു കാഴ്ച കാണുന്നത്…

മോളെ കാണാൻ പോലും വരാതെ ബിസിനസ് തിരക്കാണെന്നു പറഞ്ഞു ജിദ്ദയിൽ തന്നെ നിന്നത് എന്ത് കൊണ്ടാണെന്നു ഇപ്പോഴാണ് എനിക്ക് മനസിലായത്..

“ടി…

നീ ഏത് സ്വപ്നലോകത്ത് ഇരിക്കയാണ്…മോൾക് പാല് കൊടുത്തു കഴിഞ്ഞില്ലേ…

കൊഴമ്പ് എടുത്തു റൂമിലേക്കു വാ… എന്റെ കാലിൽ നല്ല വേദന…”

ഞാൻ ഓരോന്ന് ഓർത്തു ഇരിക്കുന്നതിന് ഇടയിൽ ഉമ്മ വളരെ ദേശ്യത്തോടെ വന്നു പറഞ്ഞു..

ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു വീണ്ടും ഉമ്മ സംസാരിക്കാൻ തുടങ്ങി..

“ആണുങ്ങളായാൽ ചിലപ്പോൾ ഒന്നോ രണ്ടോ കെട്ടിയോന്നൊക്കെ വരും.. അല്ലാതെ നിന്നെ പോലെ ഒന്നിനും കൊള്ളാത്ത വളെയും കെട്ടി പിടിച്ചു അവന് ഇവിടെ ഇരിക്കാൻ പറ്റില്ലല്ലോ…”

“അപ്പൊ ഉമ്മ ആദ്യമോ അറിഞ്ഞിരുന്നോ…ഇതൊക്കെ…”

ഞാൻ ഒരു ഞെട്ടലോടെ ഉമ്മയെ നോക്കി..

“എന്താടി നീ നോക്കി പേടിപ്പിക്കുയാണോ…അവനെ നിന്നെ കെട്ടുന്നതിന് മുമ്പുള്ള ബന്ധമാണ് അത് അവന്റെ കമ്പനിയുടെ ഉടമയുടെ മകൾ.. ഉമ്മക്കും ഉപ്പക്കും ഒരു കൂട്ടു വേണമെന്ന് കരുതിയാണ് നിന്നെ പോലുള്ള ഒരു ദാരിദ്ര വാസിയെ അവൻ കെട്ടിയത് തന്നെ.. ഞാൻ പറയുന്നത് കേട്ട് ഇവിടെ നിന്നാൽ നിനക്ക് നിന്റെ മോൾക്കും ഇവിടെ നിൽക്കാം..

അല്ലെങ്കിലും നീ ഇവിടെ നിൽക്കും.. അല്ലാതെ നീ എവിടെ പോകാനാണ്.. വേഗം പോയി കുഴമ്പ് എടുത്തു റൂമിലേക്കു വാ…”

എന്നും പറഞ്ഞു ഉമ്മ അവിടെ നിന്നും പോയി..

എന്ത് ചെയ്യുമെന്ന് അറിയാതെ ഞാൻ കുറച്ചു നേരം കൂടേ അവിടെ ഇരുന്നു…

♡♡♡♡♡♡♡♡♡♡♡♡♡♡

ഇവിടേക്ക് കയറി വന്നപ്പോൾ ആകെ ഉണ്ടായിരുന്ന എന്റെ ഉപ്പ എനിക്കായ് വാങ്ങി തന്ന സാധങ്ങൾ മാത്രം ഒരു ബാഗിലേക്ക് നിറച്ചു.. കയ്യിലുള്ള മുബൈൽ അനിയൻ കഴിഞ്ഞ പ്രാവശ്യം വരുമ്പോൾ കൊണ്ട് വന്നതായത് കൊണ്ട് തന്നെ അതെടുത്തു.. മോളെയും എടുത്തു ഞാൻ ആ വീട്ടിൽ നിന്നും പുറത്തേക് ഇറങ്ങാനായി തുടങ്ങി..

“എവിടെ പോകുന്നു…”

ഉമ്മ എന്റെ മുന്നിൽ വന്നു കൈ നീട്ടി വെച്ച് കൊണ്ട് ചോദിച്ചു..

“മുന്നിൽ നിന്ന് മാറ്…”

“മാറാനോ..

ഇതെന്റെ വീടാണ് ഇവിടുന്ന് ആര് എപ്പോ പുറത്ത് പോകണമെന്നും വരണമെന്നും തീരുമാനിക്കുന്നത് ഞാനാണ്..

കേറി പോടീ അകത്തേക്…”

“കയ്യെടുക് തള്ളേ..

എന്നേ തടയാൻ നിങ്ങൾക് എന്ത് അവകാശം…???”

എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്താൽ കൈ തട്ടി മാറ്റി കൊണ്ട് ഞാൻ മുന്നിലേക്ക് നടന്നു..

“ഇന്ന് ഇവിടുന്ന് ഇറങ്ങിയാൽ പിന്നെ ഈ വീട്ടിലേക് നീ കയറുമെന്ന് സ്വാപ്നത്തിൽ പോലും കരുതണ്ട…”

ഉമ്മ ഞാൻ ഇറങ്ങുന്നത് കണ്ട് പറഞ്ഞു..

“ഞാൻ ഒന്ന് നിന്നു.. പിന്നെ തിരിഞ്ഞു..

വീട്ടിലെ ജോലിക്കാർ എല്ലാം ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്…”

” എന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഫൈസൽ കെട്ടിയ മഹർ മാല ഊരി എടുത്തു..

ഇതെന്റെ അവകാശമാണെന്ന് എനിക്കറിയാം.. നിങ്ങൾക് തിരികെ തരേണ്ടാത്ത എന്റെ അവകാശം..

പക്ഷെ ഇത് കാണുമ്പോൾ എനിക്ക് നിങ്ങളെയും നിങ്ങളുടെ മകനെയും ഓർമ്മ വന്നെന്നു വരാം.

അതിനാൽ ഇത് നിങ്ങളുടെ മകൻ വരുമ്പോൾ അവനെറിഞ്ഞുകൊടുക്കണം.. ഞാൻ ഈ വലിച്ചെറിയുന്നത് പോലെ…

എന്നും പറഞ്ഞു ആ മഹർ ഞാൻ തള്ളയുടെ മുഖത്തേക് വലിച്ചെറിഞ്ഞു കൊടുത്തു ആ വീട്ടിൽ നിന്നും ഇറങ്ങി..”

♡♡♡♡♡♡♡♡♡♡♡♡♡♡♡

ഇനി എന്ത്…

വീട്ടിലേക് കയറി വന്നപ്പോൾ എന്റെ ഉള്ള് നിറയെ അത് മാത്രമായിരുന്നു..

ആ സമയം തന്നെ ഇക്കാന്റെ ഫോൺ കാൾ എന്റെ മൊബയിലിലേക് വന്നു..

“ടി..

ആരെ കണ്ടിട്ടാ നീ തുള്ളുന്നത്..

ച ത്തു പോകാനായ നിന്റെ ത ന്തയെ കണ്ടിട്ടോ അല്ലെങ്കിൽ നിന്റെ അനിയനെ കണ്ടിട്ടോ..”

അയാൾ പറയുന്നതിന് മറുപടി ഒന്നും കൊടുക്കാതെ കേട്ടു..

“എന്താടി നിന്റെ നാവിറങ്ങിയോ..

ഫൈസലിനെ തൃപ്തി പെർടുത്താനുള്ള കഴിവൊന്നും നിനക്കില്ല.. അത് കൊണ്ട് തന്നെ ഞാൻ ഒന്നും രണ്ടോ വേണമെങ്കിൽ പത്തെണ്ണത്തിനെ വരെ കെട്ടും ആരും ചോദിക്കാൻ വരില്ല..

ഞാനെ ആണാണ്‌..”

“തുഫ്..

നിങ്ങളാണോ ആണ്‌…

എന്നെ കെട്ടുന്നതിനു മുമ്പുള്ള ബന്ധമായിരിന്നുട്ടു കൂടി അത് തുറന്നു പറയാൻ ധൈര്യമില്ലാത്ത നിങ്ങളാണോ ആണ്…

എനിക്ക് നിങ്ങളെ അങ്ങനെ കാണാൻ കഴിയുന്നില്ല…

പിന്നെ നിങ്ങളെന്താ പറഞ്ഞത് എനിക്ക് നിങ്ങളെ തൃപ്തി പെടുത്താൻ കഴിയുന്നില്ലന്നോ.. അഞ്ചു മിനിറ്റ് കൊണ്ട് തടി വിറച്ചു വീഴുന്ന നിങ്ങളെ…

ഞാൻ ഒന്ന് ചിരിച്ചു അയാൾ കേൾക്കുമാറുച്ചത്തിൽ തന്നെ…

പിന്നെ ഒന്ന് കൂടേ പറഞ്ഞു…

നിങ്ങൾക് ജീവിക്കാൻ പത്തോ പതിനഞ്ചോ പെണ്ണ് വേണ്ടി വരും.. പക്ഷെ എനിക്ക് ജീവിക്കാൻ ഒരാണിന്റെ തുണ പോലും വേണ്ട…

നിങ്ങൾ ആണുങ്ങൾക്ക് ഒരൊറ്റ വികാരമേ ജീവിതത്തിലുള്ളൂ അതിന് വേണ്ടി ജീവിക്കുന്നവർ.. പക്ഷെ ഒമ്പത് വികാരങ്ങൾ ശരീരത്തിൽ ഉണ്ടായിട്ടും അതെല്ലാം ഒളിപ്പിച്ചു നടക്കുവളാണ് പെണ്ണ്…

അതും പറഞ്ഞു അയാൾ പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ ഫോൺ വെച്ചു ആ നമ്പർ ബ്ലോക്ക് ചെയ്തു…

പതിവില്ലാത്ത വിധം വരുന്നത് കണ്ട് ഉമ്മയും ഉപ്പയും എന്താ മോളെ പെട്ടന്നെന്നു ചോദിച്ചെങ്കിലും എനിക്ക് കുറച്ചു ദിവസം ഇവിടെ നിൽക്കാൻ പൂതിയായെന്നുള്ള എന്റെ കള്ളം ഉമ്മയും ഉപ്പയും വിശ്വാസിച്ചിട്ടില്ലെന്ന് അവരുടെ നോട്ടത്തിൽ തന്നെ മനസിലായിരുന്നു..

ഇക്കയുടെ പ്രതികാരം എങ്ങനെ ആയിരിക്കുമെന്ന് രണ്ടു ദിവസം കൊണ്ട് ദുബായിൽ നിന്നും ജോലി നഷ്ടമായി അനിയൻ വീട്ടിലേക് കയറി വന്നപ്പോൾ തന്നെ മനസിലായി…

ഇക്കയുടെ കൂട്ടുകാരന്റെ കമ്പനി യായത് കൊണ്ട് തന്നെ അവനെ അവിടെ നിന്നും പിരിച്ചു വിട്ടു.. അതും കൂടേ ആയപ്പോൾ ഉപ്പ പെട്ടന്ന് തളർന്നു വീണു പോയി..

ഞാൻ ഉപ്പാന്റെ അരികിൽ ഇരുന്നു..

“ഉപ്പാ.. ഉപ്പാന്റെ മോള് ചെയ്തത് തെറ്റായി പോയെന്ന് തോന്നുന്നുണ്ടോ…??”

എന്റെ ഉപ്പയുടെ അവസ്ഥക് കാരണം ഞാൻ കൂടേ ആണല്ലോ എന്നോർത്ത് എന്റെ ചങ്ക് പിടയുന്നുണ്ടായിരുന്നു…

ഉപ്പ എന്നെ തന്നെ കണ്ണടക്കാതെ നോക്കി കിടന്നു…

ആ കിടത്തം കണ്ടിട്ട് സഹിക്കാൻ പറ്റാതെ ഞാൻ ആ നെഞ്ചിലേക് തല ചായ്ച്ചു…

ഉപ്പയുടെ കൈകൾ പതിയെ എന്നെ തലോടി…

ഉപ്പാക് മോളോട് ഒരു ദേഷ്യവുമില്ലട്ടോ.. എന്റെ കുട്ടി ചെയ്തതാണ് ശരി.. ആണുങ്ങൾ ഒന്നോ രണ്ടോ കെട്ടാറൊക്കെ ഉണ്ട്.. പക്ഷെ അതിനെല്ലാം ഒരു നിയമമുണ്ട്..

ഇനി കെട്ടിയാൽ തന്നെ അവന്റെ കൂടേ നാം പൊറുക്കണമെന്ന് ഒരു നിയമവും ഇല്ല.. എന്റെ മോൾക് ഇഷ്ടമല്ലെങ്കിൽ അവനെ ഒഴിവാക്കുക അത്ര ഉള്ളൂ…

ഞാൻ എന്റെ മോളെ നിക്കാഹ് കഴിപ്പിച്ചു കൊടുക്കുന്നതിനിടയിൽ അവനെ കുറിച്ച് ശരിക്കുമെന്ന് അന്വേഷിക്കേണ്ടതായിരുന്നു.. അത് ഉപ്പ ചെയ്തില്ല.. അതോർത്താണ് ഉപ്പ വീണു പോയത്..

എന്റെ മോള് സങ്കടപെടരുത്.. ഒരാണിന് ജീവിക്കാൻ പെണ്ണ് വേണ്ടി വരും.. ഒരു പെണ്ണിന് ജീവിക്കാൻ ഒരാണിന്റെ ആവശ്യമില്ല..

അത് കരുതി ഇനി കെട്ടരുത് എന്നല്ലേ…

ഉപ്പ ഒരു പുഞ്ചിരിയോടെ പറഞ്ഞു…

കുറ്റപ്പെടുത്തുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം… ഹിസ്സത്തോടെ…

അതും പറഞ്ഞു ഉപ്പ കണ്ണടച്ചു… എന്നെന്നേക്കുമായി…

♡♡♡♡♡♡♡♡♡♡♡♡♡

അനിയൻ നാട്ടിൽ കൂലി പണിക് പോയിട്ടായിരുന്നു പിന്നെ ഞങ്ങളുടെ ജീവിതം.. ആഴ്ചയിൽ മുന്നോ നാലോ പണികൾ മാത്രം ഉണ്ടായിരുന്ന അവന് താങ്ങാൻ കഴിയുന്നത് ആയിരുന്നില്ല വീട്ടിലെ ചിലവുകൾ…

ഞാനും എന്തേലും ചെയ്യണമെന്ന് എനിക്ക് അപ്പോഴാണ് തോന്നി തുടങ്ങിയത്..

അനിയൻ ദുബായിൽ നിന്നും കൊണ്ട് വന്ന കേമറ ആ സമയമായിരുന്നു എന്റെ മുന്നിൽ കണ്ടത്..

യുട്യൂബിലും മറ്റും ആ സമയം പുതിയ പുതിയ വ്ലോഗ്ർസ് അരങ്ങു വാങ്ങി തുടങ്ങുന്ന കാലമായിരുന്നു അത്..

എനിക്കും തോന്നി സ്വന്തമായി ഒരു ചാനൽ തുടങ്ങാമെന്ന്… ഒരു പുതിയ ചാനൽ ഫുഡ്‌ ഐറ്റമ്സ് പരിചയ പെടുത്തുന്ന കുക്കറി ചാനൽ.. നാടിന്റെ തനതായ രുചി വൈഭവങ്ങൾ ഒപ്പിയെടുത്തു യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നാട്ടുകാരെ കാണിക്കുക.. അതിൽ പരസ്യം വന്നാൽ എനിക്കൊരു വരുമാനമാകും. അങ്ങനെ അനിയനെയും കൂട്ടി.. അവനെ കേമറ മാൻ ആക്കി ഞാൻ അവതരണവും.. വിചാരിച്ചതിനേക്കാൾ വേഗത്തിൽ ആയിരവും ലക്ഷവും സബ്സ്ക്രൈബ്ർസ് വന്നു നിറയാൻ തുടങ്ങി.. ചാനൽ തുടങ്ങി മൂന്നു മാസം കൊണ്ട് ഞങ്ങളുടെ ചാനൽ 2 മില്യൺ സബ്സ്ക്രൈബ്ർസ്നിറഞ്ഞു.. ഞങ്ങൾക് ഒരുപാട് വരുമാനവും.. മാസം ലക്ഷങ്ങൾ വരുമാനം വന്നു തുടങ്ങി…

♡♡♡♡♡♡♡♡♡♡♡♡

ഇന്ന് ഞാൻ ഞങ്ങളുടെ പുതിയ ഹോട്ടലിന്റെ ഉത്ഘാടനത്തിനായി പോവുകയാണ്.. എന്നും ഉൽഘടനം നടത്തുന്ന എന്റെ ഉമ്മ തന്നെയാണ് പുതിയ ഹോട്ടലിന്റെയും ഉത്ഘാടനം നടത്തുന്നത്… ഉപ്പാന്റെ സ്ഥാനവും ഉമ്മ ഭംഗിയായി അലങ്കരിച്ചിരുന്നു…

അതിനിടയിൽ ഇക്കാന്റെ ഗൾഫിലേ ബിസിനസ് എല്ലാം തകർന്നു.. ഭാര്യയും കുടുംബവും പുറത്താക്കി.. അവിടുത്തെ ഓഫീസിൽ കുറെ ഏറെ തിരിമറികൾ നടത്തിയിരുന്നതിനാൽ മൂന്നാല് മാസം ജയിലിൽ കിടന്നിരുന്നു.. അവസാനം അവർക്ക് കൊടുക്കാനുള്ള പൈസക് വേണ്ടി തറവാട് പോലും വിക്കേണ്ടി വന്നു..

എന്നേ കാണാനായി വന്നിട്ട് എന്നോട് പൊറുക്കണമെന്നും കൂടേ പോരണമെന്നും പറഞ്ഞാപ്പോൾ ഞാൻ കൈ ചൂണ്ടി…

പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു …

“ആ ഗേറ്റിന് അപ്പുറത്തുള്ള ബന്ധമേ ഞാനും നിങ്ങളുമായുള്ളു…

അതും പണ്ടെങ്ങോ കണ്ടു മറന്ന മുഖങ്ങളിൽ enna പോലെ…. ഏച്ചി കെട്ടുന്ന ബന്ധങ്ങൾ മുഴച്ചിരിക്കും… എനിക്കെന്റെ വഴിയാണ് ഇഷ്ടം… ആ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവളാണ് ഞാൻ…അവിടെ എനിക്ക് എന്നെ നിയന്ത്രിക്കുന്ന ഒരാളെ എനിക്ക് ആവശ്യമില്ല…”

അവസാനിച്ചു…

♡♡♡♡♡♡♡♡♡♡♡

തെറ്റ് കുറ്റങ്ങൾ ഉണ്ടായിരിക്കാം ക്ഷമിക്കുക…

ബൈ

Related Posts

Leave a Reply

Your email address will not be published. Required fields are marked *