മകൾ
എഴുത്ത്:-ഭാവനാ ബാബു
അമ്മു ….ഡീ അമ്മു ,ഹോ ഈ പെണ്ണ് എവിടെ പോയി കിടക്കുന്നു ? പ്രായായ പെണ്ണാണെന്ന് ഒറ്റ വിചാരോമില്ല …കാലം തെറ്റിയ കാലം …ഒക്കെ ഓതി കൊടുത്തിട്ടുള്ളതാ ..എന്നാലും അതിന്റെ തലേൽ കേറില്ല . ഒരു ചെക്കനാണേൽ അതിന്റെ മേല് ഒരു നോട്ടമില്ല …ബാക്കിയുള്ളോരുടെ നെഞ്ചിൽ തീയ് കോരി ഇടാനായിട്ട് ….
“ഡാ കണ്ണാ …ഹോ അതും പോയോ “?….ഡാ കണ്ണാ “
“എന്താ അമ്മേ …രാവിലെ ഇങ്ങനെ സ്വൈര്യം തരാ ണ്ടെ വിളിച്ചു കൂവണത് …?”
“ഓ ..നീ ഈ അടുപ്പിനുള്ളിൽ ഉണ്ടായിരുന്നോ ? ഡാ നീ അമ്മൂനെ കണ്ടിരുന്നോ ? എത്ര നേരായി ഞാൻ അവളെ വിളിച്ചു കൂവുന്നു ..”
“ഹോ ഈ അമ്മേടെ കാര്യം ..അവള് ചെറിയ കുട്യോന്നുമല്ലല്ലോ …ഇങ്ങു പോരും “….
“അവന്റെ കാര്യം കഴിഞ്ഞു …നീ അവളെ കണ്ടുപിടിച്ചിട്ട് ഇങ്ങു കൊണ്ട് വാ “
“എന്റമ്മേ ….പാവം …ഓണാവധി അല്ലെ …അവള് മംഗലത്തു വീട്ടിൽ ഉണ്ണി ന്റൊപ്പം ആവും ..അവിടെ വലിയ ഊഞ്ഞാല് കെട്ടി അമ്മേ …അവള് അതിന്മേലാകും …നല്ല രസാ ….ഞാനും പോണുണ്ട് ഇപ്പൊ .”…. .
“നീ എങ്ങോട്ടച്ചാൽ പൊയ്ക്കോ .ആദ്യം അവളെ ഇങ്ങു കൊണ്ടൊന്നിട്ട് …നല്ല അടീടെ കുറവുണ്ട് അതിനു ….വേഗം പോയി അവളെ കൂട്ടീട്ട് വാ “….
“ഇപ്പൊ തന്നെ പോണോ …ഈ ചക്കച്ചുള മുഴോനും തിന്നിട്ടു പോരേ “
“നിന്റെ ഒരു ചക്ക ….അതാരും കൊണ്ടോവില്ല ..നീ അവളെ കൊണ്ടുവാ …വേഗം പോടാ “….
“ആ ശരി ….ഞാൻ ഇപ്പൊ തന്നെ അവളെ കൊണ്ടുവരാം …”
“അല്ല ആരെ ത ല്ലാനാ ഈ കമ്പൊടിക്കണെ വീണേച്ചി ?
“ആ നീ വന്നോ സ്വപ്നേ …ഇതു വെറുതേ …അമ്മൂനെ ഒന്നു പേടിപ്പിയ്ക്കാൻ .അല്ല നാളെ തിരുവോണം ആണെന്നറിയുമോ ? നീ വരില്ലേ ??”
“വരാം ചേച്ചി …..ഏട്ടൻ വരില്ലട്ടോ …ഇവിടെ ഇല്ല്യ ആള് “….
“ആണോ ? എന്നാപ്പിന്നെ ഇന്നു വന്നോടായിരുന്നോ ? “…
“അയ്യോ …നല്ല കാര്യമായി …അങ്ങനെ മാറി നിൽക്കാൻ പറ്റുമോ ? ഞാൻ പോയി അമ്മേനെ കാണട്ടെ …”
“ആ പൊയ്ക്കോ …അകത്തു നല്ല ഉറക്കത്തിലാ …”
“അമ്മേ ,’അമ്മ എന്നെ കൂട്ടാനായിട്ടു ഏട്ടനെ മംഗലത്തേയ്ക്കു വിട്ടോ ?ഞാൻ ഉണ്ണീ ന്റൊപ്പം ഉഞ്ഞാലാടുകയായിരുന്നു “
“നിന്റൊരു ഊഞ്ഞാല് …നാലു പെട കിട്ടിയാലേ നീ പഠിക്കൂ ..എത്ര നേരായിട്ട് വിളിക്ക്യാ ഞാൻ ….നിന്നെ ഇന്നു ഞാനിന്നു തല്ലി കൊല്ലുമെടീ ….”
“അയ്യോ …അമ്മേ …വേദനിയ്ക്കുന്നെ …അമ്മമ്മേ ഓടിവാ …ഈ ‘അമ്മ എന്നെ തല്ലി കൊല്ലുന്നേ ..”
“അമ്മെ ….നമ്മുടെ അമ്മൂട്ടീടെ കരച്ചിലല്ലേ കേൾക്കണത് …ചേച്ചി അതിനെ ത ല്ലി ച തച്ചുന്നു തോനുന്നു …വേഗം വാ അമ്മേ …ചേച്ചിന്റെ ഒരു ഭ്രാന്ത് “….
“ആ …അവൾക്കു …അമ്മു പ്രായായതിനു ശേഷം ഉള്ളിലൊരു തീയാ …കലിതുള്ളിയാൽ അസ്സല് ഭദ്രകാളി …നീ പോയി അമ്മൂനെ അതിന്റെ കൈയീന്നു രക്ഷിക്കു …ഞാൻ വേഗം നടന്നെത്തില്ല …അതുമല്ല ..എനിക്ക് പിടിച്ചുമാറ്റാനുള്ള ആവതുമില്ല ..”നീ വേഗം പോ സ്വപ്നേ ….
“ശരി ,അമ്മേ ….
ഞാൻ വേഗം അമ്മൂനെ ചേച്ചിടെ കൈയീന്നു പിടിച്ചു മാറ്റി …?എന്റെ ചേച്ചീ , ഇതെന്താ ഇപ്പൊ ഇത്രയ്ക്കും സംഭവിച്ചേ …ഇങ്ങനെ തല്ലാൻ ഇവളെന്താ ചെയ്തേ ?”
“എന്റെ സ്വപ്നേ നീ മാറി നില്ക്കു ..ഇവള്ടെ വഷളത്തരം ഞാനിന്നു നിർത്തും ..കണ്ണിൽ കണ്ട ചെക്കന്മാരോടൊപ്പം കറങ്ങിനടക്കുകയാ …ചെറിയ ഇള്ളാ കുട്ടിയാണോ ഇവള് “….
“അവള് ചെറിയ കുട്ടി തന്നെയാ …പ്രായം ആയെന്നു വച്ചു ഇവൾക്ക് ഇങ്ങോട്ടും പോകാൻ പാടില്ല്യേ ? എന്നാൽപ്പിന്നെ പത്തായത്തിലിട്ടു പൂട്ടിക്കൊ “….
“അതേ …അതു തന്നെ ചെയ്യും …ഒരുത്തനോടൊപ്പം വിശ്വസിച്ചു ഇറങ്ങിപോയോളാ ഞാൻ , അവന്റെ മനം മയക്കുന്ന വാക്കുകളിൽ മയങ്ങി …എന്റെ വീട്ടുകാർക്ക് നാണക്കേടുണ്ടാക്കിട്ടു …എന്നിട്ട് …ഇതിനെ വയറ്റിലാക്കി അയാള് പോയി ഏതോ ഇരുട്ടിലേക്ക് …പിന്നെ ഇതുങ്ങളെ വാരി മാ റത്തിട്ടു വളർത്താൻ ഞാൻ കൊറേ പെടാപ്പാട് പെട്ടു …കണ്ണൻ അവനൊരു ആൺകുട്ടിയാണെന്നു വയ്ക്കാം …പക്ഷെ ഇവളോ ? നെഞ്ചിൽ തീയാ സ്വപ്ന …ഒന്നു കരയാൻ പോലും ഒരു തോളില്ല …”
“ചേച്ചി പോട്ടെ …ചേച്ചിയ്ക്ക് കരയാനൊരു താങ്ങായിട്ടു ഞാനുണ്ടല്ലലോ …ഈ മനസ്സറിയുന്നു ആ സങ്കടങ്ങളുടെ ആഴം …”
“സ്വപ്നേ …വയ്യ മോളെ ,ഏതോ തെറ്റിന്റെ ബാക്കിയാണ് എന്റെ ജീവിതം …അന്ന് പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞ ദിവസം ഞാൻ ഇവരുടെ അച്ഛനോടൊപ്പം ഇറങ്ങിപ്പോയി …ഒരു നല്ല ജീവിതം സ്വപ്നം കണ്ട് …എന്റെ ചോ oരയും ,നീoരും ഊറ്റി കുടിച്ചു കരിമ്പിൻ ചiണ്ടിപോലെ ഈ അകത്തളത്തിലേയ്ക്ക് വkലിiച്ചെറിഞ്ഞു പോയി ആ നരാധമൻ …അന്നു മുതൽ രണ്ടറ്റവും കൂട്ടി മുട്ടിയ്ക്കാൻ പാടുപെടുകയാ …ഇവളെ ഞാൻ മറ്റൊരു വീണയാക്കാൻ അനുവദിയ്ക്കില്ല …എന്റെ കണ്ണീരിൽ ഒഴുകിയൊലിയ്ക്കുന്ന മറ്റൊരു ജീവിതം ആകരുത് ഇവൾ ….
അതെ …എന്റെ ചേച്ചി …ജീവിതത്തിന്റെ ഏതോ വഴികളിൽ ചുവടുതെറ്റി അടിപതറിയവൾ …ആ നെരിപ്പോടിൽ എരിയുന്ന അമ്മുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും ആധികളും …ഈ ഉരുകുന്ന മനസ്സിനോട് ഞാൻ എന്തു പറയാൻ …ഇതാണൊരമ്മ ..ഒരു മകൾ അറിയാതെ പോകുന്ന സ്നേഹം ….