എപ്പോഴും മറ്റുള്ളവരുടെ പരിഹാസത്തിനും അവഗണനയ്ക്കും പകരമായി നിഷ്കളങ്കമായി ചിരിച്ചു കൊണ്ടു ഇങ്ങനെ ചുറ്റി നടക്കും…

story written by MANU P M

പതിവു പോലെ എന്നും നേരം വെളുത്തു തുടങ്ങിയ ഉച്ചത്തിൽ സംസാരം കേട്ടു അച്ഛമ്മ ഉറക്കെ പറയുന്നു കേൾക്കാ

“എന്താ ചാമിയെ ഇന്നാരാട ന്ന് ..

റോഡിൽ നിന്നും ഒറ്റയ്ക്ക് ഉള്ള ചാമിയേട്ടൻെറ വർത്തമാനം കേൾക്കാത്ത ഒരു ദിവസം പോലും പുലർന്നിട്ടില്ല.. എല്ലാരും പറയുന്ന് ചാമിയേട്ടന് തലയ്ക്ക് സുഖല്ലാന്ന്..

അന്നു തൊട്ടു പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ചാമിയേട്ടൻ എപ്പോഴും സംസാരിച്ചു നടക്കും.

ഇത്രയും കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ചാമിയേട്ടന്റെ ചിത്രം.കുളിക്കാത്ത, നല്ല വസ്ത്രം ധരിക്കാത്ത, എണ്ണയില്ലാതെ പാറി പറക്കുന്ന ചെമ്പൻ മുടിയുള്ള ഒരു കറുത്ത രൂപം ഒക്കെ ആകും വന്ന് ..എന്നാൽ അങ്ങനെയല്ലായിരുന്നു ….

രാവിലെ തന്നെ അടുത്തുള്ള തോട് വരെ പോകും അവിടെന്ന് വഴുപ്പലക്കി കുളിച്ചു വരുന്ന വഴിക്ക്. ശ്രീ കോവിൽ കയറി കുറിയൊക്കെ തൊട്ട് കഴിഞ്ഞെ വീട്ടിൽ വന്നു നല്ല ഷർട്ടും പൂക്കളുള്ള മുണ്ടൊക്കെ ഉടുത്തെ പുറത്ത് ഇറങ്ങു .. കൂട്ടിന് മകനെ പോലെ തോളത്തൊരു മഴുവുണ്ടാകും .

ആരെങ്കിലും ഓക്കെ വിറക് കീറാൻ വിളിക്കും അവിടെന്ന് തന്നെ കിട്ടുന്ന ഒരു നേരത്തെ ആഹാരത്തിന് നാലാളുടെ പണിയും ചെയ്യും കൂലി ഒരിക്കലും കണക്കു പറഞ്ഞു വാങ്ങാൻ അറിയില്ല.. വയറു നിറയുന്നതായിരുന്നു ആശാന് കൂലി..

എന്ത് പണി ചെയ്യാനും ആൾക്ക് മടിയില്ലായിരുന്നു കൂലി.. ആരോടും പരിഭവമില്ലാതെ കിട്ടുന്ന വാങ്ങി സ്വന്തം ജോലി തീർത്തു മടങ്ങും..

തലയ്ക്ക് സുഖമില്ലെങ്കിലും ചിമിയേട്ടൻ ആരേയും ഉപദ്രഹിക്കുന്നു ഞാനിന്നോളം കണ്ടിട്ടില്ല.. ആളുകളെ കാണുമ്പോഴും സ്വയമങ്ങനെ സംസാരിക്കും.. ചിരിക്കും.. കുട്ടികളൊക്കെ ചാമിയേട്ടനെ കാണുമ്പോൾ പേടിച്ചു കരയും..

അച്ഛമ്മ പറയാറുണ്ട് ചോറിണ്ടില്ലെ ചാമി പിടിക്കാൻ വരുന്നു .പേടിച്ച് ഞാന് ചോറുണ്ട് കുഞ്ഞു നാളിൽ..

കവലയിലെ ചായക്കടയിൽ ചിലപ്പോൾ ഓക്കെ പലരും ചാമിയെട്ടനെ കളിയാക്കി രസിക്കാറുണ്ട് അച്ഛമ്മയുടെ വക്കുകളിൽ ആദ്യമൊക്കെ നിക്ക് പേടിയുമായിരുന്നു ചാമിയേട്ടനെ ഒന്നു നോക്കാൻ കുട്ട്യോള് പേടിച്ചിരിരുന്നു .സ്ക്കുളിൽ പോകുമ്പോൾ റോഡിന്ന് കാണുമ്പോൾ പേടിച്ച് അടുത്തുള്ള വീട്ടിൽ കയറും പോയി കഴിഞ്ഞാലെ ഞാനിറങ്ങി നടക്കു..

രാത്രിക്ക് പിടികയിൽ പോകുമ്പോൾ ചാമിയേട്ടൻെറ വീട്ടിൽ ഉമ്മറത്ത് ഒരു വിളക്കെപ്പോഴും കത്തുന്നു കാണാം ” ഒരു മണ്ണെണ്ണ വിളക്ക് ” അതിനുള്ളിലെ ഇരുട്ടിൽ നിന്നും ആരൊടൊക്കെ പരിഭവം പോലെ സംസാരിക്കുന്നതും കേൾക്കാറുണ്ട് പിടികയിൽ പോയി തിരിച്ചു വരുംമ്പോഴും..ഞാനാവിട്ടിലേക്ക് നോക്കും ഓല കൊണ്ട് മേഞ്ഞ ഒരു വീട്.. എനിക്ക് അത്ഭുതം തോന്നിയത് മുറ്റത്ത് നിൽക്കുന്ന വലിയ വേപ്പില മരമായിരുന്നു ആദ്യമായിട്ട് ആണ് ഞാൻ കാണുന്നതും….

നാട്ടിലെ ഏത് കല്ല്യാണത്തിന് പോയാലും ചാമിയേട്ടനെ കാണാറുണ്ട്.. എപ്പോഴും മറ്റുള്ളവരുടെ പരിഹാസത്തിനും അവഗണനയ്ക്കും പകരമായി നിഷ്കളങ്കമായി ചിരിച്ചു കൊണ്ടു ഇങ്ങനെ ചുറ്റി നടക്കും..

സദ്യ കഴിക്കാൻ ഇരിക്കുമ്പോൾ ആ ടേബിളിൽ മാറ്റാരും ഇരിക്കുന്ന് കണ്ടിട്ടില്ല. ആളുകൾക്ക് ചാമിയേട്ടനൊപ്പമിരുന്നു കഴിക്കാൻ ഏന്തോ മടിയായിരുന്നു..പലപ്പോഴും സദ്യക്ക് മുന്നിൽ നിന്നും ആളുകൾ വേഗമെഴുന്നേൽപ്പിക്കുന്നത് കണ്ടിട്ടുണ്ട്..

പാവം വിശപ്പ് മാറാതെ ചിരിച്ചു സന്തോഷത്തോടെ ആളുകളോട് ഇവിടെ ഇരുന്നോന്ന് പറഞ്ഞു എഴുന്നേറ്റു പോകും..അത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്..

അതിനുമാത്രം അറയ്ക്കാനും വെറുക്കാനും ആ മനുഷ്യനിൽ ഒന്നു ഞാൻ കണ്ടിട്ടില്ല. പതിയെ പതിയെ ചാമിയേട്ടനോടുള്ള എന്റെ പേടി മാറി പോയി

ഒരിക്കൽ അടുത്തൊരു വീട്ടിലെ കല്യാണത്തിന് നീ പോണുണ്ടോ എന്ന് അമ്മ ചോദിച്ചു.. പോണുണ്ടെങ്കിൽ പൊയിക്കോ ഏട്ടാമാര് പോണുണ്ടാകുമെന്ന് പറഞ്ഞു ബിരിയാണിയാണ് വയറു നിറച്ചു തിന്നാലോ അമ്മയ്ക്ക് അവിടെ കല്ല്യാണ പണിയാ..

ബിരിയാണിയെന്ന് കേട്ടപ്പോൾ തന്നെ നാവിൽ കൊതിയൂറി.. എന്നെപോലെയുള്ള കുട്ടികൾക്ക് അതൊക്കെ സ്വപ്നം കാണാൻ മാത്രം പറ്റുള്ളയിരുന്നു..അന്നൊക്കെ വീട്ടില് ഒരു നേരം മാത്രേ നല്ല ആഹാരം കിട്ടു.. പഠിക്കാൻ പോകുന്ന ദിവസം സ്ക്കൂളിൽ ഉച്ഛകഞ്ഞി ഉണ്ട് അന്നൊക്കെ മാപ്പളാരോടെ കല്ല്യാണം ഉണ്ട് പറയുമ്പോൾ വായേൽ കൊതിയൊഴുകം..

ഇപ്പോൾ അമ്മ പോയിക്കോ എന്ന് അനുവാദം തന്നിരിക്കുന്നു..

അല്ലമ്മ അപ്പോൾ കാശ് കൊടുക്കേണ്ടെ.. ചുമ്മാ പോയി കഴിക്കാൻ പറ്റോ.. കാശ് വക്കണില്ലാച്ച ഞാൻ പോകില്ല ആരേലും അറിഞ്ഞ എന്നെ കളിയാക്കില്ലേ.കാശു വെക്കാതെ നീ കല്ല്യാണത്തിന് പോയെന്ന് പറഞ്ഞു

അത് അമ്മ കൊടുത്തോളം നീ പോകുന്നുണ്ടെങ്കിൽ എലാവരും കൂടെ പൊയിക്കോ..അമ്മക്ക് അവിടെ അല്ലെ ജോലി അവര് കൂലി തരുമ്പോ അമ്മ കൊടുത്തോളം ഇവിടെ ഞാനൊന്നും ഉണ്ടാക്കിയില്ല വെറുതെ വിശന്ന് ഇരിക്കേണ്ട..

ഞാം പൊയിക്കോളാ …

കുളിച്ചിട്ട് പോണുട്ടോ… ..

നേരമായാപ്പോൾ ഏട്ടമാര് വന്നു..മുറ്റത്തെ കല്ലിൽ കയറി മുന്ന് പാത്രം വെള്ളം തലലൊഴിച്ചു കുളികഴിഞ്ഞു ദേഹത്തെ വെള്ളം നേരെവണ്ണം തോർത്താതെ ഉള്ളതിൽ നല്ല ഉടുപ്പും നിക്കറും എടുത്തിട്ടു തയ്യാറായി..

അതു തന്നെയാണ് നാട്ടിലെ കല്ല്യാണങ്ങൾക്ക് ഇടുന്നത്.. കല്ല്യാണ വീടെത്തുമ്പോൾ വല്ലാത്തൊരു കുറച്ചില് തോന്നുന്നു ..ആളുകൾ ഓക്കെ നല്ല വസ്ത്രം ഓക്കെ. ഇട്ടു കാണുമ്പോൾ അതുവരെ ഉണ്ടായിരുന്ന ആവേശമൊക്കെ പോകും..ഒട്ടും ഭംഗിയില്ലാത്ത വസ്ത്രം അതും എവിടെ ഒക്കെയോ തുന്നി കുട്ടിയതായീരുന്നു പിന്നെ എവിടേലും പോയി ഒളിക്കാനാണ് തോന്നുന്നു ..വിശപ്പ് ഉള്ളത് കൊണ്ട് മെല്ലെ ആളുകളുടെ ഇടയിലൂടെ പന്തലിലേക്ക് കയറും..

പതിവുപോലെ ചാമിയേട്ടൻ.. ഒരു മേശയ്ക്കു ഇരിക്കുന്നുണ്ട് അവിടെ മൂന്ന് പേർക്ക് ഇരിക്കാം.. ബാക്കിയൊക്കെ ആളുകൾ ഇരുന്നു.. ഞാനും ഏട്ടാമാരിൽ രണ്ടു പേരും അവിടെ ഇരുന്നു ഞാനാന്ന് ചാമിയേട്ടന് അടുത്തേക്ക് ഇരുന്നപ്പോൾ….

പാവം എന്നത്തെ പോലെയും ചിരിച്ചു സന്തോഷത്തോടെ ഞങ്ങളോട് ഇവിടെ ഇരുന്നോ പറഞ്ഞു ഭക്ഷണം മുഴുവനും കഴിക്കാതെ എഴുന്നേറ്റു പോയാപ്പോൾ ..

ആ നിമിഷം ” നെഞ്ച് വല്ലാതെ നൊന്തു.”

ശുഭം..

Nb ചിലപ്പോൾ ചില ജന്മങ്ങൾ ഇങ്ങനെയാവാം ആരുടെയോ കൈ തെറ്റ് പോലെ കുറവുകളേറ്റ് വാങ്ങികൊണ്ട് എന്തിനോ വേണ്ടി ഭൂമിയിൽ ജനിച്ചു പരിഗണനയ്ക്കും, സാഹാനൂഭൂതിക്കുമപ്പുറം അവഗണനയുടെയും, പരിഹാസത്തിന്റെയും.. മുള്ളുകൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടവർ ചേർത്ത് നിർത്തിയില്ലെങ്കിലും ചിതറി തെറുപ്പിക്കാതിരിക്കുക. ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *