എല്ലാവരുടെയും ഡ്രസ്സ് കാണിച്ചു തരുന്നതിനു ഇടയിൽ ആയിരുന്നു അച്ഛന് എടുത്തില്ലേ എന്ന് ഞാൻ ചോദിച്ചത്..

_upscale

എഴുത്ത്:-നൗഫു

“പണിയില്ലാതെ വീട്ടിൽ ഇരിക്കുന്ന നേരത്താണ് ഇപ്രാവശ്യത്തെ വിഷു വന്നത്…”

“പണിയില്ലാത്തത് കൊണ്ടൊന്നും അല്ല… ഒരാഴ്ച മുമ്പ് ബൈക്കിൽ നിന്നൊന്ന് വീണു…

കാലിൽ ചെറിയ പൊട്ടൽ ഉള്ളത് കൊണ്ടു തന്നെ രണ്ട് മാസം റസ്റ്റ്‌ എടുക്കാനായി പറഞ്ഞിരുന്നു…

കയ്യിലുള്ള പൈസ മുഴുവൻ ഹോസ്പിറ്റലിലും.. ബാക്കി കുറച്ചുള്ളത് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയും കഴിഞ്ഞിരുന്നു..

വിഷുവല്ലേ വരുന്നത്…പുതിയ എന്തേലും കുറച്ചു ഡ്രസ്സ്‌ എടുക്കണ്ടേ.. അല്ലേൽ തന്നെ ഓണത്തിനോ വിഷുവിനോ ആണ് പുതിയത് എന്തേലും എടുക്കാറുള്ളത്…

എനിക്ക് വേണ്ടെന്ന് വിചാരിക്കാം എന്നാലും മക്കൾക്ക്‌…”

“ഓരോന്ന് ആലോചിച്ചു ഇരിക്കുന്ന സമയത്താണ് പുറത്തു നിന്നും…. കിച്ചു എന്നുള്ള വിളി ഞാൻ കേൾക്കുന്നത്..

ഉറ്റ കൂട്ടുകാരൻ മുനീർ ആയിരുന്നു അത്.. “

“ അവൻ വിശേഷമെല്ലാം ചോദിച്ചു…പല കഥകളും പറഞ്ഞു… പോവാൻ നേരം ഒരു ഇളിഞ്ഞ ചിരിയോടെ കയ്യിലേക് മൂവ്വായിരം രൂപ തന്നു മക്കൾക്ക്‌ ഡ്രസ്സ്‌ എടുക്കാനായി പറഞ്ഞു..…

എന്തോ അവനൊക്കെ ഞാൻ എന്ത് കൊടുത്തിട്ടാണോ.. എന്നോട് ഈ സ്നേഹം കാണിക്കുന്നത്..

ആ…

ആ തെണ്ടി ഓടിച്ച വണ്ടിയിൽ ഇരുന്നിട്ടാണ് എനിക്ക് ഈ അപകടം പറ്റിയത് തന്നെ.. കഴിഞ്ഞ പെരുന്നാളിന് തലേന്ന് അവന് ഡ്രസ്സ്‌ എടുക്കാൻ പോയതായിരുന്നു ടൗണിലേക്…

അവനാണേൽ ഒരു പോറൽ പോലും ഏറ്റില്ല..

ബല്ലാത്ത ജാതി പഹയൻ…”

അവൻ പൈസ തന്നത് കണ്ടു എന്റെ കണ്ണു നിറയുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു..

“അളിയാ എന്തിനാ നീ കരയുന്നെ..

ഞാൻ ഉണ്ടാവുമ്പോൾ അന്നേ കുടുക്കുമോ..”

“പോടാ തെണ്ടി.. അത് കൊണ്ടൊന്നുമല്ല…

ഇത് കടം ആണല്ലെ..”

അവൻ പറഞ്ഞതും ഞാൻ ചോദിച്ചു..

“പിന്നെ കടമല്ലാതെ..”

അവൻ എന്നോട് പറഞ്ഞതും ഞാൻ ചോദിച്ചു..

“അല്ല മോനെ ഇയ്യ് എനിക്കൊരു എട്ടായിരം രൂപ തരാൻ ഉണ്ടല്ലോ..

അത് നീ എന്ന് തരുമെന്ന് ഓർത്താട ഞാൻ കരഞ്ഞു പോയത്..

ഇത് കടം തന്നെ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു….”

അളിയാ സത്യം പറയാലോ..

“അത് വേ..

ഇത് റേ…”

എന്ന ശരി വിഷു വിനു കാണാമെന്നു പറഞ്ഞു അവൻ യാത്ര പറഞ്ഞു പോയി..

“എവിടെയും അങ്ങനെ ഒന്നും കുടുങ്ങില്ല എന്നറിയുന്നത് കൊണ്ടു തന്നെ അവനും ദൈവത്തിനും നന്ദി പറഞ്ഞു…

വീട്ടുകാരെ അച്ഛന്റെ കൂടെ ഡ്രസ്സ് എടുക്കാൻ പറഞ്ഞു വിട്ടു…

മൂപര് കുറെ കാലമായി ഇതിലൊന്നും പെടാതെ സ്വസ്ഥമായി ഇരിക്കലായിരുന്നു പണി…ഇതിപ്പോ എനിക്ക് കൊണ്ടു പോകാൻ പറ്റില്ലല്ലോ..

കുറച്ചു സമയം ഏതേലും തുണി ഷോപ്പിൽ പോയി പോസ്റ്റ്‌ ആവട്ടെ അല്ല പിന്നെ…

അമ്മക്കും പൊണ്ടാട്ടിക്കും ഓരോ സാരിയും

മക്കൾക്ക്‌ അവർക്ക് ഇഷ്ട്ടപെട്ടത് തന്നെ അച്ഛൻ എടുത്തു കൊടുത്തിരുന്നു….”

“എല്ലാവരുടെയും ഡ്രസ്സ് കാണിച്ചു തരുന്നതിനു ഇടയിൽ ആയിരുന്നു അച്ഛന് എടുത്തില്ലേ എന്ന് ഞാൻ ചോദിച്ചത്..

എനിക്കെന്തിനാടാ ഡ്രസ്സ്‌…

ഉള്ളത് തന്നെ മതിയെന്നും വല്ലപ്പോഴും ഇടുന്നതെല്ലേ അതെല്ലാം എന്നും പറഞ്ഞു ഒരു ദീർഘ ശ്വാസവും അച്ഛൻ അപ്പോൾ തന്നെ എഴുന്നേറ്റു പോയി..

“കുറച്ചു കഴിഞ്ഞു ഞാൻ കാൽ കിത്തി കിത്തി മതിലിലും പിടിച്ചു ബാത്‌റൂമിലേക് പോകുന്ന സമയത്താണ്…

അച്ഛനോട് അമ്മ ചോദിക്കുന്നത് കേട്ടത്..

ഇങ്ങക്ക് ഒരു കുപ്പായെങ്കിലും എടുത്തൂടെനിയോ…

ഉള്ളതെല്ലാം അവിടെയും ഇവിടെയും കീറി.. നൂലും പൊന്തിയിട്ടാണ് ഉള്ളത്..

ഒരു പത്തിരുന്നൂർ രൂപയുടേത് എങ്കിലും നിങ്ങൾക് എടുക്കേനി…”

“നിനക്കെന്തെ ജാനൂ….… (ജാനകി എന്ന പേര് അച്ഛൻ അങ്ങനെയാ വിളിക്കാറുള്ളത്..)

ഓന് അല്ലേൽ തന്നെ പണിയില്ല…

ഓൻ തന്ന പൈസയിൽ ഇനി ആകെ ബാക്കി ഉള്ളത് അഞ്ഞൂറ് രൂപയാണ്… അതിനി നാളേക് ഇറച്ചിയോ മറ്റോ വാങ്ങിക്കണ്ടേ…

എല്ലാ വിഷു വിനും ഓൻ തന്നെയല്ലേ ഡ്രസ്സ്‌ എടുത്തു തരുന്നത്…

ഈ പ്രാവശ്യം ഇങ്ങനെ പോട്ടെ..

അവനും എടുത്തിട്ടില്ലല്ലോ..

അത് കൊണ്ട് എനിക്കും വേണ്ട….

ഇനി ഓണത്തിന് വല്ലതും എടുക്കാം എന്ന് പറഞ്ഞു…

അച്ചന്റെ ടേബിളിന് മുകളിൽ വെച്ച ഒരു ഷർട്ട് എടുത്തു ഇട്ടു..

അതെന്റെ ഷർട്ടായിരുന്നു…”

“ആ ഷർട്ട് ഇട്ടു ഇന്ന് വരെ ഹാഫ് കൈ ഷർട്ട് മാത്രം ഇട്ടിരുന്നു അച്ഛൻ…

ഷേർട്ടിന്റെ കൈ മുകളിലേക്കു മടക്കി വെച്ചു അമ്മക്ക് മുന്നിലേക്ക് തിരിഞ്ഞു ഇതെങ്ങനെ ഉണ്ടെടി എന്ന് ചോദിച്ചപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞത് പോലെ..

എന്റെ കണ്ണുകൾ നിറഞ്ഞു വന്നതും ഞാൻ അവിടെ നിന്നും പിൻവാങ്ങി..…”

“ഉച്ചക്ക് ഭക്ഷണവും കഴിച്ചു ഒന്ന് മഴങ്ങി എഴുന്നേറ്റത് വീട്ടിൽ ഉച്ചത്തിലുള്ള ചിരികൾ കേട്ടു കൊണ്ടായിരുന്നു…

എന്റെ ഓരോ ഒരു ചേച്ചി വീട്ടിലേക്കു വന്നതിന്റെ അടയാളം ആയിരുന്നു അത്.

ഞാൻ ഉണർന്നെന്നു കണ്ടതും അവൾ റൂമിലേക്കു വന്നു..

അവളുടെ കൈയിൽ ഒരു കുഞ്ഞു കവർ കൂടെ ഉണ്ടായിരുന്നു…

അതെനിക്ക് നേരെ നീട്ടി..”

“ഇതെന്താ ചേച്ചി പെണ്ണെ…”

ഞാൻ അവളോട് ചോദിച്ചു..

“ഇത് രണ്ട് അവലോസ് ഉണ്ട… കണ്ടപ്പോൾ നിനക്കും അച്ഛനും ഓരോന്ന് വാങ്ങിക്കാൻ തോന്നി…”

“അമ്മ വിളിച്ചല്ലേ നിനക്ക്…”

“അമ്മ വിളിച്ചു.. കാര്യവും പറഞ്ഞു…

തിരക്കിട്ടു എടുത്തു വന്നതാ നിനക്ക് ഇഷ്ട്ടപ്പെടുമോ എന്നറിയില്ല…”

അവൾ ആ കവർ എനിക്ക് തന്നു കൊണ്ട് പറഞ്ഞു…

“അളിയൻ ഒരു ആക്സിഡന്റിൽ പോയതിൽ പിന്നെ തൊഴിലുറപ്പിന് പോയി അവളുടെ കുടുംബം മൊത്തം തന്റെടത്തോടെ നോക്കുന്നവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി..”

പ്രിയപ്പെട്ട വായനക്കാർക്ക് എല്ലാം വിഷു ആശംസകൾ

ഇഷ്ടപെട്ടാൽ 👍

ബൈ

❤️

Leave a Reply

Your email address will not be published. Required fields are marked *