പൗർണ്ണമി ….. കറുത്ത പൗർണ്ണമി
Story written by Suresh Menon
കുത്തനെയുള്ള കയറ്റം കയറി സമ നിരപ്പായ റോഡിൽ എത്തിയപ്പോൾ ടോണി എന്ന ആ മനുഷ്യൻ കാർ സൈഡിൽ പാർക്ക് ചെയ്തു. സമയം രാത്രി ഒരു മണി കഴിഞ്ഞു. നല്ല ഇരുട്ട്. ഇടവിട്ടിടവിട്ട് മിന്നുന്ന അവിടെയവിടെയായുള്ള തെരുവുവിളക്കുകൾ ഇരുട്ടിന് ചെറിയൊരു വെല്ലുവിളി….
ഇരുട്ടിലേക്ക് ചുറ്റുമുള്ള കാട്ടുമരങ്ങൾ കറുത്ത് വീശിയാടി പടരുന്നു…. നല്ല വിശപ്പ് — ഒരു വലിയ പെട്രോമാക്സിൻ്റെ വെളിച്ചത്തിൽ കുറച്ച് ദൂരെയായി ഒരു ചെറിയ തട്ടുകട ടോണി ശ്രദ്ധിച്ചു….
ചുറ്റും നല്ല കാട്… വളരെ ഉയരത്തിൽ ഉള്ള ഒരു പ്രദേശത്താണ്ത ൻ്റെ വണ്ടിയെന്ന് ടോണിക്ക് മനസ്സിലായി…. കാറിൽ നിന്ന് പുറത്തിറങ്ങി…. തട്ടുകട ലക്ഷ്യമാക്കി നടന്നു… ചെറുതായി അവിടവിടെ വെളുത്ത കുറ്റി രോമങ്ങൾ നിറഞ്ഞ താടി മെല്ലെയൊന്ന് ചൊറിഞ്ഞ് ടോണി മുന്നോട്ട് നീങ്ങി…. തൻ്റെ ഉദ്ദേശത്തിന് പറ്റിയ സ്ഥലം ….. ഒരു വീട് പോലും എങ്ങുമില്ല:..ആകാശത്തോളം ഉയർന്നുപൊങ്ങിയ മരങ്ങളം കടുത്ത നിശബ്ദതയും മാത്രം…. താൻ പ്രതീക്ഷിച്ച പോലെയൊരു സ്ഥലത്തിന് ഇനി അധികം ദൂരമില്ല
തട്ടുകടയിൽ എത്തി ഒരു ബഞ്ചിൽ ഇരുന്നു ….. മദ്ധ്യവയസ്സുകഴിഞ്ഞ ഒരാൾ തട്ടുകട നടത്തിപ്പുകാരനാണെന്ന് തോന്നുന്നു ഭവ്യതയോടെ ടോണിയുടെ മുമ്പിൽ വന്നു നിന്നു
“ന്താടൊ കഴിക്കാൻ ” ” സാറെ മുട്ടയുണ്ട് … പിന്നെ ഒരു നാലഞ്ച് ദോശക്കുള്ള മാവുണ്ട് അതുണ്ടാക്കി തരാം”
“ഊം” ടോണിയൊന്ന് മൂളി
” പൗർണ്ണമി ….ആ മുട്ടയെടുത്തോണ്ട് വന്നെ”
കുറച്ചു പൊക്കത്തിൽ കാണുന്ന ഓടിട്ട ആ കൊച്ചുപുരയിലേക്ക് നോക്കി അയാൾ വിളിച്ചു പറഞ്ഞു. അകത്ത് എരിയുന്ന ഒരു കൊച്ചു വെളിച്ചം ….. തട്ടു കടയിൽ നിന്ന് ഏതാണ്ട് പത്തിരുപത് പടികൾ കയറി വേണം ആ പുരയിൽ എത്താൻ. അതിൻ്റെ കൊച്ചു വാതിൽ തുറന്ന് ഒരു പച്ച ദാവണിയുടുത്ത ഒരു പെൺകുട്ടി കയ്യിൽ മുട്ടയുടെ ട്രേയും പിടിച്ച് പടിയിറങ്ങി വന്നു…..
ബഞ്ചിൽ മുട്ടയുടെ ട്രേ വെച്ച് അവൾ ടോണിയുടെ മുഖത്തേക്കൊന്ന് നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു
ടോണി അവളെ സൂക്ഷിച്ചു നോക്കി : അഴകുള്ള കറുത്ത നിറത്തിലുള്ള അവളെ അയാൾ അടിമുടി വീക്ഷിച്ചു…. നല്ല കറുത്ത ചുരുണ്ട മുടി…. തുടുത്ത കവിൾ :.. വിടർന്ന കണ്ണുകൾ …നിറഞ്ഞ മാiറിടം : ഒതുങ്ങിയ അiരക്കെട്ട്…. ഒരു സുന്ദരിയായ കാട്ടുമങ്ക… അയാൾ അവളെ കണ്ണുകളാൽ അടിമുടി ഉഴിഞ്ഞു. പൗർണ്ണമിയും ടോണിയൂടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…. പിന്നെ ഒരു ചെറുപുഞ്ചിരി ആ ചുണ്ടിൽ പടർന്നു.അവൾ എന്തൊ ഓർത്തെന്നോണം ടോണിയെ ഒളികണ്ണിട്ട് ” അപ്പാ ” എന്ന് വിളിച്ച് പടികൾ കയറി വീട്ടിലേക്ക് നടന്നു…. പിറകെ ആ തട്ടുകടക്കാരനും
ടോണി ഓർത്തു എന്തൊരഴകാണവൾക്ക്. കാടിൻ്റെ ഒറ്റപ്പെട്ട ഈ വഴികളിൽ ഇവളെങ്ങനെ എത്തിപ്പെട്ടു ….അപ്പാ എന്ന് വിളിച്ച സ്ഥിതിക്ക് അതയാളുടെ മകളായിരിക്കും: അവളുടെ നോട്ടവും പുഞ്ചിരിയും എന്തെല്ലാമൊ ചില സംശയങ്ങൾ ഉണർത്തുന്നു… ശരിക്കും അവൾ തന്നെ മാടി വിളിക്കുന്നത് പോലെയായിരുന്നു ആ നോട്ടം… ആരായാലും ആ കണ്ണേറിൽ വീണുപോകും
ഒരു പാത്രത്തിൽ ദോശമാവുമായി തട്ടുകടക്കാരൻ പടികളിറങ്ങി വന്നു
” ഇയാളുടെ പേരെന്താ”
“എൻ്റെ പേര് തങ്കവേലു “
“അത് തൻ്റെ മോളാണൊ “
“അതൊക്കെ സാറെന്തിനാ അറിയുന്നെ”
ശബ്ദം ഒന്ന് താഴ്ത്തി ടോണിയുടെ അടുത്തേക്ക് കഴുത്ത് നീട്ടി തങ്കവേലു ചോദിച്ചു
“സാറിന് പെണ്ണിനെ ഷ്ടായൊ “
ടോണിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു
“ഇഷ്ടമായെങ്കിൽ സാറങ്ങാട്ട് ചെല്ല്… ദോശയും ആംലെറ്റുമായി ഞാനങ്ങോട്ട് വരാം “
താനുദ്ദേശിച്ചത് തന്നെയാണ് കാര്യം — അവളുടെ നോട്ടവും ചിരിയുമെല്ലാം പറയാതെ പറഞ്ഞത് അത് തന്നെയാണ്
“സാറ് ധൈര്യമായി ചെന്നാട്ടെ .നിങ്ങളെ പോലുള്ള വലിയ വലിയ സാറന്മാര് ഇവിടെ എത്തിയാൽ ഭക്ഷണം കഴിച്ച് ഇവിടെ അന്തിയുറങ്ങി രാവിലെയെ പോകാറുള്ളു”
തങ്കവേലു ഒരു വല്ലാത്ത ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു
ടോണി ഒന്നും മിണ്ടാതെ തലയും താഴ്ത്തിയിരുന്നു… അവളെ കണ്ടപ്പോൾ എന്തോ ഒരു അടുപ്പം — ഒരിഷ്ടം തോന്നി എന്നുള്ളത് സത്യം …. ആരും വീണ്ടും ഒന്ന് നോക്കി പോകുന്ന ആ കറുത്ത പെണ്ണിനെ കൂടുതൽ അറിയാൻ: അവളുമായി കുറെ സംസാരിക്കാൻ എന്തോ ഒരു കൊതി പോലെ….
”ഞാനൊരു കാര്യം പറയാം.. ഇന്നിവിടെ അന്തിയുറങ്ങാനൊന്നും കഴിയില്ല.” ടോണി തങ്കവേലു വിനോടായി പറഞ്ഞു
“എനിക്കവളെ ഒരു ദിവസത്തേക്ക് വേണം… ഞാനിന്ന് കൊണ്ടു പോകും… നാളെ ഞാൻ സുരക്ഷിതമായി ഇവിടെ എത്തിക്കും”
“അയ്യോ സാറെ അത് “
ടോണി പഴ്സ് തുറന്ന് പുതുമണം മാറാത്ത നോട്ടുകൾ തങ്ക വേലുവിൻ്റെ കൈകളിൽ ഏൽപ്പിച്ചു: …..നോട്ടുകൾ കണ്ട തങ്കവേലു വെളുക്കനെ ഒന്ന് ചിരിച്ചു
” എല്ലാം സാറിൻ്റെ ഇഷ്ടം പോലെ …..” “പിന്നെ സാറെ നേരം ചെറുതായൊന്ന് വെളുത്തോട്ടെ: ഈ സ്ഥലം സ്വൽപ്പം പിശകാ “
ദോശയും ഓംലററും. കഴിച്ച് വിശപ്പടക്കി കൈകൾ കഴുകി നേരം ഏതാണ്ടൊന്ന് വെളുത്തു എന്ന് തോന്നിയപ്പോൾ ടോണി തൻ്റെ കാറ് ലക്ഷ്യമാക്കി നടന്നു. പിറകെ അനുസരണയുള്ള കുട്ടിയെ പോലെ പൗർണ്ണമിയും …..
കാറിൻ്റെ മുൻ സീററിൽ പൗർണ്ണമി ടോണിയോട് ചേർന്നിരുന്നു. വളവും തിരിവുകളും ആവോളമുള്ള ആ പാതയിലൂടെ അവർ ഏറെ മുന്നോട്ട് പോയി…. രണ്ട് പേർക്കും ഇടയിൽ നിലനിന്ന നിശബ്ദതക്ക്കാ ടിനേക്കാൾ കട്ടിയുണ്ടായിരുന്നു
,, പൗർണ്ണമി .അതാണ് പേര് അല്ലെ “
ടോണിയുടെ ശബ്ദം നിശബ്ദതയെ അലോസരപെടുത്തിയപ്പോൾ
അതെ എന്ന് പൗർണ്ണമി തലയാട്ടി
ടോണി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി എന്നിട്ട് പതിയെ പറഞ്ഞു
“കറുത്ത പൗർണ്ണമി ”
അത് കേട്ട അവൾ ചരിച്ചു – കറുത്ത ചുണ്ടുകൾക്കിടയിൽ വിരിഞ്ഞ വെള്ളപ്പല്ലു കൾക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു.
” നിൻ്റെ മുഖത്ത് നോക്കിയിരിക്കാൻ വല്ലാത്തൊരു രസമാണ് കെട്ടൊ “
ഗിയറിൻ്റെ മുകളിൽ വിശ്രമിക്കുന്ന ടോണിയുടെ കയ്യിൽ പൗർണ്ണമി പതിയെ ഒന്നു തൊട്ടു. പിന്നെ ഒന്ന് തലോടി .പതിയെ കൂട്ടി അമർത്തി പിടിച്ചു -അവളുടെ കണ്ണും കവിളും ചുiണ്ടും മാറും എന്തിനോ വേണ്ടി തുടിച്ചു കൊണ്ടെയിരുന്നു
” നമ്മൾ ഇപ്പോ എങ്ങോട്ടാ പോകുന്നെയെന്നറിയാമൊ”
ടോണിയുടെ ചോദ്യത്തിന് ഇല്ലെന്നവൾ തലയാട്ടി
” ഉരുളൻകൊല്ലിമലയിലേക്ക് “
“അയ്യോ: ” അത് കേട്ടവഴി പൗർണ്ണമി പറഞ്ഞു
“ന്താ പേടിച്ചു പോയൊ ” ഇല്ലെന്ന് പൗർണ്ണമി തലയാട്ടി.
“അല്ല പൗർണ്ണമി പേടിച്ചു ”
“ഞാനെന്തിനാ പോണെന്നറിയാമൊ”
” ഉരുളൻകൊല്ലിയിൽ നിന്ന് ചാടി ചാകാൻ ഹ ഹ ഹ ” ടോണി പൊട്ടിപൊട്ടി ചിരിച്ചു
” ദേ പൗർണ്ണമി വീണ്ടും പേടിച്ചു “
പൗർണ്ണമി ഒന്നും മിണ്ടിയില്ല.
” ഞാൻ സത്യമാ പറഞ്ഞെ .ഞാൻ ചാടി ചാകാൻ പോകയാണ് മതിയായി എനിക്കീ ജീവിതം”
” ഉരുളൻകൊല്ലി എനിക്കെന്നും പ്രിയപ്പെട്ട സ്ഥലമാണ്…. പക്ഷെ എന്തൊ…. അപ്രതീക്ഷിതമായാണ് നിന്നെ ഞാൻ ആ കടയിൽ കണ്ടുമുട്ടിയത്…. നിന്നെ കണ്ടപ്പോൾ … മരിക്കുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും നിന്നോടൊപ്പം ചിലവഴിക്കണമെന്ന് ഒരു വല്ലാത്ത അഗ്രഹം….”
തൻ്റെ വിടർന്ന കണ്ണുകളാൽ പൗർണ്ണമി ടോണിയെ നോക്കി
“നീ വിഷമിക്കണ്ട മരിക്കുന്നതിന് മുൻപ് നിന്നെ സേഫ് ആയി നിൻ്റെ തട്ടുകടയിൽ ഞാൻ എത്തിച്ചിരിക്കും “
ഉരുളൻകൊല്ലിമലയുടെ അടിയിൽ ടോണി വണ്ടി പാർക്ക് ചെയ്തു: അവർ പുറത്തേക്കിറങ്ങി ….. ചുറ്റം വലിയ പാറക്കൂട്ടങ്ങൾ …: പാറക്കെട്ടുകളുടെ അടിയിൽ അവിടെയിവിടെയായി കൊച്ചു കൊച്ചു പുൽത്തകിടികൾ…. അതിൽ കാൽ അമർത്തി ചവിട്ടി അടിയിലേക്ക് നോക്കിയാൽ അറ്റം കാണാത്ത കൊല്ലി :ഒന്ന് കാലിടറിയാൽ ആ കൊല്ലിയിലേക്ക് അങ്ങനെ പറന്ന് പറന്ന് വീഴും…. എത്രയോ പേരുടെ ജീവൻ രണ്ടു കൈ നീട്ടി സ്വീകരിച്ചതാണ് ഈ കൊല്ലി. പൗർണ്ണമി ആ കൊല്ലിയിലേക്ക് വെറുതെയൊന്ന് നോക്കി. പെട്ടെന്ന്ത ലകറങ്ങുന്ന പോലെ :
“ന്തേ തല കറങ്ങിയൊ ” അവൾ തലയാട്ടി
ടോണി പൗർണ്ണമിയെ തന്നോട് ചേiർത്ത് പിടിച്ചു.പതിയെ ആ പുല്ലിൽ ഇരുത്തി… അവളുടെ മടിയിൽ തല വെച്ച് ടോണി ആകാശം നോക്കി കിടന്നു “ന്തിനാ ചാiകാൻ പോണെ ന്താ കാര്യം” പൗർണ്ണമി പതിയെ ചോദിച്ചു
ടോണി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല… പാതി കണ്ണടച്ചു കൊണ്ട് അയാൾ പതിയെ പറഞ്ഞു
” ജീവിതം ആസ്വദിക്കാൻ കഴിയാവുന്ന തിലേറെ ആസ്വദിച്ചവനാണ് ഞാൻ …. ആ യാത്രയിൽ ആവോളം സുഖം നുകർന്ന് നുരഞ്ഞ് പൊങ്ങിയ പതയിൽ കൈകാലിട്ടടിച്ച് വളർന്നവനാണ് ഞാൻ….”
പൗർണ്ണമി ടോണിയുടെ മുടിയിലൂടെ കൈവിരലുകൾ ഓടിച്ച് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു: മെല്ലെ തല താഴ്ത്തി ടോണിയുടെ നെറ്റിയിൽ ചുംiബിച്ചു ….. തലയുയർത്താൻ തുടങ്ങുമ്പോഴേക്കും വല്ലാത്ത ഒരാവേശത്തോടെ പൗർണ്ണമിയുടെ മുഖം താഴ്ത്തി അവളുടെ ആ മiലർന്ന കീiഴ്ചുiണ്ടിൽ ടോണി അമർത്തി ചുംkബിച്ചു
“ന്നാ ഇനി മiരിക്കണ്ട “പൗർണ്ണമി പതിയെ പറഞ്ഞു
“ന്താ നിനക്കെന്നെ അത്രക്ക് ഷ്ടായൊ “
“ഊം” പൗർണ്ണമി തലയാട്ടി
” എനിക്കും നിന്നെ കണ്ടപ്പോൾ മുതൽ വല്ലാത്തൊരിഷ്ടം ….” ടോണി ഒന്ന് നിർത്തി തുടർന്നു
” പക്ഷെ ഇനി എനിക്കൊരു ജീവിതമില്ല .വേണമെന്ന് തീരുമാനിച്ചാലും മെഡിക്കൽ സയൻസ് സമ്മതിക്കില്ല: .. എനിക്ക് വയ്യ… ഓടിച്ചാടി അർമാദിച്ചു നടന്ന എനിക്ക് മറ്റുള്ളവരുടെ സഹതാപവും പേറി അവശതയനുഭവിച്ച് മരിക്കാൻ … അതിന് മുൻപെ പോണം…. ഈ ടോണിയായി യാത്ര പറയണം”
പൗർണ്ണമി മുഖം താഴ്ത്തി ടോണിയെ സൂക്ഷിച്ചു നോക്കി…. ആ ചെവിയിൽ അവൾ മന്ത്രിച്ചു
” അതിന് മുൻപ് എന്നെ അറിയണ്ടെ എൻ്റെ മണം അറിയണ്ടെ: എൻ്റെ സുഖം എൻ്റെ ചൂട് അറിയണ്ടെ”
ടോണി പുഞ്ചിരിയോടെ അവളെ നോക്കി- പൗർണ്ണമി പതിയെ തൻ്റെ മടിയിൽ നിന്ന് ടോണിയുടെ തലയെടുത്ത് പച്ചപുല്ലിൻ മെത്തയിലേക്ക് വെച്ചു’ പതിയെ മുഖം താഴ്ത്തി ടോണിയെ സൂക്ഷിച്ചു നോക്കി
“നിനക്ക് ഒരു വല്ലാത്ത വiശ്യതയുണ്ട് പെണ്ണെ … ഏതോ ഒരു മുജ്ജന്മ ബന്ധം പോലെ വല്ലാത്തൊരടുപ്പം “
പൗർണ്ണമി ഒരു നാഗം കണക്കെ ടോണിയുടെ കഴുത്തിലൂടെ കയ്യിട്ട് ആ ശരീരം ചുറ്റി പുണർന്നു … അക്ഷരാർത്ഥത്തിൽ അവളാ ശiരീരത്തിലൂടെ ഇiഴഞ്ഞിഴഞ്ഞ് നീങ്ങി…. തൻ്റെ തടിച്ച മലർന്ന ചുiണ്ടുകളാൽ അവൾ ആ ഇiഴച്ചിലിന് നനവ് കൂട്ടിയപ്പോൾ ഉരുളൻകൊല്ലിയിലെ പച്ചപ്പുല്ലുകളെ തൻ്റെ കൈക്കുള്ളിൽ പിടിച്ച് കശക്കി അടഞ്ഞ മിഴികളുമായി വല്ലാത്തൊരു നിർവൃതിയോടെ ടോണി മന്ത്രിച്ചു
” പൗർണ്ണമി ……………..”
പെട്ടെന്നായിരുന്നു ആ കൊല്ലിയിലൂടെ തുളച്ചു കയറിക്കൊണ്ട് ഒരു വലിയ അലർച്ച ……
” അയ്യോ ” തൻ്റെ തല പൊട്ടി ചീറ്റിയൊലിക്കുന്ന രക്തം കണ്ട് ഭയപ്പാടോടെ ടോണി അലറി
” അയ്യോ “
തൻ്റെ ശiരീരത്തിന് ഇരുവശത്തുമായി കാൽ കiവച്ചു വെiച്ച് കയ്യിലൊരു വലിയ ഉരുളൻ കiല്ലുമായി തീപാറുന്ന കണ്ണുകളുമായി നിൽക്കുന്ന പൗർണ്ണമിയെ കണ്ട ടോണി ഞെട്ടിവിറച്ചു
“നിനക്ക് എൻ്റെ ചൂടറിയണമല്ലെ എൻ്റെ ശiരീരത്തിൻ്റെ ചൂട് നീ മറന്നു പോയോ ടാ ചെiറെറ….”
സകല ശക്തിയും ഉപയോഗിച്ച് ആ ഉരുളൻ കല്ല് പൗർണ്ണമി ടോണിയുടെ തiല ലക്ഷ്യമാക്കി ആiഞ്ഞടിച്ചു. തiല പൊiട്ടി നാലുപാടും രiക്തം ചീiറ്റി ടോണി ഒന്നു പിടഞ്ഞു
“നീയാരാണെന്ന് ഒറ്റ നോട്ടത്തിൽ ഞാൻ മനസ്സിലാക്കി…. മറക്കില്ല ആ മുഖം ഞാൻ…. ഓർത്തു നോക്ക് നീ എൻ്റെ ചൂiടിനെക്കുറിച്ച്….” അടങ്ങാത്ത കോiപത്തോടെ പൗർണ്ണമി അiട്ടഹസിച്ചു
” വർഷങ്ങൾക്കു മുമ്പ് നന്ദാവനത്തിനരികെ വിറകും കാട്ടു ചില്ലകളും പെറുക്കാൻ വന്ന ഒരു പാവപ്പെട്ട പന്ത്രണ്ടുകാരി പെൺകുട്ടിയെ ഓർക്കുന്നുണ്ടോ ടാ നീ ” അവൾ കാലുകൊണ്ട് ടോണിയുടെ തലയൊന്ന് ഇളക്കിക്കൊണ്ട് ചോദിച്ചു: .. ചോiര വാർന്നൊഴുകി ഞരങ്ങി മൂളിക്കിടക്കുന്ന ടോണിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി പൗർണ്ണമി തുടർന്നു
” അന്ന് ഞാൻ നിന്നോട് കാല് പിടിച്ചു പറഞ്ഞു. എന്നെയൊന്നും ചെയ്യരുത്…. കാiമപ്രാന്ത് മൂiത്ത നീ എന്നിലേക്ക് ആiഴ്ന്നിറങ്ങിയതും പോരാഞ്ഞ് സമീപത്ത് കിടന്ന കാട്ടു കൊiള്ളിയെടുത്ത് എൻ്റെ ജiനനേന്ദ്രിയത്തിൽ ആiഴ്ത്തി റക്കി അട്ടഹസിച്ചത് ഓർക്കുന്നുണ്ടോടാ തെiണ്ടി…..” പൗർണ്ണമി ശക്തമായി കിതക്കുകായിയിരുന്നു
” നീ അറിയണം ജiനനേiന്ദ്രിയം തകരുമ്പോഴുണ്ടാകുന്ന ആ വേദന…. നീ അത് അറിയണമെടാ പiട്ടീ ‘..”
പറഞ്ഞു തീരും മുമ്പെ പൗർണ്ണമിയുടെ കയ്യിലിരുന്ന ആ കല്ല് ടോണിയുടെ ജനനേ iന്ദ്രിയത്തിൽ ആiഞ്ഞു പതിച്ചു ….. ടോണി ഒന്നുകൂടി ഞiരങ്ങി… വേദനയിൽ ശക്തമായി ഒന്ന് പിടഞ്ഞു – പതിയെ പതിയെ നിശ്ചലമായി
പൗർണ്ണമി ആ കiല്ല് വiലിച്ചെറിഞ്ഞു. തൻ്റെ കയ്യിലേക്ക് ചീiററിയെത്തിയ ചുകന്ന ചോiര നോക്കി അവൾ ഒന്ന് മന്ദഹസിച്ചു തൻ്റെ ദാവണിയിൽ അത് തുടച്ചു …. കുനിഞ്ഞിരുന്ന് കാൽമുട്ടിൽ മുഖമമർത്തി അവൾ കുറെ നേരം വെറുതെയിരുന്നു …..
അടുത്തടുത്ത് വരുന്ന കാറിൻ്റെ ശബ്ദം കേട്ട അവൾ തലയുയർത്തി നോക്കി….. വളരെ പഴകിയ അംബാസഡർ കാർ കുറച്ച് ദൂരെ പാർക്ക് ചെയ്തു….. തങ്കവേലു അതിൽ നിന്നിറങ്ങി … അയാൾ പൗർണ്ണമിയുടെ അടുത്തേക്ക് നടന്നു
”എന്തായി മോളെ ” “തീർന്നുന്നാ തോന്നണെ”
“ഊം”
” അവൻ മiരിക്കാൻ വന്നതാ ഞാനതങ്ങ് ഭംഗിയായി നടത്തി കൊടുത്തു “
ചോiര വാർന്ന് കിടക്കുന്ന ടോണിക്ക് ചുറ്റും നടന്ന് അവൾ പറഞ്ഞു
“ന്നാ ഇനി വൈകിക്കണ്ട… അവൻ്റെ ആഗ്രഹം പോലെ നടക്കട്ടെ വാ മോളെ “
രണ്ടു പേരും ചേർന്ന് ചലനമറ്റ ടോണിയുടെ ശരീരം ആ വലിയ കൊല്ലിയിലേക്ക് വലിച്ചെറിഞ്ഞു’ ടോണിയുടെ കാർ തുറന്ന് നോക്കി: പതിയെ പതിയെ അവർ രണ്ടു പേരും അത് തള്ളി തളളി ടോണിയോടൊപ്പം കൊല്ലിയിലേക്ക് തള്ളിയിട്ടു
ഒന്നും മിണ്ടാതെ പൗർണ്ണമി തങ്കവേലുവിനെ അനുഗമിച്ചു: ആ പഴയ അംബാസഡർ കാർ അവരുടെ തട്ടുകട ലക്ഷ്യമാക്കി നീങ്ങി
”മോളെ “
” അപ്പാ
രണ്ടു പേരും മുഖത്തോട് മുഖം നോക്കി.
“നിങ്ങൾ മേക്കാലക്കാട് വളവ് കഴിഞ്ഞപ്പഴെ ഞാനൊറപ്പിച്ചു – അവൻ ലക്ഷ്യം വെക്കുന്നത് ഉരുളൻകൊiല്ലി മലയാണെന്ന്… പിന്നെ അവൻ കാണാതെ ഞാൻ നിങ്ങളുടെ പിറകെയുണ്ടായിരുന്നു.’
കുറച്ചു നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. എന്തോ ഓർത്തെന്നവണ്ണം പൗർണമി വണ്ടിയുടെ ഡാഷ് തുറന്നു വർഷങ്ങളായി സൂക്ഷിച്ചു വെച്ച ആ പഴയ പത്രം അവൾ പുറത്തെടുത്തു. ഒന്നാമത്തെ പേജിൽ വലിയ അക്ഷരത്തിൽ അച്ചടിച്ച ആ വാർത്ത അവൾ മനസ്സിൽ വായിച്ചു
” പന്ത്രണ്ടുകാരി പെൺകുട്ടിയുടെ ജiനനേiന്ദ്രിയം വരെ തകർത്ത ക്രൂiരമായ നന്ദാവനം പീiഡനക്കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു “
അവൾ പത്രം കയ്യിൽ പിടിച്ച് സീറ്റിൽ തല ചായ്ച്ച് ക്ഷീണിച്ച് കണ്ണുകൾ അടച്ചു: പതുക്കെ ഉറക്കത്തിലേക്ക് പൗർണ്ണമി വഴുതി വീണു…. ശാന്തമായി അവൾ ഉറങ്ങി….. അവളുടെ വിധി നടപ്പാക്കിക്കൊണ്ട്
( അവസാനിച്ചു)