ഓനെ കൊണ്ടൊന്നും ഒരു ഉപകാരവും ഇല്ലെന്നേ…ഗൾഫിൽ മുന്തിയ ജോലിയാണെന്ന് പറഞ്ഞു കെട്ടിച്ചു കൊടുത്തതാണ് ഞാൻ എന്റെ മോളെ അവന്……

_noise _blur

എഴുത്ത്:- നൗഫു ചാലിയം

“ഓനെ കൊണ്ടൊന്നും ഒരു ഉപകാരവും ഇല്ലെന്നേ…

ഗൾഫിൽ മുന്തിയ ജോലിയാണെന്ന് പറഞ്ഞു കെട്ടിച്ചു കൊടുത്തതാണ് ഞാൻ എന്റെ മോളെ അവന്..

ഇപ്പൊ കണ്ടില്ലേ…

സ്വന്തമായി ബിസിനസ് ചെയ്തു എല്ലാം നശിപ്പിച്ചു.. ഒരു കൊല്ലമായി നാട്ടിൽ തന്നെ യാണ്..

സ്വന്തം അളിയന് ഒരു ജോഡി പുതിയാപ്ല ഇറങ്ങുമ്പോൾ ഇടാനുള്ള… പുതു വസ്ത്രം പോലും എടുത്തു കൊടുക്കാനുള്ള പൈസ അവന്റെ കൈയിൽ ഇല്ല..”

“ഫാത്തിമ യുടെ ഉപ്പ പറയുന്നത് തലയിൽ ഒരു ബിരിയാണി ചെമ്പും പിടിച്ചു നടക്കുന്നതിന് ഇടയിലാണ് ഞാൻ കേട്ടത്..

ഒരു കൈലി എടുത്തു ചെമ്പ് തലയിൽ ചുമന്നു നടക്കുന്ന എന്നെ അവളുടെ ഉപ്പ തിരിച്ചറഞ്ഞിട്ടുണ്ടാവില്ല…

ഉപ്പയോട് സംസാരിച്ചു നിൽക്കുന്നത് പള്ളി കമ്മിറ്റി പ്രസിഡന്റ്‌ ആയിരുന്നു…

ഉപ്പ അയാളോട് തുടർന്നു കൊണ്ട് പറഞ്ഞു…

“എന്റെ രണ്ടാമത്തെ മോളെ പുതിയാപ്ലയാണ് പത്തു നാലപ്പത്തിനായിരം ഉറുപ്പിക ഒറ്റക്ക് ചിലവഴിച്ചു അവന് വേണ്ടതെല്ലാം എടുത്തു കൊടുത്തത്…

പാന്റും കുപ്പായവും… വാച്ചും… എന്ന് വേണ്ട അവന് ഇറങ്ങാൻ പോകുമ്പോൾ ഉള്ള ഓടി കാർ പോലും അവന്റെ ആണ്…

ഇന്നലെ പത്തെഴുപതി അയ്യായിരം രൂപ കൊടുത്തു അവന്റെ റൂമിലേക്കുള്ള സകല സാധനവും വാങ്ങി കൊണ്ട് വന്നു…

എന്റെ പുണ്യമാണ് അവൻ…”

ഉപ്പ മുകളിലേക്കു നോക്കി പടച്ചോനോട് നന്ദി പറയുന്നത് പോലെ നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു…

മനസിൽ ആകെ ഒരു ഇടങ്ങേറ് പോലെ…വലിഞ്ഞു കയറിയാണോ ഞാൻ വിവാഹത്തിന് വന്നത്…

സ്വന്തം ഉപ്പയെ പോലെ കണ്ട അല്ല എന്റെ ഉപ്പയാണെന്ന് പാത്തൂ നോട്‌ വീമ്പു പറഞ്ഞിരുന്ന ആളുടെ മനസിൽ ഞാൻ എങ്ങനെ ആണെന്ന് എനിക്ക് ഇപ്പൊ മനസിലാകുന്നു…

എന്റെ ഉപ്പാക് വാങ്ങുന്നത് പോലെയേ അതിനേക്കാൾ ഇച്ചിരി കോളിറ്റി കൂടിയതോ ആയിരുന്നു ഗൾഫിൽ നിന്നും വരുന്ന സമയം അത്രയും ഞാൻ ഉപ്പാക് വാങ്ങിയിരുന്നത്… അവളുടെ ഉമ്മക്കും അതേ…

അളിയന്റെ റൂമിലെ ഷോക്കേസിൽ ഉണ്ടായിരിക്കും…പുതിയ അളിയൻ അവന്റെ വിവാഹത്തിന് മുഴുവനായി വാങ്ങിച്ചു കൊടുത്ത സാധനത്തിലും വില കൂടിയ വാച്ചുകൾ…

ഇപ്പൊ അതൊന്നും ഒന്നും അല്ല…

അതിനൊന്നും ഒരു വിലയും ഇല്ല…”

“ബിരിയാണി ചെമ്പ് നിലത്തേക് വെച്ചപ്പോൾ ആയിരുന്നു വെപ്പ് കാരൻ ടാങ്കിൽ വെള്ളമില്ലെന്നു പറഞ്ഞു ബഹളം വെക്കുന്നത് കണ്ടത്…

കറന്റ് ഇല്ലായിരുന്നു ആ സമയം വീട്ടിൽ… ജനറേട്ടർ ആണേൽ വൈകീട്ടെ വരൂ..

ഇന്ന് രാത്രി വരുന്നവർക്കുള്ള ഭക്ഷണം ഉണ്ടാകുവാണ് വെപ്പ് ക്കാരൻ..

രണ്ടാമത്തെ അളിയൻ ഒരു ബക്കറ്റ് എടുത്തു വെള്ളം എടുക്കാനായി പോകുന്ന സമയത്താണ് ഉപ്പ അവനോട് പറഞ്ഞെ…

മോൻ എന്തിനാ ഈ പണി യെല്ലാം എടുക്കുന്നെ…അതിന് ഇവിടെ കുറെ പേര് ഉണ്ടല്ലോ…ഇനി ആ ഡ്രസിൽ ഒന്നും വെള്ളം ആക്കി ചീത്തയാക്കണ്ട..

ഹനീഫ… കുറച്ചു വെള്ളം കൊണ്ട് കൊടുത്ത വെപ്പ് കാരന്… അത് കഴിഞ്ഞു ആ വിറകും കൂടെ അടുക്കള പുറത്ത് നിന്നും എത്തിച്ചു കൊടുക്കണം…

എന്തേലും ഒരു ഉപകാരം ഉണ്ടാവട്ടെ… വീടിന്…

ഉപ്പ ചുറ്റിലുമായി ഒന്ന് നോക്കി എന്നെ കണ്ടതും എന്നോടായി പറഞ്ഞു…”

അവിടെ ഉണ്ടായിരുന്നവർ മുഴുവൻ എന്നെ നോക്കി…അവരുടെ മുഖത് സഹതാപം ആണോ അതോ പുച്ഛമോ..???

അറിയില്ല… ഞാൻ അവരുടെ ഒന്നും മുഖത്തേക് നോക്കാതെ അളിയന്റെ കൈയിൽ നിന്നും ബക്കറ്റ് വാങ്ങി നടന്നു അടുക്കള പുറത്തേക്…

ആ സമയം ആയിരുന്നു എന്റെ പാത്തു അത് കണ്ടു അടുത്തേക് വന്നത്..

അവൾക് നാലു മാസം വയറ്റിൽ ഉണ്ടായിരുന്നു ആ സമയം..

നല്ലോണം ക്ഷീണം ഉണ്ടാവുന്നത് ഡോക്ടർ…കൊണ്ട് ബെഡ് റസ്റ്റ്‌ എടുക്കാൻ പറഞ്ഞ സമയം ആയിരുന്നു അത്

“ഇതെങ്ങോട്ടാ ഇക്കാ.. ബക്കറ്റ് പിടിച്ച്?? …”

“വെള്ളം ഇല്ലെടി വെപ്പ് പന്തലിൽ.. അവിടെ ചൂടാവുന്നുണ്ട്…”

ഞാൻ അവളോട് പറഞ്ഞു…

“ അയിന്…

നിങ്ങൾ ആണോ വെപ്പ് ക്കാരന്റെ സഹായി…സഹായി..

അതിന് ഇവിടെ വേറെ കുറെ ആളുണ്ടല്ലോ…

ഉപ്പ കാണണ്ട മൂത്ത മരുമോൻ ബക്കറ്റ് പിടിച്ചു വെള്ളം കോരൻ നടക്കുന്നത്…”

അവൾ ചിരിച്ചു കൊണ്ട് ഊരക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു…

ഞാൻ അവളോടൊന്നു ചിരിച്ചു…എന്നിട്ട് പറഞ്ഞു…

“ഉപ്പയാണ് മോളെ വെള്ളം കൊണ്ട് കൊടുക്കാൻ പറഞ്ഞത്..

നീ മാറിയേ ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് വിറക് എത്തിച്ചു കൊടുക്കാൻ..

ഞാൻ ഇപ്പൊ ഇവിടുത്തെ ഒരു സഹായി മാത്രമാണ് പെണ്ണെ…”

“അവളോട് അത് പറഞ്ഞ സമയം എന്റെ കണ്ണിൽ ഒരിറ്റ് വെള്ളം പൊടിഞ്ഞുവോ…

ഹേയ് ഇല്ല കണ്ണിൽ കരട് പോയതാവും..

ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു അവൾ…

അവളുടെ കണ്ണും നിറഞ്ഞിരുന്നു…”

“എന്റെ കയ്യിൽ നിന്നും ബക്കറ്റ് വാങ്ങി.. നാലു മാസം വയറ്റിൽ ഉണ്ടായിരുന്നവൾ കിണറ്റിൽ കരയിലെക് നടന്നു…”

“എടി…

എന്താ നീ കാണിക്കുന്നേ…

ഇത് ഞാൻ കൊണ്ട് കൊടുത്തോളം.. അഞ്ചോ പത്തോ ബക്കറ്റ് വെള്ളത്തിന്റെ പ്രശ്നം അല്ലെ ഉള്ളൂ..

നീ അവിടെ എങ്ങാനും പോയി ഇരുന്നേ…”

“എന്റെ വീട്ടിലെ വിവാഹം അല്ലെ…ഇക്കാനെക്കാൾ ഞാൻ ആണ് സഹായത്തിനു നല്ലത്…ഇക്ക അവിടെ എവിടേലും പോയി ഇരുന്നേ…”

അവൾ കിണറ്റിൽ കരയിലെ കപ്പിയിലൂടെ ഊർന്നു കിടക്കുന്ന കയറിൽ പിടിച്ചു ബക്കറ്റ് കിണറ്റിലേക് ഇട്ട് കൊണ്ട് പറഞ്ഞു..

“ എടി ഇത് എന്റെ വീട് തന്നെ അല്ലെ.. അപ്പൊ ഞാൻ ആളെ സഹായിക്കേണ്ടത്…”

അവൾ മുപ്പതു കോലൊളം താഴ്ച്ചയുള്ള കിണറ്റിൽ നിന്നും കഷ്ട്ടപെട്ടു കയർ വലിക്കുന്നത് കണ്ടു…ഞാൻ ആ കയറിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“ഇക്ക വിട്ടേ… അങ്ങനെ ആരുടേയും വീട്ടിൽ ജോലിക്കാരനായി കൊണ്ട് വന്നതൊന്നും അല്ല ഞാൻ എന്റെ ഇക്കയെ…

ഇവിടുത്തെ മൂത്ത മരുമകൻ ആണ്..

ആരും പറയാതെ തന്നെ കഴിയുന്ന എല്ലാ സഹായവും ചെയ്യുന്നുമുണ്ട്…

ഇക്കാന്റെ ബിസിനസ് ഒന്ന് പൊട്ടിയത് കൊണ്ടാണോ.. ഇവർക്ക് ഇങ്ങളോട് പുച്ഛം..

അങ്ങനെ ആണേൽ ഞാൻ ഇക്കാന്റെ അല്ലെ… അപ്പൊ ഇക്കനോട് പറഞ്ഞ പണി എനിക്കും എടുക്കാം..”

അവൾ എന്റെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു…

ഞാൻ ആ സമയം നിലത്തേക് മുട്ടിൽ ഇരുന്നു പോയി….

“വാശിക്കാരിയാണ് പാത്തു….

മോളെ…

നമ്മുടെ ആദ്യത്തെ കണ്മണിയാണ് നിന്റെ വയറ്റിൽ…

എനിക്കും നിനക്കും ആരും ഇല്ലാതെ യാകും…”

ഞാൻ അവളുടെ വയറ്റിലേക് എന്റെ കൈ ചേർത്തി കൊണ്ട് പറഞ്ഞതും അവൾ കയർ വലിക്കുന്നത് നിർത്തി എന്നെ നോക്കി..

“പ്ലീസ്…”

ഞാൻ കണ്ണ് നിറച്ചു കൊണ്ട് അവളോട് പറഞ്ഞു…

ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ നിന്നും കയർ പിടിച്ചു.. വലിക്കാൻ തുടങ്ങി..

“എന്നാ ഞാൻ കൊണ്ട് പോയി കൊടുക്കാം.. വിറക്..”

അവൾ ഇരിക്ക പൊറുതി ഇല്ലാതെ എന്നോട് പറഞ്ഞു…

“നീ ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി..

ഞാൻ ചെയ്തോളാം എല്ലാം.. “

അയ്യടാ അത് വേണ്ട.. കുറച്ചു വിറക് കയ്യിൽ എടുത്തൊന്ന് കരുതി ഒന്നും ആകില്ല..

അങ്ങനെ അവളും ഞാനും ഒരുമിച്ചു തന്നെ വിറകും… വെള്ളവും വെപ്പ് പന്തലിൽ എത്തിക്കാൻ തുടങ്ങി..

“ പാത്തൂ..

എന്താ നീ കാണിക്കുന്നേ…

നിനക്ക് റസ്റ്റ്‌ സമയം അല്ലെ.. അപ്പോഴാണോ വൈറ്റ് എടുത്ത് നടക്കുന്നെ..”

പെട്ടന്നായിരുന്നു അവളുടെ ഉമ്മ ദേഷ്യത്തോടെ ഞങ്ങളുടെ നേരെ വന്നത്..

“കുറച്ചു വിറക് പന്തലിൽ എത്തിക്കാൻ പറഞ്ഞു ഉമ്മാ…അതാ ഞാൻ..”

“അതിനിവിടെ ജോലിക്കാർ ഉണ്ടല്ലോ… നീ വീട്ടുകാരി അല്ലെ…”

“അപ്പൊ എന്റെ ഇക്കയോ..??? “

അവളുടെ ചോദ്യം കേട്ടതും ഉമ്മാന്റെ വായ അടഞ്ഞു…

ഒന്നും പറയാൻ കഴിയാതെ ഉള്ളിലേക്കു പോയി…

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു..

പിറ്റേന്ന് പുതിയാപ്പിള ഇറങ്ങാൻ സമയത്തായിരുന്നു വീടിനു വെളിയിൽ നാലോളം പോലീസ് ജീപ്പ് വന്നു നിന്നത്..

“ആരാ… മുജീബ്…”

Dysp എന്ന നെയിം പ്ളേറ്റ് വെച്ചിരുന്ന പോലീസുകാരൻ വീടിനുള്ളിലേക് കയറിയതും ചോദിച്ചു…

ഉപ്പയോട് ആയിരുന്നു ചോദ്യം..

ചോദ്യം കേട്ടതും ഉപ്പ വിയർക്കാൻ തുടങ്ങിയിരുന്നു…

ഉപ്പ തൊട്ടടുത്തു കാര്യപ്പെട്ട ആളുകളുടെ ഇടയിൽ ഇരിക്കുന്ന രണ്ടാമത്തെ മരുമകനെ നോക്കി…

“മുജീബ്.. പോയാലോ…”

അവന്റെ അടുത്തേക് വന്നു കൊണ്ട് പോലീസുകാരൻ ചോദിച്ചു..

“എന്താ സാർ.. എന്താ പ്രശ്നം.. മാന്യമായി ജീവിക്കുന്ന എന്റെ മകൻ എന്ത് കുറ്റമാണ് ചെയ്തത്…”

ഉപ്പ ഒരുനിമിഷം കൊണ്ട് ഊർജ്ജസ്വലനായി നിന്ന് കൊണ്ട് പോലീസുകാരനോട് ചോദിച്ചു..

“മാന്യൻ…

മോന് എന്താണ് പണി എന്ന് അന്വേഷിച്ചിട്ടുണ്ടോ ഇതുവരെ…

വിദേശത്തു നിന്നും മiയക്കു മiരുന്ന് നാട്ടിൽ എത്തിച്ചു സപ്ലൈ ആണെടോ തന്റെ മകന്റെ ജോലി…

കുറെ കാലം ആയി തപ്പി നടക്കുന്നു ഇവനെ… ഇന്നാണ് ഇവിടെ ആളുണ്ടെന്ന് അറിഞ്ഞത്.. അതും ആ മുറ്റത് കിടക്കുന്ന കാർ ഇല്ലേ അതാണ് തെളിവ്…അതിലാണ് കടത്തു മുഴുവൻ..

Dysp മുജീബിനെ തൊട്ടടുത്തു നിൽക്കുന്നവരുടെ അടുത്തേക് തള്ളി മാറ്റി..

പുറത്തേക് ഇറങ്ങി…

കാർ പരിശോധിക്കാൻ പറഞ്ഞതും പോലീസുകാർ കാർ മുഴുവൻ അരിച്ചു പൊറുക്കി അതിൽ നിന്നും കുറെ ഏറെ പേക്കറ്റ് പുറത്തേക് എടുത്തിട്ട്..

ഈ കല്യാണം പോലും നിന്റെ മോൻ കോടിക്കണക്കിന് രൂപയുടെ സാധനം കടത്താൻ ഉപയോഗിക്കുക ആയിരുന്നു…”

“Dysp ഉപ്പയുടെ മുഖത്തു നോക്കി പറഞ്ഞതും ഉപ്പയുടെ മുഖം അപമാനം കുനിഞ്ഞു പോയി…

വല്ലാത്ത കുടുംബം തന്നെ…

മരുമോന് ഇതാണല്ലേ പണി… പള്ളി കമ്മിറ്റിയിലേക് വാ… കമ്മിറ്റി സ്ഥാനം മുഴുവൻ ഇന്ന് തന്നെ ഒഴിയണം… കണ്ട ലiഹരി കടത്തുകാരൊന്നും പള്ളിയിൽ കയറ്റാൻ തന്നെ പറ്റില്ല..

പ്രസിഡന്റും കര്യപ്പെട്ട ആളുകളും അതും പറഞ്ഞു ഒരു നിമിഷം പോലും നിൽക്കാതെ ആ സമയം വീട്ടിൽ നിന്നും ഇറങ്ങി പോയി .

കൂടെ കുറെ ഏറെ നാട്ടുകാരും..

അനിയന്റെ കുറച്ചു കൂട്ടുകാരും വീട്ടുകാരും മാത്രമായി ആ സമയം വീട്ടിൽ..

ഉപ്പ ആരോടും മിണ്ടാൻ കഴിയാതെ തല കുനിച്ചു നിൽക്കുകയാണ്..”

“പന്തലിൽ സപ്ലൈ ചെയ്യുന്നതിന് ഇടയിൽ മുന്നിലേക്ക് വന്നപ്പോൾ ആയിരുന്നു ഞാൻ ഇതെല്ലാം കാണുന്നത്…”

“എന്നെ കണ്ടതും ഉപ്പ നിർവികാരമായി എന്നെ നോക്കി…”

“അയാളോട് എനിക്ക് ഒന്നും തോന്നിയില്ലെങ്കിലും മനസിൽ എന്തോ ഒരു പെരു പെരുപ്പ് നിര നിറഞ്ഞിരുന്നു…

സന്തോഷം കൊണ്ടാണോ??? ഹേയ് അല്ല… തോൽവി യെന്ന് പറഞ്ഞവനെക്കാൾ വലിയൊരു തോൽവിയെ ആണല്ലോ അയാൾ തോളിൽ വെച്ച് നടന്നത്…

കല്യാണം എന്തായാലും മുടങ്ങുമെന്ന് ഉറപ്പായി… ഇനി ഇവിടെ നിന്നിട്ടും വല്യ കാര്യമില്ലല്ലോ…

ഉപ്പാക്കും ഉമ്മാകും പിറകിൽ നിൽക്കുന്ന പാത്തു വിനെ നോക്കി ഞാൻ കണ്ണ് കൊണ്ട് വരാൻ പറഞ്ഞു…

അവളെ അവർ പിടിച്ചു നിർത്താനായി ശ്രമിച്ചങ്കിലും അവരുടെ കൈകൾ വിട്ടു ആ വീട്ടിൽ നിന്നും അവൾ ഇറങ്ങി… എന്റെ കൈകൾ പിടിച്ചു ഞങ്ങളുടെ സ്വാർഗത്തിലേക്ക് നടന്നു… “

ഇഷ്ടപെട്ടാൽ 👍👍👍

ബൈ

…🙃

Leave a Reply

Your email address will not be published. Required fields are marked *