കനത്ത മഴയിൽ അവൾ നടത്തത്തിന്റെ വേഗത ഒന്നുകൂടെ കൂട്ടി. ശരീരത്തിലേക്ക് നനഞ്ഞൊട്ടിയ ചുരിദാർ അവളുടെ അഴകളവുകളെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു…….

എഴുത്ത്:-അഞ്ജു തങ്കച്ചൻ

കനത്ത മഴയിൽ അവൾ നടത്തത്തിന്റെ വേഗത ഒന്നുകൂടെ കൂട്ടി. ശരീരത്തിലേക്ക് നനഞ്ഞൊട്ടിയ ചുരിദാർ അവളുടെ അഴകളവുകളെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.

കാറ്റത്തിളകിപ്പറക്കുന്ന കുട നിയന്ത്രിച്ചു പിടിക്കാൻ അവൾ കഷ്ട്ടപ്പെട്ടു, താൻ നനഞ്ഞാലും വേണ്ടില്ല, ബാഗിലെ പുസ്തകങ്ങൾ നനയാതെ ഇരുന്നാൽ മതിയാരുന്നു

ഇന്ന് കൂട്ടുകാരി വന്നില്ല അതുകൊണ്ട് ഒറ്റക്കാണ്.

സ്പെഷ്യൽ ക്ലാസ്സ് കഴിഞ്ഞ് മഴ കൂടെ ആയപ്പോൾ അവൾക്കു വല്ലാത്ത ഭയം തോന്നി.

ഇടയ്ക്കിടെ ഉള്ള മിന്നൽ പിണരുകളും കാതടപ്പിക്കുന്ന ഇടി മുഴക്കവും.

ഇനിയും അരമണിക്കൂർ കൂടെ നടന്നാലേ വീട്ടിൽ എത്തൂ. ചിലപ്പോൾ അച്ഛൻ തന്നെ തിരക്കി വരും, ഇടിവെട്ട് തനിക്ക് വല്ലാത്ത ഭയമാണെന്ന് അച്ഛന് അറിയാം.

തീർത്തും വിജനമായ,സെമിത്തേരിയുടെ അടുത്ത് കൂടെ ഉള്ള വഴിയിലൂടെ വേണം ഇനി കടന്ന് പോകാൻ. സെമിത്തേരി കഴിഞ്ഞാൽ പിന്നെ കുത്തനെ ഉള്ള കയറ്റമാണ് തീർത്തും വിജനമായ ആ വഴിയെ അവൾ എന്നും ഭയപ്പെട്ടിരുന്നു.

കഴിയുന്നത്ര ധൃതിയിൽ നടക്കുമ്പോഴാണ് വഴിസൈഡിൽ മഴ നനഞ്ഞ് ഒരാൾ നിൽക്കുന്നത് കണ്ടത്. തന്റെ ഹൃദയം പെട്ടന്ന് നിന്ന് പോയത് പോലെ അവൾ അവിടെ നിന്നു. സെമിത്തേരിയുടെ അരികിൽ പ്രേതമല്ലാതെ ആര് വരാനാണ്.പ്രേതം ഇപ്പോൾ തന്നെ കൊiല്ലുമെന്നും ,ഇനി ഈ ഭൂമിയിൽ താൻ ഇല്ലല്ലോ എന്നും കരുതിയപ്പോൾ ഒന്നലറിക്കരയാൻ പോലും കഴിയാതെ അവൾ ആ രൂപത്തിനെ വീണ്ടും നോക്കിയപ്പോഴാണ്, അതൊരു പുരുഷൻ ആണെന്ന് അവൾക്കു മനസിലായത്. അയാൾ അവളുടെ മഴ നനഞ്ഞൊട്ടിയ ഉiടലിൽ തുറിച്ചു നോക്കിക്കൊണ്ട് സ്വiയംഭോiഗം ചെയ്യുകയാണ്. ഉദ്ദiരിച്ചു നിൽക്കുന്ന ലിംiഗം അവളെ കാണിച്ചു കൊണ്ട് നിൽക്കുന്ന ആ മനുഷ്യനെ കണ്ടതും അവൾ കുടയും വലിച്ചെറിഞ്ഞു കുത്തനെയുള്ള കയറ്റമായ വഴിയിലൂടെ ഓടി മുകളിൽ എത്തി, അയാൾ പിന്നാലെ വരുന്നുണ്ടോ എന്ന് ഒരുമാത്ര അവൾ തിരിഞ്ഞു നോക്കി.

ഇല്ല അയാൾ അവിടെ തന്നെ നിൽക്കുകയാണ്.

അവൾക്ക് തന്റെ ഹൃദയം ഇപ്പോൾ പൊട്ടുമെന്ന് തോന്നി. ശ്വാസം എടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് വായിൽ വെള്ളം വറ്റി തൊണ്ട ഉണങ്ങിയപോലെ. കാലുകൾ വല്ലാതെ കുഴയുന്നു.

അല്പ്പനേരം അവൾ അവിടെ നിന്നു.കയറ്റം കഴിഞ്ഞാൽ പിന്നെ വഴി ഇറക്കമാണ്. അവിടെ വഴിസൈഡിൽ ധാരാളം വീടുകൾ ഉണ്ട്‌. ഇനി അയാൾ പിന്നാലെ വന്നാൽ ഏതെങ്കിലും വീട്ടിൽ കയറി നിൽക്കാം എന്ന് അവൾ കരുതി.
കോരിച്ചൊരിയുന്ന മഴ അൽപ്പം ശമിച്ചിട്ടുണ്ട്.

ഒന്നൂടെ അവൾ തിരിഞ്ഞു നോക്കി. ഇല്ല അയാൾ പിന്നാലെ വരുന്നില്ല.

അല്പ്പം മുന്നോട്ട് പോയപ്പോൾ അവൾ തന്നെ തിരക്കി വരുന്ന അച്ഛനെ കണ്ടു.

കൊച്ചേ നിന്റെ കുട എന്തിയേ?

അത്.. കാറ്റിൽ പിടിത്തം കിട്ടിയില്ല.. പേടിച്ച് ഞാൻ ഓടി പോന്നു അവൾ പറഞ്ഞു.

സാരമില്ല.അച്ഛൻ കുടയിലേക്ക് അവളെ നനയാതെ ചേർത്തുപിടിച്ചു

ഇന്നലെ വരെ അച്ഛന്റെ നെഞ്ചിൽ ചേർന്ന് നിൽക്കാൻ ഇഷ്ട്ടമുള്ള അവൾക്കു അന്നാദ്യമായി അച്ഛന്റെ അരികിൽ നിൽക്കാൻ മടുപ്പ് തോന്നി.

ഭാഗ്യം കൊണ്ടു മഴ തോർന്നതും അവൾ അയാളുടെ കൈകളിൽ നിന്നും മാറി നടന്നു.

ഇന്നെന്തു പറ്റി എന്റെ കിലുക്കാംപെട്ടി മിണ്ടുന്നില്ലല്ലോ

മഴതുടങ്ങിയപ്പോൾ തന്നെ ഞാൻ കൊച്ചിനെ കൂട്ടാൻ വന്നതാ, ഇത്രേം ദൂരം നടന്നപ്പോൾ താമസിച്ചതല്ലേ, അതിനാണോ പിണക്കം.

അച്ഛന്റെ സംസാരം അവൾക്കു വല്ലാത്ത അലോസരമായി തോന്നി. വീടെത്തിയതും കുട കളഞ്ഞതിന് അമ്മയുടെ വക വഴക്ക് കിട്ടിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.

രാത്രിയിൽ ഉറങ്ങാൻ കഴിയാതെ കണ്ണടക്കുമ്പോൾ അയാൾ മുന്നിൽ നിൽക്കുന്നത് പോലെ അയാൾ മുന്നിലേക്ക് നീട്ടിപിടിച്ച അവiയവം കണ്മുന്നിൽ തെളിയുന്ന പോലെ…അവൾക്കു ഓക്കാനം വന്നു. പലവട്ടം ഛർദിച്ചതും അമ്മ ഓടി വന്നു.

മഴ നനഞ്ഞിട്ടാവും കൊച്ചിന് പൊള്ളുന്ന പനി, ഞാനിന്നവളുടെ കൂടെ കിടന്നോളാം അമ്മ പറഞ്ഞു. രാത്രി മുഴുവൻ അമ്മ ഉറങ്ങാതെ കാവൽ ഇരുന്നു.

പിറ്റേന്ന് കാലത്ത് പനി വിട്ടിട്ടും അവൾ സ്കൂളിൽ പോകാൻ തയാറായില്ല.
പിന്നീട് ഓരോരോ കാരണങ്ങൾ പറഞ്ഞ് അവൾ സ്കൂളിൽ പോകാൻ കൂട്ടാക്കിയില്ല.

പെണ്ണേ മര്യാദക്ക് പൊക്കോണം പ്ലസ്ടുവാണ് വല്ലോം പഠിച്ചാൽ നിനക്ക് കൊള്ളാം

അമ്മയുടെ ദേഷ്യം കണ്ട് പിറ്റേന്ന് അവൾ സ്കൂളിൽ പോയി.

വൈകിട്ട് സ്പെഷ്യൽ ക്ലാസ്സിൽ കയറാതെ തല വേദനയാണെന്ന് പറഞ്ഞ് അവൾ നേരത്തെ പോന്നു. ആ സമയത്ത് അതുവഴി ധാരാളം കൂട്ടുകാർ ഉണ്ട്‌ അവർക്കൊപ്പം വരുമ്പോൾ അവൾക് തെല്ലും ഭയമില്ല.

എങ്കിലും സെമിത്തേരിയുടെ അരികിൽ എത്തുമ്പോൾ അവൾക്കു അയാളെ ഓർമ്മ വരും. അപ്പോഴെല്ലാം വല്ലാത്ത ഭയം തോന്നും.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സ്പെഷ്യൽ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ വീട്ടിൽ ഇരുന്നോ ഇങ്ങോട്ട് വരണ്ട എന്ന് ടീച്ചർ പറഞ്ഞപ്പോൾ മറ്റൊരുനിർവാഹവും ഇല്ലാതെ അവൾ ക്ലാസ്സിൽ ഇരുന്നു.

അന്ന് ഭാഗ്യത്തിന് മഴ ഇല്ലായിരുന്നു. എങ്കിലും അവൾക്കു ഭയം തോന്നി. റോഡിലൂടെ ആരെങ്കിലും വന്നിരുന്നെങ്കിൽ..

ആരും വരുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ധൈര്യം സംഭരിച്ചു മുന്നോട്ടു നടന്നു. കയറ്റം കയറിത്തുടങ്ങിയപ്പോൾ കണ്ടു അയാൾ വഴി സൈഡിൽ നിൽപ്പുണ്ട്. അവൾ പിന്നിലേക്ക് നോക്കി തീർത്തും വിജനത. കാലുകൾ വിറക്കുന്നു കണ്ണുകൾ നിറഞ്ഞൊഴുകി.

കാലുകൾക്ക് ഭാരം കൂടുന്നു, അവൾ കാലുകൾ വലിച്ച് വച്ച് അയാളെ നോക്കാതെ മുന്നോട്ടു നടന്നു.

പെട്ടന്ന് ശൂ… ശൂ…. എന്ന വിളിയൊച്ച.

അവൾ ഓടാൻ തുടങ്ങിയതും അയാൾ അവളുടെ മുന്നിലേക്ക് കയറിനിന്നു

അലറി വിളിച്ച്കരഞ്ഞുകൊണ്ട് അയാളെ തള്ളി മാറ്റി അവൾ ഓടി.

നിർത്താതെ ഓടിയോടി അവൾ വീണു. വീണിടത്തുനിന്നും വീണ്ടും ചാടിഎഴുന്നേറ്റ് ഓടിതളർന്നു വീട്ടിൽ എത്തി.

അമ്മയേ കണ്ടതും അവൾ കുഴഞ്ഞു വീണു.

എങ്ങലടിച്ചു കരഞ്ഞു കൊണ്ടവൾ അമ്മയോട് എല്ലാം പറഞ്ഞു.

അമ്മ അപ്പോൾ തന്നെ അച്ഛനെ കണ്ട് കാര്യം ധരിപ്പിച്ചു.

അച്ഛൻ കൂട്ടുകാരെയും കൂട്ടി അവിടെ എത്തി. അയാളെ ശരിക്കും കൈകാര്യം ചെയ്തു.

എങ്കിലും അവൾക്ക് സമാദാനമായില്ല. അവൾ അച്ഛനോടും സഹോദരനോടും പഴയപോലെ അടുപ്പം കാണിച്ചില്ല. അവളുടെ മനസു വല്ലാതെ പേടിച്ചിട്ടാണെന്ന് മനസിലാക്കിയ അവർ അവൾക്ക് കൗൺസിലിംഗ് നൽകി.

അവൾ പഴയതിലും മിടുക്കിയായി. പക്ഷെ.. പുരുഷൻ മാരെ അവൾ വല്ലാതെ വെറുത്തു.

സ്കൂളിൽ അവൾ ആൺകുട്ടികളോട് മിണ്ടാതെ ആയി.

പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് വുമൻസ് കോളേജിൽ ചേർന്ന് പഠിച്ചു. മാസങ്ങൾ കഴിഞ്ഞു സെക്കന്റ്‌ ഇയർ കഴിഞ്ഞ സമയത്താണ് ഒരാൾ വന്ന് അവളോട്‌ ഇഷ്ട്ടം പറഞ്ഞത്. ടൗണിൽ തന്നെയുള്ള ടെക്സ്റ്റയിൽഷോപ്പ് ഉടമയായ അയാൾ,

കുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട് വീട്ടിൽ വന്ന് ആലോചിക്കട്ടെ എന്ന അയാളുടെ ചോദ്യത്തിന്…

എനിക്ക് ഇഷ്ട്ടമല്ല ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞ് അവൾ നടന്നകന്നു.

ഇല്ല എനിക്ക് പുരുഷനെ അiറപ്പാണ്. വിവാഹം എന്നൊന്ന് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല അവൾ സ്വയം പറഞ്ഞു.

പല ദിവസങ്ങളിലും അയാളുടെ മുന്നിൽ എത്തുമ്പോൾ അയാൾ ചിരിച്ച് കാണിച്ചെങ്കിലും അവൾ കണ്ടതായി പോലും ഭാവിച്ചില്ല.

കുറേ നാൾ പിന്നെ അയാളെ കണ്ടതെ ഇല്ല. മിക്കവാറും ദിവസങ്ങൾ കാണാറുള്ള ആളെ പെട്ടന്ന് കാണാതെ ആയപ്പോൾ ഉള്ളിൽ അറിയാതെ സങ്കടത്തിന്റ ചെറിയൊരു തിരയടിക്കുന്നത് അവൾ മനസിലാക്കി. അതേ ആദ്യമായി ഒരു പുരുഷനോട് പ്രണയം തോന്നിയിരിക്കുന്നു

പൂക്കളിൽ സ്വയം ഉരുത്തിരിയുന്നപൂന്തേൻ പോലെ തനിക്കുള്ളിൽ പ്രണയം ഉറവ കൊണ്ടിരിക്കുന്നു.

പിന്നെ അയാളെ ഒന്ന് കാണാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു.

ദിവസങ്ങളും ആഴ്ച്ചകളും പിന്നിട്ടു. അയാൾ വന്നില്ല.

ഒരു ദിവസം അവൾ കോളേജിൽ പോകാൻ ബസിൽ കയറി. കോളേജ് സ്റ്റുഡന്റസും,സ്കൂൾ കുട്ടികളും തിക്കിതിരക്കിനിൽക്കുന്ന ബസിൽ കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നു.

മുന്നിൽ ഉള്ള ആറിലോ ഏഴിലോ പഠിക്കുന്ന പെൺകുട്ടിയുടെ കഷത്തിനിടയിലൂടെ കൈയിട്ടു ടിക്കറ്റ് ചോദിക്കുന്ന അയാൾ ,അറിയാത്തതു പോലെ അവളുടെ പിഞ്ചു മാiറിടത്തിൽ സ്പർശിക്കുന്നത് കണ്ടപ്പോൾ അയാളുടെ കരണകുറ്റി നോക്കി അവൾ ഒന്ന് പൊട്ടിച്ചു.

യാത്രക്കാർ ആയ ആൺകുട്ടികൾ അയാളെ കൈകാര്യം ചെയ്യുന്നത് കണ്ടപ്പോഴാണ് അവൾക്കു മനസ് നിറഞ്ഞത്.

പ്രതികരണശേഷിയുള്ള, സ്ത്രീകളെ സംരക്ഷിക്കാൻ മനസുള്ള, ആൺകുട്ടികളോട് അവൾക്കു മതിപ്പു തോന്നി.

ആണുങ്ങൾ എല്ലാം മോശക്കാരല്ല എന്നവൾക്കറിയാം. എങ്കിലും ചിലയെണ്ണങ്ങൾ ഉണ്ട് മുഴുവൻ ആണുങ്ങൾക്ക് പേര് ദോഷമുണ്ടാക്കുന്ന ചില ഞരമ്പ് രോഗികൾ.

അന്നവൾ വലിയ സന്തോഷത്തിൽ ആയിരുന്നു. ഒരിക്കൽ തനിക്ക് പ്രതികരിക്കാൻ കഴിയാതെ പേടിച് വിഷാദത്തിൽ ആയ ദിവസങ്ങൾ അവൾക്ക് ഓർമ വന്നു.

തന്റെ അവസ്ഥ ആ പെൺകുഞ്ഞിന് വരുമെന്ന ചിന്തയാണോ അയാൾക്ക്‌ ഒന്ന് പൊട്ടിക്കാൻ തോന്നിപ്പിച്ചത്? അറിയില്ല. എന്തായാലും ഇപ്പോൾ നല്ല ധൈര്യം തോന്നുന്നു.

പതിവില്ലാതെ അന്നവൾ ഒത്തിരി നേരം പഴയതു പോലെ അച്ഛനോടു സംസാരിച്ചു. കുറേ നാളുകൾക്കു ശേഷം ഏറ്റം സ്വസ്ഥമായി അച്ഛന്റെ മടിയിൽ തല ചായ്ച്ചു കിടന്നു.

അവൾ അപ്പോൾ പഴയ അഞ്ചുവയസുകാരി പെൺകുട്ടി ആകുകയായിരിന്നു .അച്ഛന്റെ നെഞ്ചിലെ ചൂടിൽ മാത്രം ഉറങ്ങാൻ കഴിയുന്ന പെൺകുട്ടി.

അന്ന് വൈകുന്നേരം അവൾ ഏറെ നേരം കണ്ണാടിക്ക് മുന്നിൽ നിന്നു.

എണ്ണവച്ച്‌ ഒതുക്കി വച്ച മുടി അന്ന് ഷാംപൂ ചെയ്തു അഴിച്ചിട്ടു.

ഒരുപാട് നാളുകൾക്കു ശേഷം ഇഷ്ട്ടമുള്ള കറുത്ത പൊട്ടു തൊട്ടു. കൃത്യം പാകമായ ഡ്രസ്സ്‌ ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്നു, അതിസുന്ദരി അല്ലെങ്കിലും കവിളിലെ ഒറ്റ നുണക്കുഴിയും, നീണ്ട മുടിയിഴകളും അവളിലെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.സ്വയം അവളെ നോക്കി നിന്നപ്പോൾ അവൾക്ക് താനൊരു സുന്ദരി ആണെന്ന് തോന്നി.ഉള്ളിൽ നല്ല ആത്മവിശ്വാസം അവൾക്കു തോന്നി.

പിറ്റേന്ന് അവൾ നന്നായി ഒരുങ്ങി തന്നെയാണ് കോളേജിൽ പോയത്. ഏറ്റം പ്രസന്നതയോടെ അവൾ അവളുടെ ഹൃദയം കവർന്നെടുത ആളെ നോക്കിയെങ്കിലും അയാൾ അവളെ നോക്കിയതേ ഇല്ല.

അവൾക്ക് നിരാശ തോന്നി. എങ്കിലും അവൾ അതൊന്നും പുറത്തുകാണിച്ചില്ല.

പഠിത്തത്തിൽമാത്രം ശ്രെദ്ധ കൊടുത്തെങ്കിലും, വഴിയിലൂടെ പോകുമ്പോൾ കണ്ണുകൾ ചിലപ്പോൾ അയാളെ തിരയാറുണ്ട്

അങ്ങനിരിക്കെ പെട്ടന്നൊരു ദിവസം അവളുടെ ഹൃദയം കവർന്ന അയാൾ തൊട്ടുമുന്നിൽ വന്ന് നിന്നു.

അതേ..ഞാൻ അറിയുന്നുണ്ട് കേട്ടോ എന്നെ നോക്കുന്നത്. തന്റെ ഒരു ചെറിയ മാറ്റം പോലും എനിക്കറിയാം കേട്ടോ… അയാൾ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു

അന്നാദ്യമായി അവളുടെ കവിളുകൾ നാണത്താൽ ചുവന്നു. ആ കണ്ണുകളിൽ പ്രണയത്തിന്റെ ഒരുൾക്കടൽ ആർത്തിരമ്പുന്നത് അവൻ തിരിച്ചറിഞ്ഞു.

ശുഭം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *