കല്യാണത്തിനു മുൻപുള്ള ബാച്ച്ലർ പാർട്ടിയിൽ ഞാൻ ആ സത്യം അറിഞ്ഞു…..

Story written by Manju Jayakrishnan

“എടാ കരി മാക്കാനേ .. ഇനി എന്റെ പുറകെ നടന്നാൽ നിന്റെ മുട്ടുകാലു തല്ലിയോടിക്കും “

അവളതു പറയുമ്പോൾ കൂടെ സപ്പോർട്ടിനു വാനരപ്പട കൂടെയുണ്ടായിരുന്നു. എല്ലാം കൂടി രാവിലെ ബസ് സ്റ്റോപ്പിലേക്കു ഒരു നടത്തം ഉണ്ട്… നാട്ടിലെ സകല കോഴിക്കൂട്ടങ്ങളും കൂടു പൊളിച്ചു അപ്പോൾ അവിടെ ഹാജർ ഉണ്ടാകും

ഞാൻ കുറേ നാളായി അവളെ നോട്ടമിട്ടിട്ട്……

“മുടി മുഖ്യം ബിഗിലേ “

എന്ന് പറഞ്ഞു നടന്ന ഞാൻ അവളെ കണ്ടപ്പോൾ അതൊക്കെ മറന്നു…

അവളുടെ എലിവാല് പോലുള്ള മുടി വല്ല ചെമ്പരത്തിയോ കറ്റാർ വാഴയോ തേച്ചു ശരിയാക്കാം എന്ന് ഓർത്തു

നാളു കുറേ ആയിട്ടും എന്റെ പെട്രോൾ തീരുന്നതല്ലാതെ അവൾ അടുത്തില്ല

ഒടുവിൽ പച്ചക്ക് നല്ല ചീത്തയും കേട്ടു. അതു പിന്നെ നമുക്ക് പുത്തരിയല്ല. പക്ഷെ അനിയത്തിടെ കൂട്ടുകാരി കുരുപ്പ് അത് കേട്ടു എന്നറിഞ്ഞപ്പോൾ എന്റെ കിളി പോയി

“ശത്രുക്കൾ മക്കളായി ജനിക്കും എന്ന് ഏതോ സിനിമയിൽ തിലകൻ പറഞ്ഞിട്ടുണ്ടല്ലോ… പക്ഷെ അതിനെക്കാൾ ശത്രുത ഉള്ളവരാ കൂടപ്പിറപ്പ് ആയി ജനിക്കുന്നത് “

ഞാൻ ഒന്നു തോണ്ടും അവൾ നല്ല താങ്ങ് തരും.. എന്നിട്ട് പാവം പോലെ ഇരിക്കും… അവളുടെ ഇടിയും വീട്ടുകാരുടെ അടിയും.. അങ്ങനെ ശോകമായിരുന്നു എന്റെ ബാല്യം

വളർന്നപ്പോഴും അവൾ പണി തന്നു കൊണ്ടേ ഇരുന്നു….

അവളുടെ ‘സ്നേഹം’ കാരണം കഷ്ടപ്പെട്ടു വളച്ച ഒരുത്തി തന്തക്കു വിളിച്ചു ഇറങ്ങിപ്പോയത്. മാത്രവുമല്ല വീട്ടിൽ അറിയിച്ചു ആകെ പണി വാങ്ങി തന്നു.

വീട്ടിൽ ചെന്നു കേറിയപ്പോഴേ അനിയത്തി പണി തുടങ്ങി

“നന്നായി കലക്കി ഒരു ഹോർലിക്സ് എടുക്കു അമ്മേ.. “

എന്നു പറഞ്ഞിട്ടും ഒന്നും കേൾക്കാത്ത മട്ടിൽ കേറിപ്പോയി

“എത്രാമത്തെ ആടാ ഇത്… ഒരു പെൺകൊച്ചു വളർന്നു വരുന്നുണ്ട്..അതൊന്നു ഓർത്താ മതി.അമ്മേടെ വക അതും കിട്ടി

അങ്ങനെ ജീവിതം ഉൾട്ട ആയി ഇരിക്കുമ്പോൾ ആണ് കൂട്ടുകാരൻ ആ ഐഡിയ ആയി വന്നത്

“മ്മക്ക് കൂടോത്രം ചെയ്തു വളക്കാടാ “.

അവന്റെ ഉപ്പ ഹിന്ദുവായ അവന്റെ അമ്മയെ വളച്ചതു ഇങ്ങനെ ആണെന്ന് കൂടെ പറഞ്ഞപ്പോൾ എനിക്ക് ചെറിയ ഒരു പ്രതീക്ഷ വന്നു

അങ്ങനെ ഞങ്ങൾ കൂടോത്രം ചെയ്യാൻ പുറപ്പെട്ടു.. രണ്ടു മൂന്നു മുട്ടയും സങ്കടിപ്പിച്ചു

ചെന്ന ഉടനെ മുട്ട ഞാൻ മുന്നിൽ വച്ചു.. അതു വീട്ടിൽ കൊണ്ടു പോയി പുഴുങ്ങി തിന്നാൻ പുള്ളി പറഞ്ഞു . കാലം പോയപ്പോൾ കൂടോത്രത്തിന്റെ രീതിയും മാറി കാണും ഞാൻ ഓർത്തു.

കുറച്ചു ഭസ്മം കയ്യിൽ തന്നു. ഏഴ് ദിവസം കുളിച്ചു കഴിഞ്ഞു ഞാൻ നെറ്റിയിൽ തൊടണം. അതിൽ നിന്നും ഒരു ചെറിയ ഭാഗം അവൾ കഴിക്കണം.

അവൾക്ക് ഭസ്മം കൊടുക്കാൻ പല ഐഡിയയും ഞങ്ങൾ ആലോചിച്ചു.. ഒടുവിൽ വൈകീട്ട് അവളും കൂട്ടുകാരികളും കൂടെ സോമേട്ടന്റെ കടയിൽ നിന്നും ബോഞ്ചി വെള്ളം തട്ടുന്ന പതിവുണ്ട്

പലപ്പോഴും സഹായി ആയി നമ്മുടെ കൂട്ടുകാരൻ അവിടെ പോകാറുണ്ട്.

അങ്ങനെ……….

‘ ലോകം മൊത്തം ആ ഗൂഡാലോചനയിൽ ചേർന്നു ‘.സംഗതി ഞങ്ങൾ അവൾക്കു കൊടുത്തു

ഒരാഴ്ച കഴിഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു.. അവളുടെ തെറി വിളി കൂടി കൊണ്ടേ ഇരുന്നു..

ഒടുവിൽ ഞാൻ ആ തു ണിയുടുക്കാത്ത സത്യം മനസ്സിലാക്കി…. അവളു വളയാനും പോണില്ല എന്റെ പ്രതികാരം നടക്കാനും പോണില്ല.

അപ്പോഴാണ് അവളുടെ കൂട്ടുകാരി, ആ ഒറ്റുകാരി ഒളിഞ്ഞും പാത്തും നോക്കാൻ തുടങ്ങിയത് എന്റെ കണ്ണിൽ പെട്ടത്.. ഈ സാധനത്തിനെ കെട്ടിയെടുത്താൽ പെങ്ങൾ സൈഡ് ആകും എന്ന് എനിക്ക് ഉറപ്പായിരുന്നു

അങ്ങനെ അതങ്ങ് സെറ്റ് ആയി.

കല്യാണത്തിനു മുൻപുള്ള ബാച്ച്ലർ പാർട്ടിയിൽ ഞാൻ ആ സത്യം അറിഞ്ഞു. എന്റെ കൂട്ടുകാരൻ കുമ്പസരിച്ചു

‘ചക്കിനു വച്ചത് കൊണ്ടത് കൊക്കിനു ആയിരുന്നു ‘

ബോഞ്ചി വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ വെയിലത്തു ഷീണിച്ചു വന്ന ഇവളെ കണ്ടു മറ്റവൾ ദാനം ചെയ്തു.കൂട്ടുകാരൻ പേടിച്ചിട്ടു പറഞ്ഞതും ഇല്ല.

ബെസ്റ്റ് ഫ്രണ്ടിനെ നാതൂൻ ആയി കിട്ടിയപ്പോൾ പെങ്ങൾ ഒന്ന് അടങ്ങി…

കൂടോത്രത്തിന്റെ എഫക്ട് മാറിയാൽ പെണ്ണ് മാറുവോ എന്നറിയാൻ ഞാൻ അവളോട്‌ സംസാരിച്ചു.. പണ്ടു മുതലേ അവൾക്കെന്നെ ഇഷ്ടമായിരുന്നത്രെ…

കൂടോത്രമോ വിധിയോ അവളിപ്പോൾ എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ നല്ല പാതിയാണ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *