കല്യാണ പന്തലിൽ ഇരുന്ന് താലികെട്ടിയ പൊടിമോൻ തന്റെ സ്വഭാവം അന്നും പുറത്തെടുത്തു…

മാറുമായിരിക്കുമല്ലെ

Story written by DrRoshin Bhms

“നമ്മുടെ മകന്റെ ഈ സ്വഭാവം കല്യാണം കഴിഞ്ഞാൽ മറുമായിരിക്കുമല്ലെ !”? , ലതിക തന്റെ ഭർത്താവായ മുരളിയോട് പറഞ്ഞു .

മുരളി ഇത് കേട്ട് ഒന്നു മൂളി.

അതെ …ഒരു കാര്യം ചെയ്ത ശേഷവും അത് ചെയ്തൊ എന്ന് വീണ്ടും വീണ്ടും ഉറപ്പു വരുത്തുന്ന ഒരു സ്വഭാവം അവനുണ്ട് . ഈ അവനു ഒരു പേരുണ്ട് കെട്ടൊ .

“നന്ദകിഷോർ ” എന്നാണ് ,പക്ഷെ വീട്ടിൽ പൊടിമോനെ എന്ന് വിളിക്കും .

ലതികയും മുരളിയും കൂടി പൊടിമോനു ഒരു പെണ്ണിനെ കണ്ട് പിടിച്ചു .

പേര് സുരഭി,പക്ഷെ ലതിക മരുമോളെ പൊടി മോളെ എന്ന് വിളിക്കാൻ തീരുമാനിച്ചു .

അങ്ങനെ കല്യാണ ദിവസമെത്തി .

കല്യാണ പന്തലിൽ ഇരുന്ന് താലികെട്ടിയ പൊടിമോൻ തന്റെ സ്വഭാവം അന്നും പുറത്തെടുത്തു .

താലി കെട്ടിയ ശേഷവും ,താലി കെട്ടിയൊ ?ഇല്ലയൊ എന്ന് ഏഴ് തവണ ചെക്ക് ചെയ്തു നോക്കി .

സംഗതി സീൻ ആകുമെന്ന് മനസ്സിലാക്കി ലതിക കയറി ഇടപ്പെട്ട് ആ രംഗം ശാന്തമാക്കി .

ഇങ്ങനെയൊക്കെയാണെങ്കിലും IT പാർക്കിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് മുകളിൽ പറഞ്ഞ ഈ പൊടിമോൻ .

കല്യാണം കഴിഞ്ഞ് അടുത്ത ദിവസം ഓഫീസിലേക്ക് പോകുന്ന ജോലിയോട് ആത്മാർത്ഥമുള്ള പൊടിമോന് അവന്റെ ഭാര്യയായ പൊടിമോള് ഉച്ചയ്ക്ക് കഴിക്കാൻ ഊണ് പാത്രത്തിലാക്കി കൊടുത്തു . ഊണ് അല്ലെങ്കിലും പാത്രത്തിലാക്കിയാണല്ലൊ കൊടുക്കാറ് .

അതുമായ് ഓഫീസിലെത്തിയ പൊടിമോന് കുറച്ച് കഴിഞ്ഞ ശേഷം പൊടിമോളുടെ ഒരു ഫോൺകോൾ എത്തി .

“അതെ …. ഉച്ചയ്ക്ക് കഴിക്കാനുള്ള പാത്രം എടുത്തു വച്ചോയെന്ന് ഒന്ന് നോക്കിക്കെ? ,” പൊടിമോള് പറഞ്ഞു .

ഇത് കേട്ടപ്പോൾ ,പൊടിമോന് സംശയമായ് ,അവൻ പോയ് നോക്കി ,ഉണ്ട് … പാത്രം ഉണ്ട് .

അവൻ അവളോട് ഉണ്ടെന്ന് പറഞ്ഞു.

ഫോൺ കട്ട് ആകുന്നു .

അരമണിക്കൂറ് കഴിഞ്ഞപ്പോൾ വീണ്ടും പൊടിമോളുടെ ഒരു ഫോൺകോൾ .

“പാത്രം ഉണ്ടോന്ന് ഒന്നൂടെ നോക്കിക്കെ ” ഇത് കേട്ടപ്പോൾ പൊടിമോന് വീണ്ടും സംശയമായ് ,അവൻ പോയ് നോക്കി ,, ഉണ്ട് ..പാത്രം ഉണ്ട്.

ഇത് ഇങ്ങനെ അഞ്ചാറ് വട്ടം നടന്നുകൊണ്ടിരിക്കുമ്പോൾ ,അങ്ങ് പൊടിമോളുടെ വീട്ടിൽ അവളുടെ അമ്മ അച്ഛനോട് ഉമ്മറത്ത് ഇരുന്നു ഇങ്ങനെ പറയുന്നു .

“അതെ ,നമ്മുടെ മകളുടെ ഈ സ്വഭാവം കല്യാണം കഴിഞ്ഞാൽ മാറുമായിരിക്കും അല്ലെ?”.

Related Posts

Leave a Reply

Your email address will not be published. Required fields are marked *