കാണാതെ യിരിക്കുമ്പോൾ ഇങ്ങോട്ട് ഒരു മെസ്സേജ് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. ഞാൻ അവളുടെ മെസ്സേജിനായി കാത്തിരുന്നു…….

Story written by Nisha L

“തന്റെ കൈയുടെ ഫോട്ടോ ഒന്ന് തരുമോ..”?? !!

ഞാൻ ഒരു ഉളുപ്പുമില്ലാതെ അവളോട് ചോദിച്ചു.

“എന്തിന്… “??

“അത് താൻ പെണ്ണെണെന്ന് ഉറപ്പിക്കാനാ.. “!!

ഞാൻ ഇത്തിരി നാണത്തോടെ പറഞ്ഞു.

“ങേ.. അതെന്തിനാ.. “!!

“അത്.. പിന്നെ.. എന്റെ കൂട്ടുകാർ പലവട്ടം എന്നെ പറ്റിച്ചിട്ടുണ്ട്… “!!

“അതിന്… ഞാനെന്തു വേണം.. “!!

അവൾ ലേശം കലിപ്പിൽ ചോദിച്ചു.

“അത്.. താൻ പെണ്ണാണോ.. “??

“ഹാ.. അതേടോ.. അല്ല.. പ്രൊഫൈൽ പൂട്ടി കെട്ടി വച്ചിട്ട് ഇങ്ങനെ വല്ല പെണ്ണുങ്ങളുടെയും ഇൻബോക്സിൽ കേറി നിരങ്ങാൻ തനിക്കു നാണമില്ലേ.. “!!

“എന്നാൽ ഞാൻ പ്രൊഫൈൽ ലോക്ക് മാറ്റിയിട്ട് തന്നെ ഒന്ന് മെസ്സഞ്ചർ കാൾ വിളിക്കട്ടെ.. തന്റെ സ്വരം ഒന്ന് കേൾക്കാനാ.. “!!

ഞാൻ വീണ്ടും ഒന്ന് എറിഞ്ഞു നോക്കി.

പോയി.. പച്ച ലൈറ്റ് ഓഫാക്കി അവൾ പോയി..

“ഡോ.. താനെന്നെ തെറ്റിദ്ധരിക്കല്ലേ.. ഞാനൊരു പാവമാ.. “!!

ഒരു മെസ്സേജ് കൂടി വിട്ടിട്ട് ഞാൻ അടുത്ത ഇൻബോക്സിലേക്ക് ഒന്ന് എത്തി നോക്കി. ഇല്ല അവിടെയും പച്ച വെളിച്ചം ഇല്ല.

പിന്നെ കാത്തിരിപ്പ്… !!

പിറ്റേന്ന് എപ്പോഴോ അവൾ എന്റെ മെസ്സേജ് കണ്ടു. മെസ്സേജ് സീൻ ആയപ്പോൾ തന്നെ ഞാൻ ചാടി വീണ് കാൾ ചെയ്തു.

ഒറ്റ ബെല്ലിൽ തന്നെ കാൾ കട്ടാക്കി… ഞാൻ ഉറ്റു നോക്കി കൊണ്ടിരുന്നു..

മ്മ്… മ്മ്മ്… വരുന്നു വരുന്നു.. അഞ്ചാറ് കുത്തുകൾ തുള്ളി കളിക്കുന്നു.. അതെ അവൾ ടൈപ്പ് ചെയ്യുന്നുണ്ട്.. !!

“ഡോ.. മേലിൽ എന്നെ വിളിച്ചേക്കരുത്.. “!!മെസ്സേജ് ഇങ്ങെത്തി..

“യ്യോ.. എന്താടോ.. പ്രശ്നമായോ… “??

“മ്മ്.. ഇങ്ങനെ പോയാൽ പ്രശ്നമാകും.. “!!

“സോറി.. താൻ പെണ്ണ് തന്നെയാണോന്നു ഉറപ്പിക്കാൻ ആയിരുന്നു… “!!

“താൻ ഉറപ്പിക്കണ്ട… അല്ല ഇത്ര കഷ്ടപ്പെട്ടു താനെന്തിനാ ഫ്രണ്ട് ഷിപ് ഉണ്ടാക്കുന്നത്… “??

“അത് പിന്നെ.. എന്റെ ഫ്രണ്ട്സ് എന്നെ എപ്പോഴും പറ്റിക്കും.. “!!

ഞാൻ വീണ്ടും പഴയ പല്ലവി തന്നെ തുടർന്നു. അവൾ ഒന്നും മിണ്ടാതെ ഓഫ്‌ ലൈൻ ആയി..

സാധാരണ ഇപ്പോൾ ബ്ലോക്ക്‌ വീഴേണ്ടതാ.. ഇതിപ്പോ ഇത്രയും ആയിട്ടും ബ്ലോക്ക്‌ വീഴാത്ത സ്ഥിതിക്ക് മിക്കവാറും വളയും.. ഫോട്ടോ അയച്ചു തരാത്ത സ്ഥിതിക്ക് ഇത് പെണ്ണ് തന്നെ. ഒന്ന് ആഞ്ഞു പിടിച്ചാൽ വളയ്ക്കാം. പാർട്ട്‌ പാർട്ട്‌ ആയിട്ട് ഫോട്ടോയും ഒപ്പിക്കാം.. ഞാൻ ഊറി ചിരിച്ചു.

ഹോ.. !! ഞാൻ രോമാഞ്ചപുളകിതനായി..

പിന്നെ രണ്ടു ദിവസം ഞാൻ അവൾക്ക് മെസ്സേജ് ഒന്നും അയച്ചില്ല..കാണാതെ യിരിക്കുമ്പോൾ ഇങ്ങോട്ട് ഒരു മെസ്സേജ് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. ഞാൻ അവളുടെ മെസ്സേജിനായി കാത്തിരുന്നു.. !!

എവിടെ… ഒരനക്കവും ഇല്ല.. !!

ആവശ്യം എന്റേതായി പോയില്ലേ.. ഞാൻ വീണ്ടും കേറി ചെന്നു..

“വയ്യായിരുന്നെടോ രണ്ടു ദിവസം.. അതാ ഞാൻ വരാഞ്ഞത്.. “!!

കണ്ണീരൊലിപ്പിച്ചു കൊണ്ടുള്ള രണ്ട് ഇമോജി കൂടി കുത്തി തിരുകി ഞാൻ അവളുടെ ഇൻബോക്സിലേക്ക് വലിഞ്ഞു കയറി ചെന്നു.

“അതിനു ഞാൻ എന്ത് വേണം.. “!!

അവൾ കട്ട കലിപ്പിൽ.

“അല്ല കൈയുടെ ഒരു ഫോട്ടോ.. “!!

“വച്ചിട്ട് പോ ടാ പു ല്ലേ .. ഹോ.. എത്രയെത്ര ഫേക്ക് ഐഡി എടുത്തു.. ഏതെങ്കിലും ഒരു കിളി കൊത്തുമെന്നു കരുതി.. എവിടെ.. ഒറ്റയൊരെണ്ണം കൊത്തിയില്ല… ഓരോരുത്തവന്മാർ കിളികളെ മേയ്ച്ചു നടക്കുന്നതു കണ്ടിട്ട് കൊതിയായിട്ടാ അവസാനം പെണ്ണിന്റെ പേര് വച്ച് ഒരു ഐഡി തുടങ്ങിയത്… അതിൽ പെൺ കിളികളൊന്നും കൊത്തിയതുമില്ല.. നിന്നെ പോലെയുള്ള പൂവൻ കോഴികളെ കൊണ്ട് ഇരിക്കപ്പൊറുതിയുമില്ലാതായി.. ടാ.. പോടാ ഒന്ന് നിർത്തി പോടാ.. പു ല്ല്.. “!!

അവളുടെ അല്ല അവന്റെ റിപ്ലൈ കണ്ടു ഞാൻ പകച്ചു പണ്ടാരമടങ്ങി പോയി.. എന്നാലും പെട്ടെന്ന് തന്നെ ഞാൻ ഒരു വോയിസ്‌ മെസ്സേജ് വിട്ടു…

“സാരമില്ല ബ്രോ… പോട്ടെ… നമ്മൾ തുല്യദുഖിതരാ.. “!!

ഇപ്പോൾ എനിക്ക് ഇത്തിരി മനസുഖം കിട്ടി.. എന്നെ പോലെ തന്നെ വേറെ ഒരുത്തനെ കൂടെ കണ്ടതിൽ.. അപ്പോൾ ഞാൻ മാത്രമല്ല ഇങ്ങനെ വരണ്ടുണങ്ങിയ മരുഭൂമി പോലെ… !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *