കാത്തിരിപ്പൂ ~ അവസാനഭാഗം (07), എഴുത്ത്: ശിഥി

ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

“ദാ അമ്മ അമ്മടെ പുത്രി.. പിന്നെ രണ്ടുപേരും സംസാരിച്ചിരിക്കു.. ഞാൻ പോയി ഫ്രഷ് ആയി വരാം..ഒരു രണ്ട് മിനിറ്റ്..ഇന്നത്തെ ഡിന്നർ by me..” പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് പോകുന്നവനെ അഗസ്ത്യ പ്രണയത്തോടെ നോക്കിയിരുന്നു..

വളരെ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വന്നവൻ.. ഇന്ന് തനിക്ക് ജീവനായി മാറിയിരിക്കുന്നു.. ജീവശ്വാസമായി മാറിയിരിക്കുന്നു.. അമ്മയ്ക്ക് ത്രിലോക് നല്ലൊരു മകനാണ്.. സന്തോഷം തോന്നുന്നു അങ്ങനെ ഒരു മകനെ കൊടുക്കാൻ കഴിഞ്ഞതിൽ.. അച്ഛനില്ലാത്ത തനിക്ക് അവൻ എന്നുമൊരു തണലാണ്.. ഒരു അച്ഛന്റെ കരുതലും സ്നേഹവും വാത്സല്യവും തരുന്നവൻ.. എന്നും കൂടെ നിന്നിട്ടേ ഉള്ളൂ.. തളർന്നു പോയിടത്തന്നൊക്കെ കൈപിടിച്ചുയർത്തിയിട്ടേ ഉള്ളൂ..എന്നും തനിക്ക് വേണ്ടി കഷ്ടപ്പെട്ടവൻ..എപ്പോഴും ഊർജ്ജം പകർന്നു നൽകുന്നവൻ.. എന്താടോ ഞാൻ തനിക്ക് ഇതിനെല്ലാം പകരം തരാ.. എന്റെ അമ്മയെയും എന്നെയും ഇങ്ങനെ ചേർത്ത് പിടിക്കുന്നതിന് എന്തു തന്നാലാ പകരമാവാ.. തരാൻ കടലോളം സ്നേഹം മാത്രമേ എന്നിലുള്ളൂ.. ശരിക്കും താൻ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ.. ഇന്നേവരെ ഞാൻ ചേർന്നു നിന്നിട്ടുണ്ടോ തന്റെ കൂടെ.. സ്വപ്നങ്ങൾ പിടിച്ചടക്കാനുള്ള തത്രപ്പാടിൽ അകറ്റി നിർത്തിയിട്ടേ ഉള്ളു.. എന്നാലും ഒരു നിഴൽപോലെ കൂടെയുണ്ടായിരുന്നു.. പ്രകടിപ്പിച്ചെങ്കിലും എങ്ങനെയാ തനിക്ക് എന്നെ മനസ്സിലാക്കാൻ പറ്റുന്നെ.. ഇപ്പോൾ ഒരുപാട് ഒരുപാട് ആഗ്രഹിക്യാ തന്റെ മാത്രം ആവാൻ.. ഒഴുകികോട്ടെ ഞാൻ, ഒരു പുഴയായി തന്നിൽ അലിഞ്ഞ് ഒന്നായി ഒഴുകാൻ” മനസ്സുകൊണ്ട് അവനോട് ചോദിക്കുമ്പോൾ അവനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു അഗസ്ത്യയുടെ ഉള്ളിൽ..പതിയെ അവൾ നന്ദയുടെ മടിയിലേക്കു ചാഞ്ഞു.. അവളുടെ മുടിയിലൂടെ തലോടിക്കൊണ്ട് നന്ദ സോഫയിലേക്ക് ചാഞ്ഞിരുന്നു..ഹരിയേട്ടൻ തന്നെ വിട്ട് പോയിട്ടിപ്പൊൾ ഒരുപാട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു..ഒരു ആയുഷ്ക്കാലത്തേക്കുള്ള സ്നേഹം ഒരുമിച്ച് തന്നവൻ..സമയം ആരക്കും കാത്തുനിൽക്കാതെ മുൻപോട്ട് സഞ്ചരിക്കുമ്പോൾ നന്ദയുടെ ഓർമ്മകൾ കാലത്തിൻ മാഞ്ഞുപോയ പുസ്തകത്താളുകൾ മറികുന്ന തിരക്കിൽ ആയിരുന്നു..

🍁🍁🍁🍁🍁🍁

“അമ്മടെ ചുന്ദരി മുത്തേ.. നാളെ നമ്മടെ അച്ഛൻ വരുമല്ലോ.. നമ്മക്ക് ടാറ്റാ പോവാംലോ” കുറുക്ക് കൊടുത്ത് ദേഹം നനച്ചുതുടച്ച് മോൾക്ക് വേറെ കുപ്പായം ഇട്ടുകൊടുക്കുകയായിരുന്നു..

“നന്ദുട്ടി….” പുറത്തുനിന്ന് അച്ഛന്റെ കേട്ടപ്പോൾ കുഞ്ഞിനേകൊണ്ട് ഇറങ്ങി ചെന്നു.. അച്ഛനും അമ്മയും മേമയും വീട് വൃത്തിയാക്കാൻ കൈവല്യംത്തിലേക്ക് പോയതാണ്.. ഒരു വർഷത്തോളമായി അവിടുന്ന് പോന്നിട്ട്.. ഇടയ്ക്ക് അച്ഛനുമമ്മയും മേമയും ചെന്ന് വൃത്തിയാക്കും.. നാളെ ഹരിയേട്ടൻ വന്ന് അങ്ങോട്ട് പോകാമെന്ന് വച്ചു..

“എന്താ അച്ഛാ “

“നന്ദുട്ടി നി പോയി ഒരുങ്ങി വാ.. നമ്മക്ക് കൈവല്യംത്തിലേക്ക് പോവാം “

“ഹരിയേട്ടൻ ഇങ്ങോട്ട് വന്നിട്ട് നാളെ അല്ലെ അങ്ങോട്ട് പോകും പറഞ്ഞെ.. അല്ല മേമയും അമ്മയും എവിടെ “

” അവര് അവിടെനിന്നു.. ഹരി മോൻ അങ്ങോട്ടാ വരണേന്ന് ജിഷ്ണു വിളിച്ചു പറഞ്ഞു.. നി പോയി മാറ്റിയിട്ടു വാ.. ” ഗൗരവത്തോടെ പറഞ്ഞ് അച്ഛൻ ഉള്ളിലേക്ക് പോയി.. ഒന്ന് ആലോചിച്ചു നിന്ന ശേഷം വേഗം റൂമിലേക്ക് നടന്നു.. പറഞ്ഞത് കേട്ടില്ലെങ്കിൽ പിന്നെ അതുമതി.. മോളെ ബെഡിലിരുത്തി ഇട്ടിരുന്ന ഡ്രസ്സ് മാറ്റി ഒരു ചുരിദാർ എടുത്തിട്ടു.

“നമ്മക്ക് അച്ഛന്റെ വീട്ടിൽ പോവാം ട്ടൊ കുഞ്ഞാ.. കുഞ്ഞന്റെ അച്ഛൻ അങ്ങോട്ട വരുന്നേന്ന്.. അച്ഛാ നമ്മളെ കാണാൻ അല്ലെ വരുന്നേ.. അപ്പൊ നമ്മക്ക് അങ്ങോട്ട് പോവാം ട്ടോ..പോവാടി കുറുമ്പി..” കൊഞ്ചിച്ചുകൊണ്ട് വാവേടെ കവിളിൽ ഒന്ന് മുത്തിയപ്പോൾ പെണ്ണ് മോണ കാട്ടി കുടുകുടാ ചിരിക്കാൻ തുടങ്ങി…

“ആഹാ… അച്ഛനെന്ന പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ സന്തോഷം കണ്ടില്ലേ… ടി നീ അച്ഛനെ കണ്ടാൽ നിന്റെ ഈ പാവം അമ്മയെ മറക്കൊടി കുറുമ്പി “

അവരുടെ ആ സന്തോഷത്തിന് മങ്ങൽ ഏറ്റത് പെട്ടന്നായിരുന്നു… കാശ്മീരിൽ നുഴഞ്ഞുകയറ്റം തടയാൻ ഹരി സന്തോഷപൂർവ്വം തൻ പ്രാണൻ പോലും ബലി കൊടുത്തു..അവിടെ നടന്ന പോരാട്ടത്തിൽ ഹരി രണ്ട് ഭീകരരെ വധിച്ചു…ആക്രമണത്തിൽ മാരകമായി മുറിവ് പറ്റിയിട്ടും, വേദന ശരീരത്തെ കാർന്നു തിന്നുമ്പോഴും പതറാതെ മുന്നേറി..അവന്റെ അവസാന ശ്വാസം ഭാരത മണ്ണിൽ ലയിച്ചു തീരുമ്പോൾ അവന്റെ മനസ്സിൽ മൂന്ന് മുഖങ്ങളായിരുന്നു…ജന്മം നൽകിയ അമ്മയും….തന്റെ പാതിയായ നന്ദയും പിന്നെ ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള തന്റെ ജീവാംശവും..അഗസ്ത്യ… ജന്മഭൂമിയുടെ രക്ഷയ്ക്കായി സ്വന്തം ജീവൻ കൊടുതവരിൽ മറ്റൊരു ധീരജവാൻ കൂടി…ഹരീഷ് രഘുനാഥ്..

ത്രിവർണപതാക പുതച്ച് അവന്റെ ഭൗതിക ശരീരത്തിന് അടുത്തിരിക്കുമ്പോൾ ഒരു തുള്ളി കണ്ണീർ പോലും നന്ദയുടെ കണ്ണിൽ നിന്നു പൊഴിഞ്ഞില്ല…കാരണം അവളുടെ പ്രണയത്തിന് ഒരിക്കലും മരണമില്ല… അവൾ കരഞ്ഞാൽ അത് മരണതിനെ പോലും ചിരിച്ച് കൊണ്ട് വാരി പുണർന്ന ഹരിയെ തോൽപ്പിക്കുന്നത് പോലെയാവും…അവന്റെ മുഖത്തെ ഓരോ മുറിവിലും നന്ദ ചുംബിക്കുമ്പോൾ, കുഞ്ഞ് അഗ്യസ്ത്യയും തന്റെ അച്ഛനെ മേലേക്ക് ചാഞ്ഞു കുഞ്ഞു ചുണ്ടുകൾ കൊണ്ട് ഉമ്മ വേകുകായിരുന്നൂ..അത് അവൾ അവളുടെ അച്ഛന് കൊടുക്കുന്ന ആദ്യത്തെയും അവസാനത്തെയും ചുംബനം ആണെന്ന് അറിയാതെ…

ഒടുവിൽ അവനെ ചിതയിൽക്ക്‌ എടുക്കും മുന്നേ എല്ലാവരെയും എതിർത്തുകൊണ്ട് നന്ദ അവന്റെ കൈയാൽ അവസാനമായി അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി.. പവിത്രമായ തീനാളങ്ങൾ അവന്റെ ശരീരത്തെ വിഴുങ്ങുമ്പോൾ നന്ദയുടെ ഹൃദയവും മന്ത്രിക്കുന്നുണ്ടായിരുന്നു..

“പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമിക്കുന്ന സൂര്യൻ ഒരു പുതു ദിനമായി വീണ്ടും പിറവി എടുക്കുന്ന പോലെ… ഈ സിന്ദൂരരേഖ തൻ ചുവപ്പിൻ അവകാശിയായി നീ പുനർജനിക്കുബോൾ നിൻ പാതിയാക്കാൻ ഞാൻ കാത്തിരിപ്പു.. നിന്റെ പെണ്ണായ് മാത്രം പിറന്നിടാൻ ഞാൻ കാത്തിരിപ്പു… നിനക്കായ് ഞാൻ കാത്തിരിപ്പു…..”

🍁🍁🍁🍁🍁🍁

“അമ്മ…” അഗസ്ത്യ തട്ടി വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്.. വേഗം തന്നെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചുനീക്കി..

“അച്ഛനെ ഓർമ്മ വന്നോ” ഹരിയേട്ടനെ പോലെ തന്നെ തന്റെ മനസ്സ് അറിയുന്നവൾ..അവളോട് കള്ളം പറയാൻ കഴിയില്ല..ചെറുതായി ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പതിയെ തലയാട്ടി..പിന്നെ ഒന്നും പറയാതെ ചേർത്തുപിടിച്ചവൾ ഡൈനിംഗ് റൂമിലേക്ക് കൊണ്ടുപോയി..എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ എന്തുകൊണ്ട് ഒരു സുഖം തോന്നിയിരുന്നു..മനസ്സ് ശാന്തമായ പോലെ..മനസ്സിനൊരു തൃപ്തി വന്നപോലെ..ഹരിയേട്ടന്റെ മോൾക്ക് ഒരു നല്ല അമ്മയാവാൻ കഴിഞ്ഞോ എന്ന ചോദ്യത്തിന് ആത്മസംതൃപ്തിയോടെ മനസ്സ് ഉത്തരം തരുന്ന പോലെ.. രാത്രിയിൽ കണ്ണുകൾ അടയുമ്പോൾ തെളിഞ്ഞുവന്ന ഹരിയേട്ടന്റെ രൂപത്തിന് പതിവിനേക്കാൾ മിഴിവ് തോന്നി.. ഹരിയേട്ടൻ തൊട്ടുമുൻപിൽ നിൽക്കുന്നപോലെ.. എന്നും രാത്രിയിൽ കണ്ണടയുമ്പോൾ ഇതുപോലെ വന്ന പറ്റിക്കാറുണ്ട്.. ആവേശത്തോടെ ഹരിയേട്ടനെ കാണാൻ കണ്ണു തുറക്കുമ്പോഴേക്കും മാഞ്ഞു പോവും.. പക്ഷേ ഇന്നാ രൂപത്തിന് നല്ല തെളിച്ചം.. പെട്ടെന്ന് കണ്ണു തുറന്നു നോക്കി.. ഇല്ല..ആ രൂപം മാഞ്ഞു പോവുന്നില്ല.. സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു.. ഹരിയേട്ടന്റെ കണ്ണുകളിൽ അപ്പോൾ ഒരു കുസൃതി ചിരിയായിരുന്നു.. പതിയെ നടന്ന് അടുത്തേക്ക് ചെല്ലും തോറും ഹരിയേട്ടൻ പിന്നിലേക്ക് നടന്നുകൊണ്ടിരുന്നു.. അവസാനം ദേഷ്യവും സങ്കടവും തോന്നി അവിടെ തന്നെ നിന്നു കൊണ്ട് ഹരിയേട്ടനെ പരിഭവത്തോടെ നോക്കി..

” ഇനിയും വയ്യ ഹരിയേട്ടാ..കാത്തിരിക്കാൻ വയ്യ.. നൂറു കാതര ജന്മം കാത്തിരുന്നേ..പക്ഷെ..കാത്തിരിപ്പ് വല്ലാതെ നോവിക്കുന്നു.. ഈ ജന്മത്തിലെ ന്റെ കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു ഹരിയേട്ടാ..വന്നോട്ടെ ഞാൻ കൂടെ ” പറഞ്ഞുകൊണ്ട് ഒരടി മുൻപോട്ട് വെച്ചതും ഹരിയേട്ടൻ പിന്നോട്ട് നീങ്ങി..

“ഇനിയും എത്രനാൾ കാത്തിരിപ്പു നിന്നിൽ അലിഞ്ഞു ചേർന്നിടാൻ..” കണ്ണീർ തീർക്കുന്ന മറയെ നീക്കികൊണ്ട് ചോദിച്ചതും ഹരിയേട്ടൻ രണ്ടു കൈകൾ വിടർത്തി കണ്ണുകൊണ്ട് വിളിച്ചതും ക്ഷണനേരംകൊണ്ട് ആ നെഞ്ചിലേക്ക് ഓടി അണഞ്ഞു..

” ഇനി കാത്തിരിപ്പില്ല നന്ദ.. ” ആ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു.. അവനിലെ തണുപ്പ് അവളിലേക്കും പടർന്നു.. പാദത്തിൽ നിന്ന് പതിയെ അത് അവളുടെ ദേഹമാകെ പടർന്നു.. അവന്റെ കരവലയത്തിനുള്ളിൽ അവൾ ഒന്നുകൂടി അവനിലേക്ക് ഒട്ടിച്ചേർന്നു നിന്നു.. ജന്മാന്തരങ്ങൾ ഒന്നായി ജീവിക്കാൻ ആഗ്രഹിച്ചുകൊണ്ടവർ പരസ്പരം ഇറുകെ പുണർന്നു.

അവസാനിച്ചു

തണുപ്പെന്നോ ചൂടെന്നോ ഇല്ലാതെ.. മരുഭൂമിയിലും കൊടും കാടുകളിൽ പോലും ഒരു മടിയും കൂടാതെ ഭാരതത്തിന്റെ അതിർത്തിക്ക് കാവൽ നിൽകുന്നവർ….ജന്മം കൊടുത്ത അമ്മയോളം തന്നെ പിറവി എടുത്ത മണ്ണിനെ സ്നേഹിക്കുന്നവർ…ജന്മ ഭൂമിയെ പ്രണയിക്കുന്നവർ..നമ്മളിൽ പലരും വിവിധതരത്തിൽ ജീവിതം അസ്വദികുമ്പോൾ..മരണം മുന്നിൽ കണ്ട് bunkerukalilum ചതുപ്പിലും മറ്റും ഭക്ഷണം പോലും ഇല്ലാതെ ദിവസങ്ങളോളം ജീവികുന്നവർ….ഒരു ജീവതകാലം രാജ്യത്തെ കാത്തവർ പിന്നീട് ചിലപ്പോ war victims ആയിട്ടാവും തിരിച്ചു വരുന്നത്…ചിലപ്പോൾ ത്രിവർണ പതാകയിൽ പുതച്ച്, അല്ലെങ്കിൽ ചിലപ്പോ കയ്യോ..കാലോ നഷ്ടമായി…അല്ലെങ്കിൽ അതിലും മോശം അവസ്ഥയിൽ…lots of respect to each of the Indian soldiers…to each one of the veterans…to each ex service man..and their family…A big salute to the Indian defence force…

കഥ കഴിഞ്ഞു ട്ടോ..എന്നിയെങ്കിലും കുറച്ചു ബല്യ കമന്റ്‌ പറയു..നല്ലതായാലും ചീത്ത ആയാലും പറഞ്ഞോളൂ..

എല്ലാർക്കും thankuuuu sooo much🥰🥰🥰ഒത്തിരി സ്നേഹം ❤️❤️❤️a

Related Posts

Leave a Reply

Your email address will not be published. Required fields are marked *