കാത്തിരിപ്പൂ ~ ഭാഗം 04, എഴുത്ത്: ശിഥി

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

ആദ്യ വരികൾ തന്നെ കണ്ണിൽ നനവ് പടർത്തി..

“എന്റെ മാത്രം നന്ദക്ക്,

നന്ദ… കത്തും നോക്കി എന്താ നന്ദ ഞെട്ടി ഇരിക്കണേ..?? അതോ എന്നോട് പിണക്കമാണോ.?? നന്ദ… നിന്നെ വിഷമിപ്പിക്കാൻ അല്ല പെണ്ണെ വിളിക്കാതിരുന്നത്..നിന്റെ ശബ്ദം കേൾക്കാം ഒത്തിരി കൊതിയുണ്ട് .. പക്ഷേ അങ്ങനെ ഞാൻ നിന്നെ വിളിച്ചിരുന്നെങ്കിൽ നിന്റെ കണ്ണിൽ ഇപ്പോഴുള്ള പരിഭവവും കൗതുകവും സന്തോഷവും ഒന്നും ഉണ്ടാവില്ലായിരുന്നു..എന്റെ നന്ദ ഒരുപാട് വിഷമിച്ചു ല്ലെ.. എന്നെ ഒരുപാട് വഴക്ക് പറഞ്ഞു ല്ലെ.. വരട്ടെ.. അടുത്ത ലീവിന് ഞാൻ നാട്ടിൽ വരുമ്പോൾ നിന്റെ എല്ലാ പരിഭവവും മാറ്റി തരാം ട്ടൊ..കാതങ്ങൾ അകലെയാണെങ്കിലും നിന്റെ ഓരോ ഹൃദയമിടിപ്പും എനിക്കുചുറ്റും തുടികൊട്ടുന്നൂ പെണ്ണേ..അവിടെ നിന്റെ ഇടം നെഞ്ചിൽ മിടിക്കുന്നത് എന്റെ പ്രാണനാണ് നന്ദ.. നിനക്കറിയോ.. നമ്മുടെ ത്രിവർണ്ണപതാക ഒന്നിനു മുന്നിലും താഴാതെ അങ്ങ് തലയുയർത്തി നിൽക്കുമ്പോൾ മരണത്തിനുപോലും എന്നിൽ ഭയം നിറയ്ക്കാൻ ആകില്ല.. അതുപോലെയാണ് നീയും.. ഇവിടുത്തെ കോരിത്തരിക്കുന്ന തണുപ്പിലും മറ്റെന്ത് ലഹരിയേക്കാൾ നിൻ പ്രണയമാണെൻ ലഹരി.. നിന്റെ പ്രണയചൂട് ഇവിടെയും എന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.. ഒരു തണുപ്പിനും വിട്ടുകൊടുക്കാതെ.. ഇവിടുത്തെ മണ്ണിനും കാറ്റിനും നിന്റെ ഗന്ധമാ പെണ്ണെ…”

നന്ദയുടെ കണ്ണുകൾ നിറഞ്ഞു.. നീർകണങ്ങൾ ആ കത്തിനെ കുതിർത്തു.. തേങ്ങലുകൾ പുറത്തേക്ക് വന്നു.. കണ്ണീർ തീർത്ത മറയേ തുടച്ചുനീക്കി ആ കത്തിലെ വരികളിലൂടെ ഒന്ന് തഴുകി വീണ്ടും അവൾ വായിക്കാൻ തുടങ്ങി..

“നിന്റെ കെട്ടിയോൻ ഇത്രയ്ക്ക് സാഹിത്യം പറയുമ്പോൾ നീ അവിടെ ഇരുന്ന് കരയാ..വെടിയുണ്ടകൾ ഈ നെഞ്ചിൽ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്, എന്നാൽ നിന്റെ കണ്ണീർ, അതെന്റെ നെഞ്ചിൽ മുറിവേൽപ്പിക്കും നന്ദ..അത്കൊണ്ട് നന്ദകുട്ടി ഒന്ന് ചിരിച്ചേ..സമയം കിട്ടുമ്പോൾ ഞാൻ നിനക്കായി എഴുതും നന്ദ..എന്നിൽ നിനക്കായ് വിരിയുന്ന പ്രണയം വാക്കാൽ വർണിക്കാൻ കഴിയില്ലെങ്കിലും ഞാൻ നിനക്കായി കുറിക്കും നന്ദ.. അപ്പൊ കാത്തിരുന്നോ ഇനിയും ഒരായിരം പ്രണയലേഖനങ്ങൾക്കായി..വരണ്ടുണങ്ങിയ ഭൂമി പ്രണയ മഴക്കായി കാത്തിരിക്കും പോലെ.. എൻ വരണ്ട അധരങ്ങൾ കാത്തിരിപ്പു., നിൻ പ്രണയ ചുംബനങ്ങൾക്കായി..

നിനക്കായി മാത്രം….ഹരി.

❤️❤️

നന്ദയുടെ കണ്ണുകൾ പെയ്തിറങ്ങി.. അതുവരെ ഹരിയോട് തോന്നിയിരുന്ന ദേഷ്യവും പിണക്കം അലിഞ്ഞില്ലാതെയായി..അവനോടുള്ള പ്രണയം ഹൃയത്തിനാഴങ്ങളിലേക്ക് ഒന്നുകൂടി ഒഴുകി..

വൈകുന്നേരം ആയതും നന്ദ പോസ്റ്റ് ഓഫീസിലേക്കിറങ്ങി..അഞ്ചാറ് എൻവലപ്പ് ഒരുമിച്ചു വാങ്ങി ധൃതിയിൽ വീട്ടിലേക്ക് നടന്നു.. ഹരിയേട്ടന് വേണ്ടി എഴുതാനുള്ള തിടുക്കമായിരുന്നു.. എഴുതാനിരിക്കുമ്പോൾ എന്തുകൊണ്ടോ ഒന്നും വന്നില്ല..അദ്ധ്യായ സന്തോഷത്താൽ വാക്കുകൾക്ക് പഞ്ഞം വന്നപോലെ.. പേന എൻവലപ്പിൽ വെച്ച് ഒത്തിരി നേരം വെറുതെ ചിന്തിച്ചിരുന്നു.. ജനലിലൂടെ കടന്നുവരുന്ന കാറ്റ് മുടിയിഴകളെ തലോടി വേറേതോ ലോകത്തേക്ക് കൊണ്ടുപോയി.. എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല.. ഒടുവിൽ എപ്പോഴോ എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങി..

ഹരിയേട്ടന്,

മഴയായാൽ മതിയായിരുന്നു…ഞാനും നീയും ഒന്നിച്ച് നന്നയുന്ന മഴ സങ്കട കാർമേഘങ്ങൾ ഒന്നിച്ച് പെയ്തൊഴിയുമല്ലോ….

കാറ്റായാൽ മതിയായിരുന്നു…ഞാനും നീയും ഒന്നിച്ച് പറകുന്ന കാറ്റ് ഹൃദയം പൊള്ളുന്ന വേദനകൾ ഒന്നിച്ച് പറന്നകലുമല്ലോ….

തിരായായൽ മതിയായിരുന്നു…ഞാനും നീയും ഒന്നിച്ച് പതഞ്ഞ് പൊങ്ങുന്ന തിര ഉള്ളിലെ മോഹങ്ങൾ ഒന്നിച്ച് കരകയറുമല്ലോ….

മഴയായും കാറ്റായും തിരയായും ഒന്നിച്ചാൽ മതിയായിരുന്നു….ഞാനും നീയും ചേർന്ന് നമ്മൾ ആകുമല്ലോ….!!!(കടപ്പാട്)

പറ്റണില്ല ഹരിയേട്ടാ.. കാണാൻ കൊതിയാവ..കാറ്റും.,മഴയും.,തിരയുമായി നിന്നിലലിയാൻ കൊതിച്ചുപോവാ ഞാൻ… പ്രണയിക്കുകയാണ് ഞാൻ നീ എന്ന പോലെ നിൻ പ്രേമലേഖനങ്ങളെ പോലും.. കാത്തിരിപ്പു ഞാൻ നിൻ വരവിനായി….ഈ പട്ടാളക്കാരന്റെ മാത്രം പെണ്ണായ്‌…

നിനക്കായി പ്രിയനേ..❤️❤️

എഴുതി തീരുന്നതും രണ്ടു തുള്ളി കണ്ണീർ അതിലേക്കിറ്റു വീണു.. പതിയെ എഴുന്നേറ്റ് അടുക്കളയിൽ പോയി ചോറിന്റെ വാറ്റെടുത്ത് കത്ത് ഒട്ടിച്ച് അതിൽ ഒന്ന് മുത്തി നെഞ്ചോട് ചേർത്തുകിടന്നു..

പിറ്റേന്ന് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പതിവിനെകാൾ ഉത്സാഹം കണ്ട് മേമ സംശയത്തോടെ നോക്കിയെങ്കിലും ഒന്നും ചോദിച്ചില്ല.. സുധാകരേട്ടന്റെ ചായക്കടയുടെ മുമ്പിലുള്ള പോസ്റ്റ് ബോക്സിൽ ആ കത്തിടുമ്പോൾ എന്തിനെന്നില്ലാത്ത ഒരു സന്തോഷം തോന്നി.. അത് എത്രയും പെട്ടെന്ന് ഹരിയേട്ടന്റെ കൈയ്യിൽ എത്തണമെന്ന് വെറുതെ പ്രാർത്ഥിച്ചു.. പിന്നീടങ്ങോട്ട് കാത്തിരിപ്പായിരുന്നു.. ഓരോ വട്ടവും കത്തെഴുതി അയ്ക്കുമ്പോൾ ഹരിയേട്ടന്റെ മറുപടിക്കായി കാത്തിരുന്നു.. ഓരോ ദിവസവും ആകാംക്ഷയോടെ കാത്തിരിക്കുന്നു.. കാത്തിരുന്ന ദിവസങ്ങളിലെന്നോ ഒരു സന്തോഷവാർത്ത കൂടി ഞങ്ങളെ തേടിയെത്തി.. ഞങ്ങളുടെ പ്രണയത്തിന്റെ അംശം തന്റെ ഉത്തരത്തിൽ പിറവികൊണ്ടെന്ന്.. ആദ്യമായി അന്ന് ഹരിയേട്ടൻ ഫോണിലൂടെ വിളിച്ചു.. പോയതിൽ പിന്നെ ആ ശബ്ദം ആദ്യമായി കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു.. ചുണ്ടുകൾ വിതുമ്പി.. ഒത്തിരി നേരം എന്തൊക്കെയോ സംസാരിച്ചു..അന്നുതൊട്ട് കത്തിലൂടെ ഉള്ള പ്രണയം നിന്നു.. ഹരിയേട്ടൻ ദിവസവും ഫോണിലൂടെ വിളിക്കാൻ തുടങ്ങി.. എന്നാലും താൻ കത്തുകളയച്ചു..ഇടയ്ക്ക് ഹരിയേട്ടനും..

തന്റെ അവസ്ഥാ എങ്ങനെ ആയതുകൊണ്ട് പിന്നീട് മേമയും താനും തറവാട്ടിലേക്ക് പോന്നു.. സ്കൂളിൽ കൊണ്ടാക്കലും തിരിച്ചുകൊണ്ടുവരലും ജിഷ്ണുവേട്ടൻ ഏറ്റെടുത്തു.. അച്ഛനും അമ്മയും മേമയും ജിഷ്ണുവേട്ടനും സ്നേഹം കൊണ്ടു പൊതിഞ്ഞു.. അതിലെല്ലാം സന്തോഷം കണ്ടെത്താൻ ശ്രമിക്കുമ്പോഴും മനസ്സ് പ്രിയപ്പെട്ടവനെ അത്രമേൽ ആഗ്രഹിക്കാൻ തുടങ്ങി..ഇടയ്ക്ക് ഹരിയേട്ടൻ വിളിക്കുമ്പോൾ അത് പറയാൻ തോന്നുമെങ്കിലും വേണ്ടെന്നു വെക്കും.. ഹരിയേട്ടന്റെ ജോലി തന്നെയായിരുന്നു കാരണം..

ഒരു ദിവസം രാവിലെ പുറത്ത്ന്ന് ഒച്ച കേട്ടാണ് എഴുന്നേറ്റത്.. റൂമിന് പുറത്തേക്കിറങ്ങിയപ്പോൾ കണ്ടു എങ്ങോട്ടു പോകാൻ ഒരുങ്ങിനിൽക്കുന്ന ജിഷ്ണുവേട്ടനെ..

“ഏട്ടൻ എങ്ങോട്ടാ ഇത്ര രാവിലെ..”ചോദ്യം കേട്ട് ഏട്ടൻ തിരിഞ്ഞുനോക്കി.. തന്നെ കണ്ടതും ഒന്ന് പതറിയ മത്തിരി തോന്നി..

“ഒരു സ്ഥലം വരെ പോണം.. എന്തിനാ ഇത്ര രാവിലെ എഴുന്നേറ്റത്.. നല്ല തണുപ്പുണ്ട് പോയി കിടന്നോ.. ആ പിന്നെ.. ഇന്ന് സ്കൂളിൽ പോണ്ട..” ഗൗരവത്തോടെ ഏട്ടൻ പറഞ്ഞപ്പോൾ സംശയത്തോടെ ഒന്ന് മുഖം ചുളിച്ചു.

“അല്ല അപ്പൊ ലീവ് പറയണ്ടേ.. അതും അല്ല ഏട്ടൻ ഇല്ലാത്തോണ്ടാ പോണ്ട പറയണേച്ചാൽ.. സാരമില്ല ഞാൻ ഒറ്റക്ക് പൊയ്ക്കോളാം..”

“അതൊക്കെ ഞാൻ ഹെഡ് മാഷിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഇന്ന് പോണ്ട “അത്രയും പറഞ്ഞുകൊണ്ട് ഏട്ടൻ പുറത്തേക്കിറങ്ങി.. ഒന്നും മനസ്സിലാവാതെ അച്ഛനെയും അമ്മയും നോക്കി..

” പോയി കിടന്നോ നന്ദു.. വെളിച്ചം വെക്കുന്നേ ഉള്ളൂ..” അച്ഛനും അമ്മയും ഏട്ടൻ പിന്നാലെ ഇറങ്ങി ഏട്ടൻ പോകുന്നത് നോക്കി നിന്നു.. അൽപനേരംഅവിടെ ചിന്തിച്ച് നിന്ന് പിന്നെ റൂമിലേക്ക് പോയി കിടന്നു.. എന്തുകൊണ്ട് മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.. ഉള്ളം പിടയുന്ന പോലെ.. ഹരിയേട്ടനെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു.. കണ്ണിൽ മയക്കം തട്ടുമ്പോൾ ഹരിയേട്ടൻ ആയിരുന്നു മനസ്സിൽ..

നേരം വെളുത്ത് എഴുന്നേറ്റ് വന്നപ്പോഴും പിന്നീട് ഓരോന്ന് ചെയ്യുമ്പോൾ അമ്മയും അച്ഛനും മുഖം തരുന്നുണ്ടായിരുന്നില്ല.. അച്ഛനോട് കാര്യം തിരക്കിയെങ്കിലും ഒഴിഞ്ഞുമാറി., അമ്മയും.. മേമയോട് ചോദിച്ചപ്പോൾ മേമക്കും അറിയില്ല..ഉച്ചക്ക് കഴിക്കുമ്പോഴും അച്ഛന്റെയും അമ്മയുടെയും മുഖം എന്തോ പോലെ ആയിരുന്നു..എന്തകൊണ്ടോ വല്ലാത്ത സങ്കടം തോന്നി.. അവരെന്തോ ഒളിക്കുന്നതുമാതിരി.. ചോദിച്ചാലും പറയില്ല എന്നുറപ്പുള്ളത് കൊണ്ട് വേഗം കഴിച്ചെഴുന്നേറ്റ് റൂമിൽ പോയി കിടന്നു.. ശർദ്ദി കാരണം വല്ലാത്ത തളർച്ചയുണ്ടായിരുന്നു.. ഓരോന്നാലോചിച്ച് പതിയെ മയങ്ങിപ്പോയി.. എപ്പോഴോ വയറിൽ ആരുടെയോ സ്പർശം അനുഭവപ്പെട്ടപ്പോൾ മയക്കം മുറിഞ്ഞു.. കൈയ്യെത്തിച്ച് നോക്കിയപ്പോൾ ഹരിയേട്ടനാണെന്ന് തോന്നി.. കണ്ണുതുറക്കാൻ മടിച്ചു.. ഒരുപക്ഷേ സ്വപ്നമാണെങ്കിലോ.. കണ്ണു തുറന്നാൽ പോയാലോ.. ഇടയ്ക്ക് ഇതേപോലെ വരാറുണ്ട്.. ഒരുപാട് സംസാരിക്കാറുണ്ട്.. പക്ഷേ കണ്ണു തുറക്കുമ്പോൾ അത് വെറും സ്വപ്നമായി തീരും.. അതുകൊണ്ട് കണ്ണുകളടച്ച് തന്നെ ആ കൈകൾ കോർത്തു പിടിച്ചു..

“കൊതി ആവുന്നു ഹരിയേട്ടാ ഒന്ന് കാണാൻ.. ഹരിയേട്ടന് കാണണ്ടേ നമ്മടെ വാവേനെ.” ഒരുതരം അപേക്ഷയായിരുന്നു.. അത്രയേറെ ആ മുഖം കാണാൻ കൊതിയുണ്ട്.

“ഞാൻ ഇവിടെയുണ്ട് നന്ദ.. നോക്കിക്കെ.. കണ്ണ് തുറക്ക് ” കൈകൾ ഒന്നുകൂടി കൂട്ടിപ്പിടിച്ച് ഹരിയേട്ടൻ പറഞ്ഞപ്പോൾ ഇല്ലെന്ന് തലയാട്ടി..

“സ്വപ്നമാണ് ഹരിയേട്ടാ.. കണ്ണു തുറന്നാൽ ഹരിയേട്ടൻ മാഞ്ഞുപോകും.. വേണ്ട.. ഞാൻ തുറക്കില്ല “

തുടരും…

ഇതിൽ നന്ദ ഹരിക്ക് അയച്ച റിപ്ലൈ ഒരു കത്തിലൂടെ അപ്രതീക്ഷിതമായി എന്നെ തേടി വന്ന വരികളാണ്.. അത് സീരിയസ് ആണോ പ്രാങ്ക് ആണോ അറിയില്ല.. എന്നാലും ആ വരികൾ ഇൻഫ്ലുൻസ്ഡ് മി….കഥയെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ട് പോണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *