കാത്തിരിപ്പൂ ~ ഭാഗം 05, എഴുത്ത്: ശിഥി

ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

“ഞാൻ ഇവിടെയുണ്ട് നന്ദ.. നോക്കിക്കെ.. കണ്ണ് തുറക്ക് ” കൈകൾ ഒന്നുകൂടി കൂട്ടിപ്പിടിച്ച് ഹരിയേട്ടൻ പറഞ്ഞപ്പോൾ ഇല്ലെന്ന് തലയാട്ടി..

“സ്വപ്നമാണ് ഹരിയേട്ടാ.. കണ്ണു തുറന്നാൽ ഹരിയേട്ടൻ മാഞ്ഞുപോകും.. വേണ്ട.. ഞാൻ തുറക്കില്ല “

“നന്ദ… നന്ദ…”കവിളിൽ തട്ടി ആ വിളി കേട്ടപ്പോൾ ഞെട്ടി കണ്ണുതുറന്നു.. കണ്ണുകളെ വിശ്വസിക്കാനായില്ല.. ഒരു കള്ളച്ചിരിയോടെ മുൻപിൽ ഹരിയേട്ടൻ.. വേഗം എഴുന്നേറ്റിരുന്നു സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.. ആ കൈകൾ തലയിലൂടെ തലോടുന്നുണ്ട്.

” ശരിക്കും നീ കഞ്ചാവടിക്കാറുണ്ടോ നന്ദ ” ചോദ്യം കേട്ട് ഹരിയേട്ടനിൽ നിന്നും മാറി ആ മുഖത്തേക്ക് നോക്കിയപ്പോൾ അതേ കള്ളച്ചിരി തന്നെ.. സ്വപ്നമാണെന്ന് കരുതി പറഞ്ഞതിനുള്ളതാണെന്ന് മനസ്സിലായപ്പോൾ എന്തോ ചമ്മൽ തോന്നി..

” ഒത്തിരി കൊതിയുണ്ടായിരുന്നോ നന്ദ എന്നെ കാണാൻ” മുഖം ഇരുകൈകളിലും കോരിയെടുത്ത് ഹരിയേട്ടൻ ചോദിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു..

“മ്മ്ഹ്.. ഒത്തിരി ഒത്തിരി കൊതിച്ചു.. നമ്മടെ വാവ ഇല്ലേ ഹരിയേട്ടാ.. അതാ..” പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഒന്നു തേങ്ങി.. കണ്ണുകൊണ്ട് വയറിലേക്ക് കാണിച്ചുകൊടുത്തു.. ഒരു കൗതുകത്തോടെ ഹരിയേട്ടൻ നോക്കുന്നുണ്ട്.

” ഞാൻ പറഞ്ഞതല്ലേ നന്ദ രണ്ടുമാസം കഴിഞ്ഞാൽ നിന്നെ കൊണ്ടുപോകാൻ വരുമെന്ന്.. ഇപ്പോ ഇനിയെന്തായാലും നിന്നെ കൊണ്ടുപോവുന്നില്ല.. ഉള്ളിലെ ആള് പുറത്തേക്ക് വരട്ടെ എന്നിട്ട് നമുക്ക് പോവാം” പതിയെ ഹരിയേട്ടൻ മടിയിലേക്ക് തലവെച്ച് കിടന്ന് വയറിൽ ഒന്ന് തലോടി വാവയ്ക്കൊരു മുത്തം നൽകി.. ചിരിയോടെ ഹരിയേട്ടന്റെ മുടിയിലൂടെ വിരലോടിച്ചു..

“അല്ല എന്തെ പറയാതെ വന്നേ.. ആരാ കൊണ്ടുവരാൻ വന്നേ.. ജിഷ്ണുവേട്ടൻ ആണോ.. അവർക്കൊക്കെ അറിയായിരുന്നോ” ഉള്ളിൽ തോന്നിയ സംശയങ്ങൾ ഒപ്പം ചോദിച്ചു.. വയറിലൂടെ തലോടുന്നത് നിർത്തി ഹരിയേട്ടൻ ഒരു കണ്ണിറുക്കി കാണിച്ചു.

“യെസ്.. ജിഷ്ണു ആണ് വന്നത്.. എല്ലാവർക്കും അറിയാമായിരുന്നു.. അമ്മയ്ക്കും നിനക്കും ഒഴിച്ച്.. രണ്ടാൾക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ കരുതി” പറഞ്ഞുകൊണ്ട് വീണ്ടും തലോടൽ തുടങ്ങി..

“വെറുതെ അല്ല കള്ളം പുറത്തു ചാടിലോച്ചിട്ടാ തോന്നണു അമ്മയും അച്ഛനും ഒന്നും മിണ്ടാതെ നടന്നിരുന്നേ.. നിക്ക് വിഷമായി.. സങ്കടം വന്നു “

“ഇപ്പൊ സന്തോഷമായില്ലേ ” വയറിൽ ഒന്ന് മുത്തി ഹരിയേട്ടൻ ചാടി എഴുന്നേറ്റ് നെഞ്ചോട് ചേർത്തു പിടിച്ചു.. ആ കരവലയത്തിനുള്ളിൽ എല്ലാം മറന്ന് ആ നെഞ്ചോട് ചേർന്നിരിക്കുമ്പോൾ ആ ഹൃദയതാളം എനിക്കുവേണ്ടി മാത്രമാണെന്ന് തോന്നിപ്പോയി..

“വാ താഴേക്ക് പോവാം”ഫ്രഷായി വന്ന ഹരിയേട്ടൻ പറയലും എടുക്കലും ഒപ്പമായിരുന്നു..

“ന്താ ഹരിയേട്ടാ ഇത്..വിട് ഞാൻ നടന്നു വന്നോളാം.. താഴെ നിർത്തു ഹരിയേട്ടാ “ചെറുതായി കാലിട്ടടിച്ചെങ്കിലും ഹരിയേട്ടൻ വിട്ടില്ല.

” അടങ്ങി കിടന്നോ.. വല്ലാതെ കളിച്ചാൽ ഇന്നിനി താഴേക്ക് പോകുണ്ടാവില്ല.. കേട്ടല്ലോ.”ഹരിയേട്ടൻ ദേഷ്യത്തോടെ പറഞ്ഞപ്പോ പിന്നെ അടങ്ങി കിടന്നു..

“ഹരിയേട്ടാ.. ഞാൻ… ഞാൻ നടന്നോളാം.. താഴെ എല്ലാരുമില്ലേ.. അവര് കണ്ട എന്താ വിചാരിക്യാ ” അല്പം മടിച്ചുകൊണ്ട് വെറുതെ പറഞ്ഞുനോക്കി.

” അവരൊന്നും വിചാരിക്കില്ല.. ഇങ്ങനെ ഇരിക്കുന്ന സമയത്ത് സ്റ്റെപ്പ് ഒന്നും ഉറങ്ങാൻ പാടില്ല.. നിന്റെടുത്ത് ആരാ ഇതിന്റെ മുകളിൽ കയറിക്കൂടാൻ പറഞ്ഞെ.. താഴെ എവിടേലും പോരായിരുന്നോ.. എന്തായാലും ഏട്ടന്റെ കുട്ടി ഇപ്പൊ സ്റ്റെപ്പിറങ്ങണ്ട. “

“ഇങ്ങനെ എടുത്തുകൊണ്ട് ഇറങ്ങാൻ ബുദ്ധിമുട്ടാണ് ഹരിയേട്ടാ.. ചിലപ്പോൾ നമ്മൾ രണ്ടും കൂടി വീഴും..””

“നീ വീഴാതിരുന്നാൽ പോരേ.. അത് ഞാൻ ഏറ്റു.. ഇത്രയും മസിലും ആരോഗ്യവുമുള്ള എന്റെ കയ്യിൽ നിന്ന് നീ വീഴില്ല..” പിരികം പൊന്തിച്ച് വലിയ ഗമയോടെയാണ് ഹരിയേട്ടൻ പറയുന്നത്..

” അടിതെറ്റിയാൽ ആനയും വീഴുമെന്നല്ലേ ഹരിയേട്ടാ.. ” വെറുതെ തമാശയ്ക്ക് പറഞ്ഞതും ആ മുഖം മങ്ങി..പതിയെ ഉയർത്തി കവിളിൽ ഒരു കടിയായിരുന്നു മറുപടി.

“ആഹ്… വേദനിച്ചു “

” വേദനിക്കാനാ തന്നെ.. മിണ്ടാതെ കിടന്നോ..ഇനി മിണ്ടിയ ഇപ്പൊ തന്നത് എല്ലാർടേം മുമ്പിൽ വെച്ച് തരും ” ഇത്തിരി കനപ്പിച്ച് ഹരിയേട്ടൻ പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാൻ പോയില്ല.. സ്റ്റെപ്പിറങ്ങുമ്പോൾ ആ കൈകളുടെ മുറുക്കം ഒന്നുകൂടി കൂടി.. ആ നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്ത് പൊതിഞ്ഞു പിടിച്ചു.. കുഞ്ഞു കുട്ടികളെ പോലെ ഞാനും ഹരിയേട്ടന്റെ കൈകളിലേക്ക് ഒതുങ്ങി കിടന്നു.. ഭക്ഷണം കഴിക്കുമ്പോൾ ഇടക്ക് ഇടക്ക് ഹരിയേട്ടൻ ഓരോ ഉരുള തനിക്ക് നേരെ നീട്ടും.. ആദ്യമൊക്കെ ഒരു ജാള്യത തോന്നിയെങ്കിലും പിന്നെ പിന്നെ അത് മാറി..

പിന്നീടുള്ള ഓരോ ദിവസവും ഹരിയേട്ടൻ ഒരു നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു.. സ്കൂളിലേക്ക് കൊണ്ടുപോകാനും വരാനും, ഭക്ഷണം വാരി തരാനും, വാശി പിടിക്കുമ്പോൾ സ്നേഹത്തോടെ ശാസിക്കാനും , ചേർത്ത് പിടിക്കാനും ഒരു നിഴൽപോലെ കൂടെ നടന്നു..

🍁🍁🍁🍁🍁

“അതെ ഇനി കരയൊന്നും വേണ്ട.. വെറുതെ വിഷമിച്ചിരുന്ന് ഉള്ളിലുള്ള ആളെ നി അങ്കലാപ്പിലാകണ്ട ട്ടോ” തിരിച്ചു പോകാൻ നേരം കണ്ണീർ തുടച്ചുതന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ അനുസരണയോടെ തലയാട്ടി..

” ഇനി നമ്മുടെ കുഞ്ഞൻ വന്നിട്ട് ഞാൻ ഒരു ലോങ്ങ് ലീവ് എടുത്തു വരും പോരെ.. അതുവരെ കരയാതെ സൂക്ഷിച്ചിരിക്കണം കേട്ടോ.. ഒന്ന് ചിരിച്ചേ.. ” പറഞ്ഞുകൊണ്ട് ഹരിയേട്ടൻ നെറ്റിമേൽ നെറ്റി മുട്ടിച്ചപ്പോൾ ഒന്ന് ചിരിച്ചു കൊടുത്തു.. ഇറങ്ങാൻ നേരം തനിക്കും കുഞ്ഞിനും ഓരോ മുത്തം നൽകി ഹരിയേട്ടൻ പുറത്തേക്കിറങ്ങി..ഉള്ളം ആർത്തലച്ച് കരഞ്ഞെങ്കിലും അത് പുറത്തു കാണിച്ചില്ല..ആ മനസ്സ് നൊന്താലോ.. താൻ തന്നെ ഹരിയേട്ടനെ പോവാതെ പിടിച്ചു നിർത്തിയാലോ.. അത് പാടില്ല.. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ ഒരു രാത്രിയെങ്കിലും പേടിക്കാതെ ഉറങ്ങുന്നുണ്ടെങ്കിൽ അത് രാജ്യം കാക്കുന്ന ഓരോ പട്ടാളക്കാരിലും അവർ അർപ്പിക്കുന്നു വിശ്വാസം കൊണ്ടാണ്.. എങ്ങനെ രാജ്യം കാക്കുന്ന ഒരുവനെ ഒരിക്കലും ദുഃഖത്തോടെ യാത്രയാക്കാൻ പാടില്ല.. ഇതൊക്കെ സ്വയം പറഞ്ഞു പഠിപ്പിച്ചെങ്കിലും അനുസരണക്കേട് കാട്ടി കണ്ണീർ ഒഴുകി തുടങ്ങി.. പെട്ടെന്നുതന്നെ ഉള്ളിലേക്ക് പോന്നു..ജനലിലൂടെ ഹരിയേട്ടൻ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ എന്തോകൊണ്ടോ ഹൃദയം കൊത്തിവലിക്കുന്ന പോലെ തോന്നി..

ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി പൊഴിഞ്ഞുവീണു.. അടുത്തില്ലെങ്കിലും മനസ്സുകൊണ്ട് ഹരിയേട്ടൻ കൂടെയുണ്ടായിരുന്നു.. എങ്കിലും ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഹരിയേട്ടനെ ഒരു നോക്ക് കാണാൻ കൊതിച്ചു.. പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ തന്നെക്കാളേറെ ഹരിയേട്ടനായിരുന്നു സന്തോഷം.. കുഞ്ഞിന്റെ ഓരോ വളർച്ചയിലും ജിഷ്ണുവേട്ടൻ ഫോട്ടോ എടുത്ത് ഹരിയേട്ടന് അയിച്ചു കൊടുത്തു..

തുടരും…

ഹരിക്ക് ഒന്നും പറ്റിയിട്ടില്ല😊😊..അഭിപ്രായം പറയണേ… എല്ലാരോടും ഒരുപാട് സ്നേഹം ❤️❤️❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *