ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി പൊഴിഞ്ഞുവീണു.. അടുത്തില്ലെങ്കിലും മനസ്സുകൊണ്ട് ഹരിയേട്ടൻ കൂടെയുണ്ടായിരുന്നു.. എങ്കിലും ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഹരിയേട്ടനെ ഒരു നോക്ക് കാണാൻ കൊതിച്ചു.. പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ തന്നെക്കാളേറെ ഹരിയേട്ടനായിരുന്നു സന്തോഷം.. കുഞ്ഞിന്റെ ഓരോ വളർച്ചയിലും ജിഷ്ണുവേട്ടൻ ഫോട്ടോ എടുത്ത് ഹരിയേട്ടന് അയിച്ചു കൊടുത്തു..
🍁🍁🍁🍁🍁🍁
മുഖത്തേക്ക് ഫ്ലാഷ് അടിച്ചപ്പോളാണ് ഓർമ്മയിൽ നിന്നും ഉണർന്നത്..വർഷങ്ങൾ കടന്നുപോയിരിക്കുന്നു..ജീവിത്തിൽ ഒരുപാട് മാറ്റങ്ങൾ കടന്നുവന്നു..പലരും ജീവിതത്തിൽ വന്നുപോയി..പലരും എന്നെന്നേക്കുമായി വിട്ടുപോയി. തീരാദുഃഖമേകി ചിലരൊക്കെ ജീവിക്കാനുള്ള ഊർജ്ജം തന്നു..
അഗസ്ത്യ.. അവളാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്..അവൾക്ക് വേണ്ടി മാത്രം ജീവിച്ചു തീർക്കുകയായിരുന്നു ഈ ജന്മം….. നന്ദ അടുത്തിരിക്കുന്ന ആളെ ഒന്ന് നോക്കി.. വാത്സല്യത്തോടെ.. സ്നേഹത്തോടെ.. അഭിമാനത്തോടെ..
“നന്ദ ഒരുപാട് അനുഭവിച്ചിട്ടുണ്ട് as a widow,as a single mother, as a woman.. പക്ഷേ she turned out to be an epitome of courage..the strongest woman I have ever seen.. എന്റെ എല്ലാ വിജയത്തിന് പിന്നിലെ ഒരേയൊരാൾ.. മൈ strength, my courage എല്ലാം ആ ഒരു വ്യക്തിയാണ്.. The person who stood by me, the better half of my father, the best gift by my father.. നന്ദ ഹരീഷ്..മൈ മോം.. ന്റെ അമ്മ.. ഈ ലോകത്തിൽ വെച്ച് ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്റെ അമ്മയോടാണ്..I admire her the most..ഒപ്പം I’m thankful to my father too.. Its his demise that made her strong.. എനിക്ക് അച്ഛനെ കണ്ട ഓർമ്മ പോലുമില്ല..എന്നാലും എനിക്ക് എന്റെ അച്ഛൻ ഒരുപാട് ഒരുപാട് ഇഷ്ടാ ഇങ്ങനെ ഒരു അമ്മയെ തന്നതിന്..പിന്നെ ഈ രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്ത ഒരാളുടെ മകളാണെന്ന് പറയാൻ.. I’m so proud.. ഓർമ്മ വെച്ച അന്ന് തൊട്ട് അച്ഛനായും അമ്മയായും ഒരു നല്ല സുഹൃത്തായും കൂടെ നിന്നിട്ടുള്ളതാണ് എന്റെ അമ്മ..the iron lady..അങ്ങനെയൊരു സ്ട്രോങ്ങ് ലേഡി എന്റെ ഒപ്പമുള്ളത് തന്നെയാണ് എന്റെ എല്ലാ വിജയത്തിനും കാരണം.. “അവൾ തന്നോട് ചേർന്നിരിക്കുന്നു നന്ദയെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ച് ആ കവിളിൽ ഒന്ന് മുത്തി.. ആ കാഴ്ച ക്യാമറ കണ്ണുകൾ അതിമനോഹരമായി ഒപ്പിയെടുത്തു..
“വൈഫ് ഓഫ് ലെഫ്ടെനന്റ് കമാൻഡർ ത്രിലോക് അറോറ…അഗസ്ത്യ ആണെങ്കിൽ ഒരു ഫൈറ്റർ പൈലറ്റ്.. രണ്ടുപേരും സെർവിങ് ദി നേഷൻ.. how do u feel for that and how do u adjust with eachother ? ” ഇന്റർവ്യൂ ചെയ്യുന്ന സിദ്ധിയുടെ ചോദ്യത്തിന് അഗസ്ത്യ ഒന്ന് ചിരിച്ചു..
“ആക്ച്വലി ഞങ്ങൾ രണ്ടുപേരും ..ത്രിലോക് and me, we are not adjusting with each other, we are just living for eachother.. and we are ഫീലിംഗ് പ്രൗഡ്.. സ്വന്തം രാജ്യത്തിനുവേണ്ടി സെർവ് ചെയ്യാ പറഞ്ഞാൽ its something different..ലൈഫ് എന്ന നാല് അക്ഷരത്തെകാൾ ഇന്ത്യ എന്ന അഞ്ച് അക്ഷരങ്ങൾക്ക് പ്രാധാന്യം നൽകാൻ പഠിപ്പിച്ചത് എന്റെ അമ്മയാണ്..ആ അഞ്ച് അക്ഷരങ്ങൾക്കുള്ളിൽ മരിച്ചു വീഴുന്ന ഓരോ പട്ടാളക്കാരന്റെ ജീവിതവും ഭാരതീയരായ് ജനിച്ചുവീഴുന്ന ഓരോരുത്തരുടെയും പ്രതീക്ഷകൾ ഒളിഞ്ഞിരിപ്പുണ്ട് എന്നു പഠിപ്പിച്ച് തന്നതും അമ്മയാണ്.. അത്കൊണ്ട് ഫീലിംഗ് പ്രൗഡ് ” പറഞ്ഞു തീർന്നതും അച്ഛന്റെ ഓർമ്മയിൽ അഗസ്ത്യയുടെ കണ്ണുകൾ നനവ് പടർന്നു..
“One of the bravest fighter pilots in the Indian defence… As a girl എന്താണ് അഗസ്ത്യ ത്രിലോകിന് പറയാനുള്ളത് ” സിദ്ധി അവസാന ചോദ്യമെന്നോണം ചോദിച്ചു..
” ഒരു ചെറിയ തിരുത്തുണ്ട് അഗസ്ത്യ ത്രിലോക് അല്ല അഗസ്ത്യ ഹരിനന്ദ.. Mrs. ത്രിലോക് ആണെങ്കിലും അഗസ്ത്യ ഹരിനന്ദ എന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം.. പിന്നെ as a girl എന്താ പറയാന്നുള്ളെ എന്ന് ചോദിച്ചാൽ as such ഒന്നുമില്ല..ഒരാൾ ഇങ്ങനെ ആവണം ഇങ്ങനെ ആവരുത് എന്നുപറഞ്ഞ് സമൂഹം ചാർത്തിക്കൊടുക്കുന്ന ഒരു ലേബലാണ് ഗേൾ ഓർ ബോയ് എന്നത്..gender is just a social responsibility.. ആ ഒരു റെസ്ട്രിക്ഷനിൽ നിന്നുകൊണ്ട് അങ്ങനെ ആവണോ വേണ്ടയോ തീരുമാനിക്കുന്നത് നമ്മളാണ്..എനിക്ക് അങ്ങനെ ഒരു റെസ്ട്രിക്ഷൻ ഉണ്ടായിരുന്നില്ല.. I was free to fly with my wings of dream.. I did… That’s why I’m here.. എല്ലാരോടും whether a girl or boy ഒന്നേ പറയാനുള്ളൂ.. Find the real you in yourself..try to understand that you..find your cup of tea.. Fight the obstacles and just fly and enjoy your freedom..That’s it.. Thanku “
“Thanku അഗസ്ത്യ for your valuable time ” അഗസ്ത്യയോട് നന്ദി പറഞ്ഞു അവസാന വാചകങ്ങളും പറഞ്ഞു സിദ്ധി നിർത്തി.. അവസാനമായി നന്ദയുടെയും അഗസ്ത്യയുടെയും ഒന്ന് രണ്ടു ഫോട്ടോ എടുത്ത് യാത്ര പറഞ്ഞ് ഇറങ്ങി.. അവർ പോയതും അഗസ്ത്യ നന്ദയെ ചുറ്റിപ്പിടിച്ച് അവളെ ഇറുകെ പുണർന്നു.
“താങ്ക്സ് അമ്മ for being there for me.. Promise me that u will be there for me every time.. എല്ലാ ജന്മത്തിലും എന്റെ അമ്മയായി ഉണ്ടാവുമെന്ന് പ്രോമിസ് മി അമ്മ.. I can’t be without you “. കുഞ്ഞു കുട്ടികളെ പോലെ വാശി പിടിക്കുന്നവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് നന്ദ മുത്തങ്ങൾ കൊണ്ട് മൂടി.. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..
“പ്രോമിസ്.. അമ്മ ഉണ്ടാവും എപ്പോഴും കൂടെ.. അതിപ്പോൾ ശരീരമായി അല്ലെങ്കിൽ പോലും മനസ്സുകൊണ്ട് അമ്മയെന്നും നിന്റെ കൂടെയുണ്ട്.. അമ്മയുടെ പുലിക്കുട്ടി ഇത്രയേ ഉള്ളൂ..”അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു നന്ദ അവളെ തന്നെ നോക്കിയിരുന്നു.. ഹരിയേട്ടനെ പോലെ തന്നെയാണ് അഗസ്ത്യ.. എല്ലാവരും അവൾക്ക് തന്റെ മുഖച്ഛായ ആണെന്ന് പറയുമ്പോഴും തനിക്ക് അവൾ ഹരിയേട്ടനെ പോലെയായിരുന്നു.. അല്ല ഹരിയേട്ടനെ തന്നെയാണ് താൻ അവളിലൂടെ കണ്ടിരുന്നത്..
” പുലിക്കുട്ടി അല്ലമ്മേ പൂച്ചക്കുട്ടി.. കണ്ടില്ലേ കരയുന്നേ.. ” കളിയാക്കിയുള്ള സ്വരം കേട്ട് രണ്ടുപേരും അങ്ങോട്ട് നോക്കി.. ത്രിലോകാണ്.. ഒന്ന് ചിരിച്ചു കൊണ്ട് തലയിലെ തൊപ്പിയൂരി അവൻ ടേബിളിൽ വച്ച് അവരുടെ അടുത്തേക്ക് വന്നു..
“അങ്ങോട്ട് നീങ്ങി കിടക്ക്.. ഞാൻ എന്റെ അമ്മടെ മടിയിൽ കിടക്കട്ടെ.” അഗസ്ത്യയെ ചെറുതായി തള്ളി അവൻ നന്ദയുടെ മടിയിലേക്ക് തല വെച്ചതും അഗസ്ത്യ ഒരു കള്ള ദേഷ്യത്തോടെ എഴുന്നേറ്റുപോയി.. അവളുടെ പോക്ക് കണ്ടവൻ നന്ദയെ നോക്കി ചിരിച്ചു..
” ആ പോക്ക് അത്ര ശരിയല്ലല്ലോ മോനെ.. ഇന്ന് നീ കുറേ വാങ്ങിച്ചു കൂട്ടും. “നന്ദ പറയുന്നത് കേട്ടവൻ മലർന്നു കിടന്നു നന്ദയെ നോക്കി..
“ആ പോയ സാധനത്തിനെകാൾ വലിയ പണിയൊന്നും എനിക്കിനി കിട്ടാനില്ല.. എന്നാലും ഒന്നു പോയി തണുപ്പിച്ചു വരാം” അവൻ എഴുന്നേറ്റ് പോകുന്നത് നോക്കി നന്ദ ചിരിച്ചു.
“പോയ പോലെ തിരിച്ചു വരണേ മോനെ “
” ശ്രമിക്കാം അമ്മേ” വിളിച്ചുപറഞ്ഞുകൊണ്ട് ത്രിലോക് ഉള്ളിലേക്ക് പോയി..
” എന്തിനാടോ Mrs. ത്രിലോക് എഴുന്നേറ്റ് പോന്നേ.. എന്തിനാ ഇത്ര ദേഷ്യം. “ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നവളെ അവൻ പിന്നിലൂടെ ചെന്ന് ചേർത്തു പിടിച്ചതും തിരിഞ്ഞ് അവനെയവൾ കെട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചിലേക്ക് തലചായ്ച്ചു..
“ലൗ യു ത്രിലോക്.. ലൗ യു സൊ മച്ച്..” അവൾ പറയുന്നത് കേട്ട് ആദ്യത്തെ അന്ധാളിപ്പ് മാറി അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു..
“താങ്ക് യു.. എന്റെ അമ്മയ്ക്ക് നല്ലൊരു മകനായതിന്.. എനിക്ക് നല്ലൊരു ഭർത്താവായതിന്…നല്ലൊരു ഫ്രണ്ട് ആവുന്നതിന്.. നല്ലൊരു ബ്രദർ ആവുന്നതിന്.. ഇടയ്ക്ക് എന്റെ അച്ഛൻ ആവുന്നതിന്.. താങ്ക് യു.. ആൻഡ് ലൗ യു.. ലൗ.. യു സൊ മച്ച്..” തേങ്ങി പറഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിൽ ഒന്ന് മുത്തി.. ഒരു ചിരിയോടെ ത്രിലോക് അവളുടെ മുടിയിലൂടെ തലോടിക്കൊണ്ടിരുന്നു..
“ഓഹ് അപ്പൊ യു ലൗ മി… എന്നാ നമുക്കൊന്നു കൂടിയാലോ.”കള്ളച്ചിരിയോടെ ത്രിലോക് പറഞ്ഞതും അവളവനെ തള്ളിമാറ്റി.. രണ്ട് കണ്ണുകളും അമർത്തി തുടച്ച് മുഖത്ത് ദേഷ്യം വരുത്തി..
” അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ തന്നെ ഞാൻ ഡിവോഴ്സ് ചെയ്യും.. Filthy idiot.. ” പറഞ്ഞു തീരും മുമ്പേ ത്രിലോക് അഗസ്ത്യയുടെ കൈകൾ പിന്നിലേക്ക് തിരിച്ച് തന്നോട് ചേർത്ത് നിർത്തി..
“എന്താ വിളിച്ചേ..call me again..കേൾക്കട്ടെ” ഒരു വല്ലാത്ത ഭാവത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ എല്ലാ പല്ലും കാട്ടി ഒന്ന് ചിരിച്ചു കൊടുത്തു.
” പിന്നാലെ നടന്നു കുപ്പിയിലാക്കിയതും പോരാ ഇപ്പോ ഞാൻ filthy idiot അല്ലെ.. “
” ഞാൻ വെറുതേ പറഞ്ഞതല്ലേ mr. ത്രിലോക് അറോറ.. ഇതൊക്കെ സീരിയസാക്കി എടുത്താലോ.. ” അവന്റെ കവിളിൽ പിടിച്ച് അവളൊന്ന് വലിച്ചു.. എന്നാലും കപട ദേഷ്യത്തോടെ ത്രിലോക് അവളിൽ നിന്നും അകന്നുമാറി.. കള്ള ദേഷ്യം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അഗസ്ത്യ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു..
“കണ്ണാ….” തേനൂറുന്ന ആ വിളിയിൽ അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു..
“അഹ് മതി മതി വല്ലാതെ സുഖിപ്പിക്കല്ലെ.. വാ അമ്മ അവിടെ ഒറ്റയ്ക്കേ ഉള്ളൂ..നീ കരഞ്ഞു വന്നപ്പോൾ വിഷമായി കാണും..”ത്രിലോക് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൾ തടഞ്ഞു..
” എന്നെ എടുക്കൂ പ്ലീസ്.. ” രണ്ട് കൈയും ഉയർത്തിപ്പിടിച്ച് കുഞ്ഞി പിള്ളേരെ പോലെ പറയുന്നവളെ കണ്ട് അവനു വാത്സല്യം തോന്നി.. ഒരു ചിരിയോടെ ത്രിലോക് അവളെ എടുത്ത് തോളിലേക്കിട്ടു.
“ലൗ യു ത്രിലോക് ” അവന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞുകൊണ്ടവൾ അവന്റെ തോളിലേക്ക് ചാഞ്ഞു..
“ലൗ യു ടൂ..” അവൻ തിരിച്ചും പറഞ്ഞു..
പുറത്തു ചെല്ലുമ്പോൾ നന്ദ സോഫയിൽ ഇരിപ്പുണ്ടായിരുന്നു..അഗസ്ത്യയെ കൊണ്ട് നന്ദയുടെ അടുത്തിരുത്തി.
“ദാ അമ്മ അമ്മടെ പുത്രി.. പിന്നെ രണ്ടുപേരും സംസാരിച്ചിരിക്കു.. ഞാൻ പോയി ഫ്രഷ് ആയി വരാം.. ഒരു രണ്ട് മിനിറ്റ്.. ഇന്നത്തെ ഡിന്നർ by me..” പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് പോകുന്നവനെ അഗസ്ത്യ പ്രണയത്തോടെ നോക്കിയിരുന്നു..
തുടരും….
ഒരു ആർട്ടിക്കളിൽ വന്ന ഫോട്ടോ കണ്ടപ്പോൾ എഴുതാൻ തോന്നിയ ഒരു കഥയാണ്.. കുറവുകൾ ഉണ്ടാവും… എന്നാലും അഭിപ്രായം പറഞ്ഞു പോണേ.. എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹം ❤️❤️❤️❤️🥰🥰🥰🥰