കാശുകൊടുത്ത് ഇവളെ ഹോട്ടല്‍ റൂമിലേക്ക് കൂടെ കൊണ്ട്പോവാനുളള പരിപാടിയാണെങ്കില്‍

മൈ ബാഡ് ലവര്‍

എഴുത്ത്:-ആദി വിഹാൻ

ആര്യന്‍റെ കൈയില്‍നിന്നും രക്ഷപ്പെടാന്‍ അവള്‍ കിടന്ന് കുതറി ബഹളം വച്ചു.. പിടുത്തം വിടുവിക്കാനായി അവന്‍റെ കൈയില്‍ അവള്‍ കടിച്ച് മുറിവേല്‍പ്പിച്ചു.. പക്ഷേ ശക്തമായ അവന്‍റെ കൈകളില്‍ അവള്‍ ഒരു പൂച്ചകുഞ്ഞിനെപോലെ ദുര്‍ബ്ബലയായിരുന്നു..

അദിതിയെ നിഷ്പ്രയാസം പൊക്കിയെടുത്ത് അവളെ അവന്‍ തന്‍റെ ബെഡ്ഡിലേക്കിട്ടു..

പിന്നെവേഗത്തില്‍ പിന്‍തിരിഞ്ഞ് അവന്‍ പെയ്ന്‍റിംഗ് ബുക്ക് കൈയിലെടുത്തു.. പക്ഷേ അത് ഷെല്‍ഫില്‍ പൂട്ടിവെക്കാന്‍ ആര്യനു സമയം ലഭിച്ചില്ല അതിന് മുന്‍പ് ബെഡ്ഡില്‍നിന്നും ചീറ്റയുടെ വാശിയോടെ കുതിച്ചെത്തിയ അവള്‍ ബുക്ക് വാങ്ങിക്കാനായി ആര്യനെ വട്ടംപിടിച്ചു..

വാശിയുടെ ഉന്‍മാദയായ അദിതിക്ക് പരിസബോധം നഷ്ടമായിരുന്നു.. അവള്‍ ചീറുകയും അവനെ ഉപദ്രവിക്കുകയും ചെയ്തു…

ആര്യന്‍ പെയിന്‍റിംഗ് ബുക്ക് അവള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തവിധത്തില്‍ പരമാവതി ഉയര്‍ത്തിപ്പിടിച്ചു.. അവന്‍റെ കൈകളിലേക്ക് അവള്‍ ചാടി നോക്കുകയും അവന്‍റെ കൈമേല്‍ അവള്‍ ശക്തിയായിവലിച്ച് തൂങ്ങുകയും ചെയ്തു പക്ഷെ ബുക്ക് ഇരിക്കുന്ന അവന്‍റെ കൈ മാത്രം താണില്ല..

തന്‍റെ ശ്രമംവിലപ്പോവില്ലെന്ന് മനസിലായ അവള്‍ കൂടുതല്‍ വീറോടെ സര്‍വ്വ ശക്തിയുമെടുത്ത് ആര്യന്‍റെ നെഞ്ചില്‍ ഇരു കൈകളും വച്ച് ചുമരില്‍ ചവിട്ടി അവനെ പുറകിലേക്ക് തളളി..

അങ്ങിനെ ഒരു ആക്രമണം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല.. ആര്യന്‍ അടിപതറി ബെഡ്ഡിലേക്ക് മലര്‍ന്നുവീണു..

ബുക്ക് വാങ്ങിക്കണം എന്ന വാശിയോടെ അവള്‍ ആര്യന് അനങ്ങാന്‍ സമയംകിട്ടുന്നതിന് മുന്‍പ് അവന്‍റെ നെഞ്ചിലേക്ക് ചാടികയറി ഇരുന്നു.. അവളെ പ്രതിരോധിക്കുന്ന ആര്യന്‍റെ ഇടതു കൈ അവളുടെ ഇടതു കാല്‍കൊണ്ട് ബെഡ്ഡില്‍ ചവിട്ടിപ്പിടിച്ച് അവള്‍ ബന്ധിച്ചു..

പിന്നെ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച അവന്‍റെ വലതുകൈയിലെ ബുക്ക് വാങ്ങിക്കാനായി അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞുവീണു.. നീളമുളള അവന്‍റെ കൈയിലെ ബുക്ക് കൈവശപ്പെടുത്താന്‍ അവള്‍ക്ക് അപ്പോളും കൈ എത്തിയിരുന്നില്ല..

പരിസരംമറന്ന് അവന്‍റെ നെഞ്ചിനെ ചവിട്ടിമെതിച്ച്കൊണ്ടവള്‍ ബുക്ക് കൈവശപ്പെടുത്താനായി അവന്‍റെ മുകളിലേക്ക് വീണ്ടും ഊര്‍ന്നുകയറി..

ആ സമയം അവള്‍ തീരെപ്രതീക്ഷിക്കാത്ത മറ്റൊന്നു സംഭവിച്ചു.. മല്‍പ്പിടുത്തത്തിനിടയില്‍ അവളുടെ ടീ ഷര്‍ട്ട് സ്ഥാനംതെറ്റി ഒതുങ്ങിയതും മനോഹരവുമായ അവളുടെ അരക്കെട്ട് അടങ്ങുന്ന വയര്‍ഭാഗം ന ഗ്നമാക്കപ്പെട്ടു.. അദിതിയുടെ ശ്രദ്ധമുഴുവനും ആര്യന്‍റെ കൈയിലുളള ബുക്കിലായിരുന്നു.. അവളുടെ മൃദുലമായ വ യര്‍ ആര്യന്‍റെ മുഖത്താണ് അമര്‍ന്നത്..

ഒരു നിമിഷത്തേക്ക് ആര്യന്‍റെ പ്രതിരോധം നഷ്ടമായി.. ദുര്‍ബ്ബലനായ അവന്‍ കണ്ണുകളടച്ച് കിടന്നു..

ആര്യന്‍റെ പ്രതീരോധം പെട്ടെന്ന് അവസാനിച്ചതില്‍ അദിതിക്ക് എന്തോ പന്തികേട്തോന്നി.. അവന്‍റെ മീശരോമങ്ങള്‍ അവളുടെ ന ഗ്നമായവയറില്‍ ഇക്കിളിപെടുത്തിയപ്പോളാണ് അദിതിക്ക് പരിസരബോധമുണ്ടായത്.. ‘യൂ ചീറ്റ് മീ.. യെന്ന് പറഞ്ഞ് അവനൊരു ചവിട്ട്കൊടുത്ത് അവന്‍റെ മുഖത്ത്നിന്നും അവള്‍ പിടഞ്ഞ്മാറി.. പക്ഷേ നിയന്ത്രണംവിട്ട് ബെഡ്ഡില്‍നിന്നും ഉരുണ്ട് അദിതി താഴേവീണു..

നിലത്ത് നിന്നും ഒരു നിലവിളികേട്ട ആര്യന്‍ പിടഞ്ഞെഴുന്നേറ്റ് താഴേക്കുനോക്കി..

നിലത്ത് വീണ് വേദനകൊണ്ട് ഞിരങ്ങുന്ന അദിതിയെ അവന്‍ കരുതലോടെ ഇരു കൈകള്‍കൊണ്ടും കോരിയെടുത്ത് ബെഡ്ഡിലേക്ക് കിടത്തി..

പക്ഷേ അവന്‍റെ പ്രതീക്ഷകള്‍ക്കപ്പുറമാണ് സംഭവിച്ചത്.. അദിതിയെ ബെഡ്ഡിലേക്ക് കിടത്തി എഴുന്നേല്‍ക്കുന്നതിന് മുമ്പ് അവളുടെ വലതു കാല്‍പാദം ആര്യന്‍റെ നഗ്നമായ നെഞ്ചിലേക്ക് വച്ച് അവള്‍ അവനെ ശക്തമായി പുറകിലേക്ക് ചവിട്ടിനീക്കി..

ബാലന്‍സ് നഷ്ടമായ അവന്‍ അടുത്തുളള ഒരുചെയറില്‍ തട്ടിത്തടഞ്ഞു.. ചെയറും ആര്യനും ഒരുമിച്ച് താഴേ വീണു..

അദിതി താഴേവീണ് വേദന അഭിനയിച്ചതാണെന്ന് അവന് അപ്പോളാണ് മനസിലായത്..

കിട്ടിയ അവസരം മുതലാക്കി അദിതി ബെഡ്ഡില്‍കിടന്ന പെയ്ന്‍റിംഗ് ബുക്ക് കൈവശപ്പെടുത്തി എഴുന്നേറ്റ് തൊട്ടടുത്ത റൂമിലേക്ക് ഓടി..

ആര്യന്‍ നിലത്തുനിന്ന് പിടഞ്ഞെഴുന്നേറ്റ് പുറകെ ഓടിയെങ്കിലും അവള്‍ റൂമിനകത്ത് കയറി കതകടച്ച് താഴിട്ടിരുന്നു..

ആര്യന്‍ ദേഷ്യത്തോടെ പിറുപിറുത്ത് തലക്ക് കൈകൊടുത്ത് സോഫാസെറ്റില്‍ അസ്വസ്ഥതയോടെ വന്ന് ഇരുന്നു..

സമയം നീങ്ങികൊണ്ടിരുന്നു..

കുറച്ച് കഴിഞ്ഞപ്പോളേക്കും അദിതി ഡോര്‍തുറന്ന് അവന്‍റെ മുന്‍പിലേക്ക് നടന്നെത്തി.. ആര്യന്‍ സോഫാസെറ്റില്‍ ഒരു കുറ്റവാളിയെപോലെ തലതാഴ്തി ഇരിക്കുകയായിരുന്നു.. ഒരു പൊട്ടിത്തെറി അവന്‍ പ്രതീക്ഷിച്ചിരുന്നു..

അടുത്തേക്ക് നടന്നെത്തിയ അദിതിയില്‍നിന്നും ബഹളമൊന്നും കേള്‍ക്കാത്തതിനാല്‍ ആര്യന്‍ തലയുയര്‍ത്തി അവളെ നോക്കി.. അദിതിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..

പെയ്ന്‍റിംഗ് ബുക്കില്‍നിന്നും കീറിയെടുത്ത ഒരു പേജ് അവളുടെ കൈയിലിരുന്നു വിറച്ചു.. അതില്‍ വരച്ച ചിത്രം ആര്യന്‍റെ മുന്‍പിലേക്ക് അവള്‍ നീട്ടിക്കാണിച്ചു..

ആര്യന്‍റെ നെഞ്ചില്‍ പരിപൂര്‍ണ്ണ ന ഗ്നയായി അവന്‍റെ കണ്ണുകളിലേക്ക് പ്രണയ പരവശയായി നോക്കികൊണ്ട് കമിഴ്ന്ന് കിടക്കുന്ന അദിതിയുടെ രൂപമായിരുന്നു പെയ്ന്‍റിങ്ങില്‍ ഉണ്ടായിരുന്നത്…

”വൈ യൂ ആര്യന്‍.? ഹൗ ക്രുവല്‍ യൂ.?

ചോദ്യത്തോടൊപ്പം അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..

ദയനീയമായ അവളുടെ ചോദ്യം ആര്യന്‍റെ ഹൃദയത്തിലെവിടെയോ ഒരു കാരമുള്‍ തറച്ചുകയറ്റിയ വേദനയുണ്ടാക്കി.. ചിത്രരചന ഏറെ ഇഷ്ടമായ അവന് ആ നിമിഷം അതിനെ ഏറെ വെറുത്തു..

കുനിഞ്ഞ ശിരസുമായി അവളുടെ കൈയില്‍നിന്നും പെയ്ന്‍റിംഗ് വാങ്ങിച്ച് ലൈറ്റര്‍ എടുത്തുരച്ച് അതിന് അവന്‍ തീ കൊടുത്തു.. അവന്‍റെ കൈയിൽ പെയ്ന്‍റിംഗ് എരിഞ്ഞടങ്ങി അടര്‍ന്നുവീണു..

”എങ്ങനേയോ സംഭവിച്ച് പോയ ഒരു തെറ്റാണത്.. ക്ഷമിക്കൂ അദിതീ..”

ആത്മാര്‍ത്ഥമായ ക്ഷമാപണമായിരുന്നു അത്.. ആ ചിത്രവും ആര്യന്‍റെ ചിന്തയില്‍ ഉടലെടുത്ത് മുന്‍കൂട്ടിവച്ചതാണെന്ന് അവള്‍ക്കറിയാമായിരുന്നു..

ആര്യന്‍റെ കൈയില്‍ താന്‍ കടിച്ച് മുറിവേല്‍പിച്ച മുറിവായില്‍ നിന്നും ര ക്തം കിനിഞ്ഞിറങ്ങുന്നത് കണ്ട അദിതിയുടെ ദേഷ്യമെല്ലാം ഒരു നിമിഷത്തേക്ക് സഹതാപമായ് മാറി.. പക്ഷേ അതവള്‍ പുറത്തുകാണിച്ചില്ല..

മുഖത്ത് അവനോടുളള ദേഷ്യവും വെറുപ്പും പ്രകടമാക്കി അവന്‍റെ കൈയിലെ മുറിവ് അവള്‍ തുടച്ച് വൃത്തിയാക്കികെട്ടി..

ഇരു വരും സോഫാസെറ്റില്‍ പരസ്പരം ഒന്നും ഉരിയാടാതെ ഇരുന്നു.. അല്‍പ സമയംകഴിഞ്ഞ് മൗനത്തിന് വിരാമമിട്ട് അവന്‍ ചോദിച്ചു..

”താന്‍ എന്നെ ഒന്നു സഹായിക്കുമോ.?”

ആര്യന്‍റെ ചോദ്യം കേട്ട് അദിതി കണ്ണുകള്‍ തുടച്ചു..

”ഉം..”

”ഇവിടെ ല ഹരി പദാര്‍ത്ഥങ്ങള്‍ കിട്ടുന്നയിടത്തേക്ക് എന്നെ ഒന്ന് എത്തിച്ച് തരുമോ.?”

അദിതി മനസിലാവാത്ത വിധത്തില്‍ അവനെ നോക്കി..

”ബ്രാന്‍റ് ഏതുവേണം.?” പരുക്കനായിരുന്നു ചോദ്യം..

”വിര്യംകൂടിയ ക ഞ്ചാവ് അല്ലെങ്കില്‍ കൊ ക്കൈ ന്‍ പോലെയുളളത് എന്തെങ്കിലും വേണമെനിക്കിന്ന്…”

”വാട്ട്..?” അവള്‍ക്ക് വിശ്വാസംവന്നില്ല..

”ലോകത്തിന് മുന്‍പില്‍ എനിക്ക് ഒരു മൂഡുപടത്തിന്‍റെ ആവശ്യമില്ല..”

ആര്യന്‍റെ ആവശ്യപ്രകാരം കാറില്‍ ഏറെദൂരം സഞ്ചരിച്ച് അവര്‍ ആള്‍ത്തിരക്കുളള ഇടുങ്ങിയ ഒരു ഗല്ലിയിലെത്തി.. അതിന്‍റെ അവസാനത്തില്‍ ഒരു പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന് താഴേ അവര്‍ കാറില്‍ നിന്നിറങ്ങി…

സ്റ്റ ഫ് വാങ്ങിച്ച് നഗരത്തിന് പുറത്തെ ആളൊഴിഞ്ഞ പ്രകൃതിരമണീയമായ ഒരു കുന്നിനു താഴെ അവനെ അവള്‍ എത്തിച്ചു..

അടുത്തദിവസം രാവിലെ തിരികെ കൊണ്ടുപോവാന്‍ എത്തണമെന്ന് അദിതിയോട് പറഞ്ഞ് അവന്‍ കുന്നിന് മുകളിലേക്ക് നടന്നു..

ആര്യന്‍ എന്ത് വിഡ്ഡിത്തരമാണ് പറയുന്നതെന്ന് അവള്‍ക്കുമനസിലായില്ല.. ഏറെ തണുപ്പുളള ഒരു രാത്രിയാണ് വരാന്‍ പോകുന്നത്.. മുന്‍കരുതലുകളൊന്നും ഇല്ലാതെ നേരംവെളുക്കുന്നത് വരെ അവിടെ കഴിച്ചുകൂട്ടാന്‍ അവന് ഭ്രാന്താണെന്ന് പറഞ്ഞ് അവള്‍ തിരികെ കാറിനടുത്തേക്ക് നടന്നു.. കാറിന്‍റെ ഡിക്കിയില്‍നിന്നും തണുപ്പിനുപയോഗിക്കുന്ന ഒരു കോട്ടെടുത്ത് അവന് നല്‍കി അവള്‍ തിരികെ നടന്നു..

നേരം ഇരുട്ടിത്തുടങ്ങി.. നേപ്പാളിന്‍റെ ആകാശത്ത് നക്ഷത്രങ്ങള്‍ കണ്ണുതുറന്നു.. പ്രകൃതിശാന്തമായ ഒരിടത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഒരു പാറക്ക് മുകളില്‍ അവന്‍ ചമ്രംപടിഞ്ഞിരുന്നു… പിന്നെ ഒരു ക ഞ്ചാവ് ചുരുട്ട് ചുണ്ടില്‍വച്ച് തീ കൊളുത്തി… ആസ്വദിച്ച് വലിച്ച് പുക അവന്‍ ആകാശത്തേക്ക് പറത്തിവിട്ടു..

അല്‍പസമയം കഴിഞ്ഞപ്പോള്‍ ല ഹരി ആത്മാവിനോട് രഹസ്യങ്ങള്‍ കൈമാറാന്‍ തുടങ്ങി.. അവന്‍ കണ്ണുകളടച്ച് ഏകാഗ്രനായി ഇരുന്നു..

ഏതാനും മിനിട്ടുകള്‍ കടന്നുപോയി നട്ടെല്ലിന് താഴേനിന്നും പുറപ്പെട്ട ഒരു കൊളളിയാന്‍ ശരീരത്തിലൂടെ പടര്‍ന്നുപിടിച്ചുകയറുന്നത് അവനറിഞ്ഞു.. പുറത്തെ ലോകത്തിന്‍റെയും അകത്തേ ലോകത്തിന്‍റെയും ഇടയിലുളള കനത്ത ഭിത്തി പതിയെ നിര്‍വിര്യമായിത്തുടങ്ങി.. പിന്നെ അവരണ്ടും കൂടിച്ചേര്‍ന്ന് ഒരുലോകമായിമാറി.. ലോകത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷം അവനിലേക്ക് ഒഴുകിയെത്തി… അവന്‍ നിര്‍വൃതിയില്‍ പൊട്ടിച്ചിതറി.. ധൂളികളായി പിരിഞ്ഞ അവന്‍ പ്രകൃതിയുടെ ഒരു കണിക മാത്രമായിമാറി.. പിന്നെ ശരീരമില്ലാത്ത ആത്മാവായി ഭൂമിക്ക് പുറത്തേക്കൊഴുകി..

അടുത്ത ദിവസം രാവിലെ ആര്യനെതേടി അദിതി എത്തി.. പാറക്ക് മുകളില്‍ താന്‍ പോകുമ്പോള്‍ ഇരുന്നിരുന്ന അതേ ഇരിപ്പാണ് ആര്യന്‍ ഇപ്പോളും ഇരിക്കുന്നതെന്ന് അവള്‍ക്ക് മനസിലായി.. തണുപ്പിന് കൊടുത്ത കോട്ട് അടുത്ത് ഭദ്രമായി ഇരിക്കുന്നുണ്ട്.. ക ഞ്ചാവടിച്ച് തണുത്ത് ആള് വടിയായിപ്പോയോ എന്ന് അവള്‍ സംശയിച്ചു..

അദിതിയുടെ കൂടെ തിരികെ ഹോട്ടലിലേക്ക് തിരിക്കുമ്പോള്‍ അവന്‍ ഏറെ സന്തോഷവാനായി കാണപ്പെട്ടു.. തലേദിവസത്തെ നോവിക്കുന്ന ഓര്‍മ്മകളൊന്നും അവനെ അലട്ടിയിരുന്നില്ല..

അന്നത്തെ ദിവസം പകല്‍ ഒരു ക്യാമറയും പിടിച്ച് മ്യൂസിയങ്ങളും ചില ആര്‍ട്ട് ഗാലറികളും ചില പൈതൃകങ്ങളും അവര്‍ സന്ദര്‍ശിച്ചു.. ലോകത്തിലെ ശുദ്ധവര്‍ഗ്ഗമെന്ന് അവകാശപ്പെടുന്ന ആര്യന്‍മാരുടെ കടന്നുകയറ്റത്തിന്‍റെ ശേഷിപ്പുകളെകുറിച്ച് കൂടുതല്‍ തൊട്ടറിയുക എന്ന ലക്ഷ്യവും അതിന് പുറകിലുണ്ടായിരുന്നു..

പതിറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നും മനുഷ്യരാശിയുടെ കുടിയേറ്റങ്ങളുടെ വലിയ കഥകളെ പേറുന്ന അതിഥികളായ കൊച്ചുശിലാഫലകങ്ങളേയും അവശേഷിപ്പുകളേയും അത്ഭുതത്തോടെ യാണ് ആവന്‍ നോക്കിക്കണ്ടത്..

പഴമയുടെ കേട്ടുപഴകിയ സങ്കല്‍പങ്ങളുടെ പലചിത്രങ്ങള്‍ ഒരു സ്ക്രീനിലെന്നപോലെ അവന്‍റെ മനസിലൂടെ മിന്നിമാഞ്ഞു.. അവശേഷിപ്പുകള്‍ ബാക്കിവച്ച് കാലം കുതിച്ചുപായുന്നു.. ആര്‍ക്കുവേണ്ടിയും അത് കാത്തു നില്‍ക്കില്ല… നാളേക്കുളള കരുതിവെപ്പുകളെ ഇന്ന് ഭൂമി ഗര്‍ഭം ചുമക്കുന്നു..

കാഴ്ചകളിലേക്കാഴ്ന്നിറങ്ങി ചെല്ലുമ്പോള്‍ ആര്യന്‍ തന്നെ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്ന് അവള്‍ക്കുതോന്നി..

ആര്യന്‍റെ സംസാരത്തിലും പെരുമാറ്റത്തിലും മുന്‍പത്തേതില്‍ നിന്നും ഒരു അകല്‍ച്ചയുണ്ട്.. അവന്‍ തന്നോട് കൂടുതല്‍ അടുത്തിടപഴകിയിരുന്നെങ്കിലെന്ന് അവള്‍ ഏറെ ആഗ്രഹിച്ചു.. അവള്‍ ആര്യനെ മുട്ടിയുരുമ്മി കൈകോര്‍ത്ത് നടക്കാന്‍ ആഗ്രഹിച്ചു..

താന്‍ ഒരു ഒരു ഡ്രൈവര്‍മാത്രമാണ്.. ഏതാനും ദിവസങ്ങള്‍ക്കപ്പുറം തിരിച്ചു പോകേണ്ട ഒരു സഞ്ചാരിമാത്രമാണ് ആര്യന്‍.. പിന്നെ താനെന്തിന് അവന്‍റെ സൗഹൃദം അതിയായി ആഗ്രഹിക്കണമെന്ന് അവള്‍ സ്വയം ചിന്തിച്ചു..

അന്നത്തെ സന്ദര്‍ശനങ്ങളെല്ലാം കഴിഞ്ഞ്.. ആര്യന്‍റെ ആവശ്യപ്രകാരം ഒരു ഡാന്‍സ്ബാ റിലേക്ക് അവള്‍ അവനെ എത്തിച്ചു.. കാതുതുളക്കുന്ന ഡി. ജെയും അല്‍പവ സ്ത്രധാരികളായ സുന്ദരിമാരും ലൈറ്റ് അറേജ്മെന്‍റുകളും കാഡ്മണ്‍ഠുവിന്‍റെ രാത്രികളെ ആഘോഷരാവുകളാക്കിമാറ്റും..

സിരകളില്‍ ല ഹരിയുമായി മേനിയഴക് വെളിവാക്കി കാശുളള യുവതലമുറയും ടൂറിസ്റ്റുകളും അവിടെ ജീവിതം ആഘോഷിക്കുന്നു..

അവരില്‍ ഒരാളായി ആര്യനും ചേര്‍ന്നു.. അദിതിയെ അവന്‍ ഡാന്‍സ് പാര്‍ട്ടണറായി ക്ഷണിച്ചെങ്കിലും ക്ഷണംനിരസിച്ച് അവള്‍ ഒരുമൂലയിലെ ഒരു ചെയറില്‍ ഒരു ബി യര്‍ബോട്ടിലുമായി സ്ഥാനംപിടിച്ചു..

കൈയില്‍ മ ദ്യബോട്ടിലും കൈയില്‍ എരിയുന്ന സി കരറ്റുമായി ആര്യന്‍ തിരക്കില്‍നിന്നും അല്‍പംമാറി ഒറ്റക്ക് ഡി. ജെക്കൊത്ത് ചുവടുകള്‍ വച്ചു..

കുറച്ച് കഴിഞ്ഞപ്പോളേക്കും ഏതാനും പെണ്‍കുട്ടികളെത്തി അവന് കമ്പനി കൊടുത്ത് ചുറ്റിലും നൃത്തം ചെയ്യാനെത്തി.. അവന്‍ അവരോട് തമാശകള്‍ പറഞ്ഞു ചിരിക്കുന്നതും അവര്‍ അവന്‍റെ ശരീരത്തോട് മുട്ടിയുരുമ്മി ഡാന്‍സ്ചെയ്യുന്നതും അദിതിക്ക് ഇഷ്ടമായില്ല..

ഡാന്‍സ് ഏറെനേരം നീണ്ടുനിന്നു.. ആര്യന്‍റെ കൈയില്‍ മ ദ്യബോട്ടിലുകള്‍ കാലിയായികൊണ്ടിരുന്നു.. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി അവന്‍റെ മേല്‍ ആമിത സ്വാതന്ത്യംമെടുക്കുന്നത് അവള്‍ കണ്ടു.. അവന്‍റെ കൈപിടിച്ച് അവളുടെ ഹി പ്പില്‍വെക്കുകയും അവനെ ഗാഡമായി പുണരുകയും ചെയ്തു..

അദിതിക്ക് അവിടെനിന്നും എത്രയും പെട്ടെന്ന് മടങ്ങിപ്പോയാല്‍മതിയെന്ന് തോന്നി..

കുറച്ച് സമയം കഴിഞ്ഞപ്പോളേക്കും കൂട്ടത്തില്‍ നിന്നും ഒരുത്തി അവന്‍റെ കാതില്‍ എന്തോസ്വകാര്യം പറഞ്ഞ് അവന്‍റെ കൈപിടിച്ച് ഡാന്‍സ് ബാറിന് പുറത്തേക്ക് നടന്നു.. ആര്യന്‍ തിരികെപോകാനായി അദിതിയെ കൈമാടിവിളിച്ചു.. അവള്‍ മുറുമുറുപ്പോടെ അവനരികിലെത്തി..

ബാറില്‍ നിന്നും പരിജയപ്പെട്ടപെണ്‍കുട്ടി മ ദ്യലഹരിയില്‍ അവന്‍റെ നെഞ്ചോട് ചേര്‍ന്ന് പ്രണയപരവശയായി നില്‍ക്കുന്നത് കണ്ട അദിതി പറഞ്ഞു..

”ആര്യന്‍ നീ ഒരു തെ ണ്ടിയാണ്.. കണ്ട പേപിടിച്ച പെണ്ണുങ്ങളുടെ കൂടെ ഇങ്ങനെ..” വാക്കുകള്‍ മുഴുവനായും അവള്‍ പൂര്‍ത്തിയാക്കിയില്ല..

അത്കേട്ട അവന്‍ പുഞ്ചിരിയോടെ പറഞ്ഞു..

”ആയിരിക്കാം.”

”കാശുകൊടുത്ത് ഇവളെ ഹോട്ടല്‍ റൂമിലേക്ക് കൂടെ കൊണ്ട്പോവാനുളള പരിപാടിയാണെങ്കില്‍ എന്‍റെ കാറില്‍ ഇവളെ കയറ്റാന്‍ ഞാന്‍ സമ്മതിക്കില്ല..”

”അവള്‍ക്കാണ് എന്‍റെകൂടെ വരണമെന്ന് നിര്‍ബന്ധമുളളത്.. ഞാന്‍ മറ്റൊരു കാര്‍ പിടിച്ചോളാം.”

ആര്യന്‍ പതിവുപോലെ തന്‍റെ പേഴ്സ് എടുത്ത് അവളുടെ നേര്‍ക്ക് നീട്ടി..

അദിതി പേഴ്സ് വാങ്ങി അതിലെപണം മുഴുവനും അവന്‍റെ ക്രഡിറ്റ് കാര്‍ഡും എടുത്ത് കാലിയായ പേഴ്സ് അവന്‍റെ കൈയില്‍ വാശിയോടെ വച്ച് കൊടുത്തു..

അത് കണ്ട് അവന്‍ അദിതിക്കൊരു പുഞ്ചിരി സമ്മാനിച്ചു..

”നാളെ രാവിലെ ഒന്‍പതിന് കാറുമായിവരണം.. ഇവിടുത്തെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്..”

ഇഷ്ടമില്ലായ്മ പുറത്ത് കാണത്തക്കവിധത്തില്‍ ചിറിക്കോട്ടി ഗോഷ്ടികാണിച്ച് അദിതി കൈയിലെ നോട്ടുകള്‍ എണ്ണിക്കൊണ്ട് അവളുടെ കാറിനടുത്തേക്ക് നടന്നു..

അടുത്ത ദിവസം രാവിലെ അവള്‍ ആര്യന്‍റെ റൂമിലേക്കെത്തുമ്പോള്‍ അവന്‍ കോഫികുടിക്കുകയായിരുന്നു… അദിതി അനിഷ്ടത്തോടെ ചുറ്റുപാടും തിരയുന്നത് കണ്ട് അവന്‍ പറഞ്ഞു..

”അവള്‍ അതിരാവിലെ എഴുന്നേറ്റുപോയി..”

തലേന്ന് ആര്യന്‍റെ പേഴ്സില്‍ നിന്നെടുത്ത ക്രഡിറ്റ് കാര്‍ഡും പണവും പേഴ്സിലേക്ക് തിരികെ വെക്കുമ്പോള്‍ അവള്‍ ചോദിച്ചു..

”കാശിന് എന്ത് ചെയ്തു..?”

”അവള്‍ സൗഹൃദംതേടി എന്‍റെകൂടെ വന്നു… ഇന്നുരാവിലെ സന്തോഷത്തോടെ തിരികെപോയി അതില്‍ പണം ഒരു ഘടകമല്ല..”

റൂമിലൂടെ നിരീക്ഷണം നടത്തുമ്പോള്‍ ബെഡ്ഡിലെ തലയിണയില്‍ പുരണ്ട ലിപ്റ്റിക്ക് ശ്രദ്ധയില്‍പെട്ട അദിതി അതെടുത്തെറിഞ്ഞ് അനിഷ്ടത്തോടെ പറഞ്ഞു..

”തെരുവിലുളള പെ ണ്ണുങ്ങളെയെല്ലാം ബെഡ്ഡിലേക്ക് ക്ഷണിക്കുന്ന നീ മാന്യതയുടെ മുഖംമൂടിയണിയരുത്..?”

ചോദ്യത്തിന്‍റെ പൊരുള്‍ മനസിലാക്കിയ അവന്‍ പറഞ്ഞു..

”പാവമായിരുന്നു അവള്‍.. ഇന്നലെ മനസ്തുറന്ന് കുറേയധികം സംസാരിച്ചു… കുറേ ചിരിച്ചു.. കുറേ കരഞ്ഞു.. എന്‍റെ നെഞ്ചില്‍ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങി.. രാവിലെ എഴുന്നേറ്റ് പോയി..”

അത് ഇഷ്ടപ്പെടാതെ അവള്‍ പറഞ്ഞു..

”നീ ഒരു തെമ്മാടിമാത്രമാണ് ആര്യന്‍.”

അദിതിക്കായി തയ്യാറാക്കിയ ചുടു കോഫി കൈമാറുമ്പോള്‍ അവന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

”ആയിരിക്കാം.. നിനക്ക് ഇഷ്ടമുളളത് നീ സങ്കല്‍പിക്കുക..”

കോഫികുടി കഴിഞ്ഞ് ആര്യന്‍ ഡ്രസ് ചേഞ്ച് ചെയ്ത് ക്യാമറയും എടുത്തിറങ്ങി..

പ്രാദേശികമായിട്ടുളള ചില ക്ഷേത്രങ്ങളും പുരാതനമായ ചില ബുദ്ധക്ഷേത്രങ്ങളും സന്ദര്‍ശിച്ച് കുറെയേറെ ഫോട്ടോകളെടുത്തു.. അവിടുത്തെ മുതിര്‍ന്ന സന്യാസിമാരുമായി പല കാര്യങ്ങളെകുറിച്ച് ചോദിച്ചുമനസിലാക്കി.. അവന്‍ അറിയാന്‍ ആഗ്രഹിച്ച കുറേ ഏറെ വിവരങ്ങള്‍ അവന്‍ ശേഖരിച്ചു.. പൂര്‍ണ്ണ തൃപ്തനായാണ് ആര്യന്‍ അന്ന് മടങ്ങിയത്..

മിത്തുകളില്‍ മറഞ്ഞിരിക്കുന്ന ദൈവ സങ്കല്‍പങ്ങളെകുറിച്ചും പ്രാദേശികമായി സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ ഉത്ഭവത്തെകുറിച്ചും അവ രൂപീകരിക്കപ്പെട്ട ഘടനയെകുറിച്ചും രചിക്കപ്പെട്ട പൂര്‍വ്വീക ഗ്രന്ദങ്ങളുടെ അറിവ് വച്ച് കൂടുതല്‍ കാര്യങ്ങള്‍ അവന്‍ തൊട്ടറിയുകയും ചെയ്തു..

അന്നത്തെ ദിവസവും വൈകിയിട്ട് അവര്‍ ഡാന്‍സ് ബാ റിലേക്കാണ് മടങ്ങിയത്…

അദിതി ഒരു ബി യര്‍ ബോട്ടിലുമായി ഒരു കോണിലെ ടേബിളില്‍ സ്ഥാനമുറപ്പിച്ചു.. ആര്യന്‍ പതിവുപോലെ മ ദ്യബോട്ടിലുമായി ഡി.ജേക്ക് ആസ്വദിച്ച് നൃത്ത ച്ചുവടുകള്‍ വച്ചു..

അധികം താമസിയാതെ ഒറ്റക്ക് ഡാന്‍സ് ചെയ്യുന്ന ആര്യന് കമ്പനി നല്‍കാന്‍ പെണ്‍കുട്ടികള്‍ എത്തുമെന്ന് അവള്‍ക്കറിയാം.. അവളില്‍ ഒരാള്‍ അവനെ ഹോട്ടല്‍റൂമിലേക്കു ക്ഷണിക്കും.. അവളുടെ മനസ് അസ്വസ്ഥമായി..

ആര്യന്‍ തനിക്കാരുമല്ലെന്ന് അദിതി സ്വയം മനസിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ അതില്‍ പരാജയപ്പെട്ടു..

അപ്പോളേക്കും ഏതാനും പെണ്‍കുട്ടികള്‍ ചുവടുകള്‍ വച്ച് ആര്യനെ സമീപിച്ചിരുന്നു..

ഒരു മ ദ്യബോട്ടില്‍ വാങ്ങിച്ച് വായിലേക്ക് കമിഴ്തി അവള്‍ ആര്യന്‍റെ അടുത്തേക്ക് നടന്നു.. ആര്യന്‍ അവളെ തന്‍റെ അരികിലേക്ക് മാടിവിളിച്ചു..

ആര്യന്‍റെ ഗേള്‍ഫ്രണ്ടാണ് അദിതിയെന്ന് വിചാരിച്ച പെണ്‍കുട്ടികള്‍ അവള്‍ക്ക് ആര്യന്‍റെ മുന്‍പിലേക്ക് വഴിയൊരുക്കി ഒതുങ്ങിക്കൊടുത്തു..

അദിതി ആര്യനുമൊത്ത് ചുവടുകള്‍ വച്ചു.. അവള്‍ ഏറെ സന്തോഷ വതിയായിരുന്നു.. സമയം നീങ്ങികൊണ്ടിരുന്നു അദിതിക്ക് ല ഹരി തലക്കുപിടിക്കാന്‍ തുടങ്ങിയിരുന്നു..

അവള്‍ ആര്യനെ പ്രണയാര്‍ദ്രമായി പുണരാനും കിസ്സ് ചെയ്യാനും ആഗ്രഹിച്ചു.. അവളുടെ ശ്രമങ്ങളെല്ലാം ആര്യന്‍ വിലക്കി.. അവള്‍ നിരാശയോടെ ചോദിച്ചു..

”ആര്യന്‍ ഞാന്‍ ഒരു പാവപ്പെട്ട ടാക്സിഡ്രൈവറായത് കൊണ്ടാണോ നിനക്ക് എന്നെ ഇഷ്ടമില്ലാത്തത്..? ഞാന്‍ കാണാന്‍ ഭംഗിയില്ലാത്തത് കൊണ്ടാണോ മറ്റുളളവരെപോലെ എന്നെ നീ ചുംബിക്കാത്തത്.?”

അവന്‍ അവളെ ചേര്‍ത്ത് നിര്‍ത്തി അവളുടെ കാതില്‍ പറഞ്ഞു..

”അദിതീ നീ മ ദ്യലഹരിയിലാണ് അതു കൊണ്ടാണ് നിനക്കിങ്ങനെയെല്ലാം തോന്നുന്നത്.. നാളെ ഇതു പറഞ്ഞ് എന്‍റടുത്ത് നീ വഴക്കിന് വരും..”

”അല്ല ആര്യന്‍… ലഹരിയിലല്ല ഞാന്‍.. നിനക്ക് എന്നെ ഇഷ്ടമില്ല, അതാണ് കാര്യം.”

അദിതി ഡാന്‍സ്മതിയാക്കി ആര്യന്‍റെ കൈ പിടിച്ച് പുറത്തേക്ക് വലിച്ചു..

”നമുക്ക് ഇവിടെ നിന്നും പോകാം.. എനിക്കിഷ്ടമില്ല ഇവിടെ നില്‍ക്കുന്നത്..”

ബാ റില്‍നിന്നിറങ്ങി അവര്‍ ഹോട്ടലിന്‍റെ പാര്‍ക്കിങ്ങിലെത്തി.. അദിതിയും തിരികെപോകാതെ ആര്യന്‍റെ കൈപിടിച്ച് അവന്‍റെ റൂമിലേക്ക് നടന്നു.. ആര്യന്‍ അതിനെ എതിര്‍ത്തില്ല..

ഹോട്ടല്‍ റൂമിലെത്തിയ അദിതി കുളികഴിഞ്ഞ് ഫ്രഷായി ആര്യന്‍റെ ഒരു ബര്‍മുഡയും ടീഷര്‍ട്ടുമണിഞ്ഞ് സുന്ദരിയിയി നിന്നു..

അല്‍പനേരത്തെ വര്‍ത്തമാനങ്ങള്‍ക്ക് ശേഷം അദിതിക്ക് കിടക്കാനായി അടുത്ത റൂം കാണിച്ച് കൊടുത്തെങ്കിലും ആവള്‍ ആര്യന്‍റെ അടുത്ത് ബെഡില്‍ കയറിക്കിടന്നുകൊണ്ട് പറഞ്ഞു..

”അവളെപോലെ ഇന്ന് ആര്യനോട് എനിക്ക് കുറേ സംസാരിക്കാനുണ്ട്.. കുറെ കരയണം കുറേ ചിരിക്കണം പിന്നെ ആര്യന്‍റെ നെഞ്ചില്‍കിടന്ന് ഉറങ്ങണം..”

ഒരു കുഞ്ഞിനേപ്പോലെ വാശിപിടിക്കുന്ന അവളെ ആര്യന്‍ കൗതുകത്തോടെ നോക്കി.. അവള്‍ ആര്യന്‍റെ കൈയിലേക്ക് തലവച്ച് അവനെ ചേര്‍ന്നു കിടന്നു.. ആര്യന്‍ അവളുടെ മുടിയിഴകളെ തലോടി..

രാവേറെയായിട്ടും അദിതി അവളുടെ കുടുംബത്തെപറ്റിയും പ്രാരാബ്ദങ്ങളെ പറ്റിയും അവളുടെ സ്വപ്നങ്ങളെ പറ്റിയും വാതോരാതെ സംസാരിച്ച്കൊ ണ്ടിരുന്നു.. ആര്യന്‍ അതിന് ശ്രദ്ധാപൂര്‍വ്വം ചെവികൊടുത്തു..

പഠനം താല്‍ക്കാലികയായി നിര്‍ത്തിവച്ചാണ് അവള്‍ ടാക്സിഡ്രൈവറായി ജോലിചെയ്ത് ഗ്രാമത്തിലുളള തന്‍റെ പാവപ്പെട്ട കുടുംബത്തെ പുലര്‍ത്തിയിരുന്നത്..

കൂറേ സമയം കഴിഞ്ഞപ്പോള്‍ ആര്യന്‍റെ നെഞ്ചിലേക്ക് തലചായ്ച്ച് ഒന്നുകൂടി അവനിലേക്ക് ചേര്‍ന്ന് കിടന്ന അവള്‍ പ്രണയം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു..

”നീ യാദൃശ്ചികമായി വരച്ചതാണെങ്കില്‍പോലും ഇപ്പോള്‍ എനിക്കറിയാം നീ വരച്ച ചിത്രത്തിന്‍റെ പൊരുളെന്തെന്ന്.. ഞാന്‍ നിന്നെ അഗാതമായി പ്രണയിക്കുന്നു ആര്യന്‍..”

ആര്യന്‍ അവളുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തി..

”ഏതാനും ദിവസങ്ങള്‍കൊണ്ട് തീര്‍ന്നുപോകുന്ന പ്രണയമാണ് എന്‍റെത്.. താമസിയാതെ ഈ നാടുവിട്ട്പോകും ഞാന്‍… പ്രണയത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞ് വെണ്ണീറായിമാറും നീ.. അതിനിടവരേണ്ട അദിതീ..”

ആര്യന്‍റെ മുഖത്ത് അവളുടെ മുഖം മൃദുലമായി ഉരുമ്മികൊണ്ട് കുസൃദിയോടെ അവള്‍ പറഞ്ഞു..

”പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാനും.. നീ വിളിച്ചാല്‍പോലും നിന്‍റെകൂടെ വരാന്‍ കഴിയില്ലെനിക്ക് ആര്യന്‍.. പിന്നെ എന്തിനു നീ എന്നെയോര്‍ത്ത് ഭയപ്പെടണം.. മടങ്ങുന്നത് വരെയെങ്കിലും എന്നെ നീ പ്രണയിക്കണം.. എനിക്കൊപ്പം ഡാന്‍സ് ചെയ്യണം… എന്നെമാത്രം ചുംമ്പിക്കണം..”

”പ്രണയത്തിന് നിശ്ചിതമായ ഒരു നിര്‍വചനമില്ല അദിതീ.. മനസിന്‍റെ സൗന്ദര്യം പ്രണയമാണ് അതോടൊപ്പം പ്രണയം ഏറെ വിരൂപവുമാണ്.. പ്രണയം സ്വാര്‍ത്ഥമാവുമ്പോള്‍ വേദനകളാണ് നമുക്ക് കൂട്ടുകാരായി ഉണ്ടാവുക..”

ആര്യന്‍റെ ചുണ്ടില്‍ ചുണ്ട് ചേര്‍ത്ത് വെക്കുമ്പോള്‍ അവള്‍ പറഞ്ഞു..

”ഈ രാവ് എന്‍റെ പ്രണയത്തെ അടയാളപ്പെടുത്താനുളളതാണ് ആര്യന്‍.. അവകാശ വാദങ്ങളുമായി ഞാന്‍ ഒരിക്കലും നിന്‍റെ മുന്നിലേക്കുവരില്ല.. കഴിയുമെങ്കില്‍ ഓര്‍മ്മയുടെ ഏതെങ്കിലും ഒരു താളില്‍ എന്നെ നീ സൂക്ഷിച്ച് വെക്കുക..”

ആര്യന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല അതിന് മുന്‍പ് അവന്‍റെ ചുണ്ടുകളുടെ അധികാരം അവള്‍ കൈയടക്കിയിരുന്നു..

രാവ് പുലര്‍ച്ചയിലേക്കെത്താന്‍ പിന്നെയും ഏതാനും നാഴിക ബാക്കിയുണ്ടായിരുന്നു… പുറത്ത് ആരവങ്ങളും ആളുകളുമൊഴിഞ്ഞ് തെരുവുകള്‍ ശാന്തമായിത്തുടങ്ങി..

പുലര്‍ന്ന് നേരം വൈകിയാണ് ആര്യന്‍ കണ്ണുതുറന്നത്.. തന്‍റെ നെഞ്ചില്‍ ഒരു കുഞ്ഞിനെപോലെ ശാന്തമായി കിടന്നുറങ്ങുന്ന അദിതിയുടെ അലങ്കോലമായിക്കിടക്കുന്ന തലമുടിയിഴകളെ മാടിയൊതുക്കി അവന്‍ അവളെ തട്ടിവിളിച്ചു.. ഉറക്കത്തിന് ഭംഗംവന്ന അവള്‍ അസ്വസ്ഥതയോടെ പതിയെ കണ്ണുതുറന്ന് ഞെരിപിരികൊണ്ട് ആര്യനെ നോക്കി പുഞ്ചിരിച്ചു…

ആര്യന്‍റെ നെഞ്ചില്‍ താന്‍ പൂര്‍ണ്ണന ഗ്നയായാണ് കിടക്കുന്നത് എന്നോര്‍മ്മ വന്നപ്പോള്‍ അവള്‍ക്ക് ലജ്ജതോന്നി.. അവന്‍റെ നെഞ്ചില്‍നിന്നും ഊര്‍ന്നിറങ്ങി ബെഡ്ഷീറ്റുകൊണ്ട് അവള്‍ തന്‍റെ ശ രീരംമറച്ചു..

കുറച്ച് കഴിഞ്ഞപ്പോളേക്കും കുളികഴിഞ്ഞ് ഇരുവരും റെഡിയായി ആര്യന് സന്ദര്‍ശിക്കാനുളള സ്ഥലങ്ങളുടെ പ്ലാന്‍ തയ്യാറാക്കി..

ആര്യനൊപ്പം അദിതി ഏറെ സന്തോഷവതിയായിരുന്നു.. പോകുന്നിടങ്ങളിലെല്ലാം പ്രണയജോഡിയായി അവന്‍റെ കൈകോര്‍ത്ത് പിടിച്ച് അവള്‍ നടന്നു..

ഒരാഴ്ചകൊണ്ട് ഹിമാലയം അടക്കമുളള ടൂര്‍ പാക്കേജുകളെല്ലാം പൂര്‍ത്തിയായി..

തിരികെ പോകുന്നതിന് മുന്‍പ് അവള്‍ക്ക് എന്ത് ഗിഫ്റ്റാണ് വേണ്ടതെന്ന് ആര്യന്‍ അന്വേഷിച്ചു.. പണം കൊടുത്ത് വാങ്ങിക്കാന്‍ കഴിയുന്നത് എന്തുതന്നെ യാണെങ്കിലും അത് അവന്‍ സമ്മാനമായി അവള്‍ക്കു നല്‍കാന്‍ തയ്യാറായിരുന്നു..

പക്ഷേ ഇരുവരും ഒന്നിച്ചുളള സന്തോഷനിമിഷങ്ങളെ മറക്കാതിരിക്കാനായി ഒന്നിച്ചുളള ഒരു ചിത്രം വരച്ച് നല്‍കുക എന്ന ഒറ്റ ആവശ്യമാണ് അവള്‍ മുന്‍പോട്ട് വച്ചത്.. മറ്റൊന്നും സ്വീകരിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല..

ആര്യന്‍ മടക്കയാത്രക്കായി തയ്യാറെടുത്തു.. ഒരു വേര്‍പ്പിരിയലിനായി അദിതി തന്‍റെ മനസിനേയും പാകപ്പെടുത്തി..

ഏര്‍പ്പോര്‍ട്ടിന് മുന്‍പില്‍ അവസാനമായി യാത്രപറയുമ്പോള്‍ അവന്‍ അദിതിക്കായി വരച്ച പെയ്ന്‍റിംഗ് അവള്‍ക്ക് സമ്മാനമായി നല്‍കി…

പെയ്ന്‍റിംഗില്‍ എന്താണ് വരച്ചിരിക്കുന്നത് എന്നറിയാനുളള ആകാംശയില്‍ അത് പൊതിഞ്ഞിരുന്ന കടലാസ് പോളിച്ചെടുക്കാന്‍ തുനിഞ്ഞ അദിതിയോട് അവന്‍ പറഞ്ഞു..

”ഞാന്‍ പോയതിന് ശേഷംമാത്രം അത് തുറന്ന് നോക്കിയാല്‍ മതി.”

അവസാനമായി അദിതിയെ ചേര്‍ത്തുനിര്‍ത്തി അവളുടെ നെറ്റിയില്‍ ഒരു മുത്തംനല്‍കി അവന്‍ നടന്നകന്നു.. അദിതി ഉളളിലുളള വിഷമം മറച്ച് പുഞ്ചിരിയോടെ അവനെ യാത്രയാക്കി..

ആര്യന്‍ എയര്‍പോര്‍ട്ടിന്‍റെ ഡോര്‍കടന്ന് അകത്തുകയറി.. ആര്യന്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ നിറകണ്ണുകള്‍ തുടച്ച് അവളുടെ അദിതി അവളുടെ കാറിനടുത്തേക്ക് നടന്നു..

കാറിനുളളില്‍ നെടുവീര്‍പ്പോടെ ഒരു ദീര്‍ഘശ്വാസമെടുത്ത് ആര്യന്‍ നല്‍കിയ പെയിന്‍റിംഗ് അവള്‍ എടുത്ത് അതിന്‍റെ കവര്‍ ഇളക്കി കീറിയെടുത്തു..

അതില്‍ വരച്ച ചിത്രം കണ്ട് അവള്‍ക്ക് കരയണോ അതോ സന്തോഷത്താല്‍ ചിരിക്കണമോയെന്ന് അവള്‍ക്ക് തന്നെ അറിയില്ലായിരുന്നു..

പച്ചക്കുന്നുകള്‍ക്കിടയില്‍ മനോഹരമായ ഒരു പൂന്തോട്ടം.. അവിടെ മാലാഖയെപോലെ നേര്‍ത്ത റോസ് കളറിലുളള നിലത്തിഴയുന്ന ഫ്രോക്ക് ധരിച്ച സുന്ദരിയായ അദിതി.. അവള്‍ ഒരു കൈകൊണ്ട് ഫ്രോക്ക് വാരിപ്പിടിച്ച ഏറെ സന്തോഷത്തോടെ വലിയ ചിറകുകളുളള ഒരു വര്‍ണ്ണപ്പൂമ്പാറ്റയുടെ പുറകെ ഓടുന്നു.. അവളുടെ തൊട്ടു പുറകില്‍ വിഷാദ ഭാവത്തില്‍ വേദനയോടെ അവളെ നോക്കിനില്‍ക്കുന്ന ആര്യന്‍..

നിറഞ്ഞുനിന്ന കണ്‍കോണുകളിലെ കണ്ണുനീര്‍ അവളുടെ കാഴ്ചയെ മറച്ചെങ്കിലും ചിത്രത്തിന് താഴേയുളള വരികള്‍ അവള്‍ പതിയെ വായിച്ചു..

‘തിരിഞ്ഞ് നോക്കരുത് നിന്‍റെ സ്വപ്നങ്ങളെ മാത്രം നീ പിന്‍തുടരുക.’

പെയ്ന്‍റിംഗ് ഹൃദയത്തോട്ചേര്‍ത്ത് വച്ച് അവള്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു..

”താങ്ക്യൂൂ.. നിന്‍റെ സിംപതി എനിക്ക് ആവശ്യമില്ലെടാ തെ മ്മാടീ..”

അതേ നിമിഷം അവളുടെ മൈബൈല്‍ ഫോണിലേക്ക് ഒരു മെസേജ്കൂടി വന്നു..

കണ്ണുകള്‍ തുടച്ച് അവള്‍ മൈബൈല്‍ എടുത്തുനോക്കി..

തന്‍റെ അക്കൗണ്ടിലേക്കെത്തിയ ഭാരിച്ച തുകയെ അടയാളപ്പെടുത്തിയ മെസേജ് അവള്‍ക്ക് വിശ്വസിക്കാനായില്ല..

ഒരു മെസേജുകൂടി അവളെ തേടിയെത്തി.. അത് ആര്യന്‍റെയായിരുന്നു.. ടാക്സീ ഡ്രൈവര്‍ജോലി ഉപേക്ഷിച്ച് അവളുടെ പഠനം തുടരാനും അതുവരെ അവളുടെ കുടുംബം നോക്കാനുളള പൈസ അക്കൗണ്ടിലേക്ക് വിട്ടിട്ടുണ്ട്. കടമായാണ് പണം നല്‍കുന്നത് എന്നെങ്കിലും നീ ഇത് തിരികെ നല്‍കണം എന്ന മെസേജായിരുന്നു അത്..

മെസേജ് വായിച്ച അവള്‍ വായ അമര്‍ത്തിപ്പിടിച്ച് ഹൃദയവേദനയോടെ ശബ്ദ്ധമില്ലാതെ നിലവിളിച്ചു..

‘ആര്യന്‍ നീ ഒരു ക്രൂരനും സാഡിസ്റ്റുമാണ്.. നിനക്ക് എങ്ങനെ കഴിയുന്നു എന്നെ ഇങ്ങനെ വേദനിപ്പിക്കാന്‍.’

മിനിറ്റുകള്‍ കടന്നുപോയി..

കാറിനുളളില്‍ നിശബ്ദ്ധതക്ക് വിരാമം നല്‍കികൊണ്ട് ഇടക്കിടെ തളര്‍ന്ന ചില നേര്‍ത്ത തേങ്ങലുകള്‍ മാത്രം ബാക്കിയായി..

മൂക്ക് ചീറ്റി കണ്ണുകള്‍ തുടച്ച് അദിതി മൊബൈല്‍ഫോണെടുത്ത് ആര്യന്‍റെ നമ്പറില്‍ ഡയല്‍ചെയ്തു… അത് എന്നന്നേക്കുമായി സ്വിച്ച് ഓഫാക്കപ്പെട്ടിരുന്നു..

അവള്‍ ആര്യന്‍ അവള്‍ക്കു നല്‍കിയ പെയ്ന്‍റിംഗ് വീണ്ടുമെടുത്ത് നോക്കി.. വിഷാദ ഭാവത്തോടെ അവള്‍ അവന്‍റെ മുഖത്തിനിട്ട് ഒരു ഇടികൊടുത്തു..

‘നീ ഒരു തെ മ്മാടിമാത്രമാണ് ആര്യന്‍.. എങ്കിലും നിന്നെ ഞാന്‍ അഗാതമായി പ്രണയിക്കുന്നു.’

കാറിന്‍റെ ഡാഷ് ബോര്‍ഡ് തുറന്ന അവള്‍ അതില്‍നിന്നും ചുവന്ന ഒരു സ്കെച്ച് പെന്‍ പുറത്തെടുത്തു.. ആര്യന്‍ നല്‍കിയ പെയ്ന്‍റിംഗിന്‍റെ മുകളില്‍ അവള്‍ കുറിച്ചു..

”യെസ്, ഹി ഈസ് മൈ ബാഡ് ലവര്‍ ”

അപ്പോളേക്കും ആര്യന്‍റെ ഫ്ലൈറ്റ്കാ ഡ്മണഠുവിന്‍റെ എയര്‍പോര്‍ട്ട് റണ്‍വയെവിട്ട് പറന്നുയര്‍ന്ന്തുടങ്ങിയിരുന്നു..

ജാലകത്തിലൂടെ അവന്‍ താഴേക്കുന്നോക്കി… റോഡും വാഹനങ്ങളും കാഴ്ച്ചക്ക് ചെറുതായിമാറികൊണ്ടിരിക്കുന്നു.. വീടുകള്‍ കൂണുകള്‍പോലെയും മനുഷ്യര്‍ ഉറുമ്പുകളെപോലെയുമായി പരിണമിക്കുന്നു…

ദൈവം ഭൂമിയിലെ ജീവിതങ്ങളെ മുകളിലിരുന്നുകൊണ്ടാവുമോ നോക്കിക്കാണുകയെന്ന് ആവന്‍ ചിന്തിച്ചു..

കാഴ്ചകള്‍ക്കനുസരിച്ച് അവന്‍റെ ചിന്തകളും ഇല്ലാത്ത ഉത്തരംതേടി ആലഞ്ഞ് തിരിയാന്‍ തുടങ്ങിയിരുന്നു..

താഴേ നഗരത്തെവിട്ട് നേപ്പാളിന്‍റെ ചെങ്കുത്തായിക്കിടക്കുന്ന മലനിരകള്‍ കണ്ടുതുടങ്ങി… അവന്‍റെ കണ്ണുകള്‍ അതില്‍ സൂക്ഷനിരീക്ഷണം നടത്തി..

”ഇതില്‍ എവിടെയെങ്കിലും ആരും കാണാതെ ഒരു ദിനോസറിന്‍റെ കുഞ്ഞ് ഒളിച്ചിരിക്കുന്നുണ്ടാവുമോ.. സാധ്യതയുണ്ട് ശാസ്ത്രം വികസിച്ച് ഫോസിലുകളില്‍ നിന്നും ജീനുകള്‍ വേര്‍ത്തിരിച്ചെടുത്ത് അവയെ ഭൂമിയില്‍ പുനസൃഷ്ടിക്കപ്പെടുന്ന ഒരു കാലത്തേക്കായി ഭൂമി ഗര്‍ഭത്തില്‍ ചുമക്കുന്നുണ്ട് ചില സത്യങ്ങളെ..”

അപ്പോളും അടുത്തിരിക്കുന്ന സഹയാത്രിക ഒറ്റക്ക് സംസാരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ സംശത്തോടെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *