കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 74 എഴുത്ത്: മിത്ര വിന്ദ

Say yes or no..

വാതിൽക്കൽ എത്തിയതും കാളിംഗ് ബെൽ അടിയ്ക്കുവാൻ തുനിഞ്ഞ കല്ലുവിനെ പിടിച്ചു വലിച്ചു ദേഹത്തേയ്ക്ക് ഇട്ടു കൊണ്ട് അർജുൻ അവളുടെ കാതിൽ മൊഴിഞ്ഞു..

സാർ… പ്ലീസ്….

ഓർക്കാപുറത്ത് ആയതു കൊണ്ട് അവളുടെ തലയുടെ പിൻ ഭാഗം ചെന്നു ശക്തമായി അർജുന്റെ നെഞ്ചിൽ ഇടിച്ചു.

മുന്നോട്ട് മാറാൻ തുടങ്ങിയ അവളെ അർജുന്റെ കൈകൾ വരിഞ്ഞു മുറുക്കി.

പറയു കല്യാണി…. എന്നെ ഇഷ്ടം ആണോ…. അതോ അങ്ങനെ ഒന്നും ഇല്ലേ, എന്നതായാലും എന്നോട് പറഞ്ഞിട്ട് മതി ബാക്കി.

അവന്റെ താടി രോമങ്ങൾ അവളുടെ കാതിനെ ഇക്കിളിപ്പെടുത്തികൊണ്ടേ ഇരുന്നു.

ആകെ കൂടി വല്ലാത്ത പരവേശം..

സാർ,, സാറിനോട് എനിക്ക് ഇഷ്ടക്കേട് ഒന്നും ഇല്ലാ, പിന്നെ അമ്മ സമ്മതിക്കണം. അല്ലാണ്ട് പറ്റുല്ല..

എന്നിരുന്നാലും ശരി ധൈര്യം സംഭരിച്ചു കൊണ്ട് അവൾ ഒടുവിൽ അവനോട് പറഞ്ഞു..

അത് കേൾക്കേണ്ട താമസം അർജുൻ, വീടിന്റെ ചാവി എടുത്തു ഡോർ ഓപ്പൺ ചെയ്തു അകത്തേക്ക് കയറി.

തന്റെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞിട്ടും അർജുൻസാർ എന്താണ് ഒന്നും പറയാത്തത്…

കല്ലുവിന് സംശയം ആയി.

റൂമിലേക്ക് കയറി പോകാൻ തുനിഞ്ഞ അവളെ അർജുൻ പിന്നിൽ നിന്ന്പൊക്കി എടുത്തു.

യ്യോ…. സാർ, എന്തായിത്.

അവള് കിടന്നു കുതറി.

മിണ്ടാതെ ഇരുന്നോണം.. ഇല്ലെങ്കിൽ നിന്റെ ആന്റി ഉണരും കേട്ടോ..

അവൻ പിറു പിറുത്തു.

കല്ലുവിനെ ആയിട്ട് അർജുൻ നേരെ പോയത് അവന്റെ റൂമിലേക്ക് ആണ്.

കല്ലു ഒട്ടൊരു ശക്തിയോട് കൂടി അവന്റെ ദേഹത്തൂടെ ഊർന്ന് താഴോട്ട് ഇറങ്ങി.

അവളുടെ മെയ്യും മാറും അവ്നിൽ ഉരസിയതും അർജുന്റെ ഉള്ളിൽ ഒരു തരിപ്പ് ആയിരുന്നു.

സാർ… വിട്ടേ, ഇത് എന്തിനാ എന്നെ ഇങ്ങനെ പിടിച്ചു വെച്ചിരിക്കുന്നത്..

സങ്കടത്തോടെ കല്ലു ചോദിച്ചതും അർജുൻ അവളുടെ മുഖം പിടിച്ചു ഒന്ന് ഉയർത്തി.

എന്നിട്ട് അവളുടെ ഇരു കവിളിലും മാറി മാറി ചുംiബിച്ചു.

ഇപ്പൊ ഇത്രയൊക്കെ മതി, ബാക്കി പിന്നീട്… ഈ മാറിൽ ഞാൻ അണിയിച്ച താലി കിടന്ന ശേഷം മാത്രം… ഓക്കെ…

അവളുടെ തോളിലൂടെ കൈ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും ഒരു പാവക്കുട്ടി കണക്കെ ഇരിയ്ക്കുയാണ് കല്ലു ചെയ്തത്.

ജാനകി ആന്റിയുടെ കൂടെ വന്നു കിടന്നപ്പോളും അവളുടെ ഉള്ളിൽ കുറച്ചു മുന്നേ അവൻ നൽകിയാ ആദ്യ ചുംബനത്തിന്റെ കുളിരുള്ളൊരു ഓർമകൾ ആയിരുന്നു.

ആദ്യം ആയിട്ട്….. ഒരു പുരുഷനിൽ നിന്നും,,,,, അവനോട് ചേർന്നു നിന്നപ്പോൾ തന്നിൽ ഉണ്ടായിരുന്ന പ്രകമ്പനങ്ങൾ…. അത്… അത് അർജുൻ സാറിനോട് ഉള്ള പ്രണയം ആണോ… ശരിക്കും,,,,,, ശരിയ്ക്കും അപ്പോൾ താൻ സാറിനെ പ്രണയിച്ചു തുടങ്ങിയോ..

പല വിധ ചിന്തകൾ…..

അതിലൂടേ ഉഴറി നടക്കുകയാണ് അവൾ അപ്പോളും..

♡♡♡♡♡♡♡♡♡♡♡

“ആരെ സ്വപ്നം കണ്ടു ഇരിയ്ക്കുവാടി നീയ്….. കുറെ നേരം ആയല്ലോ തുടങ്ങീട്ട്….”

പിന്നിൽ നിന്നും ശിവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞു എഴുനേറ്റു.

ആടി ആടി തന്റെ നേർക്ക് വരികയാണ് ശിവൻ ..

കല്ലു അത് കണ്ടതും പേടിച്ചു വിറച്ചു.

അടുത്തേയ്ക്ക് വന്ന ശിവൻ ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി.

ഹ്മ്മ്….. എന്താ ഇത്ര ആലോചന, ഇനി ആരോടെങ്കിലും വാക്ക് പറഞ്ഞയിരുന്നോ ഇതിനു മുന്നേ…

ശബ്ദം താഴ്ത്തി ആണ് ശിവൻ അത് അവളോട് ചോദിച്ചത് എങ്കിലും ആ വാക്കുകളിലെ മുറുക്കം… അത് അവളെ ഭയപ്പെടുത്തി.

അവനോട് ഒരക്ഷരം പോലും സംസാരിക്കാതെ കൊണ്ട് കല്ലു ജനാലയുടെ കമ്പിയിൽ മുറുക്കെ പിടിച്ചു കൊണ്ട് അങ്ങനെ നിന്നു.

അല്പം കൂടി അവൻ തന്നിലേക്ക് അടുത്തതും കല്ലുവിനെ വിറയ്ക്കാൻ തുടങ്ങി.

വലം കൈയാൽ അവളുടെ ഇടുപ്പിലേക്ക് അവൻ കൈ ചേർത്തതും കല്ലുവിനെ പൂക്കുല പോലെ വിറച്ചു.

“കാലത്തെ ഇവിടെ നിന്നും പോകുമ്പോൾ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു, ഓർമ ഉണ്ടോ കല്യാണി “

അത് കേട്ടതും അവളുടെ നെഞ്ചിടിപ്പ് ഏറി.

കല്യാണി…..

ഈ കുറി അവന്റെ ശബ്ദം ഉയർന്നു..

ശിവേട്ടാ….. ഞാൻ, എനിക്ക് പീരിiയഡ്സ് ആയി…സൊ….സോറി…

അത് കേട്ടതും അവന്റെ കടപ്പല്ലുകൾ എരിഞ്ഞു.

ദേഷ്യത്തിൽ ഇറങ്ങി പോകുന്നവനെ കണ്ടതും അവൾ ശ്വാസം ഒന്ന് എടുത്തു വലിച്ചു.

എന്നിട്ട് ബെഡിലേക്ക് അമർന്നു ഇരുന്നു.

♡♡♡♡♡♡♡♡♡♡♡

അർജുൻ സാറു വന്നു ഒരായിരം ആവർത്തി അമ്മയോട് കാല് പിടിച്ചു യാചിച്ചു എങ്കിലും സാറിനെ കൊണ്ട് തന്നെ കല്യാണം കഴിപ്പിച്ചു കൊടുക്കുവാൻ അമ്മ തയ്യാറായില്ല..

അമ്മയും അമ്മാവനും കൂടി ശേഖരൻ മുതലാളിയ്ക്ക് വാക്കു കൊടുത്തുന്നു…. അതിനി മാറ്റാൻ പറ്റില്ല..

പണവും പ്രതാപവും കണ്ടു കൊണ്ട് ഒരു രണ്ടാം കെട്ടുകാരന് വേണ്ടി മകളെ കെട്ടിച്ചു കൊടുക്കാൻ അതപതിച്ചു പോയോ തന്റെ അമ്മ…

ഇത് വേണ്ടമ്മേ.. അയാള് ശരിയല്ല…ആദ്യം ഒന്ന് കല്യാണം കഴിച്ചതാ…. ആ പെണ്ണ് അയാളെ ഇട്ടിട്ട് പോയെന്ന് മഹിമ എന്നോട് പറഞ്ഞത്.. അമ്മയോട് ഈ കാര്യങ്ങൾ ഒക്കെ?ഏത്ര വട്ടം പറഞ്ഞു….?എന്നിട്ടും അമ്മയ്ക്ക് യാതൊരു കുലുക്കവും ഇല്ലാ….

കാശിയേട്ടനും പാറുവും കൂടി വിദേശ യാത്ര പോയിരിക്കുകയായിരുന്നു. അവര് വരുന്നത് വരെയും എങ്ങനെ എങ്കിലും പിടിച്ചു നിൽക്കാൻ തന്നോട് പാറുചേച്ചി പറഞ്ഞത് ആണ്. പക്ഷെ…..അമ്മയും അമ്മാവനും…അവരുടെ മുന്നിൽ നിസ്സഹായ ആയി നിൽക്കുവാൻ മാത്രം തനിക്ക് കഴിഞ്ഞുള്ളു..

ശേഖരൻ മുതലാളി കൊണ്ട് വന്നു കൊടുത്ത പൊന്നും പണവും കണ്ടപ്പോൾ അമ്മായിയുടെ കണ്ണുകൾ ആയിരുന്നു ആദ്യം മഞ്ഞളിച്ചത്.

പിന്നെ അങ്ങോട്ട് അവരെ വാനോളം പുകഴ്ത്തൽ ആയിരുന്നു അമ്മയോടൊപ്പം ചേർന്നു..

അനുജത്തിമാരായ വാണിയും ലക്ഷ്മിയും പോലും അമ്മയുടെ വാക്കുകൾ കേട്ട് തന്റെ സൗഭാഗ്യത്തെ ഓർത്തു വർണ്ണിക്കുമ്പോൾ തന്റെ മനസ്സിൽ ഒളിയാതെ നില കൊണ്ടത് പാവം അർജുൻ സാർ ആയിരുന്നു.

ആളുടെ ഒപ്പം ഇറങ്ങി വന്നൂടെ എന്നു പല ആവർത്തി വിളിച്ചു ചോദിച്ചത് ആണ്..

പക്ഷെ എന്തോ,, അത് മാത്രം കഴിഞ്ഞില്ല…. താൻ ഒളിച്ചോടി പോയി എന്നറിഞ്ഞാൽ തന്റെ അനുജത്തിമാരുടെ ഭാവി പോലും നശിച്ചു പോകും എന്നു ഭയന്ന്.

ചൈത്രം മാളികയിലെ ശിവ ശങ്കരന്റെ താലി ഈ മാiറിൽ പതിഞ്ഞിട്ട് ഇന്ന് മൂന്നു നാൾ പിന്നിട്ടു..

ഇതേവരെ ആയിട്ടും തന്നോട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല..

കഴിഞ്ഞ് പോയ ദിനങ്ങളിൽ എല്ലാം ആള് എപ്പോളാണ് റൂമിൽ വരുന്നത് എന്ന് പോലും തനിക്ക് അറിയില്ലായിരുന്നു.

ഒരു ഉറക്കം കഴിഞ്ഞു എഴുനേറ്റപ്പോൾ ആണ് കണ്ടത് മറു വശത്തായി ചെരിഞ്ഞു കിടന്നു ഉറങ്ങുന്നവനെ.ഭയത്തോടെ താൻ ചുവരിലേക്ക് അല്പം കൂടെ ഒട്ടി ചേർന്നു കിടന്നു

മുഖത്ത് പോലും നോക്കുന്നത് ഇന്ന് കാലത്തെ ആണ്. എവിടെയോ പോകാനായി ഒരുങ്ങി ഇറങ്ങി വന്നപ്പോൾ ആയിരുന്നു അമ്മ തന്നു വിട്ട ചായയും ആയിട്ട് താൻ അകത്തേക്ക് കയറി വന്നത്.

നിന്നെ കണ്ടോണ്ട് ഇരിക്കാൻ അല്ല ഞാൻ ഇങ്ങോട്ട് കെട്ടി കൊണ്ട് വന്നത്…… പറഞ്ഞത് മനസിലായി കാണുമല്ലോ അല്ലേ…..

കൂടുതൽ ഒന്നും പറയാതെ കൊണ്ട് ഒറ്റ വലിയ്ക്ക് പാതി ചായയും കുടിച്ചു കൊണ്ട് പുറത്തേക്ക് പാഞ്ഞു പോകുമ്പോൾ പേടി കൊണ്ട് തന്റെ കാൽ മുട്ടുകൾ പോലും കൂട്ടി ഇടിച്ചു.

തുടരും……

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *