കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 76 എഴുത്ത്: മിത്ര വിന്ദ

സുഗന്ധി…. ഇതൊക്കെ സത്യം ആണോടി…

കല്ലുവിനെ ദേഷ്യത്തിൽ നോക്കിയ ശേഷം സരസ്വതി ചെന്നു അനുജത്തിയുടെ തോളിൽ പിടിച്ചു.

“അതെ ചേച്ചി…. ഞാൻ പറഞ്ഞത് ഒക്കെ സത്യമാ… ഇവളും അർജുന്നും കൂടി ആയിരുന്നു കാശിയുടെ ഫ്ലാറ്റില്. അവനും പാറുവും കാലത്തെ തന്നെ ഓഫീസിലേക്ക് പോകും, അർജുൻ ആണെങ്കിൽ പനി ആയിട്ട് ഒരു മാസത്തോളം ഉണ്ടായിരുന്നു. അപ്പോളൊക്കെ അവനെ പരിചരിച്ചു കൊണ്ട് നിന്നത് ഇവളാണ്.

ഈശ്വരാ ഇത് എന്തൊക്കെയാ ഈ കേൾക്കുന്നത്.. ആദ്യം ഒരുത്തിയേ കെട്ടി കൊണ്ട് വന്നിട്ട് അവള് എന്റെ കുഞ്ഞിനെ ചതിച്ചു കടന്നു കളഞ്ഞു..ഇത് ഇപ്പൊ രണ്ടാമത് ഇവളും.

സരസ്വതി ഇരുന്ന് പതം പെറുക്കി കരയുന്നത് കണ്ടതും സുഗന്ധിയും ഹേമയും ഒക്കെ വന്നു അവരുടെ അടുത്ത് ഇരുന്നു.

കല്ലു ആണെങ്കിൽ പേടിയോടെ മുഖം താഴ്ത്തി നിൽക്കുകയാണ്.

ശിവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ഭയം ആയിരുന്നു

അമ്മ വരുന്നുണ്ടോ ഇപ്പൊ…..ഞാൻ തിരിച്ചു പോകുവാ…..

ശിവന്റെ ശബ്ദം മുഴങ്ങി.

“ഞാൻ ഇനി എന്തിനാ മോനേ ഇവിടെ നിൽക്കുന്നത്,നമ്മൾക്ക് പോയേക്കാം “

കരഞ്ഞു കൊണ്ട് മൂക്ക് പിഴിഞ്ഞ്അ വർ എഴുന്നേറ്റു.

കല്ലുവിന്റെ കൈ തണ്ടയിൽ പിടിച്ചു വലിച്ചു കൊണ്ട് സരസ്വതി മകന്റെ പിന്നാലെ വെളിയിലേക്ക് ഇറങ്ങി.

വീട് എത്തും വരെയും ആരുമാരും പരസ്പരം ഒന്നും സംസാരിച്ചില്ല..

☆☆☆☆☆☆☆☆☆☆

വാതില് ചാരി ഇട്ട ശേഷം തന്റെ അരികിലേക്ക് പാഞ്ഞു വരുന്ന ശിവനെ കണ്ടതും കല്ലു ബോധം അറ്റ് പോകും പോലെ ആയിരുന്നു.

. ടി………

ഒരലർച്ചയോടെ അവൻ വന്നു കല്ലുവിന്റെ കഴുത്തിൽ കുiത്തി പിടിച്ചു.

വിട് .. വിടെന്നെ…. വിടുന്നുണ്ടോ.. അമ്മേ….. അവൾ അലറി വിളിക്കാൻ ശ്രെമിച്ചു എങ്കിലും ശിവന്റെ കൈ കരുത്തിൽ പാവം കല്ലുവിന്റെ ശക്തി എല്ലാം ചോർന്നു പോയി..

ബഹളം കേട്ട് കൊണ്ട് ശേഖരനും സരസ്വതിയും മുറിയിലേക്ക് ഓടി വന്നു.

കല്ലുവിനെ അവന്റെ അരികിൽ നിന്നും പിടിച്ചു മാറ്റി.

ടി… ആരാടി അർജുൻ..നീയും അവനും ആയിട്ട് എന്താണ് ബന്ധം…

ഒരു മുരൾച്ചയോടെ അവൻ കല്ലുവിന്റെ കാതിന്റെ അരികിലായി വന്നു ചോദിച്ചു.

അർജുൻ എന്ന പേര് കേട്ടതും അവളുടെ മുഖത്ത് ഉണ്ടായ ഭാവ പകർച്ചകൾ നോക്കി മനസിലാക്കുക ആയിരുന്നു ശിവനും ഒപ്പം അച്ഛനും അമ്മയും..

അപ്പോളും ആരോടും ഒരക്ഷരം പോലും പറയാതെ കല്ലു അനങ്ങാതെ പേടിയോടെ നിന്നു.

നിന്റെ ആരാടി അർജുൻ, നിനക്ക് എന്താണ് അവനുമായിട്ട് ബന്ധം…. പറയെടി, എടി പറയാൻ….

അവളുടെ തോളിൽ പിടിച്ചു ശക്തമായി കുലുക്കുകയാണ് അവൻ..

കൈ പറിഞ്ഞു പോകും പോലെ തോന്നിപ്പോയി അവൾക്ക് അപ്പോൾ…

കല്യാണി….. നിന്നോട് ചോദിച്ചത് കേട്ടില്ലെടി…

സരസ്വതി യും ശബ്ദം ഉയർത്തി.

അർജുൻ സാറിന് എന്നെ ഇഷ്ടം ആയിരുന്നു, വിവാഹം കഴിക്കുവാൻ താല്പര്യവും ഉണ്ടായിരുന്നു… വീട്ടിൽ വന്നു വിവാഹം ആലോചിച്ചു, പക്ഷെ എന്റെ അമ്മയും അമ്മാവനും സമ്മതിച്ചില്ല…

ദയനീയമായി സരസ്വതിയേ നോക്കി പറയുകയാണ് കല്ലു.

ഹും…… ഇവിടെ ഞങളുടെ കൈയിൽ നിന്നും കാശ് എണ്ണി എണ്ണി മേടിച്ചേക്കുവല്ലേ നിന്റെ തള്ള… പിന്നെ എങ്ങനെ ആടി നീയും നിന്റെ മറ്റവനും ആയിട്ട് ഉള്ള വിവാഹത്തിന് സമ്മതിക്കുന്നത്….

ചിറി കോട്ടി കൊണ്ട് സരസ്വതി പറഞ്ഞു..

അപ്പോൾ സുഗന്ധി ചെറിയമ്മ പറഞ്ഞത് എല്ലാം സത്യം ആണെന്ന് അമ്മയ്ക്ക് മനസിലായി കാണുമല്ലോ അല്ലേ……

ശിവൻ തന്റെ നേരെ കൊണ്ട് തിരിഞ്ഞു ചോദിക്കുന്നത് കണ്ടതും സരസ്വതി ഒന്ന് പതറി.

അത് പിന്നേ… മോനേ…നമ്മൾ ആരും ഇതൊന്നും അറിഞ്ഞില്ലാലോടാ…

ആഹ്… അതേതായാലും നന്നായി… ഒന്നും അറിയാത്തത് ഭാഗ്യം… ഇനി അടുത്ത നടപടി എന്താണ് അമ്മേ….. മൂന്നാമത് പെണ്ണിനെ അന്വേഷിച്ചു അമ്മ കണ്ടെത്തുന്നോ അതോ അച്ഛൻ ആണോ അടുത്ത ചാൻസ്…

പരിഹാസ രൂപേണ പറഞ്ഞു കൊണ്ട് ഷെൽഫിൽ നിന്നും ഒരു വല്യ ബാഗ് വലിച്ചെടുത്തു ബെഡിലേക്ക് എടുത്തു ഇട്ട് കഴിഞ്ഞിരുന്നു ശിവൻ.

നീ എവിടേയ്ക്കാ…..?

ശേഖരൻ തമ്പി മകനെ നോക്കി.

ഞാന് എന്റെ ഭാര്യയെയും കൂട്ടി കൊണ്ട് ഒന്ന് കറങ്ങാൻ പോകുവാ…. ടി നിനക്ക് എന്താണ് ആവശ്യം ഉള്ളത് എന്ന് വെച്ചാൽ എടുത്തു വെയ്ക്കാൻ നോക്ക്….നേരം പോകുന്നു…

അവൻ കല്ലുവിനെ നോക്കി പറഞ്ഞു.

അത് കേട്ടതും അവള് പേടിയോടെ സരസ്വതിയേ നോക്കി.

“മോനേ…. നീ ഇപ്പൊ തത്കാലം എവിടേക്കും പോകണ്ടടാ… ഞാൻ ഇവളുടെ വീട്ടിൽ വിളിച്ചു വിവരം ഒക്കെ ഒന്ന് പറയട്ടെ….”

ശേഖരൻ തമ്പി മകനെ അനുനായിപ്പിക്കാൻ ഒരു ശ്രെമം നടത്തി എങ്കിലും ശിവൻ അതൊന്നും ചെവി കൊണ്ടില്ല…

കല്യാണി വേഗം ആവട്ടെ… നേരം പോകുന്നു….

അവന്റെ ശബ്ദം ഉയർന്നതും കല്ലു പിന്നീട് ഒന്നും പറയാതെ കൊണ്ട് കാബോർഡ് തുറന്നു ഒന്ന് രണ്ടു ചുരിദാറുകൾ എടുത്തു ബാഗിലേയ്ക്ക് വെച്ച്.

അര മണിക്കൂറിനുള്ളിൽ തന്നെ ശിവന്റെ കാറ് ഗേറ്റ് കടന്നു പോകുകയും ചെയ്തു.

കാശിയേട്ടനും പാറു ചേച്ചിയും എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ഈ ചതികുഴിയിൽ തള്ളി ഇട്ടല്ലോ എന്നോർത്തപ്പോൾ കല്ലുവിന്റെ ഇടനെഞ്ചു പൊട്ടി പോയിരിന്നു..

ശിവൻ ആണ് തന്നെ വിവാഹം കഴിക്കാൻ പോകുന്നത് എന്ന കാര്യം താൻ അവരോട് പറഞ്ഞത് ആണ്, കൂട്ടുകാരിയായ ദുർഗ അയച്ചു തന്ന ഫോട്ടോയും താൻ അവർക്ക് അയച്ചു കൊടുത്തു..

എന്നിട്ട് പോലും രണ്ടാളും…. എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചിട്ട്…

ഒടുവിൽ….

അവരും കൂടി ചേർന്നു….

അവൾക്ക് ഒന്ന് ഉറക്കെ പൊട്ടികരയണം എന്ന് പോലും തോന്നി പോയി.

☆☆☆☆☆☆☆☆

ഇടത് വശത്തേക്ക് മുഖം ചെരിച്ചു കൊണ്ട് ഇരുപ്പ് തുടങ്ങിയിട്ട് നേരം എത്ര ആയിന്നു പോലും അറിയില്ല.

ഇടയ്ക്ക് എപ്പോളോ കണ്ണുകൾ താനെ അടഞ്ഞു പോയിരിന്നു.

വല്ലാത്തൊരു മയക്കത്തിലേയ്ക്ക് അവൾ കൂപ്പു കുത്തി..

എന്തൊക്കെയോ അരുതാത്ത സ്വപ്നങ്ങൾ കണ്ടു കൊണ്ട് ആയിരുന്നു അവൾ ഞെട്ടി എഴുന്നേറ്റത്.

അപ്പോളേക്കും ശിവൻ വണ്ടി കൊണ്ട് വന്നു ഏതോ പാർക്കിംഗ് ഏരിയയിൽ കയറ്റി ഇരുന്നു.

കല്ലു കണ്ണു തുറന്നു ചുറ്റിനും നോക്കി.

ഇവിടെ എന്താ…

സംശയത്തോടെ അവൾ ശിവനെ നോക്കി.

തുടരും.

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *